Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒന്നരവർഷം മുമ്പ് ലഭിക്കേണ്ട പ്രമോഷൻ തടഞ്ഞുവച്ചത് ഇടത് നേതാവിന്റെ മകനായതിനാൽ; കിൻഫ്രയിലെ ജനറൽ മാനേജർ പദവി അർഹതപ്പെട്ടത്; അച്ഛന്റെ പേരിൽ ഒന്നും നേടിയിട്ടില്ലെന്ന് ഉണ്ണികൃഷ്ണൻ; പൊതുമേഖലാ സ്ഥാപനത്തിലെ ബന്ധുത്വവിവാദത്തിൽ കോലിയക്കോടന്റെ മകൻ മറുനാടനോട്

ഒന്നരവർഷം മുമ്പ് ലഭിക്കേണ്ട പ്രമോഷൻ തടഞ്ഞുവച്ചത് ഇടത് നേതാവിന്റെ മകനായതിനാൽ; കിൻഫ്രയിലെ ജനറൽ മാനേജർ പദവി അർഹതപ്പെട്ടത്; അച്ഛന്റെ പേരിൽ ഒന്നും നേടിയിട്ടില്ലെന്ന് ഉണ്ണികൃഷ്ണൻ; പൊതുമേഖലാ സ്ഥാപനത്തിലെ ബന്ധുത്വവിവാദത്തിൽ കോലിയക്കോടന്റെ മകൻ മറുനാടനോട്

അരുൺ ജയകുമാർ

തിരുവനന്തപുരം: വ്യവസായ വകുപ്പിലെ സിപിഐ(എം) നേതാക്കളുടെ ബന്ധുക്കളുടെ നിയമനങ്ങൾ ഏറെ വിവാദമായിരുന്നു. വ്യവസായ മന്ത്രി ഇപിജയരാജന്റെ ബന്ധുവും പികെ ശ്രീമതി ടീച്ചറുടെ മകനുമായി സുധീർ നമ്പ്യാരുടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ എംഡി സ്ഥാനത്തെ നിയമനമാണ് വിവാദത്തിന് പുതു തലം നൽകിയത്. ഇതിനിടെയിൽ ജയരാജന്റെ മറ്റ് ബന്ധുക്കളുടെ പേരുകളും ചർച്ചയായി. സിപിഐ(എം) നേതാക്കളിൽ ചിലരുടെ പേരുകളും വാർത്തയായി. ഇതിൽ സുധീർ നമ്പ്യാരുടെ പദവി മുഖ്യമന്ത്രി ഇടെപെട്ട് ഒഴിവാക്കുകയും ചെയ്തു. അതിനിടെ തനിക്ക് പൊതുമേഖലാ സ്ഥാപനമായ കിൻഫ്രയുടെ ജനറൽ മാനേജറാകാനുള്ള യോഗ്യതയെല്ലാം ഉണ്ടെന്ന് സിപിഐ(എം) മുൻ എംഎൽഎയായ കോലിയക്കോട് കൃഷ്ണൻനായരുടെ മകൻ ഉണ്ണികൃഷ്ണൻ വ്യക്തമാക്കുകയാണ്.

കിൻഫ്രയുടെ ജനറൽ മാനേജറായി ചുമതലയേറ്റത് സിപിഐ(എം) സംസ്ഥാന നേതാവിന്റെ മകൻ എന്ന ലേബലിലല്ലെന്നു ടി. ഉണ്ണികൃഷ്ണൻ മറുനാടൻ മലയാളിയോട് പറഞ്ഞു. സിപിഐ(എം) സംസ്ഥാന സമിതി അംഗവും മുൻ വാമനപുരം എംഎൽഎയുമായ കോലിയക്കോട് കൃഷ്ണൻ നായരുടെ മകനാണ് ഉണ്ണികൃഷ്ണൻ. 14 വർഷമായി കിൻഫ്രയിൽ ജോലി ചെയ്യുന്ന തനിക്ക് രാഷ്ട്രീയ കാരണങ്ങളാൽ ഒന്നര വർഷം മുൻപ് നിയമപരമായി ലഭിക്കേണ്ട ജനറൽ മാനേജർ പദവി ലഭിക്കാതിരിക്കുകയാണുണ്ടായതെന്നും അദ്ദേഹം മറുനാടനോട് പറഞ്ഞു. തനിക്ക് ജനറൽ മാനേജർ പദവി ലഭിച്ചത് പിൻവാതിലിലൂടെയാണ് എന്ന് ചില കേന്ദ്രങ്ങൾ പറഞ്ഞ് പരത്തിയെന്നും ഉണ്ണികൃഷ്ണൻ പറയുന്നു.

മുൻപ് ജനറൽ മാനേജറായിരുന്ന സുധാകരൻ എന്നയാൾ 2015 ജൂലൈയിൽ വിരമിച്ചപ്പോൾ തന്നെ തനിക്ക് ലഭിക്കേണ്ട പദവിയായിരുന്നു ഇത്. എന്നാൽ ഒരു ഇടത് പക്ഷ നേതാവിന്റെ മകനായതാണ് അന്ന് തനിക്ക് തിരിച്ചടിയായതും അവസരം നിഷേധിക്കപ്പെടാനും കാരണമെന്ന് ഉണ്ണികൃഷ്ണൻ മറുനാടനോട് പറഞ്ഞു. അന്ന് വിരമിച്ച സുധാകരൻ പുനർ നിയമനത്തിന് അപേക്ഷ നൽകി വീണ്ടും ജനറൽ മാനേജർ പദവിയിലേക്ക് എത്തുകയായിരുന്നു. ഇക്കഴിഞ്ഞ ജൂണിൽ ഇയാളുടെ കാലാവധി അവസാനിച്ചപ്പോൾ വീണ്ടും അപേക്ഷച്ചെങ്കിലും സർക്കാർ അതിന് അനുമതി നൽകിയിരുന്നില്ല. പിന്നീട് കിൻഫ്രയിൽ യോഗ്യതയുള്ള ഒരാളെ ജനറൽ മാനേജറായി നിയമിക്കാൻ സർക്കാർ ഉത്തരവിടുകയായിരുന്നു. അങ്ങനെയാണ് തനിക്ക് അവസരം ലഭിച്ചതെന്നും ഉണ്ണികൃഷ്ണൻ പറയുന്നു.

തന്റെ നിയമനം അനധികൃതമായി നടന്നതാണ് എന്ന് പറയുന്നവരോട് ഉണ്ണികൃഷ്ണൻ പറയുന്ന മറുപടി ഇങ്ങനെയാണ് 14 വർഷങ്ങൾക്ക് മുൻപ് അസിസ്റ്റന്റ് മാനേജറായി കിൻഫ്രയിൽ ചുമതലയേറ്റയാലാണ് താനെന്നും പിന്നീട് ഡെപ്യൂട്ടി മാനേജറായും മാനേജറായും ഒക്കെ സ്ഥാനക്കയറ്റം ലഭിച്ച് പടി പടിയായി തന്നെയാണ് മേലേക്ക് വന്നതും ജനറൽ മാനേജറായതും. ഇതിനിടെയാണ് സുധീർ നമ്പ്യാറുടെ പേരുയർന്നതോടെ വിവാദമെത്തിയത്. ഇതോടെ എല്ലാ ബന്ധു നിയമനവും പരിശോധിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെടുകയും ചെയ്തു. പാലക്കാട് നിന്നും സിവിൽ എഞ്ചിനീയറിങ്ങ് പാസ്സായ ആളാണ് ഉണ്ണികൃഷ്ണൻ, ഇതിന് പുറമേ കേരളാ യൂണിവേഴ്‌സിറ്റിയുടെ കീഴിൽ ലോ അക്കാദമിയിൽ നിന്നും എൽഎൽബിയും പിന്നീട് എംബിഎയും,കേരളാ സർവ്വകലാശാലയിൽ നിന്നും മാനേജ്‌മെന്റ് സ്റ്റഡീസിൽ ഡോക്ടറേറ്റും നേടിയ വ്യക്തിയാണ് ഉണ്ണികൃഷ്ണൻ.

അതുകൊണ്ട് തന്നെ ഉണ്ണികൃഷ്ണന് എല്ലാ യോഗ്യതയുമുണ്ടെന്നാണ് വിലയിരുത്തൽ. ഈ വികാരം തന്നെയാണ് മറുനാടനോടും ഉണ്ണികൃഷ്ണൻ പങ്കുവച്ചത്. തനിക്കെതിരെയും സമാനമായി നേരായ മാർഗത്തിലൂടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പതെത്തി യവർക്കെതിരെ വ്യാജ വാർത്തകൾ പടച്ച് വിടുന്നത് ശരിയല്ല. നല്ല വിദ്യാഭ്യാസ യോഗ്യതയുള്ളവരെ പോലും ഒരു യോഗ്യതയില്ലാത്തവരെന്ന് മുദ്രകുത്തുന്നു. ഇത് ശരിയോണോ എന്ന് പരിശോധിക്കട്ടെ. ഒരിക്കൽ കള്ളനെന്ന വ്യാജപേര് മുദ്ര കുത്തിയാൽ പിന്നെ എന്തൊക്കെ നല്ലത് ചെയ്താലും അത് അംഗീകരിക്കപെടില്ല. ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ പൊതുവത്കരണം നടത്തുന്നത് ശരിയായ പ്രവണതയായി തോന്നുന്നില്ലെന്നും ഉണ്ണികൃഷ്ണൻ പറയുന്നു.

പൊതുമേഖലാ സ്ഥാപനങ്ങളിലെ എംഡി മാരെ തെരഞ്ഞെടുക്കുന്നതിന് 90 ശതമാനം സ്ഥാപനങ്ങൾക്കും മാനദണ്ഡങ്ങളോ പ്രത്യേക യോഗ്യതകളോ ഒന്നും ഇല്ല. ഇതിന് അപേക്ഷ ക്ഷണിക്കാനോ, ഇന്റർവ്യൂ നടത്തി മാത്രം ആളെ പ്രവേശിപ്പിക്കണമെന്നോ നിഷ്‌കർഷിച്ചിട്ടില്ലെന്നും ഉണ്ണികൃഷ്ൺ മറുനാടനോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP