Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിപിഎം വാട്സ്ആപ് ഗ്രൂപ്പിൽ ലോക്കൽ സെക്രട്ടറിയുടെ അശ്ലീല സന്ദേശം; പെരിയ കേസിൽ പ്രതിയായ പാക്കം ലോക്കൽ സെക്രട്ടറി വിവാദത്തിൽ; വാവാദമായപ്പോൾ 'സോറി, മാറിപ്പോയി, ഭാര്യയ്ക്ക് അയച്ചത് മാറിപ്പോയതെന്ന്' വിശദീകരണം; രാഘവൻ വെളുത്തോളി മുമ്പും സ്വഭാവദൂഷ്യത്തിന് നടപടി നേരിട്ടയാൾ

സിപിഎം വാട്സ്ആപ് ഗ്രൂപ്പിൽ ലോക്കൽ സെക്രട്ടറിയുടെ അശ്ലീല സന്ദേശം; പെരിയ കേസിൽ പ്രതിയായ പാക്കം ലോക്കൽ സെക്രട്ടറി വിവാദത്തിൽ; വാവാദമായപ്പോൾ 'സോറി, മാറിപ്പോയി, ഭാര്യയ്ക്ക് അയച്ചത് മാറിപ്പോയതെന്ന്' വിശദീകരണം; രാഘവൻ വെളുത്തോളി മുമ്പും സ്വഭാവദൂഷ്യത്തിന് നടപടി നേരിട്ടയാൾ

മറുനാടൻ മലയാളി ബ്യൂറോ

കാസർഗോഡ്: സിപിഎം വാട്സ്ആപ് ഗ്രൂപ്പിൽ ലോക്കൽ സെക്രട്ടറിയുടെ അശ്ലീല ഓഡിയോ സന്ദേശം എത്തിയതിനെ ചൊല്ലി കാസർകോട്ടെ പാർട്ടിയിൽ വിവാദം. കാസർഗോഡ് പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി ആണ് സ്ത്രീകൾ അടക്കം പാർട്ടി സഖാക്കൾ അംഗങ്ങളായ വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല സന്ദേശം അയച്ചത്.

സംഭവം വിവാദമായതോടെ രാഘവൻ വെളുത്തോളി വിശദീകരണവുമായി എത്തി. ഭാര്യയ്ക്ക് അയച്ചതാണെന്നും ഗ്രൂപ്പ് മാറിപ്പോയതാണെന്നുമാണ് മറുപടി. പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതിയാണ് രാഘവൻ വെളുത്തോളി. കേസിന്റെ വിചാരണയ്ക്കായി എറണാകുളത്തേക്ക് ട്രെയിനിൽ പോകുമ്പോഴാണ് അശ്ലീല സന്ദേശം അയച്ചത്.

മൂന്നുദിവസം മുമ്പാണ് പാർട്ടിയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ രാഘവൻ വെളുത്തോളിയുടെ അശ്ലീല ശബ്ദസന്ദേശം എത്തിയത്. കൊച്ചിയിലേക്ക് പോകുന്നതിനിടെ വനിതാ നേതാവിന് അയച്ച സന്ദേശമാണ് അബദ്ധത്തിൽ പാർട്ടി ഗ്രൂപ്പിലേക്ക് വന്നത്. സംഭവം വിവാദമായതോടെ നമ്പർ മാറിയതാണെന്നും തന്റെ ഭാര്യയ്ക്ക് അയച്ച സന്ദേശമാണെന്നുമായിരുന്നു ലോക്കൽ സെക്രട്ടറിയുടെ വിശദീകരണം.

അതേസമയം, സ്ത്രീകൾ ഉൾപ്പെടെയുള്ള പാർട്ടി ഗ്രൂപ്പിൽ അശ്ലീല സന്ദേശം അയച്ച രാഘവനെ ലോക്കൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ബ്രാഞ്ച് സെക്രട്ടറിമാരടക്കം ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ഡിവൈഎഫ്ഐ. ജില്ലാ പ്രസിഡന്റായിരുന്ന കാലയളവിൽ രാഘവൻ സ്വഭാവദൂഷ്യത്തിന് അച്ചടക്ക നടപടി നേരിട്ടിരുന്നു.

രാഘവൻ വെളുത്തോളി അയച്ച സന്ദേശം ഇപ്പോൾ പല ഗ്രൂപ്പുകളിലും പ്രചരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. സിപിഎം പ്രാദേശിക നേതാക്കൾക്കെതിരെ ഇത്തരം ആരോപണങ്ങൾ മുമ്പും ഉയർന്നിരുന്നു. ഇതെല്ലാം പാർട്ടിക്ക് തലവേദന ആയിരിക്കവേയാണ് പുതിയ സംഭവവും ഉണ്ടായിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP