Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫ്രറ്റേണിറ്റി മൂവ്മെന്റ് മുന്നോട്ട് വയ്ക്കുന്നത് ജനാധിപത്യം സാഹോദര്യവും സാമൂഹിക നീതിയും; വരും നാളുകളിൽ മുഖ്യധാര വിദ്യാർത്ഥി സംഘടനകൾക്ക് ബദലാവും; മഹാരാജാസിൽ ചുവടുറപ്പിച്ചത് സമരം ചെയ്തും ക്രൂര മർദ്ദനങ്ങൾക്കിരയായും കേസുകളിൽപ്പെട്ടും തന്നെ; രാഷ്ട്രീയമായി സഹകരിക്കുന്നത് വെൽഫെയർ പാർട്ടിയുമായി; മറുനാടനോട് മനസു തുറന്ന് ദേശീയ സെക്രട്ടറി എസ് ഇർഷാദ്

ഫ്രറ്റേണിറ്റി മൂവ്മെന്റ് മുന്നോട്ട് വയ്ക്കുന്നത് ജനാധിപത്യം സാഹോദര്യവും സാമൂഹിക നീതിയും; വരും നാളുകളിൽ മുഖ്യധാര വിദ്യാർത്ഥി സംഘടനകൾക്ക് ബദലാവും; മഹാരാജാസിൽ ചുവടുറപ്പിച്ചത് സമരം ചെയ്തും ക്രൂര മർദ്ദനങ്ങൾക്കിരയായും കേസുകളിൽപ്പെട്ടും തന്നെ; രാഷ്ട്രീയമായി സഹകരിക്കുന്നത് വെൽഫെയർ പാർട്ടിയുമായി; മറുനാടനോട് മനസു തുറന്ന് ദേശീയ സെക്രട്ടറി എസ് ഇർഷാദ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; യൂണിവേഴ്‌സിറ്റി കോളേജിലെ ഒടുവിലത്തെ കത്തിക്കുത്തിന്റെ പേരിലാണ് വിദ്യാർത്ഥി സംഘടനകളുടെ അക്രമ സ്വഭാവങ്ങളുടെ വാർത്തകൾ ശക്തമായി പുറത്തുവന്നു തുടങ്ങിയത്. ആക്രമങ്ങളുടെ പേരിൽ എസ്എഫ്‌ഐ വിചാരണ ചെയ്യപ്പെടുന്ന സമയമാണ് ഇത്. ആ സമയത്താണ് കഴിഞ്ഞ മൂന്നു വർഷമായി പല ക്യാമ്പസുകളും കുത്തകയായി കരുതി വച്ചിരുന്ന പാർട്ടികളെ തളർത്തി അവിടെയോക്കെ ശക്തമായി സാന്നിധ്യമറിയിച്ചിരിക്കുകയാണ് ഫ്രറ്റേണിറ്റി മൂവ്മെന്റ് എന്ന യുവജനസംഘടന.

 ചെറിയതോതിൽ സാന്നിധ്യമറിയിച്ചു എന്നതല്ല പല ക്യാമ്പസുകളിലും അവർ മുഴുവൻ സീറ്റുകളിലും മത്സരിക്കുന്നു. ചിലയിടത്ത മത്സരിക്കുന്നിടത്ത് വിജയിക്കാനും. കുട്ടികളെ ഒപ്പം കൂട്ടാനും അവർക്കു കഴിഞ്ഞു. ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ വിജയത്തെക്കുറിച്ചും പ്രവർത്തനത്തക്കുറിച്ചും മറ്റു സംഘടനകളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും മറുനാടൻ മലയാളിയോട് വിശദീകരിക്കുകയാണ് ദേശീയ സെക്രട്ടറി എസ് ഇർഷാദ്.

എന്താണ് ഫ്രറ്റേണിറ്റി മൂവ്മെന്റ് ?

ഫ്രറ്റേണിറ്റി മൂവ്മെന്റ് രാജ്യത്തെക്കുറിച്ചുള്ള കൂടുതൽ വിശകലനം മുന്നോട്ട് വയ്ക്കുന്ന ഒരു പുതിയ രാഷ്ട്രീയ സമീപനമാണ് ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ ലക്ഷ്യം. നീതി നിഷേധിക്കപ്പെടുന്ന. ജാതിയുടെ പേരിൽ മതത്തിന്റെ പേരിൽ ലിംഗത്തിന്റെ പേരിൽ സമ്പത്തിന്റെ പേരിൽ ദാരിദ്ര്യത്തിന്റെ പേരിൽ നടത്തുന്ന വിവേചനങ്ങളെ ചെറുത്തു തോൽപ്പിക്കാനാണ് ശ്രമിക്കുന്നത്. ജനാധിപത്യം സാഹോദര്യവും സാമൂഹിക നീതിയുമാണ് ഫ്രറ്റേണിറ്റി മൂവ്മെന്റ് മുന്നോട്ട് വയ്ക്കുന്നത്.

ഇസ്ലാമിക രാഷ്ട്രീയം ഉണ്ടോ?

ഇല്ല, ഫ്രറ്റേണിറ്റി മൂവ്മെന്റ് മുന്നോട്ട് വയ്ക്കുന്നത് സാമൂഹികനീതിയുടെ രാഷ്ട്രീയമാണ്. ഇസ്ലാമിക രാഷ്ട്രീയമാണെന്ന് പറയാൻ സാധിക്കില്ല. മതേതര ജനാതിപത്യ രാഷ്ട്രീയമാണ് സംഘടന മുന്നോട്ടു വയ്ക്കുന്നത്. അതിന്റെ ചുവട് പിടിച്ചാണ് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോകുന്നത്. സ്വതന്ത്ര സ്വഭാവമുള്ള വിദ്യാർത്ഥി യുവജന സംഘമാണ് ഫ്രറ്റേണിറ്റി മൂവ്മെന്റ മുസ്ലിം സംഘടനകളുടെ രാഷ്ട്രീയ പിന്തുണയില്ല.

വെൽഫെയർ പാർട്ടിയുമായുള്ള ബന്ധം

ഫ്രറ്റേണിറ്റി മൂവ്മെന്റ് സ്വയം അധികാരമുള്ള ഒരു സ്വതന്ത്ര സംഘടനയാണ്. എങ്കിലും രാഷ്ട്രീയമായി സഹകരിച്ചുകൊണ്ട് രാഷ്ട്രീയമായ പിന്തുണ നൽകുന്നുണ്ട്. സംഘടനയുടെ അഡൈ്വസറി കൗൺസിലിൽ വെൽഫെയർ പാർട്ടിയുടെ നേതാക്കൾ ഉണ്ട്. വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും സംഘടനയിൽ പങ്കാളിത്തമുണ്ട്. തരം തിരിവ് അപ്രസ്‌കതമാക്കിക്കൊണ്ടാണ് പങ്കാളിത്തം നൽകുന്നത്. അതുകൊണ്ടാണ് യുവജനങ്ങൾക്കും വിദ്യാർത്ഥികൾക്കും പങ്കാളിത്തം ഒരുപോലെ അനുവദിക്കുന്നത്.

എത്ര ക്യാമ്പസുകളിൽ യൂണിറ്റുണ്ട്?

കേരളത്തിൽ 200 ക്യാമ്പസുകളിൽ മൂന്നു വർഷത്തിനുള്ളിൽ യൂണിറ്റുകൾ രൂപീകരിച്ചു. 100 ക്യാമ്പസുകളിൽ പ്രവർത്തകരുണ്ട്. സംഘാടനം നടന്നുകൊണ്ടിരിക്കുന്നു. 8 യൂണിയനുകൾ ഫ്രറ്റേണിറ്റി ഭരിക്കുന്നുണ്ട്. 35 യുയുസിമാരുണ്ട്. കേരളത്തിന്റെ എല്ലാ യൂണിവേഴ്‌സിറ്റികളിലും പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

എസ്എഫ്‌ഐയുടെമഹാരാജാസിൽ വിജയിച്ചു

സമരം ചെയ്തും ക്രൂര മർദ്ദനങ്ങൾക്കിരയായും കേസുകളിൽപ്പെട്ടും വിദ്യാർത്ഥി പ്രശ്‌നങ്ങൾ ഏറ്റെടുത്തും തന്നെയാണ് അവിടെ വിജയിച്ചത്. കഴിഞ്ഞതിന് മുമ്പത്തെ വർഷം അസോസിയേഷനിൽ വിജയിച്ചിരുന്നു. മുഴുവൻ സീറ്റുകളിലും മത്സരിക്കാൻ കഴിഞ്ഞു. ചെയർമാൻ സ്ഥാനം നഷ്ടപ്പെട്ടത് നിസാര വോട്ടിന് മാത്രമാണ്. നിരവധി പ്രവർത്തകരെ സംഘടനയിൽ എത്തിക്കാൻ സാധിച്ചത് വലിയ വിജയമാണ്.

മൗലിക വാദം ഉയർത്തുവരുടെ എതിർപ്പുണ്ടോ?

മഹാരാജസിൽ നടന്ന സംഭവം മുന്നിൽ നിർത്തി തന്നെ പറയട്ടെ ക്യാമ്പസ് ഫ്രണ്ടിനെ ഒരു രാഷ്ട്രീയ പാർട്ടിയായി കണ്ടുകൊണ്ടു തന്നെ അതിന്റെ പ്രവണതകളെ അവർ സ്വീകരിക്കുന്ന നിലപാടുകളെ തള്ളിക്കൊണ്ടു അതിനെ വിമർശിച്ചുകൊണ്ടാണ് നമ്മുടെ രാഷ്ട്രീയ മുന്നോട്ട് പോകുന്നത്. അതിനാൽ തന്നെ സ്വാഭാവികമായും അത്തരത്തിലുള്ള എതിർപ്പുകളും വിയോജിപ്പുകളും അവരുടെ ഭാഗത്ത് നിന്നുണ്ടാവാറുണ്ട്. കായികപരമായ അക്രമണങ്ങൾ എന്നുള്ളതിലുപരി രാഷ്ട്രീയ പരമായ എതിർപ്പുകളാണ് അവരുടെ ഭാഗത്തു നിന്നും കൂടുതലായി ഉണ്ടാവുന്നത്. അത് എല്ലാ തലത്തിലേക്കും വ്യാപിക്കുന്നുമുണ്ട്.

എത്ര ക്യാമ്പസുകളിൽ ഭരിക്കുന്നു

ഒറ്റയ്ക്ക് ഭരിക്കുന്ന ക്യാമ്പസ് മലപ്പുറം ജില്ലയിലാണ് കൂടുതൽ. അജാസ് കോളേജിൽ ഒറ്റയ്ക്കു ഭരിക്കുന്നു. പല ക്യാമ്പസുകളിലും എംഎസുമായി ധാരണയിൽ ഭരിക്കുന്നുണ്ട്. തലശ്ശേരി ബ്രണ്ണൻ കോളേജിൽ ഒറ്റയ്ക്ക് മത്സരിച്ചിട്ടുണ്ട്. പലയിടത്തും സീറ്റു ധാരണയിലും ഭരിക്കുന്നുണ്ട്. അഭിമുഖത്തിന്റ പൂർണരൂപം കാണാൻ വീഡിയോ സന്ദർശിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP