Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202323Thursday

അവർ കവിളിൽ ചുംബിച്ച് ഗ്രീറ്റ് ചെയ്യും; കത്തിയും മുള്ളും ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്നതിനാൽ കൈ കഴുകേണ്ടി വരുന്നില്ല; മലയാളിയെപ്പോലെയല്ല, പബ്ബുകളും നൈറ്റ് ക്ലബുകളുമൊക്കെയായി ജീവിതം ആസ്വദിക്കുന്ന ഒരു ജനതയാണ് യൂറോപ്പിലുള്ളവർ; ഇതെല്ലാം രോഗവ്യാപനം കൂട്ടി; അമേരിക്ക ലോക്ഡൗൺ ചെയതാൽ ലോകം ലോക്ഡൗണാവും; നമുക്ക് ഫേസ്‌ബുക്കും വാട്സാപ്പുമൊക്കെ കിട്ടുന്നത് അവർ അടച്ചിടാത്തതിനാൽ; ലോകസഞ്ചാരി സന്തോഷ് ജോർജ് കുളങ്ങരയുടെ കോവിഡ് വിലയിരുത്തൽ ഇങ്ങനെ

അവർ കവിളിൽ ചുംബിച്ച് ഗ്രീറ്റ് ചെയ്യും; കത്തിയും മുള്ളും ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്നതിനാൽ കൈ കഴുകേണ്ടി വരുന്നില്ല; മലയാളിയെപ്പോലെയല്ല, പബ്ബുകളും നൈറ്റ് ക്ലബുകളുമൊക്കെയായി ജീവിതം ആസ്വദിക്കുന്ന ഒരു ജനതയാണ് യൂറോപ്പിലുള്ളവർ; ഇതെല്ലാം രോഗവ്യാപനം കൂട്ടി; അമേരിക്ക ലോക്ഡൗൺ ചെയതാൽ ലോകം ലോക്ഡൗണാവും; നമുക്ക് ഫേസ്‌ബുക്കും വാട്സാപ്പുമൊക്കെ കിട്ടുന്നത് അവർ അടച്ചിടാത്തതിനാൽ; ലോകസഞ്ചാരി സന്തോഷ് ജോർജ് കുളങ്ങരയുടെ കോവിഡ് വിലയിരുത്തൽ ഇങ്ങനെ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: ലോകം കണ്ട അപൂർവം മലയാളികളിൽ ഒരാളാണ് നിരന്തര യാത്രികനായ സന്തോഷ് ജോർജ് കുളങ്ങര. ആധുനിക കാലത്തെ എസ്‌കെ പൊറ്റക്കാട്. യൂറോപ്പും അമേരിക്കയും ആഫ്രിക്കയുമുൾപ്പെടെയുള്ള നിരവധി രാജ്യങ്ങളിൽ ഏകനായി തന്റെ ക്യാമറയുമായി സഞ്ചരിച്ച ഇദ്ദേഹം ഇന്ന് ആ രാജ്യങ്ങളിൽ പലതിലും കോവിഡ് വൈറസ് മരണ താണ്ഡവമാടുന്നത് വേദനയോടെയാണ് കാണുന്നത്. യൂറോപ്പിനും അമേരിക്കക്കും സത്യത്തിൽ എന്താണ പറ്റിയത്? എന്താണ് വൈറസ് വ്യാപനം ഇത്രവേഗത്തിൽ ആക്കിയത്. ഈ മഹാമാരിയിൽനിന്നുള്ള അതിജീവനം എങ്ങനെയായിരിക്കും.- സന്തോഷ് ജോർജ് കുളങ്ങര മറുനാടൻ മലയാളിയുമായി സംവദിക്കുന്നു.

വൈറസ് വ്യാപിച്ചതൊക്കെയും ചൈനയുമായി നേരിട്ട് ബന്ധമുള്ള നഗരങ്ങളിൽ

ചൈനയുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടുകിടക്കുന്ന രാജ്യങ്ങളിലാണ് കോവിഡ്-19 കൂടുതൽ ബാധിച്ചിട്ടുള്ളതെന്നാണ്് വിവിധ രാജ്യങ്ങളിലെ വിദഗ്ധരും ഗവേഷകരുമായി നടത്തിയ ആശയവിനിമയത്തിൽ നിന്ന് മനസ്സിലായിട്ടുള്ളത്. രോഗം ഏറ്റവും ശക്തമായി തുടരുന്ന അമേരിക്കയിലെ ന്യയോർക്കിൽനിന്ന് ചൈനയിലെ വുഹാനിലേക്ക് ദിവസവും നിരവധി വിമാന സർവീസുകൾ ഉണ്ട്. ന്യൂയോർക്കിലെ ജോൺ എസ് കെന്നഡി വിമാനത്താവളം വഴി ഒരു വർഷം ശാരാശരി 6 കോടി സഞ്ചാരികൾ കടന്നുപോകുന്നുണ്ട്. കേരളത്തിൻെ ജനസംഖ്യയുടെ ഇരട്ടി. ചൈനയുമായി ന്യയോർക്കിന് സമ്പർക്കം വളരെ കൂടുതലാണ്. അമേരിക്കയുടെ കോവിഡ് ഹോട്ട് സ്പോട്ട് ന്യയോർക്ക് ആവാൻ മറ്റുകാരണങ്ങൾ വേണ്ട്.

അമേരിക്കയിലെ കാർ വ്യവസായത്തിൻെ സിരാകേന്ദ്രമായ ഡിട്രോയിറ്റ് കോവിഡ് രോഗികളുടെ എണ്ണത്തിൽ യുഎസിൽ മൂന്നാംസ്ഥാനത്താണ്. ഇവിടെനിന്ന് നേരിട്ട് വുഹാനിലേക്ക് ദിവസവും എട്ടുപത്ത് വിമാനങ്ങൾ ഉണ്ട്. കാരണം വുഹാനിലാണ് കാർ വ്യവസായത്തിന്റെ ആക്സസറീസ് ഉള്ളത്. ഇങ്ങനെ കൃത്യമായി ചൈനയുമായി വ്യാപാര വാണിജ്യബന്ധങ്ങൾ ഉള്ള നഗരങ്ങളാണ് വളരെയധികം ബാധിച്ചത്. വുഹാൻ ചൈനയിലെ വ്യാവസായിക നഗരങ്ങളിൽ ഒന്നാണ്. അതുകൊണ്ട് തന്നെ വികസിത രാജ്യങ്ങളിൽ നിന്നും ഇവിടേക്കും തിരിച്ചും ദിനംപ്രതി ആയിരങ്ങളാണ് എത്തുന്നത്. ഇത് രോഗം പടരുന്നതിന് പ്രധാന കാരണമായി.ചൈനയുമായി കാര്യമായ ബന്ധമില്ലാത്ത ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും മധ്യേഷ്യൻ രാജ്യങ്ങളിലും പൊതുവെ രോഗബാധ കുറവാണെന്നാണ് പുറത്തുവന്നിട്ടുള്ള കണക്കുകൾ വ്യക്തമാക്കുന്നത്.

മധ്യേഷ്യൻ രാജ്യങ്ങളായ കിർഗിസഥാൻ, കസാക്കിസ്ഥാൻ , ആഫ്രിക്കൻ രാജ്യങ്ങളായ ഉഗാണ്ട എത്യോപ്യ ടാൻസാനിയ തുടങ്ങിയ എന്നിവയൊക്കെ കോവിഡ് വ്യാപനം കുറവാണ്. കാരണം അവർ അത്രക്ക് പുറംലോകവുമായി സമ്പർക്കത്തിലില്ല. പൊതുവെ വികസ്വര രാജ്യങ്ങളിൽ കോവിഡിന്റെ വ്യാപനം കുറവാകുന്നതും ഇതേ കാരണത്താലാണ്. ഈയിടെ മെക്സിക്കോയിൽപോയപ്പോൾ അവർ കൊറോണയെക്കുറിച്ച് കേട്ടിട്ടുപോലുമില്ലാത്ത രീതിയിലാണ് പ്രതികരിച്ചത്. അമേരിക്കയുമായി അതിർത്തിയുള്ള ട്രംപ് വേലികെട്ടണമെന്ന് പറഞ്ഞ പ്രദേശമാണിത്. അവികിസ രാജ്യങ്ങഴിൽ പുറംലോകവുമായ കോണ്ടാക്റ്റ് കുറവാണ്. അവിടെ കോവിഡിന്റെ വ്യാപനവും കുറവാണെന്ന് കാണാം.

കൈ കഴുകേണ്ടി വരാത്തത് ഇറ്റലിക്കാർക്ക് വിനയായി

ലോക ടൂറിസത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നാണ് ഇറ്റലി. അതുകൊണ്ടുതന്നെ അവിടേക്ക് ചൈനാക്കാർ അടക്കം ആയിരക്കണക്കിന് പേരാണ് ഓരോ ദിവസവും എത്തുന്നത്. ഇറ്റലിയിൽ റോമിനേക്കാൾ പ്രധാനപ്പെട്ടതാണ് വാണിജ്യ നഗരാണ് മിലാൻ. ഇവർക്കും ചൈനയുമായി വ്യാപാര വാണിജ്യ ബന്ധങ്ങൾ ഉണ്ട്. പിന്നെ ഇന്ത്യാക്കാരുമായൊക്കെ വെച്ചുനോക്കുമ്പോൾ ജീവിത ശൈലിയിലെ വ്യത്യാസം ഇറ്റലി അടക്കമുള്ള പാശ്ചാത്യർക്ക് വൈറസ് വ്യാപനത്തിൽ പ്രശ്നമായിട്ടുണ്ട്. ഒത്തുചേരലുകളും വിനോദങ്ങളും ബാറുകളും പബ്ബുകളും നൈറ്റ് ക്ലബുകളുമൊക്കെയായി ജീവിതം ആസ്വദിക്കുന്ന ഒരു ജനതയാണ് അവർ. എന്നാൽ ഇറ്റലിയിൽ തന്നെ ജീവിക്കുന്ന ഒരു മലയാളി അവൻ ജോലി കഴിഞ്ഞാൽ നേരെ വീട്ടിലേക്കോ ഫളാറ്റിലോക്കോ ആണ് മടങ്ങുക. കുടംബത്തോടൊപ്പം മലയാളം ടീവി വാർത്തകൾ കണ്ടിരുന്ന് പിറ്റേന്ന് ഓഫീസിൽ പോവുകയാണ് അവന്റ രീതി. എന്നാൽ ഇറ്റലിക്കാർ അങ്ങനെയല്ല. ജോലി കഴിഞ്ഞാൽ ഉടൻ അവിടെ ആഘോഷങ്ങളും ഒത്തുചേരലുകളുമായി. ജനങ്ങൾ തിങ്ങിനിറയുന്ന തെരുവുകളും മറ്റുമായുള്ള സോഷ്യൽ ഗാദറിങ്ങ് ഇവർക്ക് ഒഴിച്ച് കൂടാൻ കഴിയില്ല. കൊറോണ പടരാൻ ഇതും ഒരു കാരണമായി.

സാംസ്കാരിക വ്യത്യാസം ജീവിത രീതിയും രോഗവ്യാപനത്തിന് ഇടയാക്കിയിട്ടുണ്ട്. കവളിൽ ചുംബിച്ച് ഗ്രീറ്റ് ചെയ്യുന്ന രീതിയാണ് അവരുടേത്. നോക്കുക കൈകൊടുക്കുന്നതുുപാലും അപകടമായ സമയത്താണ് കവിളുകൾ ചേർത്തുവെച്ച് അഭിവാദ്യം. അതുപോലെ തന്നെ കത്തിയും മുള്ളും ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്നതിനാൽ അവർക്ക് കൈ കെഴുകേണ്ടി വരുന്നില്ല. നമ്മളുടേത് അങ്ങനെയല്ല. നമ്മുടെ ഭക്ഷണരീതി മൂലം നമുക്ക് നിരവധി തവണ ദിവസത്തിൽ കൈ കഴുകേണ്ടി വരും. ഇതും രോഗവ്യാപനത്തിൽ നിർണ്ണായകമാണ്.- സന്തോഷ് ജോർജ് കുളങ്ങര ചൂണ്ടിക്കാട്ടി.

എന്തുകൊണ്ട് അമേരിക്ക ലോക് ഡൗൺ ചെയ്യുന്നില്ല?

കോവിഡ് വ്യാപനം അപകടമായ നിലയിലേക്ക് പോകുയാണെന്് സൂചനവന്നപ്പോൾ തന്നെ നാം ലോക്ഡൗൺ ചെയ്തു. അത്് കോവിഡ് വ്യാപനം തടയാൻ നമുക്ക ശരിക്കും ഗുണം ചെയ്തു. എന്നാൽ അമേരിക്ക അങ്ങനെ ലോക്ഡൗൺ ്െചയ്യാൻ കഴിയില്ല എന്നതാണ് വാസ്തവം. വാണിജ്യരംഗത്ത്് ആഗോളതലത്തിൽ ഒന്നാം സ്ഥാനത്തിനായി മത്സരിക്കുന്ന രാജ്യങ്ങളാണ് ചൈനയും അമേരിക്കയും. ഒന്നാസ്ഥാനത്തിനുവേണ്ടി നൂറുമീറ്റർ മൽസരത്തിൽ ഓടുന്ന രണ്ടുപേർ. അവരിൽ ഒരാൾ വീണുപോയാൻ അപരൻ അടിച്ചുകയറും. ശക്തമായ വാണിജ്യയുദ്ധമാണ് അമേരിക്കയും ചൈനയും തമ്മിൽ നടക്കുന്നത്. നമുക്ക് പൊളിറ്റിക്കലോ റീജിനൽ ആയ യുദ്ധങ്ങൾ ആണ് അറിയാവുന്നത്. പുതിയ ടെക്ക്നോളജി പുതിയ പ്രോഡക്റ്റ്. അതിലാണ് അവരുടെ മത്സരം. ചൈന റിക്കവർ ചെയ്തുവന്ന സമയത്ത് അമേരിക്ക അടച്ചിട്ടാൽ അവർ പിൻതള്ളപ്പെടും.

അമേരിക്ക ലോക് ഡൗൺ ചെയ്യാത്തിന് പ്രധാന കാരണം ഈ രംഗത്തുള്ള മത്സരത്തിൽ പിന്നോട്ട് പോകാതിരിക്കുന്നതിന് വേണ്ടിയാണെന്നതാണ് പരക്കെ അംഗീകരി്ക്കപ്പെട്ടിട്ടുള്ള വസ്തുത. ഫേസ് ബുക്ക്,വാട്‌സാപ്പ്, യൂട്യൂബ്, ഗൂഗിൾ തുടങ്ങി ലോക വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ആപ്ലിക്കേഷനുകളുടെയെല്ലാം ആസ്ഥാനം അമേരിക്കയാണ്. നമുക്ക് ഇതെല്ലാം കിട്ടുന്നത് അമേരിക്ക അടച്ചിടാത്തതിനാലാണ്. ആപ്പിൾ, മൈക്രോസോഫ്റ്റ്്, ജനറൽ മോട്ടോർസ്, എയർലൈനുകൾ നിർമ്മിക്കുന്ന കമ്പനികൾ. അങ്ങനെ എണ്ണിയാൽ തീരാത്ത നൂറായിരം കമ്പനികൾ. അവരാണ് ലോകം നിയന്ത്രിക്കുന്നത്.

കാർ വാങ്ങുന്നതു പോലല്ല വിമാനം വാങ്ങുന്ത്. അതിന്റെ സിസ്റ്റം ഓട്ടോമേറ്റഡ് ആണ്. എത്രയോ ആയിരം വിമാനങ്ങളുടെ സിസ്റ്റം അപ്ഡേഷൻ അമേരിക്കയിലാണ്. യുഎസ് ഒരു നിമിഷം അടച്ചിട്ടാൽ അവയൊക്കെ താറുമാറാവും. ഓൺലൈൻ ചികത്സാ സംവിധാനങ്ങളുടെ കാര്യത്തിലും അമേരിക്കൻ വിവര -സാങ്കേതിക വിദ്യയുടെ ഉപയോഗം ഒഴിച്ചുകൂടാനാവാത്തതാണ്. എത്രയോ ഓപ്പറേഷൻ തീയേറ്റിൽ നടക്കുന്ന അപ്ഡേഷനുകളുടെ ഹെഡ് ഓഫസാണ്് ഈ രാജ്യം.

അതായത് നമ്മൾ അടിച്ചിട്ടപ്പോലെ അവിടം അടച്ചിടാനാവില്ല. അങ്ങനെ ചെയ്താൽ രാജ്യം മാത്രമല്ല ലോകം പോലും അടച്ചിട്ട അവസ്ഥയാവും. നമ്മൾ അങ്ങ് ഓഫാക്കിയപോലെ അമേരിക്ക ഓഫാക്കാൻ കഴിയില്ല. എന്നാൽ അവർ പാർഷ്യൽ ലോക്ഡൗൺ നടപ്പാക്കുന്നുണ്ട്. അത്യാവശ്യ സേവനങ്ങൾ ഒഴിച്ചുള്ളയെല്ലാം മാറ്റിവെക്കുന്നുണ്ട്. വീട്ടിലുരുന്നാണ് ഭൂരിഭാഗവും ജോലിചെയ്യുന്നത്.

അതുപോലെ തന്നെ കൊറോണ പടർത്തിയെന്നൊരോപിച്ച് ചൈനയെ ബഹിഷ്‌ക്കരിക്കണം എന്നൊക്കെ പലരും പറയുന്നുണ്ട്. ചൈനീസ് ഉൽപ്പനങ്ങൾ ബഹിഷ്‌ക്കരിച്ചാൽ ഇന്ത്യ നിശ്ചമാവും. നമ്മുടെ ദൈനം ദിന പ്രവർത്തനങ്ങൾ പോലും നടക്കില്ല.മൊബൈൽഫോൺ, കമ്പ്യൂട്ടർ, കാറിന്റെ സപെയർപാട്സ്തൊട്ട് മേശയും കേസരയും പോലും ഇപ്പോൾ ചൈനയിൽനിന്നാണ് വരുന്നത്. - സന്തോഷ് ജോർജ് കുളങ്ങര ചൂണ്ടിക്കാട്ടി.ഇപ്പോഴുള്ള തിരിച്ചടി അധികകാലം തുടരില്ലെന്നും വൈകാതെ ലോകം കോവിഡിനെ അതിജീവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

( തുടരും).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP