Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202107Friday

കളരിയും അത്യാവശ്യം അഭ്യാസ മുറകളും അറിയാം; ലിംഗം മുറിക്കാനായത് മയക്കി കിടത്തിയതിനാൽ; ഗൂഢാലോചന നടത്തിയത് അയ്യപ്പദാസും ഉന്നത പൊലീസ് ഉദ്യോഗസ്ഥയും; ആര് എതിർത്താലും ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലത്ത് സ്മാരകം നിർമ്മിക്കും; ജനനേന്ദ്രീയം മുറിഞ്ഞ സംഭവത്തിൽ എല്ലാം തുറന്ന് പറഞ്ഞ് സ്വാമി ഗംഗേശാനന്ദ

കളരിയും അത്യാവശ്യം അഭ്യാസ മുറകളും അറിയാം; ലിംഗം മുറിക്കാനായത് മയക്കി കിടത്തിയതിനാൽ; ഗൂഢാലോചന നടത്തിയത് അയ്യപ്പദാസും ഉന്നത പൊലീസ് ഉദ്യോഗസ്ഥയും; ആര് എതിർത്താലും ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലത്ത് സ്മാരകം നിർമ്മിക്കും; ജനനേന്ദ്രീയം മുറിഞ്ഞ സംഭവത്തിൽ എല്ലാം തുറന്ന് പറഞ്ഞ് സ്വാമി ഗംഗേശാനന്ദ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: ലിംഗം ഛേദിച്ച സംഭവത്തിൽ എല്ലാം തുറന്ന് പറഞ്ഞ് സ്വാമി ഗംഗേശാനന്ദ. തന്നെ ആരോ മയക്കികിടത്തിയെന്നും ഇതിന് ശേഷമാണ് കൃത്യം നടത്തിയതെന്നും ഇക്കാര്യത്തിൽ സംശയിക്കുന്നത് തനിക്കൊപ്പം ഭക്ഷണം കഴിച്ച അയ്യപ്പദാസിനെയാണെന്നും ഗംഗേശാനന്ദ മറുനാടനോട് വ്യക്തമാക്കി.

തിരുവനന്തപുരം കണ്ണമൂലയിൽ ചട്ടമ്പി സ്വാമികൾക്ക് സ്മാരകം നിർമ്മിയ്്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരം മുതൽ ലിംഗം ഛേദിച്ച കേസ്സ് ഇപ്പോൾ എത്തിനിൽക്കുന്ന ഘട്ടം വരെയുള്ള കാര്യങ്ങൾ ഗംഗേശാനന്ദ മറുനാടനുമായി പങ്കിട്ടു.നാലുവർഷം മുമ്പ് നടന്ന സംഭവം പാശ്ചാത്യമാധ്യമങ്ങളിൽ പോലും വലിയ വാർത്തയായിയിരുന്നു. ഈ സംഭവത്തിന് ശേഷം സ്വാമി ഗംഗേശാനന്ദ മാധ്യമങ്ങൾക്ക് പിടികൊടുത്തിരുന്നില്ല. മറുനാടനുമായി മുമ്പ് സംസാരിച്ചപ്പോഴും മുഴുവൻ വിവരങ്ങളും വെളിപ്പെടുത്താൻ ഗംഗേശാവനന്ദ തയ്യാറായിരുന്നില്ല.

ഇന്നലെ ചട്ടമ്പി സ്വാമികളുടെ സമാധിദിനാചരണ ചടങ്ങുമായി ബന്ധപ്പെട്ട് കോലഞ്ചേരിയിൽ ഈ ലേഖകനുമായി കണ്ടുമുട്ടിയപ്പോഴാണ് വികാരാധീനനായി. തന്റെ സമരമുഖത്തെ അനുഭവം മുതൽ ലിംഗം ഛേദിക്കൽ വരെയുള്ള തന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളെക്കുറിച്ച് സ്വമി ഗംഗേശാനന്ദ വിശദീകരിച്ചത്. അഭിമുഖത്തിന്റെ പൂർണ്ണരൂപം ചുവടെ.

കളരിയും അത്യാവശ്യം അഭ്യാസമുറകളും പഠിച്ചിട്ടുള്ളതിനാൽ ദേഹത്ത് തൊട്ടാൽ പോലും അറിയിയേണ്ടിയിരുന്നു. എന്നാൽ ലിംഗം ഛേദിച്ച ശേഷമാണ് ഞാൻ അറിയുന്നത്. അതിനർത്ഥം എനിക്ക് ഈ സമയം സ്വബോധമില്ലായിരുന്നു എന്നാണ്. മയങ്ങാൻ കാരണം എന്തോ ഉള്ളിൽച്ചെന്നതാണ്. അന്ന് ഭക്ഷണം കഴിക്കാൻ അയ്യപ്പദാസും ഉണ്ടായിരുന്നു.

ഇയാൾ തന്ന സോഡയും മറ്റും കഴിച്ചിരുന്നു. എനിക്കെതിരെ മൊഴികൊടുത്ത പെൺകുട്ടിയാണ് ഇത് ചെയ്തതെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഇതിന്റെ പിന്നിൽ വലിയഗൂഢാലോചന നടന്നിട്ടുണ്ട് പുറമേ നിന്നുള്ള സാമ്പത്തീകവും അല്ലാത്തതുമായ സഹായം എനിക്കെതിരെ പ്രവർത്തിച്ചവർക്ക് ലഭിച്ചിട്ടുണ്ട്. ഇവരുടെ പിൽക്കാല ജീവിതം പരിശോധിക്കുന്ന ആർക്കും ഇത് വ്യക്തമാവും. എനിക്കെതിരെ പ്രവർത്തിച്ചവർക്ക് എന്റെ കഴിവും ബന്ധങ്ങളുമെല്ലാം അറിയാമായിരുന്നു. ഇത് മുന്നിൽക്കണ്ടാണ് അവർ പദ്ധതി പ്ലാൻ ചെയ്തത്. ഇരയായ പെൺകുട്ടിയെ അയ്യപ്പദാസ് അടക്കമുള്ളവർ പാട്ടിലാക്കിയിരുന്നു. അഭിഭാഷക ട്രെയിനുംഗിന്റെ ഭാഗമായി കേസ്സ് നടപടികളെക്കുറിച്ച് പഠിയ്്ക്കാൻ പെൺകുട്ടിക്ക് പേട്ട സ്റ്റേഷനിൽ അവസരം ഒരുക്കിയത് ഇതിന്റെ ഭാഗമാണ്.

ഇംഗ്ലീഷാണ് അവൾ സാധാരണയായി ഉപയോഗിച്ചിരുന്നത്. സെക്കന്റ് ലാങേജായി അവൾ എടുത്തിരുന്നത് സംസ്‌കൃതവും ഹിന്ദിയുമാണ്. അവൾ മലയാളം നന്നായി സംസാരിക്കും. എഴുതാനും വായിക്കാനും അന്നാളിൽ കൃത്യമായി അറിയില്ലായിരുന്നു. അങ്ങിനെയുള്ള പെൺകുട്ടി മൊഴി എഴുതി നൽകി എന്നുപറയുന്നതിൽ അടിസ്ഥാനമില്ല. അവൾ പറഞ്ഞുകൊടുത്തു. പൊലീസിലെ ഉന്നതവ്യക്തിയുടെ പിണിയാളായിരുന്ന സ്റ്റേഷനിലെ പൊലീസുകാരിൽ ചിലർ ഇത് തങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ തയ്യാറാക്കി കോടതിയിൽ എത്തിച്ചു എന്നാണ് മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്. പെൺകുട്ടിയുടേതായി കോടതിയിൽ എത്തിയ മൊഴി ആസുത്രിതമായി തയ്യാറാക്കിയതാണ്. 14 പ്രാവശ്യം വെട്ടിത്തിരുത്തിയാണ് മൊഴിപകർപ്പ് പൊലീസ് കോടതിയിൽ ഹാജരാക്കിയതെന്ന് പെൺകുട്ടി തന്നെ പറഞ്ഞിട്ടുണ്ട്. ഇതിൽ വിലയ ദുരൂഹതയുണ്ട്.സംഭവം ഉണ്ടായി 12 ദിവസം കഴിഞ്ഞപ്പോൾ എ സി അരുൺകുമാർ എന്നെ ചോദ്യം ചെയ്തിരുന്നു.

അന്ന് എല്ലാകാര്യങ്ങളും പറഞ്ഞിരുന്നു.എന്നാൽ ഒരു കാര്യത്തിൽപ്പോലും അന്വേഷണം നടത്തിയില്ല. പെൺകുട്ടിയുടെ ദേഹപരിശോധന നടത്തുകയോ ആയുധം കണ്ടെടുക്കുകയോ ചെയ്യാതെ എന്നെ കുറ്റവാളിയാക്കുന്നതിനായിരുന്നു പൊലീസിന്റെ തിടുക്കം. പൊലീസുകാരിൽ ചിലർ പൊലീസിനെ ഉന്നത വ്യക്തിയുടെ നിർദ്ദേശാനുസരണമാണ് പ്രവർത്തിച്ചിരുന്നതെന്ന് എനിക്ക് മനസ്സിലാവുകയും ചെയ്്തിരുന്നു. പെൺകുട്ടിയിക്കും അയ്യപ്പദാസിനുമെതിരെ കേസെടുക്കട്ടെ എന്ന് എന്നോട് ചോദിച്ചു. അനുബന്ധമായി നടന്ന കാര്യങ്ങളിൽ പൊലീസിന്റെ ഇടപെടൽ മുൻധാരണയടെയായിരുന്നെന്ന് മനസ്സിലായതിനാൽ കേസ്സ് വേണ്ടെന്ന് എനിക്ക് പറയേണ്ടിവന്നു.

ഞാൻ സാഹായിക്കുന്ന പലരുടെ അടുത്ത്, എന്നെപ്പറ്റി അന്വേഷിച്ച് എന്നേകുടുക്കാൻ തെളിവുണ്ടോ എന്ന് മുമ്പ് പൊലീസ് പലവട്ടം പരിശോധിച്ചിരുന്നു.ഞാൻ റിയിൽ എസ്റ്റേറ്റ് മാഫീയ ആണ് ,കോടിക്കണക്കിന് സമ്പാദ്യം ഉണ്ട് ,ബിമാനിയാണ് എന്നൊക്കെയാണ് സംഭവത്തിന് ശേഷം എന്നെപ്പറ്റി എതിർഭാഗത്തുള്ളവർ പ്രചരിപ്പിച്ചത്.വരുന്ന പണവും ചിലവഴിക്കുന്ന പണവും കൃത്യമായി ഞാൻ എഴുതി സൂക്ഷീയ്ക്കുന്നുണ്ട്.രഹസ്യമായി ഒരു ഇടപാടുകളും എനിക്കില്ല.എന്റെ എല്ലാസാമ്പത്തീക ഇടപാടുകളും ഡിജിറ്റലായി നടപ്പാക്കുന്നതാണ്.എന്റെ കൈയിൽ നിന്നും അയ്യപ്പദാസ് 14.5 ലക്ഷം രൂപ കൈപ്പറ്റിയിട്ടുണ്ട്.ഇതൊക്കെ ഞാൻ പറഞ്ഞിട്ട് ഒരു അന്വേഷണം പോലും അവർ നടത്തിയിട്ടില്ല.ഇതിൽ ഒരു പരാതിയും ഇല്ല.എന്നെ തേജോവധം ചെയ്യാവുന്നതിന്റെ പരമാവധി അവർ ചെയ്തു.പൊലീസിന്റെ തലപ്പത്തിരിക്കുന്ന വ്യക്തി അവരുടെ അധികാരം ഉപയോഗിച്ച് എന്നെ ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ പ്രതി സ്ഥാനത്തുള്ള എനിക്ക് നിശബ്ദനായി ഇരിക്കാനെ സാധിക്കുമായിരുന്നുള്ളു.

അപ്പോഴും ഇപ്പോഴും എന്റെ ആവശ്യം ഒന്നേ ഉള്ളു.ഞാൻ തെറ്റുകാരനാണെങ്കിൽ ശിക്ഷിക്കണം.ഞാൻ മഠാധിപതിയല്ല,ആൾദൈവമല്ല,ശിഷ്യന്മാരില്ല.ഒരു സാധാരണ മനുഷ്യൻ എന്നതിനപ്പുറമൊന്നുമില്ല.ഏതു തരത്തിലുള്ള അന്വേഷണത്തെയും നേരിടാൻ തയ്യാറാണ്.പെൺകുട്ടി കൊടുത്തിട്ടുള്ള മൊഴി പരിശോധിക്കുന്ന ആർക്കും എന്താണ് നടന്നതെന്ന് ആർക്കും ബോദ്ധ്യമാവും.എനിക്കിന് നഷ്ടപ്പെടാൻ ഒന്നുമില്ല.ഈ കേസ്സും ബഹളങ്ങളുമൊന്നും എന്നെ ബാധിച്ചിട്ടില്ല.എന്നെ അറിയുന്നവർ ഇതൊന്നും വിശ്വസിക്കുകയുമില്ല.ഈ സംഭവത്തിൽ നിഷ്പകക്ഷമായി നിരീക്ഷിയ്്ക്കുന്നവർക്ക് ബോദ്ധ്യമാവുന്ന ഒത്തിരി ദൂരൂഹതകൾ ഉണ്ടെന്ന് ബോദ്ധ്യമാവും.

എനിക്കെതിരെ ഉന്നമെന്നയിച്ച ആരോപണങ്ങൾ തെളിക്കുന്നതിനുള്ള രേഖ അവരുടെ(പൊലീസ്)കൈയിലില്ല. അതുകാരണമാണ് അവർ കുറ്റപത്രം കൊടുക്കാത്തത്. അടുത്തിടെയും പൊലീസ് ചോദ്യം ചെയ്തു. 4 മണിക്കൂർ ചോദ്യം ചെയ്്തു. പ്രതിയാവുമ്പോൾ വിളിക്കുമ്പോൾ ചെല്ലാതിരിക്കാൻ പറ്റില്ലല്ലോ.മൊഴിയെടുക്കാൻ എന്ന പേരിലാണ് വിളിക്കുന്നതെങ്കിലും സത്യത്തിൽ നടക്കുന്നത് ചോദ്യം ചെയ്യൽ ആണ്.ഇതുകൊണ്ടും തൃപ്്തി വരാത്ത പൊലീസിന് ഇപ്പോൾ സത്യം പുറത്തുകൊണ്ടുവന്ന പെൺകുട്ടിയെക്കൂടി പ്രതിയാക്കാനാണ് വ്യഗ്രത.തെളിവുണ്ടെങ്കിൽ പ്രതിയാക്കിക്കോളാൻ പറഞ്ഞാണ് അവിടെ നിന്നും ഇറങ്ങിയത്.

ഞാൻ യാതൊരുതരത്തിലും സ്വാധീനിക്കാൻ ശേഷിയുള്ള ആളല്ല.എന്റെ പിന്നിൽ പണചാക്കുകളില്ല.പ്രതിയായതിനാൽ പ്രതികരിക്കാൻ നിയമവ്യവസ്ഥയിൽ അവസരവുമില്ല.ഒരാൾ കുറ്റവാളിയാണോ എന്ന് തീരുമാനിക്കാനുള്ള അവകാശം പൊലീസിനില്ല.കോടതിയാണ് അത് തീരുമാനിക്കേണ്ടത്.അതിനാൽ എത്രയും വേഗം കുറ്റപത്രം കൊടുക്കണമെന്നാണ് ഞാൻ ആവശ്യപ്പെടുന്നത്.ഇതിന് കഴിയാത്തത് തെളിവില്ലാത്തതുകൊണ്ടാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.ഒരു സന്യാസിയായ വ്യക്തിയെ എത്രയും വേഗം എങ്ങിനെ ചിത്രവധം ചെയ്യാം എന്നുള്ള ഒരു വലിയ ഗൂഢാലോചനയുടെ ഭാഗമായി സംഭിച്ചതാണ് ഈ കേസ്സ്.4 വർഷമായി ഈ കേസ്സിൽ കുറ്റപത്രം നൽകാൻ പൊലീസ് തയ്യാറാവാത്തതെന്താണ്.എന്നോടുള്ള സ്നേഹം കൊണ്ടല്ല കുറ്റപത്രം നൽകാത്തത് എന്ന് വ്യക്തമാണ്.സംഭവത്തിന്റെ യഥാർത്ഥ വസ്തുത പുറത്തുവരണമെന്നുതന്നെയാണ് ആഗ്രഹം.അത് അങ്ങിനെ തന്നെ സംഭവിക്കും.ചിലപ്പോൾ കുറച്ച് കാലതാമസമുണ്ടായേക്കും.എന്നാലും സത്യം പുറത്തുവരിക തന്നെ ചെയ്യും.

കണ്ണംമൂലയിൽ ചട്ടമ്പിസ്വാമികൾക്ക് സ്മാരകം നിർമ്മിക്കണമെന്ന ആവശ്യവുമായി സമരരംഗത്തിറങ്ങിയതുമുതൽ എതിർസ്ഥാനത്തുള്ള പൊലീസിലെ ഉന്നത വ്യക്തി പലതരത്തിൽ ദ്രോഹിക്കുകയാണ് ഇതിന്റെ പിൻതുടർച്ചയാണ് ലിംഗം ഛേദിക്കൽ സംഭവവുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.സമരമുഖത്ത് ഉണ്ടായിരുന്നപ്പോൾ 13 കേസ്സുകളാണ് ചാർജ്ജ് ചെയ്തത്.12 എണ്ണം വെറുതെവിട്ടു.ഒരു കേസ്സിൽ 500 രൂപ പിഴയടച്ച് അവസാനിപ്പിക്കുകയായിരുന്നു.നയനാർ സർക്കാരിന്റെ കാലത്ത് ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലമെന്ന് കണ്ടെത്തിയ കണ്ണം മൂലയിൽ സ്മാരകം നിർമ്മിക്കണമെന്നതാണ് അന്നത്തെയും ഇന്നത്തെയും മുഖ്യആവശ്യം.ഇതിനായി എനിക്കുമുന്നേ നിരവധി പേർ പ്രവർത്തിച്ചിട്ടുണ്ട്.ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിൽ വന്നപ്പോൾ കഴക്കൂട്ടത്തുനിന്നുള്ള എം എ വാഹീദ് എം എൽ എ ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലത്തെക്കുറിച്ച് എന്താണ് സർക്കാർ തീരുമാനമെന്ന് ചോദിച്ചിരുന്നു.പിന്നാലെ മുഖ്യമന്ത്രി ഈ എം എൽ എയും എതിർസ്ഥാനത്തുനിൽക്കുന്ന ഉന്നത പൊലീസ് അധികാരിയെയും വിളിപ്പിച്ച് ചർച്ച നടത്തിയിരുന്നു.16 സെന്റ് സ്ഥലത്തിന് പകരം 50 സെന്റ് സ്ഥലം നൽകാമെന്ന് പറഞ്ഞിട്ടും അവർ സമ്മതിച്ചില്ല.നിയമസഭയുടെ രേഖകളിൽ ഇക്കാര്യം വ്യക്തമാണ്.

പലരുടെയും രഹസ്യങ്ങളറിയാവുന്ന ഉന്നത പൊലീസ് അധികാരിയെ ഭരണരംഗത്തുള്ളവർ ഭയപ്പെടുന്നു എന്നാണ് മനസ്സിലാവുന്നത്.എനിക്ക് ഒന്നും ഒളിച്ചുവയ്ക്കാനില്ല.അതുകൊണ്ട്് തന്നെ ആരെയും ഭയപ്പെടുന്നുമില്ല.94 ദിവസത്തോളം മൂകാംബികയിൽ ഉണ്ടായിരുന്നു.നേരത്തെ മുതൽ എന്നേ തേടിയെത്തുന്നവർക്ക് കഴിയാവുന്ന സാഹായം ചെയ്യാറുണ്ട്.ഇപ്പോഴും ഇതുതന്നെ തുടരുന്നു.ഒപ്പം ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലത്ത് സ്മാരകം സ്ഥാപിക്കണമെന്ന ലക്ഷ്യത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്നു.ഇതിനുവേണ്ടി ജീവൻ ത്യജിക്കാനും തയ്യാണ്-സ്വാമി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP