Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഈ സർക്കാർ വന്നപ്പോൾ എന്നെ തരംതാഴ്‌ത്തി.. എന്നിട്ട് എനിക്കെന്തോ തന്നെന്ന് പറയരുത്.. വിജിലൻസിൽ ഞാൻ ഒന്നും ചെയ്തില്ലെന്ന് പറയുന്നവർ എന്റെ 10 മാസത്തിന് ശേഷം എന്ത് സംഭവിച്ചുവെന്ന് പറയട്ടെ.. വിജിലൻസ് കാലത്തെ അനുഭവങ്ങൾ പുസ്തകത്തിൽ പറയാനുള്ളതാണ്.. വലിയതുറ കടൽ കൊണ്ട് പോകുന്ന വിവരം പറയരുതെന്നാണ് ഉത്തരവ്.. ഇവിടെ ഭരണമുണ്ടോയെന്ന് എനിക്ക് സംശയം ഉണ്ട്.. പിണറായിയുമായി തെറ്റിയ കഥ പറഞ്ഞ് ജേക്കബ് തോമസ്

ഈ സർക്കാർ വന്നപ്പോൾ എന്നെ തരംതാഴ്‌ത്തി.. എന്നിട്ട് എനിക്കെന്തോ തന്നെന്ന് പറയരുത്.. വിജിലൻസിൽ ഞാൻ ഒന്നും ചെയ്തില്ലെന്ന് പറയുന്നവർ എന്റെ 10 മാസത്തിന് ശേഷം എന്ത് സംഭവിച്ചുവെന്ന് പറയട്ടെ.. വിജിലൻസ് കാലത്തെ അനുഭവങ്ങൾ പുസ്തകത്തിൽ പറയാനുള്ളതാണ്.. വലിയതുറ കടൽ കൊണ്ട് പോകുന്ന വിവരം പറയരുതെന്നാണ് ഉത്തരവ്.. ഇവിടെ ഭരണമുണ്ടോയെന്ന് എനിക്ക് സംശയം ഉണ്ട്.. പിണറായിയുമായി തെറ്റിയ കഥ പറഞ്ഞ് ജേക്കബ് തോമസ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നിലപാടുകൾ വ്യക്തമാക്കിയും പ്രതിസന്ധികളിൽ പതറാതെ നിന്നും വാർത്തകളിൽ നിറയുകയാണ് ഡോ. ജേക്കബ് തോമസ് ഐപിഎസ്. ഷൂട്ട് അറ്റ് സൈറ്റിൽ ഡോ. ജേക്കബ് തോമസ് മറുനാടനോട് മനസ്സ് തുറക്കുന്നു. ആർഎസ്എസ് നല്ല മനുഷ്യരുടെ സംഘടന എന്നും പരിഹസിക്കുന്നവർക്ക് കൂറ് ഇന്ത്യയോടല്ല എന്നും പറയാൻ മടി കാണിക്കാത്ത സംസ്ഥാന സർക്കാരിന്റെ കണ്ണിലെ കരടായ ഐപിഎസ് ഓഫീസറിന്റെ ഇന്റർവ്യൂവിന്റെ രണ്ടാം ഭാഗം.

 

ചോദ്യം: ഇടത് പക്ഷം അധികാരത്തിൽ വരുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട ഒരു പദവി തന്നെ സാറിന് ലഭിച്ചു.

ഡോ. ജേക്കബ് തോമസ്: ഈ സർക്കാർ വന്നപ്പോൾ എന്നെ തരംതാഴ്‌ത്തി, എന്റെ താഴെയുള്ള ആളെ എന്റെ മുകളിൽ പ്രതിഷ്ഠിച്ചു. കൂടുതൽ ശമ്പളവും കൊടുത്തു. എന്നിട്ട് എന്നെ എന്ത് ചെയ്തു എന്നാണ് ഈ പറയുന്നത്.

ചോദ്യം: അതൃപ്തനായിരുന്നോ അപ്പോൾ?

ഉത്തരം: തീർച്ചയായിട്ടും. ആ ഓർഡറിൽ ഞാൻ ചാർജ്ജെടുത്തില്ല. പിന്നെ ചില സുഹൃത്തുക്കൾ ഉപദേശിച്ചതുകൊണ്ട് മാത്രമാണ് ഞാൻ തയ്യാറായത്. കള്ളപ്രചരണത്തിന്റെ വിക്ടിംസാണ് ഞങ്ങളൊക്കെ.

ചോദ്യം: വിജിലൻസ് ഡയറക്ടർ എന്ന നിലയിൽ വേണ്ട രീതിയിൽ ഫംഗ്ഷൻ ചെയ്യാൻ സാധിച്ചില്ലെന്നും ഒന്നും ചെയ്യാൻ സാധിച്ചില്ല എന്നുമാണ് സിപിഎംകാർ പ്രചരിപ്പിക്കുന്നത്. അതുകൊണ്ടാണ് മാറ്റിയത് എന്ന് പറയുന്നത്.

ഉത്തരം: കഴിഞ്ഞ മൂന്ന് വർഷമായിട്ട് ഈ പറയുന്നവർ ഇവിടെ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണല്ലോ. എനിക്ക് വിജിലൻസിൽ കിട്ടിയത് ആകെ പത്ത് മാസമാണ്. അതിനിടയിൽ ഞാൻ കുറേ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അത് ഈ സർക്കാരിന്റെ ഒന്നാം പ്രോഗ്രസ് റിപ്പോർട്ടിൽ അത് കൃത്യമായി എഴുതിയിട്ടുണ്ട്. പത്ത് മാസമേ അത് കിട്ടിയുള്ളൂ എന്നായിരുന്നു പ്രധാന പ്രശ്‌നം. പത്ത് മാസത്തിന് ശേഷം എന്ത് ചെയ്തു എന്ന് പറയട്ടെ.

ചോദ്യം: സർക്കാരുമായി തെറ്റിയത് എവിടെയാണ്?

ഉത്തരം: എനിക്കറിഞ്ഞൂടാ. അവധി എടുക്കാൻ പറഞ്ഞു. അതിന് ശേഷവും മുഖ്യമന്ത്രിയെ കണ്ടിട്ടുണ്ട്. ഓഖി പ്രസംഗം പിന്നീടാണ്. തീരദേശത്ത് ഇപ്പോൾ മൂന്നാമത്തെ നിരയാണ് വീടുകൾ പൊയ്‌ക്കൊണ്ടിരിക്കുന്നത്. ഇതിന്റെ കാരണം അഴിമതിയാണ്. തീരപ്രദേശത്തുള്ളവരുടെ ജീവന് സുരക്ഷ ഇല്ലാത്തതിന്റെ കാരണം അഴിമതിയാണ്. ഇവിടെ ആരെങ്കിലും ചോദിക്കാനും പറയാനുമുണ്ടോ?

ചോദ്യം: പരിഹാരം എന്താണ്?

ഉത്തരം: എനിക്കറിയാം എന്ത് ചെയ്യണമെന്ന്. പക്ഷേ എന്നെ കൊണ്ട് ചെയ്യിക്കത്തില്ലല്ലോ.

ചോദ്യം: സസ്‌പെൻഷൻ നിയമവിരുദ്ധമായി നീട്ടിക്കൊണ്ട് പോകുന്നു. സാറ് എന്തുകൊണ്ട് ഇതിനെതിരെ നടപടിയുമായി പോകുന്നില്ല?

ഉത്തരം: 2017 ഡിസംബറിലാണ്. തിരിച്ച് കയറിയിട്ട് എന്ത് ചെയ്യാനാണ്. സിവിൽ സർവീസിലേക്ക് പുതുതായി വരുന്നവർക്ക് രാജ്യസേവനമാണ് താല്പര്യമെങ്കിൽ വേറെ പണിക്ക് പോകുന്നതാകും നല്ലത്.

ചോദ്യം: ഈ സർക്കാരിന്റെ ഭരണത്തെ എങ്ങനെ വിലയിരുത്തുന്നു?

ഉത്തരം: ഇന്ത്യൻ ഭരണഘടന അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യം ഇവിടെ ഉണ്ടോ?

ചോദ്യം: ശബരിമല വിഷയത്തിൽ സർക്കാർ നിലപാട് എടുത്ത്ചാട്ടം ആയിപ്പോയോ?

ഉത്തരം: അത് വളരെ തന്ത്രപരമായിട്ടുള്ള നയതീരുമാനമല്ലേ.

ചോദ്യം: എന്താണ് ആ സ്ട്രാറ്റജി?

ഉത്തരം: ബെനഫിറ്റുകളാകാം.

ചോദ്യം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വലിയ തിരിച്ചടി ഉണ്ടായി. എന്തുകൊണ്ടാകാം?

ഉത്തരം: പ്രോഗ്രസ് റിപ്പോർട്ട് വെബ്‌സൈറ്റിൽ പരസ്യം ചെയ്തത് ഒരെണ്ണം. പക്ഷേ യതാർത്ഥ പ്രോഗ്രസ് എന്താണെന്ന് ജനങ്ങൾക്ക് മനസിലായി.

ചോദ്യം: ശബരിമല വിഷയത്തിൽ സർക്കാരിന് സുപ്രീംകോടതിയോടും ഭരണഘടനയോടുമല്ലേ വിധേയത്വം പ്രകടിപ്പിക്കാൻ പറ്റൂ?

ഉത്തരം: സർക്കാർ മാത്രമല്ല, ജനങ്ങളും ഭരണഘടനയോടും സുപ്രീംകോടതി വിധിയോടും വിധേയത്വം പാലിച്ചേ പറ്റൂ. അതിന് തർക്കമൊന്നുമില്ല. നടപ്പാക്കാത്ത സുപ്രീംകോടതി ഉത്തരവുകളാണോ നടപ്പാക്കിയ ഉത്തരുവുകളാണോ കേരളത്തിൽ കൂടുതൽ?

ചോദ്യം: വിജിലൻസ് ഡയറക്ടറായിരുന്നപ്പോൾ കണ്ടെത്തിയ ഞെട്ടിക്കുന്ന സംഭവങ്ങൾ?

ഉത്തരം: കേരളത്തിലെ ഒരു കാര്യവും എന്നെ ഞെട്ടിക്കുന്നില്ല എന്നാണ് വാസ്തവം. അതിന് മുന്നിലത്തെ ഭരണത്തിലും അങ്ങനത്തെ കുറച്ച് കാര്യങ്ങൾ കണ്ടിരുന്നതുകൊണ്ട് പിന്നീട് കണ്ട കാര്യങ്ങൾ ഞെട്ടിക്കുന്നതൊന്നും അല്ല.

ചോദ്യം: പിണറായി വിജയനാണോ ഉമ്മൻ ചാണ്ടിയാണോ ഭേദം?

ഉത്തരം: രണ്ട് മനുഷ്യരെ അങ്ങനെ ഒരിക്കലും കംപയർ ചെയ്യാൻ പറ്റില്ല.

ചോദ്യം: പുസ്തകം എഴുതിയതിനാണ് ആദ്യം സസ്‌പെൻഷൻ കിട്ടിയത്. അത് അത്രവലിയ ക്രിമിനൽ കുറ്റമാണോ?

ഉത്തരം: ഞാൻ ആ പുസ്തകം പലർക്കും വായിക്കാൻ കൊടുത്തു. ഇതിനകത്ത് ക്രിനിനൽ കുറ്റം ഉണ്ടെന്ന് വായിച്ചവരാരും ഇത് വരെ പറഞ്ഞിട്ടില്ല.

ചോദ്യം: ചില ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കില്ലേ?

ഉത്തരം: കേരളത്തിന്റെ ഐഎഎസ് അസോസിയേഷൻ ജേക്കബ് തോമസിനെതിരെ സമരം നടത്താൻ ഒരു തീരുമാനം എടുത്തിരുന്നു. പിന്നീട് മുഖ്യമന്ത്രി നടത്തിയ ചർച്ചയുടെ ഫലമായാണ് സമരം വേണ്ടെന്ന് വെച്ചത്. എന്തിനാകും അവർ അങ്ങനെ ചെയ്തത്? ഇപ്പോഴും എന്നെ അകത്ത് കയറ്റാത്തതിന്റെ കാരണം അവയാണ്.

ചോദ്യം: ഒരുപക്ഷേ പൊളിറ്റിക്കൽ കാരണത്തേക്കാൾ വലുതായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥ ലോബി തന്നെയാകാം?

ഉത്തരം: എന്ന തന്നെയാണ് എന്റെയും വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP