Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആക്ഷനേക്കാൾ കോമഡി ചെയ്യാനാണ് കൂടുതൽ താൽപ്പര്യം; ന്യൂ ജനറേഷൻ സിനിമയുടെ തുടക്കക്കാർ ഭരതനെ പോലുള്ളവർ: ബാബു ആന്റണി മറുനാടൻ മലയാളിയോട്

ആക്ഷനേക്കാൾ കോമഡി ചെയ്യാനാണ് കൂടുതൽ താൽപ്പര്യം; ന്യൂ ജനറേഷൻ സിനിമയുടെ തുടക്കക്കാർ ഭരതനെ പോലുള്ളവർ: ബാബു ആന്റണി മറുനാടൻ മലയാളിയോട്

ചിലമ്പ് എന്ന ഭരതൻ ചിത്രത്തിൽ നിന്ന് തുടക്കം, പിന്നീട് മലയാളത്തിലെ ആക്ഷൻ കിങ് എന്ന പേരു സ്വന്തമാക്കിയ നടൻ, മുഖം മൂടികളില്ലാതെ തുറന്ന സംസാരവും മനസ്സുമാണ് അദ്ദേഹത്തെ എന്നും വ്യത്യസ്തനാക്കി നിർത്തിയത്. അതെ ഇത് ബാബു ആന്റണി.. മലയാളികൾ ആക്ഷൻ രംഗങ്ങളിൽ എന്നും പ്രതീക്ഷിച്ചിരുന്ന നടൻ. എന്നാൽ ആക്ഷൻ സീക്വൻസുകളേക്കാൾ കോമഡി രംഗങ്ങളിൽ അഭിനയിക്കാനാണ് ഈ നടന് താത്പര്യമെന്നത് മലയാളികൾക്ക് അറിയാത്ത സത്യം.

1986 മുതൽ മലയാള സിനിമയിൽ സജീവമായി നിന്ന ബാബു ആന്റണി എന്ന നടൻ വീണ്ടും മലയാള സിനിമയുടെ ആ സുവർണ്ണ കാലഘട്ടം തിരിച്ചുപിടിക്കുകയാണ്. ഈ നടന് അഭിനയ ജീവിതത്തെ കുറിച്ച് വളരെ വ്യത്യസ്തമായ കാഴ്ചപ്പാടാണുള്ളത്. ന്യൂ ജനറേഷൻ സിനിമ എന്ന പ്രതിഭാസം ഭരതനെനപ്പോലെയുള്ള സംവിധായകരിൽ നിന്നാണ് തുടങ്ങിയതെന്ന് ബാബു ആന്റണി വിശ്വസിക്കുന്നു. വ്യത്യസ്തമായ കാഴ്ചപ്പാടുകളും ഉറച്ച തീരുമാനങ്ങളും സിനിമാ ജീവിതത്തിലെ അനുഭവങ്ങളും ബാബു ആന്റണി എന്ന നടൻ ഇവിടെ തുറന്നു പറയുകയാണ്...

  • വളരെ നല്ല തിരിച്ചുവരവാണല്ലോ ഇടുക്കി ഗോൾഡിലൂടെയുള്ളത് അതിനെന എങ്ങിനെന വിലയിരുത്തുന്നു?

വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ഇടുക്കി ഗോൾഡിലുള്ളത്. വളരെ ലൈഫ് ലൈക്കാണ്. സിപിംൾ ആന്റ് ഹംപിൾ എന്നു പറയാവുന്ന ഒരു നല്ല കഥാപാത്രം തന്നെയാണ്.

  • ഭാര്യയെ പേടിക്കുന്ന ഒരു ഭർത്താവായി അഭിനയിക്കാൻ പാട്‌പെട്ടിട്ടുണ്ടോ?

ഇല്ല. ഭാര്യയെ പേടി എന്നു പറയാൻ പറ്റില്ല. ബിസിനസിന്റെ നല്ല നടത്തിപ്പിന് വേണ്ടി ഭാര്യയുടെ ഒരു ഇടപെടൽ, അതിനെന പേടി എന്നു പറയേണ്ടതില്ലല്ലോ? ഭാര്യയെ അക്‌സപ്റ്റ് ചെയ്യുന്നു. ഭാര്യ പറയുന്നതൊക്കെ കേൾക്കുന്നു എന്നേയുള്ളൂ. നല്ല കറേജുള്ള ഒരു കഥാപാത്രമാണ് ഇത്.

  • മലയാള സിനിമയിലെ മികച്ച നടന്മാരുടെ ടീമിനെനാപ്പം ഇടുക്കി ഗോൾഡിൽ അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവം?

വളരെ നല്ല എക്‌സ്പീരിയൻസായിരുന്നു. എന്നെക്കാളും സീനിയേഴ്‌സായ പ്രതാപേട്ടനും കുട്ടേട്ടനും രാജുവേട്ടനും എല്ലാം ഒപ്പം ഒത്തിരി ദിവസം വർക്ക് ചെയ്യാൻ കഴിഞ്ഞത് വളരെ നല്ല അനുഭവം ആയിരുന്നു. ശരിക്കും എനിക്ക് അവരിൽ നിന്നും പലതും പഠിക്കാനും കഴിഞ്ഞു. വളരെ ഫ്രണ്ട്‌ലിയായിട്ടാണ് ഞങ്ങൾ അവിടെ കഴിഞ്ഞത്.

  • ഇത്രയും സീനിയർ ആയ നടന്മാർ ജൂനിയർ സംവിധായകനായ ആഷിക് അബുവുമായി വർക്ക് ചെയ്തപ്പോൾ?

സിനിമയ്ക്കുള്ളിൽ ജൂനിയർ സീനിയർ എന്ന വേർതിരിവില്ല. സിനിമ വിജയിപ്പിക്കാൻ വേണ്ടി പരിശ്രമിക്കുന്ന കലാകാരന്മാരുടെ കൂട്ടായ്മയാണ് ഇതിനുള്ളിലുള്ളത്.

  • വളരെക്കാലത്തിന് ശേഷം നല്ല ഒന്നു രണ്ട് വിലയിരുത്തപ്പെടുന്ന കഥാപാത്രങ്ങൾ മാത്രം ചെയ്തത് താങ്കൾ സെലക്ഷനിൽ ശ്രദ്ധിക്കുന്നത് കൊണ്ടാണോ?

തീർച്ചയായും അതെ. പണ്ട് മുതലേ ഞാൻ അങ്ങനെനയായിരുന്നു. വളരെ സെലക്ടീവായി, വളരെ നല്ല കഥാപാത്രങ്ങൾ മാത്രമേ ചെയ്യാൻ ശ്രമിക്കാറുള്ളൂ. ഗ്രാന്റ് മാസ്റ്ററിന് ശേഷം ബഡ്ഡി#ിയാണ് ചെയ്തത്, ഇപ്പോൾ ഇടുക്കി ഗോൾഡും. ഇത് മൂന്നും അങ്ങനെന സെലക്ടീവായി ചെയ്തതാണ്. ഓഡിയൻസിനെന നമ്മൾ ഒരിക്കലും നിരാശ്ശപ്പെടുത്തരുതല്ലോ, അവർക്ക് എന്തെങ്കിലും നല്ലത് കൊടുക്കുന്നതിലൂടെ മാത്രമാണ് നമ്മുടെ ജീവിതവും മുന്നോട്ട് പോകുന്നത്.

  • 1986-ലെ ചിലമ്പിൽ നിന്നു തുടങ്ങിയതാണല്ലോ താങ്കളുടെ അഭിനയ ജീവിതം, അന്നത്തെ കാലവുമായി തട്ടിച്ച് നോക്കുമ്പോൾ മലയാള സിനിമയിൽ ഉണ്ടായ മാറ്റങ്ങളെ താങ്കൾ എങ്ങനെന വിലയിരുത്തുന്നു?

നല്ല സിനിമയ്ക്ക് ഒരിക്കലും മാറ്റങ്ങളില്ല. ഡിജിറ്റൽ ക്യാമറ ഉപയോഗിക്കുന്നു എന്നുള്ളത് മാത്രമാണ് ഞാൻ കാണുന്ന ഒരേയൊരു മാറ്റം. പണ്ട് ഫിലിം ക്യാമറയാണ് ഉപയോഗിച്ചിരുന്നത്. അതിന്റെ ക്വാളിറ്റി എന്നാൽ ഡിജിറ്റൽ ടെക്‌നോളജിക്കില്ലതാനും. സിനിമയ്ക്ക് ഒരു ബെയ്‌സിക് ഗ്രാമർ ഉണ്ട്. ജനങ്ങളുടെ സൈക്കോളജിയുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ് സിനിമ. ജനങ്ങളുടെ സൈക്കോളജിയിൽ വലിയ മാറ്റങ്ങളൊന്നുമില്ലല്ലോ. ഡിജിറ്റൽ ടെക്‌നോളജി ഉപയോഗിക്കുന്ന തൊഴിച്ചാൽ വലിയ മാറ്റങ്ങളൊന്നും മലയാള സിനിമയ്ക്ക് ഉണ്ടായിട്ടില്ല. സിനിമ എന്നും ഒന്നു തന്നെ.

  • ഡിജിറ്റൽ ടെക്‌നോളജി ഉപയോഗിക്കുന്നു എന്നതൊഴിച്ച് പുതിയ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണോ താങ്കൾ പറയുന്നത്?

ഇല്ലെന്നാണ് എന്റെ വിശ്വാസം. നല്ല സിനിമയ്ക്ക് കാലവും സമയവും ജനറേഷനുമൊന്നുമില്ലെന്നാണ് എന്റെ വിശ്വാസം. നല്ല സിനിമ എപ്പോഴും ഒരുപോലെയാണ്. അപ്രോച്ചും രീതിയും എല്ലാം ഒരുപോലെയാണ്. നല്ല സിനിമകൾ ഇപ്പോഴും ട്രഡീഷണൽ ആയാണല്ലോ ചിത്രീകരിക്കുന്നത്. ആദ്യം ഒരു കഥ, പിന്നെ തിരക്കഥ, പിന്നെ ഫ്‌ളോറിലേക്ക്...അങ്ങിനെന. കച്ചവടത്തിന് വേണ്ടി മാത്രം സിനിമയെടുക്കുന്നവരുമുണ്ട്. പക്ഷെ അത് നല്ല സിനിമകളാകില്ല.

  • ഇടുക്കി ഗോൾഡിൽ അങ്ങേയ്ക്ക് കഥാപാത്രവുമായി ശരിക്കും ഇഴുകിചേർന്ന് അഭിനയിക്കാൻ കഴിഞ്ഞിട്ടുണ്ടോ?
  • തീർച്ചയായും. ആക്ടർ എന്നു പറയുന്നത് ഒരു ഉപകരണമാണ്. നമ്മളെതേടിവരുന്ന കഥാപാത്രമായി നമ്മൾ മാറുക എന്നതാണല്ലോ പ്രധാനം.

    ന്യൂജനറേഷൻ സിനിമ എന്ന ഒരു പ്രതിഭാസം ഉള്ളതായി തോന്നുന്നുണ്ടോ?

ഒരിക്കലുമില്ല. ആ പദം എല്ലാവരും ഉപയോഗിച്ച് കഴിഞ്ഞു. ഇപ്പോൾ ആരും അത് ഉപയോഗിക്കുന്നില്ല. ഭരതേട്ടന്റെയും പത്മരാജന്റെയുമൊക്കെ സിനിമകൾക്ക് ശേഷം നല്ല സിനിമകളൊന്നും വന്നിട്ടില്ലല്ലോ. വൈശാലി എന്ന സിനിമ പോലും ഇപ്പോഴത്തെ ജനറേഷൻ എത്രയോ തവണ കാണുന്നുണ്ട്. നല്ല സിനിമയ്ക്ക് ജനറേഷൻ ഇല്ല. കേരളത്തിലെ ജനങ്ങൾ വളരെ ബുദ്ധിയുള്ളവരാണ്. അതുകൊണ്ടാണ് ഇടക്കാലത്ത് ചിലർ നടത്തിയ ന്യൂജനറേഷൻ സിനിമ എന്ന പ്രതിഭാസം പരാജയപ്പെടുകയും ചെയ്തത്.

  • ആഷിക് അബു എന്ന നവസംവിധായകനുമായുള്ള വർക്കിങ്ങ് എക്‌സ്പീരിയൻസ് എങ്ങിനെനയായിരുന്നു?

എനിക്ക്, ഒപ്പം അഭിനയിക്കണമെന്ന് വളരെ ആഗ്രഹമുള്ള ഒരു സംവിധായകനായിരുന്നു ആഷിക് അബു. ശരിക്കും ഒരു ലക്കായിരുന്നു അത്. നല്ല സംവിധായകർ നമ്മളെ അവരുടെ സിനിമയിലേക്ക് വിളിക്കുന്നത് നമുക്ക് വളരെ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. നല്ല ഡയറക്‌ടേഴ്‌സിന് നല്ല വിഷനുണ്ട്. കഥാപാത്രത്തിന് യോജിച്ച നടന്മാരെയാണ് നല്ല സംവിധായകർ തെരഞ്ഞെടുക്കുന്നത്.

  • ഭരതൻ എന്ന സംവിധായകന്റെ വൈശാലി എന്ന ക്ലാസിക് സിനിമയിലേക്കുള്ള എൻട്രി എങ്ങിനെനയായിരുന്നു?

ഭരതേട്ടന്റെ ഒറ്റ കോൺഫിഡൻസിലാണ് ഞാൻ വൈശാലിയിലേക്ക് വന്നത്. ഭരതേട്ടന്റെ ഒരു വിഷനാണ് എന്നെ സെലക്ട് ചെയ്തത്. സിനിമയുടെ ചർച്ചകളിൽ ഒരിക്കലും എന്റെ പേര് കടന്നു വന്നിട്ടുപോലുമില്ല. പക്ഷെ പിന്നീട് എന്നെ സെലക്ട് ചെയ്തപ്പോൾ പലരും അദ്ദേഹത്തോട് ചോദിച്ചു, ഇതു ശരിയാകുമോ എന്ന് അദ്ദേഹത്തിന് പക്ഷെ എന്നിൽ നല്ല കോൺഫിഡൻസ് ഉണ്ടായിരുന്നു. എന്നെ കാണുന്നതിന് അഞ്ച് വർഷം മുമ്പ് അദ്ദേഹം വൈശാലിയിലെ കഥാപാത്രത്തിന് വേണ്ടി വരച്ച സ്‌കെച്ച് എനിക്ക് സമമായിരുന്നു. അതുകൊണ്ട് തന്നെയാണ് അന്ന് 23, 24 വയസ്സ് പ്രായം മാത്രമുള്ള എന്നെത്തന്നെ അദ്ദേഹം അതിലേക്ക് തെരഞ്ഞെടുത്തത്.

  • ഭരതൻ സാറിനെനക്കുറിച്ചുള്ള ഓർമ്മകൾ എങ്ങനെനയാണ്?

ലോകത്തെ പത്ത് നല്ല ഡയറക്‌ടേഴ്‌സിനെന പരിഗണിക്കുമ്പോൾ അതിൽ ഒന്ന് തീർച്ചയായും ഭരതേട്ടനാകും. ഒത്തിരി കഴിവുകളുടെ കലവറയായ അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞത് ഭാഗ്യമായാണ് ഞാൻ വിശ്വസിക്കുന്നത്. എന്റെ കയ്യിൽ അദ്ദേഹത്തിന്റെ സിനിമകളുടെ ഒരു വലിയ കളക്ഷൻ തന്നെയുണ്ട്. ഞാൻ എന്നും എനിക്കു കിട്ടിയ ഒരു വലിയ അംഗീകാരമായിട്ടാണ് അദ്ദേഹത്തിന്റെ സിനിമയിലെ അഭിനയത്തെ കാണുന്നത്.

  • ഇന്നത്തെ സിനിമയ്ക്ക് സാറ്റലൈറ്റ് റൈറ്റ് എന്നത് ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നായി മാറിയിട്ടുണ്ട്. അത് എന്തുകൊണ്ടാണ് അങ്ങനെന സംഭവിക്കുന്നത്?

അതൊരു ബിസിനസ് റാക്കറ്റാണ്. ആ റാക്കറ്റ് ഇപ്പോൾ പൊളിഞ്ഞിരിക്കുകയാണ്. ചാനലുകൾക്ക് വ്യക്തമായി അവരുടെ റേറ്റിങ്ങ് ഈ റാക്കറ്റു വഴി കുറഞ്ഞുവരുന്നതായിട്ട് മനസ്സിലായി അതുകൊണ്ടുതന്നെ അത് പൊളിയുകയും ചെയ്തു.

  • അന്നും ഇക്കാര്യത്തെക്കുറിച്ചൊക്കെ താങ്കൾ പ്രതികരിച്ചിരുന്നല്ലോ? മറ്റുള്ള നടന്മാരൊന്നും പ്രതികരിച്ചില്ലല്ലോ?

എല്ലാവർക്കും പേടിയായിരുന്നു. ന്യൂ ജനറേഷൻ എന്നു പറയുന്ന അവരെ എതിർത്താൽ നമ്മളെ കാസ്റ്റ് ചെയ്യാതെ ഇരിക്കുമോ എന്ന ഭയം. പേടി എന്നു പറയുന്നതാണ് മനുഷ്യന്റെ ഏറ്റവും വലിയ ശത്രു. നമ്മൾ കാര്യങ്ങൾ പറയുന്നതിന് എന്തിനാണ് ഭയക്കുന്നത്.

  • പണ്ടൊക്കെ നായകന്മാരെ നോക്കി സിനിമ കാണാൻ ആളുകൾ ശ്രദ്ധിക്കുന്നത് കണ്ടിട്ടുണ്ട് എന്നാൽ ഇന്ന് കുറച്ചുകൂടി സിനിമയുടെ ട്രീറ്റ്‌മെന്റ് നോക്കി ആണല്ലോ ആളുകൾ സിനിമ കാണുന്നത്?

പഴയകാലത്ത് നായകൻ എന്നത് കഥാപാത്രം മാത്രമായിരുന്നു. ഭരതേട്ടന്റെ കാലം മുതൽ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും സംവിധായകനെനയും കണ്ട് പ്രേക്ഷകർ തിയേറ്ററിൽ പോകുമായിരുന്നു. പിന്നീട് കുറച്ചുപേർ നായകന്മാരുടെ റോൾ അങ്ങേറ്റെടുക്കുകയാണ് ചെയ്തത്. സിനിമയുടെ 80 ശതമാനവും പ്രതിഫലം അവർക്ക് കിട്ടുക, ക്രെഡിറ്റ് മുഴുവൻ അവർക്ക് കിട്ടുക, എല്ലാ സീനുകളിലും അവരെ ആവശ്യമില്ലാതെ ഉന്തിത്തള്ളിക്കയറ്റുക അങ്ങനെനയൊക്കെ ആഗ്രഹിച്ചാണ് അവർ സിനിമയിൽ നിന്നിരുന്നത്. പേഴ്‌സണൽ സിനിമകൾ ആണ് അത്തരത്തിലുള്ള സിനിമകൾ. അവയ്ക്ക് നിലനിൽപ്പില്ല. നായകന്മാർക്ക് ഫുൾക്രെഡിറ്റ് കിട്ടാൻ വേണ്ടി ചെയ്യുന്നതരം സിനിമകളാണ് അവ.

എന്നാൽ സപ്പോർട്ടിങ് കാരക്‌ടേഴ്‌സ് ഉണ്ടെങ്കിൽ മാത്രമേ ഹീറോയ്ക്ക് നിലനിൽപ്പുള്ളൂ. പക്ഷെ ഞാൻ എന്നെ കാസ്റ്റ് ചെയ്യുമ്പൊഴേ പറയുമായിരുന്നു ആവശ്യമില്ലാത്ത സ്ഥലങ്ങളിൽ എന്നെ കാണിക്കരുത് എന്ന്. എനിക്ക് പ്രാധാന്യമുള്ള സിനിമകളിൽ പോലും ഞാൻ നാലോ അഞ്ചോ റീലിലാണ് ഞാൻ വരുന്നത്. ആ കഥാപാത്രത്തിന് സിനിമയിൽ വളരെ പ്രാധാന്യവും ഉണ്ടാകും. അത്തരം ജനകീയ സിനിമകളാണ് പ്രേക്ഷകർ ഇഷ്ടപ്പെടുന്നത്.

  • അപ്പോൾ ഹീറോ എന്ന ആൾക്ക് പ്രാധാന്യമില്ലെന്നാണോ?

ഇല്ലെന്നല്ല, ഹീറോ എന്നയാൾ ഒരു പിരമിഡിനു ഏറ്റവും മുകളിലുള്ള ഒരു കല്ലാണെങ്കിൽ സപ്പോർട്ടിങ് ആക്‌ടേഴ്‌സ് പില്ലറുകളാണ്. അവരാണ് ഹീറോയെ താങ്ങി നിർത്തുന്നത്. അത്ര സപ്പോർട്ട് താഴെ നിന്ന് കിട്ടിയാലേ ഹീറോയ്ക്ക് നിലനിൽപ്പുള്ളു. പക്ഷെ പലപ്പോഴും സിനിമ തഴയുന്നത് അവരെയാണ്, അവർക്ക് വേണ്ട റമ്യൂണറേഷൻ കിട്ടുന്നില്ല, അവരെ പരിഗണിക്കാതെ ഹീറോയെ മാത്രം വാഴ്‌ത്തും. ഭരതേട്ടനെനാക്കെ വന്നിട്ടാണ് ആ കാലഘട്ടത്തിന് മാറ്റം വരുത്തിയത്. ശരിക്കും ഭരതേട്ടനെനാക്കെയായിരുന്നു ഈ ന്യൂജനറേഷൻ സിനിമയുടെ ആൾക്കാർ. അവരെയൊക്കെ കഴിഞ്ഞ് മലയാളത്തിൽ ഒന്നോ രണ്ടോ മികച്ച സംവിധായകരേ ഉണ്ടായിട്ടുള്ളു. അതിലൊരാളാണ് ജോഷിയേട്ടൻ, ശരിക്കും ഒരു മാസ്റ്റർ ക്രാഫ്റ്റ്മാനാണ് അദ്ദേഹം.

  • ഇന്നത്തെ സംവിധായകർ പഴയ സംവിധായകരുടെ അത്ര നിലവാരം പുലർത്തുന്നില്ല എന്നാണോ പറഞ്ഞു വരുന്നത്?

ഒന്നോ രണ്ടോ സിനിമകൾ ചെയ്ത് ചാടിയിറങ്ങി പിന്നീട് ഏതെങ്കിലും പ്രൊഡ്യൂസറെ വളച്ച് ഒരു സിനിമ ചെയ്യും. ഇപ്പോൾ അതല്ലേ നടക്കുന്നത്, സിനിമ ആഗ്രഹമായി കൊണ്ടുനടക്കുന്ന ചെറുപ്പക്കാർ വെറുതെ അങ്ങ് സിനിമയിലേക്കിറങ്ങും. എന്നിട്ട് വെറുതെ ന്യൂ ജനറേഷൻ എന്നൊക്കെ പറഞ്ഞ് തടിതപ്പാൻ നോക്കും. സിനിമ പഠിക്കാതെ സിനിമയിലേക്കിറങ്ങാൻ ഒരിക്കലും കഴിയില്ല.

നമ്മൾ ഇന്ത്യക്കാർക്ക് സിനിമ പഠിക്കുവാൻ കുറച്ചു സൗകര്യങ്ങൾ മാത്രമാണുള്ളത്. സയൻസും ബിസിനസ്സും മറ്റ് അക്കാദമിക് പഠനങ്ങൾക്കായി നമുക്ക് എത്ര ഇൻസ്റ്റിറ്റ്യൂട്ടുകൾ ഉണ്ട്. എന്നാൽ സിനിമ പഠിക്കാൻ മൂന്നോ നാലോ അംഗീകൃത സ്ഥലങ്ങളെ ഇന്ത്യയിൽ തന്നെയുള്ളു. ഒരാളുടെ ഒപ്പം അസിസ്റ്റന്റായി നിന്ന് സിനിമ പഠിച്ച് പത്തോ പതിനഞ്ചോ വർഷം വർഷം കൂടെ നിന്നാലാണ് സിനിമ സ്വന്തമായി സംവിധാനം ചെയ്യാൻ കഴിയുന്നത്. ഇൻസറ്റിറ്റിയൂട്ട് ആണെങ്കിൽ ഒരേ സമയം നിരവധി പേർക്ക് പഠിക്കാമല്ലോ. അതാകുമ്പോൾ ഒരുമൂന്നു കൊല്ലം കൊണ്ട് ബേസിക്‌സ് പഠിച്ചെടുക്കാം പിന്നെ ഒരു രണ്ടു കൊല്ലം പ്രാക്ടിക്കൽ അങ്ങനെന അഞ്ചു കൊല്ലം കൊണ്ട് സിനിമ എന്താണെന്ന് പഠിച്ചെടുക്കാം.

  • ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലൊന്നും പോയി പഠിച്ചിട്ടില്ലാത്ത നമ്മുടെ പഴയ സംവിധായകർ നല്ല സിനിമകൾ എടുത്തിരുന്നില്ലേ?
  • അന്നൊക്കെ കുറച്ചുപേർ മാത്രമാണ് ഈ മേഖലയിലേക്ക് വരുന്നത്. അന്ന് സംവിധായകർക്കൊപ്പം നിർത്താവുന്നത്ര അസിസ്റ്റന്റ്മാരേ ഉണ്ടായിരുന്നുള്ളു. ഇന്നങ്ങനെനയല്ല, നാലു ഭാഗത്ത് നിന്നും സിനിമയിലേക്ക് ആളുകൾ തള്ളിക്കയറുകയാണ്.

    നായകന്മാരുടെ കാര്യമെടുത്താൽ? അവർ അഭിനയ നിലവാരം പുലർത്താത്തത് അതു കൊണ്ടാണോ?

അങ്ങനെന തന്നെയാണ്. ചിലർ ഗ്ലാമറിന്റെ പേരിൽ സിനിമയിലെത്തും, ചിലർ അച്ഛനോ അങ്ങനെന ആരെങ്കിലും സിനിമയിലുള്ളവരായിരിക്കും. കലയുടെ സ്പാർക്ക് അവരിലുണ്ടോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. അതുപോലെ തന്നെ ചിലർ കരുതുന്നത് സിക്‌സ് പാക്ക് ഒക്കെയായി കുറെ മസിൽ പെരുപ്പിച്ചാൽ നായകന്മാരാകാം എന്നാണ്. അതൊക്കെയാണ് ഇന്ന് ട്രെൻഡായി നിൽക്കുന്നത്. ആക്ടിങ്ങിന് ഒരുപാട് വശങ്ങൾ ഉണ്ട്, അത് നമ്മൾ എക്‌സ്‌പ്ലോർ ചെയ്യേണ്ടിയിരിക്കുന്നു.

  • ഇന്നത്തെ സിനിമകളിൽ കുടുംബം എന്ന കാഴ്ചപ്പാടുണ്ടോ?

ഉണ്ട്, പക്ഷെ അതിന്റെ പല ഷേഡ്‌സ് ആണെന്നു മാത്രം. നല്ല സിനിമകൾക്ക് അങ്ങനെന കുടുംബ സിനിമ, ആക്ഷൻ, കോമഡി അങ്ങനെന ഒരു വേർതിരിവൊന്നും ഇല്ല. അത് ജനങ്ങളുമായി കമ്മ്യൂണിക്കേറ്റ് ചെയ്യുന്നതായിരിക്കണം. എങ്കിലേ ജനങ്ങളിലേക്ക് സിനിമ എത്തൂ. അടുത്തിടെ ഇറങ്ങിയ ഒരു നല്ല സിനിമയാണ് സോൾട്ട് ആന്റ് പെപ്പർ അതിൽ ഫാമിലിയുണ്ട്, ബാച്ചിലർഷിപ്പ് ഉണ്ട്, കോമഡി ഉണ്ട് വളരെ നല്ല രീതിയിൽ സിനിമ മുന്നോട്ടു പോകുന്നു. അവസാനം ഒരു കുടുംബമാകുന്നതിലേക്കാണ് ആ സിനിമ അവസാനിച്ചത്. അപ്പോൾ സിനിമയിൽ അവതരണത്തിന് വളരെ പ്രാധാന്യം ഉണ്ട്. അഭിനയം തുടങ്ങുമ്പോൾ സ്റ്റാർട്ട് ക്യാമറ ആക്ഷൻ മാത്രമല്ലേ ഉള്ളു. അല്ലാതെ സ്റ്റാർട്ട്, ക്യാമറ ഇടി അല്ലെങ്കിൽ സ്റ്റാർട്ട് ക്യാമറ കോമഡി അങ്ങനെനയൊന്നുമല്ലല്ലോ പറയുന്നത്.

  • അപ്പോൾ സോഷ്യൽ മീഡിയ ഒക്കെ വഴി പബ്ലിസിറ്റി നൽകി നിലവാരമില്ലാത്ത കോമഡികളുമായി കുടുംബ സിനിമ എന്ന പേരിൽ ഇറങ്ങുന്ന കുടുബത്തിനെനാപ്പം കാണാൻ കഴിയാത്ത സിനിമകൾ ഇറങ്ങുന്നില്ലേ?

ജനങ്ങൾക്കതപ്പോൾ തന്നെ മനസ്സിലാകും. ഇന്നത്തെ കാലത്തെ ജനങ്ങൾ വളരെ ബോധവാന്മാരാണ്. അവരെ കളിപ്പിക്കാൻ കഴിയില്ലെന്ന് അവർ തന്നെ തെളിയിക്കുന്നു. മാർക്കറ്റിങ്ങ് മാത്രം ഉദ്ദേശിച്ച് ചെയ്യുന്ന അത്തരം സിനിമകൾ ഇപ്പോൾ ജനങ്ങളുടെ ഇടയിൽ വർക്കൗട്ട് ആകുന്നില്ല. നല്ല കഥയും തിരക്കഥയും കഥാപാത്രങ്ങളുമുള്ള സിനിമകൾ മാത്രമേ വിജയിക്കുന്നുള്ളൂ.

  • മലയാള സിനിമയിൽ നിന്നും അർഹിച്ച അംഗീകാരം താങ്കൾക്ക് ലഭിച്ചിട്ടില്ല എന്ന് തോന്നിയിട്ടുണ്ടോ?

തീർച്ചയായും മലയാള സിനിമ എന്നും എന്നെ ഒഴിവാക്കിയിട്ടേ ഉള്ളു, ഇപ്പോഴും എന്നെ ഒഴിവാക്കി നിർത്തുകയാണ്. ഗ്രാന്റ്മാസ്റ്റർ എന്ന സിനിമ കഴിഞ്ഞപ്പോൾ പോലും അടുത്ത ഒരു സിനിമ കിട്ടാൻ എനിക്ക് ഒരു വർഷം കാത്തിരിക്കേണ്ടി വന്നു. അതുതന്നെ മലയാള സിനിമ എന്നെ ഒഴിവാക്കുന്നതാണെന്നതിന് തെളിവാണ്.

  • ആദ്യകാലത്തെ താങ്കളുടെ സിനിമകൾ ഇപ്പോൾ കാണുമ്പോൾ എന്ത് തോന്നുന്നു?

ആദ്യകാലത്ത് ഞാൻ അഭിനയിച്ച സിനിമകൾ ഇപ്പോൾ കാണുമ്പോൾ പോലും എനിക്കൊരു പഴമ തോന്നാറില്ല. നല്ല കഥയും കഥാപാത്രങ്ങളും ഒക്കെയുള്ള സിനിമകളാണല്ലോ അവയെല്ലാം തന്നെ. അതുകൊണ്ട് തന്നെ അവയെല്ലാം ഇപ്പോഴും കാണാൻ വളരെ താത്പര്യമാണ്. അത്തരം സിനിമകൾക്ക് ഇപ്പോഴും വളരെ നല്ല റേറ്റിങ്ങാണ്.

  • വില്ലൻ കഥാപാത്രമായിട്ടാണല്ലോ താങ്കൾ തിളങ്ങിയിട്ടുള്ളത്. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ അവർ ആ രീതിയിലാണോ താങ്കളോട് പ്രതികരിച്ചിരുന്നത്?

ഒരിക്കലുമില്ല. ഞാൻ വില്ലനായിട്ടു മാത്രമല്ലല്ലോ തിളങ്ങിയിരിക്കുന്നത്. വൈശാലിയിലെ എന്റെ കഥാപാത്രം ശക്തമായ ഒന്നായിരുന്നല്ലോ. വില്ലൻ എന്നൊന്നില്ലല്ലോ. അതെല്ലാം ഓരോ സപ്പോർട്ടിങ്ങ് ആക്‌ടേഴ്‌സായിട്ടാണല്ലോ നമ്മൾ ചെയ്യുന്നത്.

  • ഇടക്കാലത്ത് താങ്കൾ സിനിമയിൽ നിന്നും വിട്ടുനിന്നപ്പോൾ ജനങ്ങളുടെ ഇടയിൽ നിന്ന് എന്തെങ്കിലും പ്രതികരണം ഉണ്ടായിട്ടുണ്ടോ?

ഞാൻ ഒരിക്കലും സിനിമയിൽ നിന്നും മാറി നിന്നിട്ടില്ല. നല്ല സിനിമകൾക്കായി കാത്ത് നിന്നിട്ടേയുള്ളൂ. അക്കാലത്തും ഉത്തമൻ പോലെയുള്ള സിനിമകൾ ഞാൻ ചെയ്തിരുന്നു.

  • ബാബു ആന്റണി എന്ന നടനിൽ നിന്നും ഇപ്പോൾ ഒരു സംവിധായകനിലേക്ക് മാറുകയാണല്ലോ? ഒരു ഫിലിം മേക്കർ ആകുക എന്നത് താങ്കളുടെ സ്വപ്നമായിരുന്നോ?

തീർച്ചയായും. ചെറുപ്പത്തിലേ എനിക്ക് നല്ലൊരു ഫിലിം മേക്കർ ആകാൻ ആഗ്രഹമുണ്ടായിരുന്നു. ഒരു ട്രഡീഷണൽ രീതിയിലുള്ള ഒരു സിനിമ ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്. നല്ലൊരു കഥ കണ്ടെത്തി അതിനെന നല്ല രീതിയിൽ ഏറ്റെടുക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. പിയാനോ എന്ന ഒരു പ്രോജക്ട് മനസ്സിലുണ്ട്. അതിന് തയ്യാറാകാൻ വേണ്ടി ഒരു ആറ് മാസത്തോളം സമയം വേണം.

  • പ്രേക്ഷകർ കണ്ടിട്ടില്ലാത്ത ഒരു ബാബു ആന്റണി ഉണ്ടോ?

തീർച്ചയായും. ഞാൻ വളരെ തമാശകൾ പറയുന്ന പൊട്ടിച്ചിരിക്കുന്ന ഒരു വ്യക്തിയാണ്. എന്റെ ഫാദർ വളരെ നല്ലൊരു കൊമേഡിയനാണ്. എനിക്കെപ്പോഴും കോമഡി ചെയ്യാനാണ് താത്പര്യവും എളുപ്പവും.

  • താങ്കളുടെ ഈ താത്പര്യം അറിഞ്ഞിട്ടുള്ള ഏതെങ്കിലും സംവിധായരുണ്ടോ?

അതെ ഒരുപാട് പേര് എന്നോട് അങ്ങനെന ചോദിച്ചിട്ടുണ്ട്. പക്ഷേ, ഞാൻ പറയുന്നത് സ്‌കിറ്റും ക്യാരക്ടറും ഒക്കെ നന്നായി വന്നാൽ മാത്രമേ ഞാൻ ചെയ്യൂ എന്നാണ്. എന്റെ റേഞ്ച് തെളിയിക്കാൻ വേണ്ടി, അല്ലെങ്കിലും ഒരു അവാർഡ് കിട്ടാൻ വേണ്ടി ശ്രമിക്കുന്ന ഒരു ആക്ടറല്ല ഞാൻ.

  • ആദ്യകാലത്ത് അഭിനയിച്ച സിനിമകളിലെ ഏത് കഥാപാത്രമാണ് താങ്കൾക്ക് എപ്പോഴും മനസ്സിൽ ആദ്യം ഓർമ്മ വരുന്നത്?

വൈശാലി, ശയനം, ചന്ത, പൂവിന് പുതിയ പൂന്തെന്നൽ തുടങ്ങിയവയെല്ലാം ഓർക്കുന്നു. തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലും ഞാൻ അഭിനയിച്ചിട്ടുണ്ട്. അവയിലും നല്ല നല്ല കഥാപാത്രങ്ങളുണ്ട്. അവയും ഓർക്കാറുണ്ട്.

  • ഗൗതം മേനോനുമായുള്ള വർക്കിങ്ങ് എക്‌സ്പീരിയൻസ് എങ്ങിനെനയാണ്?

കഥയ്ക്കും കഥാപാത്രത്തിനും അനുസരിച്ചുള്ള ആളിനെനയാണ് അദ്ദേഹം സെലക്ട് ചെയ്യുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ വിളിച്ച് എനിക്കൊരു അവസരം തരൂ എന്ന് പറയേണ്ടി വരില്ല. ഫോണിൽ വിളിച്ചാണ് അദ്ദേഹം എന്നോട് ആദ്യത്തെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞത്. നേരിൽ കണ്ടപ്പോൾ അദ്ദേഹം താങ്കളിപ്പോഴും ഇത്ര ചെറുപ്പമാണോ എന്നാണ് ചോദിച്ചത്.

  • ഡ്രീം റോൾ എന്നൊന്ന് താങ്കൾക്കുണ്ടോ?

തീർച്ചയായും. ഓസ്‌കാറിലോ മറ്റോ പേര് നിർദ്ദേശിക്കപ്പെടത്തക്ക രീതിയിലുള്ള ഒരു കഥാപാത്രം ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെനയൊന്ന് ചിലപ്പോൾ ഭാഗ്യം ഉണ്ടെങ്കിൽ സംഭവിച്ചേക്കാം.

  • സിനിമയിലെ സൗഹൃദങ്ങൾ എത്രത്തോളം സൂക്ഷിക്കുന്ന ആളാണ് താങ്കൾ?

സിനിമയും പേഴ്‌സണൽ ലൈഫുമായി ഞാൻ കൂട്ടിക്കുഴയ്ക്കാറില്ല. അതുകൊണ്ട് തന്നെ സെറ്റിൽ തീരുന്ന സൗഹൃദങ്ങളാണ് മിക്കതും. വീട്ടിലേക്ക് ക്ഷണിക്കുകയോ അല്ലെങ്കിൽ അവരുമായി ഡിന്നർ കഴിക്കുക അത്തരം സൗഹൃദങ്ങളോട് താത്പര്യമില്ല.

  • താങ്കളുടെ മകനും ഇടുക്കി ഗോൾഡിൽ അഭിനയിച്ചിരുന്നല്ലോ? മകന്റെ അഭിനയത്തെ താങ്കൾ പ്രോത്സാഹിപ്പിക്കുന്നുണ്ടോ?

ഫിലിപ്പ് ആന്റ് മങ്കി പെൻ എന്ന സിനിയിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഒരു കഥാപാത്രത്തിന് വേണ്ടി അവനെന വിളിച്ചിരുന്നു. അന്ന് അവൻ രണ്ടാം ക്ലാസിലായിരുന്നു. പക്ഷേ, സെറ്റിൽ പോയിട്ട് അവൻ അഭിനയിക്കാൻ താത്പര്യം കാണിക്കാതെ തിരികെ പോരുകയായിരുന്നു. എന്നാൽ ഇടുക്കി ഗോൾഡിൽ ഒരു അവൻ പെർഫെക്ടായി അഭിനയിച്ചു. ഡബ്ബിംഗും വളരെ നന്നായി ചെയ്തിട്ടുണ്ട്.

  • താങ്കളുടെ ഭാര്യ മലയാള സിനിമകൾ കാണാറുണ്ടോ?

ഇല്ല. വൈഫും മകനും എന്റെ സിനിമകൾ ഒന്നും കണ്ടിട്ടില്ല. ഇന്ന് ആദ്യമായി ഞങ്ങൾ ഫാമിലിയായി ഇടുക്കി ഗോൾഡ് കാണാൻ പോകുകയാണ്.

  • ഫാമിലിയിൽ നിന്നുള്ള സപ്പോർട്ട് എങ്ങിനെനയാണ്?

നല്ല സപ്പോർട്ടാണ്. പക്ഷേ, ഞങ്ങൾ ഒരുമിച്ച് സിനിമയ്ക്ക് പോകാറോ മറ്റും ഇല്ല എന്നുള്ളതേയുള്ളൂ. കാരണം വൈഫിന്റെ സമയക്കുറവും കാരണമാണത്. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ നമുക്ക് അവരുമായി ഇടപഴകാൻ കൂടുതൽ സമയം വേണ്ടി വരുമല്ലോ.

  • ഇപ്പോൾ സിനിമയിൽ നില്ക്കുന്ന പഴയ കാല നായകന്മാർ വളരെ ഫ്‌ലെക്‌സിബിൾ ആകാൻ ശ്രമിക്കുന്നുണ്ടല്ലോ? അവരെക്കുറിച്ച് എന്താണ് താങ്കൾക്ക് തോന്നുന്നത്?

ക്വാണ്ടിറ്റി ഓഫ് ലൈഫിൽ അല്ല, ക്വാളിറ്റി ഓഫ് ലൈഫിൽ ആണ് ഞാൻ വിശ്വസിക്കുന്നത്. സിനിമ കൂടുതൽ ചെയ്ത് നല്ല വരുമാനമുണ്ടാക്കാൻ വേണ്ടി തനിക്ക് പറ്റുന്നതാണോ എന്ന് നോക്കാതെ അപ്പപ്പോൾ കിട്ടുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുകയാണ് അവർ ചെയ്യുന്നത്. അതിനോട് എനിക്ക് താത്പര്യമില്ല. നല്ല കഥാപാത്രങ്ങൾ ജനങ്ങൾ ഒരിക്കലും മറക്കാൻ സാധ്യതയില്ല. അതിനാണ് നമ്മൾ പ്രാധാന്യം കൊടുക്കേണ്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP