കാവ്യചേച്ചിയെയും എന്നെയും താരതമ്യപ്പെടുത്തരുത്; സനൂഷ മറുനാടൻ മലയാളിയോട് മനസ്സു തുറക്കുന്നു
മലയാളത്തിലെ ഈ സുന്ദരിക്കുട്ടികൾ വടക്കേ മലബാറുകാരുടെ സ്വകാര്യ അഹങ്കാരമാണ്. മലയാളികളുടെ മനം ഒരുപോലെ കവർന്നവരെക്കുറിച്ച് പറയുമ്പോൾ അതുകൊണ്ടു തന്നെ കണ്ണൂരുകാർക്കും കാസർകോടുകാർക്കും നൂറുനാവാണ്. അതേ, പറഞ്ഞുവരുന്നത് അവരെക്കുറിച്ച് തന്നെ...കാവ്യയും സനുഷയും. സുന്ദരികളായ ഈ രണ്ടു അയൽപക്കക്കാർ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഒരേ നാട്ടുകാരികളാണ്. രണ്ടു പേരും സുന്ദരികൾ. അതിനുമപ്പുറം എന്തെങ്കിലും സിനിമാ ബന്ധങ്ങൾ? കാവ്യയും സനുഷയും വെള്ളിവെളിച്ചത്തിന്റെ മായിക ലോകത്തേക്കെത്തിയത് ബാലതാരമായിട്ട്. നായികയായി ആസ്വാദകരുടെ മനം കവർന്നതാകട്ടെ ജനപ്രിയതാരം ദിലിപിന്റെ പ്രണയജോഡിയുമായി. നായികയായി അരങ്ങേറിയ കാവ്യയുടെ ചന്ദ്രനുദിക്കുന്ന ദിക്കിലും സനുഷയുടെ മിസ്റ്റർ മരുമകനും ഹിറ്റ്ചാർട്ടിൽ ഇടംകണ്ട സിനിമകൾ.
ഇനി നമുക്ക് സനുഷയോട് നേരിൽ സംസാരിക്കാം. കളിതമാശകളും കുസൃതികളുമായി മനംകവർന്ന ആ പഴയബാലതാരമല്ല, ഇപ്പോൾ മുമ്പിലിരിക്കുന്നത്. വളർന്നു വലുതായി നായികയായി മാറിയതിന്റൈ പക്വതയും ആത്മവിശ്വാസവും ഈ സുന്ദരിയുടെ മുഖത്ത് കാണാം. സനുഷ സംസാരിക്കുകയാണ് സിനിമയെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമെല്ലാം...
'അഭിനയത്തിന്റെ കാര്യത്തിൽ ആരോടും താരതമ്യപ്പെടുത്തുന്നതിൽ എനിക്ക് താൽപര്യമില്ല. കാവ്യച്ചേച്ചിയുടെ പിൻഗാമിയോണോയെന്നോക്കെ ചിലർ ചോദിക്കുന്നുണ്ട്. ഒരു പക്ഷേ രണ്ടുപേരും കാസർകോടുകാരായതിനാലായിരിക്കും. നല്ല കഥാപാത്രങ്ങളെ മികവോടെ വെള്ളിത്തിരയിലെത്തിച്ച നടിയാണ് കാവ്യച്ചേച്ചി. ആരുടെ അഭിനയം അനുകരിക്കുന്നതിലോ പിന്തുടരുന്നതിലോ എനിക്ക് തീരെ താൽപര്യമില്ല. എനിക്ക് എന്റേതായ രീതികളാണ്. ദൈവാനുഗ്രഹം കൊണ്ട് എല്ലാം നന്നായി വരുന്നു. പ്രേക്ഷകർക്ക് ഞാൻ എപ്പോഴും അന്യയായിരുന്നില്ല. അതുതന്നെയാണ് മിസ്റ്റർ മരുമകന്റെയും ഇഡിയറ്റ്സിന്റെയും കുട്ടീം കോലിന്റെയും വിജയം കാണിക്കുന്നതുംന' സനുഷയുടെ വാക്കുകളിൽ സന്തോഷം ഇരട്ടിക്കുന്നു.
- തമിഴിലും സൂപ്പർ
കുഞ്ഞുന്നാളിലെ സിനിമാആസ്വാദകർ മനസിൽ കരുതിയിരുന്നതാണ്. ഒരു നാൾ സനുഷയും വലിയൊരു താരമാകുമെന്നും ആ ചിരി മലയാള സിനിമയുടെ മനം കവരുമെന്ന്. ബേബി സനുഷയിൽ നിന്ന് സനുഷയിലെത്തി നിൽക്കുമ്പോൾ തമിഴിൽ നിന്നാണ് ആദ്യ ഫോൺ കോളെത്തിയത്. വിനയൻ സംവിധാനം ചെയ്ത തമിഴ് സിനിമയായ നാളൈനമതെയായിരുന്നു ആദ്യ പടം. സിനിമ തരക്കേടില്ളാത്ത അഭിപ്രായം നേടിയെടുത്തു. പിന്നെ പനിർശെൽവം സംവിധാനം ചെയ്ത രേനിഗുണ്ടയിലെ നായികവേഷം. ഊമയായുള്ള രേനിഗുണ്ടയിലെ അഭിനയത്തിലൂടെ സനുഷ ഗംഭീരപ്രകടനമാണ് നടത്തിയത്. പടവും സൂപ്പർഹിറ്റ്. തുടർന്ന് നന്തിയിലും നായികാവേഷത്തിൽ അഭിനയിച്ചു. തമിഴിന് പുറമെ തെലുങ്കിലും സനുഷ ഒരു കൈ നോക്കി. തമിഴിൽ നായികയായി വിലസുന്നതിനിടെയാണ് കാത്തിരുന്ന ആ ഫോൺകോളെത്തിയത്. മലയാളത്തിൽ നായികയായി അരങ്ങേറുവാൻ ഒരുഗ്രൻ കഥാപാത്രം. അതും ജനപ്രിയ താരം ദിലീപിന്റെ നായിക.
''ഞാൻ ശരിക്കും ത്രില്ലിലായിരുന്നു. ചെറുപ്പത്തിൽ തന്നെ അഭിനയിക്കാൻ കഴിഞ്ഞതിനാൽ നായികയായി അഭിനയിക്കുമ്പോൾ പേടിയൊന്നുമുണ്ടായില്ല. തമിഴിൽ നായികയായി അഭിനയിച്ചതിന്റെ ധൈര്യമുണ്ടായിരുന്നു. മലയാളത്തിലെ നായികയാവുകയെന്നത് എന്റെ സ്വപ്നമായിരുന്നു. എല്ലാം ദൈവാനുഗ്രഹം. അതു സഫലമായതിന്റെ സന്തോഷത്തിലാണ് ഞാനിപ്പോൾ. നിരവധി ഓഫറുകൾ വന്നുകൊണ്ടിരിക്കുകയാണ്. ഒരുപാട് സിനിമകൾ ചെയ്യുന്നതിനേക്കാൾ നല്ല സിനിമകൾ ചെയ്യുക എന്നതിന് തന്നെയാണ് ഞാനും മുൻകൈ കൊടുക്കുന്നത്.ന'ന' സനുഷയുടെ വാക്കുകളിൽ ആത്മവിശ്വാസം.
- സൂപ്പർ നായികയാവാൻ
മലയാളത്തിലെ സൂപ്പർ ജോഡി തിരക്കഥാകൃത്തുക്കളായ ഉദയ്കൃഷ്ണ സിബി.കെ. തോമസിന്റെ തിരക്കഥയിൽ സന്ധ്യമോഹൻ സംവിധാനം ചെയ്യുന്ന മിസ്റ്റർ മരുമകൻ വഴിത്തിരിവാകുകയായിരുന്നു. തമിഴ് താരം ഭാഗ്യരാജന്റെയും കുശ്ബുവിൻ#െറയും മകൾ. മോഡേണായ പെൺകുട്ടിയുടെ റോളിൽ സനുഷ ആസ്വാദകരുടെ കയ്യടി നേടി. ഇതിനിടെയും സനുഷയുടെ മനസിൽ വലിയൊരു ആഗ്രഹമുണ്ട്. മലയാളത്തിലെ മെഗാതാരങ്ങളായ മോഹൻലാലിൻ#െറയും മമ്മൂട്ടിയുടെയും നായികയാവണം. നല്ലൊരു കഥയുടെ പിൻബലത്തിൽ ഈ സ്വപ്നവും യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണ് യുവനടി. പ്രായം പോലും തോറ്റുപോകുന്ന അഭിനയപ്രതിഭകളാണ് മമ്മൂട്ടിയും മോഹൻലാലും. ഇന്ത്യൻ സിനിമയിലെ അത്ഭുതമായി മാറിയ ഇരുവരുടെയൊപ്പം അഭിനയിക്കാൻ കൊതിക്കാത്തവർ ആരുണ്ട്. അതുപോലെ ഇപ്പോൾ ഞാനും ആഗ്രഹിക്കുന്നു.ന'
- വാർ ആൻഡ് ലൗവിൽ തുടക്കം
ചെറുപ്പം തൊട്ട് മലയാളത്തിലെ മെഗാതാരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, ദിലീപ് എന്നിവരോടൊപ്പം പ്രധാന വേഷത്തിൽ അഭിനയിച്ച താരമാണ് സനുഷ. ഇതിനെല്ലാമുപരി 2004ലെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡും തേടിയെത്തി. ബ്ലെസ്സിയുടെ കാഴ്ചയെന്ന സിനിമയിൽ കൊച്ചുണ്ടാപ്രിയുടെ ഒറ്റപ്പെടലിൻ#െറ വേദനയെ തന്മയത്വത്തോടെ അവതരിപ്പിച്ച സനുഷയ്ക്കത് എന്തു കൊണ്ടും അർഹിക്കുന്ന അംഗീകാരമായിരുന്നു. അമ്പിളിയായി പ്രേക്ഷകരുടെയും ജൂറി ആംഗങ്ങളുടെയും മനം ഒരു പോലെ സ്വന്തമാക്കുകയായിരുന്നു. പിന്നീട് ചുരുങ്ങിയ കാലയളവിനുള്ളിൽ ആസ്വാദകരുടെ മനസ്സിൽ ചേക്കേറാൻ കഴിഞ്ഞ ഈ താരം 30ഓളം സിനിമകളിലും നിരവധി സീരിയലുകളിലും ഇതിനകം അഭിനയിച്ചുകഴിഞ്ഞു.
ഛോട്ടാ മുംബൈ, കീർത്തിചക്ര, കാഴ്ച, മാമ്പഴക്കാലം, ദാദാ സാഹേബ്, വാർ ആന്റ് ലെ#ൗ, കരുമാടിക്കുട്ടൻ, കൺമഷി, മീശമാധവൻ, എന്റെ വീട് അപ്പൂന്റെയും, ഭീമ, ........ബാലതാരമായി കഴിവ് തെളിയിച്ച പടങ്ങളാണ്. വിനയന്റെ വാർ ആൻഡ് ലൗ ആയിരുന്നു തുടക്കമെങ്കിലും ദാദാസാഹേബായിരുന്നു ആദ്യം പ്രദർശനത്തിനെത്തിയ പടം. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഓർമ്മ, സ്വപ്നം, അമ്മ മനസ് എന്നീ സീരിയലുകളിലെ മുഖ്യവേഷം ഈ കൊച്ചു കലാകാരിയെ കുടുംബസദസ്സിനും പ്രിയങ്കരിയാക്കി. ഏഷ്യാനെറ്റ് പ്ളസ് ചാനലിൻ ഫോൺ ഇൻ പരിപാടിയും അവതരിപ്പിച്ചു. നിരവധി സീരിയിലിലും പരസ്യചിത്രങ്ങളിലും സജീവ സാന്നിദ്ധ്യമായി. ഇതിനിടെ തേടിയെത്തിയ അവാർഡുകൾ നിരവധി. സംസ്ഥാന സർക്കാർ അവാർഡിന് പുറമെ ഫിലിം ക്രിട്ടിക്സ് അവാർഡ്, കലാ കേരളാ പുരസ്കാരം, ഡ്രീംവേൾഡ് അവാർഡ്..... എന്നിവ അവയിൽ ചുരുക്കം ചിലത് മാത്രം.
എൽ.കെ.ജിയിൽ പഠിക്കുമ്പോൾ തന്നെ സനുഷയ്ക്ക് നൃത്തത്തോട് താൽപര്യമുണ്ടായിരുന്നു. സ്കൂളിലും മറ്റു വാർഷിക പരിപാടികളിലുമായി സനുഷ കണ്ണൂരിലെ പ്രധാന നൃത്ത വേദികളിലെല്ലാം തന്നെ സജീവ സാന്നിദ്ധ്യമായി. ഇത് കണ്ടറിഞ്ഞ, സനൂഷയുടെ അച്ഛന്റെ സുഹൃത്താണ് സിനിമയിലേക്ക് വഴി തുറന്നിട്ടത്. ഇപ്പോൾ 'ഭരതനാട്യം, മോഹിനിയാട്ടം എന്നിവയിൽ പരീശീലനം നടത്തിവരികയാണ് സനുഷ. കണ്ണൂർ പള്ളിക്കുന്ന് ശ്രീപുരം സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയായ സനുഷയുടെ പ്രധാന പ്രശ്നം ഷൂട്ടിങ്ങ് തിരക്കുമൂലം പഠനം മുടങ്ങുന്നതാണ്. മലയാള സിനിമയിലെ സൂപ്പർ നായിക കാവ്യാ മാധവന്റെ നാട്ടുകാരി കൂടിയാണ് സനുഷ. കാഞ്ഞങ്ങാട് നീലേശ്വരം പുതുക്കൈയിലെ സന്തോഷിന്റെയും ഉഷയുടെയും രണ്ടുമക്കളിൽ മൂത്തകുട്ടിയാണ് സനുഷ. സനൂപാണ് സഹോദരൻ. കണ്ണൂർ പള്ളിക്കുന്നിലാണ് സനുഷയും കുടുംബവും താമസിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍