പട്ടിണിയും ദാരിദ്ര്യവും കൊടികുത്തിയ കുട്ടിക്കാലത്ത് കൂട്ടു പിടിച്ചത് അക്ഷരങ്ങളെ; മദ്രാസിലെ ചലച്ചിത്രം വാരികയുടെ പത്രാധിപരാകാൻ തീവണ്ടി കയറാൻ നിൽക്കുമ്പോൾ ജീവിത സഖി ലൈല ഒപ്പം യാത്ര തുടങ്ങി; സങ്കീർത്തനം വായനക്കാരുടെ ചങ്കിൽ കയറിയപ്പോൾ എഴുത്തിൽ ഉറച്ചു; സിനിമയിൽ ചതിയുണ്ട്; ഇതിഹാസ സാഹിത്യാകൻ പെരുമ്പടവം ശ്രീധരൻ മറുനാടനോട് മനസ്സ് തുറക്കുമ്പോൾ
ബി എസ് ജോയ്
തിരുവനന്തപുരം: മറക്കാനാകാത്ത അനുഭവങ്ങളുടെ തീച്ചൂളയിൽ പാകപ്പെടുത്തിയ ഹൃദയത്തിന്റെ ഉടമ, അതേ ഹൃദയത്തിൽ ദൈവം കയ്യൊപ്പ് ചാർത്തുക കൂടി ചെയ്താലോ, അങ്ങനെ ഒരു ഹൃദയമുള്ള ഒരേ ഒരു മനുഷ്യൻ. , അത് മറ്റാരുമല്ല സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ. സിനിമയിൽ എവിടെയൊക്കെയോ ചതിവുണ്ട്.. എന്റെ കഥയെടുത്തിട്ട് എന്റെ പേരുപോലും വയ്ക്കാത്തവർ ഉണ്ട്. പ്രതിഫലം നൽകാത്തവരുണ്ട്. പിന്നെ എനിക്കത് വേണ്ടെന്ന് തോന്നി-ഇതിഹാസ സാഹി്ത്യാകരൻ മനസ്സ് തുറക്കുകയാണ്. എഴുത്തും ജീവിതത്തിലേയും അനുഭവങ്ങൾ മറുനാടനുമായി പങ്കുവയ്ക്കുകയാണ് പ്രിയ സാഹിത്യകാരൻ.
നാല് വയസ്സുള്ളപ്പോൾ അച്ഛൻ നാരായണൻ മരിച്ചു. അമ്മ ലക്ഷ്മി മക്കളെ വളർത്താൻ നന്നെ പാടുപെട്ടു.അമ്മയുടെ കഷ്ടതകൾ കണ്ടും കേട്ടും വളർന്ന ശ്രീധരൻ കുട്ടിക്കാലത്തെ പുസ്തക വായന, എഴുത്ത് എന്നിവയുടെ ഇഷ്ടക്കാരനായി. സ്കൂളിൽ വരുത്തിയിരുന്ന ദിനപത്രം വായിച്ച് തുടങ്ങി, പിന്നെ സാധനങ്ങളൊക്കെ പൊതിഞ്ഞ് കിട്ടുന്ന കടലാസുകൾ വായിച്ച് തുടങ്ങി.1938 ൽ നിന്ന് 2022 ൽ നവതിയുടെ നിറവിൽ നിൽക്കുന്ന പെരുമ്പടവത്തിന് കൂട്ട് ഇപ്പോഴും വായന തന്നെയാണ്. പട്ടിണിയും ദാരിദ്ര്യവും കൊടികുത്തിയ കുട്ടിക്കാലത്ത് നിന്ന് അക്ഷരങ്ങളെ കൂട്ട് പിടിച്ച് പ്രതിസന്ധികളെ മറികടന്ന പെരുമ്പടവം ഓർമ പറയുമ്പോൾ കവിതയുടെ മാധുര്യം അനുഭവിക്കാനാകും.
പഴയ മദ്രാസിലെ ചലച്ചിത്രം വാരികയുടെ പത്രാധിപരാകാൻ തീവണ്ടി കയറാൻ റെയിൽവെ സ്റ്റേഷനിൽ നിൽക്കുമ്പോഴാണ് ജീവിത സഖി ലൈല ഒപ്പം യാത്ര തുടങ്ങുന്നത്. ആഴമുള്ള സ്നേഹവും കരുതലുമായിരുന്നു ലൈല എന്ന് ഒറ്റവാക്കിൽ പറയാം. മരണമോളം ഒരു മുണ്ടോ സാരിയോ ആഭരണങ്ങളോ വേണമെന്ന് ആവശ്യപ്പെടാതിരുന്ന ജീവിത സഖി. ലൈല പോയതോടെ പോയത് ഞാനോ അവളോ എന്ന അറിയാതെ ഏകാന്തത്തിൽ ആയത് എഴുത്തുകരാൻ പെരുമ്പടവം.
ലൈലയാണ് അഭയം എന്ന നോവൽ നല്ല കൈപ്പടയിൽ പകർത്തിയെഴുതി കുങ്കുമം വാരികയുടെ നോവൽ മത്സരത്തിന് അയച്ചത്. ഒറ്റമുറി വീട്ടിലേക്ക് കുങ്കുമം പത്രാധിപരായിരുന്ന കെ എസ് ചന്ദ്രന്റെ കത്ത് വന്നത് ശരിക്കും ഭാഗ്യവും കൊണ്ടായിരുന്നു. അന്നത്തെ ആയിരം രൂപയ്ക്ക് ഇന്നത്തെ ലക്ഷങ്ങളോ കോടികളോ മതിപ്പുണ്ട്. 25 രൂപയ്ക്കും താഴെ പ്രതിമാസ വരുമാനമുള്ള ഒരു പത്രക്കാരന് ആയിരം രൂപയുടെ സമ്മാനം ലഭിക്കുക. അത് ജനിപ്പിച്ച ആഹ്ളാദവും അത്ഭുതവും ഇന്നും മറക്കാനായിട്ടില്ല,അന്ന് സന്തോഷം കൊണ്ട് ലൈലയെ എടുത്ത് വട്ടം ചുറ്റിച്ചതൊക്കെ പറയുമ്പോൾ പെരുമ്പടവത്തിന്റെ മുഖത്ത് സ്നേഹ നക്ഷത്രം ഉദിച്ചു.
അഭയം കുങ്കുമത്തിൽ അച്ചടിച്ച് വന്നതോടെ കാര്യങ്ങൾ മാറി, ജീവിത സാഹചര്യവും മാറിയെന്ന് പെരുമ്പടവം പറഞ്ഞു. അഭയം സിനിമ ആക്കിയത് രാമുകര്യാട്ടും ശോഭന പരമേശ്വരൻ നായരുമാണ്. അതിലെ കഥാപത്രത്തിന് പാടാൻ കവിത മതിയെന്ന് പറഞ്ഞത് പെരുമ്പടവമായിരുന്നു. ജി ശങ്കരക്കുറുപ്പും ചങ്ങമ്പുഴയും ബാലാമണിയമ്മയും സുഗതകുമാരിയും വയലാറുമൊക്കെ എഴുതിയ കവിതകളാണ് സിനിമയിൽ ഉപയോഗിച്ചത്. സംഗീത സംവിധായകൻ ദക്ഷിണാമൂർത്തി ആദ്യമൊക്കെ കവിത ചിട്ടപ്പെടുത്താൻ വിമൂഖത പ്രകടിപ്പിച്ചെങ്കിലും പിന്നീട് അതിന് തയ്യാറായി.
യേശുദാസിന്റെ ശബ്ദത്തിൽ പാട്ട് പുറത്ത് വന്നതോടെ സിനിമയുടെ ജനപ്രിയത ഉറപ്പിച്ചു. പിന്നീട് നിരവധി സിനിമകൾക്ക് കഥയും തിരക്കഥയും സംഭാഷണവും എഴുതി. ചിലർ പേര് എഴുതിക്കാണിച്ചു, ഒരാൾ അതും ചെയ്തില്ല, ചിലർ തുച്ഛമായ പ്രതിഫലം തന്നു. ചിലരാകട്ടെ അതും തന്നില്ല. അതുകൊണ്ട് സിനിമ വേണ്ടെന്ന് തീരുമാനിച്ചു.പേരുമില്ല, പ്രതിഫലവുമില്ലാത്ത ഇടത്ത് ജോലി ചെയ്യേണ്ടതില്ലെന്ന നിലപാടിലെത്തിയെന്ന് പെരുമ്പടവം പറഞ്ഞു.
1993 ലാണ് മാസ്റ്റർ പീസ് എന്ന് വിശേഷിപ്പിക്കാവുന്ന ഒരു സങ്കീർത്തനം പോലെ എന്ന നോവൽ ദീപികയുടെ വാർഷിക പതിപ്പിൽ അച്ചടിച്ചു വന്നത്. അഭയം വായിക്കപ്പെട്ടതിന്റെ എത്രയോ മടങ്ങ് അധികം വായനക്കാർ സങ്കീർത്തനത്തിന് ഉണ്ടായി. ഇതുവരെ 124 പതിപ്പുകൾ, എത്രയോ ലക്ഷം കോപ്പികൾ. ഇന്ത്യൻ ഭാഷയിൽ മറ്റൊന്നിനും അവകാശപ്പെടാൻ ഇല്ലത്ത വിജയം. സങ്കീർത്തനം ആളുകൾ നെഞ്ചേറ്റിയതോടെ എഴുത്തിൽ ഉറച്ചു. അതുവരെ എത്താൻ അനുഭവിച്ച വേദനകളും ത്യാഗങ്ങളും ധ്യാനസമാനമായ ഏകാന്തതയും ഇപ്പോൾ സന്തോഷം തരുന്ന അനുഭവമായിരുന്നുവെന്നും പെരുമ്പടവം ഓർത്തു.
ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേക അനുഭാവം ഇല്ല. എന്നാൽ ഉമ്മൻ ചാണ്ടി സർക്കാർ തന്നെ സാഹിത്യ അക്കാദമി പ്രസിഡന്റായി നിയമിച്ചു.അതിൽ സന്തോഷമുണ്ട്. രാഷ്ടീയത്തിന്റെ ലേബലിൽ അറിയപ്പെടാൻ ആഗ്രഹമില്ല. സമുദായം മതം എന്നീവക കാര്യങ്ങളോടും താൽപര്യമില്ല. ക്രിസ്തുവിനോട് ഒരു പ്രത്യേക ഇഷ്ടമാണ്. അതുകൊണ്ടാവാം ബൈബിളിനോടും അടുപ്പം കൂടി. ബൈബിൾ ഭാഷയും അതിലെ ബിംബങ്ങളും ഇമേജുകളും എന്നും കൂട്ടായി.
പെരുമ്പടവത്ത് സ്വന്തമായി ഭൂമി വാങ്ങിയതും വീട് വച്ചതും ഈ അടുത്ത കാലത്താണ്. അതൊക്കെ ലൈലയുടെ കഴിവാണ്. അതിനെക്കുറിച്ച് രസകരമായ അനുഭവമുണ്ട് പെരുമ്പടവത്തിന്. തനിക്ക് വൈക്കം ബഷീർ കത്തെഴുതുമ്പോൾ രണ്ടെണ്ണം അദ്ദേഹം ലൈലയ്ക്കും എഴുതും. വർഷങ്ങൾക്ക് മുമ്പ് അങ്ങനെ ബഷീർ ലൈലയ്ക്ക് അയച്ച കത്തിലെ ഉള്ളടക്കം ഇതായിരുന്നു. മണിയോഡർ വരുമ്പോൾ ലൈല കൈപ്പറ്റണം, എഴുത്തുകരന്റെ കയ്യിൽ കാശ് കിട്ടിയിൽ നിൽക്കില്ല. ലൈല അത് അതേ പടി അനുസരിച്ചു. അതുകൊണ്ടാണ് തമലത്തും പെരുമ്പടവത്തും വീടായതും അല്ലലില്ലാതെ ജീവിക്കാനുള്ള അവസ്ഥ കൈവന്നതും. ഇത് പറഞ്ഞ് പെരുമ്പടവം ചിരിച്ചു.
തമലത്ത് തമലം തങ്കപ്പനെന്ന സുഹൃത്താണ് വാടക വീടൊക്കെ തരപ്പെടുത്തി തന്നത്. അദ്ദേഹത്തിന്റെ കുടുംബ വീട്ടിലായിരുന്നു ആദ്യം താമസിച്ചിരുന്നത്. പിന്നീട് ഇപ്പോൾ താമസിക്കുന്ന സ്ഥലം വാങ്ങി വീടുവച്ചു. ബഷീറും സിജെ തോമസും അയൽനാട്ടുകാരാണ് . ബഷീർ ദൈവമാണ്. അദ്ദേഹത്തിന് മുന്നിൽ ഇരുന്നാൽ നമ്മൾ സ്വയം അലിഞ്ഞ് തീരുന്നതായി തോന്നും.അത്രയ്ക്ക് പ്രതിഭാശാലിയാണ് ബഷീറെന്നും പെരുമ്പടവം പറഞ്ഞു. എം ടി വാസുദേവൻ നായരുമൊത്ത് നിരന്തരം സംസാരിക്കുന്നില്ലെങ്കിലും പേന എടുത്താൽ അദ്ദേഹം മനസ്സിൽ നിറയും അദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകൾ അത്രത്തോളം വലുതാണ്.അദ്ദേഹത്തിന്റെ പുത്തൻ തലമുറയോടുള്ള
വാത്സല്യം ശരിക്കും അനുഭവിച്ച വ്യക്തി കൂടിയാണ് താനെന്നും പെരുമ്പടവം പറഞ്ഞു. പുതിയ കഥാകൃത്തുകളിൽ നിരവധി പേരുടെ രചനകൾ ഇഷ്ടമാണ്. നല്ല പ്രതിഭയുള്ള ധാരാളം പുതിയ എഴുത്തുകാർ മലയാളിത്തിലുണ്ടെന്നും പെരുമ്പടവം കൂട്ടിച്ചേർത്തു. കവിയാകണമെന്ന് ആഗ്രഹിച്ച് എഴുതി തുടങ്ങിയ ആളാണെങ്കിലും കവിത എഴുത്ത് വഴങ്ങാത്തിതിലുള്ള സങ്കടവും പെരുമ്പടവത്തിനുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്