Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജോസ് കെ മാണി കച്ചിതൊടുമോ? നിഷ പാലായിൽ മത്സരിക്കുമോ? ജോസഫിന് എന്തുപറ്റി? റോഷി അഗസ്റ്റിൻ എംഎൽഎ മനസ്സ് തുറക്കുമ്പോൾ

ജോസ് കെ മാണി കച്ചിതൊടുമോ? നിഷ പാലായിൽ മത്സരിക്കുമോ? ജോസഫിന് എന്തുപറ്റി? റോഷി അഗസ്റ്റിൻ എംഎൽഎ മനസ്സ് തുറക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കേരള കോൺഗ്രസിലെ മൂപ്പിളപ്പ തർക്കം തുടരുകയാണ്. കെ എം മാണിയുടെ അനന്തരാവകാശി ആരായിരിക്കണം എന്ന തർക്കവും തുടരുകയാണ്. ഈ തർക്കത്തിനിടയിൽ അതി നിർണായകമായ പല നീക്കങ്ങളും നടന്നുകൊണ്ടിരിക്കുമ്പോൾ ജോസ് കെ മാണി എന്ന കെ എം മാണിയുടെ മകനോടൊപ്പം അടിയുറച്ചു നിൽക്കുന്ന ഒരു നേതാവ് ഇന്നത്തെ ഷൂട്ട് അറ്റ് സൈറ്റിൽ നമ്മുടെ അതിഥിയായി എത്തിയിട്ടുണ്ട്. മറ്റാരുമല്ല, ഇടുക്കി എംഎൽഎ കൂടിയായ റോഷി അഗസ്റ്റിൻ.

 

ചോദ്യം: റോഷി, എന്താണ് കേരള കോൺഗ്രസിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്?

റോഷി അഗസ്റ്റിൻ: കേരള കോൺഗ്രസിൽ അസ്വാഭാവികമായിട്ട് ഒന്നുമില്ല. കേരള കോൺഗ്രസ് എം ശക്തമായിട്ട് മുന്നോട്ട് പോകുകയാണ്. മാണിസാറിന്റെ പാർട്ടി. അതാണല്ലോ കേരള കോൺഗ്രസ്. അഞ്ചര പതിറ്റാണ്ട് കാലത്തിലേറെ കേരളത്തിന്റെ സമഗ്രമായ മാറ്റത്തിന് വേണ്ടി, പ്രത്യേകിച്ച് കാർഷിക മേഖലയ്ക്ക് വേണ്ടി, മലയോര-കുടിയേറ്റ ജനതയ്ക്കു വേണ്ടി അദ്ദേഹം ഉയർത്തിയ ശബ്ദം നിലച്ചു എന്നാരും വിചാരിക്കേണ്ട. അദ്ദേഹത്തിന്റെ ഓർമ്മകളാണ് ഇനി ഈ പാർട്ടിയെ തീവ്രമായ ലക്ഷ്യത്തിലേക്ക് നയിക്കുന്നത്. കേരള കോൺഗ്രസിനെ മുന്നോട്ട് നയിക്കാൻ കഴിവും ശേഷിയുമുള്ള യുവത്വം തുളുമ്പി നിൽക്കുന്ന ശ്രീ. ജോസ് കെ മാണിയെ പാർട്ടി ചെയർമാനായി പാർട്ടി തെരഞ്ഞെടുത്തിരിക്കുന്നു. അതുകൊണ്ട് ഞങ്ങളെ സംബന്ധിച്ചിടത്തോളം ആശയക്കുഴപ്പങ്ങളോ ആശങ്കകളോ മുന്നിൽ ഇല്ല. സുധൈര്യം മുന്നോട്ടുപോകാൻ കഴിയുന്ന മാണിസാറിന്റെ ഓർമ്മകളെ പിടിച്ചുനിർത്താൻ കഴിയുന്ന നല്ലൊരു ടീം കേരളത്തിൽ സജ്ജമായി രംഗത്ത് വന്നിരിക്കുന്നു.

ചോദ്യം: ചോദ്യം വളരെ സിംപിളാണ്. മാണിസാറ് മരിച്ചുപോകുന്നു. മാണിസാറ് ചോദ്യം ചെയ്യപ്പെടാനാവാത്ത നേതാവായിരുന്നു. തർക്കമില്ല ആ കാര്യത്തിൽ. മാണിസാറ് മരിച്ചുപോകുമ്പോൾ സ്വാഭാവികമായും അനന്തരാവകാശിയായിട്ട് വരേണ്ടത് രണ്ടാമത്തെ സീനിയർ നേതാവ് എന്ന നിലയിൽ ജോസഫല്ലേ എന്ന ചോദ്യമാണ് പലരും ഉയർത്തുന്നത്.

റോഷി അഗസ്റ്റിൻ: അതെ. അതിനകത്ത് നമ്മക്ക് തർക്കമില്ലല്ലോ. ഞങ്ങൾ അങ്ങനെയാണല്ലോ കണ്ടത്. മാണിസാറിന്റെ ആകസ്മികമായ വേർപാട്. സ്വാഭാവികമായും എന്താ ജനങ്ങൾ ചിന്തിക്കുന്നത്. ഒരു പാർട്ടി, കഴിഞ്ഞ ഒമ്പത് പത്ത് വർഷങ്ങൾക്കപ്പുറത്ത് മാണിസാറും പി ജെ ജോസഫ് സാറും കൂടി ഒന്നിക്കുന്നു. അങ്ങനെ ഒന്നിക്കുന്ന സമയത്ത് ഉണ്ടായിട്ടുള്ള മാറ്റങ്ങളും അതോടൊപ്പം ഓഫീസ് ബെയറേഴ്‌സും ചാർജ്ജുകളും എല്ലാം രണ്ട് കൂട്ടരും ആലോചിച്ച് ബോധപൂർവം തീരുമാനിച്ചിട്ടുണ്ട്. പക്ഷേ ഈ സന്ദർഭത്തിൽ സാറിന്റെ മരണം സംഭവിച്ച ശേഷം ഞാനോർക്കുന്നു, സി എഫ് തോമസ് സാറും ജോയ് എബ്രഹാമും ഞാനും ജയരാജും ജോസ് കെ മാണിയും വോട്ടെണ്ണിയില്ലെങ്കിൽ പോലും തോമസ് ചാഴിക്കാടനും ഞങ്ങൾ ഒരുമിച്ചിരുന്ന് എടുത്തൊരു തീരുമാനമുണ്ട്. നമുക്ക് പാർട്ടിയുടെ ലീഡറായി പി ജെ ജോസഫ് സാറ് വരട്ടെ. പാർട്ടിയുടെ ചെയർമാനായി സി എഫ് തോമസ് സാറ് വരട്ടെ. പാർട്ടിയുടെ വർക്കിങ് ചെയർമാനായി ജോസ് കെ മാണി വരട്ടെ.

ഈ ഒരു ഇക്വേഷൻ ഞങ്ങൾ ഏറ്റവും പ്രാരംഭത്തിൽ തന്നെ സെലക്ട് ചെയ്ത് ഇക്കാര്യം ജോസഫ് സാറുമായി സംസാരിക്കാൻ പാർട്ടി ജനറൽ സെക്രട്ടറിയായ ജോയ് എബ്രഹാമിനെ ചുമതലപ്പെടുത്തുന്നു. അദ്ദേഹം പിറ്റേദിവസം പുലർച്ചെ കാണാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ബഹ്‌റൈന് പോയതിനാൽ മൂന്നു ദിവസം കഴിഢഞ്ഞേ കാണാൻ കഴിഞ്ഞുള്ളു. കണ്ടതിന് ശേഷം ഞങ്ങൾ ഓരോരുത്തരേയും പോയ വിവരം ഫോണിൽ വിളിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞ്. അതിന് ശേഷം ആദ്യം കൂടിയ ക്വോറം ഒന്നൂടി കൂടി. അതിൽ അങ്ങേര് റിപ്പോർട്ട് ചെയ്യുവാ പി ജെ ജോസഫ് സാറ് വർക്കിങ് ചെയർമാൻ സ്ഥാനം വിട്ടുതരികേല. അപ്പോ ഞങ്ങള് ആശയക്കുഴപ്പത്തിലായി. സ്വാഭാവികമായും സി എഫ് സാറ് ചെയർമാനും വർക്കിങ് ചെയർമാനായി ജോസ് കെ മാണിയും ലീഡറായിട്ട് പി ജെ ജോസഫ് സാറും വരട്ടെ. അങ്ങനെ രണ്ട് മൂന്ന് ദിവസം ഞങ്ങള് കാത്തിരുന്നു.

പക്ഷേ വർക്കിങ് ചെയർമാൻ ഷിപ്പിൽ ഒരു മാറ്റവുമില്ല എന്ന നിലപാടിൽ തന്നെ തുടരുകയും അനുബന്ധമായി തന്നെ മുപ്പതാം ചരമദിനത്തിൽ പാലായിലെ യൂത്ത് ഫ്രണ്ടിന്റെ ഒരു അനുസ്മരണ സമ്മേളനത്തിൽ ജോയ് എബ്രഹാത്തിന്റെ ഒരു പ്രസംഗം. ഇവിടെ ഒരു വേക്കൻസിയുണ്ട് ചെയർമാന്റെ പക്ഷേ വാക്വമില്ല. എന്നു പറഞ്ഞാൽ ചെയർമാനായി ഇപ്പോൾ പി ജെ ജോസഫ് സാറ് വന്നിരിക്കുന്നു. ചെയർമാനില്ല എങ്കിലും അവിടെ ഇപ്പോൾ ഒരു അബ്‌നോർമൽ കണ്ടീഷൻസ് ഒന്നുമില്ല. എന്നുള്ള ഒരു സ്‌റ്റേറ്റ്‌മെന്റ്. ചാനലുകളിൽ എല്ലാം ഇത് വാർത്തയായി. കേരള കോൺഗ്രസിന്റെ ചെയർമാനായി താല്ക്കാലികമായി പി ജെ ജോസഫ് ചുമതല വഹിക്കും. അതങ്ങനെ മുന്നോട്ടുപോയി. ആരും അതേക്കുറിച്ച് സംസാരിച്ചില്ല. രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ പത്രക്കാര് തൊടുപുഴ വെച്ച് ജോസഫ് സാറിനെ കാണുന്നു. അപ്പോ അദ്ദേഹത്തിന്റെ പ്രതികരണം ഞാൻ ചെയർമാൻ ആണല്ലോ. കാരണം ചെയർമാന്റെ മരണശേഷം വർക്കിങ് ചെയർമാനിലേക്ക് അധികാരം എല്ലാം വെസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു. അപ്പോ ആ നിലയിൽ ഞാൻ ചെയർമാനായി തുടരുന്നു. പാർലമെന്ററി പാർട്ടി ലീഡറും ഞാൻ തന്നെയല്ലേ. സംസ്ഥാന കമ്മിറ്റി ഇപ്പോ വിളിക്കുന്ന പ്രശ്‌നമില്ല. എന്നുള്ള നിലപാട് വന്നപ്പോഴാണ് ഞങ്ങൾ ആദ്യമായിട്ടൊരു പ്രതികരണം നടത്തിയത്.

ചെയർമാൻ തെരഞ്ഞെടുക്കുന്നതിന് വേണ്ടി വരുന്ന കമ്മിറ്റി സ്റ്റേറ്റ് കമ്മിറ്റിയാണ്. സ്റ്റേറ്റ് കമ്മിറ്റി കൂടണമെന്നുള്ള ആശയവും ആവശ്യവും ഞങ്ങൾ ഉന്നയിച്ചു. അതിനോട് തിക്താനുഭവങ്ങളാണ് പലപ്പോഴും നേരിടേണ്ടി വന്നത്. പിന്നെ അസംബ്‌ളിയിലേക്ക പോകുകയാ. അപ്പോ മോൻസ് ജോസഫിന് കത്തുകൊടുക്കുന്നു. ആ വാർത്തയാണ് പിന്നെ കാണുന്നത്. പാർലമെന്ററി പാർട്ടി ലീഡറായി ശ്രീ പി ജെ ജോസഫ് കെ എം മാണിയുടെ പദവിയിലേക്ക്. അപ്പോ ഇത് വന്നപ്പോ ഞങ്ങൾക്ക് വീണ്ടും സംശയമുണ്ടായി. കാരണം പാർലമെന്ററി പാർട്ടി യോഗം ചേർന്നിട്ടില്ല. ഞാൻ സി എഫ് സാറിനെ വിളിച്ചു. ജയരാജിനെ വിളിച്ചു. അപ്പോ സി എഫ് സാറും അറിഞ്ഞിട്ടില്ല. അപ്പോ ഞാൻ സ്പീക്കർക്ക് ഒരു കത്തുകൊടുത്തു. പാർലമെന്ററി പാർട്ടി ലീഡറെ തെരഞ്ഞെടുക്കണം എങ്കിൽ പാർട്ടിയുടെ ഭരണഘടന അനുസരിച്ച് ചെയർമാൻ വേണം വിളിച്ച് കൂട്ടാൻ. ചെയർമാനും ലീഡറും മാണിസാറായിരുന്ന സാഹചര്യത്തിൽ ചെയർമാൻ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം മാത്രമേ പാർലമെന്ററി വിളിച്ച് ചേർത്ത് ഇലക്ഷൻ നടത്താൻ സാധിക്കുകയുള്ളു. അതുകൊണ്ട് സാവകാശം അനുവദിച്ചു തരണം എന്നാവശ്യപ്പെട്ടു.

താല്ക്കാലികമായി പി ജെ ജോസഫ് സാറിന് മാണി സാറിന്റെ കസേര കൊടുക്കുന്നു എന്ന സ്പീക്കർ മറുപടി തന്നു. പക്ഷേ, ജൂൺ മാസം ഒമ്പതിനകം പാർലമെന്ററി പാർട്ടി യോഗം വിളിച്ച് ചേർത്ത് തീരുമാനം അറിയിക്കണം. ഒമ്പതിന് ഞങ്ങൾക്ക് വിളിച്ച് ചേർക്കാൻ കഴിയാതെ വന്ന സാഹചര്യത്തിൽ വീണ്ടും എക്‌സറ്റൻഷൻ കത്ത കൊടുത്തു. പിന്നെ ചെയർമാന്റെ തെരഞ്ഞെടുപ്പിലേക്ക് വരാതിരിക്കാൻ നിർവാഹമില്ല. ഞാനും ജയരാജും ജോസഫ് സാറിന്റെ വീട്ടിൽ പോയി സ്‌റ്റേറ്റ് കമ്മിറ്റിയുടെ നാലിലൊന്ന് പേർ ഒപ്പിട്ട കത്ത് അദ്ദേഹത്തിന് സമർപ്പിച്ചു. എമർജൻസിയിൽ സ്റ്റേറ്റ് കമ്മിറ്റി വിളിക്കുന്നതിന് വേണ്ട ഫോർമാലിറ്റീസ് എല്ലാം കീപ്പ് ചെയ്ത്, മീറ്റിങ് വിളിച്ചു ചേർത്തു. വളരെ ക്ലിയറായി തെരഞ്ഞെടുപ്പ് പൂർത്തീകരിച്ചു. ചെയർമാനായി ഐക്യകണ്‌ഠേന ജോസ് കെ മാണിയെ തെരഞ്ഞെടുത്തു.

കോടതി സ്‌റ്റേ ചെയ്തിട്ടുണ്ട്. ചെയർമാന്റെ അധികാരങ്ങൾ ഉപയോഗിക്കരുത് എന്നാണ് കോടതി പറഞ്ഞത്. അതിന് അപ്പീൽ കൊടുത്തിട്ടുമുണ്ട്.

ചോദ്യം: ചെയർമാനെ നിങ്ങൽ തെരഞ്ഞെടുത്തത് അംഗീകരിച്ചിട്ടില്ലെന്ന് അവർ പറയുന്നു. അതിനർത്ഥം രണ്ടായി പോകും എന്നാണോ?

റോഷി അഗസ്റ്റിൻ: രണ്ടായി പോകേണ്ട സാഹചര്യമില്ലല്ലോ. കേരള കോൺഗ്രസ് എം ഒന്നല്ലേയുള്ളു. പാർലമെന്ററി പാർട്ടി ലീഡർ ഇപ്പോഴും പി ജെ ജോസഫ് തന്നെയാണ്.

ചോദ്യം: നിങ്ങൾ ആദ്യം പറഞ്ഞ രീതി അംഗീകരിച്ച് ഒരു ഒത്തുതീർപ്പിന് വന്നാൽ അംഗീകരിക്കുമോ?

റോഷി അഗസ്റ്റിൻ: ഇപ്പോ അതിന് യാതൊരു പ്രസക്തിയുമില്ല.

ചോദ്യം: നിങ്ങൾ ഉയർത്തുന്നത് ജനാധിപത്യമാണ്. അല്ലേ?

റോഷി അഗസ്റ്റിൻ: ഡഫനിറ്റായിട്ടും.

ചോദ്യം: ജോസഫും കൂട്ടരും വന്നാൽ ഇനി തെരഞ്ഞെടുപ്പ് നടത്തുമോ?

റോഷി അഗസ്റ്റിൻ: ഒരു പാർട്ടിക്ക് ഒരു തെരഞ്ഞെടുപ്പല്ലേ ആവശ്യമുള്ളു. ഇനി ഞങ്ങൾ വിളിക്കുന്ന സംസ്ഥാന കമ്മിറ്റിയിൽ വന്നാൽ മതിയല്ലോ.

ചോദ്യം: രണ്ട് പാർട്ടിയായി മുന്നോട്ട് പോകുമ്പോൾ പേരും ചിഹ്നവും നിങ്ങൾക്ക് കിട്ടുമെന്ന് ഉറപ്പുണ്ടോ?

റോഷി അഗസ്റ്റിൻ: ഉറപ്പല്ലേ. എല്ലാവരും ഒരുമിച്ച് പോകാനുള്ള എല്ലാ അന്തരീക്ഷവും ഇന്ന് കേരളത്തിലുണ്ട്.

ചോദ്യം: സി എഫ് തോമസും ജോയ് എബ്രഹാമും ഒക്കെ വിട്ടുപോയത് തിരിച്ചടിയല്ലേ?

റോഷി അഗസ്റ്റിൻ: തിരിച്ചടിയായി പറയാൻ പറ്റുകേല. അവര് പോകാനുണ്ടായ സാഹചര്യം പറയേണ്ടേ.

ചോദ്യം: പാലായിൽ ആരാകും സ്ഥാനാർത്ഥി?

റോഷി അഗസ്റ്റിൻ: പാർട്ടി സ്ഥാനാർത്ഥിയെ നിയോഗിക്കും. നല്ല ഭൂരിപക്ഷത്തിൽ പാർട്ടി സ്ഥാനാർത്ഥി വിജയിക്കും.

ചോദ്യം: ജോസഫ് ചിലർക്കൊക്കെ സീറ്റ് വാഗ്ദാനം കൊടുത്തിട്ടുണ്ട് എന്ന് കേൾക്കുന്നു?

റോഷി അഗസ്റ്റിൻ: കൊടുത്താൽ തന്നെ മാണി സാറിന്റെ മനസ്സ് അറിയാവുന്ന അവർക്ക് മത്സരിക്കാൻ പറ്റുമോ.

ചോദ്യം: നിഷ മത്സരിക്കുമോ?

റോഷി അഗസ്റ്റിൻ: അത് പറയാൻ പറ്റത്തില്ലല്ലോ.

ചോദ്യം: കാരുണ്യ പദ്ധതി ഇല്ലാതാകുകയാണ്. എന്ത് ചെയ്യാൻ പറ്റും?

റോഷി അഗസ്റ്റിൻ: വളരെ ദയനീയമായ അവസ്ഥയാണ്. നിയമസഭയിൽ പോലും ഞങ്ങൽ കരഞ്ഞപേക്ഷിച്ചു. വലിയ ദുരന്തത്തിലേക്ക് പോകുന്ന സ്ഥിതിയാണുള്ളത്. ഇനിയെങ്കിലും ഗവൺമെന്റ് അത് പുനപരിശോധിക്കണം. ഞങ്ങൾ സെക്രട്ടറിയേറ്റിന് മുന്നിൽ ഉപവാസം ഇരുന്നു. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഇതുമായി ബന്ധപ്പെട്ട് ധർണ്ണ നടത്താനും അനൗൺസ് ചെയ്തിട്ടുണ്ട്.

ചോദ്യം: നെടുങ്കണ്ടം ഉരുട്ടിക്കൊലയ്ക്ക് പിന്നിൽ രാഷ്ട്രീയമുണ്ടോ?

റോഷി അഗസ്റ്റിൻ: നടപടിക്രമങ്ങളിലെ പിശകാണ് ഏറ്റവും വലിയ ചിന്താക്കുഴപ്പം ഉണ്ടാക്കുന്നത്. കേരളം പോലൊരു സംസ്ഥാനത്ത് ഒരുകാലത്തും സംഭവിക്കരുത് എന്ന് കരുതുന്നതാണ് സംഭവിച്ചിട്ടുള്ളത്.

ചോദ്യം: രാഷ്ട്രീയക്കാർ അഴിമതിക്കാരാണ് എന്നാണ് പൊതുവെ പറയുന്നത്. 18 കൊല്ലം എംഎൽഎ ആയിരുന്ന ആളണ്. ഒത്തിരി കാശുണ്ടാക്കിയിട്ടുണ്ടോ?

റോഷി അഗസ്റ്റിൻ: ഇടുക്കി ജില്ലാ ബാങ്കിൽ നിന്നും എന്റെ സ്ഥലം വെച്ച് എടുത്തിട്ടുള്ള 30 ലക്ഷം രൂപക്ക് വർഷം തോറും അഞ്ച് ലക്ഷം രൂപ പലിശ അടയ്ക്കുന്നുണ്ട് എന്നല്ലാതെ ഒരു വരുമാന മാർഗമായി രാഷ്ട്രീയത്തെ കാണുന്നില്ല. തിരുവനന്തപുരത്ത് താമസിക്കുന്നത് എംഎൽഎ ക്വാർട്ടേഴ്‌സിലാണ്. സ്വന്തം വീടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP