ഫോട്ടോ ഷൂട്ടൊക്കെ സോഷ്യൽ മീഡിയയിൽ ഇട്ടാൽ അതിനു കമന്റ് വരും; അതിന്റെ പിന്നാലെ പോകാതിരിക്കുന്നതാണ് നല്ലത്; കോവിഡ് വന്നപ്പോൾ എല്ലാവരും ഹൈപ്പർ ആയെന്നാണ് തോന്നുന്നത്; ലിവിങ് ടുഗെദർ ആയി ജീവിച്ചിട്ടില്ല; മനസ് തകർന്നു നടത്തിയതല്ല വിവാഹ മോചനം: മറുനാടനോട് നടി ലെന മനസ് തുറക്കുമ്പോൾ

കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: കോവിഡിനൊപ്പം എത്തിയ ലോക് ഡൗൺ കാലം എല്ലാവരുടെയും ജീവിതത്തിൽ മാറ്റം മറിച്ചിൽ സൃഷ്ടിച്ചെങ്കിലും അതിന്റെ ഭയാനക മുഖം കൂടുതൽ അടുത്തറിഞ്ഞത് സിനിമ താരങ്ങൾ ഉൾപ്പെടെയുള്ള സെലിബ്രിറ്റികളാണ്. ആൾക്കൂട്ടവും ബഹളവും നിറഞ്ഞ അവരുടെ ജീവിതം പെട്ടെന്നൊരു നാൾ അടച്ചിട്ട മുറിയിലേക്ക് മാറ്റപ്പെടുക ആയിരുന്നു.
ഇക്കാലത്തെ വിരസത മാറ്റാൻ യുട്യൂബ് ചാനൽ തുടങ്ങിയവർ മുതൽ മീൻ കട തുറന്നവർ വരെയാണ് മലയാളികൾ ആരാധിക്കുന്ന താരങ്ങൾ. സിനിമ ലോകം വീണ്ടും സജീവതയിലേക്കു മടങ്ങാൻ തയ്യാറെടുക്കുമ്പോൾ അപ്രതീക്ഷിതമായാണ് മലയാള സിനിമയിലെ മുൻനിര താരമായ ലെന ഇൻഡോ ബ്രിട്ടീഷ് പ്രോജക്ടായ ഫുട്പ്രിന്റ് ഓൺ വാട്ടർ എന്ന സിനിമയിൽ അഭിനയിക്കാൻ യുകെയിൽ എത്തുന്നത്. ഇന്ന് തിരികെ ബാംഗ്ലൂരിലേക്ക് മടങ്ങാൻ തയ്യാറെടുക്കും മുൻപ് നടി ലെന മറുനാടൻ മലയാളിയോട് മനസ്സ് തുറക്കുമ്പോൾ.
യാത്രകൾ ഇഷ്ടപ്പെടുന്ന ലെന നാലാം വട്ടം യുകെയിൽ എത്തിയപ്പോൾ മഞ്ഞുകാലത്തു ആകസ്മികമായി എത്തിയ മഞ്ഞുവീഴ്ച ആസ്വദിക്കാൻ പറ്റിയ സന്തോഷവുമായാണ് ഇക്കുറി മടങ്ങുന്നത്. നേരത്തെയുള്ള വരവുകൾ ഒക്കെ വേനല്ക്കാലത്തായിരുന്നതിനാൽ ബ്രിട്ടന്റെ മഞ്ഞുകാലം പുതുമയുള്ള അനുഭവം ആയിരുന്നെന്നും നടി കൂട്ടിച്ചേർത്താണ് സംസാരം തുടങ്ങിയത്.
കോവിഡ് കാലം നിങ്ങളുടെയൊക്കെ ജീവിതം എങ്ങനെയാണു മാറ്റിമറിച്ചിരിക്കുന്നത്?
എല്ലാ രംഗത്തെയും പോലെ സിനിമയെയും കോവിഡ് അടിമുടി മാറ്റിമറിച്ചിരിക്കുകയാണ്. ഇപ്പോൾ പ്രൊഡക്ഷൻ ബബിൾ സൃഷ്ടിച്ചാണ് സിനിമകൾ തയാറാകുന്നത്. ഒരുപാടു പേര് ജോലി ചെയ്തിരുന്ന സ്ഥലത്തു ആളുകളുടെ എണ്ണം കുറച്ചു ജോലി ചെയ്യുന്നു എന്നതാണ് പ്രധാന മാറ്റം. ഇതുകൊണ്ടു കൂടുതൽ ടീം വർക്ക് സാധിക്കുന്നുണ്ട്. മുൻപും താൻ ടീമിനോട് നന്നായി ഇണങ്ങുന്ന സ്വഭാവക്കാരിയായതിനാൽ ഈ മാറ്റം വലിയ പ്രശ്നം ഒന്നും ഉണ്ടാക്കുന്നില്ല. നേരത്തെ നൂറു പേര് ജോലി ചെയ്തിരുന്ന സെറ്റിൽ ഇപ്പോൾ 20 പേരൊക്കെ ആയി മാറിയിട്ടുണ്ട്. അതൊരു വലിയ മാറ്റമാണ്. തീരെ ചെറിയ ഗ്രൂപ്പിൽ ജോലി ചെയ്യേണ്ടതിന്റെ ഗുണവും ദോഷവും ഇപ്പോൾ സിനിമയിലുണ്ട്. പലകാര്യങ്ങളിലും അഡ്ജസറ്റ്് ചെയേണ്ടി വരും. ഫ്ളെസിബിലിറ്റിയും കുറവാണ്.
അപ്പോൾ സെറ്റിൽ ജാഡ കാട്ടിയിരുന്നവരുടെ കാര്യം കഷ്ടത്തിലാകുമലോ?
(വലിയ ചിരിയായിരുന്നു ലെനയുടെ മറുപടി ) കുറെ ചെറിയ ജോലികൾ ഒന്നും ചെയ്യാൻ ഇപ്പോൾ പുറമെ നിന്നും ആളെ വയ്ക്കാനാകില്ല, എന്നാൽ എല്ലാവരും ചേർന്ന് ഷെയർ ചെയ്യാൻ തയാറായാൽ അത്തരം ജോലികൾ ഒന്നും ഒരു പ്രയാസമായി മാറുകയില്ല.
ഇത്തരം സാഹചര്യത്തിൽ പുറത്തുവരുന്ന സിനിമകളുടെ ആസ്വാദ്യത കാര്യമായി ബാധിക്കാനിടയുണ്ടോ?
വലിയ സെറ്റ് ഒക്കെയിട്ട് പാട്ടും നൃത്തവും ഉത്സവവും ഒക്കെ ചിത്രീകരിച്ചിരുന്ന സിനിമകൾ ഉടനെ ഉണ്ടാകാൻ പ്രയാസമാണ്. ഇപ്പോൾ ഇൻഡോർ ലൊക്കേഷനാണ് പ്രധാനമായും ഷൂട്ടിങ് നടക്കുന്നത്. ചില ചെറിയ ക്യാൻവാസിൽ ഒതുക്കാൻ കഴിയുന്ന ലൊക്കേഷനുകളും ചിത്രീകരിക്കാനാകും .എന്നാൽ കോവിഡിന് മുൻപുള്ള തരം നിറപ്പകിട്ടുള്ള രംഗങ്ങൾ മടങ്ങി വരാൻ സമയമെടുത്തേക്കും, സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറെയൊക്കെ മറികടക്കാനും നമുക്കാകും.
സൈക്കോളജി പഠിക്കുകയും അല്പ കാലം ആ മേഖലയിൽ ജോലി ചെയ്യുകയും ചെയ്ത ലെന, മലയാളിയുടെ സ്വഭാവം മാറുകയാണ് എന്ന അടുത്തകാലത്ത് ഉണ്ടായ സംഭവവികാസങ്ങൾ വഴി നിരീക്ഷിക്കുന്നുണ്ടോ? പ്രത്യേകിച്ച് സോഷ്യൽ മീഡിയ സ്വാധീനം?
സത്യത്തിൽ ഞാൻ സോഷ്യൽ മീഡിയയിൽ അത്ര ആക്ടീവല്ല. സ്വന്തം അക്കൗണ്ടിൽ കുറെയൊക്കെ കമന്റുകളും മറ്റും ശ്രദ്ധിക്കും. എന്നാൽ പൊതുവായ വിഷയങ്ങൾ അധികം ശ്രദ്ധിക്കാൻ മിനക്കെടാറില്ല. വാർത്തകൾ പോലും സെലക്ടീവ് ആയി മാത്രമേ കാണാറുള്ളൂ. ഒട്ടേറെ നെഗറ്റീവ് കാര്യങ്ങൾ ചുറ്റും നടക്കുന്നതിനാൽ നമ്മളെ അസ്വസ്ഥരാക്കാതിരിക്കാനുള്ള ഒരു മുൻകരുതൽ കൂടിയാണിത്. മലയാളികളെ കുറിച്ച് പറയുമ്പോൾ അവർ വേറെ ലെവൽ ആണെന്നൊക്കെ പറയേണ്ടി വരും. ശരിക്കും വേഴ്സറ്റൈൽ ആണ് മലയാളി ജീവിതം. എവിടെ ചെന്നാലും ഒത്തുപോകാൻ കഴിയുന്ന ഒരു ജീൻ നമുക്കുണ്ട്. എന്തും ആസ്വദിക്കുകയും അംഗീകരിക്കുകയും ചെയ്യാനും നമുക്കാകും.
മലയാളിയെകുറിച്ചു കേട്ട ഒരു കാര്യം തമാശക്കായി പങ്കുവയ്ക്കാം. മലയാളിയുടെ ജീവിതം മൂന്നു വാക്കുകളിൽ ഒതുങ്ങും. ജനിച്ചു - ആളുകൾ എന്ത് പറയും - മരിച്ചു.
സോഷ്യൽ മീഡിയയെ വല്ലാതെ ആശ്രയിക്കാൻ പോകാതിരിക്കുകയാണ് നല്ലതു എന്ന് തോന്നുന്നു. അത് പലപ്പോഴും ഡിസ്റ്റർബൻസ് ഉണ്ടാക്കുന്നുണ്ട്. ഇററ്റിബിൾ കൂടിയാണ് എന്നും പറയാം. ഇപ്പോൾ കോവിഡ് കാലത്തു എല്ലാവരും പലവിധ മാനസിക സംഘർഷത്തിലാണ്.
അത് മലയാളിക്ക് മാത്രമല്ലല്ലോ, ലോകമെങ്ങും ഉള്ളതല്ലേ കോവിഡ്?
നമ്മൾ അല്പം ഹൈപ്പർ ആണ്. അത് സോഷ്യൽ മീഡിയയിലും ജീവിതത്തിലും ഒക്കെ വേണമെങ്കിൽ കാണാം. ടെൻഷൻ കൂടിയാലും ആളുകൾ ഹൈപ്പർ ആകും.
ട്രംപിനും ഇതായിരിക്കുമോ സംഭവിച്ചിരിക്കുക?
(പൊട്ടിച്ചിരി ആയിരുന്നു മറുപടി.)
നമ്മൾ എല്ലാക്കാര്യത്തിലും തലയിടുന്നവരാണോ ?
നമ്മൾ കൂടുതലായി മറ്റുള്ളവരെ ശ്രദ്ധിക്കാതിരുന്നാൽ തന്നെ പല പ്രശ്ങ്ങളും ഒഴിവാകും. നാം പൊതുവെ സ്വന്തം കാര്യം നോക്കിയില്ലെങ്കിലും മറ്റുള്ളവരെ നന്നായി ശ്രദ്ധിക്കും (വീണ്ടും ചിരി)
അപ്പോൾ ലെനയെക്കുറിച്ചുള്ള ഗോസിപ് ഉണ്ടായാൽ പോലും അറിയാറില്ലേ?
കൂട്ടുകാരോ മറ്റോ പറഞ്ഞാൽ അറിയും. അല്ലാതെ നമ്മളെ കുറിച്ച് ഗോസിപ് ഉണ്ടോ എന്ന് നിരീക്ഷിക്കാൻ സോഷ്യൽ മീഡിയയെ ആശ്രയിക്കാറില്ല. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാലും ഗൗനിക്കാറില്ല. അഭിനേതാക്കൾ ആകുമ്പോൾ അവർക്കൊപ്പം ആരാധകരും കൂടെയുണ്ടാകും. രണ്ടു കൂട്ടരും ചേർന്ന് പോകുന്ന ഒരു കെമിസ്ട്രി ആണത്. അവിടെ നമ്മൾ ആരാധകരുമായി വഴക്കടിക്കേണ്ട കാര്യമില്ല .
പൊതുവെ നടികളും മറ്റും ഗ്ലാമർ ഫോട്ടോയൊക്കെ ഇട്ട ശേഷം കമന്റുകളെ കുറിച്ച് വല്ലാതെ വ്യാകുലപ്പെടുന്നവരാണല്ലോ?
നമ്മൾ ഒരു കാര്യം ചെയ്ത ശേഷം അതിന്റെ പിന്നാലെ പോകാതിരിക്കുകയാണ് നല്ലത്. അവർ പറയട്ടെ, അതിനുള്ള സ്വാതന്ത്ര്യം അവർക്കുണ്ടല്ലോ. അങ്ങനെ പറയുന്നതിൽ പ്രയാസം ഉള്ളവർ അത്തരം പോസ്റ്റുകൾ ഇടാതിരിക്കുക. മറ്റുള്ളവർ കാണാൻ പാടില്ല എന്ന ആഗ്രഹം ഉണ്ടെങ്കിൽ ഞാൻ അത്തരം ചിത്രങ്ങൾ പങ്കുവയ്ക്കില്ല. ഇനി എന്റെ ചിത്രങ്ങളോട് അത്തരത്തിൽ ആരെങ്കിലും പ്രതികരിച്ചാൽ അവയോട്ടു ശ്രദ്ധിക്കുകയുമില്ല. ഒരിക്കൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ നമുക്ക് വലിയ കൺട്രോൾ ഇല്ലെന്നതാണ് സത്യം.
ഇതുകൊണ്ടാണോ ലെന ബോൾഡ് ആണെന്ന് ആളുകൾ പറയുന്നത് ?
എനിക്കറിയില്ല ഞാൻ ബോൾഡ് ആണോയെന്ന്. സങ്കടം വന്നാൽ ഞാൻ കരയും, സന്തോഷം വന്നാൽ നന്നായി ചിരിക്കും. ഞാൻ വെറുമൊരു സാധാരണ സ്ത്രീ തന്നെയാണ്. ഒരു പക്ഷെ എന്റെ കഥാപാത്രങ്ങളിൽ ചിലതാകും ബോൾഡ് എന്ന ഇമേജ് ഉണ്ടാക്കുന്നത്്. കഥാപാത്രങ്ങളല്ലല്ലോ ജീവിതം.
ലിവിങ് ടുഗെതർ, വൈവാഹിക ജീവിതം, വിവാഹ മോചനം...ഇങ്ങനെ മൂന്നവസ്ഥകൾ കടന്നു പോയതാണ് ലെനയുടെ ജീവിതം. ഇതിനെ എങ്ങനെ നിരീക്ഷിക്കുന്നു?
ഞാൻ ലിവിങ് ടുഗെദർ നടത്തിയിട്ടില്ല. എന്റെ പഠനം കഴിഞ്ഞു ഉടനെ 23 വയസിൽ വിവാഹിതയായി. നന്നായി എൻജോയ് ചെയ്തതാണ് വിവാഹ ജീവിതം. അതിനെക്കുറിച്ചൊക്കെ ധാരാളം പറഞ്ഞതാണ്. പിന്നെ ഒത്തുപോകാനാകില്ല എന്നായപ്പോൾ പിരിഞ്ഞു. ഇന്നും ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. പലപ്പോഴും വിളിക്കാറുണ്ട്, വിശേഷങ്ങൾ പങ്കിടാറുണ്ട്. മനസ് തകർന്നു ചെയ്തതല്ല വിവാഹ മോചനം. അതിനാൽ അത് തീവ്രമായി മനസിനെ ബാധിച്ചിട്ടുമില്ല.
അടിസ്ഥാനപരമായി ഞാൻ ഏകയായി കഴിയുന്നതിൽ സന്തോഷിക്കുന്ന ആളാണ്. ഒറ്റയ്ക്കിരിക്കുന്നതിൽ എപ്പോഴും സന്തോഷവതിയാണ്. ഞാൻ ഒറ്റയ്ക്കാണെന്നു ഒരിക്കലും തോന്നാറുമില്ല. ഇഷ്ടംപോലെ യാത്ര ചെയ്തു സന്തോഷം കണ്ടെത്തുന്നു. ഒരു മുറിയിൽ ഏകാന്തതയിൽ കഴിയുമ്പോഴും അവിടെയുള്ള പുസ്തകങ്ങൾ, ചിത്രങ്ങൾ, വായന, സിനിമ എന്നിവയൊക്കെ നമ്മുടെ കൂട്ടുകാരാകും. സത്യത്തിൽ ഏകാന്തത നൽകുന്നത് പോസിറ്റിവിറ്റിയാണ്. എന്നാൽ ഒറ്റപ്പെടൽ ഇതിൽ നിന്നും വ്യത്യസ്തമാണ്. എല്ലാവരിൽ നിന്നും അകന്നു കഴിയുകയും വിഷാദവും പിന്നീട് ഡിപ്രെഷനും ഒക്കെയാണ് ഒറ്റപ്പെടൽ നൽകുക. അത് നൽകുന്ന നെഗറ്റീവ് എനർജി ഏറെ വലുതാണ്. വിവാഹ മോചിതയായി എന്ന കാരണത്താൽ ഒരു സ്ത്രീയും ഒറ്റപ്പെടേണ്ട സാഹചര്യം ഇന്നില്ല. അത് അവർ തന്നെയാണ് മനസിലാക്കേണ്ടത്. സമൂഹത്തെ ബോധിപ്പിക്കാൻ വേണ്ടിയായിരിക്കരുത് ജീവിതം.
ഈ വർഷം ലെന ഒരു സർപ്രൈസ് നല്കാൻ ഒരുങ്ങുകയാണ് എന്ന് വാർത്തകൾ ഉണ്ടായിരുന്നല്ലോ?
അത് ലോക് ഡൗൺ കാലത്തു ഞാൻ എഴുതിയ ഒരു പുസ്തകമാണ്. ഡ്രാഫ്റ്റ് ചെയ്തതേയുള്ളൂ. പണികൾ ബാക്കിയുണ്ട്. അംസൈറ്റി, സെല്ഫ് മാസ്റ്ററിങ് തുടങ്ങി കുറെയൊക്കെ ജീവിതത്തിൽ നിന്നും പഠിച്ച കാര്യങ്ങൾ ചേർത്തുള്ള പുസ്തകമാകും. ഇംഗ്ലീഷിൽ ആദ്യവും മലയാളത്തിൽ തർജ്ജമയും ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
ഒട്ടേറെ രാജ്യങ്ങൾ കണ്ട ശേഷം ഇനി കാണാൻ ബാക്കിയുള്ള പ്രധാന രാജ്യങ്ങൾ?
ചൈനയും ജപ്പാനും ഒക്കെ ലിസ്റ്റിലുണ്ട്. കൂടെ ന്യൂസിലാൻഡും
ലെനയെന്ന പേരിനു ഗ്രീക്കിൽ സൂര്യവെളിച്ചം എന്നും നിലാവ് എന്നും കാണുന്നുണ്ട്. ലെന ഇതിൽ ഏതാണ് ?
ഞാൻ പകൽ വെയിലും രാത്രി നിലാവും ആയിരിക്കും ( വീണ്ടും ചിരി)
ബ്രിട്ടനിൽ പൂർത്തിയായ സിനിമയെ കുറിച്ച്?
നാല് കഥാപാത്രങ്ങൾ മുഖ്യ വേഷം ചെയ്യുന്ന സിനിമയാണ്. ആദിൽ ഹുസ്സൈൻ എന്ന പ്രമുഖ താരത്തിനൊപ്പം വേഷം ചെയ്യാൻ ആയതു വലിയ അനുഭവമായി മാറിയിരിക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യയുടെ വേഷമാണ് എനിക്ക് കുടിയേറ്റക്കാരന്റെ ജീവിതമാണ് പറയുന്നത്. പ്രത്യേകിച്ച് കാലഘട്ടം ഒന്നും എടുത്തു കാണിക്കുന്നില്ല. ഇക്കാലത്തെ കഥയായും പറയാം. ബ്രിട്ടീഷ് നടൻ അന്റോണിയോ അഖീൽ, നിമിഷ സജയൻ എന്നിവരുമാണ് മറ്റു രണ്ടു സഹതാരങ്ങൾ. അന്താരഷ്ട്ര ഫിലിം വേദികളിൽ ചർച്ച ചെയ്യാൻ കഴിയുന്ന ഒരു പ്രമേയമാണ് ഈ സിനിമയെ ശ്രദ്ധിക്കപ്പെടാൻ കാരണമാക്കുക എന്ന് ഞാൻ കരുതുന്നു.
- TODAY
- LAST WEEK
- LAST MONTH
- മുത്തൂറ്റ് ചെയർമാൻ എം ജി ജോർജിന്റേത് സ്വാഭാവിക മരണമല്ല; വസതിയിലെ നാലാം നിലയിൽ നിന്നു വീണുള്ള അപകട മരണം; വീഴ്ച്ചയിൽ ഗുരുതര പരിക്കേറ്റ ജോർജ്ജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; വിദഗ്ധ ചികിത്സ നൽകിയെങ്കിലും മരണം സംഭവിച്ചു; പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി; അസ്വഭാവികമായി ഒന്നുമില്ലെന്ന് ഡൽഹി പൊലീസ്
- നാടകീയ നീക്കത്തിലൂടെ ഒ സി ഐ കാർഡുള്ള പ്രവാസികളുടെ അനേകം അവകാശങ്ങൾ എടുത്തു കളഞ്ഞു കേന്ദ്ര സർക്കാർ; ഇന്ത്യൻ പൗരന്മാർക്ക് തുല്യമായ അവകാശങ്ങൾ നൽകാൻ പുറത്തിറക്കിയ നോട്ടിഫിക്കേഷനുകൾ എല്ലാം റദ്ദുചെയ്തു; മാധ്യമ പ്രവർത്തനവും മതപ്രഭാഷണവും അടക്കം അനേകം കാര്യങ്ങളിൽ നിരോധനം
- ക്രെഡിറ്റ് കാർഡിൽ സഹോദരിയെ ഇറക്കി ഇഡിയെ പ്രതികൂട്ടിലാക്കിയത് ബിനീഷിന്റെ അമ്മ; കാർഡ് ഉപയോഗം തിരുവനന്തപുരത്തെന്ന് തെളിഞ്ഞത് ബിനീഷിനെ അഴിക്കുള്ളിൽ തളച്ചു; ലൈഫ് മിഷനിലെ ഐ ഫോണിലും കോൾ പാറ്റേൺ അനാലിസിസ് കോടിയേരി കുടുംബത്തെ കുടുക്കും; മകന് പിന്നാലെ അമ്മയും അതിസമ്മർദ്ദത്തിൽ; വിനോദിനി കോടിയേരിയും അകത്താകാൻ സാധ്യത
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- കാറ്റു അനുകൂലമെങ്കിൽ ജോസ് കെ മാണി സൂപ്പർ സ്റ്റാറാകും; സിറ്റിങ് സീറ്റുകളോ നേരിയ ഭൂരിപക്ഷത്തിന് തോറ്റ സീറ്റുകളോ അടക്കം മിക്ക ജില്ലകളിലും ജോസിന് സീറ്റ് വിട്ടു നൽകി സിപിഎം; 12 സീറ്റുകൾ ഉറപ്പിച്ച് ചങ്ങനാശ്ശേരി വേണ്ടെന്ന് വച്ചേക്കും; സിപിഐയേയും ജോസിനായി പിണറായി മെരുക്കുമ്പോൾ
- ഷൊർണ്ണൂരിൽ ശശി കട്ടക്കലിപ്പിൽ; പൊന്നാനിയിലെ പോസറ്റർ ശ്രീരാമകൃഷ്ണനേയും വിമതനാക്കി; അമ്പലപ്പുഴയിൽ സുധാകരനും പിണക്കത്തിൽ; കരുതലോടെ ഐസക്കും; കുന്നത്തനാട്ടിലെ വിൽപ്പനയും റാന്നിയിലെ വച്ചു മാറ്റവും കുറ്റ്യാടിയിൽ കുഞ്ഞമ്മദ്കുട്ടിയെ തഴഞ്ഞതും 'പിണറായി ബുദ്ധിയോ'? തരൂരിൽ ജമീല എത്തുമ്പോൾ സിപിഎമ്മിൽ പ്രതിസന്ധി ഇങ്ങനെ
- 90 കാരനായ ആത്മീയാചാര്യൻ ആയത്തൊള്ള സിസ്താനിയെ വീട്ടിൽ പോയി കണ്ട് സമാധാനം അഭ്യർത്ഥിച്ചു; വാക്സിൻ എടുത്ത ധൈര്യത്തിൽ മാസ്ക് വയ്ക്കാതെ ജനങ്ങൾക്കിടയിലൂടെ സ്നേഹം വിതറി യാത്ര; ഇറാക്കിന്റെ വീഥികളിൽ പോപ് ഫ്രാൻസിസിന്റെ കൈയൊപ്പു മാത്രം; രണ്ടാം ദിവസം കണ്ണീരോടെ പടിയിറങ്ങൽ
- ശൈലജയെ തിരുവനന്തപുരത്തേക്ക് അയച്ച് മട്ടന്നൂരിൽ മത്സരിക്കാൻ ആഗ്രഹിച്ചത് ഇപി! രണ്ട് ടേം മാനദണ്ഡം കർശനമാക്കിയതും ഈ നീക്കം പാളിയതിന്റെ പ്രതികാരം; പിണറായിക്കാലം അവസാനിക്കുന്ന നാൾ വരുമെന്ന് ഓർമ്മപ്പെടുത്തി പിജെ ആർമി; സഖാവിന് അഴിക്കോട് കിട്ടാത്തതിൽ കേഡർമാരിൽ നിരാശ അതിശക്തം; കണ്ണൂർ സിപിഎമ്മിൽ ആശയക്കുഴപ്പം വ്യക്തം
- കെ എം എബ്രഹാമിന്റെ വിശ്വസ്ത കൈമാറിയത് എഴുതി തയ്യാറാക്കിയ സത്യവാങ്മൂലം; ഐഎഎസ് വിവാദത്തിൽ കുടുങ്ങിയ അഡീഷണൽ സെക്രട്ടറിയുടെ പരാതി പച്ചക്കള്ളം; കിഫ്ബിക്കാരെ ഇഡി വെറുതെ വിടില്ല; കെ എം എബ്രഹാമിനേയും ചോദ്യം ചെയ്യും; കസ്റ്റംസിനും മുന്നോട്ട് കുതിക്കാൻ അനുമതി; സ്വർണ്ണവും ഡോളറും വീണ്ടും
- മന്ത്രിമാരെ വെട്ടിനിരത്തിയത് പിണറായിയുടെ പിടിവാശിയെന്ന ആക്ഷേപം ശക്തം; ഐസക്കിനും ജി സുധാകരനുമായി വീണ്ടും വാദിച്ചു ആലപ്പുഴ ജില്ലാ കമ്മിറ്റി; ശ്രീരാമകൃഷ്ണനില്ലാതെ പൊന്നാനി വിജയിക്കില്ലെന്നും വാദം; ചങ്ങനാശ്ശേരി സീറ്റിന്റെ പേരിൽ എൽഡിഎഫിലും പിടിവലി; ചങ്ങനാശ്ശേരി വിട്ടു നൽകിയാലേ കാഞ്ഞിരപ്പള്ളി നൽകൂവെന്ന് കാനം
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
- 'കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായ കുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും ഭർത്താവിന്റെ മൊഴി; ഒടുവിൽ അമ്പലത്തറയിലെ നൗഫിറയുടെ ദുരൂഹമരണത്തിൽ ഭർത്താവ് അബ്ദുൾ റസാഖ് അറസ്റ്റിൽ
- കുളിമുറിയിലെ ഡ്രെയ്നേജിൽ ഭാര്യ അറിയാതെ മദ്യം ഒളിപ്പിച്ചതല്ല; 'ആ വിഡിയോ പ്രചരിച്ച ശേഷം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്'; 'ജോലിക്കു പോലും പോകാൻ പറ്റുന്നില്ല'; 'മകളും മാനസിക വിഷമത്തിൽ' വ്യാജപ്രചാരണത്തിൽ പ്രതികരിച്ച് മാവേലിക്കര മാന്നാറിലെ കുടുംബം
- വഞ്ചിയൂരിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച മുംതാസ് അലി ഖാൻ; ചോദ്യങ്ങൾക്ക് ഉത്തരം തേടി 19ാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലേക്ക്; ബദ്രീനാഥിൽ വെച്ച് മഹേശ്വർനാഥ് ബാബാജിയിൽ ഗുരുവിനെ കണ്ടു; ആന്ധ്രയിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടേഷൻ സ്ഥാപിച്ചു; കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലേക്ക് പദയാത്ര നടത്തിയ യോഗാചാര്യൻ; ഒരേ സമയം മോദിയെയും പിണറായിയുമായി കൈകോർക്കുന്ന ശ്രീ എം ആരാണ്?
- നേമത്തേക്ക് ശക്തനും പിന്നെ അശക്തരും; വട്ടിയൂർക്കാവിലേക്ക് സുധീരനെ മറന്ന് വേണു രാജാമണി; വാമനപുരത്തേക്ക് ഹസനും; തിരുവനന്തപുരത്ത് ശിവകുമാറും അരുവിക്കരയിൽ ശബരിനാഥനും കോവളത്ത് വിൻസന്റും മതി; ഒന്നാം പേരുകാരെല്ലാം സ്ഥിരം കേട്ടുമടുത്ത മുഖങ്ങൾ'; തിരുവനന്തപുരം ഡിസിസിയുടെ പട്ടിക കണ്ട് ഞെട്ടി ഹൈക്കമാണ്ട്; ജില്ലാ കമ്മറ്റിയുടെ ലിസ്റ്റ് മറുനാടന്
- ഞങ്ങളുടെ കപ്പൽ ആക്രമിക്കാൻ ധൈര്യം കാട്ടിയ ഇറാൻ ഇനി സുഖമായി ഉറങ്ങുമെന്ന് കരുതേണ്ട; തുടച്ചു നീക്കാൻ അധികനേരം ആവശ്യമില്ല; ഇറാനെ വെല്ലുവിളിച്ച് ഇസ്രയേലി പ്രധാനമന്ത്രി രംഗത്ത്; ശാന്തനായ ബൈഡനും കട്ടക്ക് നേതന്യാഹുവിനൊപ്പം; കളമൊരുങ്ങുന്നത് അറബ് യുദ്ധത്തിന്
- സംസാര വൈകല്യത്തേയും കാഴ്ചയിലെ തകരാറും വകവയ്ക്കാതെ പഠിച്ച് മുന്നേറുന്ന മിടുമിടുക്കി; സ്ഥിരമായി മദ്യ ലഹരിയിലെത്തി ലൈംഗിക ചുവയോടെ സംസാരിക്കുകയും നഗ്നത പ്രദർശിപ്പിക്കുകയും ചെയ്യുന്ന പിതാവിനെതിരെ എഫ് ബിയിൽ ലൈവിട്ടത് പീഡനം പരിധി കടന്നപ്പോൾ; സോഷ്യൽ മീഡിയാ ഇടപെടലിൽ 'അച്ഛൻ' അകത്ത്; പിതാവിന്റെ കളി കണ്ട് ഞെട്ടി സാക്ഷര കേരളം
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
- 15-ാം വയസ്സിൽ ഭീകരനൊപ്പം സിറിയയിൽ പോയത് ആടുമെയ്ക്കാൻ; അമേരിക്കൻ സേന എല്ലാവരേയും ചുരുട്ടിക്കൂട്ടിയപ്പോൾ പെറ്റുകൂട്ടിയ കുഞ്ഞുങ്ങളുമായി യു കെയിൽ എത്തണം; സുപ്രീം കോടതി തള്ളിയതോടെ കൂളിങ് ഗ്ലാസ്സ് ഊരി, കരഞ്ഞു നിലവിളിച്ചു ഷമീമ ബീഗം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്