Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'കിവീസ്' എന്ന സന്നദ്ധ സംഘടന രാഷ്ട്രീയ പക്ഷമില്ലാതെ പ്രവർത്തിക്കും; അക്രമത്തിന്റെ മുറിപ്പാടുകൾ ശരീരത്തെ വിഷമിപ്പിക്കുന്നുണ്ട്; എങ്കിലും എത്രയും വേഗം സാമൂഹ്യ പ്രവർത്തനത്തിൽ സജീവമാകും; തലശ്ശേരിയിൽ മാത്രം 200ൽ ഏറെ വർക്കിങ് മെമ്പർമാർ സംഘടനക്കുണ്ട്; ഷംസീറിന്റെ അറസ്റ്റിനായി സതീശൻ പാച്ചേനി നടത്തുന്ന ഉപവാസത്തിൽ പങ്കെടുക്കില്ല; സിഒടി നസീർ മറുനാടനോട് നിലപാട് വിശദീകരിക്കുമ്പോൾ

'കിവീസ്' എന്ന സന്നദ്ധ സംഘടന രാഷ്ട്രീയ പക്ഷമില്ലാതെ പ്രവർത്തിക്കും; അക്രമത്തിന്റെ മുറിപ്പാടുകൾ ശരീരത്തെ വിഷമിപ്പിക്കുന്നുണ്ട്; എങ്കിലും എത്രയും വേഗം സാമൂഹ്യ പ്രവർത്തനത്തിൽ സജീവമാകും; തലശ്ശേരിയിൽ മാത്രം 200ൽ ഏറെ വർക്കിങ് മെമ്പർമാർ സംഘടനക്കുണ്ട്; ഷംസീറിന്റെ അറസ്റ്റിനായി സതീശൻ പാച്ചേനി നടത്തുന്ന ഉപവാസത്തിൽ പങ്കെടുക്കില്ല; സിഒടി നസീർ മറുനാടനോട് നിലപാട് വിശദീകരിക്കുമ്പോൾ

രഞ്ജിത്ത് ബാബു

കണ്ണൂർ: സി.ഒ.ടി. നസീറിനെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ ഷംസീർ എംഎൽഎ യെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി.സി.സി പ്രസിഡണ്ട് സതീശൻ പാച്ചേനി നടത്തുന്ന ഉപവാസത്തിൽ നസീർ പങ്കെടുക്കില്ല. ഉപവാസത്തിൽ പങ്കെടുക്കാൻ കോൺഗ്രസ്സ് നേതൃത്വം തന്നെ ക്ഷണിച്ചിട്ടില്ലെന്നും നസീർ മറുനാടൻ മലയാളിയോട് പറഞ്ഞു. താൻ നയിക്കുന്ന ' കിവീസ് ' എന്ന സന്നദ്ധ സംഘടന രാഷ്ട്രീയ പക്ഷമില്ലാതെ പ്രവർത്തിക്കുമെന്നും നിലവിൽ ഓൺലൈൻ മെമ്പർമാരായി കേരളത്തിനകത്തും പുറത്തുമായി 4000 ത്തിലേറെ പേർ സംഘടനയിലുണ്ട്.

തലശ്ശേരിയിൽ മാത്രം 200ൽ ഏറെ വർക്കിങ് മെമ്പർമാരും സംഘടനക്കുണ്ടെന്ന് നസീർ പറഞ്ഞു. ഇത്രയും പേരുടെ സേവനത്തിലൂടെ സാമൂഹ്യപ്രവർത്തനം ശക്തമാക്കും. വികസനത്തിനും ക്ഷേമപ്രവർത്തനത്തിനും മുൻതൂക്കം നൽകി കിവീസിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരംഭിക്കാൻ ഉദ്ദേശിക്കുന്നതായി നസീർ പറഞ്ഞു. എന്നാൽ ഇവയൊന്നും രാഷ്ട്രീയ പാർട്ടികളുടെ പിൻ ബലത്തിലാകില്ലെന്നും നസീർ പറയുന്നു. അക്രമത്തിന്റെ മുറിപ്പാടുകൾ ശരീരത്തെ വിഷമിപ്പിക്കുന്നുണ്ട്. എന്നാൽ എത്രയും വേഗം സാമൂഹ്യ പ്രവർത്തനത്തിനിറങ്ങാൻ തയ്യാറെടുക്കുയാണ് താനെന്നും നസീർ പറയുന്നു.

ഷംസീർ എംഎൽഎ ക്ക് തന്നെ അക്രമിച്ച സംഭവത്തിലെ പങ്കിനെക്കുറിച്ച് മൂന്ന് തവണ പൊലീസ് മൊഴിയെടുത്തിരുന്നു. അക്രമിക്കപ്പെട്ട് ആശുപത്രിയിൽ കഴിയുമ്പോൾ അർദ്ധ ബോധാവസ്ഥയിലാണ് ആദ്യത്തെ മൊഴി നൽകിയത്. പിന്നീട് ആശുപത്രിയിൽ വെച്ച് രണ്ട് തവണ മൊഴി ആവർത്തിക്കുകയും ചെയ്തു. കേസ് അട്ടിമറിക്കാനുള്ള ശ്രമം അന്നേ തുടങ്ങിയിരുന്നതായി സൂചന ലഭിച്ചതായും നസീർ പറഞ്ഞു. അന്ന് നൽകിയ രണ്ടാമത്തേയും മൂന്നാമത്തേയും മൊഴിയുടെ പകർപ്പിനുവേണ്ടി ആവശ്യപ്പെട്ടപ്പോൾ പൊലീസ് നിഷേധിക്കുകയായിരുന്നു. തനിക്ക് പൂർണ്ണനീതി ലഭിക്കുമെന്നുറപ്പില്ല. അതിനാൽ ഹൈക്കോടതിയെ സമീപിക്കാനാണ് താൻ ഉദ്ദേശിക്കുന്നത്.

കഴിഞ്ഞ ദിവസം കോടതിയിൽ കീഴടങ്ങിയ കതിരൂർ കൊയിറ്റി വീട്ടിൽ സി. ശ്രീജിൻ (26), കാവുംഭാഗത്തെ ശ്രീലക്ഷ്മി ക്വാട്ടേഴ്സിൽ റോഷൻ ആർ ബാബു (26) എന്നിവരെ കോടതി പൊലീസിന് വിട്ട് നൽകിയിരിക്കയാണ്. ഇവരെ ചോദ്യം ചെയ്താൽ നസീർ വധശ്രമക്കേസിലെ ഗൂഢാലോചന പുറത്ത് വരുമെന്നാണ് പൊലീസ് കരുതുന്നത്. എന്നാൽ നസീർ ആക്രമ കേസിൽ എ. എൻ. ഷംസീറിനെതിരെയുള്ള തെളിവുകൾ പുറത്ത് വരാതിരിക്കാൻ കടുത്ത സമ്മർദ്ദം പൊലീസിന് മേൽ നടക്കുന്നുണ്ടെന്ന ആരോപണം ഉയരുന്നുണ്ട്. റോഷൻ ആർ ബാബുവിനെ ഒളിവിൽ കഴിയാൻ സഹായിച്ച തമിഴ്‌നാട് ഹുസൂറിലെ ബേക്കറി ഉടമ കൊളശ്ശേരിയിലെ ബിശ്വാസിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ മാസം 18 നാണ് തലശ്ശേരി കായ്യത്ത് റോഡിൽ വെച്ച് നസീർ ആക്രമിക്കപ്പെട്ടത്. പണത്തിന് വേണ്ടി ആരുടെ ക്വട്ടേഷനും ഏറ്റെടുക്കുന്നവരാണ് റിമാന്റിലായ പ്രതികൾ. ഇവരെ നസീറിനെ അക്രമിക്കാൻ പാർട്ടി പ്രാദേശിക ഘടകം തന്നെ ക്വട്ടേഷൻ നൽകിയതായാണ് വിവരം. സിപിഎം. വിടുകയും പാർട്ടിക്കെതിരെ പ്രവർത്തിക്കുകയും ചെയ്ത വിരോധത്തിലാണ് നസീറിനെ അക്രമിക്കാൻ ക്വട്ടേഷനെടുത്തതെന്നാണ് പ്രതികൾ നൽകിയ വിവരം. ഇതിന് പുറമേ ഒരു ചൂതാട്ട സംഘത്തിന്റെ കൈയും അക്രമത്തിന് പിന്നിലുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

അതിനു മുമ്പും നസീറിനെ അപകടപ്പെടുത്താൻ ശ്രമം നടന്നിരുന്നു. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ നസീർ കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശപത്രി വിട്ട് വീട്ടിൽ വിശ്രമിക്കുന്ന നസീറിനെ സന്ദർശിക്കാൻ നിരവധി പേരെത്തുന്നുണ്ട്. സിപിഎം. ന്റെ പ്രാദേശിക നേതാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. തലശ്ശേരി മുനിസിപ്പാലിറ്റിയിലേയും കൊളശ്ശേരി പഞ്ചായത്തിലേയും പ്രാദേശിക ഘടകങ്ങളിലെ ചിലർ ഗൂഢാലോചനയിൽ പങ്കെടുത്തായി സൂചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP