മന്നാർഗുഡിയിലും ശശികലയുടെ മറ്റു കേന്ദ്രങ്ങളിലുമായി 20 ദിവസത്തോളമായി താമസിച്ച് തയ്യാറാക്കിയ റിപ്പോർട്ട്; എല്ലാം ക്ഷമിച്ചത് സ്വത്ത് കേസിൽ മാപ്പു സാക്ഷിയാകുമെന്ന് പേടിച്ച്; പാമ്പു കടിയേറ്റ വാർത്ത പ്രസിദ്ധീകരിച്ച പത്രഓഫീസ് റെയ്ഡ് ചെയ്ത ജയലളിത പുലർത്തിയ നിശബ്ദത മാത്രം മതി വാർത്ത ശരിയാണെന്ന് ഉറപ്പിക്കാൻ; ജയലളിതയ്ക്ക് ശശികല വിഷം കൊടുത്തെന്ന തെഹൽക്ക വാർത്ത എഴുതിയ റിപ്പോർട്ടർ ജീമോൻ മനസു തുറക്കുമ്പോൾ

മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തിന് ശേഷം മരണത്തിൽ സന്ദേഹം ജനിപ്പിക്കുന്ന വിധത്തിൽ മുൻകാലത്ത് തെഹൽക്ക റിപ്പോർട്ട് ചെയ്ത വാർത്ത പുറത്തുവന്നിരുന്നു. തെഹൽക്കയിൽ വന്ന ഒരു ഞെട്ടിക്കുന്ന വാർത്തയായിരുന്നു ഇപ്പോൾ ജയയുടെ മരണത്തിന് പിന്നിലെ ചില ദുരൂഹതകളിലേക്കും വിരൽ ചൂണ്ടിയത്. ജയലളിതയെ കൊല്ലാൻ തോഴി ശശികല സ്ലോ പോയിസനിങ് നൽകി എന്നായിരുന്നു 2012 ഫെബ്രുവരി ലക്കത്തിൽ തെഹൽക്ക പുറത്തുവിട്ട വിട്ട വാർത്ത. മലയാളി കൂടിയായ മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ജീമോൻ ജേക്കബായിരുന്നു കോളിളക്കം സൃഷ്ടിച്ച ഈ വാർത്ത പുറത്തു കൊണ്ടുവന്നത്. ജയയുടെ മരണത്തോടെ ഈ പഴയ റിപ്പോർട്ട് വലിയ തോതിൽ ചർച്ചയാകുകയും ചെയ്തു. അമ്പത് ദിവസത്തോളം ആശുപത്രിയിൽ കഴിഞ്ഞ ജയലളിതയെ പരിചരിക്കാനായി ശശികലയും ചുരുക്കം ചില വിശ്വസ്തരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ സാഹചര്യത്തിൽ കൂടിയായിരുന്നു ജീമോൻ ജേക്കബിന്റെ തെഹൽക്കയിലെ റിപ്പോർട്ട് വീണ്ടും കഴിഞ്ഞ ദിവസം സജീവ ചർച്ചക്ക് ഇടയാക്കിയത്.
അന്ന് എന്തുകൊണ്ടായിരുന്നു ഇങ്ങനെയൊരു വാർത്ത എഴുതിയതെന്ന് ജീമോൻ ജേക്കബ് മറുനാടൻ മലയാളിയോടും വിവരിച്ചു. അന്ന് തെഹൽക്കയുടെ ദക്ഷിണേന്ത്യൻ ഇന്ത്യൻ മേധാവിയായിരുന്നു ഞാൻ. അന്ന് ദ്രാവിഡ പാർട്ടികളിലെ ഉള്ളുകളികളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി പ്രസിദ്ധീകരിച്ച വ്യക്തിയായിരുന്നു ജീമോൻ ജേക്കബ്. ഇതിൽ ജയലളിതയും തോഴി ശശികലയും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ചും ആ ബന്ധത്തിൽ അപ്രതീക്ഷിതമായ വന്ന ഉലച്ചിലിനെ കുറിച്ചുമായിരുന്നു ജീമോന്റെ സമഗ്രലേഖനം. ഇപ്പോൾ സോഷ്യൽ മീഡിയയിലും ജയലളിതയുടെ മരണത്തിലെ ദുരൂഹതയിലേക്കും വിരൽ ചൂണ്ടുന്ന ആ റിപ്പോർട്ട് എഴുതിയ സാഹചര്യത്തെ കുറിച്ച് ജീമോൻ ജേക്കബ് മറുനാടൻ മലയാളിയോട് വിവരിച്ചു. അദ്ദേഹം മറുനാടനോട് പറഞ്ഞ കാര്യങ്ങൾ ഇങ്ങനെയാണ്:
ജയലളിതയെ ശശികല വിഷം കൊടുത്തു കൊല്ലാൻ ശ്രമിച്ചു എന്ന വാർത്തയിലേക്ക് നയിച്ച അന്വേഷണം ശശികലയെ പോയസ് ഗാർഡനിൽ നിന്നും പുറത്താക്കിയതായിരുന്നു. 2012 ൽ ജയലളിത തന്റെ തോഴിയായ ശശികലയെയും കൂട്ടാളികളെയും പുറത്താക്കിയത്. ഇതിന് പിന്നാലെ കാരണങ്ങൾ എന്തായിരുന്നു എന്നതായിരുന്നു തെഹൽക്ക അന്വേഷിച്ചത്. ഇതിന് വേണ്ടി തമിഴ്നാട്ടിൽ പോയി 20 ദിവസത്തോളം ചെന്നൈയിലും ശശികലയുടെ നാടായ മന്നാർ ഗുഡിയിലും താമസിച്ച് വിശദമായ അന്വേഷണമാണ് നടത്തിയത്. അന്ന് ആ നാട്ടിലെ 40തോളം പേരിൽ നിന്നു വിവരങ്ങൾ അന്വേഷിച്ച ശേഷമാണ് ആ റിപ്പോർട്ട് തയ്യാറാക്കിയത്.
ജയലളിതയെ കൊല്ലാൻ തോഴി ശശികല പതിയെ കൊല്ലുന്ന വിഷം നൽകി എന്ന വിധത്തിലുള്ള സൂചന നൽകിയത് ജയലളിതയോട് അടുപ്പമുള്ള വൃത്തങ്ങൾ തന്നെയായിരുന്നു. ഇക്കൂട്ടത്തിൽ മന്ത്രിമാരും എംഎൽഎമാരും ഒക്കെയുണ്ട്. മുഖ്യമന്ത്രിയായിരുന്ന ജയലളിതയിലും വലിയ അധികാര കേന്ദ്രമായി ശശികല മാറുന്ന വിധത്തിൽ ചില ഇടപെടൽ നടത്തിയപ്പോഴായിരുന്നു പുറത്താക്കലും ആ വിവരം മാദ്ധ്യമങ്ങൾക്ക് ലഭിക്കുന്നതും. എന്നാൽ, പുറത്താക്കിയ ശേഷം മുപ്പത് ദിവസങ്ങൾക്ക് ശേഷം ശശികലയെ തിരിച്ചെടുക്കുകയും ചെയ്തു. തുടർന്ന് മരിക്കും വരെ അവർ ജയക്കൊപ്പം ഉണ്ടായിരുന്നു താനും.
അന്ന് തെഹൽക്കയിൽ എഴുതിയ വാർത്തയുടെ ചുവടുപിടിച്ചാണ് മന്നാർ ഗുഡി മാഫിയയുടെ കഥ മറ്റ് മാദ്ധ്യമങ്ങളിലെല്ലാം പ്രസിദ്ധീകരിക്കുന്നതും. പതിയെ കൊല്ലുന്ന വിഷം ഭക്ഷണത്തിൽ കലർത്തി നൽകി ശശികല ജയലളിതയെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്നായിരുന്നു തെഹൽക്ക പ്രസിദ്ധീകരിച്ച റിപ്പോർട്ട്. ലെഡ് ചേർത്ത പഴങ്ങളിലൂടെയാണ് വിഷം ജയലളിതയ്ക്ക് ശശികല നൽകിയതെന്നുമാണ് തനിക്ക് ജയയുടെ അടുത്ത കേന്ദ്രങ്ങളിൽ നിന്നും ലഭിച്ച വിവരം. ജയ ഭരണത്തിൽ ശശികലയുടെ കൈകടത്തൽ എത്രത്തോളമുണ്ട് എന്ന് വ്യക്തമാക്കുന്നതായിരുന്നു താൻ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തൽ. ജയയുടെ ചുറ്റും ശശികല തന്റെ അടുപ്പക്കാരെ വിന്യസിച്ചിരുന്നു. ജയയുടെ കോപത്തിന് ഇരയായി ശശികല പുറത്താകുമ്പോൾ ഇവരും പടിക്കു പുറത്തായി. മോണോറെയിൽ പദ്ധതിയുടെ കരാർ ഒരു സിംഗപ്പൂർ ആസ്ഥാനമായ കമ്പനിക്ക് നൽകണമെന്നതായിരുന്നു ജയലളിതയുടെ താൽപര്യം. എന്നാൽ, ശശികല ഇടപെട്ട് മറ്റൊരു കമ്പനിയുമായി ചർച്ചകൾ നടത്തിയതാണ് ജയയെ ചൊടിപ്പിച്ചത്. തർക്കങ്ങളെ തുടർന്ന് അവരെ പുറത്താക്കുകയായിരുന്നു.
ഇരുവരും തമ്മിലുള്ള ഉരസലിന് പിന്നാലെ ജയലളിതക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ മൊഴി മാറ്റുന്നതിനെ പറ്റിയും ശശികല ആലോചിച്ചിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് പിണക്കം മാറ്റിവച്ച് ശശികലയെ ജയലളിത തിരിച്ച് വിളിച്ചതെന്നാണ് കരുതുന്നത്. ജയലളിതയുടെ ശരീരത്തിൽ ലെഡിന്റെ അളവ് കൂടുതലായിരുന്നു. ആശുപത്രിയിൽ നടത്തിയ പതിവ് രക്തപരിശോധനയിൽ ആണ് ഇക്കാര്യം കണ്ടെത്തിയതും. ഈ വാർത്തയിൽ താൻ പൂർണമായും വിശ്വസിക്കാൻ കാരണം തനിക്കെതിരായി വരുന്ന ചെറിയ വാർത്തകളെ പോലവും അസഹിഷ്ണുതയോടെ കണ്ട് പ്രതികരിക്കുന്ന ജയയുടെ ഭാഗത്തു നിന്നും ഇതിൽ യാതൊരു പ്രതികരണവും ഉണ്ടായില്ല എന്നതു തന്നെയാണ്.
കോടനാട് എസ്റ്റേറ്റിൽ കാവൽ നിന്ന പൊലീസുകാരന് പാമ്പുകടിയേറ്റ വാർത്ത പ്രസിദ്ധീകരിച്ച പത്രത്തിനെതിരെ ജയ പ്രതികരിച്ചത് എങ്ങനെയാണെന്ന് എല്ലാവർക്കും അറിയവുന്നതാണ്. പൊലീസിനെ ഉപയോഗിച്ച് പത്രഓഫീസ് റെയ്ഡ് ചെയ്യിക്കുക വരെയുണ്ടായി. അങ്ങനെയുള്ളപ്പോൾ ഗുരുതരമായ ആരോപണങ്ങളുള്ള വാർത്ത പുറത്തുവിട്ടപ്പോൾ ജയ രൂക്ഷമായി പ്രതികരിക്കേണ്ടതല്ലേ. അങ്ങനെ ഉണ്ടായില്ലെന്നത് തന്നെയാണ് ഈ വാർത്ത കൊള്ളേണ്ടിടത്തുകൊണ്ടുവെന്നതിന്റെ സൂചന. എന്നാൽ, ജയയുടെ മരണവുമായി അതിന് ഇപ്പോൾ ബന്ധമുണ്ടെന്ന് തീർത്തുപറയാൻ ഒരു മാദ്ധ്യമപ്രവർത്തകൻ എന്ന വിധത്തിൽ തന്റെ കൈയിൽ തെളിവുകൾ ഇപ്പോഴില്ല.- ജീമോൻ പറയുന്നു.
പൊയസ് ഗാർഡനിൽ മന്നാർഗുഡിയിൽനിന്ന് 40 പരിചാരകർ ഉണ്ടായിരുന്നു. ഇവിടുത്തെ പരിചാരകരെല്ലാം ശശികലയുടെ ആൾക്കാരാണ്. ജയലളിതയ്ക്ക് എന്തായിരുന്നു അസുഖമെന്നത് ഇനിയും ആരും അറിഞ്ഞിട്ടില്ല. ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയുന്നത് ചുരുക്കം ചില ആൾക്കാർക്കാണ്. ഇക്കൂട്ടത്തിൽ ശശികലയും അപ്പോളോ ആശുപത്രി ഡയറക്ടറും ഉൾപ്പെടും. ഇന്ത്യൻ പ്രധാനമന്ത്രിക്ക് പോലും ഇതേക്കുറിച്ച് വ്യക്തമായ അറിവുണ്ടോ എന്നത് സംശയമാണ്.
ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രസക്തമായത് എഐഎഡിഎംകെയെ നയിക്കാൻ ആര് വരും എന്നതാണ്. ശശികല തന്നെ മുഖ്യമന്ത്രിയാകാൻ ശ്രമിക്കുമെന്നത് തീർച്ചയാണ്. മന്നാർഗുഡി മാഫിയ ഇനിയും സജീവമാകും. അധികാരത്തിന്റെ രുചി അറിഞ്ഞു വളർന്ന ശശികല പനീർശെൽവത്തെ മുന്നിൽ നിർത്താൻ ശ്രമിക്കില്ലെന്നാണ് ലഭിക്കുന്ന സൂചന. തമിഴ്നാട്ടുകാരുടെ ചിന്നമ്മയായി അവർ വളരുമെന്നു തന്നെയാണ് അറിയുന്നത്. എന്നാൽ, അത് അത്ര എളുപ്പം നടക്കില്ലെന്നാണ് തന്റെ നിരീക്ഷണമെന്നും ജീമോൻ ജേക്കബ് പറയുന്നു. 24 എംഎൽഎമാർ കളം മാറിയാൽ തമിഴ്നാട് ഭരണം വീഴും. ശശികല മുഖ്യമന്ത്രായാകാൻ ശ്രമിച്ചാൽ ഒരുപക്ഷേ അങ്ങനെ സംഭവിച്ചേക്കാം. എന്നാൽ, ഒരു ഇടക്കാല തെരഞ്ഞെടുപ്പോ രാഷ്ടപതി ഭരണമോ ആയിരിക്കും ഡിഎംകെ ഇപ്പോൾ ലക്ഷ്യമിടുന്നത്.
ജയയുടെ കോടിക്കണക്കിന് വരുന്ന സ്വത്തുകൾ ശശികലയ്ക്ക് ലഭിക്കുമോ എന്ന കാര്യവും ഇപ്പോൾ ഉറപ്പിക്കാൻ സാധിക്കില്ലെന്നാണ് ജീമോൻ പറയുന്നത്. എംജിആർ മരിക്കുമ്പോൾ ഒസ്യത്ത് എഴുതിവച്ചിട്ടു കൂടി അതുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഇപ്പോഴും കോടതി കയറുകയാണ്. ജയലളിത ഒസ്യത്ത് എഴുതി വച്ചിട്ടുണ്ടോ എന്ന കാര്യം ഇനിയും അറിവായിട്ടില്ല. ആ സാഹചര്യത്തിൽ ഇനി തന്റെ പേരിൽ എഴുതി നൽകിയെന്ന് ശശികല അവകാശപ്പെട്ടാലും അതിനെ നിയമപരമായി മറ്റുള്ളവർക്ക് ചോദ്യം ചെയ്യാം. അതുകൊണ്ട് കോടിനു കോടിയുടെ സ്വത്തുകളെ കുറിച്ചുള്ള തർക്കം കോടതി കയറുമെന്നതു് ഉറപ്പാണെന്നും ജീമോൻ ജേക്കബ് അഭിപ്രായപ്പെടുന്നു.
തെഹൽക്കയിൽ നിന്നും രാജിവച്ച ശേഷം ജീമോൻ ജേക്കബ് ഇപ്പോൾ ഇന്ത്യാ ടുഡേയിൽ അസോസിയേറ്റ് എഡിറ്ററായി ജോലി ചെയ്യുകയാണ്. ദ്രാവിഡ രാഷ്ട്രീയവുമായി ബന്ധപ്പെട്ട മികച്ച റിപ്പോർട്ടുകൾ ജീമോൻ ജേക്കബ് പുറത്തു കൊണ്ടുവന്നിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- മുത്തൂറ്റിലെ കൊള്ളയിൽ ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചത് 22കാരനായ കോളേജ് വിദ്യാർത്ഥി; റൂട്ട് മാപ്പടക്കം തയ്യാറാക്കി 15 മിനുട്ടിനുള്ളിൽ ഓപ്പറേഷൻ; ഝാർഖണ്ഡിലേക്ക് പാഞ്ഞ സംഘത്തെ കുടുക്കിയത് ബാഗിലെ ജിപിഎസ് സംവിധാനം; ടോൾ പ്ലാസയിൽ നിന്നും വാഹന നമ്പറുകൾ കണ്ടെത്തി; ഹോളിവുഡ് സിനിമകളെ വെല്ലുന്ന പ്ലാനിങ് പൊളിച്ചത് പൊലീസിന്റെ വൈദഗ്ധ്യം
- ഭാര്യ പിണങ്ങി വാട്സ് ആപ്പ് കൂട്ടായ്മയിലെ അംഗത്തിനൊപ്പം പോകാൻ കാരണം താനുമായി വഴക്കിട്ടത്; എന്റെ കുഞ്ഞിന് മുലപ്പാൽ കിട്ടിയിട്ടും ദിവസങ്ങളായി; തിരികെ വന്നാൽ ഇരുകൈയും നീട്ടി സ്വീകരിക്കും; അൻസിയുടെ ഭർത്താവിന് പറയാനുള്ളത്
- 424 പവനും 2.97 കോടി രൂപയും ഭാര്യയ്ക്ക് തിരിച്ചുനൽക്കണം! ചെലവിന് പ്രതിമാസം 70,000 രൂപയും നൽകണം; ഭർത്താവിന്റെ വിദ്യാഭ്യാസ ചെലവിനും വീടു വാങ്ങാനും വാഹനം വാങ്ങാനുള്ള പണവുമെല്ലാം നൽകിയത് പെൺവീട്ടുകാർ; ഇരിങ്ങാലക്കുട കുടുംബകോടതിയിലെ വിധി കേരളം ശ്രദ്ധിക്കുന്നത് 'പണത്തൂക്കം' കൊണ്ട്
- ഷഹാനയെ കാട്ടാന ചവിട്ടിയത് നെഞ്ചിൽ; തലയുടെ പിൻഭാഗത്തും ശരീരത്തിന്റെ പലഭാഗത്തും ചതവുകൾ; ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്കെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ഷഹാനയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി വീട്ടുകാർക്ക് വിട്ടുകൊടുത്തു
- 'അർഹതയില്ലാത്തവർ അങ്ങോട്ട് മാറി നിൽക്ക്'; 'ഇവിടെ ഏട്ടൻ കാണിക്കും മരിക്കുന്നത് എങ്ങനെ എന്ന്'; ഫേസ്ബുക്കിൽ പോസ്റ്റിട്ട് പ്രവാസി മലയാളി ജെസിബി കൈയിൽ തൂങ്ങി മരിച്ചതിന്റെ ഞെട്ടലിൽ ഒമാനിലെ സുഹൃത്തുക്കൾ; മൃതദേഹം നാട്ടിലെത്തിക്കും
- രണ്ടു പതിറ്റാണ്ടിനപ്പുറം ദീർഘ വീക്ഷണത്തോടെ പ്രമോദ് കുമാർ എടുത്ത തീരുമാനം ശരിയായി; ഒരു കടയിൽ സാധനം എടുത്തു കൊടുക്കാൻ നിൽക്കുന്ന ആളുടെ ചുരുങ്ങിയ വരുമാനം കൊണ്ടാണെങ്കിലും കുട്ടികളെ നന്നായി പഠിപ്പിക്കാൻ കഴിയുന്നു; കുടിയേറ്റക്കാരുടെ വിദ്യാഭ്യാസ ലക്ഷ്യങ്ങളെ കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു
- ജയിലിൽ കഴിയവേ മറ്റു തടവുകാർ പോലും ഞാൻ കുറ്റം ചെയ്തെന്ന് വിശ്വസിച്ചില്ല; ഉമ്മച്ചിയെ ജയിലിൽ കേറ്റുമെന്ന് ഇളയ മകനെ ഭീഷണിപ്പെടുത്തിയിരുന്നു; എന്റെ മകൻ പരാതി കൊടുത്തത് ഭർത്താവിന്റെ പ്രേരണയാലും ഭീഷണിയിലും; സ്ത്രീധനത്തിന്റെ പേരിലും തന്നെയും കുഞ്ഞുങ്ങളെയും മർദ്ദിക്കുമായിരുന്നു; കടയ്ക്കാവൂരിലെ ആ മാതാവ് മറുനാടനിൽ എത്തി പറഞ്ഞത്
- സമൂഹമാധ്യമങ്ങളിൽ ആരുടെയെങ്കിലും സുന്ദരമായ മുഖം വരുന്നുണ്ടെങ്കിൽ അവരെ കാത്തിരിക്കുന്നത് നിരാശയാണെന്ന് കെ.പി.എ മജീദ്; ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പറയാതെ പറഞ്ഞത് ഫാത്തിമ തഹ്ലിയയെ; എം.എസ്.എഫ് നേതാവിനെ സ്ഥാനാർത്ഥിയാക്കുന്നതിൽ വനിതാലീഗിന് പുറമെ മുതിർന്ന നേതാക്കൾക്കും താൽപര്യമില്ല
- കഴിഞ്ഞ തവണ തുണച്ച തുറുപ്പ് ചീട്ട് കളത്തിലിറക്കി പിണറായി; സോളാറിൽ സിബിഐ എത്തുന്നതോടെ ദീർഘകാല ഗുണഭോക്താക്കൾ തങ്ങളെന്നുറച്ച് ബിജെപി; ഭസ്മാസുരന് വരം കൊടുത്തത് പോലെയാകുമെന്ന മുന്നറിയിപ്പ് സിപിഎമ്മിൽ നിന്നുതന്നെ; കേരള രാഷ്ട്രീയത്തിന്റെ ഗതിമാറ്റത്തിന് സോളാർ ലൈംഗിക പീഡനക്കേസ് കാരണമാകുമെന്ന ചർച്ചകൾ സജീവം
- കേസ് സിബിഐയ്ക്ക് വിടുന്നത് കേന്ദ്രം ഭരിക്കുന്ന കക്ഷിയുമായുള്ള ചങ്ങാത്തം കൂടൽ; ചെയ്യാത്ത തെറ്റുകളെ ഞങ്ങളെന്തിന് ഭയക്കണമെന്നും ഉമ്മൻ ചാണ്ടി; ജനങ്ങൾ എല്ലാം കാണുന്നും അറിയുന്നുമുണ്ട്; ജനങ്ങളെ കബളിപ്പിക്കാൻ സാധിക്കില്ല; സോളാർ പീഡന കേസിൽ ഏതന്വേഷണവും നേരിടാൻ തയ്യാറാണെന്നും മുൻ മുഖ്യമന്ത്രി
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- പത്തനംതിട്ട സ്വദേശി ഒമാനിൽ തൂങ്ങി മരിച്ചു; കോന്നി സ്വദേശി പ്രശാന്ത് തമ്പി ആത്മഹത്യ ചെയ്തത് മരിക്കാൻ പോകുന്നു എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം ജെസിബി കൈ ഉയർത്തി തൂങ്ങി
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- 424 പവനും 2.97 കോടി രൂപയും ഭാര്യയ്ക്ക് തിരിച്ചുനൽക്കണം! ചെലവിന് പ്രതിമാസം 70,000 രൂപയും നൽകണം; ഭർത്താവിന്റെ വിദ്യാഭ്യാസ ചെലവിനും വീടു വാങ്ങാനും വാഹനം വാങ്ങാനുള്ള പണവുമെല്ലാം നൽകിയത് പെൺവീട്ടുകാർ; ഇരിങ്ങാലക്കുട കുടുംബകോടതിയിലെ വിധി കേരളം ശ്രദ്ധിക്കുന്നത് 'പണത്തൂക്കം' കൊണ്ട്
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- വീടുതരാം.. ടിവിയും ഫ്രിഡ്ജും വാങ്ങിത്തരാം..ഷാർജയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം; എൻജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം തിരികെ വീട്ടിലെത്തിക്കാമെന്നും ഫോണിൽ; കർണ്ണാടക സകലേഷ്പുരത്ത് യുവതിയുടെ വീട്ടിലെത്തിയ ഷാർജ കെഎംസിസി വൈസ് പ്രസിഡന്റിന് യുവാക്കളുടെ ക്രൂരമർദ്ദനം; വീഡിയോ വൈറൽ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്