Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബന്ധുക്കൾക്ക് ജാമ്യം നിന്ന് ലക്ഷങ്ങളുടെ കടക്കാരനായ അലിഅക്‌ബർ; വീട് വിറ്റ് കടം വീട്ടണമെന്ന ആവശ്യം ഭാര്യയും ഭാര്യാ മാതാവും അംഗീകരിച്ചില്ല; കുടുംബ കോടതിയിലെ കേസും പകയായി; നോമ്പിന് മുമ്പ് ആഹാരം പാകം ചെയ്യാൻ വരുന്ന തക്കം നോക്കി ആക്രമണം; അരുവിക്കരയെ നടുക്കി അലി അക്‌ബറിന്റെ ക്രൂരത; തർക്കത്തിന് കാരണം കുടുംബ വഴക്ക്

ബന്ധുക്കൾക്ക് ജാമ്യം നിന്ന് ലക്ഷങ്ങളുടെ കടക്കാരനായ അലിഅക്‌ബർ; വീട് വിറ്റ് കടം വീട്ടണമെന്ന ആവശ്യം ഭാര്യയും ഭാര്യാ മാതാവും അംഗീകരിച്ചില്ല; കുടുംബ കോടതിയിലെ കേസും പകയായി; നോമ്പിന് മുമ്പ് ആഹാരം പാകം ചെയ്യാൻ വരുന്ന തക്കം നോക്കി ആക്രമണം; അരുവിക്കരയെ നടുക്കി അലി അക്‌ബറിന്റെ ക്രൂരത; തർക്കത്തിന് കാരണം കുടുംബ വഴക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അരുവിക്കരയിൽ ഭാര്യയേയും ഭാര്യാമാതാവിനെയും ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷനിലെ സീനിയർ സൂപ്രണ്ട്  വൈ. അലി അക്‌ബർ കൊലപ്പെടുത്തിയതിനു പിന്നിൽ സാമ്പത്തിക പ്രശ്‌നമെന്ന് പ്രാഥമിക സൂചന. അഴിക്കോട് വളവെട്ടി പുലിക്കുഴി ആർഷാസിൽ ഷാഹിറ (65), മകൾ നെടുമങ്ങാട് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക മുംതാസ് (47) എന്നിവരാണ് മരിച്ചത്.

തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച മുംതാസിന്റെ ഭർത്താവ് അലി അക്‌ബർ (55) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. ഇയാളുടെ നില ഗുരുതരമാണ്. അലി അക്‌ബർ ബന്ധുക്കൾക്ക് ജാമ്യം നിന്ന് ലക്ഷങ്ങളുടെ കടക്കെണിയിലായിരുന്നു. വീട് വിറ്റ് പണം നൽകണമെന്ന് അലി അക്‌ബർ ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാൽ, ഭാര്യയും ഭാര്യാമാതാവും അതിനു സമ്മതിച്ചില്ല. തുടർന്ന് വഴക്ക് പതിവായിരുന്നു. വീടിന്റെ മുകൾ നിലയിലാണ് അലി അക്‌ബർ താമസിച്ചിരുന്നത്. ഈ വഴക്കാണ് കൊലയും ദുരന്തവുമായി മാറിയത്.

രാവിലെ നോമ്പ് ആരംഭിക്കുന്നതിനു മുൻപ് ആഹാരം പാകം ചെയ്യാൻ ഷാഹിറയും മുംതാസും അടുക്കളയിൽ നിൽക്കുമ്പോൾ അലി അക്‌ബർ ചുറ്റികകൊണ്ട് തലയ്ക്കടിച്ചശേഷം തലങ്ങും വിലങ്ങും കുത്തുകയായിരുന്നു. പിന്നീട് പെട്രോൾ ഒഴിച്ച് ഇരുവരെയും കത്തിച്ചു. കത്തിക്കുന്നതിനു മുൻപ് പത്താം ക്ലാസ് വിദ്യാർത്ഥിയായ മകളെ പുറത്താക്കി കതകടച്ചു. മകളുടെ നിലവിളി കേട്ട് അയൽക്കാർ ഓടിയെത്തുമ്പോൾ അലി അക്‌ബർ കസേരയിൽ ഇരിക്കുകയായിരുന്നു.

അയൽക്കാരെ കണ്ടതോടെ ഓടി അകത്തെ മുറിയിലേക്കു പോയ അലി അക്‌ബർ, പെട്രോൾ ഒഴിച്ച് സ്വയം തീകൊളുത്തി. ഷാഹിറയുടെ കത്തിക്കരിഞ്ഞ ശരീരം ഹാളിലും മുംതാസിന്റെ ശരീരം അടുക്കളയിലുമാണ് കിടന്നിരുന്നത്. ഷാഹിറ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന മുംതാസിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു.

ഭാര്യയുമായി അകൽച്ചയിലായിരുന്നു അലി അക്‌ബർ. അവർ തമ്മിലുള്ള കേസ് കോടതിയുടെ പരിഗണനയിലാണ്. തർക്കത്തെ തുടർന്നു അലി അക്‌ബർ തലങ്ങും വിലങ്ങും ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടുകയായിരുന്നു. സഹീറ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ബഹളംകേട്ട് ഉണർന്ന അലി അക്‌ബറുടെ മകൾ ആർഷ ഇറങ്ങി ഓടിയെങ്കിലും ഗേറ്റ് പൂട്ടിയിരുന്നതിനാൽ പുറത്തിറങ്ങാൻ കഴിഞ്ഞില്ല. സമീപവാസികളും പൊലീസും ചേർന്ന് ഗേറ്റിന്റെ പൂട്ട് തകർത്താണ് അലി അക്‌ബറിനെയും ഭാര്യയെയും ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

അലി അക്‌ബറിന് ലക്ഷങ്ങളുടെ കടബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഇതിനെ തുടർന്ന് വീടും സ്ഥലവും വിറ്റ് പണം നൽകണമെന്ന് ആവശ്യപ്പെട്ട് അലി അക്‌ബറും ഭാര്യയും തമ്മിൽ നിരന്തരം വഴക്ക് നടന്നിരുന്നതായും വീട് വിൽക്കാൻ ഭാര്യ വിസമ്മതിച്ചത്തോടെയാണ് പ്രശ്നങ്ങളുണ്ടായതെന്നും പൊലീസ് പറഞ്ഞു.

ഫൊറൻസിക്, വിരലടയാള വിദഗ്ദ്ധർ, റൂറൽ എസ്‌പി.ശില്പ ദേവയ്യ, നെടുമങ്ങാട് ഡിവൈ.എസ്‌പി. സ്റ്റുവർട്ട് കീലർ, അരുവിക്കര സിഐ. ഷിബുകുമാർ, എസ്‌ഐ. സജി എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തി. ആർഷയ്ക്കു പുറമേ അലി അക്‌ബർ-മുംതാസ് ദമ്പതിമാർക്ക് അർഷാദ് എന്നൊരു മകനുമുണ്ട്. നവാസ്(ഗൾഫ്), സുനിത എന്നിവരാണ് സഹീറയുടെ മറ്റു മക്കൾ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP