Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

സിനിമയാണ് കരിയറെന്ന് തിരിച്ചറിഞ്ഞത് ചോക്ലേറ്റിന് ശേഷം; നടികൾക്കും അച്ഛനമ്മമാരുണ്ട്.. ഇമോഷൻസുണ്ട്.. രമ്യ നമ്പീശൻ മറുനാടൻ മലയാളിയോട് മനസു തുറക്കുന്നു

സിനിമയാണ് കരിയറെന്ന് തിരിച്ചറിഞ്ഞത് ചോക്ലേറ്റിന് ശേഷം; നടികൾക്കും അച്ഛനമ്മമാരുണ്ട്.. ഇമോഷൻസുണ്ട്.. രമ്യ നമ്പീശൻ മറുനാടൻ മലയാളിയോട് മനസു തുറക്കുന്നു

ലയാള സിനിമയിലെ തിരക്കേറിയ നടിയായി മാറിയ രമ്യ നമ്പീശൻ 13 വർഷം മുൻപ് സിനിമയിലെത്തിയതാണ്. എങ്കിലും മലയാളം രമ്യയെ ഒരു നല്ല നടിയായി അംഗീകരിച്ചത് ട്രാഫിക് എന്ന സിനിമയിലെ വ്യത്യസ്തമായ അഭിനയം കൊണ്ടാണ്. ഈ സിനിമയാണ് മലയാള സിനിമയിൽ അന്നു നില നിന്നിരുന്ന സിനിമാ ഗതിക്ക് വഴിത്തിരിവായതും എന്നു പറയേണ്ടിയിരിക്കുന്നു. അതിനു ശേഷം ചാപ്പാകുരിശ് എന്ന ചിത്രത്തിലൂടെ രമ്യ എന്ന നടി ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ എന്ന നായികയായി പ്രേക്ഷകരെ അമ്പരപ്പിച്ചു. രമ്യയ്ക്കു വന്ന മാറ്റം എങ്ങനെനയെന്ന് ഇന്നും പ്രേക്ഷകർ ചർച്ച ചെയ്യുന്നു....മേക്ക് ഓവറിനെനക്കുറിച്ചും.....സിനിമയിലെ ഇന്റിമേറ്റ് സീനുകളെക്കുറിച്ചും ആദ്യമായി രമ്യ തുറന്നു പറയുന്നു....

 • പുതിയ റിലീസുകൾ മങ്കി പെൻ....നടൻ?

ജയറാമേട്ടനും കമൽസാറിനുമൊപ്പം അഭിനയിക്കുന്നത് തീർച്ചയായും വളരെ സന്തോഷമുണ്ടാക്കുന്നതാണ്. സെല്ലുലോയിഡിന് ശേഷം കമൽസാർ ചെയ്യുന്ന ഒരു തിയേറ്ററിന്റെ സ്‌ക്രിപ്റ്റ് പറയുന്ന സിനിമയാണിത്. കമൽ സാറിന്റെ പെരുമഴക്കാലം ഗ്രാമഫോൺ ഈ സിനിമകളിലൂടെയൊക്കെ തന്നെയാണ് ഞാൻ അഭിനയിച്ചു വന്നത്. ഒരു തിയേറ്റർ കലാകാരൻ അനുഭവിക്കുന്ന വിഷമതകളും വിവിധ തലങ്ങളും അവതരിപ്പിക്കുന്ന ഒരു സിനിമയാണ് നടൻ. ജയറാമേട്ടന്റെ കരിയറിലെ ഏറ്റവും ബെസ്റ്റ് ക്യാരക്‌ടേഴ്‌സിൽ ഒന്നാണ് നടനിലേത്.

നല്ല അക്‌സെപ്റ്റൻസും കിട്ടുന്നുണ്ട്. എനിക്ക് ഒരു ആസ്വാദക എന്ന നിലയിൽ സെല്ലുലോയിഡ് എന്ന സിനിമ കണ്ടപ്പോൾ എനിക്ക് രോമാഞ്ചമുണ്ടായി...നടൻ കാണുന്ന നാടകത്തെ സ്‌നേഹിക്കുന്ന ആർക്കും അങ്ങനെനയുണ്ടാകും എന്നാണ് എനിക്കു തോന്നുന്നത്. ഒരു നാടക കലാകാരൻ അനുഭവിക്കുന്ന അല്ലെങ്കിൽ ഒരു തിയേറ്റർ ആർട്ടിസ്റ്റിന്റെ ജീവിതം വരച്ചു കാട്ടുന്ന സിനിമയാണ് നടൻ. നാടകത്തിന് നമ്മുടെ സമൂഹത്തിലുണ്ടായിരുന്ന സ്ഥാനവും ഇന്നു കിട്ടുന്ന സ്വീകാര്യത ഒക്കെ ചർച്ച ചെയ്യുന്ന ചിത്രം അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ ഒത്തിരി സന്തോഷിക്കുന്നു.

Stories you may Like

മങ്കി പെൻ എന്നെ സംബന്ധിച്ചിടത്തോളം വളരെ സ്‌പെഷ്യലായിട്ടുള്ള സിനിമയാണ്. കാരണം എന്റെ ബ്രദർ ആദ്യമായിട്ട് മ്യൂസിക് ഡയറക്ടർ ആയ സിനിമയാണ്. ഞാനും അതിൽ പാടിയിട്ടുണ്ട്. അഭിനയിച്ചിട്ടുണ്ട്. സനൂഷയുടെ ബ്രദർ സനൂപ് ആദ്യമായി അഭിനയിച്ച സിനിമയാണ്. എല്ലാവരിൽ നിന്നും ഇപ്പോഴും നല്ല അഭിപ്രായങ്ങൾ തന്നെയാണ് ലഭിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം സമീറ എന്ന ഒരു മുസ്ലിം കഥാപാത്രമായി, പിന്നെ സനൂപിന്റെ അമ്മയായാണ് ഞാൻ അഭിനയിച്ചിരിക്കുന്നത്. ആദ്യമായാണ് ഇത്രേം പ്രോമിനന്റ് ആയ ഒരു മുസ്ലിം കഥാപാത്രം ഞാൻ അവതരിപ്പിക്കുന്നത്.

 • അമ്മ വേഷം പോലും കൈകാര്യം ചെയ്യാൻ തീരെ മടിയില്ലാത്ത നടിയാണല്ലോ രമ്യ? അത് രമ്യയുടെ കരിയറിനെന ബാധിക്കുമെന്നൊന്നും കരുതുന്നില്ലേ? എങ്ങിനെനയാണ് കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നത്?

ആദ്യമായിട്ടല്ല ഞാൻ അമ്മ വേഷം ചെയ്യുന്നത്. ലഫ്റ്റ് റൈറ്റ് ലഫ്റ്റിലാണ് ഞാൻ ആദ്യമായി അമ്മ വേഷം ചെയ്തത്. എനിക്ക് കാമ്പുള്ള കഥാപാത്രങ്ങളാണെന്ന് തോന്നുന്ന കഥാപാത്രങ്ങളാണ് ഞാൻ തെരഞ്ഞെടുക്കുന്നത്. അങ്ങനെനാരു വേർതിരില് നിലനിർത്തിയിരുന്നെങ്കിൽ എനിക്കിന്ന് ഇങ്ങനെന ഇന്നും ഒരു നടിയായി നിൽക്കാൻ കഴിയില്ലായിരുന്നു.

 • കുറച്ചു വ്യത്യസ്തമായ കഥാപാത്രമാണല്ലോ ലഫ്റ്റ് റൈറ്റ് ലഫ്റ്റിലേത്. ആ കഥാപാത്രത്തിന് ജനങ്ങളിൽ നിന്നുള്ള അഭിപ്രായം എങ്ങനെനയായിരുന്നു?

ഇപ്പോഴത്തെ പെൺകുട്ടികളുടെ ഒരു റപ്രസന്റേഷൻ ആണ് ജെനിഫർ എന്ന ആ കഥാപാത്രം. എല്ലാ യാതനകളും ബുദ്ധിമുട്ടുകളും അനുഭവിച്ചശേഷം നമുക്ക് ഒരു കോൾഡ് ഹാർട്ട് ഉണ്ടാകും. ഒന്നിനോടും ഇൻക്ലിനേഷൻ ഇല്ലാതെയുള്ള, നമുക്കെതിരെ എല്ലാം സംഭവിക്കുമ്പോൾ നമ്മൾ ശരിക്കും സെൽഫിഷായി മാറുന്ന ഒരവസ്ഥയാണ് അങ്ങനെനയുള്ള ഒരു കഥാപാത്രമായിരുന്നു അത്. ഒരു പൊളിറ്റിക്കൽ സറ്റയർ മൂവി തന്നെയായിരുന്നു അത്. അരുൺകുമാർ അരവിന്ദിന്റെയും മുരളി ഗോപിയുടെയും ഒരു ഭയങ്കര സൃഷ്ടി തന്നെയായിരുന്നു ആ കഥാപാത്രം.

 • അരുൺ കുമാർ അരവിന്ദുമായി വർക്ക് ചെയ്ത അനുഭവം എങ്ങനെനയായിരുന്നു?

തീർച്ചയായും എനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ ആ കഥാപാത്രത്തിന് നൽകിയ കോൺട്രിബ്യൂഷൻ ആണ്. ഒരു നടിയെയോ നടനെയോ സംബന്ധിച്ച് വർക്ക് ചെയ്യാൻ പറ്റിയ ഒരു സ്‌പെയ്‌സാണ് വളരെ പ്രധാനം. അരുൺകുമാർ അരവിന്ദിനെന സംബന്ധിച്ചിടത്തോളം അദ്ദേഹം സിനിമയെ വളരെ റിയൽ ആയി കാണുന്ന് ആളാണ്. വളരെ റിയലിസ്റ്റിക്കായ സിനിമകളാണ് അദ്ദേഹം ചെയ്യുന്നത്. നമുക്ക് അതിൽ സ്‌പെയ്‌സ് കിട്ടുമ്പോഴും നമ്മുടെ സജഷൻസ് പറയുമ്പോഴും നമുക്ക് വളരെ ഇംപ്രൂവ് ചെയ്യാൻ കഴിയും. നമുക്ക് കുറച്ചു കൂടി രസമായി അതു ചെയ്യാൻ പറ്റും.

 • രമ്യ സിനിമയിൽ എത്തിയിട്ട് 13 വർഷമായി... അതൊരു ചെറിയ കാലയളവല്ല... പക്ഷെ സ്വന്തം കരിയർ സിനിമയാണ് എന്ന് തിരിച്ചറിഞ്ഞത് എന്നാണ്?

എല്ലാ തിരിച്ചറിവും എനിക്ക് വളരെ വൈകിയാണ് തോന്നാറ്. ചോക്ലേറ്റിന് ശേഷമാണ് എനിക്കൊരു തിരിച്ചറിവുണ്ടായത്. അതുവരെ ഞാൻ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതിൽ ഒട്ടും സെലക്ടീവായിരുന്നില്ല. അഭിനയത്തെ ഒട്ടും സീരിയസ് ആയി എടുക്കാത്ത ആളായിരുന്നു ഞാൻ. ചോക്ലേറ്റിന് ശേഷം ശരിക്കും തമിഴ് ഇൻഡസ്ട്രിയിൽ നിന്ന് അവസരങ്ങൾ വന്നു തുടങ്ങി. തമിഴ് സിനിമയുടെ ഭാഗമായപ്പോഴാണ് . അഭിനയം എത്രത്തോളം പ്രൊഫഷണൽ ആയി എടുക്കേണ്ടതാണ്, അതിനെന്തൊക്കെ ചെയ്യണം, നമുക്കും അതു പോലെ എന്തു കൊണ്ടു പ്രൊഫഷണൽ ആയിക്കൂടാ എന്നൊക്കെ ചിന്തിച്ചു തുടങ്ങിയത്. അപ്പോഴാണ് ഒരു സെൽഫ് അനാലിസിസ് ഉണ്ടായത്. അങ്ങനെനയാണ് ഇപ്പോൾ എല്ലാവരും പറയുന്നതു പോലെ മേക്ക് ഓവർ എന്നോ അങ്ങനെനയൊക്കെ സംഭവിച്ചത്. അത് പക്ഷെ വളരെ നാച്വറൽ ആയിട്ട് സംഭവിച്ചതാണ്. മലയാളം എന്നെയൊന്നും പഠിപ്പിച്ചില്ല എന്നൊന്നും ഞാൻ പറയുന്നില്ല. പക്ഷെ മലയാളത്തിലായാലും കഥാപാത്രങ്ങളെ മികച്ചതാക്കാൻ എന്തു ചെയ്യണം എന്നത് ശരിക്കും തമിഴ് സിനിമാ അഭിനയത്തിൽ നിന്ന് തന്നെ ലഭിച്ചതാണ്.

 • രമ്യ ബിഫോർ ട്രാഫിക് ആന്റ് ആഫ്റ്റർ ട്രാഫിക് എന്നു പറയേണ്ടിയിരിക്കുന്നു മാറ്റം കൊണ്ട്...അതു വരെ നാടൻ പെൺ കുട്ടി....ട്രാഫിക്കിലേക്ക് വരുമ്പോൾ അത് എങ്ങനെന ആൾക്കാർ അക്‌സപ്റ്റ് ചെയ്യും എന്ന ആശങ്കയുണ്ടായിരുന്നോ?

ഒരിക്കലുമുണ്ടായിരുന്നില്ല. നല്ല ഒരു ക്രൂ ബോബി സന്ജയ് ടീം സ്‌ക്രിപ്റ്റ്, രാജേഷ് ആർ പിള്ള, അദ്ദേഗത്തിന്റെ അസോസിയേഷൻ, കുഞ്ചാക്കോ ബോബന്റെ നായിക, പിന്നെ ലിസ്റ്റിൽ എന്റെ അച്ഛന്റെ അടുത്ത സുഹൃത്താണ് എന്നൊക്കെയായത് കൊണ്ട് ഞാൻ അത് തെരഞ്ഞെടുത്തന്നേയുള്ളൂ. ഒരു നല്ല സിനിമയായിരിക്കും ഇത് എന്നെനിക്ക് തോന്നി. അതുകൊണ്ട് അത് തെരഞ്ഞെടുത്തു. പിന്നെ ആ സമയത്ത് ഞാൻ അർബൻ ലുക്കുള്ള ഫോട്ടോ ഷൂട്ട് നടത്തിയിരുന്നു. അപ്പോൾ അതു കൂടി കണ്ടപ്പോൾ ആ കഥാ പാത്രം എനിക്കു ചേരും എന്നവർക്കും തോന്ന്#ി. അങ്ങനെന ആ സിനിമയിലേക്കെത്തി. പക്ഷെ നല്ല സിനിമ എന്നതിനപ്പുറം ആ സിനിമ ഇറങ്ങിയാൽ ഇത്ര വല്യ ഒരു ബ്രേക്ക ത്രൂ ഒന്നും സംഭവിക്കും എന്നൊന്നും കരുതിയിരുന്നില്ല.

 • രമ്യയിലെ മെയ്ക്ക് ഓവർ ആൾക്കാർ ഇന്നും ചർച്ച ചെയ്യുന്നുണ്ട്. രമ്യ സ്വയം വിലയിരുത്തുന്നതെങ്ങനെനയാണ്?

നമ്മൾ ഈ ഫീൽഡിലേക്ക് വരുമ്പോൾ നമ്മുടേത് ഒരു ചെറിയ ലോകമായിരുന്നു. ഈ ഫീൽഡിൽ വന്നപ്പോൾ കൂടുതൽ ആൾക്കാരുമായി പരിചയമുണ്ടായി. നമ്മൾ ഒരു പ്രൊഫഷണൽ ആകുന്നതിന്റെ ഭാഗമാണ് ആ മാറ്റം. ഒരു ആക്ടറിന്റെ ഏറ്റവും നല്ല ടൂൾ എന്നത് അവന്റെ ബോഡി, സൗന്ദര്യം എന്നിവയൊക്കെയാണ്. അതിനെന മെയിന്റയിൻ ചെയ്യേണ്ടത് അവന്റെ ആവശ്യമാണ്. അതിന് വേണ്ടി ചെയ്തത് മാത്രമാണ്. അതുകൊണ്ട് കുറച്ചൊരു മാറ്റമൊക്കെ ഞാൻ തന്നെ വരുത്തി, ഒരു പ്രൊഫഷണൽ എന്ന നിലയിൽ എനിക്ക് ചില മാറ്റങ്ങൾ ഉണ്ടായെന്നേ ഉള്ളൂ. അതിനെന ആളുകൾ പറയുന്നതങ്ങനെനയാണെന്നേ ഉള്ളു. എന്നു കരുതി എന്റെ സ്വഭാവത്തിൽ മാറ്റമൊന്നുമുണ്ടായിട്ടില്ല കേട്ടോ ഞാനിന്നും പഴയ ആളു തന്നെയാണ് ജീവിതത്തിൽ.

 • നമ്മുടെ തന്നെ നായികമാർ തമിഴിലും മറ്റും അഭിനയിക്കുമ്പോൾ വിവാദങ്ങളിൽ ഏർപ്പെട്ടാൽ അവർ ചിലപ്പോൾ കുറച്ച് പിറകോട്ട് പോകാൻ സാധ്യതയുണ്ടല്ലോ അതേപ്പറ്റി എന്താണ് അഭിപ്രായം?

ഇല്ല അത് നമ്മൾ ഡീൽ ചെയ്യുന്നത് പോലെയിരിക്കും. വളരെ ഈസിയായിട്ട് അതിനെന കാണുക. നമ്മൾ ചെയ്യുന്നത് ശരിയാണെന്നും നമ്മൾ റിയാക്ട് ചെയ്തത് ശരിയാണെന്നും ബോധ്യമുണ്ടെങ്കിൽ വളരെ ഈസിയായിട്ട് നമ്മൾ അതിനെന നോക്കിക്കണ്ടാൽ മറ്റുള്ളവരും അതിന് അങ്ങനെനതന്നെ കാണുകയുള്ളൂ. നമ്മൾ ഒരു കാര്യത്തിൽ റിയാക്ട് ചെയ്യുമ്പോൾ കുറച്ചൊന്ന് ചിന്തിക്കണം. ഞാൻ ചെയ്യുന്ന കാര്യത്തിൽ എന്തെങ്കിലും കാര്യമുണ്ടോ എന്ന് ഒന്ന് ചിന്തിച്ചിട്ട് വേണം മറുപടി പറയാൻ.

 • രണ്ട് വ്യത്യസ്ത ഇൻഡസ്ട്രിയിൽ നില്ക്കുമ്പോൾ എങ്ങനെന അത് ഫീൽ ചെയ്യുന്നു? എങ്ങനെനയാണ് പ്രേക്ഷകരിൽ നിന്നുള്ള പ്രതികരണം?

എനിക്ക് മലയാളത്തിലും തമിഴിലും ഒരുപോലെ റിസപ്ഷൻ കിട്ടുന്നുണ്ട്. മലയാളത്തിലും തമിഴിലും ഒരേ സമയം എന്റെ സിനിമകൾ റിലീസ് ചെയ്യുന്നുണ്ട്. തമിഴ് ഇൻഡസ്ട്രി വളരെ വലിയ ഒരു ഇൻഡസ്ട്രിയായതുകൊണ്ട് പ്രേക്ഷകരിൽ നിന്നും കൂടുതൽ റസ്‌പെക്ട് കിട്ടാറുണ്ട്. തമിഴിൽ പിസ്സ എന്ന മൂവീ ആണ് എനിക്കൊരു ബ്രേക്ക് ത്രൂ കിട്ടിയത്. മലയാളത്തിൽ ട്രാഫിക്, ചാപ്പാകുരിശ് അതിനു ശേഷം എനിക്കു കിട്ടിയ സിനിമകൾ എല്ലാം നല്ല സംവിധായകരുടെയും ടെക്‌നിഷ്യൻസിന്റെയും ഒക്കെ സിനിമകളിലെ മികവുള്ള കഥാപാത്രങ്ങൾ തന്നെയായിരുന്നു. പിന്നെ തമിഴിൽ എപ്പൊഴും റീൽ ആന്റ് റിയൽ എന്ന വ്യത്യാസം ഉണ്ട്. നമ്മുടെ മലയാളം ഒരു ചെറിയ ഇൻഡസ്ട്രിയായതുകൊണ്ട് നമ്മൾ ജനങ്ങളോട് എപ്പോഴും അടുത്തിടപഴകാറുണ്ട്. കുറച്ചു കൂടി അവരിലേക്ക് ഇറങ്ങിച്ചെല്ലാറുണ്ട്. റെസ്‌പെക്ട് ഇല്ലായ്മയല്ല അത് നമ്മളെ അവരിലൊരാളായിട്ടാണ് അവർ കാണുന്നത്. തമിഴിലും മലയാളത്തിലും ഉള്ള കൾച്ചർ ഡിഫറൻസ് മാത്രമാണ് അത്.

 • ഈ ഫീൽഡിൽ നിക്കുമ്പോൾ കുടുംബത്തിൽ നിന്നുള്ള സപ്പോർട്ട് എങ്ങനെനയാണ്?

ഞാൻ എന്ന മനുഷ്യനെന തന്നെ ഹെൽപ്പ് ചെയ്യുന്നത് എന്റെ പാരന്റ്‌സും എന്റെ കുടുംബവും എന്റെ റിലേറ്റീവ്‌സുമൊക്കെയാണ്. ഞാൻ ശരിക്കും വളരെ ഇമോഷണലി ഡിപ്പന്റന്റ് ആയ വളരെ പാംപേർഡ് ആയിട്ടുള്ള ഒരു കുട്ടിയാണ്. എന്റെ എല്ലാകര്യങ്ങളും എന്റൊപ്പം നിന്ന് ചെയ്ത് തരുന്നത് എന്റെ പാരന്റ്‌സാണ്. എന്റെ ജീവിതത്തിലാണെങ്കിലും അവരുടെ അഭിപ്രായത്തിനെനതിരായിട്ട് ഒന്നും ചെയ്യാൻ എനിക്ക് പറ്റില്ല. ഇനിയും അങ്ങനെന തന്നെയായിരിക്കും. എന്റെ കാര്യങ്ങൾ നോക്കിനടത്താൻ വേണ്ടി മാത്രം ജീവിക്കുന്ന കുറേപേരുണ്ട് എനിക്ക് ചുറ്റും. അച്ഛനായാലും അമ്മയായാലും അനുജനായാലും ചിറ്റയായാലും ഒക്കെ എല്ലാവരും എന്നെ വളരെയേറെ സഹായിക്കുകയും സപ്പോർട്ട് ചെയ്യുകയും ചെയ്യുന്നുണ്ട്. അവരുടെ കൂടെ നിന്നും അവരുടെ സപ്പോർട്ടോടും കൂടിയാണ് ഞാൻ ഇന്നുവരെ എല്ലാം ചെയ്തിട്ടുള്ളത്.

 • മലയാള സിനിമയിൽ ഇപ്പോൾ ഗായികയായി തിളങ്ങുകയാണല്ലോ രമ്യ. ഗായിക എന്ന നിലയിൽ സാറ്റിസ്‌ഫൈഡ് ആണോ?

തീർച്ചയായിട്ടും ഞാൻ സാറ്റിസ്‌ഫൈഡ് ഒന്നുമല്ല ഗായിക എന്ന നിലയിൽ. ഗായിക എന്ന നിലയിൽ വരിക എന്നത് എനിക്ക് ശരിക്കും ഒരു ഭാരമാണ്. ഞാൻ കർണ്ണാടിക് മ്യൂസിക് പഠിച്ചിട്ടുണ്ടെങ്കിലും ഞാൻ ഒരു ഗായികയായൊന്നും അല്ല. എന്തോ ഒരു ദൈവാധീനം ഉള്ളതുകൊണ്ട് മാത്രം പാടുന്ന പാട്ടുകൾ ചെറിയ രീതിയിൽ എങ്കിലും ഹിറ്റാകുന്നു എന്ന് മാത്രം. ഒരു പ്ലേ ബാക്ക് സിങ്ങർ എന്ന നിലയിൽ നിൽക്കണമെങ്കിൽ വളരെ എഫേർട്ടും അതിനായി നല്ല പരിശ്രമവും ഒക്കെ കൊടുക്കണം. എന്നിട്ടും അവരുടെ കൂടെയൊക്കെ നിൽക്കാൻ കഴിയുന്നതു തന്നെ ഭാഗ്യം. ഒരു യൂണിക് ബ്ലെസ്ഡ് വോയിസ് ഉള്ളതുകൊണ്ടായിരിക്കാം ഇങ്ങനെന സംഭവിക്കുന്നത്. ഒരു പെർഫെക്ട് സിങ്ങർ എന്നൊന്നും എന്നെ വിളിക്കാനേ കഴിയില്ല.


പ്രണയം ഉണ്ടായിട്ടുണ്ട്....ഒരേയൊരു പ്രണയമേ ഉണ്ടായിട്ടുള്ളു...അതും സിനിമയിലെത്തിയതിനു ശേഷം.....(തുടരും)

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP