Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202228Monday

ചൈന ഉന്താനും തള്ളാനും വന്നാൽ വെറുതെയിരിക്കുന്ന പട്ടാളക്കാരല്ല ഇന്ത്യയുടേത്; നല്ല ചങ്കൂറ്റമുള്ള പിള്ളേരെ തന്നെയാണ് അതിർത്തിയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്; 62ലെ ഇന്ത്യയും ഇന്നത്തെ ഇന്ത്യയും തമ്മിൽ ഒരുപാട് അന്തരവുണ്ട്; ഇന്ത്യയെ പ്രകോപിപ്പിക്കാൻ മാത്രമേ അവർക്ക് സാധിക്കു; ചൈന നാല് ഭാഗത്ത് നിന്നും അവരുടെ മിലിട്ടറി പവർ ശക്തിപ്പെടുത്തുന്നുണ്ട്; ചങ്കിൽ ചൈനയെ കൊണ്ടുനടക്കുന്നവർ രാജ്യസ്‌നേഹമില്ലാത്തവർ; മറുനാടനോട് മനസ് തുറന്ന് മേജർ രവി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം:ഇന്ത്യ-ചൈന അതിർത്തിയിലുണ്ടായ സംഘർഷത്തിൽ വീരമൃത്യു വരിച്ചത് 20 സൈനികരാണ്. കഴിഞ്ഞ ദിവസമുണ്ടായ ചൈനയുടെ പ്രകോപനപരമായ നീക്കത്തിന് പിന്നാലെ ഇന്ത്യ യുദ്ധ സന്നാഹം ഒരുക്കി അതിർത്തിയിൽ നിലയുറപ്പിച്ചിരിക്കുകയാണ്. ജവാന്മാരുടെ രക്തസാക്ഷിത്വം വെറുതെയാകില്ല എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരിക്കുന്നത്. ഈ അവസരത്തിൽ അതിർത്തിയിലെ പ്രശ്‌നങ്ങൾക്കും ഇന്ത്യ-ചൈന യുദ്ധത്തിൽ നിലപാട് വ്യക്തമാക്കി രംഗത്തെത്തുകയാണ് മേജർ രവി. ഇന്ത്യ ചൈനയുദ്ധമുണ്ടായാൽ അറുപതിലെ ഇന്ത്യയിലാകില്ല 2020ലെ ഇന്ത്യയെന്ന് വ്യക്തമാക്കി രംഗത്തെത്തുകയാണ് മേജർ രവി. മറുനാടനോട് മേജർ രവിയുടെ പ്രതികരണം ഇങ്ങനെ.

'അതിർത്തിയിൽ ഇരുരാജ്യങ്ങളും മുഖാമുഖം നിൽക്കുകയാണ്. യുദ്ധമല്ല. മറിച്ച് ഒരു ചെറിയ ബഹളം മാത്രമാണ് ഇത്. ചൈന- ഇന്ത്യ ബോർഡർ എന്നില്ല. ബ്രട്ടീഷുകാർ മഗ്മോഹൻ ലൈൻ വരച്ച് പോയ സമയത്ത് അവരാരും ഗ്രൗണ്ടിൽ പോയി മാർക്ക് ചെയ്തുകൊണ്ട് ഈ സ്ഥലങ്ങൾ രാജ്യങ്ങളുടേത് എന്ന് നിർണയിച്ചിരുന്നില്ല. തങ്ങളിൽ അടിക്കാൻ ഒരു വടി കരുതിവച്ചിട്ടാണ് ബ്രട്ടീഷുകാർ ഈ രാജ്യം വിട്ടത്. ബ്രട്ടീഷുകാർ എവിടെ നിന്ന് പോയ സമയത്തും ഇതുതന്നെയായിരുന്നു പ്രശ്‌നം.

സ്വാതന്ത്രനാന്തര പരാമാധികാരം നേടിയ ഇന്ത്യ എന്തുകൊണ്ടാണ് നാളിതുവരെ ഇതിനെ കുറിച്ച് ചർച്ച ചെയ്യാഞ്ഞത്. എന്തുകൊണ്ട് രണ്ട് രാജ്യങ്ങളും അതിർത്തിയിലെ ഈ പ്രശ്‌നത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല. വടക്ക് കിഴക്കൻ മേഖലയിൽ പലപ്പോഴും പല പ്രശ്‌നങ്ങളും ഉണ്ടായിരിക്കുന്നത് ആ സ്ഥലങ്ങളെ മാറി മാറി വന്ന സർക്കാരുകൾ അവഗണിച്ചതിന്റെ ഫലമായിട്ടാണ്. അരുണാചൽ വരെയുള്ള പ്രദേശത്ത് എന്തൊക്കെ വിസകസനങ്ങൾ ചെയ്യാൻ കഴിയുമായിരുന്നു. - മേജർ രവി പറയുന്നു.

1948 മുതൽ സ്വാതന്ത്ര്യം ലഭിച്ചെങ്കിലും ആ സ്ഥലങ്ങൾ സംരക്ഷിക്കാൻ ഇന്ത്യ വേണ്ട നടപടികൾ സ്വീകരിച്ചില്ല. അതിനാലാണ് ചൈന കയ്യേറ്റം തുടങ്ങിയത്. ചൈന ഒരു യുദ്ധം ആഗ്രഹിക്കുന്നില്ല. യുദ്ധം ആഗ്രഹിച്ചിരുന്നെങ്കിൽ ആക്രമിച്ച് അവർക്ക് ഈ സ്ഥലങ്ങൾ കീഴ്‌പ്പെടുത്താമായിരുന്നു. ഇന്ത്യ അങ്ങോട്ട് ഒരു രാജ്യത്തേയും ആക്രമിച്ച് ശീലമില്ല. ചൈനയ്ക്ക് യുദ്ധം വന്നാലുള്ള നഷ്ടങ്ങളെ കുറിച്ച് പൂർണമായിട്ടും അറിയാം.

ബംഗ്ലാദേശ് കാര്യങ്ങൾ വച്ച് വിമർശിക്കുന്നവരും കാണും. ഇന്ത്യൻ പട്ടാളത്തിൽ പോലും ചൈനീസ് ഭാഷ അറിയാവുന്നവരുണ്ടായിരിക്കും. മറിച്ച് ചൈനീസ് പട്ടാളത്തിലും ഇന്ത്യൻ ഭാഷ അറിയാവുന്നവരുണ്ട്. ഇവർ തങ്ങളിലാകും പരസ്പരം സംസാരിക്കുക.

ഇന്നലെ നടന്നത് ഒരു ആക്രമമായി കരുതാൻ പോലും പറ്റില്ല. ഗാൽവാനിലെ ഉയർന്ന് പ്രദേശത്ത് വച്ചാണ് ഇരു സേനകളും കൊമ്പ് കോർത്തത്. ആദ്യം അതിർത്തിയിലെത്തി തിരിച്ചുപോയ ചൈന പിന്നീട് 200 ലധികം ആളുകളുമായിട്ടാണ് തിരിച്ചെത്തിയത്. അതിൽ നടന്ന ഉന്തിലും തള്ളിലുമാണ്ഇന്നലെ കേണൽ അടക്കം മൂന്ന് പട്ടാളക്കാർ കെല്ലപ്പെട്ടത്.കമ്പി വടി അടക്കമുള്ള മാരകായുധങ്ങളുമായിട്ടാണ് ചൈനീസ് പട്ടാളം അതിർത്തിയിലെത്തിയിരുന്നത്. ഈ സംഘർഷത്തിൽ എല്ലാവരും കൂടി മറിഞ്ഞാണ് പുഴയിലേക്ക് പോയതെന്ന് കരുതുന്നത്. അത്തരത്തിലാണ് 20ലധികം ആളുകൾ കൊല്ലപ്പെട്ടത് എന്ന ്കരുതുന്നത്.

ഉന്തിലും തള്ളിലുമാണ് ഇത്രയധികം പേർക്ക് പരിക്കും മരണവും സംഭവിച്ചിരിക്കുക. ചൈനയുടെ നാൽപതിലധം സൈനികരേയും
ഇന്ത്യയുടെ 20 സൈനികരേയും പരസ്പരം കൈമാറിയിട്ടുണ്ട് എന്ന് അറിയാൻ കഴിയുന്നത്. ചൈന ഉന്താനും തള്ളാനും വന്നാൽ വെറുതെയിരിക്കുന്ന പട്ടാളക്കാരല്ല ഇന്ത്യയുടേത്.- നല്ല ചങ്കൂറ്റമുള്ള പട്ടാളക്കാരെ തന്നെയാണ് അതിർത്തിയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

എല്ലാവരും കൂടി മറിഞ്ഞ് വീണത് നദിയിലേക്കാണ്. സീറോ ഡിഗ്രിയിൽ പുഴയിലാണ് വീണതെന്ന് ഞാൻ വിലയിരുത്തുന്നത്. ചൈന ചങ്കാണ് ചൈനയെ വളഞ്ഞിട്ട് തല്ലിയെന്നൊക്കെ പോസ്റ്റിടുന്ന ചിലരെ ഞാൻ കണ്ടു. നമ്മുടെ രാജ്യത്ത് നിന്ന് മറ്റുള്ളവന്റെ കൊടിയുടെ നിറം നോക്കി രാജ്യത്തെ വിമർശിക്കുകയാണ്. അവരെ കുറിച്ച് നമ്മൾ ചിന്തിക്കുകയെ വേണ്ട. ഇന്ത്യാ-ചൈന യുദ്ധത്തിൽ ഭീതിയിലിരിക്കുന്ന ഒട്ടനേകം ആളുകൾ രാജ്യത്തുണ്ട്.

യുദ്ധം വന്നാൽ നേരിടാൻ ഇന്ന് ഇന്ത്യയ്ക്ക് ശേഷിയുണ്ട് 62ലെ ഇന്ത്യയല്ല ഇന്ന്. അടിച്ചാൽ തിരിച്ചടിക്കാൻ ശേഷിയുള്ള ശക്തിയായി ഇന്ന് ഇന്ത്യ മാറിയിരിക്കുകയാണ്. ഇന്ത്യയുടെ റോഡ് നിർമ്മാണത്തേയും അരുണാചൽ അടക്കമുള്ള ഭാഗങ്ങളിലെ വികസനപ്രവർത്തനങ്ങളേയും ചൈന ഭയക്കുകയാണ്.വാഹനങ്ങൾ എത്താനും, റേഷൻ എത്താനും, സൈനിക സാധനങ്ങൾ എത്തിക്കാനും കഴിയും. ചൈനയ്്ക്ക് അപ്പുറത്ത് ടാങ്ക് കൊണ്ടുവരാമെങ്കിൽ ഇന്ത്യയ്ക്കും എന്തുകൊണ്ട് അത് ചെയ്തുകൂടാ.

ബോഡോ അടക്കമുള്ള തീവ്രവാദ ഗ്രൂപ്പുകൾ ഇന്ന് ഇന്ത്യയിലില്ല. അവരെല്ലാം ഇന്ത്യൻ സർക്കാരിനെ പൂർണമായി അംഗീകരിച്ചിരിക്കുന്നു. ലോക്കൽസിൽ നിന്ന് ഇന്ത്യയ്ക്ക് പിന്തുണ ലഭിച്ച് കഴിഞ്ഞാൽ ചൈനയ്ക്ക് ആശങ്ക വർധിക്കുക മാത്രമേ ചെയ്യു.നേപ്പാൾ, ഭൂട്ടാൻ തുടങ്ങി മാക്രി പോലുളഅള രാജ്യങ്ങളെ സാമ്പത്തികമായി സഹായിച്ചാണ് ചൈന രംഗത്തെത്തിയത്. നേപ്പാൾ ഇന്ത്യയുമായി നല്ല സൗഹൃദം പുലർത്തിയ രാഷ്ട്രമാണ്. ഇപ്പോൾ ചൈന നേപ്പാളിന്റെ രാഷ്ട്രീയത്തിൽ മുതലെടുപ്പ് നടത്തിയാണ് രംഗത്തെത്തിയിരിക്കുന്നത്. 90കളിൽ പാക്കിസ്ഥാനുമായി ചേർന്ന് ഇന്ത്യക്കെതിരെ തിരിയാൻ ചൈന ശ്രമം നടത്തി. അന്ന് രാജീവ് ഗാന്ധി ഇന്ത്യൻ പീസ് കീപ്പിങ് ഫോഴ്‌സിനെ വിന്യസിച്ച് ശക്തി തെളിയിച്ചു.കൊക്കോ തടാകത്തിനരികിലായി ബെർമയുടെ സഹായത്തോടെ ചൈന എയർഫീൽഡ് നിർമ്മിച്ചിട്ടുണ്ട്.

ചൈന നാല് ഭാഗത്ത് നിന്നും അവരുടെ മിലിട്ടറി പവർ ശക്തിപ്പെടുത്തുന്നുണ്ട്. എന്തിനാണ് പട്ടാളക്കാർ, എന്തിനാണ് സംഘർഷം എന്നൊക്കെ പറയുന്നവർ മനസിലാക്കേണ്ടത് രാജ്യത്തെ ഒരു മണ്ണ് പോലും വിട്ട് കൊടുക്കാതെ കാക്കേണ്ടത് ഒരു പട്ടാളക്കാരന്റെ ആത്മാഭിമാനമാണ്. നിർഭാഗ്യകരമായ സംഭവമാണ് അതിർത്തിയിൽ നടന്നത്. 40ലധികം ചൈനീസ് ബോഡികൾ ഇന്ത്യവിട്ട് കൊടുത്തു. അതിന്റെ വിശദീകരണം സർക്കാർ ഒഫിഷ്യലി പുറത്ത് വിടും. നമ്മൾ നമ്മുടെ മണ്ണിനെയാണ് സ്‌നേഹിക്കേണ്ടത്. 1962ലെ ഇന്ത്യയല്ല ഇന്നത്തെ. ഇന്ന് 130 കോടി ജനങ്ങളാണ് ഇന്ത്യയിലുള്ളത്. ചൈനയ്ക്ക് ഇന്ത്യയെ കീഴ്‌പ്പെടുത്തുക എന്നത് വ്യാമോഹം മാത്രമാണ്. -അദ്ദേഹം പറഞ്ഞു നിർത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP