Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കരിപ്പൂർ വിമാന താവളത്തിൽ അന്ന് നടന്നതെന്ത്? ചാനൽമുതലാളിമാർ കെട്ടുകെട്ടിച്ച വിഎം ദീപ എഴുതുന്നു

കരിപ്പൂർ വിമാന താവളത്തിൽ അന്ന് നടന്നതെന്ത്? ചാനൽമുതലാളിമാർ കെട്ടുകെട്ടിച്ച വിഎം ദീപ എഴുതുന്നു

ഐസ്‌ക്രീം പെൺവാണിഭ വാർത്തകൊണ്ട് സ്വന്തം ജീവിതത്തിന്റെ ഗതിമാറിപ്പോയ ഒരു പത്രപ്രവർത്തകയാണ് മലപ്പുറം ജില്ലക്കാരിയായ വി.എം ദീപ. കേസിന്റെ രണ്ടാം ഘട്ടത്തിൽ റജീയെ മാദ്ധ്യമങ്ങൾക്ക് മുമ്പിൽ എത്തിച്ചതു മുതൽ സർവ്വ കോണുകളിൽ നിന്നും പീഡനം ഏറ്റ ദീപ അക്കാലത്ത് ഏഷ്യാനെറ്റിന്റെ ലേഖിക ആയിരുന്നു. പ്രതിസന്ധികളുടെ നടുവിൽ പത്രപ്രവർത്തം തന്നെ അവസാനിപ്പിച്ച് വായയും പഠനവും അത്യാവശ്യം സാമൂഹ്യ പ്രവർത്തവുമായി ഒതുങ്ങി കൂടുന്ന വി.എം ദീപ കേസുമായി ബന്ധപ്പെട്ട് തന്റെ ജീവിതാുഭവങ്ങളെ കുറിച്ച് എഴുതുകയാണിവിടെ - എഡിറ്റർ

  • ഐസ്‌ക്രീം കേസ്: നമ്മുടെ മുഖത്തിനു നേരെ പിടിച്ച കണ്ണാടി

ഞാനൊരു ദൈവവിശ്വാസിയല്ല. എന്നാൽ ഐസ്‌ക്രീം കേസ്, ദൈവം നമ്മുടെ മുഖത്തിനു നേരെ പിടിച്ച ഒരു കണ്ണാടിയാണെന്ന് ആലങ്കാരികമായി പറയാൻ ആഗ്രഹിക്കുന്നു. മഹാഭരതത്തെക്കുറിച്ച് പറയുന്നതുപോലെ, 'യദിഹാസ്തി തദ്യത്ര, യന്നേഹാസ്തി തത് ക്വചിത് ഇതിലുള്ളതല്ലാതെ യാതൊന്നുമില്ല. ഇതിലില്ലാത്തതോ, മറ്റെവിടെയുമില്ല. അഴിമതി, അധികാരഗർവ്വ്, സ്വജപക്ഷാപാതം, പൊതുപണത്തിന്റെ ദുർവ്വിനിയോഗം, സ്ത്രീനിന്ദ, ഭീഷണി, പ്രലോഭം എല്ലാം ഒരിടത്തൊന്നിക്കുന്ന, കേരളീയ സമൂഹത്തെ ഗ്രസിച്ച ജീർണ്ണതകളുടെ ഒരു മുഴു ചിത്രം.

വിഎം ദീപയോട് നിങ്ങൾക്ക് ചോദ്യങ്ങൾ ചോദിക്കണോ? വായക്കാർ ദീപയോട് ചോദിക്കുന്ന ഉത്തരങ്ങൾ തിങ്കളാഴ്ച വായിക്കാം

  • കേസിന്റ തുടക്കം

1997- ലാണ് കേസിനാസ്പദമായ സംഭവം വെളിച്ചത്തു വന്നത്. അന്വേഷി എന്ന സംഘടയുടേയും അതിന്റെ പ്രവർത്തകരുടേയും ചില നല്ല പൊലീസുദ്ദ്യോഗസ്ഥരുടേയും പ്രതിബദ്ധതയുള്ള ചില മാദ്ധ്യമപ്രവർത്തകരുടേയും ജീവൻ പണയപ്പെടുത്തിയുള്ള പരിശ്രമത്താൽ. അന്ന് മായ്ച്ചു കളയപ്പെട്ട ഈ കേസ് വീണ്ടും പുരുജ്ജീവിച്ചത് 2004 -ൽ. ഒരു മാദ്ധ്യമപ്രവർത്തക എന്ന നിലയിൽ എനിക്ക് ഈ കേസുമായുള്ള ചെറിയ ബന്ധം തുടങ്ങുന്നത് അപ്പോഴാണ്. 1997-ലെ പൂർവ്വചരിത്രത്തെ കുറച്ചുകാണുകയല്ല, എനിക്ക് നേരിട്ട് പരിചയമുള്ള ചരിത്രം ഇവിടെ പറയുന്നു എന്നുമാത്രം.

കെ. അജിത വിവരം തന്നതുസരിച്ച് 2004 ഒക്‌ടോബറിൽ ഒരു ദിവസം ഉച്ചതിരിഞ്ഞ് അന്വേഷി ഓഫീസിൽ ചെന്നു. റജീയെ ആദ്യമായി കാണാൻ. കൈക്കുഞ്ഞുമായി പർദ്ദയിട്ട് ഒരു മെലിഞ്ഞ പെൺകുട്ടി. ''എനിക്കെല്ലാം തുറന്നു പറയണം എന്ന മുഖവുര. പരസ്പര വിരുദ്ധമായി നൽകിയ രണ്ട് മൊഴികളും 1997-ൽ ഐസ്‌ക്രീം പാർലർ കേസ് പുറത്തുവന്ന കാലത്ത് പരസ്യമായി നടത്തിയ ഒരാത്മഹത്യാ പരിശ്രമവുമാണ് ഈ യുവതിയെക്കുറിച്ച് അറിയാമായിരുന്നത്. കുറച്ച് മാസങ്ങളായി റജീ, ''എനിക്ക് സത്യം പുറത്തു പറയണം എന്ന ആവശ്യവുമായി അജിതയെ നിരന്തരം സമീപിക്കാറുണ്ടായിരുന്നു. വിശ്വാസ്യത നേരത്തെതന്നെ നഷ്ടപ്പെട്ട സാക്ഷിയായതിനാൽ ആദ്യമൊന്നും താനത്ര ശ്രദ്ധ നൽകിയില്ലെന്ന് അജിത പറഞ്ഞു. എന്നാൽ താൻ ഇരയായ പെൺവാണിഭക്കേസിൽ മൊഴിമാറ്റിയതിന് നാളിതുവരെ എല്ലാമാസവും തനിക്ക് ശമ്പളം കിട്ടിക്കൊണ്ടിരുന്നു എന്ന വെളിപ്പെടുത്തൽ മാദ്ധ്യമപ്രവർത്തകരെ സംബന്ധിച്ച് കണ്ണടയ്ക്കാവുന്നതല്ല. വലിയ രാഷ്ട്രീയ സാമ്പത്തിക ശക്തികളാണ് മറുവശത്തെന്നതിനാലും തീരെ ദരിദ്രമായ ചുറ്റുപാടിൽ നിന്നാണ് റജീ വന്നത്, എന്നതിനാലും ഭീഷണിക്കും സാമ്പത്തിക പ്രലോഭത്തിനുമുള്ള സാധ്യത ഒട്ടും തള്ളിക്കളയാവുന്നതല്ല.

  • വാർത്തകൾ ഉണ്ടാകുന്നത്

ഓഫീസിൽ തിരിച്ചെത്തി, തിരുവനന്തപുരത്തുള്ള മേലുദ്യോഗസ്ഥനെ ഫോണിൽ വിളിച്ചു. കാര്യം ധരിപ്പിച്ചു. ഐസ്‌ക്രീം കേസ് നമ്മുടെ സ്ഥാപത്തിന് അത്ര പഥ്യമുള്ളതല്ല എന്നറിയില്ലേ എന്ന ഓർമ്മപ്പെടുത്തൽ മറുപുറത്തു നിന്ന് ലഭിച്ചു. എങ്കിലും റജീ എന്തു പറയുന്നു എന്നറിയട്ടെ, നമുക്കുനോക്കാം... എന്ന ചെറിയ പ്രോത്സാഹവും.

ആ സ്ഥാപത്തിൽ ജോലിക്ക് കയറിയ ആദ്യത്തെ മാസങ്ങളിലൊന്നിൽത്തന്നെ, തിരുവനന്തപുരത്ത് വനിതാ കമ്മീഷന്റെ ഒരു പതിവ് അദാലത്ത് റിപ്പോർട്ട് ചെയ്തതിൽ. പൊതുവേ പെൺവാണിഭകേസുകളെക്കുറിച്ച് പറയാനായി കല്ലട സുകുമാരൻ റിപ്പോർട്ടിലെ (ഐസ്‌ക്രീം കേസ് സംബന്ധിച്ച പബ്ലിക് പ്രോസിക്യൂട്ടറുടെ പഴയ ശക്തമായ റിപ്പോർട്ട്) ഒരു പേജിന്റെ ഷോട്ട് ഉപയോഗിച്ചതിനുണ്ടായ ശാസന ഓർത്തു. അടുത്ത ന്യൂസ് ബുള്ളറ്റിനിൽ ആ ഷോട്ട് നീക്കി പകരം മറ്റൊരു ഷോട്ട് (അദാലത്ത് നടക്കുന്നതിന്റെ പൊതുവായ ഒരു ഷോട്ട്) ഉപയോഗിക്കേണ്ടി വന്നു. ഐസ്‌ക്രീം കേസ് പുറത്തുവന്നശേഷം, കെട്ടടങ്ങിയ, 1998-99 കാലമായിരുന്നു അത്. അക്കാലത്ത് എന്തുകൊണ്ടോ എല്ലാ മാദ്ധ്യമ സ്ഥാപങ്ങളും ആ കേസിക്കെുറിച്ച് സംസാരിക്കാൻ വിമുഖമായിരുന്നു. എന്റെ സ്ഥാപത്തിനകത്തും ഉറക്കെ പറയാൻ പാടില്ലാത്ത ഒരു വാക്കാണ് ഐസ്‌ക്രീം കേസെന്ന് തോന്നിയിരുന്നു.

ഏതായാലും 2004 -ൽ എന്റെ സ്ഥാപനം റജീയുടെ വെളിപ്പെടുത്തലുകൾ പ്രസിദ്ധീകരിക്കുനില്ലെന്നു തോന്നിയതോടെ ഒരു വാർത്ത തമസ്‌കരിക്കുന്നതിലെ തെറ്റും ശരിയും അലട്ടാൻ തുടങ്ങി. ഇങ്ങനെയൊരു വാർത്ത കൈയിലുണ്ട്, ചെയ്യാൻ താൽപര്യമുണ്ടോ എന്ന് ഒന്നുരണ്ട് മാദ്ധ്യമസുഹൃത്തുക്കളോട് ചോദിച്ചു. നോക്കാമെന്ന് അവർ പറഞ്ഞു. 2004 ഒക്‌ടോബർ 27ന് റജീ ഫോണിൽ വിളിച്ചു. നാളെ ഓഫീസിൽ ഇന്റർവ്യൂ തരാനായി വന്നോട്ടെ, എന്ന ചോദ്യവുമായി. ഇതിനിടയിലെപ്പോഴോ ഒന്നുരണ്ടു തവണ ഞാനാ പെൺകുട്ടിയെ ഫോണിൽ ബന്ധപ്പെടുകയും ചെയ്തിരുന്നു.

പിറ്റേന്ന് റജീ വന്നു. ഒരുച്ചനേരത്ത്. ഡെസ്‌കിൽ വിളിച്ചു ചോദിച്ചപ്പോൾ, ആദ്യം പറഞ്ഞത്, എല്ലാ മാദ്ധ്യമങ്ങളും കൊടുക്കുന്നെങ്കിൽ നമുക്കും കൊടുക്കാം എന്നായിരുന്നു. പക്ഷേ, അൽപസമയത്തികം വീണ്ടും ഫോൺ വന്നു, ഒരു കാരണവശാലും കൊടുക്കാനാവില്ല എന്ന മുകളിൽ നിന്നുള്ള അന്തിമതീരുമാം. ഡെസ്‌കിലുണ്ടായിരുന്ന മുതിർന്ന മാദ്ധ്യമപ്രവർത്തകരൊന്നടങ്കം ഈ വാർത്തയെ രക്ഷിക്കാൻ വാദിച്ചുവെന്നും എന്നാൽ മുതലാളി ശക്തമായും മറിച്ചൊരു നിലപാടെടുത്തുവെന്നും പിന്നീടറിഞ്ഞു. അതേ മുതലാളി തന്നെ ഒരു മാസത്തിനുശേഷം കോഴിക്കോട്ടെ ഞങ്ങളുടെ ഓഫീസിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ മീറ്റിംഗിൽ എന്നോട് ചോദിച്ചു, ''ഡിഡ് യു ഹോൾഡ് ദി ലെഗ്‌സ് വെൻ ഹി ഫോർണിക്കേറ്റഡ് എന്ന്. (അർത്ഥം മസ്സിലാകാത്തവർ ദവയായി ഒരു നീഘണ്ടു നോക്കുക - ഇവിടെ ഈ വാചകം തർജ്ജമ ചെയ്ത് ചേർക്കാൻ മര്യാദ അുവദിക്കുന്നില്ല)

  • വെളിപ്പെടുത്തൽ

ഏതായാലും 'ഇന്ത്യാവിഷനിലെ ബഷീറിനെ ഫോണിൽ വിളിച്ച് വാർത്ത കൈമാറാനായി പിന്നെ ശ്രമം. പക്ഷേ, ബഷീർ റജീയെ അവരുടെ സ്റ്റുഡിയോവിലേക്ക് കൊണ്ടുപോകും മുൻപുതന്നെ പല മാദ്ധ്യമപ്രവർത്തകരുടേയും ഫോൺകോളുകൾ വരാൻ തുടങ്ങി. ചിലർ നേരിട്ടുതന്നെ വന്നു. ബഷീറും എത്തിയതോടെ റജീയുമായി അനൗപചാരികമായി തുടങ്ങിയ സംസാരം ഒരു വാർത്താസമ്മേളനമായി മാറുകയായിരുന്നു.

ആളുകളെ കണ്ട് ഭയന്ന് കുഞ്ഞ് കരയുമ്പോൾ മാത്രം ആ പെൺകുട്ടി ഇടയ്‌ക്കെഴുന്നേറ്റ് അവ െആശ്വസിപ്പിക്കാായി മാറി നിൽക്കും. മൊഴിമാറ്റിയതിന് തനിക്ക് കിട്ടിക്കൊണ്ടിരുന്ന മാസപ്പടി മുടങ്ങാൻ തുടങ്ങിയതോടെയാണ് റജീ വെളിപ്പെടുത്തലിന് തയ്യറായത് എന്ന കാര്യം അവർ തന്നെ അന്ന് സമ്മതിച്ചിരുന്നു. 'എന്റെ ജീവിതം ഇവരൊക്കെ കാരണം ഇങ്ങയൊയി. ഇനി ഞാനെങ്ങിനെ ജീവിക്കും എന്ന ചോദ്യമാണ് അവൾക്കുണ്ടായിരുന്നത്. പല തവണ ഫോണിൽ വിളിച്ചും പല വഴികളിൽ കാത്തുനിന്നും കിട്ടുന്ന ആ പണം, അതും നിന്ദയോടെ നീട്ടുന്ന പണം - അതായിരുന്നു അവളുടെ ജീവിത സുരക്ഷിതത്വത്തിന്റെ അടിത്തറ. ആ പണം തനിക്കർഹതപ്പെട്ടതുതന്നെയാണെന്ന് വിശ്വസിക്കുന്നിടം വരെ, റജീ സ്വയമറിയാതെ വളർന്നിരുന്നു. അല്ലെങ്കിൽ, അങ്ങനെ വളരാൻ ജീവിതം, സമൂഹം, അവളെ നിർബന്ധിതയാക്കിയിരുന്നു. തന്നെ ഇരയാക്കിയവരോട് വിലപേശാനുള്ള റജീയുടെ ധൈര്യത്തെ പക്ഷേ, ആരും അഭിനന്ദിക്കുകയുണ്ടായില്ല.

  • പൊതുസമൂഹത്തിനു മുന്നിൽ

കേരളസമൂഹത്തിലെ ജീർണ്ണതയും ദുർഗ്ഗന്ധവും ഒരു മഹാവിസ്‌ഫോടത്തിൽ ചുറ്റും പരന്നതുപോലെ ഇന്ത്യാവിഷനിൽ ആദ്യത്തെ വാർത്ത വന്നു. മറ്റുള്ള മാദ്ധ്യമങ്ങളും ചർച്ച ഏറ്റെടുത്തു. എന്നാൽ അന്ന് മടങ്ങിപ്പോയ റജീയോട് എന്തെങ്കിലും സഹായം വേണോ, സുരക്ഷിതമായ ഒരഭയസ്ഥാനം വേണോ, എന്ന് ചോദിക്കാൻ ഞങ്ങളാരും ഓർത്തതുമില്ല. ഒരു പക്ഷേ, ചോദിച്ചാലും അവർ അത് സ്വീകരിക്കുമായിരുന്നില്ല എന്ന് ഇന്ന് തോന്നുന്നു. കാരണം ആരൊക്കെയോ ചേർന്ന് കളിക്കുന്ന ചതുരംഗത്തിലെ കരുവായിരുന്നു അന്നും അവർ. അത്തരത്തിൽ കരുവാകാൻ നിന്നുകൊടുക്കുന്നതിലും ഒരു വിജയത്തിന്റെ സുഖം അവരനുഭവിച്ചിരിക്കാം. റജീയെ കുറ്റപ്പെടുത്തുന്നവർ ഒന്നോർക്കണം, 14 വയസ്സ് പ്രായമുള്ളപ്പോൾ ശ്രീദേവിയെപ്പോലെ ഒരാളുടെ കെണിയിലകപ്പട്ട, ദരിദ്രയായ, വലിയ വിദ്യാഭ്യാസമില്ലാത്ത ഒരു പെൺകുട്ടിക്ക് അതിജീവിക്കാവുന്ന സമ്മർദ്ദങ്ങളും പ്രലോഭങ്ങളുമായിരുന്നോ അവർ നേരിട്ടത്. സത്യസന്ധമായിപ്പറഞ്ഞാൽ, റജീയുടെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കിൽ, നിങ്ങളായിരുന്നുവെങ്കിൽ, ആ സമ്മർദ്ദങ്ങളെ ഇത്രയെങ്കിലും മസ്സാന്നിദ്ധ്യത്തോടെയെങ്കിലും കൈകാര്യം ചെയ്യാൻ കഴിയുമായിരുന്നു എന്ന് ഉറപ്പുണ്ടോ?

പിറ്റേന്നുതന്നെ റജീ 'ഇന്ത്യാവിഷനിലെത്തി മൊഴിമാറ്റി. വിവരമറിഞ്ഞെത്തിയ എന്റെ കാൽക്കൽ വീണു. അതും ക്യാമറകൾക്കുമുന്നിൽ, നടുറോഡിൽ. ഉപദ്രവിക്കരുതെന്നാവശ്യപ്പെട്ട്. ആ നിമിഷം പകർന്നുതന്ന പ്രഹരത്തിന്റെ വേദ, കരിപ്പൂരിലെ പി. കെ. കുഞ്ഞാലിക്കുട്ടിയുടെ സ്വീകരണച്ചടങ്ങിൽവച്ച് നേരിടേണ്ടി വന്ന ശാരീരികവും മാസികവുമായ പീഡത്തിനുണ്ടായിരുന്നില്ല. പിറ്റേന്ന് വീണ്ടും റജീ അഭയം തേടി മാദ്ധ്യമപ്രവർത്തകരെ സമീപിച്ചു. തലേന്നത്തെ മനംമാറ്റത്തിൽ കുമ്പസാരിച്ചു. അന്നും ഇന്നും ഞാനവരെ കുറ്റപ്പെടുത്തുകയില്ല. അന്വേഷിയുടെ 'ഷോർട് സ്റ്റേ ഹോമിലെ താമസം ഒരു ദിവസം കൊണ്ട് അവർക്ക് മടുത്തു. ഉമ്മ വന്ന് കൂട്ടിക്കൊണ്ട് പോകുമെന്ന് തീരുമാനമായി. വീണ്ടും ഒരു മൊഴിമാറ്റം. നേരത്തെ സംരക്ഷണം വാഗ്ദാനം ചെയ്തില്ല എന്ന കുറ്റബോധം മസ്സിൽ കിടക്കുന്നതിനാൽ, അന്ന് രഹസ്യമായി ഞാനവരോട് ചോദിച്ചു, ''എന്റെ വീട്ടിലേക്ക് പോരൂ. ആരും അവടെ വന്ന് ഉപദ്രവിക്കില്ല അത്തരമൊരു വാഗ്ദാം ൽകുന്നതിലെ അപകടം എന്നെ ഭയപ്പെടുത്തിയിരുന്നുവെങ്കിലും. പക്ഷേ, അവർ വന്നില്ല. പിരിയും മുൻപ് അവരെന്നോട് പറഞ്ഞു, ''ഞാനൊരു പാറിടന്ന ശലഭമായിരുന്നു. ഇപ്പോൾ ഞാനൊരു കല്ലെടുത്ത തുമ്പിയെപ്പോലെയായി ആ പറഞ്ഞ വാക്കുകൾ പൂർണ്ണമായും സത്യസന്ധമായിരുന്നു.

  • ചരിത്രം

1997 -ൽ ഐസ്‌ക്രീം കേസ് പുറത്തുവന്ന കാലഘട്ടത്തിൽ ഞാൻ ഒരു മാദ്ധ്യമവിദ്യാർത്ഥിനി മാത്രമായിരുന്നു. അന്ന് ഈ വാർത്തയിലെ സത്യം പുറത്തുകൊണ്ടുവരാൻ ശ്രമിച്ച പല മാദ്ധ്യമപ്രവർത്തകരും കടുത്ത ദുരാനുഭവങ്ങൾ നേരിട്ടു. 2004 -ൽ അപ്രതീക്ഷിതമായി വീണ്ടും ഐസ്‌ക്രീം കേസ് പൊന്തിവന്നപ്പോൾ ആ മാദ്ധ്യമപ്രവർത്തകർ വീണ്ടും ഞങ്ങൾ പുതിയ തലമുറക്കാരേക്കാൾ ചരിത്രബോധത്തോടെ ഈ വാർത്തയുടെ മറന്നുപോയ വശങ്ങളെല്ലാം ചർച്ചക്കെടുത്തു.

ഒരേ കുറ്റം ചെയ്തതായി ഇരകൾ ആരോപിച്ചവരിൽ ഒരാൾ മാത്രം രാഷ്ട്രീയമായി ഉന്നതായതുകൊണ്ട് പ്രതി ചേർക്കപ്പെടാത്ത അവസ്ഥ, ഇരകൾക്ക് പ്രായപൂർത്തി ആയിരുന്നില്ലെന്ന് തെളിയിക്കുന്ന കാണാതായ സ്‌കൂൾ രേഖകൾ കീറിമാറ്റപ്പെട്ട ശ്രീദേവിയുടെ പേജുകൾ, 1997 -ൽ കോഴിക്കോട് പൊലീസ് കമ്മീഷണറായിരുന്ന നീരാറാവത്ത് പിറ്റേന്ന് റെയ്ഡ് നടത്താൻ നിശ്ചയിച്ച കെട്ടിടം രാത്രിക്കു രാത്രി തട്ടിനിരപ്പാക്കപ്പെട്ടത്, നീരാറാവത്ത് തന്നെ ഒടുവിൽ കണ്ണീരോടെ, ഇനി കേരളത്തിലേക്കില്ല എന്നു പറഞ്ഞ് സ്ഥലം മാറ്റം വാങ്ങിപ്പോയത് (അതോ സ്ഥലം മാറ്റിയതോ?)

ഒരു കോടതിയിലും കീഴ് വഴക്കമില്ലാത്ത വിധം ഒരേ സാക്ഷിയുടെ തന്നെ രണ്ട് 164 - സ്റ്റേറ്റ്‌മെന്റുകൾ രണ്ട് മജിസ്‌ട്രേറ്റ് കോടതികളിലായി രേഖപ്പെടുത്തിയതിലെ ദുരൂഹത, ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട ഉന്നതന്റെ പേര് പരാമർശിക്കപ്പെട്ട കോതമംഗലം പെൺവാണിഭക്കേസ് നാമാവശേഷമായത്, മാദ്ധ്യമപ്രവർത്തകർ കോതമംഗലം കേസിലെ പെൺകുട്ടിയെ അന്വേഷിക്കാൻ തുടങ്ങിയതോടെ താമസ സ്ഥലത്തുനിന്നു തന്നെ അവൾ അപ്രത്യക്ഷമായത്. നീരാറാവത്തിന്റെ നിർദ്ദേശപ്രകാരം മൂന്നു അന്വേഷി പ്രവർത്തകർ ശ്രീദേവിയുമായി ചങ്ങാത്തം കൂടി അവർ പറഞ്ഞയച്ചതുസരിച്ച് എയർപോർട്ടിൽ പോയി രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ കാണുകയും അവരുടെ സംഭഷണം നീരാറാവത്ത് നൽകിയ ടേപ്പിൽ രഹസ്യമായി റെക്കോർഡ് ചെയ്യുകയും ചെയ്തത്.

ആ ടേപ്പുകളിലെ ഉള്ളടക്കം പുറത്തുവരാതിരിക്കുകയും ടേപ്പുകൾ എവിടെയാണെന്നുപോലും അറിയാതാവുകയും ചെയ്തത്, പി. കെ. കുഞ്ഞാലിക്കുട്ടിയുടെ ടൂർ ഡയറിയിലെ ക്രമക്കേടുകൾ, എന്തിനാണ് ഈ പെൺകുട്ടികൾക്കെല്ലാം പാസ്‌പോർട്ട് എടുത്തിരുന്നത് എന്ന സംശയം, ഇവരിൽ ചിലർ ഇതിനിടെ ഗൾഫിൽപോയി വന്നതെന്തിനായിരുന്നു എന്ന ചോദ്യം, കേസിലെ പ്രതികളായ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ഇതുമായി ബന്ധമുണ്ടോ എന്ന സംശയം എന്തുകൊണ്ടാണ് അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥായിരുന്ന ജേക്കബ് പുന്നൂസ് ഈ കേസിനെ ബോഫോഴ്‌സിക്കോളും വലിയ അഴിമതിക്കേസ് എന്ന് വിശേഷിപ്പിച്ചത് എന്ന ചോദ്യം കേരളത്തിന്റെ പ്രിയപ്പെട്ട പാട്ടുകാരായിരുന്ന ഒരാളിന്റ പേരക്കുട്ടിയുടെയും കൂട്ടുകാരിയുടേയും റെയിൽവേ ട്രാക്കിലെ ദുരൂഹമരണം, ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട് കുപ്രസിദ്ധമായ, വൈ.എം.സി.എ. ക്രോസ് റോഡിലെ ഫ്‌ളാറ്റിൽനിന്ന്, ഈ പെൺകുട്ടികൾ തലേന്ന് കരഞ്ഞുകൊണ്ടിറങ്ങിപ്പോകുന്നതുകണ്ട നാട്ടുകാരുടെ പഴയ മൊഴികൾ, അന്നേദിവസം കോഴിക്കോട് പ്രസ് ക്ലബ്ബിൽ പ്രസ് സമ്മേളം നടത്തിയശേഷം, കുറ്റാരോപിതായ വ്യക്തി അവിടേക്കാണ് പോയത് എന്ന സംശയം, അതിലൊരു പെൺകുട്ടിയുടെ പിതാവ്, കോഴിക്കോട് നെഞ്ചേറ്റിയ ഗസൽ ഗായകൻ, വനിതാകമ്മീഷന് പരാതി നൽകിയെങ്കിലും അദ്ദേഹത്തിത് പിൻവലിക്കേണ്ടിവന്ന സാഹചര്യം. അതിൽപ്പിന്നെ അദ്ദേഹം പൊതുവേദികളിൽ പാടാതായത് എല്ലാം അക്കാലത്ത് ചർച്ചക്കു വന്നു.

  • കേരളപ്പിറവി നാളിൽ

റജീയുടെ വെളിപ്പെടുത്തലിലുണ്ടായ ഒക്‌ടോബർ 28-#ാ#ം തീയതി കഴിഞ്ഞ് കൃത്യം മൂന്നുദിവസം പിന്നിട്ടപ്പോൾ വിദേശത്തായിരുന്ന പി. കെ. കുഞ്ഞാലിക്കുട്ടി കരിപ്പൂർ എയർപോർട്ടിൽ വന്നിറങ്ങി. ഐസ്‌ക്രീം കേസിന്റെ പശ്ചാത്തലത്തിൽ വമ്പിച്ച സ്വീകരണമായിരുന്നു ഏർപ്പാടാക്കിയത്. അവിടെ മാദ്ധ്യമപ്രവർത്തകർ ചെന്നാൽ ആക്രമിക്കപ്പെട്ടേക്കാം എന്ന ഊഹാപോഹങ്ങൾ എങ്ങും പരന്നിരുന്നു. അദ്ദേഹം കോഴിക്കോട്ടേക്കാണ് വരുന്നത് എന്നതിനാൽ കോഴിക്കോട് പ്രസ് ക്ലബ്ബിൽവച്ച് അദ്ദേഹത്തെ കണ്ട് സംസാരിക്കാം. അതുവഴി ഒരു ആക്രമം ഒഴിവാക്കാം എന്ന് കോഴിക്കോട്ടെ ഭൂരിപക്ഷം മാദ്ധ്യമപ്രവർത്തകരും അന്ന് വിചാരിച്ചിരുന്നു. എന്നാൽ ലീഗിന്റെ മുഖപത്രത്തിലെ ചില പത്രപ്രവർത്തകർ മാത്രം ഇതിനെ എതിർത്തു. തീരുമാനമെടുക്കാൻ കോഴിക്കോട് പ്രസ് ക്ലബ്ബിൽ മാദ്ധ്യമപ്രവർത്തകരുടെ യോഗം നടന്നു. അവിടെയും ഇതേ തർക്കം വന്നു. പോകാതിരുന്നാൽ വാർത്ത തമസ്‌കരിക്കലാണന്ന വാദം. ഒരാൾക്കെങ്കിലും അങ്ങനെ ഒരഭിപ്രായമുണ്ടെങ്കിൽ പോവുക തന്നെയാണ് വേണ്ടതെന്ന് ഒടുവിൽ എല്ലാവരും തീരുമാക്കുകയും ചെയ്തു.

എന്നാൽ എന്റെ സ്ഥാപനം ആ നാല് ദിവസങ്ങളായി നടന്ന, ഈ കേസുമായി ബന്ധപ്പെട്ട, ഒറ്റ വാർത്തപോലും വെളിച്ചം കാട്ടിയിരുന്നില്ല. അതുകൊണ്ടുതന്നെ ആ വാർത്തകളുടെ തുടർച്ചയായ എയർപോർട്ടിലെ സ്വീകരണം വാർത്തയാക്കേണ്ടതുണ്ടോ എന്ന സംശയം ഞങ്ങൾ കോഴിക്കോട്ടെ റിപ്പോർട്ടർമാർ പ്രകടിപ്പിച്ചു. പോയേ പറ്റൂ എന്ന് മുകളിൽ നിന്ന് ഉത്തരവുകിട്ടി. എയർപോർട്ടിൽ ഞങ്ങൾ വാഹനമിറങ്ങുമ്പോൾ വലിയ ജനക്കൂട്ടമായിരുന്നു. നിലത്തിറങ്ങി രണ്ടോ മൂന്നോ മിനിറ്റിനകം തലയിൽ രണ്ട് ശക്തിയായ ഇടി. പിന്നെ പലഭാഗത്തുിന്നുമുണ്ടായ തള്ളലിൽ ഞങ്ങളുടെ ക്യാമറ സംഘം ചിതറിപ്പോയി. ഒരു വലിയ സംഘത്തിനുടുവിൽ ഒറ്റക്കായി. നിർത്താത്ത പുലഭ്യവർഷം. ആരോ എന്റെ ചുരിദാറിന്റെ ഷാൾ വലിച്ചുകീറി. ആ സമയത്താണെന്നു തോന്നുന്നു. അവർക്കിടയിൽത്തന്നെയുള്ള അൽപം പ്രായം ചെന്ന ഒരാളും ഒരു ചെറുപ്പക്കാരും എന്നെ സംരക്ഷിക്കാുള്ള ശ്രമം തുടങ്ങിയത്. മുന്നിൽ നിന്നുള്ള ആക്രമണം തടയാൻ പ്രായമായ ആൾ മുന്നിൽ നിന്നു. മറ്റേയാൾ ഒരുവശത്തും. ലീഗിന്റെ ഒരു കൊടി എനിക്കുമുന്നിൽ വിലങ്ങനെ പിടിച്ചത് ആദ്യം പറഞ്ഞയാളാണ്. ലീഗിന്റെ കൊടി പിടിച്ചു നടത്തി എന്ന് പിന്നീട് വാർത്ത വന്നപ്പോഴും, ഇപ്പോഴും, ഞാൻ വിചാരിക്കുന്നത്, അദ്ദേഹം എന്നെ സംരക്ഷിക്കാനാണ് ആ കെടി ഉപയോഗിച്ചത് എന്നാണ്. രണ്ടു തവണ മുതുകത്ത് ചവിട്ടേറ്റ് മുന്നിലേക്കാഞ്ഞു. മുന്നിലുണ്ടായിരുന്ന ആൾ താങ്ങിയതുകൊണ്ട് വീണില്ല.

15-20 മിനിറ്റ് ഈ സംഘം കെണ്ടുടന്നശേഷം മുന്നിലുണ്ടായിരുന്ന മനുഷ്യന്റെ പരിശ്രമത്താൽ അവിടെ കണ്ട ഇന്ത്യാവിഷന്റെ വാഹത്തികത്ത് എന്നെ കയറ്റി. ഇതോടെ ആൾക്കൂട്ടം ചുറ്റിലും നിന്ന് വാഹത്തിന്റെ ചില്ലുകൾ പൊട്ടിക്കാൻ തുടങ്ങി. യാഥാർത്ഥ്യമല്ലെന്ന് തോന്നും വിധം ചുറ്റിലും പൊട്ടിത്തകരുന്ന ചില്ലുകഷണങ്ങൾക്ക് നടുവിലിരുന്ന് അപ്പോഴാദ്യമായി ഓർത്തു, 'ഇവിടെ ഒരു റിപ്പോർട്ടറായി വന്നതല്ലെ, വാർത്ത നൽകണമല്ലോ അതുവരെ ഒരു സ്ത്രീയുടെ, രക്ഷപ്പടുള്ള സഹജാവബോധം മാത്രമായിരുന്നു മസ്സിൽ. അവിടെയിരുന്ന് ആദ്യത്തെ ലൈവ് ഫോൺ ഇൻ കൊടുത്തു. ആക്രമസ്ഥലത്തുിന്നുള്ള ആദ്യവാർത്ത അതായിരുന്നുവോ എന്നറിയില്ല. തൊട്ടുപിന്നാലെ മേലുദ്യോഗസ്ഥന്റെ ഫോൺവിളി വന്നു. ഒരു ക്ഷമാപണത്തോടെ. 'ഇനി നമ്മളീ വിഷയത്തിൽ പുറകോട്ടുപോകില്ല എന്ന ഒരുറപ്പും.

വീണ്ടും അക്രമകാരികളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്നായി ചിന്ത. നേരത്തെ രക്ഷിക്കാൻ ശ്രമിച്ച ചെറുപ്പക്കാരൻ (അയാൾ ഷാഫി ചാലിയം എന്ന യൂത്ത്‌ലീഗ് നേതാവിന്റെ ഡ്രൈവറായിരുന്നു) വാഹനത്തിൽ കയറി വാഹനം എയർപോർട്ടിന് പുറത്തേക്കെടുക്കാൻ സഹായിച്ചു. ഇതിനിടയിൽ വാഹത്തിന്റെ സീറ്റിൽ കിടന്ന ടർക്കി ടവലെടുത്ത് അയാൾ എന്റെ തല മൂടാൻ ശ്രമിച്ചുകൊണ്ടിരുന്നു. ആളുകൾ എന്നെ കാണേണ്ട എന്ന മട്ടിൽ. ഞാതന് തട്ടിയെറിയാനും ശ്രമിച്ചു കൊണ്ടിരുന്നു. പുറത്തെത്തി വാഹനം ഗേറ്റിടുത്തായി പാർക്ക് ചെയ്തതോടെ അയാൾ തിരക്കിൽ അപ്രത്യക്ഷായി. ഇതിനിടെ മറ്റൊരു മാദ്ധ്യമപ്രവർത്തകനും അവിടെയെത്തി രക്ഷപ്പെടാനായി ഞങ്ങളുടെ വാഹത്തിൽ കയറി. കൂടെ വന്നവരുട വിവരം കിട്ടാതെ എങ്ങനെ തിരിച്ചുപോകും. ഞങ്ങളവിടെ കാത്തിരുന്നു.

വീണ്ടും വാഹത്തിനടുത്ത് ആളുകൂടാൻ തുടങ്ങി. ഭീഷണികൾ മുഴങ്ങി. റോഡിന്റെ നേരെ എതിർവശത്ത് നാലഞ്ച് പൊലീസുകാർ നിന്നിരുന്നു. അവരീ ലോകത്തേയല്ലെന്ന മട്ടിൽ. അവരോട് സഹായം തേടാൻ ഞങ്ങളുടെ ഡ്രൈവർ പോയി. ഒരു പൊലീസുകാരൻ വാഹത്തിടുത്തേക്ക് വന്നു. ഞങ്ങൾക്ക് സംരക്ഷണം തരണമെന്ന് അയാളോട് ഞാനാവശ്യപ്പെട്ടു. ഞങ്ങൾക്കിവിടെ ഡ്യൂട്ടിയാണ്, അവിടെ നിന്ന് മാറാനാവില്ല എന്നായിരുന്നു മറുപടി. പിന്നീട് നടന്ന പൊലീസ് അന്വേഷണത്തിൽ ഈ പൊലീസുകാരന് സസ്‌പെൻഷൻ ലഭിച്ചു. എപ്പോഴും ചെറിയ മത്സ്യങ്ങളെ പൊരിക്കാനാണെളുപ്പം.

കൂടെയുള്ളവർ ഒരുവിധം എയർപോർട്ടിന് പുറത്തെത്തിയതോടെ ഞങ്ങൾ മടങ്ങി. ക്യാമറമാനേയും ക്യാമറ അസിസ്റ്റന്റിനേയും അടിച്ചവശരാക്കിയിരുന്നു. ഇരുപതിലേറെ മാദ്ധ്യമപ്രർത്തകർക്ക് മർദ്ദമേറ്റു. ഡോ. എം. കെ. മുനീറിനും അടി കിട്ടി എന്ന് കണ്ടുനിന്ന ചില മാദ്ധ്യമ പ്രവർത്തകർ പറഞ്ഞു. എയർപോർട്ടിലെ ടെർമിലിൽ കയറി അക്രമികളിൽ ചിലർ ദേശീയപതാക അഴിച്ച് ലീഗിന്റെ കൊടികെട്ടിയെന്ന് മറ്റു ചില ദൃക്‌സാക്ഷ്യകൾ. 'ഇന്ത്യൻ എക്‌സ് പ്രസ് ഫോട്ടോഗ്രാഫറായിരുന്ന എൻ. പി. ജയൻ അടികൊണ്ട് അവശായിരുന്നെങ്കിലും വലിയ സന്തോഷത്തിലായിരുന്നു. (പല സ്ഥലത്തും അക്രമം നടക്കുമ്പോൾ ഫോട്ടോ എടുക്കാൻ ശ്രമിച്ചതിന് എനിക്ക് അടി കിട്ടിയിട്ടുണ്ട് അന്നൊന്നും എിക്ക് ആക്രമികളുടെ പടമെടുക്കാൻ കഴിഞ്ഞിരുന്നില്ല എന്നത് വലിയൊരു സങ്കടമായിരുന്നു. ഇന്നാ സങ്കടം മാറി. എല്ലാ ആക്രമിസംഘങ്ങളുടേയും പടം ഓടുന്നതിനിടയിൽ തിരിഞ്ഞുനിന്ന് ഞാനെടുത്തിട്ടുണ്ട്) ജയൻ പറഞ്ഞു. പക്ഷേ, അത്ര നിഷകളങ്കമായി കാണാവുന്നതല്ല യാഥാർത്ഥ്യം എന്ന് പിന്നീട് വ്യക്തമായി. ജയനെടുത്ത എല്ലാ ഫോട്ടോഗ്രാഫുകളും പൊലീസിന് കൈമാറിയെങ്കിലും കേസിന് ഗുണകരമായി അവ ഉപയോഗിക്കപ്പെട്ടില്ല.

കടപ്പാട്; സമകാലിക മലയാളം വാരിക

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP