Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലയാളം ഇൻഡസ്ട്രിയിലേക്ക് വന്നതിൽ സന്തോഷം; ദിലീപിന്റെ നായികയായി മലയാളത്തിലേക്കെത്തിയ തമിഴ് നായിക വേദികയുടെ വിശേഷങ്ങൾ

മലയാളം ഇൻഡസ്ട്രിയിലേക്ക് വന്നതിൽ സന്തോഷം; ദിലീപിന്റെ നായികയായി മലയാളത്തിലേക്കെത്തിയ തമിഴ് നായിക വേദികയുടെ വിശേഷങ്ങൾ

ലയാള സിനിമയിൽ നായികമാരെ കണ്ടെത്താൻ സംവിധായകൻ അന്യ ഭാഷ ചിത്രങ്ങളിലേക്ക് ചേക്കേറിയ കാലമുണ്ടായിരുന്നു. മലവെള്ളപ്പാച്ചിൽ പോലെ അത്തരമൊരു പ്രവണത സജീവമായപ്പോൾ അന്യ ഭാഷ നടിമാർ മലയാളം ഡയലോഗുകൾ വെള്ളക്കടലാസിൽ ഇംഗ്ലീഷിൽ എഴുതി മനപാഠമാക്കുന്നത് മിക്ക സെറ്റുകളിലെയും സ്ഥിരം കാഴ്ചയായിരുന്നു. സംവിധായകരും തന്റെ മനസ്സിലെ കഥാപാത്രത്തിന് അനുയോജ്യമായ മുഖം തേടി ഒരുപാട് അലഞ്ഞിട്ടുണ്ട്. ജീവിത ഗന്ധിയായ കഥകൾ മലയാളികൾക്ക് സമ്മാനിച്ച ലോഹിതദാസ് ഇങ്ങനെ കഥാപാത്രങ്ങളെ കണ്ടെത്താൻ ഒരുപാട് യാത്ര ചെയ്ത പ്രതിഭാ ശാലിയായ സംവിധായകനാണ്. മൂന്നര കോടിയിലധികം ജനങ്ങളുള്ള കേരളത്തിൽ കലാപരമായും അല്ലാതെയും പ്രതിഭയുള്ള നിരവധി സുന്ദരികളായ പെൺകുട്ടികൾ ഉണ്ടായിട്ടും നായികമാരെ അന്യ ഭാഷ ചിത്രങ്ങളിൽ നിന്നും എന്തിന് ഇറക്കുമതി ചെയ്യുന്നുവെന്ന ചോദ്യം പോലും ഒരു ഘട്ടത്തിൽ മലയാളത്തിൽ ഉയർന്ന് വന്നിരുന്നു.

ഇപ്പോൾ ദിലീപ് നായകനായ ശ്യംഗാരവേലനിൽ അനുയോജ്യമായ നായികയെ കണ്ടെത്തിയത് തമിഴ് സിനിമയിൽ നിന്നാണ്. തമിഴിലെയും തെലുങ്കിലെയും നായികയായ വേദികയാണ് ശ്യംഗാരവേലനിലൂടെ മലയാളത്തിലേക്ക് കടന്ന് വരുന്ന നായിക. വേദിക സിനിമാവാരികയായ സിനിമ മംഗളത്തിന് നൽകിയ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങൾ ചുവടെ വായിക്കാം.

  • മലയാള സിനിമയിലേക്ക് നായികയായി എത്തുമ്പോൾ എന്ത് തോന്നുന്നു?

വളരെയധികം ആർട്ടിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്ന മലയാളം ഇൻഡസ്ട്രിയിലേക്ക് കടന്ന് വരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. മലയാള സിനിമയിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനുള്ള ആഗ്രഹമുണ്ട്.

  • ശ്യംഗാരവേലനിൽ വേദികയുടെ കഥാപാത്രം?

ബോംബെയിൽ ജനിച്ച വളർന്ന വളരെ മോഡേണായ മലയാളി പെൺകുട്ടി രാധയെന്ന കഥാപാത്രത്തെയാണ് അഭിനയിക്കുന്നത്. എന്റെ കഴിവിന്റെ പരമാവധി കഥാപാചത്രവുമായി ഇഴകി ചേർന്ന് അഭിനയിക്കാനാണ് ഞാൻ ശ്രമിച്ചത്.

  • ദിലീപിനെക്കുറിച്ച്?

ദിലീപിന്റെ നായകനായി മലയാളത്തിലേക്ക് കടന്ന് വരുന്നതിൽ സന്തോഷമുണ്ട്. മായാമോഹിനിയിലെ ദിലീപിന്റെ സ്ത്രീ വേഷം എന്നെ ഒരുപാട് ആകർഷിച്ചിരുന്നു. എനിക്ക് മലയാളം അറിയില്ലെങ്കിലും ദിലീപ് ഒരുപാട് എന്നെ സഹായിച്ചിരുന്നു. അറിയാത്ത കാര്യങ്ങൾ പറഞ്ഞ് തന്നു.

  • വേദിക സിനിമയിലേക്ക് കടന്ന് വരുന്നതിനെക്കുറിച്ച്?

അച്ഛൻ ചിദാന്ദയ്ക്ക് ബിസിനസാണ്. അമ്മ അനു. ഒരു സഹോദരനുണ്ട് കൃഷ്ണ. ഞങ്ങൾ കർണ്ണാടകക്കാരാണ്. ഇംഗ്ലണ്ടിൽ നിന്നും ഞാൻ ബിസിനസ്സ് മാനേജ്‌മെന്റ് പഠനം പൂർത്തിയാക്കിയ ശേഷമാണ് സിനിമയിലേക്ക് വന്നത്. അർജുൻ നായകനായ മദിരാശി എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഞാൻ ക്യാമറക്ക് മുന്നിലെത്തിയത്. ഭാഗ്യ രാജിന്റെ മകൻ ശന്തനു നായകനായ ചക്കരക്കട്ടിയാണ് എന്റെ രണ്ടാമത്തെ സിനിമ. പിന്നെ ലോറൻസ് നായകനായ 'മുനിന' ചിമ്പുവിന്റെ നായികയായി 'കാളൈന' അർജുൻ വിജയ് നായകനായ 'മലൈ മലൈ' തുടങ്ങിയ ചിത്രങ്ങളിലും നായികയായി അഭിനയിച്ചു.

  • വേദികയുടെ പുതിയ ചിത്രം?

ശ്യംഗാരവേലന് ശേഷം ഞാൻ അഭിനയിക്കാൻ പോകുന്നത് 'കാവ്യതലൈവൻന' എന്ന തമിഴ് ചിത്രത്തിലാണ്. വസന്തബാല സംവിധംനം ചെയ്യുന്ന 'കാവ്യ തലൈവനിൽന' സിദ്ധാർത്ഥ്, പൃഥ്വി എന്നിവരും വായികയായാണ് അഭിനയിക്കുന്നത്.

  • മലയാളത്തിൽ സജീവമാകാൻ താൽപ്പര്യമുണ്ടോ?

തീർച്ചയായും തമിഴിലും തെലുങ്കിലും കന്നഡത്തിലും അഭിനയിച്ചു. ഇപ്പോൾ മലയാളത്തിലും എത്തിയിരിക്കുന്നു. ഭാഷ എനിക്ക് പ്രശ്‌നമേയല്ല. നല്ല കഥാപാത്രങ്ങളെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്.

  • മലയാളത്തിൽ നായികയാവുമ്പോൾ വേദികയുടെ സ്വപ്നം?

ഒരുപാട് സ്വപ്നങ്ങളാണ് ഞാൻ മലയാളത്തിൽ നായികയായി എത്തുന്നത്. കൂടുതൽ മലയാള സിനിമകൾ കണ്ടിട്ടില്ലെങ്കിലും മമ്മൂട്ടി സാറിനെയും മോഹൻലാൽ സാറിനെയും അറിയാം. മറ്റ് ഭാഷ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി മലയാളത്തിൽ അഭിനയ സാധ്യതയുള്ള വെല്ലുവിളി ഉയർത്തുന്ന കഥാപാത്രങ്ങളെ അഭിനയിച്ച് പ്രതിഫലിപ്പിക്കണമെന്നാണ് എന്റെ സ്വപ്നം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP