Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദിലീപിന്റെ മാറ്ററുകൾ, ദിലീപിന്റെ സഹായം എല്ലാം നമുക്കുണ്ടായിരിക്കും..അവിടെ ഒരാൾ ഉണ്ടാകാൻ പാടില്ല..ഞാൻ ഉണ്ടാകാൻ പാടില്ല...പല്ലിശേരി ഉണ്ടാകാൻ പാടില്ല...ഇതാണ് അവരുടെ ടാർജറ്റ്; എച്ച് ആറിൽ നിന്ന് എന്നെ വിളിച്ചു..സിനിമാ മംഗളം നിർത്താൻ പോവുകയാണ്..അങ്ങനെയെങ്കിൽ സാറിന്റെ ആവശ്യമില്ലല്ലോ? ദിലീപ് ഈ സ്ഥാപനത്തിൽ കടന്നുകൂടിയെന്ന് ഞാൻ മനസ്സിലാക്കി; സിനിമാമംഗളത്തിൽ നിന്ന് പുറത്താക്കിയ കഥ പല്ലിശേരി മറുനാടൻ ടിവിയോട് പറയുന്നു

ദിലീപിന്റെ മാറ്ററുകൾ, ദിലീപിന്റെ സഹായം എല്ലാം നമുക്കുണ്ടായിരിക്കും..അവിടെ ഒരാൾ ഉണ്ടാകാൻ പാടില്ല..ഞാൻ ഉണ്ടാകാൻ പാടില്ല...പല്ലിശേരി ഉണ്ടാകാൻ പാടില്ല...ഇതാണ് അവരുടെ ടാർജറ്റ്; എച്ച് ആറിൽ നിന്ന് എന്നെ വിളിച്ചു..സിനിമാ മംഗളം നിർത്താൻ പോവുകയാണ്..അങ്ങനെയെങ്കിൽ സാറിന്റെ ആവശ്യമില്ലല്ലോ? ദിലീപ് ഈ സ്ഥാപനത്തിൽ കടന്നുകൂടിയെന്ന് ഞാൻ മനസ്സിലാക്കി; സിനിമാമംഗളത്തിൽ നിന്ന് പുറത്താക്കിയ കഥ പല്ലിശേരി മറുനാടൻ ടിവിയോട് പറയുന്നു

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: മംഗളം ദിനപത്ര മാനേജ്‌മെന്റിൽ നടൻ ദിലിപീന് അവിശ്വസനീയമായ സ്വാധീനമാണുള്ളതെന്ന് സിനിമാ മംഗളത്തിന്റെ മുൻ എഡിറ്റർ പല്ലിശേരി. മറുനാടൻ ടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെ സിനിമാമംഗളത്തിൽ നിന്ന പുറത്താക്കാൻ ദിലീപ് നടത്തിയ ഇടപെടലിന്റെ പിന്നാമ്പുറക്കഥയാണ് പല്ലിശേരി ഇത്തവണ പറയുന്നത്.

'മംഗളത്തിൽ നാലു പ്രധാനികളാണ് മാനേജ്‌മെന്റ് തലപ്പത്ത്. സാബു വർഗീസുായിട്ടാണ് തനിക്ക് ഹൃദയബന്ധം. എല്ലാ കാര്യങ്ങൾക്കും ഒരു രക്ഷകർത്താവിനെ പോലെ. ആരുപരാതി പറഞ്ഞാലും വിളിച്ച് സത്യം അന്വേഷിക്കും. അവിടെ ലാഭം ഉണ്ടാക്കുന്ന ഒരു പ്രസിദ്ധീകരണം സിനിമാമംഗളമാണ്. അതേസമയം കപ്പലിൽ കള്ളനെന്ന പോലെ നാലാമതൊരാൾ മാനേജ്‌മെന്റിലുണ്ട്. അയാൾ, ഭാര്യ, പിന്നെ കന്യകയുടെ എഡിറ്റർ ഇൻ ചാർജ് ..ചന്ദ്രശേഖർ അവരൊരു ടീമാണ്. ചന്ദ്രേശഖറിന് വർഷങ്ങളായി എല്ലാറ്റിന്റെയും തലപ്പത്ത് വരാനുള്ള ആഗ്രഹമുണ്ട്. കന്യകയുടെ കോപ്പിയാകട്ടെ ഇങ്ങനെ കുറഞ്ഞുകുറഞ്ഞുവരുന്നു. ഏൽപിച്ച ജോലി വിജയിപ്പിച്ച് കാണിക്ക്..എന്നിട്ട നോക്കാമെന്നായിരുന്നു ചന്ദ്രശേഖറിനോടുള്ള മാനേജ്‌മെന്റിലെ ചിലരുടെ നിലപാട്. ഞാൻ ഇതിന്റെയൊന്നും ഭാഗമായിരുന്നില്ല.

രാവിലെ വരുന്നു..സമയം നോക്കിയായിരുന്നില്ല ജോലി. ഞാനും ഒരു സബ്എഡിറ്ററും, പിന്നെ ഡിടിപി ഓപ്പറേറ്റർ ലേ ഔട്ട് ആർട്ടിസ്റ്റ് ...ഇത്രേയുള്ളു ഈ 60 പേജ് നിറച്ചിറങ്ങുന്ന സിനിമാ മംഗളത്തിന് പൈസ കൊടുക്കേണ്ട ആൾക്കാർ ഇത്രയും പേരാണെന്ന് ആലോചിക്കണം. അതേസമയം, വാരികയ്ക്കും, ദ്വൈവാരികയ്ക്കും എത്ര സ്റ്റാഫുണ്ടെന്ന് ആലോചിക്കണം. ഏറ്റവും ചെലവ് ചുരുക്കിയായിരുന്നു പ്രവർത്തനം. രാവിലെ ഏഴുമണിക്ക് വരുന്ന ഞാൻ 12 മണി വരെ വർക്ക് ചെയ്യാറുണ്ട്. ഒരിക്കലും ഞാൻ ചെയ്യുന്ന ജോലിക്ക് അനുസരിച്ചുള്ള പ്രതിഫലം ചോദിച്ചിട്ടില്ല, വാങ്ങിയിട്ടില്ല.

അങ്ങനെയിരിക്കെ ഒരുദിവസം അതായത് ഏപ്രിലിൽ, എന്നെ എച്ച്ആറിൽ നിന്ന് വിളിക്കുന്നുണ്ട്. സർ ഒരു കാര്യം പറയാനുണ്ട്. എച്ച്ആറും വേറെ ഒരാളും കൂടിയുണ്ട്...എന്നോടു പറഞ്ഞു...സിനിമാ മംഗളം നിർത്തുകയാണ്. ഞാൻ സിനിമാ മംഗളത്തിന്റെ എഡിറ്ററാണെങ്കിലു, സൺഡേയുടെ എഡിറ്ററായും ഒരവർഷത്തോളം ഇരുന്നിരുന്നു..എല്ലാത്തിലും എഴുതിയിരുന്നു. അപ്പോൾ, അവർ പറഞ്ഞു...നിർത്താൻ പോവുകയാണ്. അങ്ങനെയെങ്കിൽ സാറിന്റെ ആവശ്യമില്ലല്ലോ. ഞാൻ പറഞ്ഞു..അതേ ആവശ്യമില്ല. പക്ഷേ ഞാൻ ഒരുസംശയം ചോദിക്കുകയാണ്..ഇത് നിർത്തുമ്പോൾ ഞാൻ മാത്രമേ അങ്ങുപോകേണ്ടതുള്ളോ? സബ് എഡിറ്ററും ഡിടിപിയും ലേ ഔട്ട് ആർട്ടിസ്റ്റുമൊക്കെ തുടരുമെന്നായിരുന്നു മറുപടി. ഇതിൽ നിർത്തുകയാണെങ്കിൽ തന്നെ ഞാൻ എല്ലാറ്റിലും വർക്ക് ചെയ്യുമെന്ന് അറിയാമല്ലോ. എന്നെ വേറെ എവിടെങ്കിലും ഫിൽ ചെയ്യാൻ പറ്റില്ലേ? ഇല്ല സർ എന്നായിരുന്നു മറുപടി.

ഞാൻ പറഞ്ഞു: എനിക്കറിയാം, ഞാൻ നിങ്ങളെന്നെ എപ്പോൾ വിളിക്കുമെന്ന് കാത്തിരിക്കുകയായിരുന്നു. ദിലീപ് ഈ സ്ഥാപനത്തിൽ കടന്നുകൂടി എന്ന് ഞാൻ മനസ്സിലാക്കി. ദിലീപിന്റെ ആൾക്കാരും. പി.ഒ.മോഹനൻ മുമ്പ് മംഗളത്തിലുണ്ടായിരുന്ന ആളാണ്. മംഗളത്തിന്റെ ചാർജ് കൊടുത്തിട്ട് 27,000 കോപ്പി കുറഞ്ഞതിന്റെ പേരിൽ അവിടുന്ന് മാറിയതാണ്. മാറിയിട്ടാണ് മമ്മൂട്ടി കൈരളിയിൽ ജോലി കൊടുത്തത്. അവിടെ പ്രശ്‌നങ്ങളുണ്ടാക്കിയിട്ട് അവിടുന്ന് ചാടാൻ നിൽക്കുകാണ്. ചന്ദ്രശേഖർ കൂടി ഇടപെട്ടിട്ട്. കൊച്ചുമോൻ സാറിനെ കണ്ടിട്ട്. അതായത്..മംഗളം ഒരുമാസത്തിനുള്ളിൽ ഒരുലക്ഷം കോപ്പി വർദ്ധിപ്പിക്കുമെന്ന വാഗ്ദാനം കൊടുത്തിട്ട്. അതോടൊപ്പം ദിലീപിന്റെ മാറ്ററുകൾ, ദിലീപിന്റെ സഹായം എല്ലാം നമുക്കുണ്ടായിരിക്കും. അവിടെ ഒരാൾ ഉണ്ടാകാൻ പാടില്ല..ഞാൻ ഉണ്ടാകാൻ പാടില്ല. പല്ലിശേരി ഉണ്ടാകാൻ പാടില്ല. ഇതാണ് അവരുടെ ടാർജറ്റ്.

പിന്നെ എന്നോട് കാര്യങ്ങളൊന്നും ആരും പറയുന്നില്ല. ഞാൻ അങ്ങോട്ട് പറയുന്നുണ്ട്. ഞാൻ അവരോട് പറഞ്ഞു..എന്നെ ആവശ്യമില്ലാത്ത ഒരുസ്ഥാപനത്തിലും ഞാൻ ഇതുവരെ വർക്ക് ചെയ്തിട്ടില്ല. പക്ഷേ ഞാൻ ഒരുസഥാപനത്തിൽ നിന്നും ഇതേ വരെ പിണങ്ങിപോന്നിട്ടില്ല. ചുമതലപ്പെട്ടവർ എന്നോട് പറയണം..നാലുഡയറക്ടർമാരുണ്ട്. കരാർപ്രകാരം എനിക്ക് ഡിസംബർ 31 വരെ തുടരാൻ അവകാശമുണ്ട്. ഏപ്രിൽ രണ്ടിനാണ് എന്നോട് ഇത് ആവശ്യപ്പെടുന്നത്. പക്ഷേ ഞാൻ അത് ചെയ്യുന്നില്ല എന്നുപറഞ്ഞു. ആരും എന്നോട് പറഞ്ഞില്ല. ബാക്കി മൂന്നുപേരും സാബുസാറും, സാജൻ സാറും അടക്കമുള്ളവർ പറഞ്ഞത് അയാൾ പോകേണ്ട കാര്യമില്ല എന്നാണ്. പക്ഷേ ആ സമയത്ത് ഇതേറ്റെടുത്തിരിക്കുന്നത് ലാഭത്തിൽ നടത്താമെന്ന് പറഞ്ഞ് ഏറ്റെടുത്തിരിക്കുന്നതുകൊച്ചുമോനാണ്. അപ്പോൾ കൊച്ചുമോൻ അങ്ങനെ പറയുമ്പോൾ കൊച്ചുമോന്റെ ആവശ്യങ്ങൾ അംഗീകരിക്കണം. അങ്ങനെയാണ് അവര് നിസ്സഹായരായത്. അങ്ങനെ ഒടുവിൽ കൊച്ചുമോൻ തന്നെ എന്നെ വിളിച്ചുപറഞ്ഞു.

വളരെ മാന്യമായിട്ടാണ് സസാരിച്ചത്. നാലുദിവസത്തിനകം രാജി വച്ചാൽ കൊള്ളാം. ഞാൻ പറഞ്ഞു. ഇങ്ങനെയൊരു വാക്കുകിട്ടിയാൽ മതി. പക്ഷേ ഏതുതൊഴിലിനും മിനിമം ഒരുമാസത്തെയെങ്കിലും നോട്ടീസ് നൽകേണ്ടതല്ലേ? നാലുദിവസം നിങ്ങൾ എനിക്ക് തന്നാൽ എനിക്ക് മൂന്നര ദിവസം മതി. ഇതിന്റെ നേട്ടങ്ങളും കോട്ടങ്ങളും എനിക്കറിയാം. പെട്ടെന്ന് ജോലി ഇല്ലാതാവുന്നതിന്റെ ബുദ്ധിമുട്ടുകളും അറിയാം. ഇതൊക്കെ തന്നെയാണ് മറ്റുള്ളവർ ആഗ്രഹിച്ചിട്ടുള്ളത്.

ഞാൻ മൂന്നര ദിവസം കൊണ്ട് ഹാപ്പിയായി പിരിഞ്ഞു. അപ്പോൾ എനിക്കൊരു എമൗണ്ട് തരാനുണ്ട്. അപ്പോൾ സാമ്പത്തിക പ്രശ്‌നങ്ങളുണ്ട്. ഒരുമാസത്തെ സമയം വേണം. ശരി. ഞാൻ വളരെക്കാലം ജോലി ചെയ്ത സ്ഥലമാണ്. നല്ലതേ പറയാനുള്ളു. സാമ്പത്തിക ബുദ്ധിമുട്ടുകൾ അറിയാം. ജോലി ചെയ്യുന്ന കള്ളന്മാരെയും എനിക്കറിയാം. പക്ഷേ എന്നെങ്കിലും നിങ്ങൾ വേദനിക്കേണ്ടി വരും. മൂന്നര ദിവസം കൊണ്ട് എന്നെ പറഞ്ഞുവിടുമ്പോൾ ഞാൻ എട്ട് വർഷം യുദ്ധം ചെയ്തത് ഈ സ്ഥാപനത്തിന് വേണ്ടിയായിരുന്നുവെന്ന് ഓർക്കണം. ഞാൻ എഴുതുന്നയാളാണ്. അക്ഷരങ്ങളാണ് എന്റെ സ്വത്ത്. അത് ചാട്ടുളി പോലെയോ സാഹിത്യം പോലെയോ ഇങ്ങനെ പ്രവഹിക്കും', പല്ലിശേരി പറഞ്ഞുനിർത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP