Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202323Thursday

സിപിഎം നേതാവ് ശ്രീമതി ടീച്ചർ പത്രസമ്മേളനം നടത്തി കന്യകയെന്ന് പറഞ്ഞ പെൺകുട്ടിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് കുട്ടി നിരന്തരമായി ബലാത്സം​ഗം ചെയ്യപ്പെട്ടെന്ന്; എംഎ ബേബിയും മകനും മുതൽ കോടിയേരി ബാലകൃഷ്ണന്റെ മകൻ വരെ നിരന്തരമായി പീഡിപ്പിച്ചെന്ന് ഇരയുടെ കൂട്ടുകാരി; പെൺകുട്ടിയെ ആശുപത്രിയിലെത്തി കണ്ടത് പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ; കവിയൂർ കേസും വിഐപികളും- ടി പി നന്ദകുമാർ പറയുന്നു

സിപിഎം നേതാവ് ശ്രീമതി ടീച്ചർ പത്രസമ്മേളനം നടത്തി കന്യകയെന്ന് പറഞ്ഞ പെൺകുട്ടിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് കുട്ടി നിരന്തരമായി ബലാത്സം​ഗം ചെയ്യപ്പെട്ടെന്ന്; എംഎ ബേബിയും മകനും മുതൽ കോടിയേരി ബാലകൃഷ്ണന്റെ മകൻ വരെ നിരന്തരമായി പീഡിപ്പിച്ചെന്ന് ഇരയുടെ കൂട്ടുകാരി; പെൺകുട്ടിയെ ആശുപത്രിയിലെത്തി കണ്ടത് പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ; കവിയൂർ കേസും വിഐപികളും- ടി പി നന്ദകുമാർ പറയുന്നു

മറുനാടൻ ഡെസ്‌ക്‌

ഞാൻ കിളിരൂർ കവിയൂർ കേസിലേക്ക് ഇത്രയധികം ശ്രദ്ധിക്കാൻ കാരണം കിളിരൂർ കേസിൽ ഒരു പാവപ്പെട്ട ശാരി എസ് നായർ എന്ന് പറയുന്ന പെൺകുട്ടി ​ഗർഭിണിയായി ഹോസ്പിറ്റലിൽ കിടക്കുകയും, ആ കുട്ടിയെ ലതാ നായർ എന്ന് പറയുന്ന പിമ്പ് പലർക്ക് കാഴ്‌ച്ചവെച്ച് തുടർന്ന് അവർ അറസ്റ്റ് ചെയ്യപ്പെടാൻ പോകുന്നു എന്ന വാർത്തയെ തുടർന്നാണ്. ഇതിനെ തുടർന്ന് ലതാനായർ 2004 സെപ്റ്റംബർ 18-20 തീയതികളിൽ തിരുവല്ല കവിയൂരിലെ നാരായണൻ നമ്പൂതിരിയുടെ വീട്ടിൽ ഒളിവിൽ താമസിക്കുകയും അതിനെ തുടർന്ന് വാർത്ത പുറത്ത് വരികയും ചെയ്തു. തിരുവല്ല കവിയൂർ മഹാദേവ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു നാരായണൻ നമ്പൂതിരി. അദ്ദേഹം കണ്ണൂർ മയ്യിൽ സ്വദേശിയായിരുന്നു. അദ്ദേഹത്തിന് വീട്ടിൽ തന്നെ അനഘ ജ്യോതിഷാലയം എന്നൊരു സ്ഥാപനവും ഉണ്ടായിരുന്നു. അദ്ദേഹത്തിന് ഭാര്യയും 15 വയസ്സുള്ള അനഘ, പിന്നെ അഖില, അക്ഷയ എന്ന് പറയുന്ന രണ്ട് കുട്ടികളും ഉണ്ടായിരുന്നു.

ലതാ നായർ അദ്ദേഹത്തിന്റെ വീട്ടിൽ താമസിക്കുകയും പിന്നീട് രക്ഷപെട്ട് പോകുകയും ചെയ്തതിനെ തുടർന്ന് വാർത്ത വരികയും തുടർന്ന് നാരായണൻ നമ്പൂതിരിയെ ചോദ്യം ചെയ്യാനായി കോട്ടയം സിഐ സുരേഷ് വിളിപ്പിച്ചു. ഇതിന് ശേഷം സെപ്റ്റംബർ 28 രാവിലെ ഈ അഞ്ച് പേരും മരണപ്പെട്ട നിലയിൽ വാർത്ത വന്നു. ഇദ്ദേഹത്തെ കാണാത്തതിനാൽ ക്ഷേത്രത്തിലെ ജീവനക്കാരൻ വന്ന് അന്വേഷിക്കുകയായിരുന്നു. അടുത്ത വീട്ടിലെ സുരേഷ് എന്ന് പറയുന്ന ആളിനെയും കൂട്ടി ജനാല തുറന്ന് നോക്കുമ്പോൾ നാരായണൻ നമ്പൂതിരി തൂങ്ങി മരിച്ചതായി കാണപ്പെട്ടു. താഴെയായി ഭാര്യയും രണ്ട് കുട്ടികളും കിടക്കയിൽ കിടക്കുന്നതും കണ്ടു. ഉടൻ തന്നെ പൊലീസിനെ അറിയിക്കുകയും തിരുവല്ല സിഐ സുനിൽ ജേക്കബിന്റെ നേതൃത്വത്തിൽ പൊലീസ് എത്തിച്ചേരുകയും ചെയ്തു.

മുൻ വാതിൽ തുറക്കാൻ പറ്റാത്തതിനാൽ പിന്നിലത്തെ വാതിൽ തള്ളിതുറന്നാണ് അകത്ത് പ്രവേശിച്ചത്. പരിശോധിച്ചപ്പോൾ ഇവരെല്ലാം മരണപ്പെട്ടു എന്ന് ബോധ്യപ്പെട്ടു. അനഘ തൊട്ടടുത്ത മുറിയിലായിരുന്നു കിടന്നിരുന്നത്. തൊട്ടടുത്ത ദിവസം മാർക്സിസ്റ്റ് പാർട്ടിയുടെ പ്രമുഖ നേതാവായ മന്ത്രിയായിരുന്ന എംപിയും എംഎൽഎയും ഒക്കെയായിരുന്ന ഇത്തര സംഭവങ്ങളിൽ ഇരകൾക്ക് വേണ്ടി ഫൈറ്റ് ചെയ്യുന്ന ശ്രീമതി ടീച്ചർ തിരുവല്ലയിലെത്തി പത്രസമ്മേളനം നടത്തി. അവർ പറഞ്ഞത് അനഘ എന്ന കുട്ടി കന്യകയാണ്, മരിച്ച ആൾക്കാരെല്ലാം തന്നെ ആത്മഹത്യ ചെയ്തതാണ് എന്ന് അവർ ഡിക്ലയർ ചെയ്തു. ഇതോടെയാണ് ഞാൻ ശ്രദ്ധിക്കുന്നത്.

അതിന് മുമ്പായി വലിയൊരു ചർച്ച കേരളത്തിൽ നടന്നിരുന്നു. കിളിരൂർ - കവിയൂർ കേസിലെ ഒരേ പ്രതിയാണ് ലതാ നായർ. കിളിരൂർ കേസിൽ ശാരി എസ് നായരെ ആശുപത്രികളിൽ സന്ദർശിക്കാനായി ധാരാളം വിഐപികൾ വന്നിരുന്നു. ശ്രീമതി ടീച്ചർ വന്നിരുന്നു. കോടിയേരി ബാലകൃഷ്ണൻ വന്നിരുന്നു, പിണറായി വിജയൻ വന്നിരുന്നു. എംഎ ബേബി വന്നിരുന്നു. വി എസ് അച്ചുതാനന്ദൻ ഒരു പ്രസ്താവന പുറപ്പെടുവിച്ചു- ഒരു വിഐപിയുടെ സന്ദർശനത്തോടെയാണ് കുട്ടിക്ക് രോ​ഗം വർധിച്ചതെന്ന്. വിഐപികളുടെ സന്ദർശനത്തിൽ ​ദുരൂഹത അന്ന് തന്നെ ഉയർന്നിരുന്നു. അതിന് ശേഷമാണ് ഈ സംഭവങ്ങൾ അരങ്ങേറുന്നത്. ശ്രീമതി ടീച്ചറുടെ പ്രസ്താവനയിൽ ദുരൂഹതയുണ്ടെന്ന് ഇതോടെ മനസ്സിലാക്കി. പിന്നീട്, ഈ കുട്ടി നിരന്തരമായി ബലാത്സം​ഗം ചെയ്യപ്പെട്ടു എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടും വന്നു.

ആദ്യം വന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഈ കുട്ടിക്ക് റിസന്റ് സെക്സ് ഉണ്ടായിരുന്നില്ല എന്നാണ്. എന്നാൽ പിന്നീട്, ഈ കുട്ടിയുടെ രഹസ്യ ഭാ​ഗത്ത് പുരുഷ ബീജവും ശുക്ലസ്രാവവും ഉണ്ടായിരുന്നു എന്ന് കണ്ടെത്തുകയുണ്ടായി. ഇതേ തുടർന്ന് വിവാദങ്ങൾ നിറയുകയും കേരള രാഷ്ട്രീയത്തിൽ വലിയ പ്രശ്നമാകുകയും ചെയ്തു. കേസുകൾ അട്ടിമറിക്കുന്നു എന്നുള്ള ഭയങ്കരമായ ചർച്ചകൾ നടന്നു. ഇങ്ങനെയിരിക്കുമ്പോഴാണ് ഹൈക്കോടതിയിൽ ജസ്റ്റിസ് ബസന്ത് കിളിരൂർ കേസിലെ ലതാനായർ അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ പരി​ഗണിക്കുമ്പോൾ ശ്രീലേഖ എന്ന് പറയുന്ന ഒരു പെൺകുട്ടി കത്തയക്കുകയുണ്ടായി. അനഘയുടെ സുഹൃത്ത് എന്ന് പറഞ്ഞ് അവർ എഴുതി അയച്ചിരുന്ന കാര്യം എംഎ ബേബി, എംഎ ബേബിയുടെ മകൻ, കോടിയേരി ബാലകൃഷ്ണന്റെ മകൻ, കോട്ടയം പൊലീസ് സൂപ്രണ്ടായിരുന്ന ​ഗോപിനാഥ്, ജോയ് ആലുക്കാസ്, സിനിമ നിർമ്മാതാവായ സജി നന്ത്യാട് തുടങ്ങിയവർ ഈ കുട്ടിയെ നിരന്തരമായി പീഡിപ്പിച്ചു എന്നും സിനിമ നടി ആക്കാം എന്ന് മോഹം നൽകിയാണ് ഇങ്ങനെ ചെയ്തതെന്നും ആയിരുന്നു കത്തിലുണ്ടായിരുന്നത്.

സജി നന്ത്യാട് നിർമ്മിച്ച ഫൈവ് ഫിം​ഗേഴ്സ് എന്ന സിനിമയിലാണ് ഈ കുട്ടിക്ക് ചാൻസ് കൊടുക്കാം എന്ന് പറഞ്ഞിരുന്നത്,അതിന്റെ അടിസ്ഥാനത്തിലാണ് ഈ കുട്ടിയെ പീഡിപ്പിച്ചത് എന്നുമായിരുന്നു ഈ കത്തിലുണ്ടായിരുന്നത്. മാത്രമല്ല, ഈ കുട്ടി, അനഘ ടിവിയിൽ കോടിയേരി ബാലക‍ൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ചിത്രം കാണുകയും അത് കണ്ടിട്ട് ഇയാളാണ് പീഡിപ്പിച്ചതെന്ന് മനസ്സിലാക്കുകയും ചെയ്തു. ലതാനായർ ബിനീഷ് കോടിയേരിയെ പരിചയപ്പെടുത്തിയത് ഒരു പ്രൊഡ്യൂസർ എന്ന് പറഞ്ഞുകൊണ്ടാണ്. അയാൾ ഒരു രാഷ്ട്രീയക്കാരനാണ് എന്ന് മനസ്സിലാക്കിയതോടെ പെൺകുട്ടി ലതാനായരുമായി വഴക്കിട്ടു. വളരെ വിശദമായ ഈ കത്തിൽ ധാരാളം സംഭവങ്ങളുണ്ടായിരുന്നു.

ജസ്റ്റിസ് ബസന്ത് ആ കത്തടക്കം എല്ലാ രേഖകളും സീൽ ചെയ്യുകയും, സാധാരണ ഹൈക്കോടതിയിൽ അങ്ങനെ സീൽ ചെയ്യില്ല. ഇത് വളരെ ​ഗൗരവമുള്ളതാണെന്നും കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും മനസ്സിലാക്കിയിട്ടാണ് ജസ്റ്റിസ് ബസന്ത് ഈ രേഖകൾ സീൽ ചെയ്ത് കിളിരൂർ- കവിയൂർ കേസുകളുടെ അന്നത്തെ അന്വേഷണ ഉദ്യോ​ഗസ്ഥയായിരുന്ന ശ്രീലേഖക്ക് അയച്ചത്. ഡിഐജി ശ്രീലേഖയുടെ ഓഫീസിലുണ്ടായിരുന്ന ഒരു ഉദ്യോ​ഗസ്ഥൻ ഈ കത്തിന്റെ കോപ്പി എനിക്ക് അയച്ചുതരികയുണ്ടായി. അതിൽ പേരൊന്നും എഴുതിയിരുന്നില്ല. ഇത് കിട്ടിയതോടെ ഞാൻ ഡിഐജി ശ്രീലേഖയെ വിളിച്ചു. അങ്ങനെ ഒരു കത്തുണ്ടെന്നും അത് കയ്യിൽ കിട്ടിയെന്നും അവർ വ്യക്തമാക്കുകയും ചെയ്തു. കവിയൂർ കേസും വിഐപികളും- ക്രൈം എഡിറ്റർ ടി പി നന്ദകുമാർ പറയുന്നു.. പൂർണരൂപം വീഡിയോയിൽ കാണുക...

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP