Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗ്ലാമർ വേഷം അലർജി; ലക്ഷ്യം ബാങ്ക് ബാലൻസ്: 916 നായിക മോനിക്ക

ഗ്ലാമർ വേഷം അലർജി; ലക്ഷ്യം ബാങ്ക് ബാലൻസ്: 916 നായിക മോനിക്ക

ങ്കിൾ ബണ്ണിലെ കുഞ്ഞിക്കുറുമ്പി മറിയയെ അത്രപെട്ടെന്ന് ആരും മറക്കാൻ ഇടയില്ല. ചിത്രത്തിൽ മോഹൻലാലിന്റെ സഹോദരൻ നെടുമുടി വേണുവിന്റെ മൂന്നു മക്കളിൽ ഇളയ കുട്ടിയായിരുന്നു ആ കുഞ്ഞിക്കുറുമ്പി മറിയ. ആ കുറുമ്പി ഇപ്പോൾ മോനിക്ക എന്ന പേരിൽ തമിഴിൽ ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചു ഇപ്പോൾ ശ്രദ്ധേയയായിക്കഴിഞ്ഞു. ഫാന്റെം പൈലി, കണ്ണിനും കണ്ണാടിക്കും തീർത്ഥാടനം എന്നീ മലയാള ചിത്രങ്ങളിലും മോനിക്ക അഭിനയിച്ചുവെങ്കിലും വേഷങ്ങൾ ഒന്നും അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഇപ്പോൾ ഇതാ. മാണിക്യക്കല്ല്, കഥപറയുമ്പോൾ എന്നീ ചിത്രങ്ങളുടെ സംവിധായകൻ മോഹനൻ അണിയിച്ചൊരുക്കുന്ന 916 എന്ന ചിത്രത്തിൽ പ്രധാന വേഷത്തിലഭിനയിക്കുകയാണ് മലയാളത്തിൽ പാർവ്വണ എന്നു പേരുമാറ്റിയ മോനിക്ക. മോനിക്കയുടെ വിശേഷങ്ങളിലൂടെ..

  • പാർവ്വണ തൊട്ടതിനും പിടിച്ചതിനുമൊക്കെ വിദേശത്തേക്ക് പറക്കുന്നതായി കേട്ടല്ലോ എന്താണ് പ്രശ്‌നം?

ഓ... അതോ ശ്രീലങ്ക, ദുബായ്, മസ്‌കറ്റ്, ഖത്തർ, ബാങ്കോക്ക്, മലേഷ്യ എന്നിങ്ങനെയുള്ള നാടുകളിൽ സിനിമ ചിത്രീകരണം. മറ്റ് കലാപരിപാടികൾ എന്നിവ അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. നവംബറിൽ കാനഡയിൽ സെപ്റ്റംബറിൽ സ്വിറ്റ്‌സർലന്റിൽ ഒക്‌ടോബറിൽ.

  • മലേഷ്യയിൽ ഏത് സിനിമയിലാണ് അഭിനയിക്കുന്നത്?

മലേഷ്യയിൽ വച്ച് ചിത്രീകരിക്കുന്ന തിട്ടം എന്ന തമിഴ് പടത്തിൽ അഭിനിക്കുന്നു. ബാക്കി ഭാഗങ്ങൾ ഇന്ത്യയിൽ ചിത്രീകരിക്കനാണ് പ്ലാൻ. മദൻ എന്നു പേരായ മോഹനനാണ് സംവിധായകൻ. മലേഷ്യയിൽ മറ്റുമായിരുക്കും ഇത് റിലീസ് ചെയ്യുക. ആർ. കെ. രാധാകൃഷ്ണനാണ് നായകൻ. രാധ രവി എന്റെ പിതാവായി അഭിനയിക്കുന്നു. രാവിലെ 6 മണി മുതൽ വൈകുന്നേരം 7. 30 വരെ ഞാൻ ക്യാമറയ്ക്ക് മുൻപിൽ അദ്ധ്വാനിക്കും. പിന്നെ ഹോട്ടലിലെത്തി ഭക്ഷണ കഴിച്ച് ഉറങ്ങുന്നു. ആകയാൽ സ്ഥലവും മറ്റും കാണാനുള്ള അവസരം ലഭിക്കാറില്ല. വല്ലപ്പോഴും ഷോപ്പിംഗിന് പോകും.

  • തമിഴിൽ ഏതൊക്കെ പടങ്ങൾ?

'കുഞ്ഞുക്കാര പശങ്കൾന' എന്ന് പേര് കൊടുത്തിരുന്നത് ഒടുവിൽ കുറുമ്പുക്കാര പശങ്കൾന' എന്നു പേരിട്ട പടത്തിൽ ഞാനൊരു ഗ്രാമീണ യുവതിയായി അഭിനിക്കുന്നു. പാവാടയും ഹാഫ് സാരിയും ധരിച്ച് അഭിനയിക്കുമ്പോൾ ഞാൻ വളരെ സുന്ദരിയായിരിക്കുമെന്ന് വിചാരിക്കുന്നു. നായകൻ സഞ്ചീവാണ്. അടുത്തത് 'കന്യാപുരം സന്ധിപ്പ്‌ന' എന്ന ചിത്രമാണ്. തീർന്നില്ല ആദർശ് എന്റെ നായകൻ. എന്റെ മറ്റൊരു പടം കൂടിയുണ്ട്. പേര് അമരൻ. ഇനിയും ഒന്നു കൂടിയുണ്ട്. ആ പടത്തിന്റെ പേര് 'മസാണി'

  • അങ്ങനെ പാർവ്വണ രക്ഷപ്പെട്ടെന്ന് പറയൂ?

തീർച്ചയായും.

  • ഗ്ലാമർ വേഷം സ്വീകരിക്കാൻ താൽപ്പര്യമില്ലെന്ന് കേട്ടല്ലോ?

അതെന്റെ ഒരു പോളിസിയാണ്. ഗ്ലാമർ വേഷത്തിൽ അഭിനയിക്കണമെന്ന് എന്നോട് ആരും നിർബന്ധിച്ചിട്ടില്ല. ആദ്യം മുതൽ തന്നെ ഗ്ലാമർ വേഷത്തോട് എനിക്ക് അലർജിയാണ്. ഒരിക്കലും എന്നിൽ നിന്ന് അത്തരമൊരു വേഷം ആരും പ്രതീക്ഷിക്കണ്ട.

അപ്പോൾ നിങ്ങൾ ചോദിക്കും 'ചിലന്തിന' എന്ന സിനിമയിൽ ഗ്ലാമർ വേഷത്തിൽ അഭിനയിച്ചില്ലേ എന്ന് അതൊരു ഗ്ലാമറാണെന്ന് പറയാനാവില്ല. ഒരു പാട്ട് രംഗം വ്യത്യസ്തമാക്കാൻ വിചാരിച്ച സംവിധായകൻ. ഗ്രാമീണ പെൺകുട്ടിയായി പല പടങ്ങളിലും എന്നെ കണ്ടപ്പോൾ ഇമേജ് തെല്ലൊന്ന് മാറ്റാൻ ശ്രമിക്കുകയായിരുന്നു. പിന്നെ ഞാനൊരു ചെറിയ വിട്ടു വീഴ്ചയ്ക്ക് ഒരുങ്ങി. അത്രതന്നെ.

  • മലയാളത്തിൽ പുതുമുഖമായിരുന്നല്ലോ?

തമിഴ്, കന്നട, തെലുങ്ക് എന്നീ ഭാഷാ ചിത്രങ്ങളിൽ അഭിനയിക്കുന്ന എനിക്ക് മോനിക്ക എന്ന പേര് പൊരുത്തമായിരുന്നു. പക്ഷെ മലയാളത്തിൽ മാത്രം എന്റെ പേര് മാറ്റണമെന്നവർ പറഞ്ഞു. 'കഥപറയുമ്പോൾന' ഉൾപ്പെടെ നല്ല ചിത്രങ്ങൾ സംവിധാനം ചെയ്ത മോഹനൻ '916ന' എന്ന ചിത്രം സംവിധാനം ചെയ്ത് കൊണ്ടിരിക്കുന്നു. ഇതിൽ എനിക്ക് അത്ഭുതകരമായ വേഷമാണ്. അത്തരമൊരു കഥയായതുകൊണ്ട് മലയാളത്തിൽ മാത്രം പേര് മാറ്റാൻ ഞാൻ സമ്മതിക്കുകയാണുണ്ടായത്. അതായത് 'പാർവ്വണന' എന്നാണ് മലയാള പേര്. പേരിന്റെ അർത്ഥം പൂർണ്ണ ചന്ദ്രൻ എനിക്കങ്ങ് ഇഷ്ടപ്പെട്ട് പോയി. ഇതൊരു വഴിത്തിരിവാണെന്ന് കരുതുന്നു.

  • കല്ല്യാണമൊക്കെ കഴിക്കണ്ടേ?

വേണം. അതിന് മുൻപായി എന്റെ ബാങ്ക് അക്കൗണ്ടിൽ പണം നിറയണം. ബാങ്കുകാർ അന്തം വിടത്തക്ക പണ സമാഹരണമാണ് ഞാൻ ഉദ്ദേശിക്കുന്നത്. അതിന് വേണ്ടിയാണ് രാജ്യാന്തരങ്ങളിൽ ഓടി നടന്ന് ഞാൻ അഭിനയിക്കുന്നതും. എന്നൊക്കെ വച്ച ആരെന്ത് വിമർശിച്ചാലും അതൊരു ആനക്കാര്യമായി ഞാനെടുക്കാറില്ല. ഞാൻ ആരാണെന്നും എന്റെ സ്വഭാവം എന്താണെന്നും എനിക്കറിയാം. വിവാഹത്തെക്കുറിച്ച് ചിന്താക്കാതില്ല. ആദ്യമായി എന്റെ കുടുംബം സെറ്റിലാകണം. അതിന് ശേഷമേ ഞാൻ വിവാഹം കഴിക്കൂ.
അവലംബം- സിനിമാമംഗളം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP