'ക്രിക്കറ്റ് കളിക്കാനിറങ്ങിയാൽ പിച്ചിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, കിട്ടിയ പിച്ചിൽ നല്ലതുപോലെ കളിക്കുക'; കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിൽ അടക്കം പോരായ്മകൾ; തിരഞ്ഞെടുപ്പ് നിഷ്പക്ഷമാവുമെന്ന് ഇപ്പോഴും വിശ്വസിക്കുന്നു; ഖാർഗെയെ ഔദ്യോഗിക സ്ഥാനാർത്ഥിയായി ചിത്രീകരിക്കുന്നവർ പാർട്ടി അദ്ധ്യക്ഷയെ വിശ്വാസത്തിലെടുക്കാത്തവർ; ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണം കള്ളം; എതിർപ്പുകളെ കുറിച്ച് തുറന്നടിച്ച് തരൂർ

മറുനാടൻ മലയാളി ബ്യൂറോ
രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്രക്ക് ലഭിക്കുന്നതിലും ഇരട്ടി മാധ്യമശ്രദ്ധയാണ് ഇന്ന് കോൺഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരുപക്ഷേ ഒരുവശത്ത് മാധ്യമശ്രദ്ധ നേടുന്നതിൽ തന്റേതായ ശൈലിയുള്ള ശശി തരൂരിനെ പോലെയൊരാൾ അല്ലായിരുന്നെങ്കിൽ ഈ തിരഞ്ഞെടുപ്പ് ഇത്രകണ്ട് ശ്രദ്ധിക്കപ്പെടുമായിരുന്നോ എന്നത് ചിന്തിക്കേണ്ട കാര്യമാണ്. വിശ്വപൗരന്റെ മേലങ്കിക്കപ്പുറം അയാളിറങ്ങുന്നത് ജരാനരകൾ ബാധിച്ചൊരു പാർട്ടിയുടെ അധികാരകേന്ദ്രങ്ങളിൽ മാറ്റത്തിന്റെ മുഖമായി മാറുവാനാണെന്ന് തന്റെ നിലപാടുകളിലൂടെയും പ്രകടനപത്രികയിലൂടെയും ഇതിനോടകം തരൂർ വിളിച്ചുപറഞ്ഞു കഴിഞ്ഞു. എന്നിട്ടും ദഹിക്കാത്തവരുടെ എതിർപ്പുകളെ പോസിറ്റീവ് പൊളിറ്റിക്‌സിന്റെ ആശയത്തിൽ അടിയുറച്ചുനിന്നുകൊണ്ട് തരൂർ നേരിടുമ്പോൾ എതിർപ്പുകളും പിന്തുണയും അവ വരുന്ന വഴിയും മറുനാടനോട് തുറന്നുപറയുകയാണ് അദ്ദേഹം (മറുനാടനുമായുള്ള ശശി തരൂരിന്റെ അഭിമുഖം അവസാന ഭാഗം)
മത്സരിക്കാൻ തിരുവനന്തപുരത്തേക്ക്?
സ്ഥാനാർത്ഥി പ്രഖ്യാപന സമയത്ത് എവിടെയാണ് മത്സരിക്കാൻ ആഗ്രഹമെന്നു ചോദിച്ചപ്പോൾ തിരുവനന്തപുരം എന്നല്ലാതെ മറ്റൊരു ഓപ്പ്ഷൻ എനിക്ക് മുൻപിൽ ഇല്ലായിരുന്നു. അതിനൊരു കാരണം, കൂടുതലായും ഉദ്യോഗസ്ഥ സമൂഹത്തിനും നഗരനിവാസികൾക്കും കൂടുതൽ വോട്ടുകളുള്ള മണ്ഡലമാണ് തിരുവനന്തപുരം എന്നതായിരുന്നു.അവർക്കിടയിൽ എന്റെ എഴുത്തുകളിലൂടെയും യു.എന്നിലെ പ്രവർത്തനങ്ങളിലൂടെയും എളുപ്പത്തിൽ തിരിച്ചറിയപ്പെടാം എന്നതായിരുന്നു ചിന്ത. പക്ഷേ തിരഞ്ഞെടുപ്പ് സമയത്ത് വിഷു-ഈസ്റ്റർ അവധിയായതിനാൽ വോട്ട് ചെയ്യാൻ പോലും നിൽക്കാതെ കൂട്ടത്തോടെ ഉദ്യോഗസ്ഥരെല്ലാം സ്ഥലം വിട്ടു. അന്ന് തന്നെ പിന്തുണച്ചത് തിരുവനന്തപുരം മണ്ഡലത്തിലെ ഗ്രാമപ്രദേശങ്ങളിലടക്കമുള്ള സാധാരണ ജനങ്ങളായിരുന്നു.
എങ്ങനെയായിരുന്നു തിരഞ്ഞെടുപ്പ് അനുഭവം?
യൂഗോസ്ലാവ്യയിലെ യുദ്ധഭൂമിയിൽ നിൽക്കുന്നതിനേക്കാൾ റിസ്‌ക്കുള്ളതായിരുന്നു തിരഞ്ഞെടുപ്പ് രംഗം. ഉറക്കമില്ലാതെയുള്ള പ്രചാരണപ്രവർത്തനങ്ങളിലൂടെയാണ് കടന്നുപോയത്. രാത്രി 10 മണിക്ക് ശേഷം മൈക്ക് ഉപയോഗിക്കാതെയും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെന്ന് പ്രചരണം നടത്താനായിരുന്നു പാർട്ടി നിർദ്ദേശം. മലയാളം പോലും അറിയാത്ത ഒരു ന്യൂയോർക്കുകാരൻ എങ്ങനെ ജനപ്രതിനിധിയായി തിരുവനന്തപുരത്ത് പ്രവർത്തിക്കും എന്ന തരത്തിലായിരുന്നു എതിരാളികളുടെ ഭാഗത്ത് നിന്നുമുണ്ടായ പ്രചരണം. എന്നാൽ മുണ്ടുമുറുക്കിയുടുത്ത് ഒരു പാലക്കാടൻ മലയാളിയുടെ രൂപത്തിൽ ഞാൻ കേട്ടുപഠിച്ച മലയാളത്തിൽ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാൻ എനിക്കായി. മാത്രവുമല്ല സാധാരണക്കാരോട് ആവശ്യങ്ങൾ ചോദിച്ചറിയാനുള്ള മലയാളം തന്റെ കൈയിലുണ്ടെന്നും അത് ഡൽഹിയിൽ എത്തിക്കാനുള്ള ഹിന്ദിയും ഇംഗ്ലീഷും തനിക്കറിയാമെന്നും വോട്ടർമാരെ നേരിൽക്കണ്ട് ബോധ്യപ്പെടുത്താനായത് എതിരാളികളുടെ വാദത്തിന് വലിയ തിരിച്ചടിയാണ് നൽകിയത്. തുടർന്ന് വി എസ് ശിവകുമാർ രണ്ട് തവണ പരാജയപ്പെട്ട മണ്ഡലത്തിൽ നിന്നും വലിയ ഭൂരിപക്ഷത്തോടെ ഇടതുപക്ഷത്തിൽ നിന്നും സീറ്റ് പിടിച്ചെടുക്കാൻ എനിക്കായി.
എന്തുകൊണ്ട് ആ സമയത്ത് ക്യാബിനറ്റ് മന്ത്രി സ്ഥാനത്തേക്ക് പരിഗണന ലഭിച്ചില്ല?
എന്റെ പ്രവർത്തന മേഖലകളിലൂടെ സമൂഹത്തിന് ഞാൻ പരിചിതനായിരുന്നെങ്കിലും രാഷ്ട്രീയ രംഗത്ത് അന്ന് താനൊരു പുതുമുഖമായിരുന്നു. അതിനാലാവാം ഒഴിവാക്കപ്പെട്ടത്. കാര്യങ്ങൾ പഠിച്ചുവരട്ടേയെന്ന് നേതൃത്വവും കരുതിയിട്ടുണ്ടാവാം .പക്ഷേ അതൊന്നുമല്ല അക്കാലത്ത് എന്നെ ഏറ്റവും കൂടുതൽ പ്രശ്നത്തിലാക്കിയത്. പാർലമെന്റിലെത്തിയ ആദ്യ വർഷം അനുഭവിക്കേണ്ടി വന്നത് വലിയ അഗ്‌നി പരീക്ഷകളായിരുന്നു. ട്വിറ്ററടക്കമുള്ള സമൂഹമാധ്യമങ്ങളിൽ വരെ ഞാൻ പറയുന്ന ഓരോ വാക്കുകളിൽ നിന്നുപോലും വിവാദങ്ങൾ സൃഷ്ടിക്കാനായിരുന്നു പലരുടേയും ശ്രമം.
രാഷ്ട്രീയക്കാർക്കിടയിൽ ട്വിറ്റർ ഉപയോഗം ഒട്ടും തന്നെയില്ലാത്ത ആ കാലത്ത് തനിക്കെതിരെ ഉയർന്ന ക്യാറ്റിൽ ക്ലാസ് വിവാദമടക്കം അത്തരത്തിലുള്ളതായിരുന്നു. ഞാൻ മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യങ്ങളെ പലപ്പോഴും മാധ്യമങ്ങൾ വളച്ചൊടിച്ചു. നിരന്തരമുയരുന്ന വിവാദങ്ങൾക്കൊടുവിൽ അവസാന ഒരു വർഷത്തെ എന്റെ വിദേശകാര്യ സഹമന്ത്രി സ്ഥാനം രാജിവെക്കേണ്ടിയും വന്നു. അതുകൊണ്ടുണ്ടായ ഗുണം തിരക്കുകളിൽ നിന്നും ഒഴിഞ്ഞ് തിരുവനന്തപുരം മണ്ഡലത്തിൽ കൂടുതൽ സമയം കേന്ദ്രീകരിക്കാനായി എന്നതായിരുന്നു. തുടർന്നുള്ള രണ്ട് വർഷം മണ്ഡലത്തിൽ സജീവ സാന്നിധ്യമായി മാറി ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞു. നീണ്ട കാലങ്ങളായി തിരുവനന്തപുരത്തിന്റെ സ്വപ്നമായിരുന്ന കഴക്കൂട്ടം ബൈപ്പാസിന്റെ പണി തുടങ്ങാനായതും ആ കാലത്തായിരുന്നു.
പാറശ്ശാലയിൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന പ്രദേശവാസികളുടെ 27 വർഷത്തെ ആവശ്യം അന്നത്തെ തന്റെ ഇടപെടലിലൂടെ യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞു. അതോടെ 50 രൂപ മുടക്കി രണ്ട് മണിക്കൂറെടുത്ത് തിരുവനന്തപുരത്ത് എത്തിക്കൊണ്ടിരുന്നവർക്ക് 5 രൂപ മുടക്കി ഒരു മണിക്കൂറുകൊണ്ട് എത്താനായി. ഡൽഹി സെന്റ്.സ്റ്റീഫൻസ് കോളേജിലെ എന്റെ പഴയകാല ബന്ധങ്ങൾ ഇത്തരത്തിലുള്ള പല കാര്യങ്ങളും എളുപ്പത്തിൽ നടപ്പാക്കിയെടുക്കാൻ സഹായകരമായി. അന്നത്തെ പല വകുപ്പുകളുടേയും സെക്രട്ടറിമാർ കോളേജിലെ സീനിയർമാരായിരുന്നു. 2014 ലെ തിരഞ്ഞെടുപ്പിൽ ശക്തമായ മോദി തരംഗത്തിലും എന്റെ ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തിനിന്നപ്പോഴും എന്റെ വിജയത്തിന് പിന്നിലെ കാരണവും ഞാൻ മണ്ഡലത്തിൽ നടപ്പാക്കിയ ഈ വികസന പ്രവർത്തനങ്ങളായിരുന്നു. ഭൂരിപക്ഷം കുറഞ്ഞെങ്കിലും അന്ന് രാജഗോപാലിനെതിരെ നേടാനായത് വലിയ വിജയമായിരുന്നു.
രണ്ടും കഴിഞ്ഞ് മൂന്നാം ടേമിലേക്ക്?
2014 മുതൽ 19 വരെ ശക്തമായ പ്രതിപക്ഷമായി പ്രവർത്തിച്ചു. ഇതിനിടയിലും മണ്ഡലത്തിൽ എല്ലാ മാസവും 10 ദിവസം കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയും വിവിധ തരത്തിലുള്ള വികസന പ്രവർത്തനങ്ങൾ നടപ്പാക്കുകയും ചെയ്തു. ഇതിനിടയിലാണ് വിഴിഞ്ഞം തുറമുഖമെന്ന ആശയത്തിലേക്ക് എത്തിച്ചേരുന്നത്. ഇക്കാര്യം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുമായി സംസാരിക്കുകയും തുടർന്ന് കേന്ദ്രാനുമതി വാങ്ങിക്കൊണ്ട് മുന്നോട്ടുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു. മറ്റൊരു പ്രധാന പദ്ധതിയായിരുന്നു തിരുവനന്തപുരം എയർപ്പോർട്ടിന്റെ വികസനം. ഇതിന് വേണ്ട നടപടികൾ സ്വീകരിച്ചപ്പോൾ അത് പക്ഷേ സ്വകാര്യ കമ്പനിക്ക് ടെണ്ടർ നൽകിയതുമായി ബന്ധപ്പെട്ട വിവാദങ്ങളിലേക്കാണ് നീങ്ങിയത്. വിഴിഞ്ഞത്തും സമാനമായ രീതിയിൽ തീരവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്നുവന്നു. ഈ രണ്ട് വിവാദങ്ങളോടെയാണ് മൂന്നാം ടേം ആരംഭിക്കുന്നത്. പക്ഷേ ഈ രണ്ട് കാര്യങ്ങളിലും വികസനത്തിനൊപ്പം എന്ന നിലപാടാണ് ഞാൻ സ്വീകരിച്ചത്.നാടിന്റെ വികസനം മാത്രമാണ് അതിലൂടെ ഞാൻ ലക്ഷ്യമിട്ടത്.
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട യഥാർത്ഥ പ്രശ്നം?
ഏറെ ബുദ്ധിമുട്ടുകൾക്കിടയിൽ ജീവിക്കുന്നവരാണ് വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ. പ്രത്യേകിച്ചും കോവിഡ് കാലത്തടക്കം അവർ അനുഭവിച്ചത് വളരെയേറെ കഷ്ടതകളാണ്. എല്ലാ കാലത്തും ഞാൻ അവർക്കൊപ്പമാണ് നിൽക്കുന്നത്. പാർലെമെന്റിൽ അവരുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാനും അവരുടെ കഷ്ടപ്പാടുകളെക്കുറിച്ച് എഴുത്തുകളിലൂടെ പുറംലോകത്തെ അറിയിക്കാനും ഞാൻ എന്നും ശ്രമിച്ചിട്ടുണ്ട്. ചിലർക്ക് അതിൽ ചില തെറ്റിദ്ധാരണ വന്നിട്ടുണ്ടാവാം പക്ഷേ അതല്ല ശരി. വിഴിഞ്ഞത്തെ തുറമുഖമെന്ന വികസന കാര്യത്തിൽ മാത്രമാണ് ഞാൻ അവരുടെ നിലപാടിന് വിരുദ്ധമായി നിന്നിട്ടുള്ളത്. നാടിന്റെ വികസനം നടക്കണം എന്ന ലക്ഷ്യം മാത്രമാണ് അതിന് പിന്നിലുള്ളത്. ഇതോടൊപ്പം തന്നെ തീരശോഷണത്തെ കുറിച്ച് വ്യക്തമായ പഠനം നടത്തി മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും നടപടിയുണ്ടാവണം. പുനരധിവാസ പാക്കേജടക്കം പ്രഖ്യാപിച്ചുകൊണ്ടായിരിക്കണം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രശ്നത്തിന് പരിഹാരം കാണേണ്ടത്.
വിഴിഞ്ഞത്തെ സംബന്ധിച്ചിടത്തോളം എല്ലാ കാലങ്ങളിലും കടലാക്രമണം നേരിടുന്ന പ്രദേശമാണത്. ഞാൻ എംപി യായ ആദ്യ കാലം മുതൽക്ക് തന്നെ ആ പ്രശ്നം പാർലമെന്റിൽ നിരന്തരം ഉന്നയിച്ചിരുന്നു. ജനജീവിതത്തെ ബാധിക്കുന്ന തരത്തിലാണ് അവിടെയുള്ള കടലാക്രമണ പ്രശ്നമെന്നതും അതിന് സർക്കാർ നൽകുന്ന നഷ്ടപരിഹാരം ഒരിക്കലും പരിഹാരമാവില്ല എന്നുള്ളതും സത്യമാണ്. എന്നാൽ ഇത് വിഴിഞ്ഞം തുറമുഖം പോലെയുള്ള വലിയൊരു പദ്ധതിക്ക് ഒരിക്കലും തടസ്സമാവരുത്. വിഴിഞ്ഞത്തെ മാത്രമല്ല കേരളത്തിലെ തീരപ്രദേശങ്ങളിലെ കടലേറ്റ പ്രശ്നത്തിന് ശാശ്വത പരിഹാരമായി കടൽഭിത്തിയും പുലിമുട്ടും കെട്ടുകയാണ് വേണ്ടത്. തമിഴ്‌നാടടക്കമുള്ള സംസ്ഥാനങ്ങൾ ഇതിന് മാതൃകയാണ്.
തീരസംരക്ഷണത്തിന് ആവശ്യമായ പണം പലപ്പോഴും സംസ്ഥാന സർക്കാരിന് കണ്ടെത്താൻ കഴിയാറില്ല. തങ്ങൾക്ക് ഇതിൽ ഉത്തരവാദിത്വമില്ല എന്ന പേരിൽ കേന്ദ്ര സർക്കാർ പലപ്പോഴും തീരദേശ പ്രശ്നങ്ങളിൽ നിന്നും ഒഴിഞ്ഞുമാറാറാണ് പതിവ്. ഈ കാര്യത്തിൽ എന്റെ നിർദ്ദേശമെന്നോണം മുഖ്യമന്ത്രി പിണറായി വിജയനോട് നേരിട്ടും, പ്രധാനമന്ത്രിക്ക് കത്ത് മുഖേനയും ആവശ്യപ്പെട്ടത് തീരദേശത്തിന്റെ സംരക്ഷണത്തിനായി ഒരു സ്പെഷ്യൽ അസിസ്റ്റന്റ് പാക്കേജ് പ്രഖ്യാപിക്കണെം എന്നതാണ്. എന്നാൽ ഇതിനൊന്നും തനിക്ക് വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല എന്നതാണ് സത്യം. ചൈന രണ്ടിഞ്ച് ഭൂമി കയ്യേറുമ്പോൾ രോഷം കൊള്ളുന്ന ആർക്കും കേരളത്തിന്റേതടക്കം രാജ്യത്തെ പല സ്ഥലങ്ങളിലും തീരദേശഭൂമി സമുദ്രം കൈയേറുന്നതിൽ ഒരു നടപടിയും സ്വീകരിക്കാൻ കഴിയുന്നില്ല.
കെ-റെയിലിൽ പിണറായിക്ക് പിന്തുണയുണ്ടോ?
ഒരിക്കലും ഞാൻ സിൽവർ ലൈൻ പദ്ധതിയെ പിന്തുണച്ചിട്ടില്ല. പദ്ധതിക്കതിരെയുള്ള എംപി മാരുടെ ഒപ്പ് ശേഖരണ പ്രതിഷേധത്തെക്കുറിച്ച് എന്നോടാരും ചർച്ച ചെയ്തിരുന്നില്ല. മാത്രമല്ല ആ സമയത്ത് കെ-റെയിൽ പദ്ധതിയെ കുറിച്ച് ഞാൻ വ്യക്തമായി പഠിച്ചിരുന്നില്ല. ഒരു കാര്യത്തെക്കുറിച്ചും പഠിക്കാതെ ഒരു നിലപാട് ഞാൻ എടുക്കാറില്ല. അതിനാൽ പഠിച്ച ശേഷം തീരുമാനം അറിയിക്കാം എന്നാണ് താൻ എംപി മാരെ അറിയിച്ചത്. എന്നാൽ പിന്നീട് നടന്ന ലുലു മാൾ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രിയോടൊപ്പം പങ്കെടുത്തപ്പോൾ നിക്ഷേപകരെ സ്വാഗതം ചെയ്യുന്ന കേരളത്തിന്റെ വികസന കാഴ്‌ച്ചപാടിനെ അനുകൂലിച്ചതിന്റെ പേരിൽ എനിക്കെതിരെ അനാവശ്യ വിവാദം ഉയരുകയായിരുന്നു. ചില വാചകങ്ങൾ അടർത്തിയെടുത്ത് സിൽവർ ലൈനുമായി ചേർത്തുവെച്ച് കെട്ടിച്ചമച്ച വിവാദമായിരുന്നു അത്. സിൽവർ ലൈനിനെക്കുറിച്ച് വ്യക്തമായി പഠിച്ച ശേഷം പദ്ധതി കേരളത്തിന്റെ സാമ്പത്തികസ്ഥിതിക്ക് ചേർന്നതല്ല എന്ന നിലപാടാണ് ഞാൻ എടുത്തത്. പിന്നെ 14 വർഷത്തെ എന്റെ രാഷ്ട്രീയ ജീവിതത്തിനിടയിൽ പിണറായി വിജയനെയെന്നല്ല ആരേയും അതിര് കടന്നു വിമർശിക്കാൻ ശ്രമിച്ചിട്ടില്ല. നിലപാടുകളിൽ ഉറച്ച് നിൽക്കാൻ മാത്രമാണ് വളർന്നുവന്ന ചുറ്റുപാടും ജീവിതസാഹചര്യങ്ങളും എന്നെ പഠിപ്പിച്ചിട്ടുള്ളത്.
എന്തുകൊണ്ട് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരരംഗത്തേക്ക് എത്തി?
കോൺഗ്രസ്സ് വർക്കിങ് കമ്മിറ്റിയിൽ ഇലക്ഷൻ നടക്കും എന്നുള്ള കാര്യം ഉറപ്പായതിന് പിന്നാലെ തന്നെ മത്സരം നല്ലതാണെന്ന നിലപാടാണ് ഞാൻ സ്വീകരിച്ചത്. അത് മാതൃഭൂമിയിലും, ദേശീയ പത്രങ്ങളിലുമടക്കം എഴുതുകയും ചെയ്തിരുന്നു. ബ്രിട്ടീഷ് കൺസർവേറ്റീവ് പാർട്ടിയെ ഞാൻ ഇതിന് ഉദാഹരണമായും ലേഖനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ജനാധിപത്യപരമായ മത്സരം നടന്നാൽ ജനങ്ങളുടെ ശ്രദ്ധ പാർട്ടിയിലേക്ക് കൂടുതലായി എത്തും. ലേഖനം പുറത്തുവന്നതിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഞാൻ മത്സരിക്കണം എന്ന കാര്യം സൂചിപ്പിച്ചുകൊണ്ട് നിരവധി കോളുകളും ഇ-മെയിൽ സന്ദേശങ്ങളും വന്നു. പാർട്ടിയിലെ മാറ്റമാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും മാറ്റത്തിന്റെ മുഖമാണ് നിങ്ങളെന്നും അവർ എന്നോട് പറഞ്ഞു. സാധാരണ പ്രവർത്തകരും സംസ്ഥാന നേതാക്കളുമടക്കമുള്ളവരായിരുന്നു വിളിച്ചവരിൽ ഏറെയും.
തുടർന്ന് പാർട്ടിയിലെ പ്രധാനപ്പെട്ട 15 ഓളം നേതാക്കളെ നേരിട്ടുകാണുകയും മത്സരിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയും ചെയ്തു. സോണിയാ ഗാന്ധിയുടെ മനസ്സ് അറിഞ്ഞ ശേഷം മറുപടി പറയാമെന്നായിരുന്നു ഇവരെല്ലാം പറഞ്ഞത്. പിന്നീടാണ് സോണിയയേയും.രാഹുലിനേയും, പ്രിയങ്കയേയും നേരിൽക്കണ്ട് അഭിപ്രായമറിയാമെന്ന് തീരുമാനിക്കുകയും അവരെ കാണുകയും ചെയ്തത്. ഒരാളെ തീരുമാനിക്കാം അതിൽക്കൂടി മുന്നോട്ടുപോകാമെന്ന മറുപടിയാണ് അവരിൽ നിന്നും പ്രതീക്ഷിച്ചതെങ്കിലും മത്സരം പാർട്ടിക്ക് ഗുണമേ ചെയ്യൂ, ധൈര്യമായി മുന്നോട്ട് പോകൂ എന്നതായിരുന്നു മൂന്ന് പേരുടേയും ഭാഗത്ത് നിന്നുമുണ്ടായപ്രതികരണം. തിരഞ്ഞെടുപ്പിൽ തങ്ങൾ നിക്ഷ്പക്ഷരായിരിക്കുമെന്നും എ.ഐ.സി.സിക്ക് ഔദ്യോഗിക സ്ഥാനാർത്ഥി ഉണ്ടാവില്ലെന്നും അവർ ഉറപ്പ് നൽകി.
ഖാർഗെ ഔദ്യോഗിക സ്ഥാനാർത്ഥിയാണെന്ന തരത്തിലുള്ള പ്രചരണം നടക്കുന്നുണ്ടല്ലോ?
ആരാണിതൊക്കെ പറയുന്നത്. എന്റെ പാർട്ടി അദ്ധ്യക്ഷ നൽകിയ വാക്കാണ് ഔദ്യോഗിക സ്ഥാനാർത്ഥി ഇല്ല എന്നുള്ളത്. എനിക്ക് അവരുടെ വാക്കിൽ പൂർണ്ണമായും വിശ്വാസമുണ്ട്. അതിന് വിരുദ്ധമായി പ്രചാരണം നടത്തുന്നവർ അദ്ധ്യക്ഷയെ വിശ്വാസത്തിലെടുക്കാത്തവരാണ്. തിരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസറായ മധുസൂദൻ മിസ്ത്രിയും ഔദ്യോഗിക സ്ഥാനാർത്ഥി ഉണ്ടെന്നത് ശരിയായ പ്രചാരണമല്ല എന്നുള്ളത് ശരിവെച്ചു കഴിഞ്ഞു. പിന്നെ എവിടെ നിന്നാണ് ഈ പ്രചാരണം വരുന്നതെന്ന് എനിക്കറിയില്ല.
ഒന്ന് മാത്രമേ എനിക്ക് വോട്ടർമാരോട് പറയാനുള്ളൂ, രഹസ്യ ബാലറ്റാണ്, ഔദ്യോഗിക സ്ഥാനാർത്ഥിയും ഗാന്ധി കുടുംബത്തിൽ നിന്നും ആരും മത്സരിക്കാത്ത സാഹചര്യത്തിൽ പാർട്ടി പ്രവർത്തകർക്ക് ആങ്ങനെ ആരുടേയും ഔദ്യോഗിക സ്ഥാനാർത്ഥിയെന്നുള്ള പ്രചരണം കേട്ട് വോട്ട് ചെയ്യേണ്ട കാര്യമില്ല. പൂർണ്ണമായും രഹസ്യസ്വഭാവമുള്ള ബാലറ്റായതിനാൽ തന്നെ ഏത് സംസ്ഥാനത്തുനിന്നുള്ള വോട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് പോലും എണ്ണുമ്പോൾ മനസ്സിലാക്കാൻ കഴിയില്ല. അതിനാൽ തന്നെ പ്രവർത്തകർക്ക് താൽപ്പര്യമുള്ളയാൾക്ക് വോട്ട് രേഖപ്പെടുത്താൻ സാധിക്കും.
നിക്ഷ്പക്ഷമായ രീതിയിൽ നടക്കുന്ന തിരഞ്ഞെടുപ്പാണെന്ന് എനിക്ക് വിശ്വാസമുണ്ട്. അതിനാൽ നിലവിലെ നേതൃരീതിയുടെ തുടർച്ചയായുള്ള ഖാർഗെയെയാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ അംഗീകരിക്കും. ഒരു മാറ്റത്തിനായി താനാണ് തിരഞ്ഞെടുക്കപ്പെടുക്കുന്നതെങ്കിൽ മറ്റുള്ളവരും അതിന് തയ്യാറാകണം.
ഇലക്ഷൻ തികച്ചും നിക്ഷ്പക്ഷമായാണോ നടക്കുന്നത്. വോട്ടേഴ്സ് ലിസ്റ്റടക്കമുള്ളവ പരിശോധിക്കുമ്പോൾ എന്താണ് തോന്നുന്നത്?
വോട്ടേഴ്സ് ലിസ്റ്റ് ലഭിച്ചു കഴിഞ്ഞു. എന്നാൽ അതിൽ ചില പ്രശ്നങ്ങളുണ്ട്, കേരളത്തിൽ നിന്നൊഴികെ മറ്റ് സംസ്ഥാനത്തിൽ എങ്ങുനിന്നും വോട്ടർമാരുടെ ഫോൺ നമ്പരടക്കമുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. വോട്ടർ ഐ.ഡി കാർഡിൽ ഫോട്ടോ ഇല്ല എന്നുള്ളതും ഒരു പോരായ്മയാണ്. 9800 വോട്ടർമാരെ എന്തായാലും ആർക്കും നേരിട്ട് ബന്ധപ്പെടാൻ സാധ്യമല്ലാത്ത സാഹചര്യത്തിൽ ഫോൺ നമ്പർ ഉണ്ടായിരുന്നെങ്കിൽ സന്ദേശത്തിലൂടെയെങ്കിലും വോട്ടഭ്യർത്ഥിക്കാൻ സാധിക്കുമായിരുന്നു. വിവരങ്ങൾ പൂർണ്ണമല്ലാത്തതിന്റെ ഒരു പോരായ്മ ലിസ്റ്റിനുണ്ട്. അതിനാലാണ് വോട്ടർമാരിലേക്ക് എന്റെ സന്ദേശമെത്താൻ കൂടുതലായും മാധ്യമങ്ങൾ വഴി പ്രതികരണം നടത്തുന്നത്.
എന്തായാലും എല്ലാ പോരായ്മകളേയും പോസിറ്റീവ് സെൻസിലാണ് ഞാനെടുക്കുന്നത്. ക്രിക്കറ്റ് കളിക്കാനിറങ്ങിയാൽ പിച്ചിനെ കുറ്റം പറഞ്ഞ് നിന്നിട്ട് കാര്യമില്ലല്ലോ, കിട്ടിയ പിച്ചിൽ നല്ലതുപോലെ കളിക്കുക. അതുപോലെ തന്നെയാണ് ഇവിടെയും നേതാക്കന്മാർ തീരുമാനിച്ചവരാണ് വോട്ടിങ് ഡെലിഗേറ്റുമാരായി എത്തുന്നത്, അല്ലാതെ അവരാരും ഇലക്ഷനിലൂടെ കടന്നുവന്നവരല്ല. അതുകൊണ്ട് അതിനെ ഒന്നും കുറിച്ച് തർക്കിച്ചിട്ട് ഇനി കാര്യമില്ല. ഉള്ള ലിസ്റ്റിലെ വോട്ടർമാരോട് പ്രചരണം നടത്തി തിരഞ്ഞെടുപ്പിനെ നേരിടുക.
ജയിച്ചാൽ പാർട്ടിയിൽ എന്തൊക്കെ മാറ്റങ്ങളാവും കൊണ്ടുവരിക?
എന്റെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ എല്ലാം തന്നെ നടപ്പിലാക്കും. കൂടാതെ ഇലക്ഷൻ സംവിധാനം താഴെ തട്ടിലടക്കം പ്രാവർത്തികമാക്കും. ഇതിന്റെ ആദ്യപടിയായി വർക്കിങ് കമ്മിറ്റിയിൽ തിരഞ്ഞെടുപ്പ് നടത്തും. പി.സി.സി അദ്ധ്യക്ഷന്മാർക്ക് കൂടുതൽ അധികാരങ്ങൾ നൽകും. നിലവിൽ ഡി.സി.സി പ്രസിഡന്റിനെ തീരുമാനിക്കുന്നത് വരെ ഹൈക്കമാൻഡാണെന്നുള്ള അവസ്ഥയുണ്ട്. ഇത് മാറ്റും. സംസ്ഥാനത്തെ ഭാരവാഹികളെ തീരുമാനിക്കാനുള്ള അധികാരം പി.സി.സി അദ്ധ്യക്ഷന്മാർക്ക് നൽകിക്കൊണ്ട് അവരെ കൂടുതൽ വിശ്വാസത്തിലെടുത്ത് പ്രവർത്തിക്കും. എല്ലാവർക്കും പാർട്ടിയുടെ കാര്യത്തിൽ കൂട്ടുത്തരവാദിത്വമാണ് ഉള്ളതെന്ന ബോധ്യത്തിലേക്ക് എത്തിക്കും.
തോറ്റാൽ കോൺഗ്രസ്സിൽ തുടരുമോ?
തീർച്ചയായും. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ഖാർഗെയും ഞാനും ഒരുമിച്ച് പ്രവർത്തിക്കേണ്ടവരാണ് .എന്നെ സംബന്ധിച്ചിടത്തോളം ഞാൻ തിരുവനന്തപുരത്തിന്റെ ജനപ്രതിനിധി കൂടിയാണ്, ആ ഉത്തരവാദിത്വത്തിൽ നിന്നുകൊണ്ട് ഒരിക്കലും പാർട്ടിയേയും ജനങ്ങളേയും ഞാൻ ചതിക്കില്ല. എന്റെ നിലപാടുകളെക്കുറിച്ച് ബോധ്യമില്ലാത്തവരാണ് ഞാൻ ബിജെപി യിലേക്ക് പോകും എന്നതടക്കമുള്ളവ പ്രചരിപ്പിക്കുന്നത്. എന്റെ വിശ്വാസ്യത കളഞ്ഞുകുളിച്ചുള്ള ഒരു നിലപാടിലേക്കും ഞാൻ പോകില്ല.
നവീകരിച്ചാലും കോൺഗ്രസ്സ് നന്നായില്ലെങ്കിൽ നിരാശ തോന്നില്ലേ?
നിരാശയുണ്ടാവും. പക്ഷേ എപ്പോഴും ലക്ഷ്യം കോൺഗ്രസിനെ ശക്തിപ്പെടുത്തുക എന്നുള്ളതാണ്. അതിപ്പോൾ ഈ തിരഞ്ഞെടുപ്പിൽ തോറ്റാലും ഖാർഗെക്കൊപ്പം അദ്ദേഹത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്തുകൊണ്ട് ഞാൻ ഉണ്ടാവും. 2024 ൽ ബിജെപി ഉയർത്തുന്ന വെല്ലുവിളിയെ അതിജീവിക്കുക എന്നതാണ് പരമപ്രധാനമായ ലക്ഷ്യം. തന്റെ ഈ ലക്ഷ്യങ്ങളുടെ സദുദ്ദേശ്യം തിരിച്ചറിഞ്ഞുകൊണ്ട് പാർട്ടി തനിക്ക് ഈ തിരഞ്ഞെടുപ്പിലടക്കം വലിയ പിന്തുണ നൽകുമെന്നാണ് വിശ്വസിക്കുന്നത്. സാധാരണ പ്രവർത്തകരിൽ നിന്നു ആ തരത്തിലുള്ള പ്രതികരണമാണ് ലഭിക്കുന്നതും. ഈ സാഹചര്യത്തിൽ ഒരു തോൽവിയെ കുറിച്ച് ഞാൻ ചിന്തിക്കുന്നു കൂടിയില്ല.
കേരളത്തിലെ നേതാക്കന്മാർ എന്തുകൊണ്ട് എതിർക്കുന്നു?
അത് അവരോട് തന്നെ ചോദിക്കണം. തിരഞ്ഞെടുപ്പ് രംഗത്തേക്ക് ഇറങ്ങുന്നതിന് മുൻപ് എല്ലാവരേയും നേരിൽക്കണ്ട് അഭിപ്രായം ചോദിച്ചിരുന്നതാണ്. പ്രവർത്തനങ്ങൾ ആരംഭിച്ച ശേഷം നേരിൽ കണ്ടിട്ടില്ല എന്ന് പറയുന്നത് കാര്യമാക്കുന്നില്ല. സുധാകരന് സംസ്ഥാനത്തെ വിവിധ ഗ്രൂപ്പുകളേയും ഒപ്പം കേന്ദ്രനേതൃത്വത്തേയും ഒന്നിച്ച് കൊണ്ടുപോകേണ്ട ഉത്തരവാദിത്വമുണ്ട്. എന്നാലും അദ്ദേഹം മനസാക്ഷി വോട്ട് ചെയ്യാൻ പറഞ്ഞത് വലിയൊരു കാര്യമാണ്. എല്ലാവരുടേയും പിന്തുണ എനിക്കാവശ്യമാണ്.
വേണുഗോപാലിന് ഇത്ര ശത്രുത എന്തിന്?
ഇതൊന്നും എന്നോട് ചോദിച്ചിട്ട് ഒരു കാര്യവുമില്ല. ഒരാളേയും അന്ധമായി വിമർശിക്കുന്ന ആളല്ല ഞാൻ. എന്നെ ഏൽപ്പിക്കുന്ന ജോലികൾ കൃത്യമായി ചെയ്തു പോകാറുണ്ട്. ജനാധിപത്യ പാർട്ടിയാവുമ്പോൾ പലർക്കും പലരേ കുറിച്ചും വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാവാം. നിലവിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്രയടക്കം നടത്തിക്കൊണ്ട് വളരെ വലിയ മുന്നേറ്റമാണ് നടക്കുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും യാത്ര വളരെ വിജയകരമായി തുടരും.അടുത്ത ഒന്നരവർഷക്കാലം കൊണ്ട് എല്ലാത്തരത്തിലും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുക എന്നതാണ് ലക്ഷ്യം. അതിന്റെ ഒരു ഭാഗമായാണ് ഈ തിരഞ്ഞെടുപ്പിനെയും ഞാൻ കാണുന്നത്.
അദ്ധ്യക്ഷനായാലും ഗാന്ധികുടുംബത്തിന്റേതാകുമോ പാർട്ടിയിലെ തീരുമാനങ്ങൾ?
രാഹുൽ ഗാന്ധിയടക്കമുള്ള ഗാന്ധികുടുംബ പ്രതിനിധികൾ സ്ഥാനം വേണ്ട എന്നുള്ള നിലപാടാണ് എടുത്തിട്ടുള്ളത്. എന്നിരുന്നാലും പാർട്ടിയെ സംബന്ധിച്ചിടത്തോളം ഗാന്ധി കുടുംബത്തിനൊരു പ്രാധാന്യമുണ്ട്. അത് ജനങ്ങൾക്കിടയിലുമുണ്ട്. അത് പരിഗണിച്ചുകൊണ്ടാവും മുന്നോട്ട് പോകുക .കോൺഗ്രസ്സിന്റെ ഡി.എൻ.എയിൽ അലിഞ്ഞുചേർന്നതിനാൽ തന്നെ അവരെ ഒഴിവാക്കുന്നത് പാർട്ടിയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന നടപടിയാവും. അതിനാൽ തന്നെ അവരെ ഒപ്പം നിർത്തി തന്നെ പ്രവർത്തിക്കും. അത് എന്ത് റോളിലാകുമെന്ന് അവർ തന്നെ തീരുമാനിക്കുമെന്നാണ് വിശ്വസിക്കുന്നത്.
വിമർശകർ പറയുന്നത് പോലെ എലൈറ്റ് പൊളിറ്റീഷ്യനാണോ?മണ്ഡലത്തിൽ പോലും സജീവമല്ലെന്ന പരാതി ഉയരുന്നുണ്ടല്ലോ?
ആരാണ് അങ്ങനെ പരാതി പറയുന്നതെന്ന് അറിയില്ല. കോവിഡ് കാലത്ത് പോലും മുഴുവൻ സമയവും പ്രവർത്തിച്ചിരുന്ന ഒരു എംപി ഓഫീസാണ് എന്റേത്. എന്റെ സ്വന്തം ചെലവിലാണ് ഇന്നും ഓഫീസ് പ്രവർത്തിക്കുന്നത്. ഒന്നോ രണ്ടോ സംഭവങ്ങളിൽ ചില പരാതികൾ ഉയർന്നിരിക്കാം. ഓഫീസിലും വീട്ടിലുമടക്കം ജനങ്ങൾ എന്ത് ആവശ്യത്തിന് എത്തിയാലും അവരുടെ ആവശ്യങ്ങൾ നേരിൽക്കണ്ട് അറിയുകയും അതിന് പരിഹാരം കാണുകയും ചെയ്യാറുണ്ട്. ഞാൻ ഡൽഹിയിലാവുമ്പോൾ സ്റ്റാഫ് വഴി കൃത്യമായി ഇടപെട്ട് മണ്ഡലത്തിലെ പ്രശ്നങ്ങളിൽ സജീവമായി നിക്കാറുമുണ്ട്. അത്തരത്തിൽ പൂർണ്ണമായും ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടാണ് ഞാൻ പ്രവർത്തിക്കുന്നത്.
കോൺഗ്രസ്സ് സംഘടനാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിലൂടെയും ജനങ്ങൾക്ക് പാർട്ടിയിൽ നഷ്ടപ്പെട്ട വിശ്വാസ്യത തിരിച്ചുപിടിക്കുക എന്നതാണ് ഞാൻ ലക്ഷ്യമിടുന്നത്. 2014 ലും 19 ലും ലഭിച്ച വോട്ട് ശതമാനത്തിൽ തങ്ങി നിൽക്കാതെ നില മെച്ചപ്പെടുത്തിക്കൊണ്ട് 2024- ൽ മറ്റ് സഖ്യകക്ഷികളുമായി ചേർന്നുനിന്നുകൊണ്ടുള്ള മുന്നേറ്റത്തിനാണ് നാം ശ്രമിക്കേണ്ടത്.അതിന് കോൺഗ്രസ്സിൽ മാറ്റം അനിവാര്യമാണ്. ഈ കാലഘട്ടത്തിൽ പാർട്ടി വിട്ടുപോയവർ ഒരുപാടുണ്ട്.അവർക്ക് തങ്ങൾ വിട്ടുപോന്ന സാഹചര്യത്തിൽ നിന്നും പാർട്ടിയിൽ മാറ്റം വന്നതായി ബോധ്യമുണ്ടാവണം. അതിനാൽ തന്നെ 2024 ലെ സുപ്രധാന ശക്തിയായി കോൺഗ്രസ്സിനെ രാജ്യത്ത് വളർത്തിയെടുക്കാനുള്ള ഒരു മാർഗ്ഗമായാണ് കോൺഗ്രസ്സ് അദ്ധ്യക്ഷ പദവിയിലൂടെ ഞാൻ ലക്ഷ്യമിടുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ജർമനിയിലെ ബർലിൻ ചാരിറ്റി ആശുപത്രിയിൽ ഉമ്മൻ ചാണ്ടിക്ക് നടത്തിയത് ലേസർ ചികിത്സ; ബംഗളുരുവിൽ തുടർചികിത്സ നൽകാനുള്ള നിർദ്ദേശം അവഗണിച്ചു വീട്ടുകാർ; അപ്പയെ ചികിത്സക്ക് കൊണ്ടുപോകാൻ മകൾ അച്ചു എത്തിയിട്ടും കൂട്ടാക്കാതെ ഭാര്യയും മറ്റു മക്കളും; ശബ്ദം വീണ്ടും പോയി ജഗതിയിലെ വീട്ടിലെ മുറിയിൽ ഏകാന്തനായി കേരളത്തിന്റെ മുൻ മുഖ്യമന്ത്രി
- കുട്ടിക്കും ടിക്കറ്റ് വേണമെന്ന് വിമാനത്താവള അധികൃതർ; ചെക്ക് ഇൻ പോയിന്റിൽ കുട്ടിയെ ഉപേക്ഷിച്ച് പോയ അച്ഛനും അമ്മയും; വിമാനത്താവള ജീവനക്കാരുടെ ശ്രദ്ധ ആ യാത്ര തടഞ്ഞു; ടെൽ അവീവ് വിമാനത്താവളത്തിൽ സംഭവിച്ചത്
- പൊന്നും വിലയുള്ള സ്വർണം ഇനി തൊട്ടാൽ പൊള്ളും! ആഭരണങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടിയതോടെ ഡയമണ്ടിനും വിലകൂടും; സ്വർണക്കടത്തു വർധിക്കാൻ ഇടയാകുമോ? വസ്ത്രങ്ങളും പുകവലിയും ചിലവേറിയതാകും; വില കുറയുക മൊബൈൽ ഫോണിനും ടിവിക്കും കാമറയ്ക്കും; ബജറ്റിൽ വില കുറയുന്നവയും കൂടുന്നവയും അറിയാം
- അഡ്വ.ആളൂരിനെ ഇറക്കിയിട്ടും സപ്നയുടെ മുന്നിൽ തോറ്റോടി; പോക്സോ കേസ് പ്രതിയായ 38 കാരന് അടുത്തിടെ വാങ്ങിച്ചുനൽകിയത് 80 വർഷം തടവ് ശിക്ഷ; ഏറ്റവുമൊടുവിൽ 15 കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 64 വർഷം തടവ്; ആരും തുണയില്ലാത്ത പെൺകുട്ടികൾക്കായി വാദിച്ച് ജയിച്ച് കയറുന്ന സപ്ന പി പരമേശ്വരത്ത് വേറിട്ട് നിൽക്കുന്നത് ഇങ്ങനെ
- അനിൽ ആന്റണി പറഞ്ഞത് ശരിവച്ചു ഇന്ത്യക്കെതിരെ ചൊറിച്ചിലുമായി ബിബിസി വീണ്ടും; തിങ്കളാഴ്ച വൈകിട്ട് വാർത്താ നേരത്തിൽ ബ്രക്സിറ്റ് റിപ്പോർട്ടിൽ നൽകിയത് ഇന്ത്യയുടെ തലയില്ലാത്ത ചിത്രം; കാശ്മീരിനെ ഓരോ തവണ വെട്ടി മാറ്റുമ്പോഴും രോഷം ഉയരുന്നതിൽ മാപ്പു പറയേണ്ടി വന്നിട്ടുള്ള ചാനൽ തെറ്റുകൾ ആവർത്തിച്ചു മുന്നോട്ട്; പഴയ വാർത്തകളേയും ഉയർത്തി ഇന്റർനെറ്റിൽ പ്രതിഷേധം തുടരുന്നു
- ദേശവിരുദ്ധ സ്വഭാവം കണ്ടെത്തിയ കേസുകളുമായി ബന്ധപ്പെട്ട് 14 പേരുടെകൂടി മൊഴിയെടുക്കാൻ എൻ.ഐ.എ തീരുമാനിച്ചെന്ന് മാതൃഭൂമി; ഇതിൽ ആറു പേർ ഓൺലൈൻ മാധ്യമ പ്രവർത്തകരെന്നും റിപ്പോർട്ട്; പ്രാഥമികമായി ചോദ്യം ചെയ്തവരിൽ ചേക്കുട്ടിയും ഉണ്ടെന്ന് ജന്മഭൂമി; എൻഐഎ കൊച്ചിയിൽ തമ്പടിക്കുമ്പോൾ
- ജോഡോ.. ജോഡോ.. ഭാരത് ജോഡോ....! താടിയെടുക്കാതെ മുടി വെട്ടാതെ ജോഡോ ലുക്കിൽ രാഹുൽ ലോക്സഭയിൽ; മുദ്രാവാക്യം വിളിച്ചും ഹർഷാരവത്തോടെയും വരവേറ്റ് കോൺഗ്രസ് അംഗങ്ങൾ; ക്യാമറകൾ രാഹുലിന് നേരെ തിരിക്കാതെ ലോക്സഭാ ടിവിയും; കാശ്മീരിൽ നിന്നും ഡൽഹിയിൽ രാഹുൽ പറന്നിറങ്ങുമ്പോൾ
- ആളും ആരവവും ഇല്ല; യാത്രയയപ്പ് ചടങ്ങുകൾക്കും നിന്നുകൊടുത്തില്ല; പിൻഗാമിക്ക് ചുമതല കൈമാറി, ജീവനക്കാരോട് കുശലം പറഞ്ഞ് ശാന്തനായി പടിയിറക്കം; ഒരുകാലത്ത് ഭരണം നിയന്ത്രിച്ചിരുന്നതിന്റെ ഓർമകളുമായി വിരമിക്കുമ്പോഴും കുരുക്കായി കേസുകളും ഇഡിയുടെ നോട്ടീസും
- ആദായനികുതി പരിധിയിൽ ഇളവ്; ഏഴ് ലക്ഷം രൂപ വരെ നികുതി നൽകേണ്ട; പുതിയ നികുതി ഘടന തിരഞ്ഞെടുക്കുന്നവർക്ക് മാത്രം ഇളവ്; ബജറ്റിൽ സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ; ആദായ നികുതി റിട്ടേൺ നടപടികളുടെ ദിവസം 16 ആയി കുറച്ചു; ഇളവുകൾ അടുത്ത വർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി
- മസാജ് പാർലറിലെ അടിപിടിക്കിടെ മൊബൈൽ നഷ്ടമായി; അന്വേഷണം എത്തിയത് നെയ്ത്തുകുളങ്ങര റോഡിലെ ഫ്ളാറ്റിൽ; കുടുങ്ങിയത് വമ്പൻ പെൺവാണിഭ സംഘം; കോവൂരിലേത് നക്ഷത്ര ഇടപെടൽ
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- ആദ്യം പുഞ്ചിരിച്ചുകൊണ്ട് സെൽഫിക്ക് സഹകരിച്ചു; പിന്നാലെ ആരാധകന്റെ ഫോൺ വലിച്ചെറിഞ്ഞ് രൺബീർ കപൂർ; വൈറൽ വീഡിയോ
- യുകെയിലെത്തുന്ന മലയാളി വിദ്യാർത്ഥികളുടെ പട്ടിണി മാറ്റാൻ ഗുരുദ്ധ്വാരകളും ക്ഷേത്രവും; ''അമ്മേ ഇവിടെ പാലൊക്കെ ഫ്രീയായി കിട്ടും'' എന്ന് വീഡിയോ കോളിൽ തള്ളിയ കിടങ്ങൂർക്കാരൻ കഥയറിയാതെ ആട്ടമാടിയ വിദ്യാർത്ഥി; ആടുജീവിതം നയിക്കുന്നവരുടെ എണ്ണം കൂടുന്നു; നാട്ടിൽ നിന്നും കൊണ്ടുവന്ന കുത്തരി നോക്കി വിശന്നിരിക്കുന്നവരും യുകെയിൽ
- സൗദി അറേബ്യയിൽ മൂന്നു കണ്ണുള്ള കുട്ടി ജനിച്ചു! മൂന്നുകണ്ണുകൊണ്ടു ഒരുപോലെ കാണാൻ കഴിയുന്ന കുഞ്ഞ് സുഖമായിരിക്കുന്നു; പരിണാമ സിദ്ധാന്തത്തെ തള്ളി വീണ്ടും ദൈവത്തിന്റെ വികൃതികൾ; കുട്ടിയെ ഗവേഷണത്തിനായി അമേരിക്കയിലേക്ക് കൊണ്ടുപോവുന്നു; വൈറലാവുന്ന അദ്ഭുത ബാലന്റെ യാഥാർഥ്യം?
- 'പണം തിരികെ തരാനുള്ളവർ എന്റെ മക്കളെ ഓർത്ത് ദയവ് ചെയ്ത് തരണം; ഒരു കോടി രൂപ ചെലവഴിച്ച് മകളുടെ വിവാഹം നടത്തണം; അവളുടെ പേരിൽ ധാരാളം സ്വർണവും ബാങ്കിൽ 29 ലക്ഷം രൂപയും ഉണ്ട്; ഞങ്ങൾക്കിവിടെ ജീവിക്കാനാകുന്നില്ല, ഞാനും ഭാര്യയും പോകുന്നു'; ആഗ്രഹം പങ്കുവെച്ച് ഭാര്യയെ കൊന്ന് വ്യാപാരി ജീവനൊടുക്കി
- കേരളത്തിലെ നേതൃത്വത്തിനും ശശി തരൂരിനും നന്ദി പറഞ്ഞ് രാജിക്കത്ത്; കോൺഗ്രസിലെ എല്ലാ ഔദ്യോഗിക സ്ഥാനവും രാജിവച്ച് ആന്റണിയുടെ മകൻ; രാജ്യ താൽപ്പര്യത്തിനെതിരെയുള്ള നിലപാടുകൾക്ക് ചവറ്റുകൂട്ടയിലാണ് സ്ഥാനമെന്നും പ്രഖ്യാപനം; അനിൽ ആന്റണി ഇനി കോൺഗ്രസുകാരനല്ല; പത്ത് ദിവസം മുമ്പ് മുമ്പ് പിണറായി പറഞ്ഞത് സംഭവിക്കുമോ?
- ലോകമെമ്പാടും വേരുകളുള്ള ധനകാര്യ ഡിറ്റക്റ്റീവുകൾ; വിമാന ദുരന്തമുണ്ടായ സ്ഥലത്തിന്റെ പേരിട്ടത് പ്രതീകാത്മകം; കമ്പനികളുടെ തട്ടിപ്പുകൾ കണ്ടെത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കും; തുടർന്ന് അവരുമായി വാതുവെച്ച് ലാഭം നേടും; നിക്കോളയെ തൊട്ട് മസ്ക്കിനെ വരെ പൂട്ടി; ഇപ്പോൾ നീക്കം ഇന്ത്യയെ തകർക്കാനോ? അദാനിയെ വിറപ്പിക്കുന്ന ഹിൻഡൻബർഗിന്റെ കഥ
- 'ഒരു പുരുഷനിൽ നിന്ന് സ്ത്രീ ആഗ്രഹിക്കുന്നത് നിർലോഭം ലഭിക്കും; ഭക്ഷണം കഴിക്കുക മാത്രമല്ല, കഴിപ്പിക്കുക കൂടി ചെയ്യുന്നയാളാണ്; തനിക്കായി കല്യാണം ആലോചിച്ചിരുന്നു'; മോഹൻലാലിനെക്കുറിച്ച് ശ്വേതാ മേനോൻ
- മകൻ മരിച്ചു; 28 കാരിയായ മരുമകളെ വിവാഹം ചെയ്ത് അമ്മായിഅച്ഛൻ; വിവാഹ ചിത്രം വൈറലായി; പൊലീസ് അന്വേഷണം
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- ജയയുടെ ആ ഒറ്റ ഡയലോഗ് തിരുത്തണം; ജയ തിരുത്തണം തിരുത്തിയെ തീരൂ, ഇല്ലെങ്കിൽ കുറച്ചേറെ പേർ കൂടി തിന്നു തിന്ന് വലയും; ജയ ജയ ഹേ സിനിമ പെരുത്തിഷ്ടമായെങ്കിലും ഒരുഡയലോഗ് പ്രശ്നമെന്ന് ഡോ.സുൾഫി നൂഹ്
- തുരങ്കത്തിനുള്ളിൽ തോക്കുമായി ഒളിവിൽ കഴിഞ്ഞ സദ്ദാം ഹുസൈനെ കണ്ടെത്തിയത് എങ്ങനെ? പിടികൂടിയപ്പോൾ സദ്ദാം പ്രതികരിച്ചത് എങ്ങനെ? ഓപ്പറേഷനിൽ പങ്കെടുത്ത ഒരു പട്ടാളക്കാരൻ 19 വർഷത്തിനു ശേഷം മനസ്സ് തുറക്കുമ്പോൾ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- ഗോവ കാസിനോവയിൽ നടക്കുന്ന ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ രണ്ടിരട്ടിയോളം ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം; ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ മലപ്പുറത്തെ ദമ്പതികൾ കുടുങ്ങി; പൊക്കിയത് തമിഴ്നാട് ഏർവാടിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്