Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നസീറിനും സത്യനും മുൻപേ മലയാളി കണ്ട സൂപ്പർ താരം സിനിമ ഉപേക്ഷിച്ച് കൊച്ചിയിൽ; അറുപതാം വാർഷികമാഘോഷിക്കുന്ന തിരമാലയിൽ തോമസ് ബെർളി നായകനായപ്പോൾ വില്ലനായതു സത്യൻ

നസീറിനും സത്യനും മുൻപേ മലയാളി കണ്ട സൂപ്പർ താരം സിനിമ ഉപേക്ഷിച്ച് കൊച്ചിയിൽ; അറുപതാം വാർഷികമാഘോഷിക്കുന്ന തിരമാലയിൽ തോമസ് ബെർളി നായകനായപ്പോൾ വില്ലനായതു സത്യൻ

കൊച്ചി: അറുപത്തിരണ്ടു വർഷം മുൻപ് കൊച്ചിയിലെ പ്രശസ്തമായ ബെർളി കുടുംബത്തിൽ സന്ദർശകനായി ഒരു അപരിചിതനെത്തി. ആലപ്പുഴക്കാരൻ തോമസ് അറയ്ക്കനെനെ്നു സ്വയം പരിചയപ്പെടുത്തിയ അയാൾ ബെർളിയുടെ മകൻ തോമസ് ബെർളിയോട് ആദ്യം ചോദിച്ചത് സിനിമയിലഭിനയിക്കാൻ താൽപ്പര്യമുണ്ടോ എന്നാണ്. സിനിമയെയും കിഷോർകുമാറിനെയും ആരാധിച്ചിരുന്ന തോമസ് കണ്ണും പൂട്ടി സമ്മതം ചൊല്ലി.

പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സംഗീതപഠനം കഴിഞ്ഞ് സംഗീതസംവിധായകനും സിനിമാസംവിധായകനുമായി മാറിയ തോമസ് അറയ്ക്കൻ, വിമൽകുമാർ എന്ന പേരിലാണ് സിനിമാലോകത്ത് അറിയപ്പെട്ടിരുന്നത്. 1951 ൽ വിമൽകുമാറിന്റെയും പി ആർ എസ് പിള്ളയുടേയും സംവിധാനത്തിൽ തിരമാല എന്ന സിനിമയുടെ ചിത്രീകരണം തുടങ്ങി. 1953 ൽ പുറത്തിറങ്ങിയ ചിത്രം സൂപ്പർഹിറ്റായി. അന്നു കൗമാരക്കാരനായ തോമസ് ബെർളി നായകനായ ചിത്രത്തിൽ പിന്നീട് മലയാളത്തിലെ അഭിനയചക്രവർത്തിയായി മാറിയ സത്യനായിരുന്നു വില്ലൻ. മലയാളത്തിന്റെ നിത്യഹരിത നായകൻ നസീറും തന്റെ സിനിമാജീവിതം തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ അന്ന്.

തിരമാലയ്ക്ക് 60 വയസ് പിന്നിടുമ്പോൾ നായകൻ തോമസ് ബെർളി സിനിമയും ബിസിനസും കഴിഞ്ഞ് ഫോർട്ട് കൊച്ചിയിലെ തന്റെ തറവാട്ടിൽ വിശ്രമജീവിതത്തിലാണ്. തിരമാലയ്ക്കു ശേഷം സിനിമ പഠിക്കാൻ കാലിഫോർണിയയിലേക്കുപോയ ബെർളി 14 വർഷം ഹോളിവുഡിൽ ചെറിയ വേഷങ്ങൾ ചെയ്തു. നാട്ടിൽ തിരിച്ചെത്തി രണ്ടു സിനിമകൾ സംവിധാനം ചെയ്‌തെങ്കിലും വിജയമായില്ല. പിന്നീട് സിനിമാലോകം വിട്ട് കയറ്റുമതിരംഗത്തേക്ക് കാലെടുത്തുവച്ച ബെർളി ഇന്നു രാജ്യത്തെ അറിയപ്പെടുന്ന സീ ഫുഡ് എക്‌സ്‌പോർട്ടറാണ് തന്റെ ജീവിതത്തിലെ ആദ്യ വിജയം സമ്മാനിച്ച തിരമാലയെക്കുറിച്ച് 80-#ാ#ം വയസ്സിലും ബെർളി വാചാലനാകുന്നു.

18 വയസ്സിലാണ് ഞാൻ തിരമാലയിലഭിനയിക്കുന്നത്. നായകവേഷമെന്നുകേട്ട് ചാടിപ്പുറപ്പെട്ടെങ്കിലും വലിയ ക്യാമറ എന്നെ ഞെട്ടിച്ചു. അഭിനയം വഴങ്ങാൻ ഏറെ പാടുപെട്ടു. പിന്നീട് എപ്പോഴോ ശരിയായി.കുമാരി തങ്കമായിരുന്നു നായിക.ചെമ്മീനിലൂടെ പ്രശസ്തനായ രാമു കാര്യാട്ട് തിരമാലയുടെ സഹസംവിധായകനായിരുന്നു. പ്രശസ്ത എഴുത്തുകാരൻ ടി എൻ ഗോപിനാഥൻ നായരുടെ ചൂണ്ടക്കാരൻ എന്ന നോവലിനെ ആസ്പദമാക്കിയായിരുന്നു കഥ. അദ്ദേഹം തന്നെയായിരുന്നു തിരക്കഥാകൃത്ത്.നാട്ടിലെ പണക്കാരന്റെ മകൾ ഒരു ചൂണ്ടക്കാരനെ സ്‌നേഹിക്കുന്നതും അവളെ അച്ഛൻ മറ്റൊരു പണക്കാരന് വിവാഹം ചെയ്തു കൊടുക്കുന്നതും പിന്നീട് അവളുടെ ജീവിതം ദുരിതപൂർണമാകുന്നതുമാണ് കഥ.ചിത്രത്തിനു രണ്ടു ക്‌ളൈമാക്‌സ് ഉണ്ടായിരുന്നു.


മലബാറിൽ ചിത്രം ശുഭപര്യവസായിയും തെക്കൻ ജില്ലകളിൽ ചിത്രം ട്രാജഡിയുമായാണ് ചിത്രം തിയറ്ററുകളിൽ പ്രദർശിപ്പിച്ചത്.പ്രേക്ഷകരുടെ മാനസികനില നോക്കിയാണ് അന്നങ്ങനെ ചെയ്തത. അന്നൊക്കെ പ്രേക്ഷകർ ആഗ്രഹിക്കുന്ന രൂപത്തിലാണ് സിനിമ ചെയ്യുന്നത്. മനോഹരമായ പാട്ടുകളാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. പി ഭാസ്‌ക്കരൻ അറിയപ്പെടുന്ന സംഗീതരചയിതാവായത് ഈ ചിത്രത്തിലൂടെയാണ്. കോഴിക്കോട് അബ്ദുൾ ഖാദറും ശാന്താ പി നായരുമാണ് പാട്ടുകൾ പാടിയത്. വിമൽകുമാറിന്റെ സഹായിയായി ബാബുരാജും സംഗീതത്തിനു പുറകിലുണ്ടായിരുന്നു. ചിത്രത്തിലെ 9 പാട്ടുകളും ഹിറ്റായി. പാട്ടുകൾ കൊണ്ടാണ് ആ പടം ഹിറ്റായത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

തിരമാലയ്ക്ക് ശേഷം ഇമ്പവിളക്ക് എന്ന തമിഴ് ചിത്രത്തിൽ പിഎസ് സരോജയുടെ നായകനായി വേഷമിട്ടെങ്കിലും സിനിമ പൂർത്തിയാക്കിയില്ല. പുള്ളിമാൻ എന്ന മറ്റോരു മലയാളസിനിമയിൽ നായനകാനായും എന്നെ തീരുമാനിച്ചിരുന്നു എന്നാൽ ആ സിനിമയും വെളിച്ചം കണ്ടില്ല. അങ്ങനെയാണ് സിനിമ പഠിക്കാൻ അമേരിക്കയിലേക്ക് നാടുവിട്ടത്. കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിൽ സിനിമ പഠിച്ചിറങ്ങിയ ശ്‌ഷേം 14 വർഷത്തോളം ഹോളിവുഡ്‌സിനിമയുടെ ഭാഗമായി.വളരെ ചെറിയ വേഷങ്ങളാണ് അവിടെ ചെയ്തത്. പ്രതിഫലമായ.#ിരുന്നു എന്നെ അവിടെ കൂടുതൽ നിൽത്താൻ പ്രേരിപ്പിച്ചത്. ഡയലോഗുള്ള വേഷമാണെങ്കിൽ 250 ഡോളർ കിട്ടും ഇല്ലെങ്കിൽ 60 ഡോളർ. മെക്‌സിക്കൻ ഛായയുണ്ടെന്ന് പറഞ്ഞ് കൂടുതൽ മെക്‌സിക്കൻ റോളുകളാണ് എനിക്ക് തന്നത്.

ദേശിയതലത്തിലും അന്താരാഷ്ട്ര തലത്തിലും സിനിമയെ മനസ്സിലാക്കാൻ കളിഞ്ഞത് ആ കാലത്താണ്. നമ്മളിവിടെ പാട്ടെന്നും കോമഡിയെന്നും പറഞ്ഞ് സിനിമയെ കഷ്ണിക്കുമ്പോൾ അവർ സിനിമയിൽ സമയത്തെയാണ് കഷ്ണിക്കുന്നത്. ഹിച്ച്‌കോക്കിന്റെയും സ്പിൽബർഗിന്റെയും സിനിമകൾ മലയാളത്തിൽ നിന്നും വത്യസ്തമാകുന്നത് ഇങ്ങനെയാണ്. പഠനകാലത്ത് എന്റെ സുഹൃത്ത് ഹിന്ദിയിലെ സൂപ്പർസ്റ്റാറായിരുന്ന ദിലീപ് കുമാറിന്റെ സഹോദരൻ അസ്ലാം ഖാനായിരുന്നു. അവനിലുടെ ദിലീപ്കുമാറുമായും പിന്നീട് ദേവാനന്ദുമായുമൊക്കെ സൗഹൃദമുണ്ടാക്കാൻ എനിക്ക് കഴിഞ്ഞു

14 വർഷങ്ങൾക്ക് ശേഷം കേരളത്തിലെത്തി രണ്ട് സിനിമകൾ സംവിധാനം ചെയ്തു.നസീറിനെ നായകനാക്കി വെള്ളരിക്കാപ്പട്ടണവും ആന്റി ഹീറോ ചിത്രമായ ഇതു മനുഷ്യനും.ചിത്രങ്ങൾ വേണ്ട വിധത്തിൽ ശ്രദ്ധിക്കപ്പെടാതായതോടെയാണ് സിനിമാലോകം വിടാൻ തീരുമാനിച്ചത്. ഇത് എന്റെ ജോലിയല്ല എന്ന തോന്നലുണ്ടായി.അങ്ങനെയാണ് രണ്ട് സുഹൃത്തുക്കളുമായി സീ ഫൂഡ് കയറ്റുമതി ബിസ്സിനസ്സ് ചെയ്യാൻ തുടങ്ങിയത്.ഇപ്പോൾ ഇതാണ് എന്റെ ചോറ്.

കലാകാരന്മാർ സാധാരണ ബിസ്സിനസ്സിൽ വിജയിക്കാറില്ല. എന്നാൽ എനിക്കെന്തോ ഭാഗ്യമുണ്ടായി#്.ഇന്ന് ഇന്ത്യയിലെ അറിയപ്പെടുന്ന സീ ഫൂഡ് എക്‌സ്‌പോർട്ടർമാരിൽ ഒന്നാണ് എന്റെ കമ്പനി.കമ്പനിയുടെ ഉത്തരവാദിത്തം ഇപ്പോൾ മകനാണ്. അമേരിക്കയിൽ സിനിമയ്‌ക്കൊപ്പം കാർട്ടൂൺ വരയും നോവലെഴുത്തും ഞാൻ തൊഴിലാക്കിയിരുന്നു.ആത്മസംതൃപ്തിക്കായി അതിപ്പോഴും തുടരുന്നു. തരക്കേടില്ലാത്ത ഒരു പെയ്‌ന്‌റർ കൂടിയാണ്എഴുത്തും കാർട്ടുണുമൊക്കെയായി വിശ്രമജീവിതത്തിലാണ് ഞാനിപ്പോൾ.- തോമസ് ബെർളി പറഞ്ഞുനിർത്തി.

സത്യൻ, രാമു കാര്യാട്ട്.പി ഭാസ്‌ക്കരൻ, ബാബുരാജ് തുടങ്ങി ഒട്ടേറെ പ്രതിഭാധനരെ മലയാളത്തിനു സംഭാവന ചെയ്ത തിരമാലയുടെ 60-ാം വാർഷികത്തിൽ ഹീറോ തോമസ് ബെർളി മാത്രമാണ് ഇന്നു ജീവിച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP