Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിങ്ങളുടെ കുട്ടിക്ക് ഒരു അസുഖവുമില്ല; ശരീരത്തിൽ പിശാച് കയറിയതാണെന്നും മരുന്ന് കഴിച്ചാൽ മാറുമെന്നും പറഞ്ഞ് ചികിൽസ; ഇബ്ലീസിനെ ഓടിക്കാൻ ഉസ്താദുമാർ വാങ്ങിയത് ലക്ഷത്തോളം രൂപ; ചികിത്സയ്ക്കിടയിൽ ഒരു ഉസ്താദ് ശരീരത്തിൽ കയറിപ്പിടിക്കുകയും ചെയ്തു; തന്റെ സ്വത്വം തിരിച്ചറിഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങി വന്നിട്ട് ഇപ്പോൾ ഒരു മാസം; ചെറുപ്പം മുതൽ ഉണ്ടായിരുന്നത് വ്യത്യസ്ത ഫീലിംഗുകൾ; ട്രാൻസ് വുമണായി മാറിയ മലപ്പുറത്തുകാരി നിഷാന ജീവിതം പറയുമ്പോൾ

നിങ്ങളുടെ കുട്ടിക്ക് ഒരു അസുഖവുമില്ല; ശരീരത്തിൽ പിശാച് കയറിയതാണെന്നും മരുന്ന് കഴിച്ചാൽ മാറുമെന്നും പറഞ്ഞ് ചികിൽസ; ഇബ്ലീസിനെ ഓടിക്കാൻ ഉസ്താദുമാർ വാങ്ങിയത് ലക്ഷത്തോളം രൂപ; ചികിത്സയ്ക്കിടയിൽ ഒരു ഉസ്താദ് ശരീരത്തിൽ കയറിപ്പിടിക്കുകയും ചെയ്തു; തന്റെ സ്വത്വം തിരിച്ചറിഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങി വന്നിട്ട് ഇപ്പോൾ ഒരു മാസം; ചെറുപ്പം മുതൽ ഉണ്ടായിരുന്നത് വ്യത്യസ്ത ഫീലിംഗുകൾ; ട്രാൻസ് വുമണായി മാറിയ മലപ്പുറത്തുകാരി നിഷാന ജീവിതം പറയുമ്പോൾ

ജംഷാദ് മലപ്പുറം

മലപ്പുറം: നിങ്ങളുടെ കുട്ടിക്ക് ഒരു അസുഖവുമില്ല. ശരീരത്തിൽ പിശാച് കയറിയതാണ്. അത് മരുന്ന് കഴിഞ്ഞാൽ മാറുമെന്നും പറഞ്ഞ് ഉസ്താദുമാർ കൈക്കലാക്കിയത് ലക്ഷത്തോളംരൂപ. മലപ്പുറം വളഞ്ചേരി വെട്ടിച്ചിറയിലെ വീട്ടിൽനിന്നും ഇറങ്ങിവന്ന 21വയസ്സുകാരിയായ ട്രാൻസ്വുമൺ നിഷാനയുടേതാണ് വാക്കുകൾ.

തന്റെ ശരീരത്തിൽ പിശാച് കയറിയതാണെന്ന് ഉസ്താദുമാരടക്കം 20ഓളംപേർ ചികിത്സിച്ചു. താൻ ട്രാൻസ് ആണെന്നും ഇത് സൃഷ്ടിപ്പിൽ വന്നമാറ്റമാണെന്നും വീട്ടുകാരെ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും ആരും ചെവികൊണ്ടില്ലെന്നും നേരത്തെ നിഷാദായിരുന്ന നിഷാന പറയുന്നു. സ്വന്തം പേര് നിഷാന എന്ന് മാറ്റിയത് സ്വയമാണെന്നും നിഷാനതന്നെയാണ്.

തന്റെ സ്വത്വം തിരിച്ചറിഞ്ഞ് വീട്ടിൽ കഴിയാൻ പറ്റാത്ത സാഹചര്യം വന്നതോടെ നിഷാന വീട്ടിൽനിന്നും ഇറങ്ങിപ്പോന്നിട്ടിപ്പോൾ ഒരുമാസത്തോളമായി. നിലവിൽ പെരിന്തൽമണ്ണയിലെ ട്രാൻസ്വുമണും സാമൂഹ്യപ്രവർത്തകയുമായ റിയ ഇഷയോടൊപ്പം അവരുടെ വീട്ടിലാണ് താമസം. ഒരുമുസ്ലിം യഥാസ്ഥിക കുടുംബത്തിൽ ജനിച്ച തനിക്ക് ചെറുപ്പം മുതലെതന്നെ വ്യത്യസ്തമായ ഫീലിങ്സുകളായിരുന്നുവെന്നും പിന്നീടാണ് താൻ ട്രാൻസ് ആണെന്ന് സ്വയംബോധ്യപ്പെട്ടതെന്നും നിഷാന പറയുന്നു.

തുടർന്ന് 15വയസ്സായപ്പോഴാണ് ഇക്കാര്യം വീട്ടിൽ പറയാൻ ധൈര്യംവന്നത്. തന്റെ ഉള്ളിലെ വ്യക്തിത്വത്തെകുറിച്ച് വീട്ടുകാരോട് തുറന്നുപറഞ്ഞപ്പോൾ എല്ലാവരും എതിർക്കുകയും ശകാരിക്കുകയുംചെയ്തു. താൻ ട്രാൻസ് ആണെന്നും ഈരീതിയിൽ ജീവിക്കാൻ അനുവദിക്കണമെന്നും കർക്കശമായി ആവശ്യപ്പെട്ടതോ െവീട്ടുകാർ വിവിധ ചികിത്സകൾക്ക് വിധേയമാക്കി. തുടർന്നാണ് നിരവധിപേരുടെ അടുത്തേക്ക് ചികിത്സക്കുകൊണ്ടുപോയത്.

ഇതിൽ ഭൂരിഭാഗവും സിദ്ദന്മാരെന്ന് പറയുന്ന ഉസ്താദുമാരായിരുന്നു. നിങ്ങളുടെ മകനെ പഴയപോലെ തിരിച്ചുകിട്ടുമെന്നും ശരീരത്തിൽ പിശാച്(ഇബ്ലീസ്)കയറിയതാണെന്നും പറഞ്ഞാണ് ഉസ്താദുമാർ ചികിത്സ തുടങ്ങിയത്. കുട്ടിക്ക് ഒരു കുഴപ്പവുമില്ലെന്നുംപഴയ രീതിയിൽതന്നെ തിരിച്ചുകിട്ടുമെന്നും പല ഉസ്താദുമാരും വീട്ടുകാർക്കു വാക്കുംകൊടുത്തു. ഇതിനിടയിൽ ചികിത്സക്കിടെ ഒരു ഉസ്താദ് ശരീരത്തിൽ കയറിപ്പിടിക്കുകയും ചെയ്തു. വീട്ടുകാരെ പുറത്താക്കി ഉസ്താദ് മോശമായി പെരുമാറിയതോടെ ശബ്ദമുണ്ടാക്കി ഇറങ്ങിവന്നു വീട്ടുകാരോട് കാര്യംപറഞ്ഞു. തുടർന്നും വീട്ടുകാർ മറ്റൊരു ഉസ്താദിന്റെ അടുക്കൽകൊണ്ടുപോയി.

തുടർന്നുവീട്ടിൽ കഴിയാൻ പറ്റാത്ത സാഹചര്യം വന്നതോടെ രണ്ടുമാസം മുമ്പ് വീട്ടിൽനിന്നും ഇറങ്ങിപ്പോന്നു ട്രാൻസ് വുമണായ റിയ ഇഷയുടെ കൂടെ പെരിന്തൽമണ്ണയിലെ വീട്ടിൽ കുറച്ചുദിവസം താമസിച്ചു. റിയയോടെ കാര്യങ്ങൾ പറഞ്ഞതോടെ താൽകാലികമായി താമസിക്കാൻ സമ്മതിച്ചെങ്കിലും വീട്ടുകാരോട് കാര്യങ്ങൾ ബോധ്യപ്പെടുത്തി തിരിച്ചുപോകാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന്അഞ്ചുദിവസങ്ങൾക്ക് ശേഷം വീട്ടുകാർ തന്റെ ഇഷ്ടത്തിനു ജീവിക്കാൻ സമ്മതിക്കാമെന്ന് പറഞ്ഞ് തിരിച്ചുകൊണ്ടൂപോയെങ്കിലും പിന്നീട് ക്രൂരമായ മർദിക്കുകയായിരുന്നുവെന്നും നിഷാന പറയുന്നു. കസിൻസ് വീട്ടിൽവന്ന് തലമുടിക്ക് പിടിച്ച് ബെഡിൽ തള്ളിയിട്ട് വസ്ത്രങ്ങളടക്കം വലിച്ചു കീറി. എന്റെ സംസാര ഭാഷയേയും വസ്ത്രധാരണത്തേയും അവഹേളിച്ച് സംസാരിച്ചാണ് പീഡിപ്പിച്ചതെന്നും തുടർന്നാണു വീണ്ടും വീടുവിട്ടുപോന്നതെന്നും നിഷാന പറഞ്ഞു.

തന്നെ പരിശോധനക്ക് വിധേയമാക്കിയ ഉസ്താദുമാരും ഡോക്ടർമാരും അടക്കം ഇത് മനസ്സിന്റെ പ്രശ്നമാണെന്നും മാറാവുന്ന അസുഖമാണെന്നുമാണ് പറഞ്ഞിരുന്നത്. 18വയസ്സുമുതലാണ് ഇത്തരം ചികിത്സ നടത്തിയത്. തുടർന്ന് വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി താൻ രണ്ടുവർഷം ഇവർ നൽകിയ മരുന്ന് കഴിച്ചുവെന്നും നിഷാന പറഞ്ഞു. താൻകാരണം വീട്ടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാവരുതെന്നും അവർ അപഹാസര്യകാതിരിക്കാനുമാണ് മരുന്നുകൾ കൃത്യമായി കഴിച്ചിരുന്നത്.

അവസാനം കാണിച്ച ഡോക്ടറാണ് തന്റെ സ്വത്വം അംഗീകരിച്ച് സംസാരിച്ചതെന്നും തന്റെ ഉള്ളിൽ ട്രാൻസ് ആണെന്ന് ഡോക്ടർ വീട്ടുകാരോട് പറഞ്ഞു. ബന്ധുക്കളേയും സമൂഹത്തേയും ഭയന്നാണ് വീട്ടുകാർ തന്നെ അംഗീകരിക്കാൻ ഭയക്കുന്നതെന്നും നിഷാന പറയുന്നു. ഇപ്പോൾ തനിക്ക് അഭയംനൽകിയ റിയ ഇഷയെ സ്വന്തംമാതാവിന്റെ സ്ഥാനത്താണ് കാണുന്നത്. പല ട്രാൻസ് അംഗങ്ങളെ ബന്ധപ്പെട്ടെങ്കിലും യാതൊരുവിധ ഉപാധികളുമില്ലാതെയാണ് റിയ തന്നെ താമസിപ്പിച്ചതെന്നും നിഷാന പറയുന്നു. തനിക്കു നല്ലൊരു സോഷ്യൽ വർക്കറായി മാറണം. താൻഎന്ന വ്യക്തി ഈസമൂഹത്തിൽ ജീവിച്ചിരുന്നുവെന്നതിന് എന്തെങ്കിലും അടയാളപ്പെടുത്തലുകൾ ഉണ്ടാക്കണമെന്നാണ് ആഗ്രഹം. പെരിന്തൽമണ്ണ എം.ഇ.എസ് കോളജിൽനിന്നും ബിരുദപഠനം പൂർത്തിയാക്കി. ഇനി പി.ജി ചെയ്യണം. ശേഷം അദ്ധ്യാപനം തൊഴിൽമേഖലയായി എടുക്കാനാണ് ആഗ്രഹം.

മാതാപിതാക്കളും മൂന്നു സഹോദരന്മാരും സഹോദരിയും അടങ്ങുന്നതാണെന്ന് തന്റെ കുടുംബമെന്നും ഇവർക്ക്കൂടി അഭിമാനകരമാകുന്ന രീതിയിൽ തനിക്ക് മുന്നേറമെന്ന് ആഗ്രഹമുണ്ടെന്നും നിഷാന പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP