Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വൺ ഇന്ത്യ വൺ പെൻഷൻ സംഘടനയുമായി താതൊരു ബന്ധവുമില്ല; പിസി ജോർജ്ജിന്റെ രാഷ്ട്രീയത്തോട് താത്പര്യവുമില്ല; അറുപത് കഴിഞ്ഞ എല്ലാവർക്കും പെൻഷൻ ലഭിക്കണമെന്നതാണ് എന്റെ താത്പര്യം; ആ ആശയത്തെയാണ് ഞാൻ പിന്തുണച്ചത്; വൺ ഇന്ത്യ വൺപെൻഷൻ എന്ന പേരിൽ ഒരു സംഘടനയുള്ളത് പിന്നീടാണ് അറിഞ്ഞതെന്നും എംഎൻ കാരശ്ശേരി മറുനാടനോട്

വൺ ഇന്ത്യ വൺ പെൻഷൻ സംഘടനയുമായി താതൊരു ബന്ധവുമില്ല; പിസി ജോർജ്ജിന്റെ രാഷ്ട്രീയത്തോട് താത്പര്യവുമില്ല; അറുപത് കഴിഞ്ഞ എല്ലാവർക്കും പെൻഷൻ ലഭിക്കണമെന്നതാണ് എന്റെ താത്പര്യം; ആ ആശയത്തെയാണ് ഞാൻ പിന്തുണച്ചത്; വൺ ഇന്ത്യ വൺപെൻഷൻ എന്ന പേരിൽ ഒരു സംഘടനയുള്ളത് പിന്നീടാണ് അറിഞ്ഞതെന്നും എംഎൻ കാരശ്ശേരി മറുനാടനോട്

ജാസിം മൊയ്ദീൻ

കോഴിക്കോട്: വൺഇന്ത്യ വൺപെൻഷൻ എന്ന പദ്ധതിയെ അനുകൂലിച്ച് കേരളത്തിൽ ആദ്യമായി രംഗത്തെത്തിയവരിൽ പ്രമുഖനായിരുന്നു പ്രഭാഷകനും അദ്ധ്യാപകനും എഴുത്തുകാരനുമെല്ലാമായ എംഎൻ കാരശ്ശേരി. എന്നാൽ അറുപത് കഴിഞ്ഞ എല്ലാവർക്കും പെൻഷൻ ലഭിക്കണമെന്ന ആശയത്തെയാണ് താൻ പിന്തുണച്ചതെന്നും വൺഇന്ത്യ വൺപെൻഷൻ എന്ന സംഘടനയുമായി തനിക്ക് യാതൊരുബന്ധവുമില്ലെന്നും അദ്ദേഹം ഇപ്പോൾ വ്യക്തതമാക്കുന്നു.

അത്തരത്തിലൊരു സംഘടനയും അതിന് മെമ്പർഷിപ്പ് പരിപാടികളുമൊക്കെയുണ്ടെന്ന് താൻ പിന്നീടാണ് അറിഞ്ഞതെന്നും എംഎൻ കാരശ്ശേരി മറുനാടൻ മലയാളിയോട് പറഞ്ഞു. വൺഇന്ത്യ വൺപെൻഷൻ എന്ന പേരിൽ ഒരു ഗ്രൂപ്പ് വർക്ക് ചെയ്യുന്നുണ്ടെന്ന് ഞാൻ പിന്നീടാണ് അറിഞ്ഞത്. അറുപത് കഴിഞ്ഞ എല്ലാവർക്കും പെൻഷൻ ലഭിക്കണമെന്ന ആശയത്തെയാണ് ഞാൻ പിന്തുണച്ചത്. ഒരു പ്യൂണിനും ഉയർന്ന ഉദ്യോഗസ്ഥനും വീട്ടമ്മക്കുമെല്ലാം തുല്യമായി പെൻഷൻ കിട്ടണമെന്നത് എന്റെ ആഗ്രഹമായിരുന്നു. അതുകൊണ്ടാണ് ആ ആശയത്തെ പിന്തുണച്ചത്.

അതല്ലാതെ ആ സംഘടനയുമായി എനിക്ക് യാതൊരു ബന്ധവുമില്ല. പിസി ജോർജ്ജാണ് ഈ ആശയത്തിന് പിന്നിലെന്ന് കേൾക്കുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോട് ഒരു തരത്തിലും യോജിക്കാൻ പറ്റാത്തയാളാണ് ഞാൻ. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോട് യാതൊരു താത്പര്യവുമില്ല. ഇങ്ങനെയൊരു സംഘടയുണ്ടെന്നും അതിലേക്ക് മെമ്പർഷിപ്പ് നൽകുന്നെണ്ടെന്നും പറഞ്ഞ് എന്നെ ആരൊക്കെയോ വിളിച്ചിരുന്നു. അവരോടെല്ലാം ഞാൻ എന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

അത് ഏറ്റവും ലളിതമാണ്. ഉദ്യോഗമുള്ളവർക്കും ഇല്ലാത്തവർക്കും ഒരു പ്യൂണിനും സ്വീപ്പർക്കും വീട്ടമ്മക്കും അങ്ങനെ അറുപത് കഴിഞ്ഞ എല്ലാവർക്കും പെൻഷൻ ലഭിക്കുക എന്നതാണ്. അതിനപ്പുറത്ത് ആ സംഘടയുണ്ടാക്കുന്ന വിവാദങ്ങൾക്കൊന്നും ഞാൻ ഉത്തരവാദിയല്ല. അവർ എന്തൊക്കെയാണ് പറയുന്നത് എന്നും എനിക്കറിയില്ല. ഞാനതൊന്നും പിന്തുടരുന്നുമില്ല. ഇക്കാര്യത്തിൽ കൂടുതൽ വിവാദങ്ങൾക്ക് പിറകെ പോകാൻ സമയവുമില്ലെന്നും എംഎൻ കാരശ്ശേരി മറുനാടൻ മലയാളിയോട് പറഞ്ഞു

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP