Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ശരീരം പ്രായത്തെ അതിജീവിക്കുന്നു; കൽപ്പന

മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ശരീരം പ്രായത്തെ അതിജീവിക്കുന്നു; കൽപ്പന

ക്ഷണം കഴിക്കാതെ ശരീരം ശ്രദ്ധിക്കുന്നത് കൊണ്ട് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ശരീരം പ്രായത്തെ അതിജീവിക്കുന്നതാണെന്ന് നടി കൽപ്പന. കൊല്ലം പ്രസ്‌ക്ലബ്ബിൽ നടന്ന മുഖാമുഖം പരിപാടിയിൽ മെഗാ സ്റ്റാറുകളുടെ റിട്ടയർമെന്റിനെന കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം പറഞ്ഞപ്പോഴാണ് കൽപ്പന ഇത് പറഞ്ഞത്.

മമ്മൂട്ടിയുടേയും മോഹൻലാലിന്റേയുമൊക്കെ അച്ഛനാകാനുള്ള പ്രായത്തിലും അന്യഭാഷാനടന്മാർ അവിടെ വിലസുന്നു. പിന്നെ കേരളത്തിൽ മാത്രം എന്താ കുഴപ്പം? കഥാപാത്രത്തോട് നീതി പുലർത്തുന്നുണ്ടോ എന്നു മാത്രം അനേന്വഷിച്ചാൽ മതി. പ്രായം നേനാക്കണോ എന്നാണ് കൽപ്പനയുടെ ചോദ്യം. സൂപ്പർ സ്റ്റാറുകൾ പ്രായമേറുമ്പോൾ രംഗമൊഴിയണമെന്ന അഭിപ്രായം തനിക്കില്ലെന്നും കൽപ്പന പറഞ്ഞു.

അതേസമയം ഹാസ്യതാരങ്ങൾക്ക് പ്രേക്ഷകരിൽ നിന്നും അർഹമായ അംഗീകാരം ലഭിക്കുന്നില്ലെന്നും കൽപ്പന പറഞ്ഞു. 'അഭിനയത്തിന് കിടിലൻ അഭിനന്ദനം കിട്ടും. കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കും. പക്ഷേ കാര്യത്തോടടുക്കുമ്പോൾ കഥ മാറുംന' കൽപ്പന പറഞ്ഞു. സിനിമയിൽ വീരനായകന്മാരെ ഇഷ്ടപ്പെടുന്ന സ്ത്രീകൾ സീരിയലുകളിലെ പഴങ്ങളായ നായകന്മാരെ ഇഷ്ടപ്പെടാനുള്ള കാരണവും കൽപ്പന കണ്ടെത്തി? 'സീരിയലുകൾ നമ്മൾ വീട്ടിലിരുന്നല്ലേ കാണുന്നത്. വീട്ടിൽ പുരുഷന്മാരെ പഴങ്ങളായിക്കാണാനാണ് സ്ത്രീകൾക്കിഷ്ടംന'.

സ്ത്രീകൾ കരഞ്ഞുകഴിയുന്നതാണോ ഇഷ്ടം എന്ന ചോദ്യത്തിന് കരഞ്ഞുകൊണ്ട് കഴിയുന്ന സ്ത്രീകളെ ഒട്ടും ഇഷ്ടമല്ല എന്നായിരുന്നു മറുപടി. 'ഇനിയൊരു കുടുംബജീവിതം സങ്കൽപ്പിച്ചിട്ടില്ല. മകൾക്ക് 13 വയസ്സായി. എല്ലാം ദൈവത്തിന്റെ കൈകളിൽ അർപ്പിച്ചാണ് ജീവിതം. കൽപ്പന പറഞ്ഞു നിർത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP