Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹൈക്കോടതി പൊലീസ് സംരക്ഷണം നൽകാൻ നിർദേശിച്ചത് അക്രമ സാധ്യത മുന്നിൽ കണ്ട്; പിന്നാലെ സിപിഎം-ഡിവൈഎഫ്ഐ നേതാക്കൾ ചേർന്ന് വീടും വാഹനങ്ങളും അടിച്ചു തകർത്തു; ഏഴു വയസുകാരനെയും വെറുതെ വിട്ടില്ല; 15 പേർക്കെതിരെ കേസെടുത്തു പൊലീസ്; സംഭവം തിരുവല്ല കുറ്റൂരിൽ

ഹൈക്കോടതി പൊലീസ് സംരക്ഷണം നൽകാൻ നിർദേശിച്ചത് അക്രമ സാധ്യത മുന്നിൽ കണ്ട്; പിന്നാലെ സിപിഎം-ഡിവൈഎഫ്ഐ നേതാക്കൾ ചേർന്ന് വീടും വാഹനങ്ങളും അടിച്ചു തകർത്തു; ഏഴു വയസുകാരനെയും വെറുതെ വിട്ടില്ല; 15 പേർക്കെതിരെ കേസെടുത്തു പൊലീസ്; സംഭവം തിരുവല്ല കുറ്റൂരിൽ

ശ്രീലാൽ വാസുദേവൻ

തിരുവല്ല: ഹൈക്കോടതിയിൽ നിന്ന് പൊലീസ് സംരക്ഷണത്തിന് അനുകൂല വിധി സമ്പാദിച്ചിരുന്നയാളുടെ വീടും വാഹനങ്ങളും സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തു. 10 വയസുകാരന് അടക്കംപരുക്ക്. 15 പേരുടെ പേരിൽ കേസ് എടുത്ത് പൊലീസ്. കുറ്റൂർ പഞ്ചായത്ത് എട്ടാം വാർഡിൽ മുള്ളിപ്പാറയിൽ പികെ സുകുമാരന്റെ വീടും വാഹനങ്ങളുമാണ് അടിച്ചു തകർത്തത്. സുകുമാരന്റെ കൊച്ചുമകൻ ശ്രാവണിനാണ് പരുക്കേറ്റത്.

സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെയും ലോക്കൽ കമ്മിറ്റിയംഗത്തിന്റെയും നേതൃത്വത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണ് അക്രമം നടത്തിയതെന്ന് സുകുമാരൻ പറഞ്ഞു. വീടിന്റെ പോർച്ചിലുണ്ടായിരുന്ന സ്‌കൂട്ടറുകൾ തല്ലിത്തകർത്തു. ജനാലയുടെ ചില്ല് തറഞ്ഞു കയറിയാണ് ഏഴു വയസുകാരന് പരുക്കേറ്റത്. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. വീടിനു ചുറ്റുമുള്ള ജനാലകൾ മുഴുവൻ തല്ലിപ്പൊട്ടിച്ചു. സുകുമാരന്റെ വസ്തുവിൽ മതിൽ കെട്ടുന്നതിനെതിരെ പ്രാദേശിക സിപിഎം നേതൃത്വം എതിർപ്പുമായി രംഗത്തെത്തിയിരുന്നു.

സുകുമാരൻ കോടതിയെ സമീപിച്ച് മതിൽ കെട്ടുന്നതിന് അനുകൂല വിധി സമ്പാദിച്ചു. രണ്ടാഴ്ച മുമ്പ് മതിൽ നിർമ്മാണം ആരംഭിച്ചപ്പോൾ ഭീഷണി മുഴക്കി സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ വീണ്ടുമെത്തി. ഇതേ തുടർന്നാണ് ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് സുകുമാരൻ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിൽ തിരുവല്ല പൊലീസിന്റെ സാന്നിധ്യത്തിൽ കഴിഞ്ഞയാഴ്ച മതിൽ കെട്ടി പൂർത്തിയാക്കി. ഇതിന് പിന്നാലെയാണ് സുകുമാരന്റെ വീട് അടിച്ചു തകർക്കപ്പെട്ടത്.

സിപിഎം ബ്രാഞ്ച് സെക്രട്ടറി സാബു, ലോക്കൽ കമ്മിറ്റിയംഗം മോഹൻ കുമാർ എന്നിവരടക്കം 15 പേരെ പ്രതിയാക്കി സുകുമാരൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സുകുമാരന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം സംഭവത്തിൽ പ്രതികളായവർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് ഇൻസ്പെക്ടർ വിനോദ് പറഞ്ഞു. മുൻ കോൺഗ്രസ് പ്രവർത്തകനായ സുകുമാരനടക്കം വിവിധ രാഷ്ട്രീയ കക്ഷികളിൽ പ്രവർത്തിച്ചിരുന്ന മുള്ളിപ്പാറയിലെ ഏതാനും കുടുംബങ്ങൾ നാളെ ബിജെപിയിൽ ചേരുകയാണ്. ഇതിന്റെ ഭാഗമായി പൊതു പരിപാടിയും ബൂത്ത് കമ്മിറ്റി രൂപീകരണവും നാളെ നടക്കാനിരിക്കെയാണ് ആക്രമണം നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP