Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഫ്‌ളൈറ്റിൽ ബംഗളൂരുവിലെത്തി എംഡിഎംഎ വാങ്ങും;കാർ മാർഗം ബംഗളൂരുവിലേക്കും അവിടെ നിന്ന് മറ്റൊരാൾ എറണാകുളത്തേക്കും; വീണ്ടും ഫ്‌ളൈറ്റ് മാർഗം കൊച്ചിയിലെത്തും; സംശയം വരാതിരിക്കാൻ നടത്തിയ വ്യക്തമായ പ്ലാനിങ്ങ്; പാളിയപ്പോൾ സംഘം മൊത്തം വലയിൽ; കൊച്ചിയിലെ അഢംബര ഹോട്ടലിൽ വന്മയക്കുമരുന്നു വേട്ട

ഫ്‌ളൈറ്റിൽ ബംഗളൂരുവിലെത്തി എംഡിഎംഎ വാങ്ങും;കാർ മാർഗം ബംഗളൂരുവിലേക്കും അവിടെ നിന്ന് മറ്റൊരാൾ എറണാകുളത്തേക്കും; വീണ്ടും ഫ്‌ളൈറ്റ് മാർഗം കൊച്ചിയിലെത്തും; സംശയം വരാതിരിക്കാൻ നടത്തിയ വ്യക്തമായ പ്ലാനിങ്ങ്; പാളിയപ്പോൾ സംഘം മൊത്തം വലയിൽ; കൊച്ചിയിലെ അഢംബര ഹോട്ടലിൽ വന്മയക്കുമരുന്നു വേട്ട

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി:എറണാകുളം നോർത്ത് റയിൽവേ സ്റ്റേഷന് സമീപം എസ്ആർഎം റോഡിലെ ആഡംബര ഹോട്ടലിൽ നിന്ന് മാരക ലഹരിയിനത്തിൽപ്പെട്ട എംഡിഎംഎ യുമായി നാല് പേർ പിടിയിലായി. വൈപ്പിൻ, മുരിക്കും പാടം, അഴിക്കൽ, തൈവേലിക്കകത്ത് വിനീഷ് നായർ (26), എറണാകുളം, ഏലൂർ നോർത്ത്, ഉദ്യോഗമണ്ഡൽ, പെരുമ്പടപ്പിൽ വീട്ടിൽ, വിഷ്ണു ഷിബു (24), ഉദ്യോഗമണ്ഡൽ ,എഫ്എസിടി ടൗൺഷിപ്പ്, ഇഡി ഫ്‌ളാറ്റിൽ, ആദിത്യ കൃഷ്ണ (23),ഏലൂർ, മഞ്ഞുമ്മൽ, പുത്തൻപുരയ്ക്കൽ വീട്ടിൽ, നവിൻ പിആർ, എന്നിവരെയാണ് കൊച്ചി സിറ്റി ഡാൻസാഫും, എറണാകുളം ടൗൺ നോർത്ത് പൊലിസ് സ്റ്റേഷനും ചേർന്ന് പിടികൂടിയത്.

ഇവരിൽ നിന്ന് 294 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.വിനീഷ് നായരുടെ നേതൃത്വത്തിൽ മറ്റു പ്രതികൾ വില്പനക്കാരും സഹായികളുമായി ആഡംബര ഹോട്ടലുകളിൽ താമസിച്ചാണ് നഗരത്തിൽ ലഹരി വിൽപ്പന നടത്തുന്നത്.ആർക്കും സംശയം കൊടുക്കാതെ വളരെ വ്യക്തമായ പ്ലാനിങ്ങോടെയാണ് വിനീഷ് ഇടപാട് നടത്തിയിരുന്നത്. ഫ്‌ളൈറ്റിൽ യാത്ര ചെയ്ത് ബാംഗ്‌ളൂരിലെത്തി എംഡിഎംഎ വാങ്ങിയ ശേഷം കൂടെയുള്ള വിഷ്ണു കാർ മാർഗം ബാംഗ്‌ളൂരിലെത്തി വിനീഷിൽ നിന്ന് മയക്കുമരുന്ന് വാങ്ങി എറണാകുളത്തേക്ക് തിരിച്ചു വരുന്നു. അതിന് ശേഷം വീണ്ടും ഫ്‌ളൈറ്റ് മാർഗം കൊച്ചിയിലെത്തുന്നു.ഇതായിരുന്നു രീതി.

ഇങ്ങനെ സുരക്ഷിതമായ യാത്രകളും ആഡംബര ജീവിതവും നയിക്കുന്ന ആളാണ് വിനീഷ്. കൊച്ചി സിറ്റി ഡാൻസാഫ് രണ്ടാഴ്ചയായി രഹസ്യ നിരീക്ഷണം നടത്തിയും, സൈബറിന്റെ സഹായത്തോടെയുമാണ് പ്രതികളെ പിടികൂടിയത്.പ്രതികൾക്ക് സെൻട്രൽ ,ഞാറക്കൽ, ഏലൂർ, എന്നി സ്റ്റേഷനുകളിൽ മയക്കുമരുന്ന് കേസുകൾ ഉണ്ട്.കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കെ.സേതുരാമയ്യർ ഐപിഎസ് ന് ലഭിച്ച രഹസ്യ വിവരത്തിൽ, ഡപ്യൂട്ടി കമ്മീഷണർ ടി.ബിജു ഭാസക്കറിന്റെ നിർദ്ദേശപ്രകാരം നാർക്കോട്ടിക് അസി.കമ്മീഷണർ കെ.എ.അബ്ദുൾ സലാമിന്റെ നേതൃത്വത്തിൽ കൊച്ചി സിറ്റി ഡാൻസാഫും, എറണാകുളം ടൗൺ നോർത്ത് പൊലീസും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കൊച്ചി സിറ്റി ഡാൻസാഫ്, കമ്മീഷണറുടെ പ്രത്യേക നിർദ്ദേശപ്രകാരം ഇതരസംസ്ഥാനങ്ങളിൽ നിന്നും കൊച്ചിയിലേക്ക് കടത്തുന്ന അന്തർ സംസ്ഥാന ലഹരി കടത്തു സംഘങ്ങളെ പിടികൂടുന്നതിനു വേണ്ടി ശക്തമായ നടപടികളാണ് നടത്തുനത്.കഴിഞ്ഞ ദിവസം ഡാൻസാഫ് ടീമും, തൃക്കാക്കര പൊലീസും ചേർന്ന് പിടികൂടിയ 140 ഗ്രാം എംഡിഎംഎ യിലെ അവസാന കണ്ണിയായ നൈജീരിയക്കാരനെബാംഗ്ലൂരിൽ നിന്നും പിടികൂടിയിരുന്നു.

യുവാക്കളുടെയും, വിദ്യാർത്ഥികളുടെയും ഭാവി തകർക്കുന്ന ഇത്തരം മയക്കുമരുന്ന് മാഫിയകളെക്കുറിച്ച് വിവരം ലഭിച്ചാൽ 9995966666 എന്ന നമ്പറിൽ വാട്‌സ് ആപ്പ് ഫോർമാറ്റിലുള്ള 'യോദ്ധാവ്' ആപ്പിലേയ്ക്ക് വീഡിയോ ആയോ, ഓഡിയോ ആയോ വിവരങ്ങൾ അയക്കാവുന്നതാണ്. കൂടാതെ 9497980430 എന്ന ഡാൻസാഫ് നമ്പറിലും വിവരങ്ങൾ അറിയിക്കാവുന്നതാണ്.വിവരങ്ങൾ അറിയിക്കുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണെന്ന് കമ്മീഷണർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP