Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടൈൽസ് പണിക്കാരൻ ബിജു സിനിമാ നടനായി മാറിയതെങ്ങനെ; ഹാസ്യതാരം ബിജുക്കുട്ടന്റെ ജീവിതകഥ

ടൈൽസ് പണിക്കാരൻ ബിജു സിനിമാ നടനായി മാറിയതെങ്ങനെ; ഹാസ്യതാരം ബിജുക്കുട്ടന്റെ ജീവിതകഥ

ടൈൽസ് പതിക്കുന്ന ജോലിയിൽ തിരക്കുള്ളപ്പോഴാണ് ബിജുക്കുട്ടൻ ക്യാമറയുടെ മുന്നിലെത്തിയത്. ഓരോ വീടുകളുടെയും നിലത്ത് മനോഹരമായ ടൈൽസ് പതിക്കുമ്പോൾ ബിജുക്കുട്ടന്റെ മനസിൽ കലയുടെ തിരയിളക്കമായിരുന്നു. രാവിലെ മുതൽ വൈകുന്നേരം വരെ പണിയെടുത്തു കഴിഞ്ഞാൽ കുളി കഴിഞ്ഞ് ബിജുക്കുട്ടൻ നേരെ പോവുന്നത് മിമിക്രി വേദിയിലേയ്ക്കാണ്.

മിനിസ്‌ക്രീനിൽ ഫൈവ് സ്റ്റാർ തട്ടുകടയിൽ പ്രത്യക്ഷപ്പെട്ടതോടെ ബിജുക്കുട്ടൻ നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും ഇടയിലെ പ്രിയങ്കരനായി മാറി. പക്ഷെ അപ്പോഴും ജീവിത മാർഗ്ഗമായ ടൈൽസ് ജോലി ഉപേക്ഷിച്ചിരുന്നില്ല. മമ്മൂട്ടിയാണ് ബിജുക്കുട്ടന് സിനിമയിൽ അവസരമൊരുക്കികൊടുത്തത്.

  • ബിജുക്കുട്ടന്റെ ഇന്നലെകൾ?

സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ മിമക്രി പരിപാടികളോട് എന്തെന്നില്ലാത്ത താൽപ്പര്യമായിരുന്നു. ജഗതി ശ്രീകുമാർ, ഹരിശ്രീ അശോകൻ എന്നിവരെയായിരുന്നു ചെറുപ്പത്തിൽ അനുകരിച്ചിരുന്നത്.

  • ബിജുക്കുട്ടന്റെ സിനിമയിലേക്കുള്ള കടന്ന വരവ്?

തട്ടുകടയിലെ എന്റെ പെർഫോമൻസ് ഇഷ്ടമായപ്പോഴാണ് ജോഷി സാർ സംവിധാനം ചെയ്ത പോത്തൻ വാവന' യിൽ അഭിനയിക്കാൻ ക്ഷണം ലഭിച്ചത്.

  • പോത്തൻ വാവയിൽ മമ്മൂട്ടിയോടൊത്തുള്ള അഭിനയത്തെക്കുറിച്ച്?

സത്യം പറഞ്ഞാൽ സിംഹത്തിന്റെ മടയിലേക്ക് പോവുന്ന പേടിയായിരുന്നു എനിക്ക്. പക്ഷെ മനസിൽ കരുതിയ സ്വഭാവമുള്ള ആളായിരുന്നില്ല മമ്മൂക്ക. ഒരു ദിവസം കൊണ്ട് തന്നെ മമ്മുക്കയുമായി വളരെയധികം സൗഹൃദത്തിലായി. ജോഷി സാറും വളരെ ഫ്രീയായി ഇടപെട്ടു. ഇതാവട്ടെ എനിക്ക് ഏറെ സംതൃപ്തി നൽകി. ചിത്രീകരണം തുടങ്ങിയപ്പോൾ മമ്മുക്കയുടെ സ്‌നേഹപൂർവ്വമായ ഇടപെടലും ഉപദോശങ്ങളുമൊക്കെ എന്റെ അഭിനയത്തിന് കൂടുതൽ പ്രോത്സാഹനമായി. മാറാമ്പൽ എന്ന കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിച്ചത്.

  • പോത്തൻവാവയ്ക്ക് ശേഷം തുടർച്ചയായി മമ്മൂട്ടിയുടെ ചിത്രങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നുവല്ലോ?

അതെ മമ്മുക്കയുടെ സ്‌നേഹവും പ്രോത്സാഹനവും തന്നെയാണ് എനിക്ക് തുടർച്ചയായി മമ്മുക്കയുടെ സിനിമകളിൽ അഭിനയിക്കാൻ അവസരം ലഭിക്കാൻ കാരണമായത്. പോത്തൻ വാവയ്ക്ക് ശേഷം അണ്ണൻ തമ്പി, മായാബസാർ, ബെസ്റ്റ് ആക്ടർ, ഡബിൾസ് തുടങ്ങിയ ചിത്രങ്ങളിലാണ് മമ്മുക്കയോടൊപ്പം ഞാൻ അഭിനയിച്ചത്. മമ്മുക്കയുടെ ഓരോ ചിത്രങ്ങളും എനിക്ക് വല്ലാത്തൊരനുഭവമാണ് സമ്മാനിച്ചത്. സിനിമയിൽ ഒരഭിനേതാവ് എന്നുള്ള ആത്മവിശ്വാസം നൽകിയത് മമ്മുക്കയാണ്.

  • മോഹൻലാലിനോടൊപ്പമുള്ള അഭിനയം?

ഛോട്ടാമുംബൈയിലാണ് ലാലേട്ടന്റെ കൂടെ ഞാൻ അഭിനയിച്ചത്. ലാലേട്ടന്റെ ഗ്യാംഗിലെ സുശീലൻ എന്ന കഥാപാത്രമായിരുന്നു. അഭിനയത്തിലെ പോരായ്മകൾ കണ്ടെത്തി ലാലേട്ടൻ തിരുത്തിയിരുന്നു. ലാലേട്ടനോടൊപ്പം ഫ്‌ളാഷ്, ഏയ്ഞ്ചൽ ജോൺ എന്നിവയിലും അഭിനയിച്ചു.

  • ബിജുക്കുട്ടന്റെ മനസിന് ഇഷ്ടപ്പെട്ട കഥാപാത്രം?

പോത്തൻവാവയിലെ മാറാമ്പൽ ഏതൊരു നടനും ആദ്യ കതാപാത്രത്തെ ഒരിക്കലും മറക്കാനാവില്ലല്ലോ. പോത്തൻവാവയിലെ ''ഈശ്വരാ - വെള്ളം തീർന്നല്ലോ. ഇനി ഡ്രൈ ആയി അടിക്കേണ്ടി വരുമോന'ന' എന്നു ഞാൻ പറയുന്ന ഡയലോഗ് മൊബൈലുകളിൽ റിങ് ടോണായി ഉപയോഗിക്കുന്നുണ്ട്. ഇതൊക്കെ മാറാമ്പൽ എന്ന കഥാപാത്രത്തിന്റെ ജനകീയതയാണ് വെളിപ്പെടുത്തുന്നത്.

  • മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുമ്പോൾ മറക്കാനാവാത്ത അനുഭവം?

മമ്മുക്കയുടെ അഭിനയിക്കാൻ എഗ്രിമെന്റ് ചെയ്യുമ്പോൾ പത്ത് ദിവസത്തേയ്ക്ക് ഞാൻ ഭക്ഷണം കുറയ്ക്കാറുണ്ട്. സത്യത്തിൽ ഇപ്പോഴും മമ്മുക്കയുടെ അടുത്ത് പോവാൻ പേടിയാണ്. ശരീരം നന്നായി നോക്കണമെന്നാണ് മമ്മുക്കയുടെ പ്രിൻസിപ്പൽ. ഭക്ഷണം കഴിച്ച് കുടവയറുമായി മമ്മുക്കയുടെ മുന്നിലെത്തിയാൽ മമ്മുക്കയ്ക്ക് ഇഷ്ടമാവില്ല. അത് കൊണ്ട് തന്നെ മമ്മുക്കയുടെ ചിത്രങ്ങളിൽ അഭിനയിക്കുമ്പോൾ ഞാൻ ഭക്ഷണം കുറയ്ക്കുകയും നല്ല വ്യായാമം ചെയ്ത് വയറ് കുറയ്ക്കാൻ ശ്രമിക്കാറുമുണ്ട്. പക്ഷെ നിർബാഗ്യവശാൽ എന്റെ വയറ് കുറയാറില്ല.

  • സ്വന്തം ശരീരഘടന വിലയിരുത്തുമ്പോൾ സിനിമയിലെത്തുമെന്ന് ബിജുക്കുട്ടൻ പ്രതീക്ഷിച്ചതാണോ?

ഒരിക്കലുമില്ല. കാരണം സിനിമാനടനാവണമെങ്കിൽ നമ്മുടെയൊക്കെ മനസിൽ ഒരു പ്രത്യേക തരം സൗന്ദര്യ ബോധമൊക്കെയുണ്ടല്ലോ. പക്ഷെ ഞാൻ സിനിമയിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. കറുത്ത നിറവും കഷണ്ടിയുമുള്ള കലാകാരനാണ് ഞാൻ. സത്യം പറഞ്ഞാൽ ഇപ്പോൾ എന്റെ അഭിനയ ജീവിതത്തിൽ ദൈവം തന്ന അനുഗ്രഹമെന്നത് കറുപ്പും കഷണ്ടിയുമാണ്. യഥാർത്ഥത്തിൽ ഇത്തരമൊരു ടൈറ്റിലാണ് എന്നെ മുന്നോട്ട് നയിക്കുന്നത്.

  • സന്തോഷ് പണ്ഡിറ്റിന് സൗന്ദര്യം പ്രശ്‌നമായിരുന്നില്ലല്ലോ?

ശരിയാണ്. സന്തോഷ് പണ്ഡിറ്റ് വളരെ പെട്ടന്നാണ് സിനിമയിൽ ശ്രദ്ധ കേന്ദ്രമായത്. എല്ലാവരും സന്തോഷ് പണ്ഡിറ്റിനെ തള്ളിപ്പറയുകയാണ്. എന്നാൽ എനിക്ക് പുള്ളിയെ ഇഷ്ടമാണ്. ഞാനൊരിക്കലും സന്തോഷിനെ തള്ളിപ്പറയില്ല.

  • സിനിമയിൽ തിരക്കാവുമ്പോഴും ഒരുമിച്ച് ടൈൽസ് പണിയെടുത്ത സുഹൃത്തുക്കളെയൊക്കെ കാണാറുണ്ടോ?

തീർച്ചയായും നമ്മൾ എവിടെയെത്തിയാലും കടന്ന് വന്ന വഴി മറന്നാൽ ജീവിതത്തിൽ എന്താണ് അർത്ഥമുള്ളത്. സിനിമയില്ലാത്തപ്പോൾ നേരത്തെ കൂടെ പണിയെടുത്ത ചങ്ങാതിമാരെയൊക്കെ കാണാറുണ്ട്. വീടുകളിൽ ടൈൽസ് പതിച്ച് പോളീഷ് ചെയ്യുകയായിരുന്നു എന്റെ പ്രധാന ജോലി. നേരത്തെ ഏത് വീട്ടിൽ പണിക്ക് പോവുമ്പോഴും ഞാൻ മിമിക്രിക്കാരനാണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. പിന്നെ മിമിക്രിയിലും സിനിമയിലും മിനിസ്‌ക്രീനിലുമൊക്കെ എത്തിയപ്പോൾ പലരും അറിയപ്പെട്ടു കഴിഞ്ഞു. സ്റ്റേജ് പ്രോഗ്രാമിന് പോവുമ്പോൾ ഞാൻ നേരത്തെ പണിയെടുത്ത വീടുകളിൽ വെറുതെ കടന്ന് ചെല്ലാറുണ്ട്. ആരാണെന്ന് ചോദിക്കുമ്പോൾ ഈ വീടിന്റെ ഫ്‌ളോർ വർക്ക് ചെയ്തത് ഞാനാണെന്ന് പറയുമ്പോൾ അവർക്ക് എന്തെന്നില്ലാത്ത സന്തോഷമാണ്. സിനിമ നടനാണെന്ന് കൂടി പറയുമ്പോൾ ചായ തന്നിട്ടേ വിടാറുള്ളൂ.

  • കുടുംബത്തെക്കുറിച്ച്?

അച്ഛൻ അനന്തൻ അമ്മ ചന്ദ്രിക ഭാര്യ സുബിത മകൾ ലക്ഷ്മിക്കുട്ടി. കൂലിപ്പണിയെടുത്ത് കഴിയുന്ന കുടുംബമാണ് എന്റേത്. ഞാൻ ടി. വി. യിൽ പ്രോഗ്രാം അവതരിപ്പിക്കാൻ തുടങ്ങിയപ്പോൾ അച്ഛനും അമ്മയ്ക്കും എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. പിന്നെ മമ്മുക്കയുടെ കൂടെ അഭിനയിക്കാൻ തുടങ്ങി സിനിമ നടനായപ്പോൾ എന്റെ അച്ഛനൊക്കെ ഒരുപാട് സന്തോഷിച്ചിരുന്നു.

കടപ്പാട്: സിനിമാ മംഗളം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP