Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തന്നെ വധിക്കാൻ മുംബൈ സംഘത്തിന് സിപിഎം നേതാവ് ക്വട്ടേഷൻ നൽകിയെന്ന് കെ എം ഷാജി; സംഭാഷണങ്ങളുടെ ശബ്ദസന്ദേശം സഹിതം പരാതി നൽകി; കൃത്യം നടത്തി മുംബൈയിലേക്ക് പോകണമെന്ന് ആവശ്യപ്പെടുന്നതും വോയിസ് ക്ലിപ്പിൽ

തന്നെ വധിക്കാൻ മുംബൈ സംഘത്തിന് സിപിഎം നേതാവ് ക്വട്ടേഷൻ നൽകിയെന്ന് കെ എം ഷാജി; സംഭാഷണങ്ങളുടെ ശബ്ദസന്ദേശം സഹിതം പരാതി നൽകി; കൃത്യം നടത്തി മുംബൈയിലേക്ക് പോകണമെന്ന് ആവശ്യപ്പെടുന്നതും വോയിസ് ക്ലിപ്പിൽ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: സിപിഎം ശക്തമായ കണ്ണൂർ രാഷ്ട്രീയത്തിൽ പരീക്ഷണ മത്സരത്തിന് ഇറങ്ങി അഴീക്കോടു നിന്നും വിജയിച്ചു കയറിയ നേതവാണ് കെ എം ഷാജി. മുസ്ലിംലീഗിലെ കരുത്തനായി മാറിയ കെ എം ഷാജി സഖാക്കളുടെ കണ്ണിൽ കരടാണ് താനും. നിയമസഭയിൽ അടക്കം തീപാറുന്ന പ്രസംഗങ്ങളുമായി നിറഞ്ഞു നിൽക്കാറുള്ള ഷാജിക്കെതിരെ പല കോണുകളിൽ നിന്നും ഭീഷണികളും ഉയർന്നിരുന്നു. ഇപ്പോൾ ഷാജിക്ക് വധഭീഷണി ഉണ്ടെന്ന വാർത്തയും പുറത്തുവന്നു.

തനിക്കെതിരെ വധഭീഷണി ഉണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടി മുസ്ലിംലീഗ് നേതാവ് കെ.എം.ഷാജി എംഎ‍ൽഎ മുഖ്യമന്ത്രിക്കും സ്പീക്കർക്കും ഡി.ജി.പിക്കും പരാതി നൽകി. തന്നെ ഇല്ലാതാക്കാൻ കണ്ണൂരിലെ സിപിഎം. നേതാവ് മുംബൈയിലെ ഗുണ്ടാസംഘത്തിന് ക്വട്ടേഷൻ നൽകിയതായാണ് എംഎ‍ൽഎ. ആരോപിച്ചത്. കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിയാണ് ഈ നേതാവ്. ഇയാൾ ഗുണ്ടാസംഘവുമായി നടത്തുന്ന സംഭാഷണങ്ങളുടെ വോയ്‌സ്‌ക്ലിപ്പുകളടക്കമാണ് പരാതി നൽകിയത്.

25 ലക്ഷം രൂപയ്ക്ക് കരാർ ഉറപ്പിക്കുന്നതും കെ.എം.ഷാജിയെ തിരിച്ചറിയാനായി സ്‌കൈപ്പിലൂടെ സംവിധാനം ഒരുക്കാമെന്നും കൃത്യം നടത്തിയശേഷം അന്നുതന്നെ തിരിച്ച മുംബൈയിലേക്ക് പോകണമെന്ന് ആവശ്യപ്പെടുന്നതും വോയ്‌സ്‌ക്ലിപ്പുകളിൽ വ്യക്തമാണെന്നും എംഎ‍ൽഎ പറഞ്ഞു.

പ്രമുഖ പ്രാദേശിക നേതാവിന്റെ മൊബൈൽ ഫോൺ സംഭാഷണത്തിൽ നിന്നാണ് വിവരം ചോർന്നത്. എന്നാൽ തനിക്ക് വിവരം കൈമാറിയ വ്യക്തിയെ കുറിച്ച് വിവരങ്ങൾ പുറത്തുവിടാൻ എംഎ‍ൽഎ.തയ്യാറായില്ല.'കേരളത്തിലെ ഒരു പൊതുപ്രവർത്തകനെതിരേയും സ്വീകരിക്കാൻ പാടില്ലാത്ത ചില സമീപനങ്ങളാണ് ഉണ്ടായിരിക്കുന്നത്. കണ്ണൂരിലെ ഒരു പാർട്ടിഗ്രാമത്തിലെ അറിയപ്പെടുന്ന ഗുണ്ടാസംഘത്തിലെ വ്യക്തി ബോംബെയിലെ ഒരു ഗ്രൂപ്പുമായി നടത്തുന്ന സംഭാഷണത്തിന്റെ ഒരു മൂന്ന് വോയ്‌സ് ക്ലിപ്പുകളാണ് ലഭിച്ചത്. പരാതി മുഖ്യമന്ത്രിക്കും സ്പീക്കർക്കും ഡി.ജി.പി.ക്കും നൽകിയിട്ടുണ്ട്.'- കെ.എം.ഷാജി പറഞ്ഞു.

സ്വർണ്ണക്കടത്തു വിഷയത്തിൽ അടക്കം സിപിഎമ്മിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയാണ് കെ എം ഷാജി. നിയമസഭയിൽ ഷാജി നടത്തിയ പ്രസംഗവും ഏറെ ശ്രദ്ധേയമായിരുന്നു. സർക്കാറിനെതിരായ അവിശ്വാസ പ്രമേയ ചർച്ചയിൽ ഷാജി ശക്തമായ ഭാഷയിലാണ് തന്റെ പ്രസംഗം അവതരിപ്പിച്ചത്.

മുഖ്യമന്ത്രിയുടെ ഓഫിസ് അല്ല മുഖ്യമന്ത്രിയാണ് പ്രതി, മുഖ്യമന്ത്രിയാണ് ഒന്നാം പ്രതി. ശിവശങ്കറിനെ നിയന്ത്രിച്ചത് മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ രക്തവുമാണ്. ഇടയ്ക്കിടയ്ക്ക് പറയും മടിയിൽ കനമില്ലാത്തവന് വഴിയിൽ പേടിയില്ലെന്ന്. ഇപ്പഴത്തെ ഒരു കള്ളനും മടിയിൽ കനം വയ്ക്കില്ല. ഓഫിസിൽ കൊണ്ടുപോയി കൊടുക്കുകയാണ്. നാട്ടിൽ പല കള്ളന്മാരെയും പിടിക്കുന്നത് അവരുടെ ബന്ധുക്കൾ സാധനം വിൽക്കാൻ അങ്ങാടിയിൽ വരുമ്പോഴാണ്. ഇവിടെയും പിടിച്ചത് അങ്ങനെയാണ്.

സമൂഹമാധ്യമങ്ങളിൽ മുഖ്യമന്ത്രിയെ ബന്ധപ്പെടുത്തി ഒരു വിഡിയോ ഓടുന്നുണ്ട്. അതിൽ പറയുന്നത് മുഖ്യമന്ത്രി ജൂനിയർ മാൻഡ്രേക് ആണെന്നാണ്. എന്നാൽ ഈ നാലു വർഷത്തെ ഭരണത്തിൽ നിന്നു പറയട്ടെ നിങ്ങൾ ജൂനിയർ മാൻഡ്രേക്ക് അല്ല, സീനിയർ മാൻഡ്രേക് ആണ്. ' കെ.എം. ഷാജി നിയമസഭാ പ്രസംഗത്തിൽ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP