Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202107Sunday

മദ്യപിച്ച് മെട്രോയിൽ കിടന്നുറങ്ങി എന്ന് ആരോപണം നേരിടേണ്ടിവന്ന കേൾവി ശക്തിയും സംസാരശേഷിയുമില്ലാത്ത എൽദോയുടെ ജീവിതമാണ് വികൃതി; എൽദോ എന്ന ഭിന്നശേഷിക്കാരൻ അനുഭവിച്ച മാനസിക സംഘർഷങ്ങളെ സിനിമ വരച്ചുകാട്ടുന്നു;ഒരു പറ്റം പുതിയ ആളുകളുടെ കോമ്പിനേഷനിൽ എത്തിയ സിനിമ പറയുന്നത് സോഷ്യൽ മീഡിയയിലൂടെ എന്തും പറയാം എന്ന ചിന്താഗതിയിൽ രൂപപ്പെടുന്ന പ്രശ്നങ്ങൾ; പ്രേക്ഷക പ്രീതി നേടി മുന്നേറുന്ന വികൃതിയുടെ വിശേഷങ്ങളുമായി നവാഗത സംവിധായകൻ എം.സി ജോസഫ്

മദ്യപിച്ച് മെട്രോയിൽ കിടന്നുറങ്ങി എന്ന് ആരോപണം നേരിടേണ്ടിവന്ന കേൾവി ശക്തിയും സംസാരശേഷിയുമില്ലാത്ത എൽദോയുടെ ജീവിതമാണ് വികൃതി; എൽദോ എന്ന ഭിന്നശേഷിക്കാരൻ അനുഭവിച്ച മാനസിക സംഘർഷങ്ങളെ സിനിമ വരച്ചുകാട്ടുന്നു;ഒരു പറ്റം പുതിയ ആളുകളുടെ കോമ്പിനേഷനിൽ എത്തിയ സിനിമ പറയുന്നത് സോഷ്യൽ മീഡിയയിലൂടെ എന്തും പറയാം എന്ന ചിന്താഗതിയിൽ രൂപപ്പെടുന്ന പ്രശ്നങ്ങൾ; പ്രേക്ഷക പ്രീതി നേടി മുന്നേറുന്ന വികൃതിയുടെ വിശേഷങ്ങളുമായി നവാഗത സംവിധായകൻ എം.സി ജോസഫ്

സുവർണ പി എസ്

സോഷ്യൽ മീഡിയവഴി ഫോർവേർഡ് ചെയ്യപ്പെടുന്ന വിഷ്വലുകളും കണ്ടെന്റുകളും പലപ്പോഴും സത്യമാണോയെന്ന് പോലും നോക്കാതെയാണ് പലരും ഫോർവേഡ് ചെയ്യുന്നത്. എന്നാൽ അതിൽ ആ ഒരു ഒറ്റ ഫോർവേഡിൽ ആരുടെയെല്ലാം ജീവിതങ്ങൾ തകരുന്നുണ്ടെന്ന് ആരും തന്നെ ചിന്തിക്കുന്നില്ല. വംശീയപരമായും ലൈംഗികപരമായും രാഷ്ട്രീയപരമായുമെല്ലാമാണ് ട്രോളുകളും ആക്ഷേപക്കുറിപ്പുകളും വരുന്നത്. എന്നാൽ ഇതിൽ തന്നെ ഏറ്റവും വലിയ ക്രൂരത ഭിന്നശേഷിക്കാരെ അധിക്ഷേപിച്ചുകൊണ്ടുള്ള ട്രോളുകളും മറ്റുമാണ്. ഇത്തരത്തിൽ സോഷ്യൽ മീഡിയയിലൂടെ എന്തും പറയാം എന്നുള്ള സ്വാതന്ത്ര്യം കൊണ്ട് ഭിന്നശേഷിക്കാരനായ എൽദോ എന്നയാൾ അനുഭവിച്ച മാനസിക സംഘർഷങ്ങൾ വിവരിക്കുന്ന സിനിമയാണ് വികൃതി. കുറച്ച് നാളുകൾക്ക് മുമ്പ് മെട്രോ ട്രെയിനിൽ നടന്ന യഥാർത്ഥ സംഭവം തന്നെയാണ് സിനിമയായി പ്രേക്ഷകരിലേയ്ക്ക് എത്തിയിരിക്കുന്നത്. നവാഗതനായ എം.സി.ജോസഫാണ് ചിത്രത്തിന്റെ സംവിധായകൻ. തന്റെ ആദ്യ സിനിമയെക്കുറിച്ചും. സിനിമയിലെ കഥയിലേയ്ക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും തുറന്ന് സംസാരിക്കുകയാണ് എം.സി.ജോസഫ്.

വികൃതി എന്ന സിനിമയെക്കുറിച്ച് സംവിധായകൻ എം.സി.ജോസഫ് :

വളരെ സമകാലീക പ്രധാന്യമുള്ള വിഷയമാണ് ഈ സിനിമ ചർച്ചചെയ്യുന്നത്. സിനിമയ്ക്ക് പുറത്ത് ഒരുപാട് സംസാരിക്കപ്പെടുന്ന വിഷയമാണ്. മറ്റൊന്നുമല്ല സിറ്റിസൺ ജേർണലിസം അല്ലെങ്കിൽ പബ്ലിക്ക് ജേർണലിസം എന്ന് പറയുന്ന സോഷ്യൽ മീഡിയയിലൂടെ ആർക്കും എന്തും പറയാവുന്നൊരു പുതിയൊരു അവസ്ഥ. ഇത്തരം ഒരു വിഷയത്തെക്കുറിച്ച് സംസാരിക്കണമെന്ന് തോന്നിയപ്പോൾ ഞങ്ങളിലേയ്ക്ക് ഭാഗ്യവശാൽ വന്ന് ചേർന്നൊരു ട്രൂ ഇൻസിഡന്റ് ഉണ്ട്. രണ്ട് മൂന്ന് വർഷങ്ങൾക്ക് മുമ്പ്, നിങ്ങൾക്കൊക്കെ അറിയാമായിരിക്കും. എൽദോ എന്ന് പറയുന്ന ഒരു അങ്കമാലിക്കാരന് മെട്രോയിൽ വെച്ച് ഉണ്ടായ ഒരു സംഭവം. അദ്ദേഹം മദ്യപിച്ച് കിടക്കുകയായിരുന്നു. മെട്രോയിലെ പാമ്പ് എന്ന ക്യാപ്ഷനോട് കൂടെയായിരുന്നു ആ സംഭവം പുറത്ത് വന്നതും സോഷ്യൽ മീഡിയ അത് അദ്ദേഹത്തോട് ഒരു നീതിയും പുലർത്താതെ പ്രചരിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന് അതിന് ശേഷം ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നു. അപ്പോൾ അത്തരം ഒരാൾക്ക് ഒരു സോഷ്യൽ സ്റ്റാറ്റസിൽ ഉണ്ടാകാവുന്ന പ്രശ്നം. പ്രത്യേകിച്ച് അദ്ദേഹം ഒരു മ്യൂട്ടായിട്ടുള്ള വ്യക്തികൂടെയായിരുന്നു. ഊമയായിരുന്നു ചെവിയും കേൾക്കില്ലായിരുന്നു. അപ്പോൾ അത്തരമൊരു പാവം വ്യക്തിയെക്കുറിച്ച് ഇല്ലാത്ത ദുഷ്പ്രചാരണം നടത്തിയിട്ട് ഇദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായ വലിയ സങ്കടങ്ങളാണ് പ്രത്യാഘാതങ്ങളാണ് നമ്മൾ കണ്ട, തിരിച്ചറിഞ്ഞ, അദ്ദേഹത്തോട് സംസാരിക്കുകയും അദ്ദേഹത്തോട് ചിലവഴിക്കുകയും ഒക്കെ ചെയ്തപ്പോൾ മനസിലായത്. പക്ഷെ സിനിമ ജനിക്കുന്നത് അതിൽ നിന്നും വ്യത്യസ്തമായിട്ട് ഞങ്ങളെ ചിന്തിപ്പിച്ച ഒരു ഘടകത്തിലൂടെയാണ്..

ഇത്രയും ലോകം മുഴുവൻ ചർച്ച ചെയ്ത ഒരു വിഷയം മെട്രോയിൽ പാമ്പ് എന്നുള്ളത്. പിന്നീട് അതിന് ശേഷം മീഡിയ തന്നെ തിരുത്തിയിരുന്നു. മറ്റ് മീഡിയകൾ, കൺവെൻഷണൽ മീഡിയകൾ അതിനെ തിരുത്തിയിരുന്നു. പത്രമാധ്യമങ്ങളും മറ്റ് ചാനൽസും ഓൺലൈൻ മീഡിയാസും തന്നെ അദ്ദേഹത്തിന് സംഭവിച്ചത് തെറ്റായ ദുഷ്പ്രചാരണത്തിന്റെ ഭാഗമായി സംഭവിച്ചതാണ്. അദ്ദേഹം മദ്യപിക്കാത്ത വ്യക്തിയാണെന്നെല്ലാം പറഞ്ഞ് അത് തിരുത്തപ്പെട്ടിരുന്നു. പക്ഷെ അത് വലിയ ചർച്ചയുമായിരുന്നു. ഈ ചർച്ചയ്ക്കിടയിൽ ഞങ്ങളെ ചിന്തിപ്പിച്ച വിഷയം.. ഇതിന്റെ സ്‌ക്രിപ്റ്റ് റൈറ്റർ അജീഷ് പി. തോമസാണ്. അദ്ദേഹവും ഞാനും കൂടിയുള്ള ഇതിന്റെ ചർച്ചയിൽ ഉരുത്തിരിഞ്ഞു വന്ന ഒരു വിഷയം.

ഇത്രയും ചർച്ച ലോകം മുഴുവൻ നടക്കുമ്പോൾ ഈ ഫോട്ടോയെടുത്ത, എൽദോയുടെ ഫോട്ടോയെടുത്ത് ഇങ്ങനെയൊരു പ്രചാരണത്തിന് തുടക്കം കുറിച്ച, ഇങ്ങനെയൊരു ട്രോളിനോ പോസ്റ്റിനോ തുടക്കം കുറിച്ച ഒരാളുണ്ടാവില്ലെ. അയാൾ ഇത് എല്ലാം കണ്ടിട്ട് എവിടെയായിരിക്കും. എന്നുള്ള ഒരു കൗതുകകരമായ ചിന്തയായിരുന്നു. അയാൾക്കെതിരെ ഇവിടെ വലിയ വലിയ പ്രക്ഷോഭങ്ങൾ നടക്കുന്നു. ആളുകൾക്കിടയിലും ചർച്ചകൾക്ക് ഇടയിലുമൊക്കെ ഒരുപാട് അയാളെ കുറിച്ച് അല്ലെങ്കിൽ ആരായിരിക്കും എന്നുള്ളതിനെ കുറിച്ചെല്ലാം സംസാരിക്കുന്നുണ്ടെങ്കിലും. അയാൾ എന്നൊരു വ്യക്തി എവിടെയെങ്കിലും ഉണ്ടാവില്ലേ. ആ ചിന്തയാണ് സിനിമ ജനിക്കാൻ കാരണം. കാരണം ഇങ്ങനെ രണ്ട് പേര്, ഈ രണ്ട് പേരെ കുറിച്ച് ചിന്തിച്ചപ്പോൾ അതിലൊരു കൗതുകകരമായ ഒരു പുതിയ വ്യത്യസ്തതയുള്ള സിനിമ ജനിച്ചു. അങ്ങനെയാണ് വികൃതി ജനിക്കുന്നത്.

ഈ വികൃതിയെന്ന സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയായിട്ട് എനിക്ക് തോന്നുന്നത് അതിന്റെ ഈ രണ്ട് ക്യാരക്ടേഴ്സിനെ, വളരെ ചലഞ്ചിങ്ങ് ആയിട്ടുള്ള രണ്ട് ക്യരക്ടേഴ്സായിരുന്നു അത്. അത് രണ്ടും അതായത് ഒന്ന് എൽദോ, രണ്ട് സമീർ. രണ്ടാമത്തെ വ്യക്തി ഞാൻ പറഞ്ഞ സമീർ. ഈ രണ്ട് ക്യാരക്ടേഴ്സിലും ഒരുപാട് ചലഞ്ചസ് ഉണ്ടായിരുന്നു. ഒന്ന് മ്യൂട്ടായ എൽദോ. അങ്ങനെ ഒരു ക്യാരക്ടറിനെ ചെയ്യാൻ. അല്ലെങ്കിൽ അദ്ദേഹം കടന്ന്പോയ വഴികളെ വളരെ എഫക്ടീവായിട്ട് ജനങ്ങളിലേയ്ക്ക് എത്തിക്കാൻ കേപ്പബിളായിട്ടുള്ള ഒരു ഫൈനെസ്റ്റ് പെർഫോമറെ തന്നെ ഭാഗ്യവശാൽ നമുക്ക് കിട്ടി. സുരാജേട്ടൻ. അതുപോലെ തന്നെ ഈ പ്രണയവും യുദ്ധവും കോൺഫ്ളിക്ടുകളും പ്രശനങ്ങൾക്ക് ഇടയിലും എല്ലാത്തിൽ നിന്നും ഒഴിഞ്ഞ് നിൽക്കേണ്ടി വരുന്ന, വളരെ കോൺഫ്ളിക്ടുകൾ ഉള്ളിൽ കൊണ്ടു നടക്കുന്ന ഒരു ക്യാരക്ടറാണ് സമീർ. ആ സമീർ എന്ന് പറയുന്ന ആ ക്യാരക്ടറിനെ വളരെ കൈയടക്കത്തോട് കൂടി ചെയ്തിട്ടുള്ള സൗബിനും. ഈ രണ്ട് മലയാളത്തിലെ വളരെ ടാലെന്റെഡ് ആയിട്ടുള്ള ആർട്ടിസ്റ്റുകൾ. രണ്ട് പെർഫോമേഴ്സ് അവിടെ വന്നപ്പോൾ തന്നെ സിനിമയുടെ വിജയത്തിലേക്കുള്ള ദൂരം ഒരുപാട് മുന്നോട്ട് പോയിരുന്നു ഞങ്ങൾ.

പിന്നെ ഞാൻ ലക്കിയാണ്. കാരണം എനിക്ക് കുറെ നല്ല പെർഫോമേഴ്സിനെ കിട്ടി. ഈ പറഞ്ഞപ്പോലെ സുരാജേട്ടൻ, സൗബിൻ, സുരഭി മറ്റൊരു നാഷണൽ അവാർഡ് വിന്നറാണ്. പിന്നെ പോളി ചേച്ചി, പുതിയതായി കടന്നുവന്ന വിൻസി. നായികയാണ് സൗബിൻ ചെയ്ത ക്യാരക്ടറിന്റെ. പിന്നെ സൗബിൻ ചെയ്ത ക്യാരക്ടറിന്റെ ഉമ്മയായി വന്ന ഗ്രേസി ചേച്ചി. ഇങ്ങനെ പുതിയ കുറച്ച് നല്ല ആർട്ടിസ്റ്റുകളെയും മലയാള സിനിമയിലേക്ക് ഇൻട്രൊഡ്യൂസ് ചെയ്യാൻ ഞങ്ങൾക്ക് ഈ സിനിമയിലൂടെ സാധിച്ചു. ഇങ്ങനെ കുറച്ച് പുതിയ ഫ്രഷ് ചിന്താഗതി ഉള്ളവരും പുതിയ കുറച്ച് സിനിമാ ചിന്തകളും ഉള്ള ആളുകളുടെയും . അതുപോലെ തന്നെ വളരെ എക്സ്പീരിയൻസ്ഡ് ആയിട്ടുള്ള വളരെ പ്രതിഭാശാലികളായ ഡിഒപി ആൽബി, മ്യൂസിക് ഡയറക്ടർ ബിജിപാൽ. ഇതുപോലെ വളരെ പ്രതിഭാശാലികളായ എക്സ്പീരിയൻസ്ഡ് ആയിട്ടുള്ള കുറച്ച് പേരുടെ ഇൻവോൾവ്മെന്റുമുള്ള ഒരു സിനിമയാണ്. അങ്ങനെയാണ് ഈ സിനിമയുടെ കോമ്പിനേഷൻ. ഭാക്കി പറയുകയാണെങ്കിൽ ഞാൻ ഡെബ്യു ഡയറക്ടറാണ്. പ്രൊഡക്ഷൻ പുതിയ ആളുകളാണ്. റൈറ്റർ അജീഷ് പുതിയതാണ് തുടങ്ങുന്നതേയുള്ളൂ. ഒരു സിനിമയെ അദ്ദേഹം ചെയ്തിട്ടുള്ളൂ. ഇങ്ങനെ കൂട്ടായ ഒരു പുതിയ കോമ്പിനേഷൻ അവിടെ രൂപപ്പെട്ടിട്ടുണ്ട്. പുതിയതും അതുപോലെ എക്സ്പീരയൻസ്ഡ് ആയിട്ടുള്ള പ്രതിഭകളുടെയും. ഈ കോമ്പിനേഷനാണ് ഈ സിനിമയുടെ പുതുമ ആളുകളിലേയ്ക്ക് എത്തിക്കാൻ സാധിച്ചത്. പിന്നെ വളരെ ടാലന്റഡ് ആയിട്ടുള്ള ഒരു താരനിരയും. ഇത് ഈ സിനിമയെ വിജയത്തിൽ എത്തിക്കുന്നതിന് ഒരുപാട് പങ്ക് വഹിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP