Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ന്യൂജനറേഷൻ വോട്ടുകൾ നിലനിർത്താനാകാതെ സിപിഐ(എം) പാടുപെടുന്നു; ഇരുമുന്നണികളേയും മടുത്ത ജനങ്ങൾ മൂന്നാം ഓപ്ഷനായി ബിജെപിയെ കാണുന്നു; തിരുത്തും തിരുത്തുമെന്നു പറയുന്നതല്ലാതെ പിണറായി തിരുത്തുന്നില്ല: വെള്ളാപ്പള്ളി നടേശൻ മറുനാടനോട്

ന്യൂജനറേഷൻ വോട്ടുകൾ നിലനിർത്താനാകാതെ സിപിഐ(എം) പാടുപെടുന്നു; ഇരുമുന്നണികളേയും മടുത്ത ജനങ്ങൾ മൂന്നാം ഓപ്ഷനായി ബിജെപിയെ കാണുന്നു; തിരുത്തും തിരുത്തുമെന്നു പറയുന്നതല്ലാതെ പിണറായി തിരുത്തുന്നില്ല: വെള്ളാപ്പള്ളി നടേശൻ മറുനാടനോട്

ആലപ്പുഴ : എന്നും പറയും, തിരുത്തുമെന്ന്. പക്ഷേ ഇന്നു വരെ തിരുത്തിയില്ല. നെയ്യാറ്റിങ്കരയിൽ പാഠം പഠിച്ചിട്ടും തിരുത്താൻ തയ്യാറായില്ല. ഇപ്പോൾ അരുവിക്കരയിൽ തോറ്റിട്ടും തിരുത്തുമെന്ന് പിണറായി പറയുന്നു. സത്യമാണോയെന്ന് പിണറായി വിജയനോടു തന്നെ ചോദിക്കണമെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മറുനാടനോട് പറഞ്ഞു.

ചെറുകക്ഷികൾ ഒന്നടങ്കം തിരുത്താൻ ആവശ്യപ്പെട്ടിട്ടും സി പി എം വല്ല്യേട്ടൻ കളിച്ചു. ഫലമോ, കഴിഞ്ഞ നാലുവർഷത്തിനിടയിൽ കേരളത്തിൽ നടന്ന ഒരു തെരഞ്ഞെടുപ്പിലും ഇടതുമുന്നണിക്കോ സി പി എമ്മിനോ കാര്യമായ നേട്ടം കൊയ്യാൻ കഴിഞ്ഞില്ല. ഒപ്പമുള്ളവരെ ഭീഷണിപ്പെടുത്തിയും അക്രമിച്ചും നിർത്തുന്ന കാലം കഴിഞ്ഞു. ആ മോഹം വിലപ്പോവില്ല. ഇനി സ്‌നേഹം നൽകി സ്‌നേഹം തിരിച്ചുവാങ്ങുന്ന പരിപാടി മാത്രമേ നടക്കുകയുള്ളു. ഒന്നുംചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ നല്ലവാക്ക് പറയാനെങ്കിലും പിണറായി പഠിച്ചാൽ കൊള്ളാം, വെള്ളാപ്പള്ളി പറഞ്ഞു.

പിശാചിനെ കണ്ടവൻ ഇരുട്ടു കാണുമ്പോഴും പിശാചെന്ന് പറയുന്ന അവസ്ഥയാണ് പിണറായിക്കിപ്പോൾ. വി എച്ച് പി നേതാവ് കേരളത്തിൽ വന്നതിനെ പിണറായി തുടർച്ചയായി വിമർശിക്കുന്നു. ഒരു കാര്യവുമില്ല. അരുവിക്കരയിലെ തെരഞ്ഞെടുപ്പ് പരാജയം മറയ്ക്കാൻ ചെയ്യുന്ന തന്ത്രങ്ങൾ മാത്രമാണ്. കൂടാതെ ഇരുമുന്നണികളും സകലസംവിധാനങ്ങളും ഉപയോഗിച്ച് വോട്ടു പിടിച്ചിട്ടും ബിജെപി ഒറ്റയ്ക്ക് മൽസരിച്ച് മുന്നേറ്റം ഉണ്ടാക്കിയപ്പോൾ വിജയം ആർക്കാണെന്ന് വിലയിരുത്തേണ്ടതുണ്ട്.

ഇനി നടക്കാൻ പോകുന്നത് കേരളത്തിലെ സി പി എമ്മിൽ ബംഗാൾ ആവർത്തിക്കുമെന്നതാണ്. തൊഗാഡിയ ചേർത്തലയിൽ വന്നത് കൃഷികാര്യങ്ങൾ ചർച്ചചെയ്യാനും പ്രസംഗിക്കാനുമാണ്. അടിസ്ഥാനവർഗത്തിനും കൃഷിക്കാരനും ചെത്തുകാരനും ഉതകുന്ന ഏതെങ്കിലും പ്രവർത്തനവുമായി പിണറായി ക്ഷണിച്ചാൽ എസ് എൻ ഡി പി സഹകരിക്കും. തൊഗാഡിയ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ആരംഭിക്കുന്ന കോളേജുകളുടെ കാര്യങ്ങൾ സംസാരിക്കാനാണ് തന്നെ വീട്ടിൽ സന്ദർശിച്ചത്.

സംസഥാനത്തെ ന്യൂജനറേഷൻ വോട്ടുകൾ നിലനിർത്താൻ കഴിയാതെ സി പി എം പാടുപെടുകയാണ്. പുതിയ തലമുറ സി പി മ്മിനെ കൈവിടുന്ന തരത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിജെപി മൂന്ന് നിയോജക മണ്ഡലങ്ങളിലാണ് തലസ്ഥാന ജില്ലയിൽ ലീഡ് നേടിയത്. ഇടതുസ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്ക് പോയി. ഇതെല്ലാം കണ്ടിട്ടും പിണറായി പഠിച്ചില്ല. കേരളത്തിൽ ഇരുമുന്നണികളെയും മടുത്ത ജനങ്ങൾ ഒരു മൂന്നാം ഓപ്ഷൻ എന്ന തരത്തിലാണ് ബിജെപിയെ ആശ്രയിച്ചത്. മറ്റു മാർഗങ്ങളില്ലാതെ നട്ടം തിരിയുന്ന സംസ്ഥാനത്തെ ജനങ്ങൾ ബിജെപിയോട് ഇഷ്ടമുണ്ടായിട്ടു വോട്ടുചെയ്തതല്ല. മറിച്ച് ഗത്യന്തരമില്ലാതെ ചെയ്തുപോകുന്നതാണ്, വെള്ളാപ്പള്ള നടേശൻ വ്യക്തമാക്കി.

പ്രവീൺ തൊഗാഡിയയുടെ കണിച്ചുകുളങ്ങര സന്ദർശനത്തെ സിപിഐ(എം) വിമർശിച്ചിരുന്നു. ഈഴവ വോട്ടുകൾ ബിജെപിയിൽ എത്തിക്കാനുള്ള ഗൂഡനീക്കമാണ് നടത്തുന്നതെന്നും പറഞ്ഞു. അരുവിക്കരയിൽ അതുകൊണ്ട് തന്നെ സിപിഐ(എം) സ്ഥാനാർത്ഥിക്ക് അനുകൂലമായി വെള്ളാപ്പള്ളി ഒന്നും പറഞ്ഞിരുന്നില്ല. രണ്ട് കരുത്തരും ഒരു മിടുക്കനുമാണ് മത്സരിക്കുന്നതെന്നായിരുന്നു ആദ്യ പരമാർശം. പിന്നീട് ശബരിനാഥന് വിചാരിച്ചതിനേക്കാൾ മിടുക്കനാണെന്നും അഭിപ്രായപ്പെട്ടു. ഇതോടെ ഈഴവ സമൂദായം സിപിഎമ്മിനെ ഉപതെരഞ്ഞെടുപ്പിൽ കൈവിട്ടുവെന്നാണ് വിലയിരുത്തൽ. രാജഗോപാൽ നേടിയ വോട്ടുകളിൽ ഈഴവരുടെ സ്വാധീനം കൂടുതലാണെന്നും വ്യക്തമാണ്. ഇതെല്ലാം മനസ്സിൽ വച്ച് തന്നെയാണ് മറുനാടൻ മലയാളിയോട് വെള്ളാപ്പള്ളി സംസാരിച്ചതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP