മാസ്ക്കുകളും പ്രത്യേക ഷീൽഡുകളും ധരിച്ച യാത്രക്കാർ; ദീർഘനിശ്വാസങ്ങൾ പോലും അടുത്തിരിക്കുന്നവരെ ഭയപ്പെടുത്തുന്ന അവസ്ഥ; വിമാനത്തിനുള്ളിൽ ഓപ്പറേഷൻ തീയറ്ററിനുള്ളിലെ പ്രതീതി; ജോർദ്ദാനിലെയും മടക്ക യാത്രയിലെയും അനുഭവങ്ങൾ മറ്റാരു സിനിമായാകും; നാം സ്വയം അനുഭവിക്കാത്ത കഥകളൊക്കെ മറ്റുള്ളവർക്ക് വെറും കെട്ടുകഥകൾ മാത്രം... ബെന്യാമിന്റെ ആടുജീവിതത്തിലെ അതേ വരികൾ തന്നെയാണ് പൃഥ്വിയും കൂട്ടരും കൊറോണക്കാലത്ത് അനുഭവിച്ചത്; സംവിധായകൻ ബ്ലസി മറുനാടനോട് മനസ്സ് തുറക്കുമ്പോൾ

എസ് രാജീവ്
തിരുവല്ല : നാം സ്വയം അനുഭവിക്കാത്ത കഥകളൊക്കെ മറ്റുള്ളവർക്ക് വെറും കെട്ടുകഥകൾ മാത്രം... ബെന്യാമിന്റെ ആടുജീവിതമെന്ന നോവലിലെ അതേ വരികൾ തന്നെയാണ് ആടുജീവിതമെന്ന സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോർദ്ദാനിലേക്ക് പോയി മടങ്ങിയെത്തിയ ചലച്ചിത്ര സംവിധായകൻ ബ്ലസിക്ക് പറയാനുള്ളതും. ലോകം മുഴുവൻ ലോക്ക് ഡൗണിൽ കുടുങ്ങിയ രണ്ടര മാസം ജോർദ്ദാനിലെ മരുഭൂമിയിലെ ലൊക്കേഷനിൽ നിന്നും തിരുവല്ലയിലെ വീട്ടിൽ മടങ്ങിയെത്തിയതിന്റെ ആശ്വാസത്തിലാണ് ബ്ലസി .
വെള്ളിയാഴ്ചയാണ് ബ്ലസിയും നടൻ പൃഥ്വിരാജും അടങ്ങുന്ന സംഘം പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തിയത്. ജോർദ്ദാനിലെ അമാൻ വിമാനത്താവളത്തിൽ നിന്നും ഡൽഹി വഴി കൊച്ചിയിലേക്കുള്ള വിമാന യാത്രയിൽ ഒരിക്കൽ പോലും സീറ്റിൽ നിന്നും എഴുന്നേൽക്കാതെ ഷൂട്ടിങ്ങിനിടെ കൈയ്ക്കേറ്റ പരിക്കുമായി മണിക്കൂറുകൾ നീളുന്ന കാത്തിരിപ്പ്. കോവിഡ് ജാഗ്രതയുടെ ഭാഗമായി വിമാനത്താവളത്തിലെയോ റിമാനത്തിലെയോ ശുചി മുറികൾ പോലും ഉപയോഗിച്ചിരുന്നില്ല.
തിങ്കളാഴ്ചയാണ് നാട്ടിലേക്ക് മടങ്ങാനുള്ള പ്രത്യേക വിമാനമെത്തുമെന്ന് ബ്ലസിക്കും സംഘത്തിനും അറിയിപ്പ് കിട്ടിയത്. വ്യാഴാഴ്ച രാത്രി 12 മണിക്ക് ജോർദ്ദാനിൽ നിന്നും എയർ ഇന്ത്യയുടെ 1902 വിമാനത്തിലായിരുന്നു ബ്ലസി ഉൾപ്പടെ 157 ഇന്ത്യാക്കാരടങ്ങുന്ന സംഘത്തിന്റെ മടക്ക യാത്ര. ജോർദ്ദാറിലെ ഇന്ത്യൻ സ്ഥാനപതി അൻവർ ഹലിം വിമാനത്താവളത്തിൽ യാത്രയാക്കാൻ എത്തിയിരുന്നു. ഓപ്പറേഷൻ തീയറ്ററിനുള്ളിലെ പ്രതീതിയായിരുന്നു വിമാനത്തിനുള്ളിലെന്ന് ബ്ലസി ഓർമിച്ചെടുക്കുന്നു.
മാസ്ക്കുകളും പ്രത്യേക ഷീൽഡുകളും ധരിച്ച യാത്രക്കാർ. കാര്യമായ സംഭാഷണങ്ങളില്ല. ദീർഘനിശ്വാസങ്ങൾ പോലും അടുത്തിരിക്കുന്നവരെ ഭയപ്പെടുത്തുന്ന അവസ്ഥ. വെള്ളിയാഴ്ച രാവിലെ 9 ന് നെടുമ്പാശ്ശേരി എയർ പോർട്ടിലെത്തി. ആടുജീവിതം സിനിമയാക്കുമ്പോൾ മരുഭൂമിയുടെ യഥാർത്ഥ പശ്ചാത്തലം പ്രധാന ഘടകമായതോടെയാണ് 25 ദിവസത്തെ ഷൂട്ടിനായി ബ്ലസി ഉൾപ്പടെയുള്ള സംഘം മാർച്ച് 9 ന് ജോർദ്ദാനിൽ എത്തിയത്. 10 ന് ചിത്രീകരണം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ ലോക്ക് ഡൗണായി. പിന്നീട് 32 ദിവസങ്ങൾക്ക് ശേഷമാണ് ഷൂട്ടിങ് പുനരാരംഭിക്കാനായത്. ഷൂട്ടിങ് പൂർത്തീകരിച്ച് കഴിഞ്ഞ് നാട്ടിലേക്കുള്ള മടക്കത്തിനായുള്ള നീണ്ട കാത്തിരിപ്പ്.
ചിന്തിക്കാൻ പോലുമാകാത്ത സാഹചര്യങ്ങളിലൂടെയാണ് ആ ദിനങ്ങൾ കടന്നു പോയതെന്ന് ബ്ലസി പറയുന്നു. ജോർദ്ദാനിലും അൾജീരിയയിലും നാട്ടിലുമൊക്കെയായി ഇനിയും ചിത്രത്തിന്റെ ഷൂട്ടിങ് നടക്കാനുണ്ട്. ഇപ്പോൾ അതേക്കുറിച്ചൊന്നും ചിന്തിക്കുന്നില്ല. എന്നാൽ ഇനിയുള്ള തന്റെ സിനിമാ ജീവിതത്തിൽ ലോക്ക് ഡൗൺ കാലത്തെ ജോർദ്ദാനിലെ അനുഭവങ്ങൾ തീർച്ചയായും നിഴലിക്കും. ജോർദ്ദാനിലെയും മടക്ക യാത്രയിലെയും അനുഭവങ്ങൾ മറ്റാരു സിനിമായായേക്കാമെന്നും ബ്ലസി പറയുന്നു.
തങ്ങളുടെ മടക്ക യാത്രയ്ക്ക് സൗകര്യമൊരുക്കി തന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ , മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരോട് തീർത്താൽ തീരാത്ത കടപ്പാടുള്ളതായും ബ്ലസി പറഞ്ഞു. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി അതേ പേരിൽ ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നജീബ് എന്ന കേന്ദ്ര കഥാപാത്രമായി പൃഥ്വിരാജാണ് എത്തുന്നത്.
സൗത്ത് ജോർധനിലെ വാഡിറം എന്ന സ്ഥലത്തായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. പുരാതനമായ താഴ് വരകളും കുന്നുകളും പാറകളും വെള്ളവും കൊത്തിയെടുത്ത ആരാധനാലയങ്ങളുമൊക്കെയുള്ള ഒരു വിശുദ്ധ സ്ഥലമായിരുന്നു അത്. ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ചിത്രീകരണം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടു. എന്നാൽ മലയാളി സംരംഭകനായ അനിൽ കുമാറിന്റെ സഹായത്തോടെ 17 ദിവസം കൂടെ സിനിമ ചിത്രീകരിക്കാൻ അനുമതി ലഭിച്ചു. 25 ദിവസം ചിത്രീകരണം നടത്താൻ കഴിഞ്ഞത് ഏറ്റവും വലിയ ഭാഗ്യമായി ഞങ്ങൾ കാണുന്നു. എന്തെന്നാൽ സിനിമയ്ക്ക് വേണ്ടി 30 കിലോയോളം പൃഥ്വിരാജ് തടി കുറച്ചിരുന്നു. വീണ്ടും ആ ശരീര മാറ്റത്തിലേക്ക് അദ്ദേഹത്തെ കടത്തി വിടുക എന്നത് പ്രയാസകരമാണ്. അനുവദിച്ചു കിട്ടിയ 25 ദിവസത്തെ ഷൂട്ടിങ് കൊണ്ട് മരുഭൂമിയിലെ നജീബിന്റെ കഷ്ടതകളെല്ലാം ചിത്രീകരിക്കാൻ സാധിച്ചു. സിനിമ പൂർത്തിയാക്കാൻ ഞങ്ങൾക്കിനി ഒരു ഷെഡ്യൂൾ കൂടെ മാത്രമേ ആവശ്യമുള്ളൂ. അത് സഹാറയിൽ വച്ച് പൂർത്തിയാക്കും- ബ്ലസി പറയുന്നു.
നജീബിന്റെ മേധാവിയായി അഭിനയിക്കുന്ന ഒമാനി നടൻ താലിബ് അൽ ബലൂഷി മാർച്ച് 16 നാണ് അമ്മാനിൽ എത്തിയത്. ഞങ്ങൾ പൃഥ്വിരാജിന്റെ രംഗങ്ങൾ ചിത്രീകരിക്കാൻ തുടങ്ങിയിരുന്നു. അപ്പോഴേക്കും ലോകമെമ്പാടുമുള്ള പ്രധാന നഗരങ്ങൾ അടച്ചുപൂട്ടുകയും ഒമാൻ തങ്ങളുടെ പൗരന്മാരെ ജോർദാനിൽ നിന്ന് വിമാന ചാർജുകളില്ലാതെ മാറ്റാൻ തീരുമാനിക്കുകയും ചെയ്തു. അതിനാൽ ഒമാനി നടന് ഒരു ഷോട്ട് പോലും ചിത്രീകരിക്കാതെ പോകേണ്ടിവന്നു. അതേപോലെ തന്നെ അബുദാബിയിൽ നിന്നുള്ള ഒരു സുഡാനി നടനെയും ക്വാറന്റി ചെയ്തു. ചിത്രീകരണം അവസാനിപ്പിക്കണമെന്ന് സർക്കാർ പറയുന്നതിന്റെ ഒരാഴ്ച മുൻപ് തന്നെ ഷൂട്ടിങ് പൂർത്തിയാക്കിയിരുന്നു.
ഏപ്രിൽ ആദ്യവാരത്തോടെ ജോർധനിൽ നിന്ന് മടങ്ങാനായിരുന്നു ഞങ്ങൾ തീരുമാനിച്ചിരുന്നത്. പക്ഷെ അപ്പോഴേക്കും ഞങ്ങൾ പെട്ടുപോയിരുന്നു. തിരിച്ചുവരാൻ ഒരു വഴിയുമില്ല. വിഷാദത്തിലേക്ക് പോകാൻ താത്പര്യമില്ലാത്തതുകൊണ്ടു തന്നെ അനുഭവിച്ചു കൊണ്ടിരിക്കുന്ന സാഹചര്യം ഏറ്റവും മികച്ചതാക്കാൻ ഞങ്ങൾ തീരുമാനിച്ചു. ദുഃഖവെള്ളിയും ഈസ്റ്ററും വിഷുവുമെല്ലാം ആഘോഷിച്ചു. ആർട്ട് ടീം തുണികൊണ്ട് കണിക്കൊന്നയുണ്ടാക്കി, പായസം വച്ചു... കളികളും തമാശകളും വേറെ, ചെരുപ്പുകൊണ്ട് ബോൾ ഉണ്ടാക്കി ക്രിക്കറ്റ് കളിച്ചു. 70 ദിവസം 58 പേർ... എപ്പോൾ തിരിച്ചുപോകാനാകും എന്ന് പോലും അറിയാതെ ഒറ്റപ്പെട്ടുപോയ അവസ്ഥ. പൃഥ്വിരാജ് അടക്കം ഞങ്ങൾ എല്ലാവരും ഒരു കാമ്പിലാണ് തിന്നതും കുടിച്ചതും ഉറങ്ങിയതുമെല്ലാം. എന്താണ് സാഹചര്യം എന്ന് വ്യക്തമായി മനസ്സിലാക്കിയ ശേഷം അതുമായി പൊരുത്തപ്പെടുകയായിരുന്നു ഞങ്ങൾ- ബ്ലസ്സി പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- വെള്ളം എടുക്കാൻ കൈനീട്ടിയപ്പോൾ താഴെ ഇട്ടു പൊട്ടിച്ചു; കോഫി കുടിക്കാൻ എടുത്തപ്പോഴും അതു തന്നെ സംഭവിച്ചു; ചൂടു കാപ്പി വീണ് പൊള്ളിയത് ഐഎഎസ് കൺഫർ മോഹമുള്ള ഉദ്യോഗസ്ഥയുടെ കാല്; ഉദ്യോഗസ്ഥയിൽ നിന്നും പരാതി വാങ്ങി കേസെടുക്കാനും ആലോചന; കിഫ്ബിയിൽ രണ്ടും കൽപ്പിച്ച് പിണറായി; ഐഎഎസ് നഷ്ടമാകാതിരിക്കാൻ കരുതലോടെ അഡീ സെക്രട്ടറിയും
- ബിലീവേഴ്സ് ചർച്ചിന്റെ സ്വത്തുക്കളെല്ലാം മരവിപ്പിക്കും; ആദ്യ പടിയായി കണ്ടു കെട്ടിയത് ചെറുവള്ളി എസ്റ്റേറ്റിനെ; ആദായ നികുതി വകുപ്പിന്റെ ഈ നീക്കം പ്രതിസന്ധിയിലാക്കുന്നത് പിണറായിയുടെ ചെറുവള്ളി വിമാനത്താവള മോഹങ്ങളെ; എരുമേലി എസ്റ്റേറ്റ് പണം നൽകി ഏറ്റെടുത്ത് എയർപോർട്ട് പണിയൽ ഇനി അസാധ്യം; ബിഷപ്പ് യോഹന്നാൻ വമ്പൻ പ്രതിസന്ധിയിൽ
- 'കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായ കുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും ഭർത്താവിന്റെ മൊഴി; ഒടുവിൽ അമ്പലത്തറയിലെ നൗഫിറയുടെ ദുരൂഹമരണത്തിൽ ഭർത്താവ് അബ്ദുൾ റസാഖ് അറസ്റ്റിൽ
- രാജു എബ്രഹാമിന് പകരക്കാരനെ റാന്നിയിൽ കണ്ടെത്തുക പ്രയാസം; തുടർച്ചയായി മത്സരിച്ചു തോൽക്കുന്ന വാസവനെ ഒഴിവാക്കിയാൽ സുരേഷ് കുറുപ്പിന് പകരക്കാരനില്ല; മന്ത്രിയാകാതെ അയിഷാ പോറ്റി മടങ്ങുമ്പോൾ അസ്വസ്ഥത; ഐസക്കും സുധാകരനും ഇല്ലെങ്കിൽ ആലപ്പുഴ കൈവിടുമോ എന്ന ആശങ്ക; തുടർച്ചയായി രണ്ടു തവണ ജയിച്ചവരെ ഒഴിവാക്കുന്ന സിപിഎം നയം പുലിവാലാകുമ്പോൾ
- വഞ്ചിയൂരിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച മുംതാസ് അലി ഖാൻ; ചോദ്യങ്ങൾക്ക് ഉത്തരം തേടി 19ാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലേക്ക്; ബദ്രീനാഥിൽ വെച്ച് മഹേശ്വർനാഥ് ബാബാജിയിൽ ഗുരുവിനെ കണ്ടു; ആന്ധ്രയിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടേഷൻ സ്ഥാപിച്ചു; കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലേക്ക് പദയാത്ര നടത്തിയ യോഗാചാര്യൻ; ഒരേ സമയം മോദിയെയും പിണറായിയുമായി കൈകോർക്കുന്ന ശ്രീ എം ആരാണ്?
- കോടിപതികളിൽ മുമ്പിൽ സിപിഎം; തൊട്ടു പിന്നിൽ മുസ്ലിം ലീഗും; 57 പേരുടെ ആസ്തി ഒരു കോടിക്ക് മുകളിൽ; എംഎൽഎമാരിൽ പണക്കാരൻ വികെസി തന്നെ; വരുമാനത്തിൽ തൊട്ടു പിന്നിൽ നടന്മാരായ ഗണേശും മുകേഷും; അൻവറും പിസി ജോർജും കടക്കാരും; കേരളത്തിലെ എംഎൽഎമാരുടെ ആസ്തി പരിശോധിക്കുമ്പോൾ
- എടിഎം മെഷീൻ വിലയ്ക്കു വാങ്ങി പരിശീലനം; കവർച്ചയ്ക്കെത്തുന്നത് സർവ്വ മുന്നൊരുക്കങ്ങളും നടത്തിയ ശേഷം; ഒറ്റ രാത്രി കൊണ്ട് കണ്ണൂരിലെ മൂന്ന് എടിഎമ്മുകളിൽ നിന്നും കവർന്നെടുത്തത് 24.06 ലക്ഷം: കവർച്ചക്കാരെ വെല്ലുന്ന പൊലീസ് ബുദ്ധിയിൽ പിടിയിലായത് മൂന്ന് ഹരിയാനാ സ്വദേശികൾ
- പച്ചാളത്തും ഇടപ്പള്ളിയിലും വിസ്മയം തീർത്ത് ഖജനാവിന് കരുത്തായി; വാരികയ്ക്കുള്ളിൽ വച്ച് കോട്ടയത്തെ അച്ചായൻ നൽകി പണം തിരസ്കരിച്ചും വിവാഹ സമ്മനം മടക്കി നൽകിയും മാതൃക കാട്ടിയ മനുഷ്യൻ; പാമ്പൻ പാലത്തിന്റെ കരുത്ത് രാഷ്ട്രീയത്തിലെത്തുമ്പോൾ പാലാരിവട്ടത്തെ നേട്ടം ബിജെപിക്കും; ഇ ശ്രീധരൻ രാഷ്ട്രീയത്തിലും രാജശിൽപിയാകുമോ?
- ബിന്ദു അമ്മിണി ഭക്തയായല്ല, ആക്ടിവിസ്റ്റായാണ് ശബരിമലയിലേക്ക് പ്രവേശിക്കാനെത്തിയത്; പരാതി ദുരുദ്ദേശ്യപരം; കെമിക്കൽ സ്പ്രേ അടിച്ച കേസിലെ പ്രതികളായ എഎച്ച്പി നേതാവ് പ്രതീഷ് വിശ്വനാഥനും സി ജി രാജോപാലിനും മുൻകൂർ ജാമ്യം; പ്രതികൾ സംഭവസമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നതിന് സാക്ഷി മൊഴികൾ ഇല്ലെന്നും ഹൈക്കോടതി
- കടുത്തുരുത്തി, ചങ്ങനാശേരി, പൂഞ്ഞാർ സീറ്റുകൾ കേരള കോൺഗ്രസിനു നൽകും; പുതുപ്പള്ളി, കോട്ടയം, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂർ, വൈക്കം എന്നിവ വിട്ടുകൊടുക്കില്ല; പ്രിൻസ് ലൂക്കോസ് അടക്കമുള്ളവർ നിരാശയിൽ; ജോസഫിന്റെ കടുംപിടിത്തതിന് കോൺഗ്രസ് വഴങ്ങില്ല; യുഡിഎഫിലെ കേരളാ കോൺഗ്രസ് പ്രതിസന്ധി തുടരുമ്പോൾ
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- 15-ാം വയസ്സിൽ ഭീകരനൊപ്പം സിറിയയിൽ പോയത് ആടുമെയ്ക്കാൻ; അമേരിക്കൻ സേന എല്ലാവരേയും ചുരുട്ടിക്കൂട്ടിയപ്പോൾ പെറ്റുകൂട്ടിയ കുഞ്ഞുങ്ങളുമായി യു കെയിൽ എത്തണം; സുപ്രീം കോടതി തള്ളിയതോടെ കൂളിങ് ഗ്ലാസ്സ് ഊരി, കരഞ്ഞു നിലവിളിച്ചു ഷമീമ ബീഗം
- ബി ആർ ഷെട്ടിയുടെ വിശ്വസ്തനായിരിക്കുമ്പോൾ ഉറ്റിയെടുത്തതെല്ലാം നിക്ഷേപിച്ചത് നെന്മാറയിലെ ആശുപത്രിയിൽ; ഭാര്യമാരുടെ പേരിൽ തുടങ്ങിയതും ഭാവിയിലെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ്; യുകെ കോടതി ലോകമെമ്പാടുമുള്ള ആസ്തികൾ മരവിപ്പിക്കാൻ ഉത്തരവിട്ടതോടെ ചർച്ചയാകുന്നത് പ്രമോദ് മങ്ങാടിന്റെ അതിബുദ്ധി; 'അവൈറ്റിസ്' തടസങ്ങളില്ലാതെ മുമ്പോട്ട് പോകുമ്പോൾ
- ഫേസ് മാസ്കില്ലെങ്കിൽ ഷോപ്പിങ് അനുവദിക്കില്ലെന്ന് സെക്യുരിറ്റിക്കാരന്റെ പിടിവാശി; കാലിൽ പിടിച്ചു ചോദിച്ചിട്ടും അനുവദിക്കാതെ പുറത്താക്കാൻ നീക്കം; ഷഢി ഊരി ഫേസ്മാസ്ക്കാക്കി യുവതിയുടെ കിടിലൻ പ്രതികാരം; സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ കാണാം
- 'കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായ കുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും ഭർത്താവിന്റെ മൊഴി; ഒടുവിൽ അമ്പലത്തറയിലെ നൗഫിറയുടെ ദുരൂഹമരണത്തിൽ ഭർത്താവ് അബ്ദുൾ റസാഖ് അറസ്റ്റിൽ
- നേമത്തേക്ക് ശക്തനും പിന്നെ അശക്തരും; വട്ടിയൂർക്കാവിലേക്ക് സുധീരനെ മറന്ന് വേണു രാജാമണി; വാമനപുരത്തേക്ക് ഹസനും; തിരുവനന്തപുരത്ത് ശിവകുമാറും അരുവിക്കരയിൽ ശബരിനാഥനും കോവളത്ത് വിൻസന്റും മതി; ഒന്നാം പേരുകാരെല്ലാം സ്ഥിരം കേട്ടുമടുത്ത മുഖങ്ങൾ'; തിരുവനന്തപുരം ഡിസിസിയുടെ പട്ടിക കണ്ട് ഞെട്ടി ഹൈക്കമാണ്ട്; ജില്ലാ കമ്മറ്റിയുടെ ലിസ്റ്റ് മറുനാടന്
- ഞങ്ങളുടെ കപ്പൽ ആക്രമിക്കാൻ ധൈര്യം കാട്ടിയ ഇറാൻ ഇനി സുഖമായി ഉറങ്ങുമെന്ന് കരുതേണ്ട; തുടച്ചു നീക്കാൻ അധികനേരം ആവശ്യമില്ല; ഇറാനെ വെല്ലുവിളിച്ച് ഇസ്രയേലി പ്രധാനമന്ത്രി രംഗത്ത്; ശാന്തനായ ബൈഡനും കട്ടക്ക് നേതന്യാഹുവിനൊപ്പം; കളമൊരുങ്ങുന്നത് അറബ് യുദ്ധത്തിന്
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- റാന്നിയിൽ അപകടത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിലായ സൈനികന്റെ ആനുകൂല്യങ്ങളും പെൻഷനും അടക്കം ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത ശേഷം ഭാര്യയും കാമുകനും ചേർന്ന് പാലിയേറ്റീവ് കെയർ സെന്ററിൽ തള്ളി; കരളുരുകുന്ന പരാതിയുമായി സൈനികന്റെ മാതാവ്; കാമുകനെ വിവാഹം കഴിച്ച് ഭാര്യയുടെ സുഖജീവിതം
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്