Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിൽ കമ്മ്യൂണിസം അല്ല പിണറായിസം! നേരിടാൻ പോകുന്നത് ബംഗാളിലെയും ത്രിപുരയെക്കാളും വലിയ തകർച്ച; പത്തനംതിട്ടയിൽ വീണാ ജയിച്ചാൽ അത് ശബരിമല അയ്യപ്പനെ അപമാനിക്കുന്നതിന് തുല്യം; ബിജെപിക്ക് അക്കൗണ്ട് തുറക്കുന്നത് സാധ്യതകളെ അവർ ഉപയോഗിക്കുന്നത് ആശ്രയിച്ച്; കെ സുരേന്ദ്രൻ ജനാധിപത്യ അംഗീകാരം അർഹിക്കുന്ന വ്യക്തി; വടകരയിലെ കെ മുരളീധരൻ ഒഴികെ മത്സരിക്കുന്ന എല്ലാ എംഎൽഎമാരെയും രാഷ്ട്രീയം നോക്കാതെ തോൽപ്പിക്കണം: ലോക്‌സഭാ തെരഞ്ഞെടുപ്പു വിലയിരുത്തി പി സി ജോർജ്ജ് മറുനാടനോട്

കേരളത്തിൽ കമ്മ്യൂണിസം അല്ല പിണറായിസം! നേരിടാൻ പോകുന്നത് ബംഗാളിലെയും ത്രിപുരയെക്കാളും വലിയ തകർച്ച; പത്തനംതിട്ടയിൽ വീണാ ജയിച്ചാൽ അത് ശബരിമല അയ്യപ്പനെ അപമാനിക്കുന്നതിന് തുല്യം; ബിജെപിക്ക് അക്കൗണ്ട് തുറക്കുന്നത് സാധ്യതകളെ അവർ ഉപയോഗിക്കുന്നത് ആശ്രയിച്ച്; കെ സുരേന്ദ്രൻ ജനാധിപത്യ അംഗീകാരം അർഹിക്കുന്ന വ്യക്തി; വടകരയിലെ കെ മുരളീധരൻ ഒഴികെ മത്സരിക്കുന്ന എല്ലാ എംഎൽഎമാരെയും രാഷ്ട്രീയം നോക്കാതെ തോൽപ്പിക്കണം: ലോക്‌സഭാ തെരഞ്ഞെടുപ്പു വിലയിരുത്തി പി സി ജോർജ്ജ് മറുനാടനോട്

അരുൺ ജയകുമാർ

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം തകർന്ന് തരിപ്പണമാകുമെന്ന് ജനപക്ഷം പാർട്ടി നേതാവും പൂഞ്ഞാർ എംഎൽഎയുമായ പി സി ജോർജ്. പത്തനംതിട്ടയിൽ എൽഡിഎഫ് വിജയിച്ചാൽ അത് ശബരിമല അയ്യപ്പനെ അപമാനിക്കുന്നതിന് തുല്യമാണ് എന്നും പിസി പറയുന്നു. പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ ജനാധിപത്യ അംഗീകാരം അർഹിക്കുന്ന വ്യക്തിയാണ്. കേരളത്തിൽ മത്സരിക്കുന്ന സിറ്റിങ് എംഎൽഎമാരിൽ മുരളീധരൻ ഒഴികെ എല്ലായെണ്ണത്തിനേയും രാഷ്ട്രീയം നോക്കാതെ തോൽപ്പിക്കണം എന്നും ജോർജ്ജ് മറുനാടന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. അത് മാത്രമല്ല സ്ഥാനാർത്ഥികളിൽ നിന്ന് എംഎൽഎമാർ വിജയിക്കുന്ന മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിൽ ചെലവ് ഇവരെകൊണ്ട് വഹിപ്പിക്കണം എന്നും ജോർജ്ജ് പറയുന്നു.

കേരളത്തിൽ യൂസഫലിയും രവി പിള്ളയും കഴിഞ്ഞാൽ അടുത്ത കോടീശ്വരൻ പിണറായി വിജയനാണ് എന്ന് പറയേണ്ട അവസ്ഥയിലാണ് കാര്യങ്ങൾ. വടകരയിൽ കെ മുരളീധരൻ എംപിയാകും. അക്രമ രാഷ്ട്രീയത്തിന് എതിരായിരിക്കും വിധി. പിന്നെ കേരളത്തിൽ ഉള്ളത് കമ്മ്യൂണിസമല്ല പിണറായിസമാണ്. ബംഗാളിനെക്കാളും ത്രിപുരയെക്കാളും വലിയ തകർച്ചയാണ് കേരളത്തിൽ വരാൻ പോകുന്നത് എന്നും പിസി പറയുന്നു. ശബരിമല വിഷത്തിൽ പിസിയുടെ പിള്ളാർ ഇല്ലായിരുന്നെങ്കിൽ ആദ്യ ഘട്ടത്തിൽ തന്നെ ജൗളി വിരോധികളായ സ്ത്രീകൾ ശബരിമലയിൽ കയറി നിരങ്ങിയേനെ എന്നും പിസി പറയുന്നു. കേരളത്തിൽ ഇപ്പോൾ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ സാധ്യതയുണ്ട്. പക്ഷേ അവർ അത് എങ്ങനെ ഉപയോഗിക്കും എന്നതിനെ ആശ്രയിച്ചിരിക്കും എന്നും പിസി പറയുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പി സി ജോർജ്ജ് മറുനാടന് നൽകിയ വിശദമായ അഭിമുഖത്തിലേക്ക്:

  • പത്തനംതിട്ടയിൽ മത്സരിക്കാനുള്ള തീരുമാനം പിൻവലിച്ചത് ബിജെപിക്ക് പിന്തുണ നൽകാനാണോ?

ജനപക്ഷത്തിന്റെ കമ്മിറ്റി ഇന്നലെ വിശദമായി കൂടി ഒരിടത്തും മത്സരിക്കണ്ട എന്ന് തീരുമാനിച്ചു. അതോടൊപ്പം തന്നെ മറ്റൊരു തീരുമാനം കൈക്കൊണ്ടത് ശബരിമലയിലെ ആചാരങ്ങളും വിശാവസങ്ങളും തകർക്കാൻ ശ്രമിച്ച കൂട്ടങ്ങൾക്ക് അനുകൂലമായ ഒരു ജനവിധി കേരളത്തിൽ ഉണ്ടാകാൻ പാടില്ല. പ്രത്യേകിച്ച് പത്തനംതിട്ടയിൽ സിപിഎം സ്ഥാനാർത്ഥി വിജയിക്കുക എന്ന് പറഞ്ഞാൽ അത് ശബരിമലയെ അവഹേളിക്കുന്നതിന് തുല്യമാണ്. അവിടെ ഞാനും കൂടി മത്സരിച്ച് വോട്ടുകൾ ഭിന്നിപ്പിച്ച ശേഷം സിപിഎം ജയിക്കുന്ന സ്ഥിതിയുണ്ടാകാൻ പാടില്ല. കെ സുരേന്ദ്രനെ സംബന്ധിച്ചിടത്തോളം പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ വിജയിക്കാൻ പറ്റിയ ഒരു സ്ഥാനാർത്ഥിയാണ്. ശബരിമല സമരത്തിൽ ഏറ്റവും മുന്നിൽ നിന്ന ഒരു വ്യക്തിയാണ് സുരേന്ദ്രൻ. എന്നാൽ ഞങ്ങളെ സംബന്ധിച്ച് ഒരു വിശദമായ കമ്മിറ്റിക്ക് ശേഷം മാത്രമെ ഈ വിഷയത്തിൽ അഭിപ്രായം പറയാൻ കഴിയുകയുള്ളു. കേരളത്തിൽ മൊത്തം യുഡിഎഫിന് അനുകൂലമായ സാഹചര്യമുണ്ട്. കേരളത്തിൽ എൽഡിഎഫിനെ തോൽപ്പിക്കുക എന്നത് യുഡിഎഫിന് മാത്രം പറ്റുന്ന കാര്യമാണ്.

  • പത്തനംതിട്ടയിൽ ബിജെപിക്ക് ആണോ പിന്തുണ ശബരിമല സമരത്തിൽ മുന്നിൽ നിന്ന ആൾ എന്ന നിലയ്ക്ക്?

ഒരു മണ്ഡലത്തിൽ മാത്രം പ്രത്യേക നിലപാട് സ്വീകരിക്കാൻ കഴിയില്ലല്ലോ. അങ്ങനെ പറ്റുമായിരുന്നുവെങ്കിൽ ഉറപ്പായും സുരേന്ദ്രന് പിന്തുണ നൽകുമായിരുന്നു. 20 മണ്ഡലങ്ങളിലും ഒരു കക്ഷിയെ മാത്രമെ പിന്തുണയ്ക്കാൻ കഴിയുകയുള്ളു.

  • കോട്ടയം ലോക്സഭയിൽ എൻഡിഎയ്ക്ക് സാധ്യത എങ്ങനെ?

യഥാർഥം പറഞ്ഞാൽ വാസവൻ കോട്ടയത്ത് വിജയിക്കണം എന്നാണ് മാണിയും മകനും ആഗ്രഹിക്കുന്നത് എന്നാണ് ജനസംസാരം. അത് ശരിയാണോ എമ്മ് വ്യക്തമായി അറിയില്ല. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തോൽപ്പിക്കാൻ വാസവനും ജോസ് കെ മാണിയും തമ്മിൽ ചില കളികൾ കളിച്ചിരുന്നു. അങ്ങനെ അവർ ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചിരുന്നു. അതിന് ശേഷം തെറ്റ് തിരുത്തി യുഡിഫെ് എന്ന നിലയ്ക്ക് പ്രവർത്തിക്കുന്ന ഒരു സാഹര്യം ഇപ്പോൾ ഉണ്ട്. ആ നിലയ്ക്ക് ഇവർ തമ്മിൽ വലിയ ബന്ധം ഉണ്ടെന്ന് പറയാൻ കഴിയില്ല. മാണി ഗ്രൂപ്പിനെ സംബന്ധിച്ചടത്തോളം മണ്ഡലത്തിന് അനിയോജ്യനായ ഒരു സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ഇതിൽ ക്നാനായ സമുദായത്തിന്റെ പിന്തുണയുള്ള ചാഴിക്കാടനെ പരിഗണിച്ചു. അതിലും നല്ല സ്ഥാനാർത്ഥി വേറെ പാർട്ടിക്ക് ഉള്ളിൽ തന്നെ ഉണ്ടായിരുന്നുവെന്നും അഭിപ്രായമുണ്ട്. തർക്കങ്ങൾ ഒക്കെ മാറ്റിവെച്ച് ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ യുഡിഎഫിന് വലിയ സാധ്യതയുള്ള മണ്ഡലമാണ് കോട്ടയം. ഇപ്പോൾ ഒരു തെരഞ്ഞെടു്പപ് നടന്നാൽ പിസി തോമസിന് ആണ് സാധ്യത. പക്ഷേ ദിവസങ്ങൾ ഇനിയും ഉണ്ടല്ലോ അങ്ങനെ മുന്നണി സംവിധാനം ഒക്കെ ഉണർന്നു വരുമ്പോൾ യുഡിഎഫ് അല്ലെങ്കിൽ എൽഡിഎഫ് വിജയിക്കും.

  • 2004 ആവർത്തിക്കാൻ പിസി തോമസിന് കഴിയുമോ

പിസി എന്ന വ്യക്തി എല്ലാം ഒരു ഭാഗ്യത്തിന്റെ പേരിൽ സ്ഥാനങ്ങൾ കയ്യടക്കുന്ന ആളാണ്. അദ്ദേഹത്തിന്റെ പല നിലപാടുകളോടും യോജിപ്പുമില്ല പക്ഷേ എന്നാലും കുറ്റം പറയാൻ കഴിയില്ല. അതും ആകാം ഇതും ആകാം ഇതും ആകാം അതു ആകാം എന്ന നിലപാടാണ് പുള്ളിക്ക് ഉള്ളത്. അത് ഒരു ചതഞ്ഞ സ്വഭാവമാണ്. ഏതെങ്കിലും ഒന്നിൽ ഉറച്ച് നിൽക്കണം. റബ്ബർ കർഷകരെ രക്ഷിക്കാൻ എന്ന പറഞ്ഞ് ദേഹത്ത് റബ്ബർ ദേഹത്ത് ചുറ്റി എടുത്ത് ചാടി. ഇവിടെ റബ്ബർ മുതലാളിക്ക് ഒപ്പമാണ്. അഡ്ജസ്റ്റ്മെന്റ് നടത്താതെ ഉറച്ച തീരുമാനത്തിൽ നിന്നാൽ നല്ലതായിരുന്നു

  • പിജെ ജോസഫിന് സീറ്റ് കൊടുക്കാത്തതിനെ കുറിച്ച്.

മാണിയും പിസി ജോർജും പിജെ ജോസഫും ഒരുമിച്ച പ്രവർത്തിക്കാൻ തീരുമാനിച്ചു. അതിൽ ഞാനും മാണിയും ഒരുമിച്ച് നിൽക്കുകയായിരുന്നു. അന്ന് എനിക്ക് വൈസ് ചെയർമാൻ സ്ഥാനം നല്ഡകാൻ തീരുമാനിച്ചപ്പോൾ കുശുമ്പ് കൊണ്ട ഓടി വന്ന് നിന്ന് മാണിക്കൊപ്പം ചേർന്ന് തീരുമാനിച്ചത് എന്നെ മര്യാദ പഠിപ്പിക്കാൻ ആയിരുന്നു. അസൂയയുടെ മൂർത്തീഭാവമാണ് പിജെ ജോസഫ്. ഒരു മാസം കഴിഞ്ഞപ്പോൾ ജോസഫും മാണിയുമായി മാണിസാറിന്റെ വീട്ടിൽ ചർച്ച. പിസിയെ എങ്ങനെ പുറത്താക്കണം എന്ന് ആയിരുന്നു അത്. എങ്ങനെ ഒഴിവാക്കണം എന്ന് തീരുമാനിച്ചപ്പോൾ ജോസ് കെ മാണി പറഞ്ഞത് എങ്ങനെയും ഒഴിവാക്കണം എന്നായിരുന്നു.

മാണിയുടെ പഴ്സണൽ സ്റ്റാഫിലെ വളരെ അടുത്ത ആളുകൾ പോലും പറഞ്ഞത് അത് ചെയ്യരുത് എന്നായിരുന്നു. പിസി മാണിക്ക് വേണ്ടി ചാകാൻ നടക്കുവാണ് എന്ന്. ഒടുവിൽ ഒരു മണിക്കൂറോളം ചർച്ച നടത്തിയതിന് ശേഷം ജോസഫിന് ഇഷ്ടമുള്ളത് ചെയ്തുകൊള്ളാൻ തീരുമാനിച്ചു. അവിടെ ഇരുന്ന് ചില സ്റ്റാഫുകൾ എന്നെ അറിയിച്ചു. ഇവർ തമ്മിലുള്ള തീരുമാനം എന്നെ പുറത്താക്കാൻ ആണെന്നും അത് നാളെ രാവിലെ എന്നെ അറിയിക്കാൻ പിജെ വിളിക്കും എന്നുമായിരുന്നു അത്.

തൊട്ടടുത്ത ദിവസം രാവിലെ തന്നെ ഇത് അറിയിക്കാനുള്ള പിജെയുടെ കോൾ പ്രതീക്ഷിച്ച് ഞാൻ അങ്ങനെ ഇരിക്കുകയാണ്. ഒരു ആറര മണിയായപ്പോൾ പുള്ളി വിളിക്കുന്നു. ജോർജേ എനിക്കും ജോർജിനും ഇഷ്ടമല്ലാത്ത ഒരു കാര്യം പറയാൻ പോവുകയാണ് എന്ന്. ഉടനെ ഞാൻ പറഞ്ഞു എനിക്ക് ഇഷ്ടമല്ലാത്ത കാര്യം പറഞ്ഞോളു പക്ഷേ അങ്ങേയ്ക്ക് ഇഷ്ടമല്ലാത്തത് പറയരുത് എന്ന്. ഇതിൽ കൂടുതൽ എന്തെങ്കിലും ഉണ്ടോ പുള്ളിക്ക് കൊടുക്കാൻ. ഞാൻ പറയാം എന്ന് ആവർത്തിച്ചപ്പോൾ വീണ്ടും ഞാൻ തടഞ്ഞു. അങ്ങേയ്ക്ക് ഇഷ്ടമല്ലാത്തത് പറയണ്ട എന്ന്. ഒടുവിൽ നിർബന്ധിച്ച് പറഞ്ഞു. വൈസ് ചെയർമാൻ സ്ഥാനത്ത് നിന്ന് എന്നെ മാറ്റുകയാണ് എന്ന്. ഞാൻ പറഞ്ഞു ഇത് ഞാൻ ഇന്നലെ തന്നെ അറിഞാഞായിരുന്നു എന്ന്. അപ്പോൾ തന്നെ പുള്ളി ഫോൺ അങ്ങ് കട്ട് ചെയ്തു. കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ കാപട്യക്കാരനാണ് പുള്ളി.

പാർട്ടി ചെയർമാനുമായി ആലോചിച്ച് തീരുമാനിക്കും എന്നതിന് പകരം പത്രക്കാരെ കണ്ട് വർക്കിങ് ചെയർമാനായ എനിക്ക് സീറ്റ് ലഭിക്കും എന്ന പറയുകയാണോ വേണ്ടത്. കമ്മിറ്റിയിൽ പറഞ്ഞത്. മാണി സാറെ പിതൃതുല്യനായ അങ്ങ് എനിക്ക് സീറ്റ് തരണം എന്നായിരുന്നു. പിതൃതുല്യനാണ് എന്നൊക്കെ ജോസഫ് പറയുന്നുണ്ടെങ്കിലും മാണി സാറിന് ഒന്നും മനസ്സിലായില്ല. ഇത് കേട്ടതും നാല് ജില്ലാ പ്രസിഡന്റുമാർ എണീറ്റ് ഉടനെ പിജെ ജോസഫിന്റെ തന്തയ്ക്ക് വിളിച്ചു ആ കമ്മിറ്റിയിൽ. ഒടുവിൽ കൈ ഉയർത്തി കാണിച്ച് മാണി എല്ലാരോടും നിർത്താൻ പറഞ്ഞു നിർത്തു ഞാൻ തീരുമാനിച്ചോളാം എന്ന്. വൈകുന്നേരം ചാഴിക്കാടനെ തീരുമാനിച്ചപ്പോൾ ജോസഫ് അതുവഴി കരഞ്ഞുകൊണ്ട് നടന്നു.

അല്ലെങ്കിൽ തന്നെ പാർട്ടി ഒന്നായപ്പോൾ ഉള്ള കരാർ അനുസരിച്ച് മൂന്ന് സ്ഥാനം മാണി വിഭാഗത്തിനും അടുത്ത നാലാമത്തേത് ജോസഫിനും എന്നതാണ് കണക്ക്. ജോസഫിന് ഇപ്പോൾ സ്ഥലകാലബോധം വരെ നശിച്ച് കഴിഞ്ഞു. വിളിക്കാത്ത സ്ഥലത്ത് ഒക്കെ കേറി ചെല്ലുകയാണ്. എറണാകുളത്ത് ജോസ് കെ മാണിയെ ക്ഷണിച്ച പൊതുയോഗത്തിൽ വിളിക്കാതെ കേറി പ്രസംഗിച്ചു. ഇടുക്കിയിൽ പോയി പറഞ്ഞു ഡീൻ കുര്യാക്കോസ് മകനാണ് എന്നും ചെലവ് ഏറ്റെടുത്തുവെന്നും പറഞ്ഞു.

  • ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നടക്കുന്ന ശക്തമായ പോരാട്ടത്തെ കുറിച്ച്?

ഒൻപത് എംഎൽഎമാരാണ് ഈ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഇരു മുന്നണികൾക്കും നേതൃത്വം കൊടുക്കുന്ന പാർട്ടികളുടെ ഗതികേടാണ്. ഇത്രയും എംഎൽഎമാർ മത്സരിക്കേണ്ട സാഹചര്യം എന്താണ് എന്ന് മനസ്സിലാകുന്നില്ല. ഇതിനൊക്കെ ഉള്ള പണം നികുതിപ്പണം. ഇതിനൊക്കെ ഭരണഘടന നിയമം പാസാക്കണം. എംഎൽഎമാർ മത്സരിച്ച് സ്ഥാനക്കയറ്റം കിട്ടി പോകുമ്പോൾ അവർ തന്നെ അടുത്ത തെരഞ്ഞെടുപ്പിനുള്ള പണം ചെലവാക്കണം. അത് നിയമമായാൽ മാത്രമെ ഈ കൊള്ള അവസാനിക്കുകയുള്ളു. ഈ ഒൻപതെണ്ണവും കൂടി വിജയിച്ചാൽ ഒരു തെരഞ്ഞെടു്പപിന് തുല്യമായി. എന്ത് നാണം കെട്ട ഇടപാടാണ് ഇത്. കൊള്ളയാണ്. കേരളത്തിലെ എംഎൽഎമാർ മത്സരിക്കുന്നതിൽ ആകെ അംഗീകരിക്കാൻ കഴിയുന്നത് വടകരയിൽ കെ മുരളീധരൻ മത്സരിക്കുന്നത് മാത്രമാണ്. വടകരയിലെ സാധ്യത മുരളിക്ക് മാത്രമെ പറ്റു എന്നത്കൊണ്ടാണ്. ബാക്കി എട്ടെണ്ണത്തിനേയും തോൽപ്പിക്കണം അതിൽ രാഷ്ട്രീയം നോക്കരുത് എന്നും പിസി പറയുന്നു.

  • കേരളത്തിൽ മുന്നണികൾക്ക് എത്ര സീറ്റ് വീതം ലഭിക്കും

ഞാൻ ദൈവം തമ്പുരാനല്ല പ്രവചനത്തിനൊന്നും ഇല്ല. പക്ഷേ മര്യാദയ്ക്ക് ആണെങ്കിൽ കേരളത്തിൽ യുഡിഎഫിന് 16 സീറ്റ് കിട്ടും. ഇനി രാഷ്ട്രീയവും ഗ്രൂപ്പും ഒക്കെ കളിച്ച് അത് എത്രയാക്കി കുറയ്ക്കും എന്ന് നോക്കിയാൽ മതി. ഒരാഴ്ച കൂടി കഴിഞ്ഞാൽ കൃത്യമായി പറയാം. പിന്നെ ബിജെപിയെ സംബന്ധിച്ചിടത്തോളം നോക്കുകയാണ് എങ്കിൽ സാധ്യത ഉണ്ട് അക്കൗണ്ട് തുറക്കാൻ പക്ഷേ ഇപ്പോൾ പറയാൻ പറ്റില്ല.

  • കെ സുരേന്ദ്രന് സീറ്റ് കൊടുക്കാൻ ബിജെപി മടിച്ച നിലപാടിനെ കുറിച്ച്

പി എസ് ശ്രീധരൻപിള്ള പത്തനംതിട്ടയ്ക്ക് അപ്പുറം വന്നിട്ടില്ല. ഞാൻ മുഴുവൻ സമയവും അവിടെ ഉള്ളതല്ലേ. മോശം പരിപാടിയായിപ്പോയി. ബിജെപി നയത്തോട് തർക്കവും ഉണ്ട്. സുരേന്ദ്രൻ അല്ലാതെ ഒറ്റ ബിജെപിക്കാരൻ ശക്തമായി വന്നിട്ടില്ല. സുരേന്ദ്രനും ആർഎസ്എസും ശക്തമായി നിന്നു. പിന്നെ ആദ്യം ഈ വിഷയമുണ്ടായപ്പോൾ അവിടെ ഒരുത്തനും ഉണ്ടായിരുന്നില്ല. രാഹുൽ ഈശ്വറും പിസിയും പിന്നെ പിസിയുടെ ഒരു 240 പിള്ളാരും മാത്രമാണ് ഉണ്ടായിരുന്നത്. എന്റെ പിള്ളാർ അവിടെ അയ്യപ്പ വേഷത്തിൽ നിന്നില്ലായിരുന്നെങ്കിൽ കാണാമായിരുന്നു. ജൗളിവിരോധികളായ പെണ്ണുങ്ങൾ ശബരിമലയിൽ കയറി നിരങ്ങിയേനെ. എന്തായാലും ആ ആചാരം സംരക്ഷിക്കാൻ കഴിഞ്ഞതിൽ എനിക്ക് വലിയ അഭിമാനമുണ്ടെ എന്നും പിസി പറയുന്നു.

  • ശക്തമായ രാഷ്ടീയ പോരാട്ടം നടക്കുന്ന മണ്ഡലമാണ് വടകര. ഇവിടെ ആര് വിജയിക്കും?

വടകരയിൽ പി ജയരാജൻ വിജയിച്ചുവെന്ന് അണികൾ കരുതുന്നു. കൊലയാളികളുടെ നേതാവാണ് എന്നാണ് ആരോപണം. സ്വാഭാവികമായും മനസാക്ഷിയുള്ളവർ അദ്ദേഹത്തിന് എതിരാണ്. ഈ അടുത്തും മിടുക്കന്മാരായ രണ്ട് പിള്ളാരെ വെട്ടക്കൊന്നിരിക്കുകയാണ്. മുരളി വന്നതോടെ പി ജയരാജൻ തോൽക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. വടകര സീറ്റ് മാത്രം പ്രവചിക്കുന്നു. കെ മുരളീധരൻ എംപിയാകും.

  • പി ജയരാജൻ തോറ്റാൽ കേരളത്തിൽ സിപിഎം കേരളത്തിൽ അവസാനിക്കുന്നു എന്നാണോ?

അനിഷേധ്യനായ നേതാവ് എന്ന പറഞ്ഞാൽ കൊലയാളികൾക്കാണ്. സിപിഎം ആളുകളും കൊല്ലപ്പെടുന്നുണ്ട്. ഇല്ലാ എന്ന് പറയുന്നില്ല. അത് പക്ഷേ സിപിഎം ആർഎസ്എസ് സംഘടനത്തിന്റെ ഭാഗം. ചുമ്മാ വീട്ടിൽ കിടക്കുന്ന കോൺഗ്രസിന്റെ പ്രവർത്തകരെ കൊല്ലുന്നത് എന്ത് മര്യാദയാണ്. അതിന്റെ കാരണം. ആർഎസ്എസിനെ ഇനി തൊട്ടാൽ പിണറായി വിജയനെ തീർത്തുകളയും. ഡൽഹിയിൽ പട്ടാളത്തിന്റെ സുരക്ഷയിലാണ് ചെന്നിറങ്ങിയത്. ഇനി ഒരു ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടാൽ എകെജി സെന്റർ വരെ തീർത്തുകളയും ആർഎസ്എസ്. പേടിച്ച് വിരണ്ട് ഇങ്ങോട്ട് വന്നു. ആരെയെങ്കിലും കൊന്നില്ലെങ്കിൽ ഈ സഖാക്കൾക്ക് ഉറക്കം വരില്ല. അതിന് പോയി കുഞ്ഞാടിന്റെ സ്വഭാവമുള്ള കോൺഗ്രസുകാരെ കൊല്ലും. ബംഗാളിനെക്കാൾ വലിയ തകർച്ച കേരളത്തിലേക്ക് വരും. കമ്മ്യൂണിസം അല്ല പിണറായിസം ആണ് ഇപ്പോൾ. അത് അവസാനിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP