Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202105Friday

എനിക്ക് ഇതൊക്കെ ശീലം; 22-24 വയസ്സിൽ പെൺമക്കളെ കല്യാണം കഴിപ്പിച്ചുവിടുകയാണ് നമ്മുടെ നാട്ടുനടപ്പ്; അതു കഴിഞ്ഞാൽപ്പിന്നെ വീട്ടുകാരുടെ ഉള്ളിൽ തീയാണ്; അതുകൊണ്ട് ആ പെൺകുട്ടിയെ അവരുടെ പാട്ടിന് വിട്ടേയ്ക്കു; നല്ല അഭിപ്രായം പറഞ്ഞതിന് അവരെ ശിക്ഷിക്കണോ? ഗോസിപ്പിൽ ഒരു ശതമാനം പോലും വാസ്തവമില്ല; അഞ്ചുവർഷമെങ്കിലും കഴിഞ്ഞ് വിവാഹം മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം; 'സ്വാസികയുമായുള്ള പ്രണയത്തിൽ' മറുനാടനോട് ഉണ്ണി മുകുന്ദൻ മനസ്സ് തുറക്കുമ്പോൾ

എനിക്ക് ഇതൊക്കെ ശീലം; 22-24 വയസ്സിൽ പെൺമക്കളെ കല്യാണം കഴിപ്പിച്ചുവിടുകയാണ് നമ്മുടെ നാട്ടുനടപ്പ്; അതു കഴിഞ്ഞാൽപ്പിന്നെ വീട്ടുകാരുടെ ഉള്ളിൽ തീയാണ്; അതുകൊണ്ട് ആ പെൺകുട്ടിയെ അവരുടെ പാട്ടിന് വിട്ടേയ്ക്കു; നല്ല അഭിപ്രായം പറഞ്ഞതിന് അവരെ ശിക്ഷിക്കണോ? ഗോസിപ്പിൽ ഒരു ശതമാനം പോലും വാസ്തവമില്ല; അഞ്ചുവർഷമെങ്കിലും കഴിഞ്ഞ് വിവാഹം മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം; 'സ്വാസികയുമായുള്ള പ്രണയത്തിൽ' മറുനാടനോട് ഉണ്ണി മുകുന്ദൻ മനസ്സ് തുറക്കുമ്പോൾ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: എനിക്ക് ഇതൊക്കെ ശീലമായി. ആ പെൺകുട്ടിയുടെ കാര്യമോർക്കുമ്പോഴാണ് വിഷമം. 22-24 വയസ്സിൽ പെൺമക്കളെ കല്യാണം കഴിപ്പിച്ചുവിടുകയാണ് നമ്മുടെ നാട്ടുനടപ്പ്. അതു കഴിഞ്ഞാൽപ്പിന്നെ വീട്ടുകാരുടെ ഉള്ളിൽ തീയാണ്. വിവാഹാലോചന നടക്കുമ്പോൾ ഇതിൽ കൂടുതൽ പ്രായമുള്ള പെൺകുട്ടികളോട് ചെറുക്കൻ വീട്ടുകാർക്ക് അത്ര പിടുത്തമല്ല. അപ്പോൾ ഒരു പെൺകുട്ടി ഇങ്ങിനെയുള്ള ഗോസിപ്പികളിൽ കുടുങ്ങിയാലുള്ള അവസ്ഥ ചിന്തിയാക്കാവുന്നതല്ലെ ഉള്ളു. അതുകൊണ്ട് ആ പെൺകുട്ടിയെ അവരുടെ പാട്ടിന് വിട്ടേയ്ക്കു. ഒരു നല്ല അഭിപ്രായം പറഞ്ഞതിന് അവരെ ഇങ്ങിനെ ശിക്ഷിക്കണോ...-നടി സ്വാസികയെയും തന്നെയും ചേർത്ത് പുറത്തുവന്നിട്ടുള്ള വാർത്തകളോട് നടൻ ഉണ്ണിമുകുന്ദന്റെ പ്രതികരണം ഇങ്ങിനെ.

ഇരുവരും വിവാഹിതരാവാൻ പോകുന്നു എന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട വാർത്തകളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മലയാളത്തിന്റെ മസിൽമാൻ ഇത്തരത്തിൽ പ്രതികരിച്ചത്. ഒഡീഷ എന്ന ചിത്ത്രിൽ ഒന്നിച്ചഭിനയിച്ചിട്ടുണ്ട് എന്നത് ശരി തന്നെ. അതിപ്പോൾ ഏതാണ്ട് 6-7 കൊല്ലമായെന്നാണ് തോന്നുന്നത്. മാമാങ്കത്തിൽ എന്റെ അഭിനയത്തെക്കുറിച്ച് ആ പെൺകുട്ടി സാമൂഹിക മാധ്യത്തിൽ നല്ല അഭിപ്രായം പങ്കുവച്ചിരുന്നു. ഇതിന് താങ്ക്യു എന്ന് ഞാൻ മറുപിടിയും നൽകിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഇപ്പോൾ ഞങ്ങൾ വിവാഹിതരാവാൻ പോകുന്നു എന്നും മറ്റും പ്രചാരണം നടന്നുവരുന്നത്.

ഇതിൽ ഒരു ശതമാനം പോലും വാസ്തവമില്ല. ഞാൻ വിവാഹത്തെക്കുറിച്ച് ആലോചിച്ച് തുടങ്ങിയിട്ടുപോലുമില്ല. അഞ്ചുവർഷമെങ്കിലും കഴിഞ്ഞ് വിവാഹം മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം. ഇതിനുള്ളിൽ ചിലകാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്. അച്ഛനും അടുത്ത ബന്ധക്കളും ഇവരുടെ കുട്ടികളുമെല്ലാം സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം കണ്ടിട്ടുണ്ടെന്നാണ് കരുതുന്നത്. നേരത്തെ ഇത്തരത്തിലുള്ള ഗോസിപ്പുകൾ ഇവരെ ചെറുതായിട്ടാണെങ്കതിലും വേദനിപ്പിച്ചിരുന്നു. ഇപ്പോൾ ഈ പ്രശ്നമില്ല. സിനിമയിൽ ഇതൊക്കെ സർവ്വസാധാരണമാണെന്ന് അവർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതെക്കുറിച്ചൊക്കെ നല്ലവണ്ണം മനസ്സിലാക്കുന്ന പെൺകുട്ടിയെ മാത്രമെ വിവാഹം കഴിക്കാവു എന്നുവരെ വീട്ടുകാർ പറഞ്ഞിട്ടുണ്ട്. ഈ സപ്പോർട്ട് വലിയൊരളവിൽ ആശ്വാസമാണ്.

കൊറോണ എത്തിയതുമൂലം സിനിമ ചിത്രീകരകണമില്ല. മേപ്പടിയാൻ ആണ് ഇനി ചെയ്യുന്ന ചിത്രം. ഇതിന്റെ ചിത്രികരണത്തിനുള്ള നീക്കങ്ങൾ പുരോഗമിക്കവെയാണ് രോഗം വ്യാപിക്കുന്നതായും രോഗവ്യാപനം തടയാൻ സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായും മറ്റുമുള്ള വിവരങ്ങൾ പുറത്തുവരുന്നത്. ഇതോടെ സിനിമ മേഖല നിശ്ചലമായിട്ടുണ്ട്. ഇപ്പോൾ ഒറ്റപ്പാലത്തെ വീട്ടിലുണ്ട്. വീട്ടിൽ കുറച്ച് ഫർണ്ണിച്ചർ ജോലികളും പെയിന്റിംഗുമെല്ലാം തീർക്കാനുണ്ട്. ഇത് പണിക്കാരെ വിളിച്ചുകൊണ്ടുവന്ന് ചെയ്യിക്കുകയാണ്. സമയം കിട്ടുമ്പോൾ വീടിനടുത്തെ ഭാരതപ്പുഴയുടെ മണൽത്തട്ടിലൂടെ കുറച്ചു നടത്തം. അൽപ്പം വിശ്രമം. ഇവിടെ എല്ലാം പതിവുപോലെ.. ഗോസിപ്പുകളെല്ലാം അതിന്റെ വഴിക്ക് നടക്കട്ടെ ..അത്ര തന്നെ-ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.

ഗോസിപ്പിനെ കുറിച്ച് സ്വാസികയ്ക്ക് പറയാനുള്ളത്

ഉണ്ണി മുകുന്ദനുമായി പ്രണയത്തിലാണ് എന്ന രീതിയിൽ പ്രചരിച്ച വാർത്തകളോടു പ്രതികരിച്ച് നടി സ്വാസിക വിജയും രഗത്ത് വന്നിരുന്നു. ഉണ്ണി മുകുന്ദനെ അഭിനന്ദിച്ച് പങ്കുവച്ച ഒരു കുറിപ്പിൽ നിന്നാണ് ഇത്തരമൊരു വാർത്ത പ്രചരിച്ചതെന്നും അതു സത്യമല്ലെന്നും താരം വ്യക്തമാക്കി. മഴവിൽ മനോരമയിലെ ഹിറ്റ് റിയാലിറ്റി ഷോയായ 'ഒന്നും ഒന്നും മൂന്നി'ലായിരുന്നു സ്വാസിക മനസ്സു തുറന്നത്.

ഏതു താരവുമായി ഗോസിപ്പ് കേൾക്കുന്നതാണ് ഇഷ്ടമെന്നായിരുന്നു അവതാരകയായ റിമി ടോമിയുടെ ചോദ്യം. ടൊവീനോ എന്നായിരുന്നു സ്വാസികയുടെ മറുപടി. ഇതിനു പിന്നാലെ 'സ്വാസിക ഇനി ഉണ്ണി മുകുന്ദനു സ്വന്തം' എന്ന രീതിയിൽ വാർത്തകൾ കണ്ടിരുന്നുവെന്നും അതു സത്യമാണോ എന്നും റിമി ചോദിച്ചു. ആ വാർത്തകൾ തെറ്റാണെന്നും മാമാങ്കത്തിലെ ഉണ്ണിയുടെ പ്രകടനം കണ്ടതിനുശേഷം അദ്ദേഹത്തെ അഭിനന്ദിച്ചു പങ്കുവച്ച കുറിപ്പാണ് ഇത്തരമൊരു വാർത്തയ്ക്കു കാരണമായതെന്നും സ്വാസിക പറഞ്ഞു. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളോടും കഠിനപ്രയത്‌നം ചെയ്യുന്ന ശൈലിയോടും തോന്നിയ ഇഷ്ടം പ്രകടിപ്പിക്കാൻ ''Fell in love with him once again.., Crush Forever'' എന്നു പോസ്റ്റിന്റെ അവസാനം കുറിച്ചിരുന്നു. ഇതിൽ നിന്നാണ് എല്ലാം പ്രചരിച്ചതെന്നും സ്വാസിക വ്യക്തമാക്കി.

സ്വാസികയുടെ വാക്കുകളിലൂടെ ;

''സ്വാസിക ഇനി ഉണ്ണിമുകുന്ദന് സ്വന്തം എന്നു കണ്ടപ്പോൾ പെട്ടെന്ന് എന്താ ഇങ്ങനെ സംഭവിച്ചതെന്ന് അറിയാൻ വേണ്ടി തുറന്നു നോക്കി. ഉണ്ണിയുടെ മാമാങ്കം സിനിമ കണ്ടിട്ട് ഫേസ്‌ബുക്കിൽ ഞാൻ സാധാരണ രീതിയിൽ ഒരു പോസ്റ്റിട്ടു. ഞങ്ങൾ മുൻപ് 'ഒഡീഷ' എന്ന ഒരു സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു. അന്നു മുതൽ ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. ഉണ്ണിയുടെ നല്ലൊരു കഥാപാത്രം കണ്ടപ്പോൾ എനിക്ക് വാചാലയാകാൻ തോന്നി. ഉണ്ണിയുടെ കഠിനപ്രയത്‌നത്തിന് നല്ലൊരു ഫലം കിട്ടി, വളരെ സന്തോഷമുണ്ട് എന്നിങ്ങനെയുള്ള ഒരു പോസ്റ്റ് ആയിരുന്നു അത്.

'Fell in love' എന്നും അതിനൊപ്പം കുറിച്ചിരുന്നു. ആ കഥാപാത്രത്തോടു തോന്നിയ സ്‌നേഹമാണ് ഉദ്ദേശിച്ചത്. ഉണ്ണി അതിനൊരു മറുപടി പോസ്റ്റ് ഫേസ്‌ബുക്കിലിട്ടിരുന്നു. ഇതാണ് അങ്ങനെയാരു വാർത്തയായത്.''

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP