Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്ലസ് ടു സയൻസ് റാങ്ക് ഹോൾഡർ സിനിമയിലെത്തിയ കഥ; യുവതാരം നിഷാന്റെ വിശേഷങ്ങൾ

പ്ലസ് ടു സയൻസ് റാങ്ക് ഹോൾഡർ സിനിമയിലെത്തിയ കഥ; യുവതാരം നിഷാന്റെ വിശേഷങ്ങൾ

പ്ലസ് ടുവിന് സയൻസ് റാങ്ക് ഹോൾഡറായിരുന്നു നിഷാൻ. അവിടെ നിന്നും സിനിമ ഒരു പാഷനായി ഏറ്റെടുത്ത് ഇപ്പോൾ മലയാളസിനിമയിൽ ശ്രദ്ധിക്കപ്പെടുന്ന യുവതാരമായി മാറിയ നിഷാൻ സിനിമാവാരികയായ വെള്ളിനക്ഷത്രത്തിന് പങ്കുവച്ച വിശേഷങ്ങളിലെ പ്രസക്തഭാഗങ്ങൾ.

ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടനാണ് നിഷാൻ. തീരെ ചെറിയ കുട്ടിയായിരിക്കുമ്പോഴാണ് പ്രിയദർശന്റെ കിലുക്കത്തിന്റെ ഹിന്ദി പതിപ്പായ മുസ്‌കരാത് കാണുന്നത്. അമ്മയും അച്ഛനുമൊത്തിരുന്നാണ് പടം കണ്ടത്. പിന്നെ പല വട്ടം കണ്ടു. അമ്മയ്ക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമയായിരുന്നു. അതോടെ നിഷാനും കുടുംബവും അദ്ദേഹത്തിന്റെ ഫാനായി. വളരുമ്പോൾ പ്രിയന്റെ ചിത്രത്തിൽ അഭിനയിക്കുന്നതായിരുന്നു അന്നു കണ്ട ഏറ്റവും വലിയ സ്വപ്നം. എന്നൊടൊപ്പം സ്വപ്നവും വളർന്നു. പ്രിയനുമായി സംസാരിക്കാൻ വർഷങ്ങളായി ശ്രമം തുടങ്ങി ഒടുവിൽ 2010 ൽ പ്രിയനെ കണ്ടു ഇപ്പോൾ പ്രിയന്റെ ഗീതാഞ്ചലിയിൽ അഭിനയിക്കുന്നു.

  • ഫിലിം സ്‌കൂളിൽ

ഫിലിം സ്‌കൂളിൽ പഠിച്ച ശേഷം അവസരത്തിന് പ്രിയദർശനെ വിളിക്കുമായിരുന്നു. 2008 മുതൽ വിളിക്കുകയും മെസ്സേജ് അയ്ക്കുകയും ചെയ്യുമായിരുന്നു. 2011 ലാണ് അദ്ദേഹത്തെ നേരിട്ട് കാണാൻ സാധിച്ചത്. തേസ്സ് എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ച് അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം ഞാൻ സുരേഷ് കൃഷ്ണയെ വിളിച്ചു. ഏതാണ്ട് ഒന്നര വർഷത്തോളം വിളിച്ച് കൊണ്ടിരുന്നു. അപ്പോഴേക്കും ഋതുവിൽ അവസരം ലഭിക്കുകയും തിരക്കിലാവുകയും ചെയ്തു. അങ്ങനെയിരിക്കുമ്പോഴാണ് ഗീതാഞ്ജലി എന്ന ചിത്രത്തിന്റെ വാർത്ത വരുന്നത്. ഒരു ദിവസം സുരേഷ് കൃഷ്ണ വിളിച്ചു. ഗീതാഞ്ജിയിലേക്ക് ഒരു യുവ നടനെ ആവശ്യമുണ്ട്. നിങ്ങൾക്ക് സമയം ഉണ്ടോ? എന്ന് ചോദിച്ചു. ഉടൻ ഞാൻ ഫ്രീയാണ് വരാമെന്ന് പറഞ്ഞു. ഗീതാഞ്ജലിയിൽ അനൂപ് എന്ന വേഷത്തിലാണ് ഞാൻ അഭിനയിക്കുന്നത്.

  • അഭിനയത്തിൽ വരുന്നത്

ഞാൻ പ്ലസ്ടുവിന് സയൻസ് റാങ്ക് ഹോൾഡറായിരുന്നു. ഇനി എന്ത് എന്ന് ചിന്തിച്ചപ്പോൾ മനസ്സ് പറഞ്ഞു ഏത് ജോലിയാണോ പൈസ കിട്ടിയില്ലെങ്കിലും സന്തോഷത്തോടെ ചെയ്യാൻ കഴിയുന്നത് അത് പ്രൊഫഷനാക്കുക അങ്ങനെ നോക്കിയപ്പോൾ സിനിമയാണ് അർപ്പണ മനോഭാവത്തോടെ ചെയ്യാൻ കഴിയുന്നതെന്ന് മനസ്സിലായി.

  • കുടുംബത്തിന്റെ പിന്തുണ

അഭിനയിക്കാൻ തീരുമാനം എടുക്കുമ്പോൾ പ്രത്യേകിച്ചൊരു ട്രെയിനിങ്ങും ഇല്ലായിരുന്നു. അത് കൊണ്ട് വഴി തെളിക്കാൻ ആരുമില്ലായിരുന്നു. എന്റെ ആഗ്രഹം കേട്ട അച്ഛൻ പറഞ്ഞു. അതിന് പരിശീലനം നേടണമെന്ന്. ആധികാരികമായി അഭിനയം പഠിക്കാനും അച്ഛനാണ് ഉപദേശിച്ചത് ചെയ്യാൻ സാധിക്കുമെന്ന് പൂർണ്ണ ബോധ്യം വന്നാൽ ആ മേഖല തിരഞ്ഞെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയം പഠിക്കാൻ തീരുമാനിച്ചത്.

  • പൂണെയിലെ പരിശീലനം

പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയത്തിന് ഇരുപത് സീറ്റുകളാണുണ്ടായിരുന്നത്. എൻട്രൻസ്, ഓഡീഷൻ തുടങ്ങിയ കടമ്പകൾ കടന്നാലെ സെലക്ഷൻ കിട്ടുകയുള്ളൂ. അവിടെ ചെല്ലുമ്പോൾ ഞാനൊരു ക്ലീൻ സ്‌ളേറ്റ് ആയിരുന്നു. നിങ്ങളുടെ അഭിനയം ഒരു പ്രതികരണമായിരിക്കണമെന്ന് അദ്ധ്യാപകർ പറഞ്ഞു തന്നു. അതനുസരിച്ച് ഞാൻ കഥാപാത്രത്തെ ഉൾക്കൊണ്ട് ചുറ്റുപാടുകൾക്കനുസരിച്ച് പ്രതികരിക്കാൻ പഠിച്ചു. അഭിനയത്തോടൊപ്പം സംവിധാനവും എഡിറ്റിംഗും പഠിച്ചു.

അദ്ധ്യാപകർ പറയും നിങ്ങളുടെ സ്വപ്നങ്ങൾ എന്താണെന്ന് എനിക്കറിയില്ല. പക്ഷെ ഒരു കാര്യത്തിൽ ഉറപ്പ് പറയാം. ഇവിടെ നിന്ന് പുറത്ത് പോകുമ്പോൾ നിങ്ങൾ നല്ല അഭിനേതാക്കളായി തീരും. ഏത് റോളും ചെയ്യാൻ പ്രാപ്തരുമാകും.

നസറുദ്ദീൻഷായെപ്പോലുള്ള പ്രമുഖരായിരുന്നു അദ്ധ്യാപകർ. ബോംബെയിലായിരുന്നപ്പോൾ ഞാൻ ഡാൻസിലും പ്രാക്ടീസ് ചെയതിട്ടുണ്ട്.

  • അരങ്ങേറ്റം

2009 ൽ സൈക്കിൾ കിങ് എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് അഭിനയിച്ച് തുടങ്ങിയത്. ആ ചിത്രം റിലീസായില്ല. അതേ വർഷം തന്നെ മനോരമ എന്ന തെലുങ്ക് ചിത്രത്തിൽ അഭിനയിച്ചു. അതിലെ വേഷം ശ്രദ്ധിക്കപ്പെട്ടു. ഇതിനിടയിൽ ശ്യാമ പ്രസാദ് സാർ എന്റെ ഫോട്ടോ കണ്ട് അദ്ദേഹമെന്നെ വിളിച്ചു അങ്ങനെ ഋതു എന്ന ചിത്രത്തിൽ അഭിനയിച്ചു. റീമ കല്ലിംഗൽ ആയിരുന്നു നായിക.

നല്ലൊരു സംവിധാകനോടൊപ്പം തുടങ്ങാനായത് ഭാഗ്യമായി. സിനിമയ്ക്ക് മുൻപ് അദ്ദേഹം ഞങ്ങൾക്ക് വേണ്ടി നടത്തിയ ഒരു വർക്ക് ഷോപ്പും വലിയ പ്രയോജനം ചെയ്തു. ഇരുപത് ദിവസത്തെ പരിശീലന കളരിയിൽ മുരളി മേനോൻ ക്ലാസ്സെടുത്തതു. ഇതൊക്കെ തുടക്കക്കാരൻ എന്ന നിലയിൽ എന്നെ വളരെയേറെ സഹായിച്ചു.

തുടർന്ന് സിബി മലയിലിന്റെ അപൂർവ്വം രാഗം, ഈ അടുത്ത കാലത്ത്, ഗ്രാമം, ഇത് നമ്മുടെ കഥ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.

ആദ്യ മലയാള ചിത്രത്തിൽ അഭിനയിക്കുമ്പോൾ മലയാളം വഴങ്ങുമോ എന്നെനെിക്ക് സംശയമുണ്ടായിരുന്നു. പക്ഷെ ശ്യാമ പ്രസാദ് സാർ എനിക്ക് ആത്മ ധൈര്യം നൽകി. കഥയെയും ഡയറക്ടറെയുമാണ് ഇപ്പോൾ ഞാൻ നോക്കുന്നത്. അത് കഴിഞ്ഞേ ഭാഷ നോക്കാറുള്ളൂ. പല ഭാഷകളും അറിയാവുന്നത് കൊണ്ട് ഏതായാലും കുഴപ്പമില്ല.

  • സ്വദേശം കൂർഗ്

കർണ്ണാടകയിലെ കൂർഗ് ആണ് സ്വദേശം. അച്ഛൻ ഗവൺമെന്റ് സർവീസിൽ ആയിരുന്നതിനാൽ പഠിച്ചതും വളർന്നതുമെല്ലാം കൊൽക്കത്തിലാണ്. കൊൽക്കത്തയിലെയും മുംബൈയിലെയും താമസം ഹിന്ദി ഭാഷ നന്നായി കൈകാര്യം ചെയ്യാൻ സഹായിച്ചു. അച്ചൻ കെ. എസ്. പ്രസാദ് ഇപ്പോൾ റിട്ടയർ ആയി. അമ്മ പത്മ പ്രസാദ് ഇരുവരും കൂർഗിലുണ്ട്. സഹോദരി വിദേശത്താണ്.

  • ഹോബീസ്

കൊൽക്കത്തയിൽ പഠിക്കുമ്പോൾ ഞാൻ യൂണിവേഴ്‌സിറ്റി ടെന്നീസ് പ്ലെയർ ആയിരുന്നു. അത് പോലെ ക്രിക്കറ്റും ഫുട്‌ബോളും ഇഷ്ടമാണ്. സിനിമ കാണുന്നതാണ് ഏറ്റവും ഇഷ്ടം.

  • പ്രതീക്ഷ

നല്ല ഡയറക്ടർമാരുടെ കുറെ ചിത്രങ്ങളിൽ അഭിനയിക്കണം ഒരു ആക്ഷൻ ഫിലിം ചെയ്യണം. അച്ഛൻ ഓരോ ഫിലിമും തുടങ്ങുമ്പോൾ ചോദിക്കും, ഇതിൽ നീ ഇടിക്കുന്ന സീൻ ഉണ്ടോ എന്ന് അദ്ദേഹത്തിന് ആക്ഷൻ ഫിലിമാണ് ഇഷ്ടം അമ്മയ്ക്ക് പക്ഷെ ഞാൻ ചെയ്യുന്ന എല്ലാ റോളും ഇഷ്ടമാണ്. മോഹൻലാലിനെയും കമലഹാസനെയും പോലെ വ്യത്യസ്ത വേഷം ചെയ്യണമെന്നാണ് ആഗ്രഹം.

ശൈലേഷ് ശർമ്മ ഒരുക്കുന്ന ബദ്‌ലാവൂർ ബോയിസ് ആണ് നിഷാന്റെ അടുത്ത ഹിന്ദി പ്രോജക്റ്റ്. ശരണ്യ മോഹനാണ് നായിക.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP