Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കൃത്രിമ പല്ലുനിർമ്മാണ സ്ഥാപനത്തിലെ ഉടമയുടെയും ഗോവക്കാരി ജീവനക്കാരിയുടെയും മൃതദേഹം കാണപ്പെട്ടത് തൊട്ടുരുമ്മി നഗ്നരായ നിലയിൽ; ഇരുവരും തമ്മിൽ വളരെ അടുത്തബന്ധമെന്നും മരണത്തിൽ ദുരൂഹതകൾ ഇല്ലെന്നും പൊലീസ്; മരണം സംഭവിച്ചത് ജനറേറ്ററിൽ നിന്നുള്ള കാർബൺ മോണോക്‌സൈഡ് ശ്വസിച്ച്; ട്രെയിനിയായി എത്തിയ പൂജാ രാത്തോഡ് ബിനുവുമായി അടുത്ത് ഇടപഴകിയിരുന്നതായി ജീവനക്കാരുടെ മൊഴിയും

കൃത്രിമ പല്ലുനിർമ്മാണ സ്ഥാപനത്തിലെ ഉടമയുടെയും ഗോവക്കാരി ജീവനക്കാരിയുടെയും മൃതദേഹം കാണപ്പെട്ടത് തൊട്ടുരുമ്മി നഗ്നരായ നിലയിൽ; ഇരുവരും തമ്മിൽ വളരെ അടുത്തബന്ധമെന്നും മരണത്തിൽ ദുരൂഹതകൾ ഇല്ലെന്നും പൊലീസ്; മരണം സംഭവിച്ചത് ജനറേറ്ററിൽ നിന്നുള്ള കാർബൺ മോണോക്‌സൈഡ് ശ്വസിച്ച്; ട്രെയിനിയായി എത്തിയ പൂജാ രാത്തോഡ് ബിനുവുമായി അടുത്ത് ഇടപഴകിയിരുന്നതായി ജീവനക്കാരുടെ മൊഴിയും

ആർ പീയൂഷ്

തൃശ്ശൂർ: കൃത്രിമ പല്ലുനിർമ്മാണ സ്ഥാപനത്തിൽ ഉടമയും ജീവനക്കാരിയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വഭാവികതകൾ ഇല്ലെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തുന്നു. ഇരുവരുടെയും മൃതദേഹം കാണപ്പെട്ടത് വിവസ്ത്രരാക്കപ്പെട്ട നിലയിൽ ആയിരുന്നു. ഇതോടെ സംഭവത്തിൽ ദുരൂഹത ഉയർന്നിരുന്നു. എന്നാൽ, പൊലീസ് നടത്തിയ പരിശോധനയിൽ കാർബണ് മോണോക്‌സൈഡ് ശ്വസിച്ചാണ് മരിച്ചതെന്നാണ് ബോധ്യമായത്. കാർബൺ മോണോക്‌സൈഡ് ശ്വസിക്കുമ്പോൾ പെട്ടന്നുതന്നെ അതിന്റെ പ്രതിഫലനങ്ങൾ ഉണ്ടാകും. അതുകൊണ്ട് ഒരുമിച്ചുണ്ടായിരുന്ന ഇവർ ബോധരഹിതരാകുകയും മരണപ്പെടുകയും ചെയ്തത്.

അടച്ചിട്ട മുറിയിൽ ജനറേറ്ററിൽ നിന്നും പുറത്ത് വന്ന കാർബൺ മോണോക്സൈഡ് ശ്വസിച്ചതിനെതുടർന്നാണ് മരണം. മരിച്ചവരുടെ ശരീരത്തിൽ ചുവന്ന കളർ ഇണ്ടായിരുന്നു. കാർബൺ മോണോക്സൈഡ് ശ്വസിച്ചതിനാലാണ് ഇങ്ങനെ നിറം മാറ്റം ഉണ്ടായത്. ഇരുവരും അടുത്തടുത്തായി നഗ്‌നരായി കിടക്കുകയായിരുന്നു. ഇന്നലെ രാവിലെയാണ് റോയൽ ഡെന്റൽ സ്റ്റുഡിയോ ഉടമ വടക്കാഞ്ചേരി അകമല പടിഞ്ഞാറേ കുഴിക്കണ്ടത്തിൽ ബിനുജോയ് (32), ജീവനക്കാരി ഗോവ വെരം ബോർഡസിൽ പൂജ രാത്തോഡ് (20) എന്നിവരെ സ്ഥാപനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മരണപ്പെട്ട ഗോവ സ്വദേശിനിയായ പൂജ കഴിഞ്ഞ ഡിസംബറിലാണ് സ്ഥാപനത്തിൽ ട്രെയിനിങ്ങിനായി വന്നത്. ഡെന്റൽ ടെക്നീഷൻ കോഴ്സ് കഴിഞ്ഞിറങ്ങിയ പൂജ ബിനു ജോയിയുടെ സുഹൃത്ത് വഴിയാണ് ഇവിടെ ട്രെയിനിയായി കയറിയത്. ഇതിനിടയിൽ ഇരുവരും തമ്മിൽ അടുക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഷമീന കോംപ്ലക്‌സിലെ ഒന്നാംനിലയിലാണ് ബിനു ജോയിയുടെ സ്ഥാപനം. തിങ്കളാഴ്ച രാവിലെ സ്ഥാപനത്തിൽ ജോലിക്കെത്തിയവരാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടത്. അവധിയായിട്ടും ഞായറാഴ്ച വൈകിട്ടോടെ ഇരുവരും സ്ഥാപനത്തിൽ എത്തിയിരുന്നു. വൈദ്യുതി നിലച്ചതിനാൽ ജനറേറ്റർ പ്രവർത്തിപ്പിച്ചിരുന്നു. ജനറേറ്റർ സ്ഥാപനത്തിനുള്ളിലായിരുന്നു. ഷട്ടർ അകത്തുനിന്നു അടയ്ക്കുകയും ചെയ്തിരുന്നു.

ബിനുവിന്റെ കാർ കെട്ടിടത്തിനു താഴെ നിർത്തിയിട്ടിട്ടുണ്ടായിരുന്നു. കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. ഡെന്റൽ ഉപകരണങ്ങളും പല്ലും മറ്റും നിർമ്മിക്കുന്ന സ്ഥാപനം അടുത്തിടെയാണ് പ്രവർത്തനം ആരംഭിച്ചത്. ഞായറാഴ്ച രാത്രി ഏഴരയ്ക്കുശേഷവും പൂജ എത്താതിരുന്നതിനെത്തുടർന്ന് പൂജ താമസിക്കുന്ന ഹോസ്റ്റലിന്റെ അധികൃതർ വെസ്റ്റ് പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് രാത്രി അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് രാവിലെ ഓഫീസിൽ നിന്ന് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്.

തൃശ്ശൂർ എ.സി.പി. വി.കെ. രാജുവും നെടുപുഴ പൊലീസും സ്ഥലത്തെത്തി. ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തി. ബിനുവിന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. പൂജയുടെ മൃതദേഹം ഗോവയിലെ ബന്ധുക്കൾ എത്തിയതിന് ശേഷം മാത്രമേ പോസ്റ്റ് മാർട്ടം നടത്തുകയുള്ളൂ. മൃതദേഹം ഗോവയിലേക്ക് കൊണ്ടു പോകില്ല എന്ന് ബന്ധുക്കൾ പറഞ്ഞു. ലാലൂർ വൈദ്യുത ശ്മശാനത്തിൽ സംസ്‌ക്കാരം നടത്താനാണ് തീരുമാനം.

ബിനുവിന്റെ കൃത്രിമ പല്ലു നിർമ്മാണ യൂണിറ്റിൽ പന്ത്രണ്ടോളം ജീവനക്കാരാണുള്ളത്. ഇരുവരും തമ്മിൽ വളരെ വളിയ അടുപ്പത്തിലായിരുന്നു എന്ന് ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്. ഞായറാഴ്ച ഉച്ചകഴിഞ്ഞു രണ്ടരയ്ക്കും ആറേമുക്കാലിനുമിടയിൽ ഈ ഭാഗത്ത് വൈദ്യുതി തടസപ്പെട്ടിരുന്നു. വൈകിട്ട് അഞ്ചേകാലോടെയാണ് സ്ഥാപനത്തിന്റെ ഷട്ടർ ഉയർത്തിയാണ് ഇവർ ഓഫീസിൽ കയറിയത്. വൈദ്യുതിയില്ലാത്തതിനാൽ ജനറേറ്റർ പ്രവർത്തിപ്പിച്ചിരുന്നു. ഷട്ടർ താഴ്‌ത്തിയതിനാൽ ജനറേറ്റർ പുക സ്ഥാപനത്തിനുള്ളിൽ നിറയുകയും ഇരുവരും മരിക്കുകയുമായിരുന്നു. ഷെൽമയാണ് ബിനുജോയിയുടെ ഭാര്യ. പിതാവ്: ജോയ്. അമ്മ: സെലീന. കേരള ഡെന്റൽ ലാബ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹിയാണ് ബിനു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP