Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സൗന്ദര്യത്തിന്റെ കാര്യം വരുമ്പോൾ മലയാളിക്കു പണം പ്രശ്‌നമല്ല; പക്ഷേ വാങ്ങിക്കൂട്ടുന്നതിൽ പലതും വ്യാജ ഉത്പന്നങ്ങൾ; കാൽ നൂറ്റാണ്ടിനിടെ സൗന്ദര്യസങ്കൽപ്പത്തിൽ വന്നത് അടിമുടി മാറ്റം; മലയാളിയുടെ സൗന്ദര്യ സങ്കല്പങ്ങൾക്കു ശാസ്ത്രീയമാനം നല്കിയ അനിൽ മനസു തുറക്കുന്നു

സൗന്ദര്യത്തിന്റെ കാര്യം വരുമ്പോൾ മലയാളിക്കു പണം പ്രശ്‌നമല്ല; പക്ഷേ വാങ്ങിക്കൂട്ടുന്നതിൽ പലതും വ്യാജ ഉത്പന്നങ്ങൾ; കാൽ നൂറ്റാണ്ടിനിടെ സൗന്ദര്യസങ്കൽപ്പത്തിൽ വന്നത് അടിമുടി മാറ്റം; മലയാളിയുടെ സൗന്ദര്യ സങ്കല്പങ്ങൾക്കു ശാസ്ത്രീയമാനം നല്കിയ അനിൽ മനസു തുറക്കുന്നു

അർജുൻ സി വനജ്

കൊച്ചി:ചാന്തും കൺമഷിയും മാത്രം സൗന്ദര്യവർദ്ധനവിനായി ഉപയോഗിച്ച കാലത്തിൽ നിന്ന് ഹൈടെക്ക് മേക്കപ്പിലേക്കുള്ള ദുരത്തിന്റെ അനുഭവങ്ങളാണ് എറണാകുളം സ്വദേശി അനിലിന് പറയാനുള്ളത്. കേരളത്തിന്റെ സൗന്ദര്യവർദ്ധക സങ്കൾപ്പങ്ങൾക്ക് ശാസ്ത്രീയ അവബോധം നൽകിയ ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് ഇരുപത്തിയഞ്ച് വയസ്സ് പൂർത്തിയായി. ഇതിനിടെ കേരളത്തിലുടനീളം 40,000 ത്തോളം ബ്യൂട്ടീഷ്യന്മാരെ സൃഷ്ടിക്കാനും, 13,000 ത്തോളം ബ്യൂട്ടി പാർലറുകൾ ആരംഭിക്കുന്നതിന് വേണ്ട സഹായം ചെയ്ത് നൽകാനും ഈ കോഴിക്കോട്കാരന് കഴിഞ്ഞു. മേക്കപ്പ സാമഗ്രികളുടെ വിൽപ്പനാ രംഗത്തും മേക്കപ്പിംങ് രംഗത്തും രണ്ടര പതിറ്റാണ്ടിന്റെ അനുഭവമുള്ള അനിലിന് പറയാനുള്ളത് ഒന്നുമാത്രമാണ്, ഈ രംഗത്തെ കള്ളനാണയങ്ങളെ ജനം തിരിച്ചറിയണമെന്ന്.

മേക്കപ്പ് 25 വർഷത്തിന് മുമ്പും, ഇന്നും

മേക്കപ്പ് ചെയ്യുന്ന രീതികൾക്കും മെറ്റീരിയലുകൾക്കും മേക്കപ്പ് ആർട്ടിസ്റ്റുകൾക്കും കഴിഞ്ഞ 25 വർഷത്തിനിടെ വലിയ മാറ്റമാണ് സംഭവിച്ചത്. അന്നത്തെ കാലങ്ങളിൽ 100 കല്ല്യാണ വീടുകൾ എടുത്താൽ പത്തോ പതിനഞ്ചോ വീടുകളിലായിരുന്നു കല്ല്യാണപെണ്ണിന് മേക്കപ്പ് ചെയ്യുക. ബ്യൂട്ടിഷ്യൻ വന്ന് മേക്കപ്പ് ചെയ്യുക എന്നത് വലിയ സംഭവമായിട്ടായിരുന്നു അന്ന് പലരും കണ്ടിരുന്നത്. മാത്രമല്ല, ബ്യൂട്ടീഷ്യൻ കോഴ്സ് പഠിച്ച് പണി ചെയ്യുന്നവർ ആയിരത്തിന് താഴെമാത്രമായിരുന്നു. ഒരു ബസിൽ കയറികഴിഞ്ഞാൽ പുരികം ത്രഡ് ചെയ്ത സ്ത്രീകളുടെ എണ്ണം ഒന്നോ രണ്ടോ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് ത്രഡ് ചെയ്യാത്തവരുടെ എണ്ണം വിരലിലെണ്ണാവുന്നതിലേക്ക് ചുരുങ്ങി. ഇത് കാലഘട്ടത്തിന്റെ മാറ്റമാണ്. 2000 ശതമാനത്തിന്റെ മാറ്റം ഈ രംഗത്ത് ഉണ്ടായെന്നാണ് കണകാക്കുന്നത്. ബ്യൂട്ടിപാർലറുകളുടെ എണ്ണം 48,000 ത്തോളമായി. ഇത് കൂടാതെ സ്വന്തമായിട്ട് ആക്ടീവ ബൈക്കിൽ പോയി വർക്ക് ചെയ്യുന്നവർ 20,000 ത്തോളം ഉണ്ടാകും. മുഴുവൻ വർക്കുകളും ചെയ്യാതെ സീരിയൽ-സിനിമ-ഡാൻസ് വർക്കുകൾ മാത്രം ചെയ്യുന്ന മേക്കപ്പ്മാന്മാർ 20,000 ത്തോളവും. ഉദ്ദേശം ഒരു ലക്ഷത്തോളം പേർ ഈ തൊഴിലുമായി മുന്നോട് പോകുന്നു. അനിൽ പറയുന്നു.

25 വർഷങ്ങൾക്ക് മുമ്പ്, ചാന്ത്, കൺമഷി, ഫൗണ്ടേഷൻ ഉണ്ടെങ്കിൽ അത്, പിന്നെ ഒരു ഐ ബ്രോ പെൻസിലും ഉപയോഗിച്ചായിരുന്നു മേക്കപ്പ്. പക്ഷെ ആ രീതികളെല്ലാം ഇന്ന് മാറി, വാട്ടർപ്രൂഫ്, ലാമിനേഷൻ മേക്കപ്പ്, സിറം മേക്കപ്പ് എന്നിങ്ങനെ വിവിധ രീതികൾ അവലംമ്പിച്ച് വരുന്നുണ്ട്. കൈ കൊണ്ട് മേക്കപ്പ് ചെയ്യുന്ന രീതി മാറി, എയർ ബ്രഷ് മേക്കപ്പിലേക്ക് കേരളത്തിലെ ബ്യൂട്ടീഷ്യൻസ് കടന്നു. എങ്ങനെ മുടിയെ ഭംഗിയാക്കാം, ഓർണമെന്റ്സ് എങ്ങനെ ചെയ്യാം, എത്രകണ്ട് നല്ല രീതിയിൽ വസ്ത്രങ്ങൾ ധരിക്കാം, ഫോട്ടായ്ക്ക് എങ്ങനെ പോസ് ചെയ്യണം, എങ്ങനെ ചിരിക്കണം, നടക്കണം എന്നൊക്കെ നിർദ്ദേശിക്കുന്ന ആളുകളായി മാറി ബ്യൂട്ടിഷ്യൻസ്. ഇത് നല്ല മാറ്റമാണ് അനിൽ വിശദീകരിക്കുന്നു.

മുമ്പ് ഹെയർ കട്ട് ചെയ്യുന്നവർ കുറവായിരുന്നു. ഇന്ന് അതും മാറി, നീളൻ മുടിയുള്ളവർക്ക് ചുരുണ്ട മുടികൾ വേണം. ചുരുണ്ടവർ നീളൻ മുടികളാക്കും. മുടികൾക്കും മേക്കപ്പുണ്ട്. സ്ട്രെറ്റനിങ്, റീബോണ്ടിങ്,വോളിയം ബേസിങ്, ബൗൺസിങ്,റിലാക്സിങ്, കരാറ്റിൻ ട്രീറ്റ്മെന്റ് വരെ എത്തി. പണ്ടൊക്കെ സിനിമയിൽ അഭിനയിക്കുന്നവർ ഒരു പെട്ടിയുടെ മുകളിൽ മുടി വച്ച് അയൺബോക്സ് കൊണ്ട് മുടി സ്ട്രെയിറ്റൻ ചെയ്യുന്ന രീതിയായിരുന്നു. ഇന്ന് അതൊക്കെ മാറി, പെർമനന്റ് സ്ട്രെയിറ്റിനിഗിലേക്കും, പെർമനന്റ് കളറിംഗിലേക്കും കാര്യങ്ങളെത്തി. ബ്യൂട്ടീഷ്യൻ രംഗം സമരത്തിലേക്ക് പോയാൽ കട്ടപുരികവുമായി കൂറേ പെണ്ണൂങ്ങൾ നടക്കേണ്ടി വരും. കല്ല്യാണ പെൺകുട്ടികൾ സൗന്ദര്യം കുറഞ്ഞവരാകും. ഒരാൾക്ക് സ്വന്തമായി സൗന്ദര്യം വർദ്ധിപ്പിക്കാൻ കഴിയുന്നതിലും അധികം ഈ മേഖലയിലുള്ളവർക്ക് ചെയ്യാൻ കഴിയുമെന്ന് ബ്യൂട്ടീഷ്യൻസ് തെളിയിച്ചു.

40,000 ത്തോളം പേരെ പുത്തൻ രീതികൾ പഠിപ്പിച്ചു

ബ്യൂട്ടീഷ്യൻസിനെ പുതിയ രീതികൾ പഠിപ്പിക്കാനാണ് സിറ്റി കളക്ഷൻസ് കേരളത്തിലുടനീളം വിവിധ സംഘടനകളുമായി സഹകരിച്ച് 1000 ത്തിലധികം ക്ലാസ്സുകൾ സംഘടിപ്പിച്ചത്. ഓരോ ക്ലാസ്സുകളിലും വലിയ ആവേശത്തോടെയാണ് സ്ത്രീകൾ പങ്കെടുക്കുന്നത്. 20 ശതമാനത്തിലധികം വരുന്ന സ്ത്രീകളുടെ പ്രശ്നമാണ് അമിതമായ രോമ വളർച്ച. ഇതിന് ലേസർ ട്രീറ്റ്മെന്റാണ് ഏറ്റവും ബെറ്റർ. അത് ഞങ്ങൾ സൗജന്യമായി പഠിപ്പിക്കുന്നു. നിങ്ങളുടെ ചർമ്മം ഉണങ്ങിയതാണ്, നിങ്ങളുടെ ചർമ്മം ചുളിവുകൾ വീണിരിക്കുന്നു, കരിവാളിപ്പ് വന്നിരിക്കുന്നു, മുഖക്കുരു വന്നിരിക്കുന്നു, കണ്ണിന് താഴെ കറുപ്പ് വന്നിരിക്കുന്നു, നിങ്ങളുടെ ചർമ്മത്തിന് അലർജിയുണ്ട. നിങ്ങളുടെ മുഖം വെളുപ്പിക്കണോ എന്ന് ചോദിക്കുന്ന നിലയിലേക്ക് കേരളത്തിലെ ബ്യൂട്ടീഷ്യന്മാർ മാറി. പ്രശ്നങ്ങൾക്കനുസരിച്ച് ബ്യൂട്ടീഷ്യൻ ട്രീറ്റ്മെന്റ് കൊടുത്തുതുടങ്ങി. അതാണ് പഴയകാലത്തുനിന്നുണ്ടായ പ്രധാന മാറ്റം. ഈ മാറ്റം ഞങ്ങൾക്ക് കൂടി അവകാശപ്പെട്ടതാണ്.

ശാസ്ത്രീയമായി പഠിച്ച ബ്യൂട്ടീഷ്യന് ഒരാളുടെ മുടിയിൽ തൊട്ടാൽ തന്നെ മനസിലാകും, എന്താണ് ട്രീറ്റ്മെന്റ് വേണ്ടതെന്ന്. ചുണ്ടുകളുടെ നിറം സ്ഥിരമായി മാറ്റാം, നല്ല പുരികം ഇല്ലാത്തവർക്ക് സ്ഥിരമായുള്ള പുരികം ചെയ്യാം. ബോഡിയിൽ സ്നേഹിക്കുന്ന പെണ്ണിന്റേയോ ചെക്കന്റേയോ ടാറ്റുകൾ പോലും ചെയ്യാനുള്ള സംവിധാനം ഇന്ന് ബ്യൂട്ടീപാർലറുകളിൽ ഉണ്ട്. അരിമ്പാറ ഉണ്ടെങ്കിൽ അത് മാറ്റാൻ അഞ്ച് മിനുട്ട് മാത്രമാണ് വേണ്ടത്. ആബേൽ റോബിൻ, കവിത, രാജശ്രീ, മിനി തുടങ്ങി കേരളത്തിൽ അറിയപ്പെടുന്ന ബ്യൂട്ടീഷ്യൻ ട്രെയിനേഴ്സാണ് കേരളത്തിലുടനീളം എല്ലാ ചൊവ്വാഴ്ചകളിലും സിറ്റികളക്ഷൻസുമായി ചേർന്ന് ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നത്.

13,000 ത്തോളം പാർലറുകൾ ആരംഭിച്ചു നൽകി

ഒരു കാലത്ത് മറുനാടൻ മലയാളികളായി വിദേശ രാജ്യങ്ങളിൽ പോയി നല്ല സമ്പാദ്യം ആയി വന്നാൽ കേരളത്തിൽ തുടങ്ങാൻ പറ്റുന്ന ഏറ്റവും നല്ല തൊഴിൽ ബ്യൂട്ടി പാർലറുകൾ തന്നെയാണ്. തിരിച്ച് വരുന്ന ആളുകൾക്ക് രണ്ടോ മൂന്നോ ലക്ഷം രൂപയുണ്ടെങ്കിൽ മികച്ച ഒരു പാർലർ ആരംഭിക്കാം. അതിന് വേണ്ട എല്ലാ സഹായങ്ങളും സിറ്റി കളക്ഷൻസിന്റെ പേരിൽ ചെയ്ത് വരുന്നുണ്ട്. എവിടെ തുടങ്ങണം, ഇന്റീരിയൽ ഡിസൈൻ എങ്ങനെ ചെയ്യണം, എന്തൊക്കെ സാധനമാഗ്രികൾ അവിടെ വേണം എന്ന തുടങ്ങി ഉദ്ഘാടനം വരെ പൂർണ്ണമായും പുതിയ സംരഭകരെ സഹായിച്ചു വരുകയാണ്. അതുകൊണ്ട് തന്നെ ഈ കാലയളവിൽ 13,000 ത്തോളം ബ്യൂട്ടി പാർലറുകൾ ആരംഭിക്കാൻ ഞങ്ങൾ നേരിട്ട് സഹായം ചെയ്യാനായി. ആർക്കെങ്കിലും ഇനിയും താൽപര്യമുണ്ടെങ്കിൽ അതിന് വേണ്ട എല്ലാ സഹായവും(സൗജന്യ ട്രെയിനിംങ് ഉൾപ്പടെ) ഇനിയും സിറ്റി കളക്ഷൻസ് നൽകുന്നതായിരിക്കും. അനിൽ പറയുന്നു.

സൗജന്യമായി പഠിപ്പിക്കുമ്പോൾ ശത്രുക്കൾ വർദ്ധിക്കില്ലേ..?

പരസ്യത്തിന് വൻ തുക ചെലവിട്ട് നടത്തുന്ന സ്ഥാപനങ്ങൾ മൂന്ന് മാസത്തെ കോഴ്സിന് 40,000 രൂപ മുതൽ മുകളിലോട്ടാണ് വാങ്ങുന്നത്. എന്നാൽ ഞങ്ങൾ സൗജന്യമായി പഠിപ്പിക്കുമ്പോൾ സിറ്റികളക്ഷൻസിനും തനിക്കും ശത്രുക്കൾ ധാരാളം ഉണ്ടാകുന്നുണ്ട്. ബ്യൂട്ടീഷ്യൻസിന് മികച്ച ലാഭം ലഭിക്കാൻ വൻകിട കമ്പനികളുമായി വിലപേശുമ്പോൾ, അവരും സിറ്റികളക്ഷൻസിന്റെ ശത്രു ആകാറുണ്ട്. എതിർത്ത് നിന്നവർ പലരും ഇപ്പോൾ കൂടെ വരാൻ തുടങ്ങിയിട്ടുണ്ട്്. അതാണ് ഏറ്റവും വലിയ സന്തോഷം. അനിൽ പറയുന്നു.

സൗന്ദര്യത്തിന് മുന്നിൽ ജനത്തിന് പണം വിഷയമല്ല

ഇന്നത്തെക്കാലത്ത് സൗന്ദര്യം വർദ്ധിപ്പിക്കാനായി എത്രതുകയും ചെലവിടാൻ ആളുകൾ തയ്യാറാണ്. നല്ല ക്വാളിറ്റിയുള്ള മെറ്റീരിയലുകൾ ഇതിനായി ഉപയോഗിക്കണം എന്നത് മാത്രമാണ് അവരുടെ ആവശ്യം. ഒരു കല്ല്യാണ പെണ്ണിനെ ഒരുക്കുമ്പോൾ ഒരു ലക്ഷം വരെ ബില്ല് ആകുന്നു. കാരണം, കാൽ നഖം മുതൽ തലയോട്ടി വരെ വൃത്തിയാക്കിയാണ് കതിർ മണ്ഡപത്തിലേക്ക് ഒരു പെൺകുട്ടിയെ ബ്യൂട്ടിഷ്യൻ കയറ്റുന്നത്. ഇതിനുള്ള തയ്യാറെടുപ്പുകൾ വിവാഹത്തിന്റെ ആഴ്ചകൾക്ക് മുന്നേ തന്നെ ആരംഭിക്കും. ബ്യൂട്ടീഷ്യൻസിന് അടുത്ത് ചെന്നതിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ അവരും ഇഷ്ടപ്പെടുന്നു. അവിടെ പണം നോക്കുന്നില്ല.

ഉപയോഗം കൃത്യമല്ലെങ്കിൽ ഗുണം ദോഷമാകും..

മേക്കപ്പ് സാമഗ്രികളുടെ ഉപയോഗം കൃത്യമല്ലെങ്കിൽ ഗുണത്തേക്കളേറെ ദോഷമാണ് ഉണ്ടാവുക. ഉദാഹരണത്തിന് ഫേഷ്യൽ ചെയ്യുന്നതിനിടയിൽ, ബ്ലീച്ച് ചെയ്യുന്നു. കൃത്യമായി ചെയ്തില്ലെങ്കിൽ വല്ലാതെ ഫേസ് ഡ്രൈ ആകും. കമ്പനികൾ നിർമ്മാണം നിർത്തിയ പല ഉൽപ്പന്നങ്ങളും ഇന്ന് മാർക്കറ്റിൽ സുലഭമാണ്. ബ്യൂട്ടിപാർലറുകളിൽ ചെന്ന് കണ്ണിന് മുകളിൽ പഞ്ഞിയും വച്ച് ഫേഷ്യൽ ചെയ്യാൻ കിടക്കുന്നതിന് മുമ്പ് അവിടെ ഉപയോഗിക്കുന്ന സാമഗ്രികളുടെ ഗുണനിലവാരവും കൂടി പരിശോധിക്കാൻ ഗുണഭോക്താക്കൾ തയ്യാറാവണം. കൂണുപോലെ മുളയ്ക്കുന്ന പാർലറുകളിലെല്ലാം എക്സ്പീര്യൻസ് ഉള്ളവരാണോ എന്ന് പരിശോധിക്കാൻ സർക്കാർ അതോരിറ്റികൾ തയ്യാറാവണം. എങ്കിൽ മാത്രമേ, ഗുണത്തിനേക്കാളേറെ ദോഷം ചെയ്യുന്ന ഇപ്പോഴത്തെ നില അവസാനിക്കു...

പ്രൈവറ്റ് ഏജൻസികൾക്ക് എക്സ്പീര്യൻസ് സർട്ടിഫിക്കറ്റ് നൽകാനുള്ള അനുവാദം നൽകിയത് സർക്കാർ പുനപരിശോധിക്കണം. ഒരു ബ്യൂട്ടിപാർലറുകളെ ക്ലാസ്സിഫൈ ചെയ്യാൻ സർക്കാർ തയ്യാറാവണം. ഇപ്പോൾ ബ്യൂട്ടിപാർലറുകൾ നല്ലതാണോ എന്ന് നാട്ടുകാരാണ് ലൈസൻസ് കൊടുക്കുന്നത്. പുരികം ത്രഡ് ചെയ്യുമ്പോൾ അൽപം ഒന്ന് കയറിപോയാൽ, ആ ബ്യൂട്ടിപാർലർ മോശമാണ്. വിവാഹത്തിന് ഒരുക്കുമ്പോൾ എന്തെങ്കിലും തെറ്റ് വന്നാൽ ഉപയോഗിച്ച സാമഗ്രികളെ കുറ്റം പറയുന്നു. ആ സാമഗ്രികൾ വാങ്ങിയ ഷോപ്പുകളെ കുറ്റം പറയുന്നു. മറിച്ച് അവർക്ക് കൃത്യമായി പണി അറിയാത്തത് തുറന്ന് പറയില്ല. മൂന്നും ആറും മാസം എക്സ്പീര്യൻസ് ആകുമ്പോൾ തന്നെ ബ്യൂട്ടിഷ്യൻസുകൾ, മാലയോ വളയോ പണയം വച്ച് സ്വന്തമായി ബ്യൂട്ടിപാർലറുകൾ ആരംഭിക്കുന്നു. അതാണ് ഈ രംഗത്തെ ദോഷങ്ങളുടെ പ്രധാനകാരണം. ഹെൽത്ത് വകുപ്പിൽ നിന്നടക്കം കൃത്യമായ പരിശോധന നടത്തണം. അതിനാൽ ഉടനെതന്നെ ഈ രംഗത്തെ ക്ലാസ്സിഫൈ ചെയ്യാൻ സർക്കാർ തയ്യാറാവണം.

ബില്ല് ലഭിക്കാത്ത എല്ലാ ഉൽപ്പന്നങ്ങളേയും വ്യാജനായി കണക്കാക്കാം

48,000 ബ്യൂട്ടി പാർലർ കേരളത്തിൽ ഉണ്ടെങ്കിൽ അതനുസരിച്ചുള്ള നികുതി സർക്കാരിലേക്ക് എത്തുന്നില്ല. കാരണം ടിൻ നമ്പർ ഉള്ള ബില്ലുള്ള മേക്കപ്പ് സാമഗ്രികളല്ല, ഭൂരിഭാഗവും വാങ്ങുന്നത് കേരളത്തിൽ നിന്നടക്കം നിർമ്മിക്കുന്ന വ്യാജ ഉൽപ്പനങ്ങളാണ്. കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ബ്യൂട്ടി പാർലറുകളും എവിടെ നിന്നാണ് മേക്കപ്പ് സാമഗ്രികൾ വാങ്ങുന്നതെന്ന് പരിശോധിച്ചാൽ, സർക്കാരിന് ടാക്സ് ഇനത്തിൽ ഈ രംഗത്ത് വരുന്ന നഷ്ടം നികത്താം. ഒരു ദിവസം ശരാശരി ഒരു കോടി രൂപയുടെ നികുതി നഷ്ടമാണ് ഈ ഇനത്തിൽ സർക്കാരിന് ഉണ്ടാവുന്നത്. അനിൽ പറഞ്ഞ് നിർത്തി..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP