Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ലയനത്തിന് പകരം അനൂപ് ജേക്കബ് ആവശ്യപ്പെട്ടത് സി എഫ് തോമസിനെ മാറ്റി ഡെപ്യൂട്ടി ലീഡറാക്കണമെന്ന്; അങ്ങനെ ആവശ്യപ്പെടാൻ ആ കൊച്ചനെ പോലെ മറ്റൊരാൾക്ക് സാധിക്കുമോ? ഇപ്പോഴത്തെ മാറ്റത്തിന് പിന്നിൽ ഒരു കണ്ടീഷനുമില്ല; കോതമംഗലം സീറ്റിന് അർഹനെങ്കിൽ അത് ദൈവം കൈകളിലെത്തിക്കും; മനസ്സിലുള്ളത് കേരളാ കോൺഗ്രസുകാർ ഒന്നാവണമെന്ന ആഗ്രഹം മാത്രം; പിജെ ജോസഫിന് കൈകൊടുത്ത രാഷ്ട്രീയം മറുനാടനോട് തുറന്ന് പറഞ്ഞ് ജോണി നെല്ലൂർ

ലയനത്തിന് പകരം അനൂപ് ജേക്കബ് ആവശ്യപ്പെട്ടത് സി എഫ് തോമസിനെ മാറ്റി ഡെപ്യൂട്ടി ലീഡറാക്കണമെന്ന്; അങ്ങനെ ആവശ്യപ്പെടാൻ ആ കൊച്ചനെ പോലെ മറ്റൊരാൾക്ക് സാധിക്കുമോ? ഇപ്പോഴത്തെ മാറ്റത്തിന് പിന്നിൽ ഒരു കണ്ടീഷനുമില്ല; കോതമംഗലം സീറ്റിന് അർഹനെങ്കിൽ അത് ദൈവം കൈകളിലെത്തിക്കും; മനസ്സിലുള്ളത് കേരളാ കോൺഗ്രസുകാർ ഒന്നാവണമെന്ന ആഗ്രഹം മാത്രം; പിജെ ജോസഫിന് കൈകൊടുത്ത രാഷ്ട്രീയം മറുനാടനോട് തുറന്ന് പറഞ്ഞ് ജോണി നെല്ലൂർ

പ്രകാശ് ചന്ദ്രശേഖർ

മൂവാറ്റുപുഴ;അധികാര മോഹത്തിന്റെ പാരമ്യത്തിലല്ലെ നിൽക്കുന്നത്. സി എഫ് തോമസ്സിനെ മാറ്റി ഡെപ്യൂട്ടി ലീഡർ സ്ഥാനം വേണമെന്ന് പറയാൻ ആ കൊച്ചനെപ്പോലെ മറ്റൊരാൾക്കുസാധിക്കുമോ..? എന്തുകൊണ്ട് കേരളാ കോൺഗ്രസുമായുള്ള ലയനത്തിന് അനൂപ് ജേക്കബ് കൂടെ കൂട്ടിയില്ലെന്ന ചോദ്യത്തിന് കേരളാ കോൺഗ്രസ് ജേക്കബിന്റെ ചെയർമാൻ ജോണി നെല്ലൂരിന് പറയാനുള്ളത് ഇതാണ്.

ഇലക്ഷന് നിൽക്കുമ്പോൾ എന്റെ മകനെപ്പോലെയാണ് ഞാൻ ആ കൊച്ചനെ കൊണ്ടുനടന്നത ്.ഞാൻ എടുത്തു വളർത്തിയ പയ്യനല്ലെ അവൻ. ഭക്ഷ്യവകുപ്പ് നൽകില്ലന്ന് പറഞ്ഞപ്പോൾ അത് യു ഡി എഫ് നേതാക്കളിൽ സമ്മർദ്ദം ചെലത്തി വാങ്ങി നൽകിയതും ഞാനാണെന്ന് എല്ലാവർക്കുമറിയാം. പുതിയ നീക്കത്തിന് പിന്നിലുള്ളത് കേരളാ കോൺഗ്രസ്സുകൾ ഒന്നാവണമെന്ന ആഗ്രഹം മാത്രമാണെന്നും ജോണി നെല്ലൂർ പറഞ്ഞു.

പി ജെ ജോസഫിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതിനെക്കുറിച്ചും ഈ ഘട്ടത്തിൽ അനുപ് ജേക്കബ്ബ് പിൻവലിയാനുണ്ടായ സാഹചര്യത്തെക്കുറിച്ചും ഇതു സംമ്പന്ധിച്ച് പുറത്തുവന്നിട്ടുള്ള പ്രചാരണങ്ങളെക്കുറിച്ചും മുൻ മൂവാറ്റുപുഴ എം എൽ എയും കേരളാകോൺഗ്രസ്സ് ജേക്കബ്ബ് വിഭാഗം നേതാവുമായ ജോണി നെല്ലൂർ മറുനാടനോട് പ്രതികരിക്കവേയാണ് തോമസിനെ മാറ്റി ഡെപ്യൂട്ടി ലീഡർ സ്ഥാനം വേണമെന്ന് അനൂബ് ജേക്കബ് ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തിയത്.

അനൂപ് ജേക്കബ്ബ് കേരള കോൺഗ്രസ്സ് എം ഡെപ്യൂട്ടി ലീഡർ സ്ഥാനം വേണമെന്ന പിടിവാശിയിലായിരുന്നെന്നും ഇത് ലഭിക്കാത്ത സാഹചര്യത്തിലാണ് ലയനനീക്കം ഇത്തരത്തിലായതെന്നുമാണ് ജോണിനെല്ലൂരിന്റെ വെളിപ്പെടുത്തൽ. ഞാൻ എടുത്തുവളർത്തിയ പയ്യനാണവൻ. ഇലക്ഷന് നിൽക്കുമ്പോൾ അവനെ ആരും അറിയില്ലോ.. കേരളം മുഴുവൻ കൊണ്ടുനടന്നത് ഞാനല്ലെ.. എന്റെ മകനെ കൊണ്ടുനടക്കും പോലെ.. എൻ എസ് എസിലും, കാർദ്ദിനാളിനെ ക്കാണാനും കാതോലിക്ക ബാവായെക്കാണാനും വെള്ളാപ്പിള്ളിയെക്കാണാനുമെല്ലാം കൊണ്ടുപോയത് ഞാനാണ്-ജോണി നെല്ലൂർ പറയുന്നു.

വകുപ്പിന്റെ കാര്യം വന്നപ്പോൾ ശാഠ്യം പിടിച്ചതിന്റെ പേരിൽ യൂഡിഎഫ് നേതാക്കൾക്ക് എന്നോട് നീരസം തോന്നിയിരുന്നു എന്നതാണ് വാസ്തവം. ഇതെല്ലാം എല്ലാവർക്കുമറിയാവുന്ന കാര്യമാണ്-ജോണി നെല്ലൂർ കൂട്ടിച്ചേർത്തു. പാർട്ടിയോട് സ്നേഹമുള്ളവരും പാർട്ടിക്കുവേണ്ടി കഷ്ടപ്പെട്ടവരും ആഗ്രഹിക്കുന്നത് ഇത് ഒന്നാവണമെന്നാണ്. പാർട്ടിയുണ്ടാക്കിയ കാലത്ത് പാർട്ടിക്കുവേണ്ടി ബുദ്ധിമുട്ടാത്തവരും പാർട്ടിയെന്തെന്ന് മനസ്സിലാക്കാത്തവരുമായ ആളുകളാണ് ഇപ്പോൾ ലയനത്തിനും ഐക്യത്തിനുമെല്ലാം തടസ്സം നിൽക്കുന്നത്.

ഉമ്മൻ ചാണ്ടി മന്ത്രി സ്ഥാനം വച്ച് നീട്ടിയിട്ട് വേണ്ടെന്നു വച്ചയാളാണ് ഞാൻ. ബാലകൃഷ്ണ പിള്ളയെയും ടി എം ജേക്കബ്ബിനേയും മാറ്റി നിർത്തിയിരുന്ന സാഹചര്യത്തിൽ ഒപ്പമുണ്ടെന്ന് ഒരു പ്രസ്താവന എഴുതിനൽകാനാണ് യു ഡി എഫ് നേതാക്കൾ ആവശ്യപ്പെട്ടത്. അന്ന് അങ്ങിനെ ചെയ്തിരുന്നെങ്കിൽ മന്ത്രിയാകാമായിരുന്നു. ആരോടും വിശ്വാസവഞ്ചന കാണിക്കരുതെന്ന് അപ്പനും അമ്മയും പഠിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ അന്ന് ജോക്കബ്ബിനൊപ്പം ഉറച്ചുനിന്നു.

ഇപ്പോഴത്തെ മാറ്റത്തിന് പിന്നിൽ ഒരു കണ്ടീഷനുമില്ല. കോതമംഗലം സീറ്റിന് അർഹനെങ്കിൽ അത് ദൈവം കൈകളിലെത്തിക്കും. അതിനായി ഞാൻ യാതൊരു പരിശ്രമവും നടത്തുന്നില്ല-ജോണി നെല്ലൂർ നയം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP