Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

'അവരുടെ പെണ്ണുങ്ങളെ പൊതിഞ്ഞ് വച്ച് നമ്മുടെ സ്ത്രീകൾക്കായി അവർ ഇറങ്ങി; ഇവിടെ ഒരു ഇസ്ലാമിക് സ്‌റ്റേറ്റ് ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ട് എന്നത് പത്തിരുപത്തഞ്ച് കൊല്ലമായിട്ട് എനിക്ക് അറിയാവുന്ന കാര്യം; പൗരത്വ പ്രക്ഷോഭത്തിനൊടുവിൽ നഷ്ടം കോൺഗ്രസിനും സിപിഎമ്മിനും നേട്ടം മുസ്ലിം തീവ്രവാദി ഗ്രൂപ്പുകൾക്കും; താൻ ഏറ്റെടുത്തിരിക്കുന്നത് കേരളത്തെ ഐസിസിൽ നിന്നും കാക്കാനുള്ള ദൗത്യം'; വിവാദങ്ങളോട് പ്രതികരിച്ച് മറുനാടന്റെ ഷൂട്ട് അറ്റ് സൈറ്റിൽ ടിപി സെൻകുമാർ

'അവരുടെ പെണ്ണുങ്ങളെ പൊതിഞ്ഞ് വച്ച് നമ്മുടെ സ്ത്രീകൾക്കായി അവർ ഇറങ്ങി; ഇവിടെ ഒരു ഇസ്ലാമിക് സ്‌റ്റേറ്റ് ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ട് എന്നത് പത്തിരുപത്തഞ്ച് കൊല്ലമായിട്ട് എനിക്ക് അറിയാവുന്ന കാര്യം;  പൗരത്വ പ്രക്ഷോഭത്തിനൊടുവിൽ നഷ്ടം കോൺഗ്രസിനും സിപിഎമ്മിനും നേട്ടം മുസ്ലിം തീവ്രവാദി ഗ്രൂപ്പുകൾക്കും; താൻ ഏറ്റെടുത്തിരിക്കുന്നത് കേരളത്തെ ഐസിസിൽ നിന്നും കാക്കാനുള്ള ദൗത്യം'; വിവാദങ്ങളോട് പ്രതികരിച്ച് മറുനാടന്റെ ഷൂട്ട് അറ്റ് സൈറ്റിൽ ടിപി സെൻകുമാർ

മറുനാടൻ ഡെസ്‌ക്‌

കേരളം കണ്ട ഏറ്റവും സത്യസന്ധരായ ഡിജിപിമാരിൽ ഒരാളാണ് ടിപി സെൻകുമാർ. റിട്ടയർ ചെയ്തതിന് ശേഷം സജീവമായി സാമൂഹിക ഇടപെടൽ നടത്തുന്നതിന്റെ പേരിൽ പലപ്പോഴും വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് അദ്ദേഹത്തിന്. എപ്പോഴും വിവാദങ്ങളുടെ ഒരുവശത്ത് അദ്ദേഹം ഉണ്ടാകും. സമൂഹ മാധ്യമങ്ങളിലെ തെറിവിളികൾക്കോ ഭീഷണികൾക്കോ നിശബ്ദനാക്കാൻ കഴിയാത്ത ശബ്ദമാണ് ടി പി സെൻകുമാറിന്റേത്. തന്റെ നിലപാടുകൾ കണക്കുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ വിശദീകരിക്കാനും അതിൽ ഉറച്ചു നിൽക്കാനും അദ്ദേഹത്തിന് എക്കാലവും കഴിയാറുണ്ട്. സിപിഎമ്മിന്റെയും പിണറായി വിജയന്റെയും പ്രതികാര നടപടികളുടെ ആകെ തുകയാണ് ഇന്നും ഭയലേശമില്ലാതെ നിലപാടുകൾ വിളിച്ചു പറയുന്ന ടി പി സെൻകുമാർ. മറുനാടന് നൽകിയ അഭിമുഖത്തിൽ കേരളത്തിന്റെ രാഷ്ട്രീയത്തിലും ജനസംഖ്യാ സന്തുലനത്തിലും പൊതു സമാധാനത്തിലും ഉൾപ്പെടെയുള്ള തന്റെ ആശങ്കകൾ ടി പി സെൻകുമാർ പങ്കുവെക്കുന്നു.

പൊലീസിൽ സാർ സേവനം അനുഷ്ഠിക്കുമ്പോൾ ഭയങ്കര നിഷ്പക്ഷനായ, മതനിരപേക്ഷനായ, സത്യസന്ധനായ ഓഫീസറായിരുന്നു. റിട്ടയർ ചെയ്തതിന് ശേഷം സാർ ഒരു രാഷ്ട്രീയ പക്ഷപാതിത്വം എടുത്തു. പക്ഷപാതിത്വം എന്ന വാക്ക് തെറ്റായിരിക്കും, ഒരു രാഷ്ട്രീയ നിലപാടെടുത്തു. മാത്രമല്ല, സാർ എപ്പോഴും വിവാദങ്ങളുടെ ഒരു വശത്തുണ്ട്. എങ്ങനെയാണ് ഇങ്ങനെ ഒരു മാറ്റം സംഭവിച്ചത്?

ടി പി സെൻകുമാർ: എല്ലാ സമയത്തും ഞാൻ ചെയ്തത് ശരിയാണ്. ഇപ്പോഴത് ഓപ്പണിൽ വന്നപ്പോൾ ഞാൻ സത്യസന്ധമായ കാര്യങ്ങളേ എപ്പോഴും ചെയ്യുന്നുള്ളൂ. കറക്ടായിട്ടുള്ള കാര്യങ്ങളേ ചെയ്യുന്നുള്ളു. രാഷ്ട്രത്തിന്റെ നന്മയ്ക്കാവശ്യമായിട്ടുള്ള കാര്യങ്ങളേ ചെയ്യുന്നുള്ളൂ. അതിനെ ആര് എതിർത്താലും ആരുടെ അപ്രീതി ഉണ്ടായാലും അതിനെനിക്ക് യാതൊരു ഭയവുമില്ല. ശരിയുടെ ഭാഗത്ത് നിൽക്കാൻ ഇതുവരെ എനിക്കൊരു ഭയവും ഉണ്ടായിട്ടില്ല. അതുകൊണ്ട് പലരും അത് ഭയക്കുന്നവരാണ്. പിന്നെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നവർ കുറേയുണ്ട്. നമ്മൾ ഫേസ്‌ബുക്കിൽ നോക്കിയാലറിയാം എത്രമാത്രം തെറിയാണ് ഇവർ എഴുതുന്നത്. നമ്മൾ ഇപ്പോൾ അല്ലാഹു അക്‌ബർ എന്നെഴുതിയാലും അതിന്റെ അടിയിൽ ഇവർ തെറി എഴുതും. കട്ട് ആൻഡ് പേസ്റ്റാണ്. അതിന് വേണ്ടി ഒരു ക്വട്ടേഷൻ ഗ്യാംഗ്‌സ് ഉണ്ടാക്കി വെച്ചിരിക്കുകയാണ്. അപ്പോൾ നമ്മൾ അത് സംബന്ധിച്ച് നോക്കുമ്പോൾ ഇതെല്ലാം ഇല്ലാതാക്കും. നിങ്ങൾക്ക് ഇക്കാര്യത്തിൽ എന്നെക്കാൾ അറിവുണ്ടാകും.

ഈ മേഖലയിൽ പ്രവർത്തിക്കുന്നതുകൊണ്ട്. ഈ സ്‌പേയ്‌സെല്ലാം അവർക്ക് മാത്രമേ ഉപയോഗിക്കാൻ പറ്റൂ എന്ന്. എന്നോട് പലരും പറഞ്ഞിട്ടുണ്ട് ഫേസ്‌ബുക്കിൽ നിന്നും വിത്‌ഡ്രോ ചെയ്യണം. കാരണം ഇത്രയധികം തെറി കേൾക്കുന്നതെന്തിനാണ്. നോക്കിയാൽ മതി. ഇന്ന് ആരോ ഒരാൾ എഴുതിയിട്ടുണ്ട്. ടോട്ടലി നിഷ്പക്ഷനായി ഒരാൾ. ശരിക്കും പറഞ്ഞാൽ, കെസിബിസിയിലെ ഒരച്ചൻ തന്നെ എഴുതിയിരിക്കുകയാണ്, സാറിന്റെ പോസ്റ്റിനടിയിൽ എഴുതിയിരിക്കുന്ന ഇവരുടെ കമന്റ് മാത്രം നോക്കിയാൽ മതി ഇവിടെ തീവ്രവാദം ഉണ്ടോ ഇല്ലയോ എന്ന് പറയാമെന്ന്. അതുകൊണ്ട് വിവാദം അവരുണ്ടാക്കുന്നതാണ്. പിന്നെ ബാക്കി കാര്യങ്ങളൊക്കെ, ഏതെങ്കിലും ഒരു കമ്മ്യൂണിറ്റിയോട് എതിർപ്പൊന്നും എനിക്ക് തീരെയില്ല. പക്ഷേ, അതേസമയം, ആ ഒരു കമ്മ്യൂണിറ്റിയിലെ ചിലർ ചേർന്ന് ഇവിടെ ഒരു ഇസ്ലാമിക് സ്‌റ്റേറ്റ് ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ട് എന്ന് ഏകദേശം പത്തിരുപത്തഞ്ച് കൊല്ലമായിട്ട് എനിക്ക് അറിയാവുന്ന കാര്യമാണ്.

പൊലീസ് സേവന കാലത്ത് തന്നെ ബോധ്യപ്പെട്ടതാണ്?

ഉത്തരം: അതെ. ബോധ്യപ്പെട്ടതാണ്. കാരണം അതിനുള്ള കാര്യങ്ങളൊക്കെ ചെയ്യുന്ന പല കാര്യങ്ങളും നമ്മൾ വളരെ ഡീറ്റയിലായിട്ട് അറിയുകയും, അത് ഗവൺമെന്റിനൊക്കെ ആ സമയത്തുകൊടുക്കുമ്പോഴൊക്കെ ആരും ശ്രദ്ധിക്കുന്നില്ല. അപ്പോ അങ്ങനെയുള്ള കാര്യങ്ങളൊക്കെ നടക്കുന്നു. അതിന്റെ ഒരു പങ്കാളിയാകാൻ എന്നെ കിട്ടില്ല. അതാണ് ഇതിന്റെ അടിസ്ഥാനപരമായിട്ടുള്ള കാര്യം. നോക്കിയാലറിയാം, കേരളത്തിൽ മാത്രമാണ് ഇതിന്റെ ഏറ്റവും വലിയ സ്വാധീനമുള്ളത്. എനിക്കെതിരെ ആദ്യം കേസ് കൊടുത്തത് പി കെ ഫിറോസ്. ഞാൻ ജനസംഖ്യാ കണക്ക് പറഞ്ഞതാണ്. ആ ജനസംഖ്യാ കണക്ക് ഞാൻ പറഞ്ഞത് ഇവിടെ വച്ചായിരുന്നു. ജനസംഖ്യാ കണക്ക് ഗവൺമെന്റിന്റെ പറയുന്നതിനെന്താ കേസ്?

ഞാൻ വാസ്തവത്തിൽ അതിൽ പറഞ്ഞതെന്താണ് എന്ന് വച്ചാൽ, ക്രിസ്ത്യാനികളുടെ ജനസംഖ്യ വളരെ കുറയുന്നു എന്നാ പറഞ്ഞത്. അതിന് പകരം നേരെ മറിച്ചെഴുതിവെച്ചു. പക്ഷെ, ഇപ്പോ ഇംഗ്ലണ്ട് ബേയ്‌സ്ഡ് സർവേ വന്നിട്ടില്ലേ. ലോകത്തിലെ ഏറ്റവും കൂടുതൽ പോപ്പുലേഷൻ ഗ്രോത്ത് ഉണ്ടാകുന്ന സ്ഥലം മലപ്പുറമാണ്. പത്ത് സ്ഥലങ്ങളിൽ മൂന്നെണ്ണം കേരളത്തിലാണ്. അപ്പോ അതുകൊണ്ട് ഇതൊന്നും നമ്മൾ ഉണ്ടാക്കി പറയുന്നതല്ല.

ഒരുപക്ഷേ ഈ സംഘപരിവാർ അനുകൂല നിലപാട് എന്ന തരത്തിൽ തോന്നിപ്പിക്കുന്നതിന്റെ പിന്നിലുള്ള പൊളിറ്റിക്‌സ് വാസ്തവത്തിൽ ഈ ഇസ്ലാമിക് സ്റ്റേറ്റ് ആണോ? അതോ സംഘപരിവാർ ആശയത്തോടുള്ള താല്പര്യമാണോ?

ഉത്തരം: അതല്ല. സംഘപരിവാർ വാസ്തവത്തിൽ നമ്മൾ വന്നതെങ്ങനെയാണ് എന്ന് വച്ചാൽ, വാസ്തവത്തിൽ എല്ലാവരുടെയും മീറ്റിംഗിന് പോയിരുന്നു. പക്ഷേ ഞാൻ റിട്ടയർ ചെയ്ത് രണ്ട് ദിവസം കഴിഞ്ഞപ്പോൾ, ശരിക്ക് പറഞ്ഞാൽ അഞ്ചാം തീയതി, ഞാൻ ജൂൺ മുപ്പതാം തീയതി റിട്ടയർ ചെയ്തു. ജൂലൈ അഞ്ചാം തീയതി കരുണാകരൻ, എന്റെ സ്ഥലത്ത് നിന്നുള്ള എംപിയായുള്ള അദ്ദേഹത്തിന്റെ പ്രോഗ്രാമിന് പോയിരുന്നു. ഒമ്പതാം തീയതി ജന്മഭൂമി കുട്ടികൾക്കായി നടത്തുന്ന പ്രോഗ്രാമിൽ അന്റൻഡ് ചെയ്തു. ഉടനെ കുറേപ്പേർ പറഞ്ഞു അതിൽ പോകാൻ പാടില്ല, അതാണ് ഇതാണ്.. ഞാൻ പറഞ്ഞു, ഇതെന്താണ്? ജമാ അത്തെ ഇസ്ലാമിയുടെ സിവിൽ സർവീസ് അക്കാഡമി എനിക്ക് ഉദ്ഘാടനം ചെയ്യാമെങ്കിൽ ഇതെങ്ങനെയാണ് തടയാൻ പറ്റുന്നത്. അതെന്റെയൊരു കാര്യമാണല്ലോ. ഞാനല്ലേ തീരുമാനിക്കേണ്ടത്. അപ്പോ അതുകൊണ്ട് അതിൽ പങ്കെടുത്തു. അതിന് ശേഷം അവരുടെ പല പരിപാടികളിലും, പ്രത്യേകിച്ച് സേവാഭാരതി പോലുള്ള പ്രോഗ്രാം കണ്ടു. വളരെ നിഷ്പക്ഷമായിട്ട് യാതൊരു ജാതിയും മതവും നോക്കാതെ എല്ലാവരെയും സഹായിക്കുന്ന സ്വഭാവം കണ്ടു. പിന്നെ അത്രയും ആത്മാർത്ഥതയുണ്ട്.

ഇപ്പോ, സംഘപരിവാർ എന്നൊക്കെ പറയുന്ന, ഇപ്പോ ആർഎസ്എസിലൊക്കെയുള്ള പ്രചാരകന്മാർ, അതായത് ഫുൾടൈം പ്രചാരകന്മാർ ശരിക്ക് പറഞ്ഞാൽ വിവാഹം പോലും കഴിക്കാതെ, ഇപ്പോ എനിക്കറിയാം പത്തും മുപ്പതും വർഷം ആസാമിൽ പോയി, അവിടൊക്കെ ജോലി ചെയ്യുന്നവരുണ്ട്. അപ്പോ അങ്ങനെയുള്ള ടോട്ടൽ ഡിവോട്ടഡായിട്ടുള്ള ആൾക്കാർ. ഒരുപക്ഷേ നമ്മൾ ആർമിയൊക്കേ അറിയുള്ളു അതുപോലെ. പക്ഷേ അതിലും രൂക്ഷമായ വിധത്തിലുള്ള ജീവിത സാഹചര്യങ്ങലെ നേരിട്ടുകൊണ്ട് രാഷ്ട്രത്തിന് വേണ്ടി പ്രവർത്തിക്കുന്ന, മറ്റൊന്നും നോക്കാതെ വളരെ നിശബ്ദരായിട്ട് പ്രവർത്തിക്കുന്ന ആയിരക്കണക്കിന് പേരെ കാണാൻ ഇടയായി. അപ്പോ അത് മനസ്സിലാക്കുന്നത് അവർ ഒന്നും ഒരു മതത്തിനോ ഒന്നും എതിരല്ല. പക്ഷേ നീതി വേണം എന്ന കാര്യത്തിൽ അവർ വന്നോണ്ട്. അതുപോലെ ഭാരതീയമായിട്ടുള്ള ഒരു കൾച്ചർ നിലനിൽക്കണം. അത്രമാേ്രത ഞാൻ കണ്ടിട്ടുള്ളു. അതല്ലാതെ ഒരു വർഗീയതയും കണ്ടിട്ടില്ല.

പക്ഷെ, കേരളത്തെ സംബന്ധിച്ചിടത്തോളം എന്ത് സംഭവിക്കുന്നു എന്ന് വച്ചാൽ, ഇപ്പോൾ തന്നെ നോക്കുക. ഇപ്പോൾ, ഈ സമരമൊക്കെ നടക്കുമ്പോൾ എന്താണ്? 1921ൽ ഊരിയ വാളുകൾ ഒന്നും ഞങ്ങൾ അറബിക്കടലിൽ താഴ്‌ത്തിയിട്ടില്ല എന്ന് പറയുമ്പോൾ എന്നിട്ട് അതിൽ കേസെടുത്തില്ല. അതുപോലെ ഫൈസി പറയുകയാണ് ഇനി ഇന്ത്യയിൽ ഹിന്ദുക്കൾ സമാധാനത്തോടെ ജീവിക്കണമെങ്കിൽ ഞങ്ങൾ തീരുമാനിക്കണമെന്ന്. അതിനും കേസെടുത്തിട്ടില്ല. ഇപ്പോ ഞാനാണ് അങ്ങനെ പറഞ്ഞിരുന്നതെങ്കിൽ എത്ര കേസ് എന്റെ പേരിൽ വന്നേനെ. അപ്പോ ഇതെല്ലാം ശരിക്ക് പറഞ്ഞാൽ ശ്രീ പിണറായി വിജയന്റെ പൊലീസ്, ബെഹ്‌റയുടെ പൊലീസ് തികച്ചും ഭരണഘടനാ വിരുദ്ധമായിട്ട്, റൂൾ ഓഫ് ലോ എന്നത് അയാൾക്കില്ല. അതാണ് ഞാൻ പലപ്പോഴും എഫ്ബിയിൽ ഇടുന്നത്. പലപ്പോഴും മറ്റൊരു ഡിജിപിക്കെതിരെ ഇടണമെന്ന് വിചാരിക്കുന്നതല്ല. അത്രയും പാർഷ്യലായിട്ടുള്ള നടപടികളാണ് ബെഹ്‌റയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.

അപ്പോ അതുകൊണ്ട് ഞാൻ ഈ പറയുന്നതിൽ എന്തെങ്കിലും അസത്യമുണ്ടെങ്കിൽ, ഇപ്പോ നിങ്ങൾ പറഞ്ഞു, നമ്പി നാരായണന് അവാർഡ് കൊടുത്തതിന കുറിച്ച് ഞാൻ പ്രതികരിച്ചില്ലേ? അപ്പഴോ, അതെന്താ നിങ്ങൾ ശ്രദ്ധിക്കാത്തത്? ഞാൻ ശരിയാണെന്ന പൂർണമായും വിശ്വസിക്കുന്ന കാര്യങ്ങളിൽ ഞാൻ പ്രതികരിക്കുന്നുണ്ട്. അതിലൊന്നും രാഷ്ട്രീയമില്ല. പിന്നെ, രാഷ്ട്രത്തിന്റെ നല്ലകാര്യത്തിന് മോദിഡി നല്ലത് പ്രവർത്തിക്കുമെങ്കിൽ അദ്ദേഹത്തിന്റെ ആ കാര്യങ്ങളിലെല്ലാം സപ്പോർട്ട് ചെയ്യാൻ കാരണം രാഷ്ട്രം നന്നായാലേ പറ്റൂ. ഈ രാഷ്ട്രം അത്രയും മോശമായ സ്ഥിതിയിലായിരുന്നു. അതിന് ഭാഗ്യത്തിന് ഒരാൾ വന്ന് അതിനെ നന്നാക്കാൻ ശ്രമിക്കുമ്പോൾ അതിനെ പൂർണമായിട്ട സപ്പോർട്ട് ചെയ്യുക എന്നത് ഒരു പൗരൻ എന്ന നിലയിൽ എന്റെ ഉത്തരവാദിത്തമാണ്.

ആദ്യം സാർ പറഞ്ഞ ഇസ്ലാമിക് സ്റ്റേറ്റിനെ കുറിച്ച് ഞാൻ ഗൗരവത്തോടെ തന്നെ കാണുന്നു. ചോദിക്കുന്നത് സാറിന്റെ അനുഭവത്തിൽ നിന്നും എന്താണ് സാറിന് ബോധ്യമായത്? കുറച്ചുകൂടെ ഇങ്ങനെ പോയാൽ കേരളം അപകടകരമായ അവസ്ഥയിൽ എത്തുമെന്നാണോ പറയുന്നത്?

ഉത്തരം: തീർച്ചയായിട്ടും അതാണ്. കുറച്ചുനാൾ മുന്നേ നിങ്ങൾ കേട്ടുകാണണം, അതായത്, യൂത്ത് ലീഗിന്റെ ഒരാൾ പറഞ്ഞില്ലേ, മലപ്പുറേ കേന്ദ്രമാക്കി പുതിയ സംസ്ഥാനം വേണമെന്ന്. ഇതെല്ലാമാണ് അതിന്റെ ലക്ഷണങ്ങൾ. മാത്രമല്ല, ഇപ്പോ സിനഡ് ലൗ ജിഹാദിനെ പറ്റി പറഞ്ഞല്ലോ? അവരുടെ അനുഭവങ്ങളാണത്. ഇത് ബാക്കിയുള്ളവര് പറയുമ്പഴും, സീ, അതെന്തുകൊണ്ടാണ് ലൗ ജിഹാദാകുന്നത്? കാരണം, ലൗ മാത്രമാണെങ്കിൽ രണ്ടുപേരോ രണ്ട് കുടുംബങ്ങളോ ഇൻവോൾവ് ആകുകയുള്ളൂ. ഇതങ്ങനെയല്ല. സംഘടനകൾ അതിന്റെ പുറകിൽ നിൽക്കുകയാണ്. പണം ഇറക്കുകയാണ്. ഹൈക്കോടതി ഒരു വിധി വന്നപ്പോൾ ഹൈക്കോടതിയെ അറ്റാക്ക് ചെയ്യാൻ തയ്യാറാകുകയാണ് ഉണ്ടായത്. രണ്ട് ഫാമിലീസ് മാത്രമുണ്ടെങ്കിൽ എത്രപേര് അവിടെ വരും? പിന്നെ നമ്പർ എടുത്ത് നോക്കുക. നമ്പർ എടുത്ത് നോക്കുന്ന സമയത്തും ഒരു ഭാഗത്തേക്ക് മാത്രം ഇങ്ങനെ ഫ്‌ളോ വരുന്നത് മനസ്സിലായോ.

ആ കണക്കുകളൊക്കെ തെറ്റാണെന്നാണ് അവർ പറയുന്നത്.

ഉത്തരം: അതൊന്ന് കാണിക്കട്ടെ. എത്ര മുസ്ലിംസ് ഹിന്ദുമത്തിൽ ചേർന്നു എന്ന് കാണിക്കട്ടെ. മുഴുവൻ കള്ളക്കണക്കാണ്. ഇപ്പോഴും നല്ലൊരു ഗുണം ഉള്ളത് എന്താന്ന വച്ചാൽ, ഇതൊന്നും നോക്കണ്ടാ, ഇപ്പോൾ ഹൈക്കോടതി ഉത്തരവ് കാരണം ഇതെല്ലാം സിവിൽ മാര്യേജ് ആക്ട് അനുസരിച്ചേ രജിസ്റ്റർ ചെയ്യാൻ പറ്റു. അതുകൊണ്ട് എല്ലാം രജിസ്റ്റർ ഓഫീസിൽ വരുന്നുണ്ട്. നമുക്കറിയാം ഓരോ മാസവും എത്രയുണ്ടാകുമെന്ന്. ഇവർ പറയുന്ന കണക്കൊന്നും ഒന്നുമല്ല. അത്യപൂർവമായിട്ടാണ് ഒരു മുസ്ലിം പെൺകുട്ടി പോകുന്നത്. അതുപോലെ അത്യപൂർവമായിട്ട് ഒരു മുസ്ലിം കുട്ടിയാകും ഒരു ക്രിസ്ത്യാനിയാകുന്നത്. പക്ഷേ മറിച്ചുള്ളത് ഒരു പ്രവാഹമാക്കാനുള്ള എല്ലാ ശ്രമങ്ങളുമുണ്ട്. കാരണം എന്താണെന്ന് വച്ചാൽ, അവർ ഇവരുടെ പെൺകുട്ടികളെയെല്ലാം വളരെ പ്രൊട്ടക്ടീവായി വെച്ചിരിക്കുകയാണ്. അതാണ്. ഇതുപോലെ ഫ്രീഡമില്ല അവർക്ക്. ആ പ്രൊട്ടക്ടീവായി വെച്ചതിന് ശേഷമാണ് ഈ പരിപാടി ചെയ്യുന്നത്.

മാത്രമല്ല, ഇതിന്റെ പ്രധാന ഉദ്ദേശം, ഇപ്പോ ഈ പറഞ്ഞതുപോലെ, ഞാൻ 1996ൽ ജമയത്തുൾ ഷാനിയുടെ കേസ് അന്വേഷിക്കുന്ന സമയത്ത് കണ്ടതാണ്, പോപ്പുലേഷൻ ഇൻക്രീസ് ചെയ്യുക. അതിനാണ് മുസ്ലിം സ്ത്രീകളുമായി ബന്ധപ്പെട്ടവരെ കൊല്ലണം. ഇല്ലാതാക്കണം എന്ന് പറയുന്നുണ്ട്. അത് മറ്റവരാരും ചെയ്തിട്ടില്ലല്ലോ ഇതുവരെ. ക്രിസ്ത്യാനി ചെയ്തിട്ടില്ല, ഹിന്ദുക്കളും ചെയ്തിട്ടില്ല. ഇപ്പോ ബാലകൃഷ്ണൻ എന്ന് പറയുന്നയാൾ കാസർകോട് മുസ്ലിം പെൺകുട്ടിയെ വിവാഹം കഴിച്ചു. ആറ് മാസം പോലും ജീവിച്ചിരിക്കാൻ പറ്റിയില്ല. അതുപോലെ ഞാൻ അന്വേഷിച്ച മണി, താമി, രാജീവ്, സന്തോഷ്, മോഹനചന്ദ്രൻ.. ഈ കേസുകളെല്ലാം അങ്ങനെയുള്ള കേസുകളാണ്. അപ്പോ അവർക്ക അവിടുന്ന് ഒരാളെ എടുത്താൽ കൊലപാതകം നടത്താം. അതാണ് അവരുടെ ജസ്റ്റിഫിക്കേഷൻ. ഈ ജസ്റ്റിഫിക്കേഷനൊക്കെ കുറേ പേർ പണം വാങ്ങിയോ അല്ലാതെയോ ഒക്കെ മറ്റ് ചിലർ സപ്പോർട്ട് ചെയ്യുന്നുണ്ട്. നല്ലൊരു ഭാഗം ഹിന്ദു നാമധാരികൾ തന്നെയാണ് ഉണ്ടാകുന്നത്.

ഇങ്ങനെ പോയാൽ കേരളത്തിന്റെ ഡമോഗ്രഫി മാറാം?

ഉത്തരം: ഞങ്ങൾ സിഡിഎസിൽ, കെ സി സ്‌കറിയ അടക്കമുള്ള വളരെയധികം പഠനങ്ങൾ കിടപ്പുണ്ട്. ഇതെല്ലാം പഠിച്ചിട്ടാണ് പറയുന്നത്. ഇപ്പോൾ കേരളത്തിൽ ഏറ്റവും കൂടുതൽ പോപ്പുലേഷൻ കുറയുന്ന കമ്മ്യൂണിറ്റി എന്ന് പറയുന്നത് മാർത്തോമയാണ്. ജനന നിരക്ക് ഏറ്റവും കുറവ് അവരുടെയാണ്. ഇപ്പോ 26 ശതമാനത്തിലധികം മർത്തോമക്കാരും 60 വയസിന് മുകളിലുള്ളവരാണ്. 2.2വെച്ച് ശരാശരി കുട്ടികൾ ഒരു സ്ത്രീക്ക ഉണ്ടാകുക. അതായത് ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് 2.2 ആണെങ്കിൽ ആ സമുദായം കൂടാതെയും കുറയാതെയും ഇരിക്കും. അതായത് 100 ഫാമിലിക്കാണെങ്കിൽ 220 കുട്ടികൾ. കാരണം ഈ 20 കുട്ടികൾക്ക് അസുഖം മറ്റ് ആക്‌സിഡന്റുകൾ എന്നിവയിലെല്ലാം മരിച്ച് പോകാനിടയുണ്ട്. അപ്പോ 200 പേർക്ക് 200 വരുമ്പോ അത് സ്‌റ്റേബിളായിരിക്കും. ആൾമോസ്റ്റ് ലൈക്ക അമേരിക്ക. ഇവിടെ അങ്ങനെയല്ല. 1.3 ഒക്കേയുള്ളൂ. അപ്പോ ഇവര് ഭയങ്കരമായിട്ട് താഴുകയാണ്. മാത്രമല്ല ഡെത്ത് റേറ്റ് കൂടും. കാരണം ഓൾഡ് ഏജ് കൂടുമ്പോൾ ഡെത്ത് റേറ്റ് കൂടും. അപ്പോ ഇത് നമ്മൾ ശ്രദ്ധിക്കേണ്ടത് ഇത്രഭീകരമായിട്ട് കേരളത്തിൽ നടക്കുന്നതിന് ഇവരുടെ പെർസന്റേജാണ് പ്രധാന കാരണം.

ആ വോട്ട് ബാങ്കിന് വേണ്ടിയുള്ള ഒരു ശ്രമമാണ്. ഇതിൽ സംഭവിക്കുക എന്താണെന്ന് വച്ചാൽ, തീവ്രവാദി സംഘടനകളുടെ ബേസ് വളരെയധികം വർധിക്കും. അതേസമയം, തീവ്രവാദി അല്ല എന്ന പറയുന്ന മുസ്ലിം ലീഗിന്റെയും കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും ബോസ് സമരങ്ങൾ അവസാനിക്കുമ്പോൾ വളരെ കുറഞ്ഞിരിക്കും. സിപിഎമ്മിൽ പോയിട്ടുള്ള കുറേ മുസ്ലിം തീവ്രവാദി ഗ്രൂപ്പുകളിൽ പെട്ടവരുണ്ട്. അവർ ബാക്കിയുള്ളവരെയും കൊണ്ട് തിരിച്ച അവരുടെ ഒറിജിനൽ ഗ്രൂപ്പിലേക്ക് പോകും. അവർക്ക പണ്ട് കിട്ടിയതിനേക്കാളും വളരെ അധികം വോട്ട് കിട്ടാൻ സാധ്യതയുണ്ട്.

സിപിഎമ്മിനകത്ത് ഇസ്ലാമിക തീവ്രവാദ ധാര വളരുന്നു എന്ന് അവർ തന്നെ സമ്മതിച്ചല്ലോ? പക്ഷേ ലീഗ് ?

ഉത്തരം; പക്ഷെ അതിലും പലരുമുണ്ടല്ലോ. ഒരു ഡെമോക്രസി എന്ന നിലയിൽ നമ്മൾ ഗവൺമെന്റിന്റെ ഫണ്ടുകൾ ഉപയോഗിക്കുമ്പോൾ ജനസംഖ്യാ ആനുപാതികമായി ഓരോ വിഭാഗത്തിനും ലഭിക്കണം. പാർശ്വവത്ക്കരണം ഭയങ്കരമായി ഗവൺമെന്റ് ഭാഗത്ത് നിന്നും നടത്തി. വിദ്യാഭ്യാസ മേഖലയിൽ എയ്ഡഡ് സ്‌കൂളുകളും കോളജുകളും എവിടെയാണ്. 90 ശതമാനവും മൈനോരിറ്റി ഇൻസ്റ്റിറ്റിയൂഷൻസാണ്. 10 ശതമാനമേയുള്ളു ടോട്ടൽ ഹിന്ദുവിന്. ഇപ്പോ മദ്രസ അദ്ധ്യാപകർക്ക് ശമ്പളം നൽകുന്നു. അറബി ടീച്ചേഴ്‌സിന്റെ ശമ്പളവും മറ്റ് ടീച്ചേഴ്‌സിന്റെ ശമ്പളവുമായി ഇരട്ടിയിലധികം വ്യത്യാസം. ഇതൊക്കെ എങ്ങനെയാണ് ഒരു ജനാധിപത്യ വ്യവസ്ഥയിൽ ഒരു മതേതര സംവിധാനത്തിൽ സംഭവിക്കുന്നത്? മതേതര വാദി എന്ന് നമ്മൾ ധരിച്ചിരുന്ന എംഇസ് പ്രസിഡന്റ് അബ്ദുൾ ഗഫൂർ പോലും പറയുന്നത് വർഗീയതയാണ്. അവിടെയാണ് പ്രശ്‌നം. ഉള്ളതിനെ ഉള്ളതായി കാണാൻ കഴിഞ്ഞില്ലെങ്കിൽ വലിയ അപകടത്തിലേക്ക് സംസ്ഥാനം പോകും. ലോകത്തിലെ ഒരു രാജ്യവും 50 ശതമാനത്തിൽ കൂടുതൽ മുസ്ലിം പോപ്പുലേഷൻ ഉണ്ടെങ്കിൽ അതൊന്നും ഒരു മതേതര രാജ്യമായി നിൽക്കുന്നില്ല. നമ്മൾ ശ്രദ്ധിക്കേണ്ടത് ഇപ്പോഴത്തെ തലമുറയെ മാത്രമല്ല.

ഇങ്ങനെ പോയാൽ എസ്ഡിപിഐയും പോപ്പുലർ ഫ്രണ്ടുമൊക്കെ എംപിയേയും എംഎൽഎയേയുമൊക്കെ സൃഷ്ടിക്കുന്ന അവസ്ഥയിലേക്ക് വരുമായിരിക്കും?

ഉത്തരം: തീർച്ചയായിട്ടും. കേരളത്തിലെങ്കിലും. പിണറായി വിജയൻ എനിക്കെതിരെ ഇത്രയധികം പ്രതികാര നടപടികൾ ചെയ്തില്ലായിരുന്നു എങ്കിൽ ഞാൻ ഒരു സാധാരണ ഉദ്യോഗസ്ഥനായി പോകേണ്ടതായിരുന്നു. ഒരു മതത്തെ പ്രീണിപ്പിക്കാനായി പരമാവധി ശ്രമിക്കുന്ന നിലയിലേക്ക് മാർക്‌സിസ്റ്റ് പാർട്ടി മാറി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം സിപിഎമ്മിന് ഗുണം ചെയ്യില്ല. കുറച്ച് കഴിയുമ്പോൾ ഇവിടെയുള്ള മുസ്ലിം വിഭാഗത്തിന് മുഴുവൻ മനസ്സിലാകും ഇത് അവരെ ആരെയും ബാധിക്കുന്നതല്ലെന്ന്. പ്രക്ഷോഭത്തിന്റെ അൾട്ടിമേറ്റ് ബെനഫിഷ്യറി എന്ന് പറയുന്നത് തീവ്രവാദ സംഘടനകൾ തന്നെയായിരിക്കും. നഷ്ടം സിപിഎമ്മിനും കോൺഗ്രസിനുമായിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP