Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചതിയും സ്‌നേഹവും വഞ്ചനയും ഇരയാക്കി കുടുക്കലും; ആരാണെന്ന് അറിയാത്ത നഴ്‌സിനെ സ്‌നേഹിച്ച് ചതിച്ചുവെന്ന്! നടി മമതയുടെ ബന്ധുവുമായുള്ള വിവാഹനിശ്ചയം മുടങ്ങിയപ്പോഴും പഴി എനിക്ക്; ആദ്യപ്രണയവിവാഹം തകർന്നതോടെയാണ് ഞാൻ ലിവിങ് ടുഗതറിൽ പെട്ടത്; അനശ്വരനടൻ ജയന്റെ കുടുംബത്തിൽ നിന്ന് വന്ന എന്നെ പിന്നീട് ഇൻഡസ്ട്രിയിൽ വരുമാനം പോലുമില്ലാതെ കുടുക്കി; അമ്പിളി ദേവിയുമായുള്ള വിവാഹത്തിന്റെ പേരിൽ കല്ലെറിയുന്നവരേ..മനസ് തുറന്ന് ജയൻ ആദിത്യൻ

ചതിയും സ്‌നേഹവും വഞ്ചനയും ഇരയാക്കി കുടുക്കലും; ആരാണെന്ന് അറിയാത്ത നഴ്‌സിനെ സ്‌നേഹിച്ച് ചതിച്ചുവെന്ന്! നടി മമതയുടെ ബന്ധുവുമായുള്ള വിവാഹനിശ്ചയം മുടങ്ങിയപ്പോഴും പഴി എനിക്ക്; ആദ്യപ്രണയവിവാഹം തകർന്നതോടെയാണ് ഞാൻ ലിവിങ് ടുഗതറിൽ പെട്ടത്; അനശ്വരനടൻ ജയന്റെ കുടുംബത്തിൽ നിന്ന് വന്ന എന്നെ പിന്നീട് ഇൻഡസ്ട്രിയിൽ വരുമാനം പോലുമില്ലാതെ കുടുക്കി; അമ്പിളി ദേവിയുമായുള്ള വിവാഹത്തിന്റെ പേരിൽ കല്ലെറിയുന്നവരേ..മനസ് തുറന്ന് ജയൻ ആദിത്യൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സീരിയൽ താരങ്ങളായ ജയൻ ആദിത്യനും അമ്പിളീ ദേവിയും വിവാഹിതരായതിന് പിന്നാലെ ഇരുവർക്കുമെതിരെ പല വാർത്തകളും സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിച്ചു. ഇരുവരുടേയും പുനർവിവാഹം കൊല്ലം കൊറ്റൻകുളങ്ങര ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസമാണ് നടന്നത്.ഇതിനൊപ്പം അമ്പിളീ ദേവിയുടെ മുൻ ഭർത്താവ് ഛായാഗ്രാഹകനായ 'ലോവൽ' കേക്ക് മുറിച്ചാഘോഷിച്ചതും സോഷ്യൽ മീഡിയ കൊണ്ടാടി. പ്രതികാരമെന്നോണം കേക്ക് മുറിച്ച് ആഘോഷിച്ച മുൻ ഭർത്താവിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് അമ്പിളി ദേവി വ്യക്തമാക്കുകയും ചെയ്തു. അതേസമയം അമ്പിളീ ദേവിയെയല്ല തന്നെയാണ് ചിലർ ഉന്നമിടുന്നതെന്നും, ഒരു നിർമ്മാതാവാണ് തനിക്കെതിരെയുള്ള നീക്കങ്ങൾക്ക് പിന്നിലെന്നും ജയൻ ആദിത്യനും പറഞ്ഞു.

വിവാഹത്തോടെ തങ്ങളെ വിഷമത്തിലാക്കിയ വിവാദങ്ങളെ കുറിച്ച് തുറന്നുസംസാരിക്കുകയാണ് താര ദമ്പതികൾ. താൻനാലുതവണ വിവാഹം കഴിച്ചുവെന്നും മറ്റുമുള്ളത് കുപ്രചാരണം മാത്രമാണെന്ന് ആദിത്യൻ പറഞ്ഞു. പ്രത്യേക അഭിമുഖത്തിന്റെ പൂർണരൂപം:

നാലുതവണ വിവാഹം കഴിച്ചെന്ന വാർത്ത ശരിയാണോ?

ആദിത്യൻ: നാല് വിവാഹം കഴിച്ചെന്ന വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പക്ഷേ എനിക്ക് അറിയാത്ത കാര്യമാണ് ഇത്. നിങ്ങൾക്ക് ഉള്ളിലെപ്പോഴൊക്കേയോ ചില ഇഷ്ടങ്ങളുണ്ടാകും. നമ്മൾ ഇഷ്ടപ്പെട്ട ആളുകൾ ഭാര്യമാരാകുന്നത് എങ്ങനെയാണ്.. സോഷ്യൽ മീഡിയയിൽ നഴ്സിനെ സ്നേഹിച്ചു ചതിച്ചു എന്നൊരു വാർത്തയാണ് പ്രചരിക്കുന്നത്. സത്യമായും ഈ നഴ്സ് ആരെന്ന് എനിക്ക് ഇപ്പോഴും അറിവില്ല.

ജീവിതത്തിലേക്കും കരിയറിലേക്കും പല പ്രശ്നങ്ങളും വന്നപ്പോൾ എന്റെ ബന്ധുവായ ഒരു സത്രീയേയാണ് ഞാൻ സംശയിച്ചത്. ഞാൻ എന്റെ ഒരു സുഹൃത്തിനോട് അന്വേഷിക്കാൻ പറയുകയായിരുന്നു. എന്റെ ഇരുപത്തിയൊന്നാം വയസിലെ അനുഭവമാണ് ഞാൻ പറയുന്നത്. അവരോട് പ്രണയമുണ്ടായിരുന്നു.. വിളിക്കുമായിരുന്നു.. എന്റെ ആദ്യ സിനിമ പെട്ടിയിലായി... കല്യാണ കുറിമാനം എന്നായിരുന്നു ആ ചിത്രത്തിന്റെ പേര്്. പിന്നീട് പലവിധ പ്രാരാബ്ധങ്ങളും ജീവിതത്തിലേക്ക് വന്നു..

ജയന്റെ കുടുംബം എന്ന വലിയ പേര് എന്റെ കുടുംബത്തിന് ഉണ്ടായിരുന്നു. പക്ഷേ ഞാൻ വളർന്നത് മോശമായ ജീവിത സാഹചര്യങ്ങളിലായിരുന്നു. അച്ഛൻ മരിച്ചപ്പോൾ മുതൽ ജീവിത പ്രാരാബ്ധങ്ങൾ എന്റെ തോളിലായിരുന്നു. വീട്ടിൽ വരുമാനം ഇല്ലാത്തതിന്റെ പേരിൽ ചിട്ടിക്കമ്പനിയിലും കോൺക്രീറ്റ് പണിക്കും ജോലിക്ക് പോയ അനുഭവം എനിക്കുണ്ട്. അച്ഛൻ മരിച്ച സമയത്ത് എന്റെ വീട്ടിൽ കടബാധ്യത ഏറെയാണ്.

ആദ്യമായി സീരിയലിൽ നിന്ന് വിളി വരുമ്പോൾ ഞാൻ പറഞ്ഞത് സാർ എനിക്ക് അഭിനയിക്കാനൊന്നും അറിയില്ലെന്നായിരുന്നു. ജയന്റെ ബന്ധത്തിലല്ല എനിക്ക് ആ ഓഫർ വന്നത്. ജയന്റെ അനിയന്റെ മകൻ എന്ന കേരള കൗമുദിയിൽ വന്ന ഒരു കോളമാണ് എന്നെ ശ്രദ്ധേയനാക്കിയത്. ജയന്റെ കുടുംബത്തിൽ മറ്റൊരു ജയൻ എന്നായിരുന്നു ആ വാർത്തയുടെ തലക്കെട്ട്. എന്റെ ഒഫിഷ്യൽ പേര് ജയൻ എന്നു തന്നെയാണ്. ചെമ്പട്ട് എന്ന സീരിയലിൽ അഭിനിയിക്കുമ്പോളാണ് എനിക്ക് ആദിത്യൻ എന്ന പേര് ലഭിക്കുന്നത്. അത് ആ സീരിയലിലെ കഥാപാത്രത്തിന്റെ പേരായിരുന്നു. പിന്നീട് എന്നെ ഇൻഡസ്ട്രീയിൽ അറിയപ്പെട്ടത് ആദിത്യൻ ജയൻ എന്നു തന്നെയാണ്.

തുടക്കക്കാരൻ എന്ന രീതിയിൽ എനിക്ക് വരുമാനം കുറവായിരുന്നു. ലൊക്കേഷനിലെ ഹോട്ടൽ ബിൽ അടയ്ക്കാൻ വരുമാനം ഇല്ലാത്തത് മൂലം ഹോട്ടലുകാർ പിടിച്ചു നിർത്തിയ സാഹചര്യമുണ്ടായിട്ടുണ്ട്. അന്നത്തെ കഷ്ടപ്പാടുകൾ ആപ്രണയത്തെ മുൻപോട്ട് കൊണ്ടുപോകാൻ സാധിച്ചില്ല. 27ാം വയസിലാണ് എന്റെ നിശ്ചയം നടന്നത്. അതൊരു പ്രണയമായിരുന്നില്ല. എനിക്ക് ആ കുട്ടിയെ ഇഷ്ടമായിരുന്നു. വളരെ ദൂരമായിരുന്നു എന്നതിനാൽ തന്നെ അമ്മയ്ക്ക് ഇഷ്ടമായിരുന്നില്ല. അവരുടെ അച്ഛനുമായിട്ടുള്ള ചില സ്വര ചേർച്ചകൾ കാരണം ആ വിവാഹം മുടങ്ങി. നടി മമതയുടെ ബന്ധു എന്ന് പറഞ്ഞായിരുന്നു ആ വിവാഹബന്ധം എത്തിയത്. ശേഷം 2009ൽ എന്റെ വിവാഹം നടന്നു അത് ഒരു പ്രണയ വിവാഹം തന്നെയായിരുന്നു.

അത് എങ്ങനെ പ്രണയിച്ചു. എങ്ങനെ എന്റെ മുന്നിൽ വന്നു എന്ന് എനിക്ക് മാത്രമേ അറിയു. ആ സ്ത്രീ ഇന്ന് ഒരു തെലുങ്കനെ വിവാഹം കഴിച്ച് സുഖമായി ജീവിക്കുകയാണ്. എനിക്ക് പണി തന്നിട്ട് പോയവരെല്ലാം സുഖമായി ജീവിക്കുകയാണ്. അവർ ഇന്ന് മറ്റൊരാളുടെ ഭാര്യയായി ജീവിക്കുന്ന കാരണത്താൽ അവരെ കുറിച്ച് കൂടുതൽ പറയാൻ ആഗ്രഹിക്കുന്നില്ല.ഞാൻ പക്ഷേ ഇവരുടെ പിറകെ പോയില്ല.

ആദ്യ വിവാഹം, കുട്ടി ?

എനിക്ക് കുട്ടിയുണ്ട് പക്ഷേ അത് ഞാൻ ലീഗലി വിവാഹം കഴിച്ചതല്ല. എനിക്ക് ഒരു പെൺകുട്ടിയുമായി റിലേഷനുണ്ടായിരുന്നു. പക്ഷേ അവരുമായി ഒത്തുപോകാൻ കഴിയാതെ വന്ന സാഹചര്യത്തിലാണ് അത് ഒഴിവാക്കിയത്. 18 വർഷത്തെ കഥ കൂട്ടിയോജിപ്പിച്ചാണ് പത്രക്കാർ പറയുന്നത്. ഒരു നിർമ്മാതാവിന്റെ മകനെ വീട്ടിൽ താമസിപ്പിച്ചപ്പോൾ മുതലാണ് പ്രശ്നങ്ങൾ ഉണ്ടായത്. ഭാര്യക്ക് ചെലവിന് കൊടുക്കാൻ പോലും വരുമാനം ഇല്ലാത്ത തരത്തിൽ ഇൻഡസ്ട്രിയിൽ എന്നെ കുടുക്കി. വിശ്വസിക്കാൻ കഴിയാതെ വന്നപ്പോൾ മാത്രമാണ് ആ ബന്ധം ഉപേക്ഷിച്ചത്. എന്റെ മകനോടൊപ്പമുള്ള നിമിഷങ്ങൾ വളരെ പ്രിയപ്പെട്ടതായിരുന്നു.

(തുടരും...)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP