Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

40 സീറ്റുകളിൽ ഇക്കുറി ശക്തമായ ത്രികോണ മത്സരം; എൽഡിഎഫിനും യുഡിഎഫിനും സീറ്റുകൾ കുറയും; കേരളത്തിൽ ലൗജിഹാദ് എന്നത് യാഥാർത്ഥ്യം; അഞ്ച് മണിയാകുമ്പോൾ ഹിന്ദു-ക്രിസ്ത്യൻ അമ്മമാരുടെ നെഞ്ചിൽ തീയാണ്; ഹലാൽ ഭക്ഷണം കേരളത്തിൽ ആവശ്യമില്ല, ഇക്കാര്യത്തിലെ വിശ്വാസപ്രമാണം വീട്ടിൽ വെക്കണം: മറുനാടനോട് മനസ്സു തുറന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ

40 സീറ്റുകളിൽ ഇക്കുറി ശക്തമായ ത്രികോണ മത്സരം; എൽഡിഎഫിനും യുഡിഎഫിനും സീറ്റുകൾ കുറയും; കേരളത്തിൽ ലൗജിഹാദ് എന്നത് യാഥാർത്ഥ്യം; അഞ്ച് മണിയാകുമ്പോൾ ഹിന്ദു-ക്രിസ്ത്യൻ അമ്മമാരുടെ നെഞ്ചിൽ തീയാണ്; ഹലാൽ ഭക്ഷണം കേരളത്തിൽ ആവശ്യമില്ല, ഇക്കാര്യത്തിലെ വിശ്വാസപ്രമാണം വീട്ടിൽ വെക്കണം: മറുനാടനോട് മനസ്സു തുറന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇക്കുറി നേമത്തിന് പുറമേ 40 സീറ്റുകളിൽ എങ്കിലും ശക്തമായ ത്രികോണ മത്സരം ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇടതു മുന്നണിക്കും വലതു മുന്നണിക്കും സീറ്റുകൾ കുറയുമെന്നും ഇതിന്റെ നേട്ടമുണ്ടാക്കുക ബിജെപി ആകും. തദ്ദേശ തെരഞ്ഞെടുപ്പിലും ഞങ്ങൾ ഇക്കാര്യം പറഞ്ഞതാണ്. ബിജെപിയെ സംബന്ധിച്ചിടത്തോളം ഏറ്റവുമധികം ജനപിന്തുണ വർധിക്കുന്ന തെരഞ്ഞെടുപ്പായിരിക്കും. സീറ്റുകളുടെ കാര്യത്തിലും മുന്നേറ്റം നടത്തുന്നത് ബിജെപി ആയിരിക്കുമെന്നും അദ്ദേഹം മറുനാടൻ മലയാളിയുടെ ഷൂട്ട് അറ്റ് സൈറ്റ് അഭിമുഖ പരിപാടിയിൽ പറഞ്ഞു.

ബിജെപിക്ക് വേണ്ടി ആരൊക്കെ സ്ഥാനാർത്ഥികൾ ആകണമെന്ന് ചർച്ച ചെയ്തു വരികയാണ് ജേക്കബ് തോമസിനെ പോലുള്ള പ്രമുഖരും മത്സരിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അദ്ദേഹം എവിടെയാണ് മത്സരിക്കേണ്ടതെന്ന് നിശ്ചയിച്ചിട്ടില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി. കേന്ദ്രസർക്കാറിന്റെ വികസന മാതൃകയെ കുറിച്ചു തെരഞ്ഞെടുപ്പു വേധിയിൽ പറയാനാണ് ബിജെപിക്ക് ആഗ്രഹം. എന്നൽ, ഇവിടുത്തെ കാര്യം വർഗീയ പ്രീണനവും വോട്ട് ബാങ്ക് രാഷ്ട്രീയവുമാണ്. സിപിഎമ്മും കോൺഗ്രസും ഇപ്പോൾ വിശ്വാസത്തെ കുറിച്ച് പറയാൻ തുടങ്ങിയത് ബിജെപിക്കും എൻഡിഎക്കും വളരെധികം പ്രയോജനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ലൗ ജിഹാദ് എന്നത് കേരളത്തിൽ യാഥാർഥ്യമാണെന്നും സുരേന്ദ്രൻ പറഞ്ഞു. ബിജെപി പറയുമ്പോൾ അതിൽ എന്തെങ്കിലും ഒരു വർഗീയത ഉണ്ടെന്ന് പ്രചരിപ്പിക്കും. ഇപ്പോൾ ഹിന്ദുക്കൾ പറഞ്ഞാൽ വർഗീയത.ക്രൈസ്തവ സഭ പറയുന്നത് അവരുടെ വസ്തുത ആണല്ലോ. ക്രിസ്താനികൾ ഇത്തരമൊരു ആരോപണം ദുരുദ്ദേശത്തോട് കൂടി ഉന്നയിക്കുന്നു എന്ന് എങ്ങനെ പറയാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. അഞ്ച് മണിയാകുമ്പോൾ ഹിന്ദു-ക്രിസ്ത്യൻ അമ്മമാരുടെ നെഞ്ചിൽ തീയാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി. ഹലാൽ ഭക്ഷണം കേരളത്തിൽ ആവശ്യമില്ല, ഇക്കാര്യത്തിലെ വിശ്വാസപ്രമാണം വീട്ടിൽ വെക്കണമെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. അഭിമുഖത്തിലേക്ക്:

  • ബിജെപിക്ക് ഏറ്റവും കൂടുതൽ പ്രതീക്ഷയുള്ള ഒരു തെരഞ്ഞെടുപ്പായിരിക്കും വരാനിരിക്കുന്നത്. കേരളത്തിലെ ബിജെപി പ്രവർത്തകർ ആഗ്രഹിച്ച് പ്രസിഡന്റായ ആളാണ്. മാത്രമല്ല, മോദിയുടെ ഭരണമിപ്പോൽ വളരെ ശക്തമായി മുമ്പോട്ട് പോകുന്നു. കേരളത്തിൽ ബിജെപിയുടെ സാധ്യത വർധിപ്പിച്ചിരിക്കുന്നു. എന്താണ് കണക്കുകൂട്ടൽ?

ഒരു കാര്യം ഞാൻ ഉറപ്പിച്ച് പറയാൻ ആഗ്രഹിക്കുന്നു, ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ മുന്നേറ്റം ഉണ്ടാക്കാൻ പോകുന്നത് ബിജെപിയും ദേശീയ ജനാധിപത്യ സഖ്യവും ആയിരിക്കും. ഇരു മുന്നണികളുടെയും ജനപിന്തുണയിൽ കുറവുണ്ടാകും. അവരുടെ സീറ്റ് ഷെയറിൽ കുറവുണ്ടാകും. അവരുടെ വോട്ട് ഷെയറിലും കുറവുണ്ടാകും. തദ്ദേശ തെരഞ്ഞെടുപ്പിലും ഞങ്ങൾ ഇത് പറഞ്ഞതാണ്. ഇടത് മുന്നണിക്കും വലത് മുന്നണിക്കും ജനപിന്തുണ കുറയും. അവരുടെ സീറ്റും കുറയും. ബിജെപിയെ സംബന്ധിച്ചിടത്തോളം ഏറ്റവുമധികം ജനപിന്തുണ വർധിക്കുന്ന തെരഞ്ഞെടുപ്പായിരിക്കും. സീറ്റുകളുടെ കാര്യത്തിലും മുന്നേറ്റം നടത്തുന്നത് ബിജെപി ആയിരിക്കും.

  • എത്ര സീറ്റ് ജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്?

അങ്ങനെ ഇപ്പോ ഒരു പ്രവചനം നടത്തുന്നത് പാർട്ടി അധ്യക്ഷൻ എന്ന നിലയിൽ അസാധ്യമാണ്. ഏറ്റവും ശക്തമായിട്ടുള്ള മുന്നേറ്റം ദേശീയ ജനാധിപത്യ സഖ്യം കാഴ്‌ച്ചവെക്കും. ഏറ്റവും താത്പര്യത്തോടെ കാണുന്ന മണ്ഡലങ്ങൾ വട്ടിയൂർക്കാവ്, നേമം തുടങ്ങിയ മണ്ഡലങ്ങൾ മാത്രമായിരിക്കില്ല. കേരളത്തിൽ ശക്തമായ ത്രികോണ മത്സരം നടക്കുന്ന നിരവധി സീറ്റുകളുണ്ട്. അത് ഏതാനും വിരലിലെണ്ണാവുന്ന സീറ്റുകളല്ല. നേമം കഴിഞ്ഞാൽ 40 സീറ്റുകളിലെങ്കിലും ശക്തമായിട്ടുള്ള ത്രികോണ മത്സരമാണ് ഇക്കുറി നടക്കുന്നത്. ഇക്കര്യത്തിൽ പ്രത്യേകിച്ച് ഒരു സീറ്റായി പറയേണ്ടതില്ല.

  • ബിജെപി സ്ഥാനാർത്ഥികളെ കുറിച്ച് ധാരണയായോ?

ബിജെപിക്ക് വേണ്ടി ആരൊക്കെ സ്ഥാനാർത്ഥികളാണകം എന്നത് സംബന്ധിച്ച് വിശാലമായ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. നേരിട്ട് ബിജെപിയിൽ പ്രവർത്തിക്കാത്ത പ്രമുഖ വ്യക്തികളുമായി ഇതിനകം ആശയവിനിമയം നടത്തിയിട്ടുണ്ട്. കേരളം ആഗ്രഹിക്കുന്ന ഒരുപാട് മുഖങ്ങൾ ഈ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥികളാകും. ഇക്കാര്യത്തിൽ തർക്കങ്ങളൊന്നുമില്ല തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാൽ ഉടൻ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ കഴിയും.

  • ജേക്കബ് തോമസിനെ പോലുള്ളവർ സ്ഥാനാർത്ഥിയാകാൻ സാധ്യതയുണ്ടോ?

ജേക്കബ് തോമസ് മത്സരിക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഞങ്ങൽ അത് സംബന്ധിച്ച് അദ്ദേഹത്തിന്റെ മണ്ഡലം സംബന്ധിച്ച പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. അദ്ദേഹം ഏത് സീറ്റിൽ മത്സരിക്കണെന്ന് പരിഗണിക്കുന്നത് രണ്ടും കോമ്പിനേഷൻ വച്ചാകും. അല്ലാതെ 100ശതമാനം ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള മണ്ഡലത്തിൽ പോയി അദ്ദേഹം മത്സരിച്ചിട്ട് കാര്യമില്ല. പിന്നെ ബിജെപിക്ക് നല്ല സ്വാധീനമുള്ള സ്ഥലത്ത് അദ്ദേഹത്തിന് ക്രിസ്ത്യൻ പിന്തുണ കൂടി കിട്ടുന്ന മണ്ഡലമാണ് നോക്കുന്നത്.

  • നേമത്ത് കുമ്മനത്തിനാണോ സാധ്യത?

അങ്ങനെ ഓരോ വ്യക്തിയെ സംബന്ധിച്ച് ഇപ്പോ പറയാൻ കഴിയില്ല.

  • സുരേന്ദ്രൻ മത്സരിക്കുമോ?

അതും പാർട്ടി തീരുമാനിച്ചിട്ടില്ല. തീരുമാനിച്ചാൽ മത്സരിക്കും. പാർട്ടി പറഞ്ഞാൽ ആരായാലും മത്സരിക്കും. അവരെല്ലാം പാർട്ടിയുടെ അച്ചടക്കമുള്ള നേതാക്കളാണ്.

  • ഈ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യ അജണ്ട എന്തായിരിക്കും?

ഏറ്റവും പ്രധാനപ്പെട്ട അജണ്ട, കേരളത്തിൽ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന അഴിമതി. ഒരു അഴിമതി വിമുക്തമായിട്ടുള്ള കേരളം ഞങ്ങൾ ജനങ്ങളുടെ മുമ്പിൽ വെക്കുകയാണ്. അതിന് ഉദാത്തമായ ഒരു മാതൃക നരേന്ദ്ര മോദി കഴിഞ്ഞ ആറു വർഷം കാഴ്‌ച്ചവെച്ചിട്ടുണ്ട്. ആ മോഡൽ
ഞങ്ങൾ ജനങ്ങളുടെ മുമ്പിൽ വെയ്ക്കുകയാണ്. ഒരേസമയം രണ്ട് മുന്നണികളുടെയും എതിർ പ്രചാരണവുമാണ് അതേസമയം ഭാവാത്മകമായിട്ടുള്ള മോദിയുടെ ഒരു മോഡലുമുണ്ട്. മറ്റൊന്ന് വികസനം. ഇത്രയധികം വികസന പ്രതിസന്ധിയുള്ള ഒരു സംസ്ഥാനം ഇന്ന് ഇന്ത്യയിൽ വേറേ എവിടെയുമില്ല. ഇത്രയധികം ഇൻഫ്രാസ്ട്രക്ച്ചറിനും മറ്റ് ക്ഷേമകാര്യങ്ങൾക്കുമുള്ള സഹായങ്ങൾ കിട്ടിയിട്ടും കേരളം വികസനത്തിന്റെ കാര്യത്തിൽ വളരെയധികം പിറകോട്ട് പോകുന്നു. ഡവലപ്‌മെന്റേയില്ല. ഉദ്പാദനം കുറഞ്ഞു. കടക്കെണിയിലായി. കാർഷിക- വ്യാവസായിക- തൊഴിൽ മേഖലകളെല്ലാം തകർന്നു. പരമ്പരാഗത വ്യവസായങ്ങൾ തകർന്നു. ചെറുപ്പക്കാർക്ക് തൊഴിലില്ലാതെ അവർ നടുറോഡിൽ പൊരിവെയിലത്ത് കിടക്കുകയാണ്. ഇപ്പോഴത്തെ അവികസന നിലപാടിനെ വികസന മാതൃകയിലേക്ക് കൊണ്ടുപോകണം എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. പ്രധാനമായ മറ്റൊരു കാര്യം ഇവിടുത്തെ വർഗീയ പ്രീണനവും വോട്ട് ബാങ്ക് രാഷ്ട്രീയവുമാണ്. സിപിഎമ്മും കോൺഗ്രസും ഇപ്പോൾ വിശ്വാസത്തെ കുറിച്ച് പറയാൻ തുടങ്ങിയത് ബിജെപിക്കും എൻഡിഎക്കും വളരെധികം പ്രയോജനം ചെയ്യും.

  • കഴിഞ്ഞ ദിവസം സുരേന്ദ്രൻ ഒരു പ്രസ്താവനയിൽ പറഞ്ഞത് ഒന്ന് ലൗ ജിഹാദിനെതിരെ യുപി മോഡൽ നിയമം കൊണ്ട് വരും, രണ്ട് ദേവസ്വം ബോർഡ് ഭരണം ഇത് രണ്ടും ഉന്നയിക്കുന്നത് പോലെ വലിയ വിഷയമാണോ?

ദേവസ്വം ബോർഡ് രാഷ്ട്രീയ വിമുക്തമാക്കണമെന്നുള്ളത് ഇവിടുത്തെ മഹാഭൂരിപക്ഷം വിശ്വാസികളുടേയും ആവശ്യമാണ്. സിപിഎമ്മോ കോൺഗ്രസോ ഉന്നയിക്കുന്നില്ല എന്നതുകൊണ്ട് അതൊരു വിഷയമല്ലാതാകുന്നില്ല. ദേവസ്വം ബോർഡുകളിലെ രാഷ്ട്രീയം, കള്ളക്കളികൾ എന്ത് അധികാരമാണിവർക്കുള്ളത്. ഞാൻ ചോദിക്കട്ടെ, മുസ്ലീങ്ങളുടെ എല്ലാ ആരാധനാലയങ്ങളിലും അവര് തീരുമാനിക്കുന്നത് പോലെയാണ് ഭരിക്കുന്നത്. ക്രൈസ്തവ സഹോദരന്മാരുടെ എല്ലാ ആരാധനാലയങ്ങളിലും അവര് തീരുമാനിക്കുന്നത് പോലെയാണ്. എന്നാൽ ഹിന്ദുക്കൾക്ക് മാത്രം ഈ അവകാശം നിഷേധിക്കുന്നത്. സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും നേതാക്കൾ വന്ന് അവർ തീരുമാനിക്കുന്നത് പോലെ ക്ഷേത്രങ്ങളുടെ ഭരണം നടക്കണം. ക്ഷേത്രങ്ങളിലെ ആചാര അനുഷ്ഠാനങ്ങൾ നടക്കണം എന്ന് പറയുന്നത് എന്ത് അവകാശങ്ങമാണ് അവർക്കുള്ളത്.

  • ഈ സർക്കാർ പറയുന്നത് പാവപ്പെട്ട ക്ഷേത്രങ്ങളെ സംരക്ഷിക്കുന്നത് സർക്കാരിന്റെ ഫണ്ട് കൊണ്ടാണ് എന്നാണ്?

അന്തിത്തിരി കൊളുത്താൻ വകയില്ലാത്ത ഒരു ക്ഷേത്രം പോലും അവർ ഏറ്റെടുക്കുന്നില്ലല്ലോ, പണമുള്ള ക്ഷേത്രങ്ങൾ മാത്രമാണല്ലോ സർക്കാർ ഏറ്റെടുക്കുന്നത്. ഇവർ എന്താണ് കൊടുക്കുന്നത്. ക്ഷേത്രങ്ങൾ എന്തിനാണ്. ക്ഷേത്രങ്ങൾ എന്ന് പറയുന്നത് ഈ നാട്ടിലെ വിശ്വാസികൾക്ക് അവരുടെ സംസ്‌കാരം വളർത്താനുള്ള സ്ഥലമാണ്. അതിനെന്താണ് ഇവർ ചെയ്യുന്നത്. ഏതെങ്കിലും ഒരു ദേവസ്വം ബോർഡ് അമ്പലത്തിൽ നാല് കുട്ടികളെ എങ്കിലും സംസ്‌കൃതം പഠിപ്പിക്കുന്നുണ്ടോ ആചാര അനുഷ്ഠാനങ്ങൾ പഠിപ്പിക്കുന്നുണ്ടോ?

മുസ്ലിം സഹോദരന്മാരെ നോക്കു എത്ര നല്ല രീതിയിലാണ് അവർ അവരുടെ ആരാധനാലയങ്ങളെ കൊണ്ടുപോകുന്നത്. പുതിയ തലമുറയെ കുട്ടികളെ ഒക്കെ അവർ ചെറുപ്പത്തിലെ പഠിപ്പിക്കുന്നു. ഹിന്ദുക്കളെ സംബന്ധിച്ച് ഈ ക്ഷേത്രങ്ങൾക്കൊന്നും ഒന്നുമില്ല. അങ്ങനെ ചെയ്യാൻ നമ്മുടെ നല്ല ക്ഷേത്രങ്ങൾ തയ്യാറാണ്. പക്ഷേ പ്രൊവിഷനില്ല. ഇപ്പോൾ ഗുരുവായൂർ ക്ഷേത്രം തന്നെ വിചാരിച്ചാലും ശബരിമല ക്ഷേത്രം വിചാരിച്ചാലും അമ്പലത്തിലെ ആചാരങ്ങൾക്ക് അനുസരിച്ച് പുതിയ തലമുറയെ വളർത്താൻ ഒരു സംവിധാനവുമില്ല.

  • കത്തോലിക സഭയ്ക്ക് ആണെങ്കിൽ അവർക്ക് സൺഡെ സ്‌കൂളുകൾ ഉണ്ട്. മുസ്ലീങ്ങൾക്ക് മദ്രസകൾ ഉണ്ട്. അങ്ങനെയൊരു സംവിധാനം ഹിന്ദുമതവുമായി ബന്ധപ്പെട്ട് ഇല്ല, അത് ഇല്ലാതിരിക്കുമ്പോൾ ഭരണം സ്വതന്ത്രമായിക്കഴിഞ്ഞാൽ പ്രശ്നം ആകില്ലെ?

ഇല്ലാതിരിക്കുന്നത് എന്തുകൊണ്ടാണ്. ഞാൻ ചോദിക്കട്ടെ ആയിരക്കണക്കിന് ഹെക്ടർ ഭൂമിയാണ് ക്ഷേത്രങ്ങളിൽ നിന്നും ഇവർ കൈയടക്കിയത്. ക്ഷേത്രങ്ങളുടെ കൈവശം ഇഷ്ടം പോലെ ഭൂമിയുണ്ടായിരുന്നു.കേരളത്തിലെ മുസ്ലിം ക്രിസ്ത്യൻ ദേവാലയങ്ങൾക്ക് ഉള്ളത് പോലെ തന്നെ എല്ലാ നഗര പ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഹിന്ദുക്കൾക്ക് ഭൂമി ഉണ്ടായിരുന്നു. അവരുടെ ദേവസ്വം ഭൂമികളെല്ലാം മറ്റ് ആവശ്യങ്ങൾക്ക് വേണ്ടി പോയി. വലിയൊരു വിവേചനമല്ലെ ഇത്. എത്ര ഏക്കർ ഭൂമിയാണ് ഏറ്റെടുത്തത്. ക്ഷേത്രങ്ങളുടെ ഭൂമിയൊക്കെ അന്നത്തേത് പോലെ ഉണ്ടായിരുന്നുവെങ്കിൽ എന്തെല്ലാം കാര്യങ്ങൾ നടത്താമായിരുന്നു.

ക്ഷേത്രങ്ങൾക്ക് നല്ല വരുമാനം ഉണ്ടായിരുന്നു. വരുമാനം എന്തുകൊണ്ടാണ് ഇല്ലാതായത്. ദേവസ്വം ബോർഡ് പറയുന്നു ഞങ്ങൾ എല്ലാ ക്ഷേത്രങ്ങളെയും സഹായിക്കുകയാണെന്ന്. എന്ത് സഹായമാണ് ഇവർ നൽകുന്നത്. എത്രയോ ക്ഷേത്രങ്ങളാണ് നിത്യപൂജയ്ക്ക് വകയില്ലാതെ ഇരിക്കുന്നത്. ഈ കൊറോണകാലത്ത് നേരിട്ട് കണ്ടതാണ്. എണ്ണ വാങ്ങി കൊടുക്കാനില്ലാതെ നിത്യപൂജ മുടങ്ങിപ്പോയ ആയിരക്കണക്കിന് ക്ഷേത്രങ്ങൾ കേരളത്തിൽ ഉണ്ട്. അവരെയൊക്കെ സഹായിക്കാൻ എന്ത് നടപടിയാണ് ഈ സർക്കാർ സ്വീകരിക്കുന്നത്. 130 കോടി രൂപ കേന്ദ്രസർക്കാർ ശബരിമലയ്ക്കായി നൽകി. ഞാൻ ഒരെണ്ണം മാത്രമാണ് പറയുന്നത്. ശബരിമല വലിയ വിവാദമായിരുന്നല്ലോ. ഒരു രൂപ പോലും കടകംപള്ളി സുരേന്ദ്രൻ ചെലവഴിച്ചില്ല. അഞ്ച് ശതമാനം പോലും അതിന്റെ വർക്ക് പൂർത്തിയാക്കിയില്ല. നടപടികൾ ഇല്ലാത്തതിനാൽ പദ്ധതി നിർത്തിവച്ചു. ഇപ്പോൾ ശിവഗിരിക്ക് നൂറ് കോടിയിലേറെ രൂപ നൽകി. എന്നിട്ടെന്തായി. ഇവർ വേണ്ടതൊന്നും ചെയ്തില്ല. പിൻവലിക്കേണ്ടി വന്നു. ഇവർ എല്ലാത്തിനും തടസം നിന്നു. അവസാനം പണം ചെലവഴിക്കാൻ പറ്റാത്ത സ്ഥിതിയായി. വീണ്ടും കേന്ദ്രമന്ത്രി വി മുരളീധരൻ ഇടപെട്ടിട്ടാണ് തുക നൽകിയത്. ഇത് കേരളത്തിലെ വേറെ ഏതെങ്കിലും സമൂഹത്തിന് നേരിടേണ്ടി വരുന്നുണ്ടോ

  • നിങ്ങൾ അധികാരത്തിൽ വരാൻ വേണ്ടി കാത്തിരിക്കണോ, അല്ലാതെ എന്തെങ്കിലും ചെയ്യാൻ പറ്റില്ലെ, പ്രധാനപ്പെട്ട ഇഷ്യൂ അല്ലേ?

ദേവസ്വം ബോർഡിന് എതിരായിട്ട്, ക്ഷേത്രങ്ങളെ രാഷ്ട്രീയ വിമുക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ധാരാളം ആൾക്കാർ സുപ്രീം കോടതിയിലും മറ്റും പോയിട്ടുണ്ട്. അതൊരു സാമൂഹിക പ്രശ്നമാണ്. ദേവസ്വം ബോർഡുകളുടെ രാഷ്ട്രീയം. എന്തിനാണ് ദേവസ്വം ഭരിക്കാൻ രാഷ്ട്രീയക്കാർ വരുന്നത്. അവർക്ക് വിശ്വാസമില്ല. അവർക്ക് അമ്പലങ്ങൾ നന്നായി നടക്കണമെന്നില്ല. യഥാർത്ഥത്തിൽ മതങ്ങളുടെ കാര്യത്തിൽ ഇടപെടാൻ സർക്കാരിന് അധികാരമില്ല. മതനിരപേക്ഷമാണ്. സ്റ്റേറ്റിന് അധികാരമില്ല മതത്തിൽ ഇടപെടാൻ. എന്തിനാണ് ഇവർ ഇടപെടുന്നത്. ഓരോ അഞ്ച് കൊല്ലം കൂടുമ്പോഴും സർക്കാർ പോകാറുകുമ്പോഴേക്ക് അടുത്തയാളെ പ്രഖ്യാപിക്കും. ഈ രീതി ശരിയല്ല.

കേരളത്തിലെ ഹിന്ദുക്കളെ സംബന്ധിച്ച് വലിയൊരു വിഷയമാണ് ക്ഷേത്രഭരണം. ഞങ്ങൾ അത് ഉന്നയിക്കുന്നതിൽ എന്താണ് അപാകത. എന്താണ് മറ്റ് മതങ്ങൾക്ക് നഷ്ടപ്പെടാനുള്ളത്. മറ്റു മതങ്ങൾക്ക് വിരുദ്ധമായിട്ടുള്ള ഒരു സമീപനം ഞങ്ങൾ എടുക്കുമ്പോഴാണ് ഒരു മത സ്പർദ്ധ ഉണ്ടാകുന്നത്. ക്രൈസ്തവർക്കോ, മുസ്ലിം സഹോദരന്മാർക്കോ ഞങ്ങളുടെ അമ്പലങ്ങൾ ഞങ്ങൾ ഭരിക്കുന്നതിൽ പരാതിയില്ല. സർക്കാരിനോടാണ് ഞങ്ങൾ പറയുന്നത്. അത് സർക്കാരിനോടാണ് പറയുന്നത് അതിനാൽ അത് ഒരു വർഗീയ പ്രശ്നവുമല്ല.

ലൗ ജിഹാദിനെക്കുറിച്ച് പറഞ്ഞപ്പോൾ ഞങ്ങൾക്ക് നേരെ ചാടി, എല്ലാവരും ബിജെപി വർഗീയത പറയുന്നു എന്ന് പറഞ്ഞു. പ്രധാനമന്ത്രിയെ കാണാൻ എല്ലാ സഭകളും പോയി. എല്ലാവർക്കും ഈ ആശങ്ക ഉണ്ട്. അഞ്ച് മണി ആകുന്നതോടെ അമ്മമാരുടെ നെഞ്ച് നീറുകയാണ്. ഒരു മതത്തിലെ മാത്രമല്ല. ഇതിൽ വലിയ തോതിലുള്ള റാക്കറ്റ് പ്രവർത്തിക്കുന്നു. ആ റാക്കറ്റ് കുട്ടികളെ കണ്ടുപിടിച്ച് അവരെ നോട്ടമിട്ട് അവരെ കുരുക്കിലാക്കുന്നു. പ്രണയിച്ച് കല്യാണം കഴിക്കുന്നതിൽ ഇവിടെ ആർക്കും പരാതിയില്ല. പരസ്പരം മിശ്രവിവാഹം നടക്കുന്നുണ്ട് ഇവിടെ. കല്യാണം കഴിക്കാൻ എന്തിനാണ് അവിടെ കൊണ്ടുപോകുന്നത്. സിറിയിയിലേക്ക് എന്തിനാണ് കൊണ്ടുപോകുന്നത്. ഈ ചോദ്യത്തിന് ആര് ഉത്തരം പറയും.

  • ലൗ ജിഹാദുമായി ബന്ധപ്പെട്ട് ഒന്നോ രണ്ടോ കേസുകൾ അല്ലേ ഉള്ളു? സംഘടിതമായ നീക്കമുണ്ടെന്ന് എന്ത് എവിഡൻസാണ് ഉള്ളത്.

ഒന്നും രണ്ടുമല്ല ആയിരക്കണക്കിന് കേസുകൾ ഉണ്ട്. കെസിബിസി പറയുന്നത് എന്തുകൊണ്ടാണ്. ഞങ്ങൾ ആർ എസ് എസുകാരും ബിജെപിക്കാരും പറഞ്ഞാൽ ശരി, ഇതിപ്പോൾ ക്രൈസ്തവ സഭയും ആശങ്കയോടെയാണ് പറയുന്നത്. എത്ര അമ്മമാർ ചാനലുകളിൽ പരസ്യമായി വന്ന് പറഞ്ഞു. പലകാര്യങ്ങളും നമ്മുടെ സമൂഹത്തിൽ രാഷ്ട്രീയക്കാർക്കും മാധ്യമപ്രവർത്തകർക്കും ഒന്നും ആദ്യം കൺവിൻസ് ആകില്ല. ഞങ്ങൾ ക്ഷേത്ര വിഷയത്തിന്റെ കാര്യം പറഞ്ഞാൽ, ഈ വൈരുദ്ധ്യാത്മക ഭൗതികവാദം പോലും ഇപ്പോഴാണല്ലോ ഗോവിന്ദൻ മാഷിന് പോലും ഇതൊരു ഉട്ടോപ്യൻ ആണെന്ന് മനസിലായത്. ഞങ്ങൾ ആദ്യം പറയുന്ന കാര്യങ്ങൾ ആദ്യം അംഗീകരിച്ച് തരാറില്ല. ബിജെപി പറയുമ്പോൾ അതിൽ എന്തെങ്കിലും ഒരു വർഗീയത ഉണ്ടെന്ന് പ്രചരിപ്പിക്കും. ഇപ്പോൾ ഹിന്ദുക്കൾ പറഞ്ഞാൽ വർഗീയത. ഞാൻ പറയട്ടെ ക്രൈസ്തവ സഭ പറയുന്നത് അവരുടെ വസ്തുത ആണല്ലോ. ക്രിസ്താനികൾ ഇത്തരമൊരു ആരോപണം ദുരുദ്ദേശത്തോട് കൂടി ഉന്നയിക്കുന്നു എന്ന് എങ്ങനെ പറയാൻ കഴിയും.

എനിക്ക് മനസിലായത്. മുസ്ലിം യുവാവും,. ക്രിസ്ത്യാനിയോ ഹിന്ദുവോ ആയ യുവതിയുമായി പ്രണയത്തിലാകുന്നു, ഇത് തിരിച്ചും ഉണ്ടാകുന്നുണ്ട്. ഈ ക്രിസ്ത്യൻ അല്ലെങ്കിൽ ഹിന്ദുയുവാക്കൾ മതപരം അല്ലാത്തതുകൊണ്ട് അവര് മതം മാറ്റാനായിട്ട് ശ്രമിക്കുകയില്ല. വേണമെങ്കിൽ ഇവർ അങ്ങോട്ട് മാറാൻ തയാറാകും പക്ഷേ മുസ്ലീങ്ങൾ മതപരമായിട്ട് ജീവിക്കുന്നതുകൊണ്ട് ഇവരെ അതിന്റെ ഭാഗമാക്കുന്നു എന്ന വ്യത്യാസമല്ലെ ഉള്ളു?

നമ്മുടെ എല്ലാ രജിസ്റ്റർ ഓഫീസുകളിലും ഒരു ആറ് മാസം മുമ്പ് വരെ ഈ രജിസ്ട്രേഷൻ ഓഫ് മാര്യേജ് ആക്ട് ഉണ്ടല്ലോ, സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാകുന്നവരുടെ വിവരങ്ങൾ അവിടെ എഴുതി വയ്ക്കാറുണ്ട്. അച്ഛന്റെയും അമ്മയുടേയും വിവരങ്ങൾ അടക്കം. എന്തിനാണ് പിണറായി വിജയൻ സർക്കാർ ആ നിബന്ധന ഒഴിവാക്കിയത്. ആ ചോദ്യത്തിന് മാത്രം ഉത്തരം പറയു. അത് കോടതി വിധി ഒന്നുമല്ല. ഇവരെല്ലാം ചെയ്യുന്നത് ഇതുപോലെയാണ്. അപ്പോൾ അതിന് അർത്ഥം സർക്കാരിന് എന്തോ ഒളിച്ച് വയ്ക്കാനുണ്ട് എന്നതാണ്. ആരുടെയോ സമ്മർദ്ദം അവർക്കുണ്ട്.

ആരുടേയാണ് സമ്മർദ്ദം. നേരിട്ടുള്ള മത സംഘടനകളുടെ ഒന്നും സമ്മർദ്ദം ആകാൻ സാധ്യതയില്ല. ഇതിനൊക്കെ പിന്നിൽ പ്രവർത്തിക്കുന്ന ശക്തികൾ പലതാണ്. എന്തുകൊണ്ടാണ് വിവാഹം കഴിക്കാനെന്ന വ്യാജേന മതം മാറി ചാക്കുടുത്ത് നടക്കുന്നവരുണ്ട്. പെൺകുട്ടികൾ ഒക്കെ അവിടെപ്പോയി മതം മാറിയിട്ട് ചാക്കുമുടുത്ത് നടക്കുകയാണ്. പതിനേഴാം നൂറ്റാണ്ടിനെ എന്തിനാണ് വിഷ്വലൈസ് ചെയ്യണമെന്ന് പറയുന്നത്. എന്തിനാണ് അവർ സിറിയയിലേക്ക് പോകുന്നത്. ചോദ്യത്തിന് ആരെങ്കിലും ഉത്തരം പറയണമല്ലോ.

  • തികച്ചും വ്യക്തിപരമായ തീരുമാനം അല്ലേ അത്?

അല്ല ഐഎസ്ഐഎസ് ആണ് ഇതിന് പിന്നിൽ. എല്ലാ ക്രൈസ്തവ രാജ്യങ്ങളെയും ഇസ്ലാമിക വത്കരിക്കാൻ അവർ നടത്തിക്കൊണ്ടിരിക്കുന്ന പരിശ്രമങ്ങൾ, ക്രിസ്ത്യൻ രാജ്യങ്ങൾ ഒക്കെ മുപ്പതുകൊല്ലം കഴിയുമ്പോൾ കാണാം. ജനങ്ങളെ മതം മാറ്റി അവിടെ ഇസ്ലാമിക രാജ്യങ്ങൾ ഉണ്ടാക്കുകയാണ്. ഇസ്ലാമിക് സ്റ്റേറ്റ് എന്തിനാണ്. അവര് തന്നെ പറയുന്നു. എന്തിനാണ് ഇങ്ങനെയൊരു ശ്രമം നടക്കുന്നത്,. ഇത്രയധികം പള്ളികൾ പൊളിക്കുന്നു. ഉമ്മൻ ചാണ്ടിയുടെ മകൻ പറഞ്ഞു ബാറിന് വേണ്ടിയാണെന്ന്. ആണോ. തീവ്രവാദികൾ ആണ് അത് പൊളിച്ചത്. ലോകം മുഴുവൻ ഉള്ള ക്രിസ്ത്യാനികൾ വേദനിച്ചില്ലെ. ഇതൊന്നും ഒറ്റപ്പെട്ട സംഭവം അല്ലല്ലോ. ഇത് ചെയ്തുകൊണ്ടിരിക്കുന്ന ശക്തികൾ തന്നെയാണ് കേരളത്തിൽ ഉള്ളത് അവർതന്നെയാണ് ഇത് പ്രോത്സാഹിപ്പിക്കുന്നത്. അവിടെയാണ് പ്രശ്നം.

(തുടരും)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP