Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോളജിന് അനുമതി വാങ്ങി നൽകാമെന്നു വാഗ്ദാനം ചെയ്ത് ഇടുക്കിയിലെ ചില സിപിഐ നേതാക്കൾ 86 ലക്ഷം രൂപ വാങ്ങി; തട്ടിപ്പിന് കൂട്ട് ഐഎഎസുകാരനും സെക്രട്ടറിയേറ്റ് ജീവനക്കാരനും; ആരോപണ വിധേയർ ഇടുക്കി നേതാക്കൾ; റിട്ടേ എസ് ഐയ്ക്ക് നീതി കിട്ടുമോ?

കോളജിന് അനുമതി വാങ്ങി നൽകാമെന്നു വാഗ്ദാനം ചെയ്ത് ഇടുക്കിയിലെ ചില സിപിഐ നേതാക്കൾ 86 ലക്ഷം രൂപ വാങ്ങി; തട്ടിപ്പിന് കൂട്ട് ഐഎഎസുകാരനും സെക്രട്ടറിയേറ്റ് ജീവനക്കാരനും; ആരോപണ വിധേയർ ഇടുക്കി നേതാക്കൾ; റിട്ടേ എസ് ഐയ്ക്ക് നീതി കിട്ടുമോ?

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: കോളജിന് അനുമതി വാങ്ങി നൽകാമെന്നു വാഗ്ദാനം ചെയ്ത് ഇടുക്കിയിലെ ചില സിപിഐ നേതാക്കൾ 86 ലക്ഷം രൂപ വാങ്ങിയതായി വണ്ടന്മേട് പൊലീസ് സ്റ്റേഷനിൽ റിട്ട. എസ്‌ഐ പരാതി നൽകി. 2013 മുതൽ 2017 വരെയുള്ള സമയത്താണ് തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം. ഇതിൽ 50 ലക്ഷം പാർട്ടി ഫണ്ടിലേക്കു നൽകിയെന്നും പരാതിക്കാരൻ ആരോപിച്ചു.

കോഴിക്കോട് കിഴക്കേപ്പറമ്പിൽ ശ്രീധരനും മകൻ ശ്രീലേഷുമാണ് വണ്ടന്മേട് പൊലീസിൽ പരാതി നൽകിയത്. പണം നൽകിയതിന്റെ ബാങ്ക് രേഖകളും ഹാജരാക്കി. തട്ടിപ്പിനിരയായ കുടുംബം ആത്മഹത്യാ ഭീഷണി ഉയർത്തിയാണു പൊലീസിനെ സമീപിച്ചത്. വണ്ടന്മേട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സിപിഐ നേതാക്കളായ കെ.കെ.സജികുമാർ, സി.കെ.കൃഷ്ണൻകുട്ടി, വി.ധനപാലൻ, ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ, സെക്രട്ടേറിയറ്റിലെ ജീവനക്കാർ എന്നിവർക്കെതിരെയാണ് ആരോപണം.

സർക്കാരിലെ സ്വാധീനം ഉപയോഗിച്ച് കോളജിന് അംഗീകാരം നേടി നൽകാമെന്നു വാഗ്ദാനം ചെയ്താണ് പണം തട്ടിയെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കുന്ദമംഗലം പൊലീസ് സ്റ്റേഷനിലും പരാതിപ്പെട്ടിരുന്നു. പരാതിക്കാരനെ ഫോണിൽ കിട്ടിയില്ലെന്നും ആരോപണവിധേയരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നുമാണു കുന്ദമംഗലം പൊലീസ് പരാതിക്കാരന്റെ മകനെ രേഖാമൂലം അറിയിച്ചത്.

മുഖ്യമന്ത്രിയെ നേരിൽ കണ്ടു സഹായം അഭ്യർത്ഥിക്കാനും പരാതിക്കാരൻ ശ്രമം തുടങ്ങി. പണം കൈമാറിയ പൊലീസ് സ്റ്റേഷൻ പരിധിയിൽ എത്തി പരാതി നൽകാൻ പറഞ്ഞതായി വണ്ടന്മേട് പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP