1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
11
Saturday

'ഞാൻ രാഷ്ട്രീയക്കാരൻ അല്ല, തെറ്റ് പറ്റിയാൽ തിരുത്തുന്നതാവണം ഇടതുപക്ഷ രാഷ്ട്രീയം, ആറന്മുളയിൽ തെറ്റ് പറ്റി ': ബിനോയ് വിശ്വം മറുനാടൻ മലയാളിയോട് മനസ്സ് തുറക്കുന്നു

January 12, 2014 | 12:46 PM IST | Permalink'ഞാൻ രാഷ്ട്രീയക്കാരൻ അല്ല, തെറ്റ് പറ്റിയാൽ തിരുത്തുന്നതാവണം ഇടതുപക്ഷ രാഷ്ട്രീയം, ആറന്മുളയിൽ തെറ്റ് പറ്റി ': ബിനോയ് വിശ്വം മറുനാടൻ മലയാളിയോട് മനസ്സ് തുറക്കുന്നു

കെ ആർ ഷൈജുമോൻ, ലണ്ടൻ

ബിനോയ് വിശ്വം. കേരള രാഷ്ട്രീയത്തിലെ ലാളിത്യത്തിന്റെ ആൾ രൂപം, വിനയത്തിന്റെയും. വിപ്ലവത്തിന്റെ മണ്ണായ വൈക്കത്ത് നിന്നും, ഗ്രാമത്തിന്റെ വിശുദ്ധി നെഞ്ചിലേറ്റി കേരളീയ ജന മനസ്സിലേക്ക് നടന്നു കയറിയ ജനകീയ നേതാവ്. പാർട്ടി താത്പര്യങ്ങൾക്കുപരി ആയി ജനങ്ങളുമായി ബന്ധം കാത്തു സൂക്ഷിക്കുന്ന അപൂർവ്വം നേതാക്കളിൽ ഒരാൾ. സി പി ഐ യുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആയ ബിനോയ്ക്ക് സംസ്ഥാന നേതാവിന്റെ പരിവേഷത്തെക്കാൾ കൂടുതൽ ഇണങ്ങുന്ന പരിസ്ഥിതി പ്രവർത്തകൻ, പത്ര പ്രവർത്തകൻ, എഴുത്തുകാരൻ, വാഗ്മി, പരിഭാഷകൻ തുടങ്ങിയ വിശേഷണങ്ങളാണ്. ഓരോ യാത്രകളും പഠന മാർഗമായി കാണുന്ന ബിനോയ് ഇപ്പോൾ 76 ലേറെ രാജ്യങ്ങൾ സന്ദർശിച്ചു കഴിഞ്ഞു. കഴിഞ്ഞ പത്തു ദിവസത്തോളമായി യു കെ സന്ദർശനം നടത്തുന്ന ജനയുഗം പത്രാധിപർ കൂടിയായ ബിനോയ് വിശ്വം മറുനാടൻ മലയാളി ലണ്ടൻ ലേഖകൻ കെ ആർ ഷൈജുമോൻ നടത്തുന്ന അഭിമുഖം.

 • രാഷ്ട്രീയക്കാരൻ അല്ലാത്ത ബിനോയ് വിശ്വത്തെ പരിചയപ്പെട്ടാൽ?


ഞാൻ രാഷ്ട്രീയക്കാരൻ എന്ന വിശേഷണം തന്നെ വെറുക്കുന്നു. ഞാൻ രാഷ്ട്രീയക്കാരൻ അല്ല. രാഷ്ട്രീയ പ്രവർത്തകൻ എന്ന വിശേഷണം കേൾക്കുവാൻ ആണ് ഞാൻ ഇഷ്ടപ്പെടുന്നത്. ഇത് രണ്ടും തമ്മിൽ വലിയ അന്തരമുണ്ട്. സ്ഥാനമാനത്തിനും പദവിക്കും വേണ്ടി അലയുന്നവനാണ് രാഷ്ട്രീയക്കാരൻ. എന്ത് പ്രചാര വേലകളും ഇക്കൂട്ടർ നടത്തും. അഴിമതിയും രാഷ്ട്രീയ വൃത്തികേടുകളും ഒക്കെ ഇവരുടെ സംഭാവനയാണ്. ഇവരെ ജനം വെറുക്കുന്നു. സ്വന്തം പ്രസ്ഥാനത്തിന്റെ ആശയം പ്രച്ചരിപ്പിക്കുന്നവരാണ് രാഷ്ട്രീയ പ്രവർത്തകർ. പണസമ്പാദനം രാഷ്ട്രീയ പ്രവർത്തനത്തിൽ ഉൾപ്പെടുന്നില്ല. ആശയം വിറ്റ് കീശ വീർപ്പിക്കാൻ രാഷ്ട്രീയ പ്രവർത്തകർക്ക് കഴിയില്ല. സ്വന്തം ജീവിതം പോലും ആശയ പ്രചാരണത്തിന് വേണ്ടി മാറ്റി വയ്ക്കുന്നവരാണ് രാഷ്ട്രീയ പ്രവർത്തകർ.

 • എന്തുകൊണ്ട് ഇക്കൂട്ടരുടെ (രാഷ്ട്രീയ പ്രവർത്തകരുടെ) എണ്ണം കുറവാകുന്നു?

മുതലാളിത്തത്തിന്റെ നീരാളി പിടുത്തം സർവ്വ മേഖലകളിലും എത്തിയത് രാഷ്ട്രീയത്തിലും സംഭവിക്കുന്നു. അതിനെതിരെ ഉള്ള ചെറുത്ത് നില്പ് രാഷ്ട്രീയ പ്രവർത്തകരിൽ ഉണ്ടാകണം. ഇത് ഇടതുപക്ഷ പ്രവർത്തകർ കൂടുതൽ മനസ്സിലാക്കേണ്ട കാലഘട്ടം ആണ് ഇപ്പോൾ.

 • രാഷ്ട്രീയത്തിൽ എന്നും സി പി ഐ ക്ക് വേറിട്ട ഒരു മുഖം ഉണ്ട്. ആം ആദ്മിയുടെ പ്രശാന്ത് ഭൂഷൻ പോലും സി പി ഐ യെ പ്രശംസിച്ചല്ലോ, സി പി എം നെ അഴിമതി പാർട്ടി എന്ന് പറയുകയും ചെയ്തു?

പ്രശാന്ത് ഭൂഷന്റെ അഭിപ്രായത്തോട് ബഹുമാനം ഉണ്ട്. സി പി ഐ എന്നും സ്വന്തം വ്യക്തിത്വം പുലർത്തുന്ന പ്രസ്ഥാനം ആണ്. എന്നുവച്ച് സ്വയം പ്രശംസയിൽ മുഴുകി ചതിക്കുഴി കാണാതിരിക്കരുത്. ജനങ്ങളുടെ പ്രതീക്ഷ യഥാർത്ഥ്യമാക്കാൻ ഉള്ള വെല്ലുവിളി ആണ് സി പി ഐ ഏറ്റെടുക്കുന്നത്. നിതാന്ത ജാഗ്രതയോടെ പ്രവർത്തിച്ചാലേ ഇപ്പോൾ ലക്ഷ്യത്തിലേക്ക് എത്താൻ കഴിയൂ. അതിനു കൃത്യമായ പരിപാടികളും വേണം. ഈ ജാഗ്രതയിൽ ചെറിയൊരു കൈപ്പിഴവ് വന്നാലും വലിയ തെറ്റുകൾ സംഭവിക്കും.

 • ഇയ്യിടെയായി കേരളത്തിൽ ഇടതു പ്രവർത്തനം വല്ലാതെ വിമർശിക്കപ്പെടുകയാണല്ലോ. സമരങ്ങളോട് ജനം വിയോജിപ്പിലാണോ?

സമരം സാമൂഹിക വികസനത്തിൽ മാറ്റി നിർത്താൻ കഴിയുന്ന ഒന്നല്ല. സമരവും സമൂഹത്തിന്റെ ഭാഗമാണ്. എന്നാൽ ശൈലിയിൽ മാറ്റം ഉണ്ടാകണം. സി പി ഐ എക്കാലവും ഇത് പറയുന്നുണ്ട്. കേരളത്തിൽ പ്രത്യേകിച്ചും വേറിട്ട ശൈലിയിലൂടെയേ സമരം വിജയിപ്പിക്കാനാകൂ. ജന ജീവിതവും ആയി പൊരുത്തപ്പെട്ടെ സമരം ആസൂത്രണം ചെയ്യാനാകൂ. ജനങ്ങളുടെ പങ്കാളിത്തം തന്നെയാണ് സമരത്തിന്റെ വിജയത്തിൽ മുഖ്യ ഹേതു. ജനത്തിന് താല്പര്യം ഇല്ലാത്ത സമരം വിജയിക്കുകയും ഇല്ല. ഓരോ സമരവും ജയിക്കണം എന്ന് തന്നെയാണ് ഞങ്ങളുടെ ആഗ്രഹം.

 • കേരളത്തിൽ മധ്യ വർഗ്ഗത്തിന്റെ ഉയർച്ച കണ്ടില്ലെന്നു നടിച്ചാണോ രാഷ്ട്രീയ പാർട്ടികളുടെ സഞ്ചാരം? ഇതും സമീപകാല രാഷ്ട്രീയവും കൂട്ടിയിണക്കപ്പെടുന്നുണ്ടോ?

കേരളത്തിൽ ഇന്നും ധാരാളം അടിസ്ഥാന വർഗത്തിൽ പെടുന്നവരുണ്ട്. ഒരു നേരത്തെ ആഹാരത്തിനും മരുന്നിനും അവശത നേരിടുന്നവരുണ്ട്. അവരുടെ ശബ്ദം രാഷ്ട്രീയ പാർട്ടികൾ തിരിച്ചറിയണം. അവരുടെ ദുഖത്തിൽ പങ്കാളി ആകണം. പാർശ്വ വല്ക്കിരിക്കപ്പെടുന്നവരെ കൂടുതൽ അകറ്റുന്നത് ആകരുത് രാഷ്ട്രീയ സമീപനം. ഇപ്പോഴും കുടിവെള്ളവും പാർപ്പിടവും ഒക്കെ കേരള സമൂഹത്തിലെ അടിസ്ഥാന പ്രശ്‌നങ്ങളിൽ ഉണ്ട്. ഒരു ജീവത മാർഗം തേടി അലയുന്ന അനേകായിരങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ട്.

 • മന്ത്രിയായിരുന്നപ്പോൾ ചെയ്യണം എന്നാഗ്രഹം ഉണ്ടായിട്ടും നടക്കാതെ പോയ കാര്യം?

അങ്ങനെ ഒന്നില്ല. ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു എന്നാണ് എന്റെ വിശ്വാസം. വനത്തിനും പ്രകൃതിക്കും വേണ്ടി ഒരുപാടു വിമർശനം സഹിച്ചാണ് കാര്യങ്ങൾ നടപ്പാക്കിയത്. പ്രകൃതി സ്‌നേഹികൾ എന്ന് കരുതപ്പെടുന്നവർ പോലും എതിർപ്പുയർത്തിയിട്ടുണ്ട്. മരങ്ങൾ വച്ച് പിടിപ്പിക്കാൻ വേണ്ടി നടത്തിയ കാമ്പൈൻ പ്രധാനമാണ്. ''മരമാണ് മറുപടി ന'ന' എന്ന സന്ദേശം ഉയർത്തിയാണ് സാമൂഹിക വനവല്ക്കരണ പരിപാടി ഏറ്റെടുത്തത്. 1.86 കോടി വൃക്ഷ തൈകൾ ആണ് നട്ടു പിടിപ്പിച്ചത്. 56000 ഏക്കർ ഭൂമി റിസർവ് വനമാക്കാൻ കഴിഞ്ഞു.

 • നട്ട മരം ഒക്കെ പരിരക്ഷിക്കപ്പെടുന്നുണ്ടോ?

ഞാൻ ശുഭാപ്തി വിശ്വാസിയാണ്. അതിൽ പകുതി എങ്കിലും വളർന്നു വന്നാൽ വലിയ കാര്യമായി എന്നാണ് എന്റെ വിശ്വാസം.

 • വികസനവും പ്രകൃതി സംരക്ഷണവും കേരളത്തിൽ കൂട്ടിയിണക്കപ്പെടുന്നുണ്ടോ?

കേരളത്തിൽ വികസന സങ്കല്പം മാറേണ്ടതുണ്ട്. പ്രകൃതിയെ മറന്നു ഒരു വികസനം നിലനിൽക്കുന്നില്ല. ലോക രാഷ്ട്രങ്ങൾ എല്ലാം ഇത് തിരിച്ചറിഞ്ഞു, പുതിയ പാതയിലൂടെയാണ് സഞ്ചാരം. പ്രകൃതിക്ക് വേണ്ടി നേരത്തെ വികസനത്തിന് മുടക്കിയതിനെക്കാൾ പണം ആണ് വികസിത രാജ്യങ്ങൾ ചിലവിടുന്നത്.

 • ആറന്മുളയിൽ തെറ്റ് പറ്റിയോ? അങ്ങയുടെ സഹപ്രവർത്തകൻ ആയ എം എ ബേബിയുടെ നിരീക്ഷണത്തോട് യോജിക്കുന്നുണ്ടോ?

ആറന്മുളയിൽ തെറ്റ് പറ്റി എന്ന് തന്നെയാണ് എന്റെയും പക്ഷം. തെറ്റുകൾ തിരുത്തുന്നതാകണം നല്ല രാഷ്ട്രീയം. നിങ്ങൾ ചെയ്തില്ലേ, അത് കൊണ്ട് ഞങ്ങൾ തുടരുന്നു എന്ന വലതു പക്ഷ സമീപനം ശരിയല്ല. ഒരാൾക്കു സംഭവിച്ച തെറ്റ് ചൂണ്ടിക്കാട്ടി വീണ്ടും വീണ്ടും തെറ്റുകൾ ആവർത്തിക്കപ്പെടുകയാണ്. ഇത് ശരിയല്ല. ഈ പോക്ക് മാറിയെ പറ്റൂ, ഇതൊരു വെല്ലുവിളി ആയി ഇടതു പക്ഷം ഏറ്റെടുക്കണം.

 • ഇത്തരം സമീപനം മൂലം ഇടതും വലതും ഒന്നാണെന്ന ചിന്ത കേരളത്തിലും വേര് പിടിച്ചില്ലേ?

വലിയ ആപത്തു നിറഞ്ഞ പ്രചാര വേലയാണിത്. ഇന്ന് ഇടതു വലതു വേർ തിരിവ് എന്താണ് എന്ന ചോദ്യം ഉയരുന്നുണ്ട്. അതൊരു നല്ല ലക്ഷണമാണ്. എന്നാൽ രാഷ്ട്രീയം മടുക്കുന്നു എന്ന ചിന്ത വളരുന്നത് അപകടം സൃഷ്ടിക്കും. ജനാധിപത്യത്തിന്റെ നിലനില്പ് രാജ്യത്തിന്റെ ആവശ്യമാണ്. ചിന്തിക്കുന്നവരും, എഴുതുന്നവരും വായിക്കുന്നവരും ഒക്കെ രാഷ്ട്രീയത്തിൽ നിന്നും അകലുന്ന ഒരു പ്രവണത വളരുന്നുണ്ട്. ഇതൊരു വെല്ലുവിളി ആണ്. ലോകത്ത് മുതലാളിത്ത വ്യവസ്ഥിതിയുടെ തളർച്ച കൂടുതലായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഫ്രാൻസിസ് മാർപാപ്പ പോലും ആ വഴിക്ക് പറഞ്ഞിരുന്നു. കേരളത്തിൽ ഇടതും വലതും ഒന്നാണെന്ന പ്രചരണം എറ്റെടുക്കുന്നത് വലതു പക്ഷ പ്രചാരകരാണ്. ഇതിലൂടെ ഇടതു ആശയങ്ങളെ തകർക്കാം എന്നാണ് അവരുടെ ചിന്ത. ഇതിനെ ആശയം, ചിന്ത, പ്രവർത്തി, നയം എന്നിവയിലൂടെ ഒക്കെ യഥാർത്ഥ ഇടതു പക്ഷ പ്രവർത്തകർ മറി കടക്കണം. ഇത് വലിയ വെല്ലുവിളി തന്നെയാണ്.

 • ചെറുപ്പക്കാരുടെ മനസ്സറിയാൻ വയോധിക നേതൃത്വത്തിന് കഴിയുന്നില്ല എന്ന പരാതിയെ പറ്റി?

''പ്രായമായവർ എല്ലാം മോശക്കാരൻ എന്ന് എനിക്ക് അഭിപ്രായം ഇല്ല. പ്രായം ആയവരുടെ കൂടെ അനേകകാലം പ്രവർത്തിക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്, എല്ലാം നല്ല അനുഭവങ്ങൾ ആയിരുന്നു. എങ്കിലും ലോകത്ത് യുവ പ്രാധിനിത്യം ഏറുകയാണ്. ചിന്തയിലും പ്രവർത്തിയിലും യുവത്വം കൂടുതൽ പിടി മുറുക്കുന്നുണ്ട്. തലച്ചോറും ശരീരവും കൂടുതൽ ക്രിയാത്മകതയോടെ ചെറുപ്പക്കാരിൽ പ്രവർത്തിക്കും എന്നത് അവരുടെ ശൈലിയിലും പ്രകടമാകും. പ്രായമായാൽ പുത്തൻ ആശയങ്ങളെ സ്വീകരിക്കാൻ വിമുഖത ഉണ്ടാകും. ഇത് ദോഷം ചെയ്യും.

 • നവ മാദ്ധ്യമങ്ങളെ ഇടതു പക്ഷം അടക്കം തിരസ്‌ക്കരിക്കുന്ന ഒരു പ്രവണത ഉണ്ടായിരുന്നു. അതൊന്നും വിപ്ലവത്തിന്റെ വഴി അല്ലെന്നും പറഞ്ഞു കേട്ടു. എങ്ങനെ ആണ് വിപ്ലവം വരുന്നത്?

ആരും മുൻകൂട്ടി എഴുതി വച്ച വഴിയിലൂടെയല്ല അത് സംഭവിക്കുന്നത്. അത് ഇനിയും സംഭവിക്കും, സംഭവിച്ചു കൊണ്ടിരിക്കും. വിപ്ലവത്തെ അതിന്റെ പൂർണതയിൽ കാണുവാൻ പരാജയപ്പെടുന്നിടത്താണ് തളർച്ച ഉണ്ടാകുന്നത്. അതിനു വ്യക്തമായ പരിപാടി വേണം. പാളിച്ച ബോധ്യമായാൽ തിരുത്തണം. അത് ഏറ്റു പറയണം. തെറ്റിൽ നിന്നും ശരിയിലേക്ക് സഞ്ചരിക്കാൻ കഴിയണം. തെറ്റുകൾ ആവർത്തിക്കുന്നത് ഇടതു സമീപനം അല്ല.

 • യു കെ യിലെ പ്രവാസികളെ കുറിച്ച്?

പ്രവാസികൾ എല്ലായിടത്തും സ്വന്തം സംസ്‌ക്കാരം ഹൃദയത്തിൽ സൂക്ഷിക്കുന്നവരാണ്. 1985 മുതൽ ഞാൻ യു കെ യിൽ എത്തുന്നു. ഇത്തവണ ആണ് കൂടുതൽ മലയാളി പരിപാടികളിൽ പങ്കെടുത്തത്. ഇവിടെ മലയാളികൾ ശരീരം കൊണ്ട് മാത്രമാണ് കേരളത്തിൽ നിന്നും അകന്നു നില്ക്കുന്നത്. മനസ് പൂർണമായും കേരളത്തിൽ തന്നെയാണ്. ഹൃദയ വികാരം കൊണ്ട് അകലം കുറയ്ക്കാനാണ് ഞാൻ കണ്ട മലയാളികൾ ഇവിടെ ശ്രമിക്കുന്നത്. മാർഗരറ്റ് തച്ചരുടെ കാലത്ത് ഖനി തൊഴിലാളികൽ നടത്തിയ സമര കാലത്താണ് ഞാൻ ആദ്യം ഇവിടം സന്ദർശിക്കുന്നത്. ലോക യൂത്ത് ഫെഡറേഷൻ പ്രതിനിധിയായി സമരത്തോട് ഐക്യദാർഢ്‌യം പ്രഖ്യാപിക്കുക ആയിരുന്നു സന്ദർന ഉദ്ദേശം. ഒട്ടേറെ പ്രത്യേകതകൾ ഉള്ള നാടാണ് ബ്രിട്ടൻ. ഒരു കാലത്ത് ലോകം അടക്കി വാണതിന്റെ കറുത്ത പാടുകൾ ചരിത്രത്തിൽ ധാരാളം ഉണ്ട്. എങ്കിലും മനുഷ്യ സ്‌നേഹികളുടെ നാടാണിത്. ഇവിടെ ചരിത്രം ഉറങ്ങുന്നു . മുതലാളിത്തം നിലനില്ക്കുമ്പോഴും മാർക്‌സിനും മറ്റും അഭയം നല്കിയ നാട്. കലയും സംഗീതവും ശില്പകലയും ഒക്കെ ഉന്നതി കൈവരിച്ച നാട്. എഞ്ചിനീയറിങ് ലോകത്തിലേക്ക് വേര് പിടിച്ചത് ഇവിടെ നിന്ന്. വ്യവസായ വല്ക്കരണവും അനുബന്ധമായി തൊഴിലാളി പ്രസ്ഥാനങ്ങളും ഇവിടെ നിന്നാണ് ലോകത്തിലേക്ക് പരിക്രമിച്ചത്. തൊഴിലാളി വർഗ്ഗത്തിന്റെ ഉദയവും ഈ നാട് സമ്മാനിച്ചു. അങ്ങനെ ഒട്ടേറെ പ്രത്യേകതകൾ ബ്രിട്ടനുണ്ട്.

 • കുടുംബത്തെ കുറിച്ച്?

ബാങ്ക് ഉദ്യോഗസ്തയായ ഷൈല ആണ് ഭാര്യ. ഇപ്പോൾ നോട്ടിങ്ഹാം യൂണിവേഴ്‌സിറ്റിയിൽ ക്രിയേറ്റീവ് റൈറ്റിങ്ങിൽ പഠനം നടത്തുന്നു. രണ്ടു പെൺകുട്ടികൾ, രശ്മിയും സൂര്യയും. രശ്മി ഹിന്ദുവിൽ പത്രപ്രവർത്തക, ഭർത്താവ് ഷംസുദ്ദീൻ ദേശാഭിമാനിയിലും. സൂര്യ നാഷണൽ ലോ സ്‌കൂളിൽ എൽഎൽബി കഴിഞ്ഞു കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എൽഎൽഎം കരസ്ഥമാക്കി. എഡിൻബറോ യൂണിവേഴ്‌സിറ്റിയിൽ എൽഎൽഎം പഠിക്കുന്ന ഭർത്താവിനൊപ്പമാണിപ്പോൾ. അത്യാവശ്യം കവിത എഴുത്തും തുടങ്ങിയിട്ടുണ്ട്.

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
സ്വപ്നയുടെ ക്ലിപ്പിറങ്ങിയോ മക്കളെ എന്ന ചോദ്യം അവസാനിച്ചു; അശ്ലീല വാട്സാപ്പ് ​ഗ്രൂപ്പുകളിൽ സ്വപ്നയുടേതെന്ന പേരിൽ നിരവധി വീഡിയോകൾ; വ്യാജ ഉത്പന്നങ്ങളിൽ വഞ്ചിതരാകരുതെന്നും ടാറ്റൂ നോക്കി ഹോളോ​ഗ്രാം മുദ്രയുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും മറ്റ് ചിലർ; സോളാർക്കാലത്തെ അനുസ്മരിച്ച് സ്വർണ്ണക്കടത്ത് കാലത്ത് സോഷ്യൽമീഡിയ
തലസ്ഥാനത്തെ ഐജിയുമായി സ്വപ്നയുടെ ഉന്മാദ നീരാട്ടെന്ന് വാർത്തകൾ; കേരള കൗമുദിയും ബി​ഗ് ന്യൂസും നൽകിയ റിപ്പോർട്ടിനെതിരെ പരാതിയുമായി ഐജി ശ്രീജിത്ത്; വാർത്തയിൽ പറയുന്ന സംഭവത്തെ കുറിച്ച് അന്വേഷിക്കണം; സത്യമെങ്കിൽ ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി വേണം; വ്യാജവാർത്തയെന്ന് തെളിഞ്ഞാൽ രണ്ടു പത്രങ്ങൾക്കുമെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ഡിജിപിക്ക് നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് ഐജി
പൂന്തുറയിൽ കാറിന്റെ ഡോർ ബലമായി തുറന്ന് മാസ്‌ക് മാറ്റി ചിലർ അകത്തേക്ക് ചുമച്ചു; വല്ലാത്തൊരവസ്ഥയാണിത്...ലോകത്ത് ഒരിടത്തും തങ്ങളുടെ ജീവൻ രക്ഷിക്കാൻ വരുന്ന ആരോഗ്യ പ്രവർത്തകർക്കെതിരെ ഇത്രയും ഹീനമായ പെരുമാറ്റം ഉണ്ടായിട്ടില്ല; മൂന്നു ഡോക്ടർമാർ ക്വാറന്റൈനിൽ; ദയവായി അവരുടെ മനോവീര്യം തകർക്കരുതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ; സംരക്ഷണം ഉറപ്പാക്കണമെന്ന് ഐഎംഎ
ശ്വാസം മുട്ടിച്ചു കൊന്നതിന്ശേഷവും യുവതിയെ ബലാത്സംഗം ചെയ്ത് മൃതദേഹം കത്തിച്ച തെലങ്കാനയിലെ ക്രൂരത; വെടിയേറ്റുവീണ ഡിവൈഎസ്‌പിയുടെ തലവെട്ടിമാറ്റിയും വിരലുകൾ അറുത്തും വികാസ് ദുബെയുടെ ക്രൂരത; പല്ലിന് പല്ല് കണ്ണിന് കണ്ണ് എന്ന സജ്ജനാർ ശൈലി ആവർത്തിച്ച് യുപി പൊലീസും; അധോലോക നായകൻ ദുബെ വീഴുമ്പോൾ യോഗി സർക്കാറിനും ആശ്വാസം; യുപിയിലും ജനം തീതുപ്പിയ തോക്കിന് ഉമ്മ കൊടുക്കുമ്പോൾ  
യുഎഇ കോൺസുലേറ്റിലെ ചടങ്ങുകളിൽ രണ്ടു ജനപ്രതിനിധികളുടെ ഇടയിൽ നിൽക്കുന്നത് ഭീമ ജൂവലറി എന്ന സ്വർണ്ണക്കടയുടെ ഉടമയായ ഡോ ബി.ഗോവിന്ദൻ ആണോ? ആണെങ്കിൽ അദ്ദേഹത്തിന് എന്താണ് ചടങ്ങിൽ കാര്യം; പണത്തൂക്കത്തെ തൊടാൻ മാധ്യമങ്ങൾക്ക് മാത്രമല്ല രാഷ്ട്രീയ നേതാക്കൾക്കും പേടിയാണോ? വൈറലായി അഡ്വ ഹരീഷ് വാസുദേവന്റെ പോസ്റ്റ്
സൂപ്പർ സ്പ്രെഡുണ്ടായ പൂന്തുറ മേഖലയിൽ കോവിഡ് മരണം; മാണിക്യവിളാകം സ്വദേശി 63 കാരനായ സെയ്ഫുദീൻ മരിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളജിൽ; വാർദ്ധക്യ സഹജമായ അസുഖങ്ങളും ഉണ്ടായിരുന്നെന്ന് ഡോക്ടർമാർ; രണ്ടുമക്കളും ചികിത്സയിൽ; സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 28 ആയി; പൂന്തുറ മേഖലയിൽ മാത്രം മൂന്ന് ദിവസംകൊണ്ട് 233 പേർക്ക് വൈറസ് ബാധ; നിർദ്ദേശങ്ങൾ ലംഘിച്ച് ജനം തെരുവിൽ ഇറങ്ങിയതും ആശങ്ക ഉയർത്തുന്നു; സ്ഥിതി സ്ഫോടനാത്മകം
കാർ അപകടത്തിൽപ്പെടുന്നതിന് മിനിട്ടുകൾക്ക് മുൻപ് യുവാവ് ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തത് 200 കിലോമീറ്റർ വേഗതയിൽ മീറ്റർ റീഡിങ്ങും; വേഗതയുടെ ആവേശം മരണഭയത്തെ മറികടക്കുന്നത് എന്ന കുറിപ്പും; വർക്ക് ഷോപ്പിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ എബിനെ ഇടിച്ചു തെറിപ്പിച്ചത് അമിത വേഗതയിൽ നെസാർ ഓടിച്ച ക്രൂസർ കാറും; കാറിടിച്ച യുവാവ് നാട്ടുകാരുടെ നോട്ടപ്പുള്ളി; യുവാവ് ലഹരി ഉപയോഗിച്ചിരുന്നെന്ന് നാട്ടുകാർ നിഷേധിച്ച് പൊലീസും; ഈരാറ്റുപേട്ടയിലെ യുവാവിന്റെ ജീവനെടുത്തത് കാർ റേസിങ്
സ്വന്തം മകനെപ്പോലെ സ്നേഹിച്ചവന്റെ ആക്രമണത്തിൽ ​ഗുരുതരാവസ്ഥയിൽ കഴിഞ്ഞത് 38 ദിവസം; താഴത്തങ്ങാടിയിൽ മുഹമ്മദ് ബിലാലിന്റെ ക്രൂരതക്കിരയായ അബ്ദുൽ സാലിയും മരണത്തിന് കീഴടങ്ങി; അന്ത്യം കോട്ടയം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ; ഓൺലൈൻ ചൂതാട്ടത്തിനു പണം കണ്ടെത്താൻ വേണ്ടി 23കാരൻ കൊലപ്പെടുത്തിയത് തന്നെ ജീവന് തുല്യം സ്നേഹിച്ച ദമ്പതികളെ
ഡിപ്ലോമാറ്റിക് പെട്ടിയിൽ സ്വർണ്ണമെന്ന് ഉറപ്പിച്ചത് ഇൻഫോർമറോടുള്ള വിശ്വാസം; പാഴ്‌സൽ പൊട്ടിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത് നയതന്ത്ര യുദ്ധം ഒഴിവാക്കാൻ; വന്ദേഭാരതിലെ യുഎഇയുടെ പാരവയ്‌പ്പും തുണച്ചു; നയതന്ത്രജ്ഞരെ സാക്ഷിയാക്കി പാഴ്‌സൽ പൊട്ടിച്ചപ്പോൾ കിട്ടിയത് മഞ്ഞ ലോഹം; ഡൽഹി എയർപോർട്ടിലെ മാഫിയയെ തുരത്തി കൊച്ചിയിൽ വോൾവോ ബസ് കള്ളക്കടത്തിന് കടിഞ്ഞാണിട്ട രാമമൂർത്തിക്ക് തിരുവനന്തപുരത്തും പിഴച്ചില്ല; എയർ കസ്റ്റംസ് കാർഗോ മേധാവി വീണ്ടൂം താരമാകുമ്പോൾ  
ജോലി തേടി അബുദാബിയിൽ എത്തിയ മാരായമുട്ടത്തുക്കാരന് മുമ്പിൽ സഡൺ ബ്രേക്കിട്ട് കാർ നിന്നത് വഴിത്തിരിവായി; ടയറിന്റെ പഞ്ചറൊട്ടിക്കാൻ ഷെയ്കിനെ സഹായിച്ചത് ഒപ്പം ഇരുന്നത് ആരെന്ന് അറിയാതെ; വണ്ടി വീണ്ടും സ്റ്റാർട്ടായപ്പോൾ മലയാളിയെ കാറിൽ കയറ്റി കൊണ്ടു പോയത് രാജ കൊട്ടാരത്തിലേക്ക്; ഏൽപ്പിച്ചത് വാഹനങ്ങളുടെ പരിപാലനം; സുരേഷിന് അബുദാബിയിൽ ഉണ്ടായിരുന്നത് റെയിൻബോ ഷെയ്ക് എന്ന പിടിവള്ളി; സ്വപ്‌നാ സുരേഷിന്റെ കുടുംബം ഗൾഫിൽ ചുവടുറപ്പിച്ച കഥ
അബുദാബിയിൽ ബാർ നടത്താനെത്തിയ തിരുവനന്തപുരത്തുകാരനുമായി ആദ്യ കല്യാണം; ഭർത്താവിന്റെ നടനായ കൂട്ടുകാരനും വ്യവസായിയും മൂന്ന് ദിവസം വീട്ടിൽ താമസിച്ചപ്പോൾ തുടങ്ങിയ താളപ്പിഴ; രാഷ്ട്രീയക്കാരന്റെ മകനായ കാമുകൻ കൈവിട്ടതോടെ ജീവിതം പെരുവഴിയിലായി; എയർ ഇന്ത്യാ സ്റ്റാസിൽ ജോലി കിട്ടിയതോടെ മന്ത്രിമാർ അടക്കമുള്ള രാഷ്ട്രീയ സൗഹൃദം; കോൺസുലേറ്റിലെ എല്ലാമെല്ലാം ആയത് അറബിയിലുള്ള പ്രാവിണ്യ കരുത്തിൽ; സ്വപ്‌നാ സുരേഷ് എല്ലാം വെട്ടിപിടിച്ച കഥ
ഐ ടി സെക്രട്ടറി ശിവശങ്കരൻ സ്വപ്നയുടെ ഫ്‌ളാറ്റിലെ സ്ഥിരം സന്ദർശകൻ; സ്റ്റേറ്റ് കാറിൽ എത്തി രാത്രി വെകുവോളം മദ്യപാന പാർട്ടികൾ പതിവ്; നരച്ച താടിയുള്ള ആൾ ഐടി സെക്രട്ടറിയാണെന്ന് ശരിക്കും അറിഞ്ഞത് സ്പ്രിൻക്ലർ വിവാദത്തിൽ മാധ്യമങ്ങളിൽ വന്നതോടെയെന്ന് അയൽവാസി; പലപ്പോഴും മദ്യപിച്ചു ലക്കുകെട്ട് എടുത്തുകൊണ്ടു പോകുകയായിരുന്നു പതിവ്; ഒരിക്കൽ രാത്രി ഗേറ്റു തുറന്നു കൊടുക്കാത്തതു കൊണ്ട് സെക്യൂരിറ്റിയെ മർദ്ദിച്ച സംഭവവും ഉണ്ടായി; സ്വപ്‌ന സുരേഷിനെതിരെ ഫ്‌ളാറ്റിലെ സമീപവാസികൾ
നെയ്യാറ്റിൻകരക്കാരന്റെ മകൾ പഠിച്ചതും വളർന്നതും അബുദാബിയിൽ; ഡിവോഴ്‌സ് നേടി ബാലരാമപുരത്ത്; ഇംഗ്ലീഷും അറബിയും സംസാരിച്ച് ആദ്യം നേടിയത് ട്രാവൽ ഏജൻസി ജോലി; ഞൊടിയിടയിൽ പറന്നെത്തിയ് എയർ ഇന്ത്യാ സാറ്റ്സിൽ; അവിടെ നിന്ന് കോൺസുലേറ്റിലേക്കും; അച്ഛന്റേയും അവസാന ഭർത്താവിന്റേയും പേര് സുരേഷ്; ഐടി സെക്രട്ടറിയെ കൂട്ടിന് കിട്ടിയപ്പോൾ പ്രൈസ് വാട്ടർ കൂപ്പറും ശുപാർശയുമായെത്തി; ഡിപ്ലോമാറ്റിക് സ്വർണ്ണ കടത്തിലെ വില്ലത്തി സ്വപ്‌നയുടെ വളർച്ചാ വഴിയിൽ 'റെഡ് ബുൾ എനർജിയും'
ഞാൻ പേടിച്ചു കേട്ടോ; ചേച്ചി പേടിക്കില്ല..കൂടെ ഉള്ളത് കേരളഭരണം അല്ലേ; അതേ എന്തേലും സംശയമുണ്ടോ? കസ്റ്റംസ് ഉദ്യോഗസ്ഥർ തിരഞ്ഞുനടക്കുമ്പോൾ ഫേസ്‌ബുക്ക് പേജിൽ തമാശകൾ പറഞ്ഞ് ഉല്ലസിച്ച് സ്വപ്‌ന സുരേഷ്; രാജ്യത്തിന്റെ മുതല് വിദേശത്തേക്ക് അല്ലല്ലോ കൊണ്ടുപോയതെന്നും വിദേശത്തു നിന്നും രാജ്യത്തേക്ക് മുതല് കൊണ്ടു വന്നതിൽ എന്ത് നഷ്ടമാണെന്നും തന്റെ പോസ്റ്റിൽ ന്യായീകരണവും
കോൺസുലേറ്റിലേക്കുള്ള പാഴ്‌സൽ തുറന്നു നോക്കാൻ കസ്റ്റംസ് കാട്ടിയത് അസാധാരണ ധൈര്യം; രാജ്യങ്ങൾക്കിടയിലെ നയതന്ത്ര ബന്ധങ്ങളെ പോലും ഉലയ്ക്കുമെന്നതിനാൽ സാധാരണ ഗതിയിൽ ഡിപ്രോമാറ്റിക് ബാഗേജിന് കിട്ടുക വിവിഐപി പരിഗണന; മണക്കാട്ടെ യുഎഇ കോൺസുലേറ്റിലേക്കുള്ള ബാഗേജിലുണ്ടായിരുന്നത് 35 കിലോ സ്വർണം; തിരുവനന്തപുരത്ത് നടന്നത് കേരളം ഇതുവരെ കണ്ട ഏറ്റവും വലിയ സ്വർണ്ണ വേട്ട; കോവിഡു കാലത്തും സ്വർണ്ണ മാഫിയ സജീവം; ഡിപ്ലോമോറ്റിക് കടത്തിൽ ഞെട്ടി കസ്റ്റംസ്
ഭർത്താവുമൊത്ത് ബാർ നടത്തിയ അബുദാബിക്കാരി; നടനായ ഭർതൃ കൂട്ടുകാരൻ ഗൾഫിലെത്തിയപ്പോൾ അടുപ്പം തുടങ്ങി; ഒന്നുമറിയാത്ത ഭർത്താവിനെ ഞെട്ടിയത് രണ്ടാം വരവിൽ കൂട്ടുകാരനൊപ്പം ഭാര്യ മുങ്ങിയപ്പോൾ; ഫ്‌ളാറ്റിൽ നിന്ന് മകന്റെ കാമുകിയെ ഇറക്കി വിട്ടത് അതിശക്തനായ രാഷ്ട്രീയക്കാരന്റെ ഭാര്യയുടെ മനകരുത്തും; കാമുകൻ ഉപേക്ഷിച്ചതോടെ ദൃഢ നിശ്ചയത്തോടെ തിരുവനന്തപുരത്ത് തങ്ങി എല്ലാം വെട്ടിപിടിച്ചു; നയതന്ത്ര ബാഗിൽ കുടുങ്ങിയ സ്വപ്‌നാ സുരേഷിന്റെ ജീവിതം മാറ്റി മറിച്ചത് ഒളിച്ചോട്ടം തന്നെ
ലോക്ക് ഡൗൺ കാലത്ത് കേരളത്തിലെത്തിയത് 100 കോടിയുടെ സ്വർണം; എല്ലാം നിയന്ത്രിക്കുന്നത് മുഹമ്മദ് ഫയാസും നബീൽ അബ്ദുൾ ഖാദറുമടങ്ങുന്ന മാഫിയ; ആഡംബര ബൈക്ക്-കാർ ഭ്രമത്തിൽ യുവാക്കൾ കടത്തിന്റെ കണ്ണികളാകുമ്പോൾ ചതിയിൽ കുടുക്കി പെൺകുട്ടികളെ കൊണ്ടു വരുന്നത് സെക്‌സ് റാക്കറ്റ്; ടിവി ആങ്കർമാരും എയർഹോസ്റ്റസുകളും ഇരകൾ; ലോബിക്ക് സംരക്ഷണം ഒരുക്കുന്നത് കേരളത്തിലെ പാർട്ടി ഉന്നതന്റെ മകൻ; സ്വർണ്ണക്കടത്തിലെ ദുബായ് ബന്ധത്തിന് ബ്രേക്ക് ദ ചെയ്ൻ അനിവാര്യമാകുമ്പോൾ
നഗ്‌നതയും ലൈംഗികതയും അല്ലെങ്കിൽ ചുംബനം പോലും പോൺ സൈറ്റുകളിൽനിന്നും പഠിക്കേണ്ടിവരുന്ന സാഹചര്യമാണ്; നഗ്‌നത എന്തിനു തുറന്നു കാട്ടണം എന്ന ചോദ്യത്തിനു ഉത്തരം സ്ത്രീയുടെ നഗ്‌നത എന്തിനു നിർബന്ധമായും മൂടിവെക്കണം എന്ന ചോദ്യം തന്നെയാണ്; മക്കൾക്ക് ചിത്രം വരക്കാൻ ന​ഗ്നശരീരം വിട്ടുനൽകി രഹ്ന ഫാത്തിമ; വീഡിയോ കാണാം..
ഇവിടെ ഉഭയസമ്മതത്തോടെ ഏത് പുരുഷനും ഏത് സ്ത്രീയുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ജപസമയത്തും ആഹാര സമയത്തും സ്ത്രീപുരുഷന്മാർ പൂർണ്ണ നഗ്നരായിക്കും; പരസ്യമായി രതിയിൽ ഏർപ്പെടുന്നതിൽ ലജ്ജയോ അപമാനമോ തോന്നുന്നവരെ സമാജത്തിൽ നിന്നും ഒഴിവാക്കും; നഗ്നതയും ബോഡി ആർട്ടും വൻ വിവാദമാകുന്ന കേരളത്തിൽ ഇങ്ങനെയും ഒരു കമ്യൂൺ ഉണ്ടെന്ന് അറിയുക
നിങ്ങൾ വളർന്നു ശ്രീ മാലാ പാർവതി... പക്ഷേ നിങ്ങൾ നിങ്ങളുടെ മകനെ നന്നായി വളർത്താൻ മറന്നു പോയിരിക്കുന്നു......! കോവിഡിനെ തുരത്താൻ നാമെല്ലാവരും ഒറ്റക്കെട്ടായി സാമൂഹിക അകലം പാലിച്ച് നിൽക്കണമെന്ന ആശയവുമായി വരികൾ എഴുതിയത് അമ്മ; ഒന്നായിടും ലോകം എന്ന ഗാനത്തിന്റെ എഡിറ്റിംഗും സംവിധാനവും നിർവ്വഹിച്ച മകനും; സിനിമയിൽ താരമാകാൻ ആഗ്രഹിച്ച നടിയുടെ മകന്റെ അശ്ലീലത ചർച്ചയാക്കി സീമാ വിനീതും; മാലാ പാർവ്വതിയുടെ മകൻ അനന്തകൃഷ്ണൻ കുടുങ്ങുമ്പോൾ
ഡിപ്ലോമാറ്റിക് പെട്ടിയിൽ സ്വർണ്ണമെന്ന് ഉറപ്പിച്ചത് ഇൻഫോർമറോടുള്ള വിശ്വാസം; പാഴ്‌സൽ പൊട്ടിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത് നയതന്ത്ര യുദ്ധം ഒഴിവാക്കാൻ; വന്ദേഭാരതിലെ യുഎഇയുടെ പാരവയ്‌പ്പും തുണച്ചു; നയതന്ത്രജ്ഞരെ സാക്ഷിയാക്കി പാഴ്‌സൽ പൊട്ടിച്ചപ്പോൾ കിട്ടിയത് മഞ്ഞ ലോഹം; ഡൽഹി എയർപോർട്ടിലെ മാഫിയയെ തുരത്തി കൊച്ചിയിൽ വോൾവോ ബസ് കള്ളക്കടത്തിന് കടിഞ്ഞാണിട്ട രാമമൂർത്തിക്ക് തിരുവനന്തപുരത്തും പിഴച്ചില്ല; എയർ കസ്റ്റംസ് കാർഗോ മേധാവി വീണ്ടൂം താരമാകുമ്പോൾ  
കോവിഡ് ബാധിതനായ 62 കാരന്റെ ലിം​ഗം ഉദ്ധരിച്ച് നിന്നത് മണിക്കൂറുകളോളം; ഐസ് പാക്ക് വെച്ചിട്ടും പഠിച്ച പതിനെട്ടും നോക്കിയിട്ടും വഴങ്ങുന്നില്ല; നാല് മണിക്കൂറിന് ശേഷം പ്രശ്നം പരിഹരിച്ചത് രക്തധമനിയിൽ കുത്തിവയ്‌പ്പ് നൽകിയും; ലിം​ഗം മണിക്കൂറുകളോളം ഉദ്ധരിച്ച് നിന്നാൽ കോവിഡിന്റെ ലക്ഷണമാകാം എന്ന് ആരോ​ഗ്യ പ്രവർത്തകരും
ഞാൻ നഷ്ടപരിഹാരം ചോദിച്ചു എന്ന് നിങ്ങൾ പറയുന്നു എങ്കിൽ എനിക്ക് എന്റെ ആ വോയിസ് ഷെയർ ചെയ്യണം; ചുവടെ കൊടുക്കുന്ന സ്‌ക്രീൻ ഷോട്ട് അല്ലാതെ നിങ്ങൾ എന്റെ കാലുപിടിച്ചു മാപ്പ് പറയുന്ന 2.30 മിനിറ്റ് നിൽക്കുന്ന ഫോൺ റെക്കോർഡ് എന്റെ കയ്യിൽ ഉണ്ട്; മകനെ വ്യക്തിയായി കാണണം എങ്കിൽ എന്തെ അമ്മ എന്നെ വിളിച്ചു മാപ്പ് പറഞ്ഞു മകൻ പറയണം ആയിരുന്നു .... കഷ്ടം ! മാലാ പാർവ്വതിയുടെ വിലപേശൽ ആരോപണം പൊള്ളിച്ചടുക്കി സീമാ വിനീത്
യുവതി ഭർത്താവിനെ ക്രൂരമായി മർദ്ദിച്ചത് കേട്ടാലറയ്ക്കുന്ന തെറി വിളിച്ച്; കഴിഞ്ഞ നാല് വർഷമായി പീഡനം സഹിക്കുന്നെന്ന് 33കാരൻ; ആദ്യം കേസ് നൽകിയെങ്കിലും പൊലീസ് തിരിച്ചയച്ചത് നിയമം സ്ത്രീക്ക് അനുകൂലമാണെന്ന് പറഞ്ഞ്; എഫ്ഐആർ രജിസ്റ്റർ ചെയ്തത് ദൃശ്യങ്ങൾ പുറത്ത് വന്നതോടെ; യുവതിയുടെ ക്രൂരമർദ്ദനത്തിന്റെ വീഡിയോ കാണാം..