ചരിത്ര നേട്ടം കൈവരിച്ച് കൊച്ചിക്കാരി ട്രാൻസ്ജെൻഡർ ഹരണിചന്ദന;സിനിമയിലെ സ്ത്രീ കഥാപാത്ര നായികയായ രാജ്യത്തെ ആദ്യ ട്രാൻസ്ജെൻഡർ എന്ന റെക്കോഡ് ഇനി ഹരണിക്ക് സ്വന്തം; 12ാം വയസിൽ സ്ത്രീത്വം തിരിച്ചറിഞ്ഞ ഹരണി; 17ാം വയസിൽ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പൂർണമായും സ്ത്രീയായി മാറി; കലാരംഗത്ത് സജീവമാകുന്ന ഹരണിയുടെ ഏറ്റവും വലിയ സ്വപ്നം അമ്മയാവുക എന്നത്

ജംഷാദ് മലപ്പുറം
സിനിമയിലെ സ്ത്രീ കഥാപാത്ര നായികയായ രാജ്യത്തെ ആദ്യ ട്രാൻസ്ജെൻഡർ എന്ന റെക്കോർഡിന് കൊച്ചിക്കാരിയായ ഹരണി ചന്ദനക്ക് സ്വന്തം.അരുൺ സാഗര സംവിധാനം ചെയ്ത മലയാള ചലച്ചിത്രം 'ദൈവത്തിന്റെ മണവാട്ടി'എന്ന സനിമയിലാണ് എറണാകുളം കുമ്പളങ്ങി സ്വദേശി ഹരണിചന്ദന നായികയായി അഭിനയച്ചത്. ചിത്രീകരണം പൂർത്തിയായ സിനിമ ഉടൻ റിലീസിനെത്തും. നേരത്തെ പേരന്മ്പ് എന്ന സിനിമയിലൂടെ ട്രാൻസ്ജെൻഡർ കാലാകാരി അഞ്ജലി അമീർ ഉൾപ്പെടെയുള്ള നായികയായി അഭിനയിച്ചിട്ടുണ്ടെങ്കിലും അവർ സിനിമയിലും ട്രാൻസ്ജെൻഡർ തന്നെയായിരുന്നു. സ്ത്രീ കഥാപാത്രം ആദ്യമായി അവതരിപ്പിക്കുന്നത് ഹരണിയാണ്.
ലോകത്ത് തന്നെ ആദ്യമെന്ന് സംവിധായകൻ
ലോകത്ത് തന്നെ ആദ്യമായാണ് ഒരു സിനിമയിലെ സ്ത്രീ നായിക കഥാപാത്രമായി ട്രാൻസ്ജെൻഡർ അഭിനയിക്കുന്നതെന്ന് സിനിമയുടെ സംവിധായകൻ അരുൺസാഗര പറഞ്ഞു. മണ്ണാങ്കട്ടയും കരിയിലയും എന്ന ചിത്രത്തിനുശേഷം അരുൺ സാഗര ഒരുക്കുന്ന ചിത്രമാണ് 'ദൈവത്തിന്റെ മണവാട്ടി', കൊല്ലായിക്കൽ മൂവീസിന്റെ ബാനറിൽ വിനോയ് കൊല്ലായി നിർമ്മിക്കുന്ന ചിത്രത്തിൽ ഫിറോസ് ഖാനാണ് നായകൻ, രതനാൾഡ് സക്കറിയാസ് കഥയും തിരക്കഥയും എഴുതിയ ചിത്രത്തിൽ അനൂപാണ് ഛായാഗ്രഹണം നിർവഹിച്ചത്. നിശ്ച്ചല ഛായാഗ്രഹണം ചില്ലുവും നിർവഹിച്ചു.
ലിംഗമാറ്റത്തിലൂടെ പൂർണമായി സ്ത്രീയായി മാറി
എറണാകുളം കുമ്പളങ്ങി മഠത്തിൻപറമ്പിൽ ജോയിയിയുടേയും കുഞ്ഞുമോളുടെയുംരണ്ട്മക്കളിൽ മൂത്ത കുഞ്ഞായി ജനിച്ച ഹരണി ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പൂർണമായി സ്ത്രീയായി മാറിയിരുന്നു. ചെറുപ്പകാലത്ത് ഏറെദുരിതങ്ങളും പ്രയാസങ്ങളും അനുഭവിച്ച ഹരണി ഇന്ന് രണ്ടുസിനിമകളിലും രണ്ട് ഷോർട്ട്ഫിലിമുകളിലും അഭിനയിച്ചുകഴിഞ്ഞു. രണ്ട് സൗന്ദര്യമത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനവും നേടി, മോഡലിങ് രംഗത്തും ഇന്ന് സജീവസാന്നിധ്യമാണ്. നാട്ടുകാരുടേയും കൂട്ടുകാരുടേയും കളിയാക്കലുകളും അവഹേളനങ്ങളും കാരണം മനസ്സു മടുത്തപോയ സാധാരണ ഒരുട്രാൻസ്ജെൻഡർ ആയിരുന്നു ഹരണിയും. പിന്നീടാണ് അവഹേളിക്കുന്നവർക്കുമുന്നിൽ മുട്ടുമടക്കുകയല്ല നിവർന്ന് നിന്ന് മുന്നേറുകയാണു വേണ്ടതെന്ന് ഹരണി തിരിച്ചറിഞ്ഞത്. ഇതിനായി കഠിനപ്രയ്തനം ചെയ്യാനും തീരുമാനിച്ചതോടെ ഹരണിക്ക് വിജയങ്ങളുടേയും പുരോഗതിയുടേയും വഴികൾ തുറക്കപ്പെട്ടു. നേരത്തെ കളിയാക്കുകയും അപഹസിക്കുകയും ചെയ്ത നാട്ടുകാരെല്ലാം ഇന്ന് ഹരണിയെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. സ്ത്രീ സ്വഭാവം ചെറുപ്രായത്തിൽ തന്നെയുണ്ടായിരുന്നെങ്കിലും 12-ാംവയസ്സിലാണ് ഇത് താൻ തിരിച്ചറിഞ്ഞതെന്ന് ഹരണി പറയുന്നു. തുടർന്ന് 14-ാം വയസ്സിലാണ് താൻ ഇക്കാര്യം മാനസികമായി ഉൾക്കൊണ്ടത്. തുടർന്ന് പത്താംക്ലാസ് കഴിഞ്ഞതോടെ 17-ാംവയസ്സിൽ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പെണ്ണായി മാറി.
താമസം കൊല്ലത്ത്
നിലവിൽ കൊല്ലം ചാത്തനൂരിലാണ് ഹരണിയുടെ താമസം. രഞ്ജുരഞ്ജിമാറും ചാത്തനൂർ സ്വദേശികളായ പ്രസാദ്-ഷിബി ദമ്പതികളുമാണ് തന്റെ തന്റെ വളർത്തമ്മമാരും, അച്ചനുമെന്ന് ഹരണി പറയുന്നു.
സ്ത്രീത്വം തിരിച്ചറിഞ്ഞ 12-ാം വയസ്സിൽ
സ്കൂളിൽ പഠിക്കുന്ന സമയത്ത് വഴിയോരത്തുവെച്ചും മറ്റും നാട്ടുകാർ തന്നെ വിളിച്ചിരുന്നത് 'പെണ്ണാച്ചി' എന്നായിരുന്നു. ഈവിളി കേൾക്കുമ്പോൾ മനസ്സ് നല്ലപോലെ വേദനിക്കുമായിരുന്നു. സ്കൂളിൽ ക്ലാസിലെ പെൺകുട്ടികൾക്ക് മുന്നിലായുള്ള സീറ്റായിരുന്നു തന്റെ ഇരിപ്പിടം. അദ്ധ്യാപകർ ഏറെ സഹായിച്ചിരുന്നു. പെൺകുട്ടികൾതന്നെയായിരുന്നു അന്നുംകൂട്ട്. പലയിടത്തും കാലിടറിയെങ്കിലും ഇന്ന് നല്ല രീതിയിൽ ജീവിച്ചുവരികയാണ്. നേരത്തെ കളിയാക്കുകയും അപഹസിക്കുകയും ചെയ്ത നാട്ടുകാരെല്ലാം ഇന്ന് ഹരണിയെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. സ്ത്രീസ്വഭാവം ചെറുപ്രായത്തിൽതന്നെയുണ്ടായിരുന്നെങ്കിലും 12-ാംവയസ്സിലാണ് ഇത് താൻ തിരിച്ചറിഞ്ഞതെന്ന് ഹരണി പറയുന്നു. തുടർന്നു 14-ാം വയസ്സിലാണ് താൻ ഇക്കാര്യം മാനസികമായി ഉൾക്കൊണ്ടത്. തുടർന്ന് പത്താംക്ലാസ് കഴിഞ്ഞതോടെ 17-ാംവയസ്സിൽ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പെണ്ണായി മാറി.
ചാനൽ റിയാലിറ്റി ഷോയിൽ
പങ്കെടുത്തതോടെ കരിയർ മാറി
കുറച്ചുകാലം ബംഗളൂരുവിലും ഊട്ടിയിലുമായിരുന്നു താമസം. പിന്നീട് 2013ലാണു കേരളത്തിലേക്ക് തിരിച്ചുവരുന്നത്. വീണ്ടും എറണാകുളത്ത് താമസമായി. പിന്നീട് ചാനൽ റിയാലിറ്റി ഷോയിൽ പങ്കെടുത്തതോടെയാണു കരിയർ മാറിയത്.
ലിംഗമാറ്റത്തിലൂടെ സ്ത്രീയായി മാറിയ വ്യക്തി മലയാളം ഹ്രസ്വചിത്രത്തിൽ ആദ്യമായി നായികയായി അഭിനയിക്കുന്നുവെന്ന് പ്രത്യേകകയായിരുന്നു 'മൂധേവി' എന്ന ഹ്രസ്വ ചിത്രത്തിനുണ്ടായിരുന്നത്.നായികയായ ഹരണിക്ക് തൃശൂർ വിബ്ജ്യോർ ചലച്ചിത്രമേളയിൽ വെച്ച് ജൂറിയുടെ പ്രശംസയും ലഭിച്ചു.ഭർത്താവ് ഉപേക്ഷിച്ച് പോയപ്പോൾ ജീവിക്കാൻ മറ്റ് മാർഗങ്ങളില്ലാത്തതിനാൽ വേശ്യയാവേണ്ടി വന്ന സ്ത്രീയെയാണ് ഹരിണി 'മൂധേവി' എന്ന ചിത്രത്തിലൂടെ അവതരിപ്പിച്ചത്. സ്വാഭാവിക അഭിനയമാണ് അവരെ ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹയാക്കിയത്. അഞ്ഞൂറ് ചിത്രങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത മത്സരവിഭാഗത്തിലേക്കുള്ള പന്ത്രണ്ട് ചിത്രങ്ങളിലൊന്നായി 'മൂധേവി' ഇടംനേടി.
ഒരു കുഞ്ഞിന് ജന്മം നൽകണം
ഇനിയുള്ള സ്വപ്നം എന്താണെന്ന് ചോദിച്ചാൽ രണ്ടുകാര്യങ്ങളാണു ഹരണിക്ക് പറയാനുള്ളത്. ഒന്ന് ഒരു കുഞ്ഞിന് ജന്മം നൽകണം, ട്രാൻസ്ജെന്റേഴ്സിനും കുഞ്ഞുണ്ടാകാനുള്ള സാധ്യതകൾ പറഞ്ഞു കേൾക്കുന്നുണ്ട്. അത് നടപ്പാകുമെന്നാണ് പ്രതീക്ഷയെന്ന് ഹരണി പറയുന്നു. അതോടൊപ്പം സിനിമയിലും കലാരംഗത്തും സജീവമാകുകയും മറ്റുള്ളവർക്ക് പ്രചോദനമാകുകയും ചെയ്യുകയാണ് ലക്ഷ്യമെന്നും ഹരണി പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- വെള്ളം എടുക്കാൻ കൈനീട്ടിയപ്പോൾ താഴെ ഇട്ടു പൊട്ടിച്ചു; കോഫി കുടിക്കാൻ എടുത്തപ്പോഴും അതു തന്നെ സംഭവിച്ചു; ചൂടു കാപ്പി വീണ് പൊള്ളിയത് ഐഎഎസ് കൺഫർ മോഹമുള്ള ഉദ്യോഗസ്ഥയുടെ കാല്; ഉദ്യോഗസ്ഥയിൽ നിന്നും പരാതി വാങ്ങി കേസെടുക്കാനും ആലോചന; കിഫ്ബിയിൽ രണ്ടും കൽപ്പിച്ച് പിണറായി; ഐഎഎസ് നഷ്ടമാകാതിരിക്കാൻ കരുതലോടെ അഡീ സെക്രട്ടറിയും
- ബിലീവേഴ്സ് ചർച്ചിന്റെ സ്വത്തുക്കളെല്ലാം മരവിപ്പിക്കും; ആദ്യ പടിയായി കണ്ടു കെട്ടിയത് ചെറുവള്ളി എസ്റ്റേറ്റിനെ; ആദായ നികുതി വകുപ്പിന്റെ ഈ നീക്കം പ്രതിസന്ധിയിലാക്കുന്നത് പിണറായിയുടെ ചെറുവള്ളി വിമാനത്താവള മോഹങ്ങളെ; എരുമേലി എസ്റ്റേറ്റ് പണം നൽകി ഏറ്റെടുത്ത് എയർപോർട്ട് പണിയൽ ഇനി അസാധ്യം; ബിഷപ്പ് യോഹന്നാൻ വമ്പൻ പ്രതിസന്ധിയിൽ
- 'കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായ കുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും ഭർത്താവിന്റെ മൊഴി; ഒടുവിൽ അമ്പലത്തറയിലെ നൗഫിറയുടെ ദുരൂഹമരണത്തിൽ ഭർത്താവ് അബ്ദുൾ റസാഖ് അറസ്റ്റിൽ
- രാജു എബ്രഹാമിന് പകരക്കാരനെ റാന്നിയിൽ കണ്ടെത്തുക പ്രയാസം; തുടർച്ചയായി മത്സരിച്ചു തോൽക്കുന്ന വാസവനെ ഒഴിവാക്കിയാൽ സുരേഷ് കുറുപ്പിന് പകരക്കാരനില്ല; മന്ത്രിയാകാതെ അയിഷാ പോറ്റി മടങ്ങുമ്പോൾ അസ്വസ്ഥത; ഐസക്കും സുധാകരനും ഇല്ലെങ്കിൽ ആലപ്പുഴ കൈവിടുമോ എന്ന ആശങ്ക; തുടർച്ചയായി രണ്ടു തവണ ജയിച്ചവരെ ഒഴിവാക്കുന്ന സിപിഎം നയം പുലിവാലാകുമ്പോൾ
- വഞ്ചിയൂരിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച മുംതാസ് അലി ഖാൻ; ചോദ്യങ്ങൾക്ക് ഉത്തരം തേടി 19ാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലേക്ക്; ബദ്രീനാഥിൽ വെച്ച് മഹേശ്വർനാഥ് ബാബാജിയിൽ ഗുരുവിനെ കണ്ടു; ആന്ധ്രയിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടേഷൻ സ്ഥാപിച്ചു; കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലേക്ക് പദയാത്ര നടത്തിയ യോഗാചാര്യൻ; ഒരേ സമയം മോദിയെയും പിണറായിയുമായി കൈകോർക്കുന്ന ശ്രീ എം ആരാണ്?
- കോടിപതികളിൽ മുമ്പിൽ സിപിഎം; തൊട്ടു പിന്നിൽ മുസ്ലിം ലീഗും; 57 പേരുടെ ആസ്തി ഒരു കോടിക്ക് മുകളിൽ; എംഎൽഎമാരിൽ പണക്കാരൻ വികെസി തന്നെ; വരുമാനത്തിൽ തൊട്ടു പിന്നിൽ നടന്മാരായ ഗണേശും മുകേഷും; അൻവറും പിസി ജോർജും കടക്കാരും; കേരളത്തിലെ എംഎൽഎമാരുടെ ആസ്തി പരിശോധിക്കുമ്പോൾ
- എടിഎം മെഷീൻ വിലയ്ക്കു വാങ്ങി പരിശീലനം; കവർച്ചയ്ക്കെത്തുന്നത് സർവ്വ മുന്നൊരുക്കങ്ങളും നടത്തിയ ശേഷം; ഒറ്റ രാത്രി കൊണ്ട് കണ്ണൂരിലെ മൂന്ന് എടിഎമ്മുകളിൽ നിന്നും കവർന്നെടുത്തത് 24.06 ലക്ഷം: കവർച്ചക്കാരെ വെല്ലുന്ന പൊലീസ് ബുദ്ധിയിൽ പിടിയിലായത് മൂന്ന് ഹരിയാനാ സ്വദേശികൾ
- പച്ചാളത്തും ഇടപ്പള്ളിയിലും വിസ്മയം തീർത്ത് ഖജനാവിന് കരുത്തായി; വാരികയ്ക്കുള്ളിൽ വച്ച് കോട്ടയത്തെ അച്ചായൻ നൽകി പണം തിരസ്കരിച്ചും വിവാഹ സമ്മനം മടക്കി നൽകിയും മാതൃക കാട്ടിയ മനുഷ്യൻ; പാമ്പൻ പാലത്തിന്റെ കരുത്ത് രാഷ്ട്രീയത്തിലെത്തുമ്പോൾ പാലാരിവട്ടത്തെ നേട്ടം ബിജെപിക്കും; ഇ ശ്രീധരൻ രാഷ്ട്രീയത്തിലും രാജശിൽപിയാകുമോ?
- ബിന്ദു അമ്മിണി ഭക്തയായല്ല, ആക്ടിവിസ്റ്റായാണ് ശബരിമലയിലേക്ക് പ്രവേശിക്കാനെത്തിയത്; പരാതി ദുരുദ്ദേശ്യപരം; കെമിക്കൽ സ്പ്രേ അടിച്ച കേസിലെ പ്രതികളായ എഎച്ച്പി നേതാവ് പ്രതീഷ് വിശ്വനാഥനും സി ജി രാജോപാലിനും മുൻകൂർ ജാമ്യം; പ്രതികൾ സംഭവസമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നതിന് സാക്ഷി മൊഴികൾ ഇല്ലെന്നും ഹൈക്കോടതി
- കടുത്തുരുത്തി, ചങ്ങനാശേരി, പൂഞ്ഞാർ സീറ്റുകൾ കേരള കോൺഗ്രസിനു നൽകും; പുതുപ്പള്ളി, കോട്ടയം, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂർ, വൈക്കം എന്നിവ വിട്ടുകൊടുക്കില്ല; പ്രിൻസ് ലൂക്കോസ് അടക്കമുള്ളവർ നിരാശയിൽ; ജോസഫിന്റെ കടുംപിടിത്തതിന് കോൺഗ്രസ് വഴങ്ങില്ല; യുഡിഎഫിലെ കേരളാ കോൺഗ്രസ് പ്രതിസന്ധി തുടരുമ്പോൾ
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- 15-ാം വയസ്സിൽ ഭീകരനൊപ്പം സിറിയയിൽ പോയത് ആടുമെയ്ക്കാൻ; അമേരിക്കൻ സേന എല്ലാവരേയും ചുരുട്ടിക്കൂട്ടിയപ്പോൾ പെറ്റുകൂട്ടിയ കുഞ്ഞുങ്ങളുമായി യു കെയിൽ എത്തണം; സുപ്രീം കോടതി തള്ളിയതോടെ കൂളിങ് ഗ്ലാസ്സ് ഊരി, കരഞ്ഞു നിലവിളിച്ചു ഷമീമ ബീഗം
- ബി ആർ ഷെട്ടിയുടെ വിശ്വസ്തനായിരിക്കുമ്പോൾ ഉറ്റിയെടുത്തതെല്ലാം നിക്ഷേപിച്ചത് നെന്മാറയിലെ ആശുപത്രിയിൽ; ഭാര്യമാരുടെ പേരിൽ തുടങ്ങിയതും ഭാവിയിലെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ്; യുകെ കോടതി ലോകമെമ്പാടുമുള്ള ആസ്തികൾ മരവിപ്പിക്കാൻ ഉത്തരവിട്ടതോടെ ചർച്ചയാകുന്നത് പ്രമോദ് മങ്ങാടിന്റെ അതിബുദ്ധി; 'അവൈറ്റിസ്' തടസങ്ങളില്ലാതെ മുമ്പോട്ട് പോകുമ്പോൾ
- ഫേസ് മാസ്കില്ലെങ്കിൽ ഷോപ്പിങ് അനുവദിക്കില്ലെന്ന് സെക്യുരിറ്റിക്കാരന്റെ പിടിവാശി; കാലിൽ പിടിച്ചു ചോദിച്ചിട്ടും അനുവദിക്കാതെ പുറത്താക്കാൻ നീക്കം; ഷഢി ഊരി ഫേസ്മാസ്ക്കാക്കി യുവതിയുടെ കിടിലൻ പ്രതികാരം; സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ കാണാം
- 'കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായ കുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും ഭർത്താവിന്റെ മൊഴി; ഒടുവിൽ അമ്പലത്തറയിലെ നൗഫിറയുടെ ദുരൂഹമരണത്തിൽ ഭർത്താവ് അബ്ദുൾ റസാഖ് അറസ്റ്റിൽ
- നേമത്തേക്ക് ശക്തനും പിന്നെ അശക്തരും; വട്ടിയൂർക്കാവിലേക്ക് സുധീരനെ മറന്ന് വേണു രാജാമണി; വാമനപുരത്തേക്ക് ഹസനും; തിരുവനന്തപുരത്ത് ശിവകുമാറും അരുവിക്കരയിൽ ശബരിനാഥനും കോവളത്ത് വിൻസന്റും മതി; ഒന്നാം പേരുകാരെല്ലാം സ്ഥിരം കേട്ടുമടുത്ത മുഖങ്ങൾ'; തിരുവനന്തപുരം ഡിസിസിയുടെ പട്ടിക കണ്ട് ഞെട്ടി ഹൈക്കമാണ്ട്; ജില്ലാ കമ്മറ്റിയുടെ ലിസ്റ്റ് മറുനാടന്‍
- ഞങ്ങളുടെ കപ്പൽ ആക്രമിക്കാൻ ധൈര്യം കാട്ടിയ ഇറാൻ ഇനി സുഖമായി ഉറങ്ങുമെന്ന് കരുതേണ്ട; തുടച്ചു നീക്കാൻ അധികനേരം ആവശ്യമില്ല; ഇറാനെ വെല്ലുവിളിച്ച് ഇസ്രയേലി പ്രധാനമന്ത്രി രംഗത്ത്; ശാന്തനായ ബൈഡനും കട്ടക്ക് നേതന്യാഹുവിനൊപ്പം; കളമൊരുങ്ങുന്നത് അറബ് യുദ്ധത്തിന്
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- റാന്നിയിൽ അപകടത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിലായ സൈനികന്റെ ആനുകൂല്യങ്ങളും പെൻഷനും അടക്കം ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത ശേഷം ഭാര്യയും കാമുകനും ചേർന്ന് പാലിയേറ്റീവ് കെയർ സെന്ററിൽ തള്ളി; കരളുരുകുന്ന പരാതിയുമായി സൈനികന്റെ മാതാവ്; കാമുകനെ വിവാഹം കഴിച്ച് ഭാര്യയുടെ സുഖജീവിതം
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍