Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഭാര്യയുമായി കലഹിച്ച് ബീച്ചിലേക്ക് പോയത് കയ്യിൽ കത്തിയും കുറച്ച് പഴങ്ങളുമായി ; ബീച്ചിൽ വിശ്രമിക്കവെ ഓസ്‌ട്രേലിയൻ യുവതിയുടെ നായ രാജ്വീന്ദർ സിങിനെ കുരച്ചത് വീണ്ടും ക്ഷുഭിതനാവാൻ പ്രേരണയായി ; യുവതിയുമായും കലഹം മൂത്തപ്പോൾ കയ്യിലെ കത്തിയെടുത്ത് കുത്തി; ഓസ്‌ട്രേലിയൻ യുവതിയെ കൊലപ്പെടുത്തിയത് പിന്നിലെ കാരണം വെളിപ്പെടുത്തി ഇന്ത്യൻ നഴ്‌സ്

ഭാര്യയുമായി കലഹിച്ച് ബീച്ചിലേക്ക് പോയത് കയ്യിൽ കത്തിയും കുറച്ച് പഴങ്ങളുമായി ; ബീച്ചിൽ വിശ്രമിക്കവെ ഓസ്‌ട്രേലിയൻ യുവതിയുടെ നായ രാജ്വീന്ദർ സിങിനെ കുരച്ചത് വീണ്ടും ക്ഷുഭിതനാവാൻ പ്രേരണയായി ; യുവതിയുമായും കലഹം മൂത്തപ്പോൾ കയ്യിലെ കത്തിയെടുത്ത് കുത്തി; ഓസ്‌ട്രേലിയൻ യുവതിയെ കൊലപ്പെടുത്തിയത് പിന്നിലെ കാരണം വെളിപ്പെടുത്തി ഇന്ത്യൻ നഴ്‌സ്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഓസ്‌ട്രേലിയൻ യുവതിയെ കൊലപ്പെടുത്തി നാടുവിട്ട് കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ പിടിയിലായ ഇന്ത്യൻ നഴ്‌സ് രാജ്വീന്ദർ സിങ് കൊലയ്ക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി.ടോയയുടെ വളർത്തുനായ ബീച്ചിൽ വെച്ച് തന്നെ നോക്കി കുരച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് ഇയാൾ ഇപ്പോ വെളിപ്പെടുത്തിരിക്കുന്നത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ.. രാജ്വീന്ദർ സിങ് ഭാര്യയുമായി വഴക്കിട്ട ശേഷം വാങ്കെറ്റി ബീച്ചിലേക്ക് പോയി. കൈയിൽ കുറച്ച് പഴങ്ങളും അടുക്കളയിലെ കത്തിയും ഉണ്ടായിരുന്നു.ഈ സമയം, ഫാർമസി ജീവനക്കാരിയായ കോർഡിങ്ലി തന്റെ നായയെ കടൽത്തീരത്ത് നടത്തുകയായിരുന്നു.രാജ്വീന്ദറിനെ കണ്ടതോടെ യുവതിയുടെ നായ കുരക്കാൻ തുടങ്ങി.

തുടർന്ന് ഇരുവരും വഴിക്കിടുകയും കൊലപാതകത്തിലേക്ക് എത്തുകയും ചെയ്‌തെന്ന് ഇയാൾ പറഞ്ഞു. തുടർന്ന് മൃതദേഹം മണലിൽ കുഴിച്ചിട്ട് നായയെ മരത്തിൽ കെട്ടിയിട്ട് ഇയാൾ മുങ്ങി.സംഭവം പുറത്തറിയും മുമ്പ് ഇയാൾ ഓസ്‌ട്രേലിയയിൽ നിന്ന് രക്ഷപ്പെട്ടു.സിബിഐയും ഓസ്ട്രേലിയൻ അന്വേഷണ സംഘവും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ ജിടി കർണാൽ റോഡിന് സമീപത്തുനിന്ന് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

2018 ഒക്ടോബറിലാണ് ക്വീൻസ് ലാൻഡിന് സമീപത്തെ വാങ്കെറ്റി ബീച്ചിൽ വളർത്തുനായയുമായി നടക്കാനിറങ്ങിയ ടോയ കോർഡിങ്ലി (24) എന്ന യുവതിയ ഇയാൾ കൊലപ്പെടുത്തിയത്. കൊലക്ക് ശേഷം ഇയാൾ ഓസ്‌ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു.ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് 5.23 കോടി രൂപ ഓസ്‌ട്രേലിയൻ സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. ക്വീൻസ് ലാൻഡ് പൊലീസാണ് ഇനാം പ്രഖ്യാപിച്ചത്.

രാജ്വീന്ദറിനെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചതിനെത്തുടർന്ന് നവംബർ 21 ന് പട്യാല ഹൗസ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.2018ലാണ് കേസിനാസ്പദമായ സംഭവം.2018 ഒക്ടോബറിൽ കേൺസിന്റെ വടക്ക് 40 കിലോമീറ്റർ മാറിയുള്ള വാങ്കെറ്റി ബീച്ചിൽ നായ്ക്കുട്ടിയുമായി നടക്കാനിറങ്ങിയ ഫാർമസി ജീവനക്കാരി തോയ കോർഡിങ് (24)എന്ന യുവതിയെ കൊലപ്പെടുത്തിയ കേസിലാണ് രാജ്വീന്ദർ സിങ് എന്ന ഇന്ത്യൻ നഴ്‌സിനെ അന്വേഷിക്കുന്നത്.

മകളെ കാണാത്തതിനെ തുടർന്ന് പിറ്റേന്ന് യുവതിയുടെ പിതാവ് നടത്തിയ അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.തോയ കോർഡിങ്ലെ കൊല്ലപ്പെട്ട് രണ്ടു ദിവസത്തിനുള്ളിൽ ഭാര്യയെയും മൂന്നു മക്കളെയും ഓസ്‌ട്രേലിയയിൽ ഉപേക്ഷിച്ച് ജോലി രാജിവച്ച് ഇന്നിസ്‌ഫെയ്ലിൽ നഴ്‌സ് ആയി ജോലി നോക്കിയ രാജ്വീന്ദർ നാടുവിട്ടത്. പഞ്ചാബിലെ ബുട്ടർ കലാം സ്വദേശിയാണ് ഇയാൾ.

കേൺസിൽനിന്ന് സിഡ്‌നിയിൽ എത്തിയ ഇയാൾ 23ന് ഇന്ത്യയിലേക്കു പറന്നു. ഇയാൾ ഇന്ത്യയിൽ എത്തിയതായി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഹിന്ദിയും പഞ്ചാബിയും സംസാരിക്കുന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി കേൺസിൽ അന്വേഷണസംഘം രൂപീകരിച്ചെങ്കിലും ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിരുന്നില്ല,

ഇന്ത്യയിലുണ്ടെന്ന അറിവിനെ തുടർന്ന് 2021 മാർച്ചിൽ ഇയാളെ പിടിച്ചേൽപ്പിക്കാൻ സഹായിക്കണമെന്ന് ഓസ്‌ട്രേലിയൻ സർക്കാർ ഇന്ത്യയോട് അഭ്യർത്ഥിച്ചിരുന്നു. ഇതിന് കേന്ദ്ര സർക്കാർ ഈ മാസം അംഗീകാരം നൽകി. തുടർന്നാണ് ഇയാളെ ഡൽഹി പൊലീസ് പിടികൂടിയത്.

ക്വീൻസ്ലാൻഡ് പൊലീസ് ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ള ഏറ്റവും വലിയ പ്രതിഫല തുകയാണ് ഇയാളെ കണ്ടെത്തുന്നവർക്ക് പ്രഖ്യാപിച്ചത്. രാജ്വിന്ദറിനെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്നും ശേഷം ഓസ്‌ട്രേലിയയിലേക്ക് കൈമാറാനുള്ള നടപടികൾ ആരംഭിക്കുമെന്നും ക്വീൻസ്ലാൻഡ് കമ്മിഷണർ കാതറീന കരോൾ അറിയിച്ചു. ഡൽഹി പൊലീസും ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസും സംയുക്തമായാണ് ഇയാളെ കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP