Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എന്താ..സുകുമാരൻ നായരെ വിമർശിക്കാൻ പാടില്ലേ ? സമൂഹത്തിന്റെ ഭാഗമായതുകൊണ്ട് എൻഎസ്എസും വിമർശനം ഉൾക്കൊള്ളണം; സർക്കാർ വായ്പ എടുക്കുന്നത് പരിധിക്കുള്ളിൽ ഒതുങ്ങി മാത്രം; രാഷ്ട്രീയം പറഞ്ഞ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ; ശബരിമല വിഷയത്തിൽ ആശയക്കുഴപ്പമില്ല; പ്രശ്‌നം നടക്കുന്നത് ചിലരുടെ മനസ്സിൽ മാത്രം; മറുനാടൻ ഷൂട്ട് ആറ്റ് സൈറ്റിൽ കാനം രാജേന്ദ്രൻ

എന്താ..സുകുമാരൻ നായരെ വിമർശിക്കാൻ പാടില്ലേ ? സമൂഹത്തിന്റെ ഭാഗമായതുകൊണ്ട് എൻഎസ്എസും വിമർശനം ഉൾക്കൊള്ളണം; സർക്കാർ വായ്പ എടുക്കുന്നത് പരിധിക്കുള്ളിൽ ഒതുങ്ങി മാത്രം; രാഷ്ട്രീയം പറഞ്ഞ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ; ശബരിമല വിഷയത്തിൽ ആശയക്കുഴപ്പമില്ല; പ്രശ്‌നം നടക്കുന്നത് ചിലരുടെ മനസ്സിൽ മാത്രം;  മറുനാടൻ ഷൂട്ട് ആറ്റ് സൈറ്റിൽ കാനം രാജേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണത്തെക്കുറിച്ച് ജനങ്ങളിൽ നിന്നുണ്ടായ ഫീഡ് ബാക്ക് തുടർഭരണം എന്നുള്ളത് തന്നെയാണ്.അത് തന്നെയാണ് ഇടതുപക്ഷത്തിന്റെ ആത്മവിശ്വാസത്തിന്റെ കാരണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.മറുനാടൻ മലയാളി ഷൂട്ട് അറ്റ് സൈറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രകടമായതും ഇതാണ്.അവിടെ വമ്പിച്ച വിജയമാണ് എൽഡിഎഫ് നേടിയത്.ഏഴു ജില്ലാപഞ്ചായത്ത് ഉണ്ടായിടത്ത് ഇപ്പോൾ 11 ആയി. ഇതൊക്കെ കാണിക്കുന്നത് ജനങ്ങളുടെ പിന്തുണ തന്നെയാണ്.അതുകൊണ്ട് തന്നെ അഞ്ചുവർഷക്കാലത്തെ പ്രവർത്തന നേട്ടങ്ങൾ ജനങ്ങളിൽ കൃത്യമായി എത്തിച്ചാൽ ജനങ്ങൾ പിന്തുണയ്ക്കും എന്നുതന്നെയാണ് വിശ്വാസം.

ലോകസഭ തെരഞ്ഞെടുപ്പ് എന്നു പറയുമ്പോൾ അതിന്റെ പാറ്റേൺ വേറരീതിയിലാണ്.അത് ഇന്ത്യയിൽ മതനിരപേക്ഷ ഗവൺമെന്റ് ഉണ്ടാകണം എന്ന ആഗ്രഹത്തിലാണ് ജനങ്ങൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത്.അവർക്ക് ഇടതിനോട് വിരോധം ഉണ്ടായിട്ടല്ല. ഇടതിനേക്കാൾ അ സർക്കാർ ഉണ്ടാക്കാൻ പറ്റുന്നത് രാഹുൽഗാന്ധിക്കാണ് അല്ലെങ്കിൽ കോൺഗ്രസ്സിന് ആണ് എന്ന് ജനങ്ങൾ വിശ്വസിച്ചു.പക്ഷെ അവർക്കുണ്ടായത് ദയനീയമാ പരാജയമാണ്. കേരളത്തിൽ നിന്നാണ് അവർക്ക് ഏറ്റവും കൂടുതൽ സീറ്റുകൾ കിട്ടിയത്.അത്തരത്തിൽ ഒരിക്കൽ കൂടി തോന്നൽ ഉണ്ടായാലോ എന്ന ചോദ്യത്തിന് ഒരിക്കൽ ചൂട് വെള്ളത്തിൽ വീണ പൂച്ച പിന്നീട് പച്ചവെള്ളം കണ്ടാലും പേടിക്കുമെന്നും കാനം പ്രതികരിച്ചു.

പെൻഷനും കിറ്റുമാണ് ഇപ്പോൾ ഉയർത്തിക്കാട്ടുന്നത്. അതിന് അപ്പുറത്തേക്ക് എന്ത് എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞത് ഇങ്ങനെ; ഈ പെൻഷൻ എന്നു പറയുന്നത് കേവലം പെൻഷൻ അല്ല.ലോകത്തെമ്പാടും നശിച്ചുകൊണ്ടിരിക്കുന്ന സാമൂഹ്യസുരക്ഷ അതാണ് നവലിബറൽ സാമ്പത്തീക നയത്തിന്റെ പ്രത്യേകത.ആഗോളീകരണത്തിന് ശേഷം ലോകത്ത് എവിടെയുമുള്ളത് അതാണ്. അ സമയത്ത് സാമൂഹ്യ സുരക്ഷ ഉറപ്പ് വരുത്തുക എന്ന നയമാണ് ഞങ്ങൾ ചെയ്യുന്നത്.അതേ രീതിയിൽ എന്ന് അവകാശപ്പെട്ടുകൊണ്ടാണ് ന്യായ് പദ്ധതി കോൺഗ്രസ്സ് മുന്നോട്ട് വെക്കുന്നത്.

അത് പക്ഷെ സബ്‌സിഡികൾ എല്ലാം നിർത്തലാക്കി അ തുക സ്വരൂപിച്ച് ജനങ്ങൾക്ക് വീതിച്ചു നൽകുന്നതാണ്. പക്ഷെ ഞങ്ങളുടെ രീതി അതല്ല.ഞങ്ങൾ സബ്‌സിഡി നിലനിർത്തിക്കൊണ്ട് തന്നെ സാമൂഹ്യസുരക്ഷ ഉറപ്പ് വരുത്തുന്നതിന് കഴിയുന്ന സഹായം ചെയ്യുക എന്നതാണ്.അതാണ് 600 രൂപയിൽ നിന്ന് സർക്കാർ കാലാവധി അവസാനിപ്പിക്കുമ്പോഴേക്കും 1600 രൂപയാക്കി ഉയർത്തിയത്. അത് ഒരു വലിയതുകയൊന്നുമല്ല. പക്ഷെ ഒരു സംസ്ഥാന സർക്കാറിന് അവരുടെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് നൽകാൻ കഴിയുന്ന തുകയാണ്.കൃഷിക്കാർ, തൊഴിലാളികൾ തുടങ്ങി ഇപ്പോൾ വീട്ടമ്മമാർ വരെ എത്തിക്കാനാണ് ശ്രമം. വോട്ട് മാത്രം ലക്ഷ്യം വച്ചുള്ളതല്ല ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആദ്യമായി സംസ്ഥാനത്ത് ക്ഷേമപെൻഷൻ നടപ്പിലാക്കുമ്പോൾ അന്ന് കെ കരുണാകരനാണ് ഇത് സമ്പദ് വ്യവസ്ഥയ്ക്ക് നല്ലതല്ല എന്ന അഭിപ്രായം പറഞ്ഞത്.പക്ഷെ പിന്നീട് കേരളം ഇത്തരത്തിലുള്ള നിരവധിയായ ക്ഷേമപദ്ധതികളുടെ നാടായിമാറി. ഇന്ന് ലോകം തന്നെ സാമൂഹിക അരക്ഷിതാവസ്ഥ നേരിടുമ്പോൾ കേരളത്തിന് കൈത്താങ്ങാകുന്നത് ഇ പെൻഷനുകാളാണെന്ന് പെൻഷനുകൾ സമ്പദ് വളർച്ചയ്ക്ക് നല്ലതല്ല എന്ന വാദമാണ് ചിലർ ഉയർത്തുന്നതെന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

കടംമേടിച്ചല്ലെ ഇത്തരം പെൻഷനുകൾ വിതരണം ചെയ്യുന്നത് എന്ന ചോദ്യത്തിന് വികസിച്ചുകൊണ്ടിരിക്കുന്ന ഒരു സമ്പദ്ഘടനനയെ സംബന്ധിച്ചിടത്തോളം കടംമേടിച്ചെ വികസനപ്രവർത്തനങ്ങൾ യാഥാർത്ഥ്യമാക്കാൻ കഴിയുവെന്ന് കാനം പറഞ്ഞു.കാരണം കേന്ദ്രഗവൺമെന്റിന്റെ ആയാലും സംസ്ഥാന ഗവൺമെന്റിന്റെ ആയാലും ബജറ്റിലെ പദ്ധതികൾ യാഥാർത്ഥ്യമാക്കുമ്പോൾ ഉള്ള കമ്മി ഏറ്റവും വലിയ പ്രശ്‌നമായി മാറുകയാണ്.കേന്ദ്രഗവൺമെന്റിന് റിസർവ് ബാങ്കും കമ്മട്ടവും ഉള്ളതുകൊണ്ട് നോട്ട് അടിക്കാം.പക്ഷെ സംസ്ഥാന ഗവൺമെന്റിന് അത് പറ്റില്ല.അതുകൊണ്ട് കേന്ദ്രസർക്കാർ അനുവദിക്കുന്ന മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള കടംവാങ്ങലാണ് കേരളം നടത്തുന്നത്.അത് യുഡിഎഫായാലും ചെയ്യും.പരിധിക്കുള്ളിൽ നിന്നുള്ള കടമേ ഇതുവരെ സ്വീകരിച്ചുള്ളു.

ഇതേവിഷയത്തിൽ രണ്ട് ആരോപണങ്ങൾ കൂടി നിലനിൽക്കുന്നുണ്ട്.ഒന്ന് കേരളത്തിൽ ഇതുവരെ ഉണ്ടായ അത്രേം കടം ഈ അഞ്ചുവർഷത്തിനുള്ളിൽ ഉണ്ടാക്കി മറ്റൊന്ന് വായ്പാ പരിധിയെ മറികടക്കുന്നതിനായി കിഫ്ബിയെ പോലെ ഒരു സംവിധാനത്തിലുടെ തട്ടിപ്പ് നടത്തിയെന്നും എന്നുമുള്ള ചോദ്യത്തിനും വളരെ വിശദമായി തന്നെയായിരുന്നു മറുപടി.ഉമ്മൻ ചാണ്ടി സർക്കാർ ഉണ്ടാക്കിവച്ച നിയമത്തിനനുസരിച്ചാണ് കിഫ്ബി പ്രവർത്തിച്ചത്.ഞങ്ങൾ ഇത് പ്രാവർത്തികമാക്കി എന്നേ ഉള്ളു.

കിഫ്ബിയിലേക്ക് പരമാവധി ഫണ്ട് സ്വരൂപിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചത്.വിവേചനമില്ലാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിയോജക മണ്ഡലത്തിൽ വരെ കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള വികസനപദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്.ഇപ്പോൾ ഇതേ വഴിയാണ് കേന്ദ്രഗവൺമെന്റ് പിന്തുടരുന്നത്.അത് പക്ഷെ കേരളത്തിൽ നമ്മൾ ചെയ്യുന്നത് പോലെയല്ല വിദേശത്ത് റിയൽഎസ്റ്റേറ്റ് ബിസിനസൊക്കെ നടത്താൻ വേണ്ടിയാണ്.അത് എന്തെങ്കിലുമാകട്ടെ .. കിഫ്ബി പോലെ ഒരു പദ്ധതി കേന്ദ്രവും ആവിഷ്‌കരിക്കുമ്പോൾ കേരളം ചെയ്ത കുറ്റം കേന്ദ്രം ചെയ്ത പ്രശ്‌നമില്ല എന്ന നിലപാട് ശരിയല്ല.

വായ്പ എടുക്കുന്നതും കിഫ്ബിയും തമ്മിൽ ഒരു ബന്ധവുമില്ല.അതുകൊണ്ട് തന്നെ വായ്പപരിധിയെ മറികടക്കാനുള്ള കുറുക്കുവഴിയാണ് കിഫ്ബി എന്ന ആരോപണത്തിന് അടിസ്ഥാനമില്ല.വായ്പ പരിധി സർക്കാറിന്റെ വായ്പയിൽ വരുന്നതാണ്.പക്ഷെ കിഫ്ബി ഒരു സ്വതന്ത്രസ്ഥാപനമാണ്.വായ്പാ പരിധി കൂട്ടണമെന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. പക്ഷെ കേന്ദ്രം അത് കുറയ്ക്കുകയാണ് ചെയ്തത്.അപ്പോൾ എന്തിനാണ് വായ്പ എടുക്കുന്നത് എന്ന് ചോദിച്ചാൽ ഇത് തന്നെയാണ് ഉത്തരം കേന്ദ്രം സഹായിച്ചാൽ വായ്പ എടുക്കേണ്ട അവശ്യമില്ല.

പക്ഷെ കേന്ദ്രം സഹായിക്കുന്നില്ല.അതിപ്പൊ യുഡിഎഫായാലും വേണ്ടി വരും.വായ്പകളൊക്കെ എടുത്ത് ഉപയോഗിക്കുന്നത് അടിസ്ഥാന സൗകര്യവികസനത്തിനാണ്.സൗകര്യങ്ങൾ വികസിക്കുമ്പോൾ അതിന്റെ റിട്ടേൺ നമുക്കുണ്ടാവുകയും കടം അടച്ചുതീർക്കാൻ പറ്റുകയും ചെയ്യും.കിഫ്ബിക്കെതിരെ നടക്കുന്ന ആരോപണങ്ങളൊക്കെ ഇലക്ഷൻവരെയെ കാണു. അത് കഴിയുമ്പോൾ തീരുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇ വിഷയങ്ങളിലൊക്കെ ഞങ്ങൾക്കെതിരെ നടക്കുന്നത് നിയമവിരുദ്ധമായ ഇടപെടലുകളാണ്. അതിനെതിരെ ഞങ്ങൾ നിയമത്തിന്റെ വഴിയിലുടെ പോകുന്നുവെന്ന് മാത്രമാണെന്നും അവരോട് ശത്രുതയൊന്നും ഇല്ലെന്നും കാനം പറഞ്ഞു.

തെരഞ്ഞെടുപ്പിൽ പ്രായോഗികമായി എത്ര സീറ്റുകളാണ് ഇടതുപക്ഷം പ്രതീക്ഷിക്കുന്നത്; ഇപ്പോൾ അങ്ങിനെ ഒരു കൃത്യമായ കണക്ക് പറയാൻ പറ്റില്ല.പാർട്ടി സംവിധാനത്തിൽ നിന്ന് അത്തരം കൃത്യമായ വിവരം ലഭിക്കണമെങ്കിൽ അവസാന ഘട്ടത്തിലെത്തണം.എങ്കിലും കംഫർട്ടബിൾ മെജോറിറ്റി സിറ്റിൽ എന്തായാലും ഇടതുപക്ഷം എത്തും.സിപിഐയുടെ കാര്യമെടുത്താൽ കഴിഞ്ഞ തവണത്തേക്കാൾ ഏറെ സീറ്റുകൾ ഇത്തവണ ജയിക്കും.കഴിഞ്ഞതവണ 27 ൽ 19 ആയിരുന്നു.ഇത്തവണ 25 ലാണ് മത്സരിക്കുന്നത്.19 നേക്കാൾ ഇത്തവണ ജയിക്കും.പക്ഷെ ഇത്തവണ സ്ത്രീപ്രാധിനിത്യം കുറവാണ്. അത് താൻ തന്നെ തുറന്ന് സമ്മതിച്ചതുമാണ്.

ജോസ് കെ മാണിയുടെ കടന്നുവരവ് ഗുണം ചെയ്യുമോ എന്ന ചോദ്യത്തിന് സ്വാഭാവികമായും ഗുണം ചെയ്യും എന്നതായിരുന്നു മറുപടി.വിശദീകരണം ഇങ്ങനെയായിരുന്നു കഴിഞ്ഞ ഇലക്ഷനിൽ കോട്ടയത്ത് 23 ഓളം പഞ്ചായത്തുളായിരുന്നു. എന്നാൽ ഇത്തവണ അത് അമ്പതിന് മുകളിലേക്ക് ഉയർന്നു.അതേ അനുകൂലം നിയമസഭ തെരഞ്ഞെടുപ്പിലും പ്രതീക്ഷിക്കുന്നു.ജോസ് മാണിയുടെ കടന്ന് വരവ് മാത്രമല്ല അ അന്തരീക്ഷം ഉണ്ടാക്കിയ എഫക്ടും ഗുണം ചെയ്തു.ജോസ് കെ മാണിയോട് എതിർപ്പുണ്ടായിരുന്നോ എന്ന ചോദ്യത്തിന് യുഡിഎഫിലായിരുന്നപ്പോൾ അവരുടെ നിലപാടിനോട് എതിർപ്പുകളണ്ടായിരുന്നു.എന്നാൽ തങ്ങളെ മുന്നണി വഞ്ചിച്ചു എന്ന് പറഞ്ഞ് ജോസ് വരുമ്പോൾ അവരെ നമുക്ക് മാറ്റി നിർത്താനാവില്ല.ലൗജിഹാദ് വിഷയത്തിൽ ജോസിന്റെ പ്രതിരണത്തോട് ഉണ്ടായത് അദ്ദേഹത്തിന്റെ പ്രസ്താവനയോടുള്ള അഭിപ്രായ വ്യത്യസമല്ല. ലൗജിഹാദ് എന്ന വിഷയത്തോടുള്ള അഭിപ്രായമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലൗജിഹാദ് വിഷയത്തെ അഡ്രസ്സ് ചെയ്യണ്ടെ എന്ന ചോദ്യത്തോട് പ്രതികരണം ഇങ്ങനെ; അത്തരം സംഭവങ്ങളെ ചർച്ചകളെ നിരുത്സാഹപ്പെടുത്തുകയാണ് വേണ്ടത്.കാരണം നമ്മുടെ രാജ്യത്ത് പ്രായപൂർത്തിയായ പുരുഷന് ഒരു യുവതിയെ വിവാഹം ചെയ്യുവാനുള്ള അവകാശം ഉണ്ട്.അത് പ്രണയ വിവാഹമോ മറ്റെന്തോ ആയിക്കോട്ടെ എന്നുവച്ച് അതെല്ലാം ലൗജിഹാജദാണ് എന്ന് പറയാൻ പറ്റില്ലലോ.

സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ശബരിമല വിഷയത്തിൽ സീതാറാം യച്ചൂരി അഭിപ്രായം പറഞ്ഞുകഴിഞ്ഞു. സംസ്ഥാന സർക്കാറിനെ സംബന്ധിച്ച് മുഖ്യമന്ത്രിയും അഭിപ്രായം പറഞ്ഞുകഴിഞ്ഞു.അതുകൊണ്ട് തന്നെ സിപിഎമ്മിന് ഈ വിഷയത്തിൽ ആശയക്കുഴപ്പമില്ല. ദേവസ്വം മന്ത്രി ക്ഷമപറഞ്ഞത് അദ്ദേഹത്തിന്റെ വിഷയമാണെന്നും, ശബരിമല വിഷയത്തിൽ സിപിഐക്ക് കൃത്യമായ നിലപാടുള്ളപ്പോൾ സിപിഎമ്മിന് ആശയക്കുഴപ്പം ഉള്ളതായി തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.ശബരിമല ഉൾപ്പടെ ഏഴു വിഷയങ്ങളിൽ അഭിപ്രായം പറയാനാണ് സുപ്രീംകോടതി ബഞ്ചിനോട് അവകാശപ്പെട്ടത്. അത് വരട്ടെ അതിന് ശേഷം എന്താ ചെയ്യേണ്ടത് എന്നു നോക്കാമെന്നും അദ്ദേഹം കുട്ടിച്ചേർത്തു.ശബരിമലയിൽ ഇപ്പോൾ ഒരു പ്രശനവുമില്ല. ഉത്സവം വളരെ നല്ല രീതിയിൽ അവസാനിച്ചു. പ്രശ്‌നം ഉള്ളത് ചിലരുടെ മനസ്സിലാണെന്നും അദ്ദേഹം സുചീപ്പിച്ചു.

എൻ എസ് എസുമായി എന്താണിത്ര വിരോധം എന്ന ചോദ്യത്തോട് പ്രതികരിച്ചത് ഇങ്ങനെ; വിരോധമല്ല മറിച്ച് അവരും ഈ സമൂഹത്തിൽ പ്രവർത്തിക്കുന്നവരാണ്. അപ്പോൾ ചില സത്യങ്ങൾ ആരോടായാലും പറയണ്ടി വരും. ആരും വിമർശനത്തിന് അതീതരല്ല. അതുപോലെ എൻഎസ്എസും.സുകുമാരൻനായർ ഒരു സാമൂഹ്യസംഘടനയുടെ അദ്ധ്യക്ഷനാണ്.അത് ഒരു പ്രധാനപ്പെട്ട സംഘടനായാണ് എന്നും അറിയാം. പക്ഷെ അതുകൊണ്ട് അദ്ദേഹത്തോട് ചർച്ച നടത്തണമെന്നൊ്്ന്നും ഇല്ലലോ എന്നും അദ്ദേഹം പറഞ്ഞു.

തിരുത്തൽ ശക്തിയെന്നോ മറ്റൊ ഉള്ള പേരുകളൊക്കെ ഉണ്ടാക്കുന്നത് മാധ്യമങ്ങളാണ്. ഞങ്ങൾക്ക് ഒരു രാഷ്ട്രീയം ഉണ്ട് അതുകൊണ്ടാണ് ഇപ്പോൾ എൽഡിഎഫിൽ നിൽക്കുന്നത്. ഇതിന ്മുന്നിൽ പല മുന്നണികളിലും ഞങ്ങൾ ഉണ്ടായിരുന്നതാണ്.ഇടതുപക്ഷ നിലപാടുകളിൽ നിന്ന് ഇവിടുത്തെ ഗവൺമെന്റ് വ്യതിചലിച്ചാൽ ഞങ്ങൾ തിരുത്താറുണ്ട്.എന്നുവച്ച് എല്ലാ ദിവസവും ഗവൺമെന്റിനെതിരെ ആക്ഷേപങ്ങൾ ഉന്നയിക്കുകയല്ല ഞങ്ങളുടെ ജോലി. അത്തരത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിയെ സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുകയെന്ന ചുമതലയാണ് സിപിഐയുടെയത് എന്നാണ് പണ്ട് കാലത്ത് സിപിഐ ഒരു തിരുത്തൽ ശക്തിയായിരുന്നു.എന്നാൽ ഇപ്പോൾ അങ്ങനെയല്ല എന്നുണ്ടോ എന്ന ചോദ്യത്തിന് കാനം മറുപടി നൽകിയത്.

ഇപ്പോൾ നടക്കുന്നത് കമ്മ്യൂണിസമല്ല.. ധാർഷ്ട്യവും ഒക്കെ ചേർന്ന പിണറായിസമാണെന്ന് പറഞ്ഞാൽ എന്ന ചോദ്യത്തിന് അതൊക്കെ അദ്ദേഹത്തെ ദൂരത്ത് നിന്ന് നോക്കുമ്പോൾ ഉള്ള കാഴ്‌ച്ചപ്പാടാണെന്നും അദ്ദേഹം വളരെ സിംപിളായ മനുഷ്യനാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP