Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്ത്രീകളുടെ അഭിമാനത്തിനായി അമ്മ പോരാടുമ്പോൾ മകന്റെ പോരാട്ടം സ്ത്രീകളുടെ നഗ്‌നത കാണാൻ; ലൈംഗികാവയവത്തിന്റെ ചിത്രങ്ങൾ അയച്ചത് നിഷേധിക്കാൻ കഴിയുമോ; മകനെ അരികത്തിരുത്തി മാപ്പ് പറയുമ്പോൾ എന്തുകൊണ്ട് മകന് ഫോൺ നൽകിയില്ല; വിവാദം വഴി തിരിച്ച് വിടാൻ പറഞ്ഞത് നഷ്ടപരിഹാരം ആവശ്യപ്പെട്ടെന്നും സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമെന്നും; മാപ്പ് പറയേണ്ടത് മാലാ പാർവതിയല്ല അനന്തകൃഷ്ണൻ തന്നെ; സീമാ വിനീത് മറുനാടനോട്

സ്ത്രീകളുടെ അഭിമാനത്തിനായി അമ്മ പോരാടുമ്പോൾ മകന്റെ പോരാട്ടം സ്ത്രീകളുടെ നഗ്‌നത കാണാൻ; ലൈംഗികാവയവത്തിന്റെ ചിത്രങ്ങൾ അയച്ചത് നിഷേധിക്കാൻ കഴിയുമോ;  മകനെ അരികത്തിരുത്തി മാപ്പ് പറയുമ്പോൾ എന്തുകൊണ്ട് മകന് ഫോൺ നൽകിയില്ല; വിവാദം വഴി തിരിച്ച് വിടാൻ പറഞ്ഞത് നഷ്ടപരിഹാരം ആവശ്യപ്പെട്ടെന്നും സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമെന്നും; മാപ്പ് പറയേണ്ടത് മാലാ പാർവതിയല്ല അനന്തകൃഷ്ണൻ തന്നെ; സീമാ വിനീത്  മറുനാടനോട്

എം മനോജ് കുമാർ

തിരുവനന്തപുരം: മകൻ ലൈംഗികാപവാദത്തിൽപ്പെട്ടപ്പോൾ പ്രമുഖ മാലാ പാർവതിയുടേത് വിചിത്ര നിലപാടുകളാണെന്നു സീമ വിനീത്. മാലാ പാർവതിയുടെ മകൻ അനന്തകൃഷ്ണൻ തന്റെ ലൈംഗികാവയവത്തിന്റെ ചിത്രങ്ങൾ ഫെയ്‌സ് ബുക്ക് വഴി അയച്ച് നല്കിയതും ഈ പ്രശ്‌നത്തിൽ മാലാ പാർവതി തന്നോടു സംസാരിച്ചതും പരസ്യമാക്കിയപ്പോൾ വീണിടത്ത് കിടന്നു ഉരുളുന്ന നിലപാടാണ് മാലാ പാർവതിയുടേത് എന്ന് സീമ വിനീത് മറുനാടന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. ആദ്യം കോംപൻസെഷൻ ആവശ്യപ്പെട്ടെന്നു പറഞ്ഞു. അതിനു തെളിവ് ഹാജരാക്കാൻ പറഞ്ഞു ശക്തമായി പ്രതികരിച്ചപ്പോൾ പറഞ്ഞത് മാലാപാർവതി മാറ്റിപ്പറഞ്ഞു. പിന്നീട് പറഞ്ഞു ഞാനും അവരുടെ മകനും തമ്മിൽ ഉഭയസമ്മത പ്രകാരം എല്ലാ ബന്ധങ്ങളുമുണ്ടെന്ന്. എന്നോടു സോറി പറയുകയും മകനെക്കൊണ്ട് സോറി ഫോർവേഡ് ചെയ്യിപ്പിക്കുകയും ചെയ്തു.

മാലാ പാർവതി എന്നോടു സോറി പറഞ്ഞിട്ട് എന്ത് കാര്യം? അവരുടെ മകൻ അനന്തകൃഷ്ണനാണ് എന്നോടു സോറി പറയേണ്ടത്. അമ്മ എന്നെ വിളിച്ച് സോറി പറയുമ്പോൾ അവരുടെ തൊട്ടരികത്ത് മകൻ ഉണ്ട്. എന്തുകൊണ്ട് മകനെക്കൊണ്ട് എന്നെ വിളിപ്പിച്ച് സോറി പറഞ്ഞില്ല. അവരുടെ മകനാണ് എനിക്ക് ലൈംഗിക അവയവത്തിന്റെ ദൃശ്യങ്ങൾ അയച്ചു തന്നത്. ഞാൻ മാലാ പാർവതിയുടെ മകൻ എന്നോ അനന്തകൃഷ്ണൻ എന്നോ പറഞ്ഞില്ല. പക്ഷെ മാലാ പാർവതിയാണ് അത് സമ്മതിച്ചുകൊണ്ട് രംഗത്ത് വന്നത്. അമ്മ സ്ത്രീകളുടെ അഭിമാനത്തിനു വേണ്ടി പോരാടുമ്പോൾ മകൻ സ്ത്രീകളുടെ നഗ്‌നത കാണാനായി പോരാടുകയാണ്-മാലാ പാർവതിയുടെ മകനുമായി ബന്ധപ്പെട്ട ലൈംഗിക വിവാദത്തിൽ പുതിയ അധ്യായങ്ങൾ തുറന്നുകൊണ്ട് സീമ വിനീത് പറയുന്നു.

മാലാ പാർവതിയുടെ മകന്റെ മെസ്സേജ് കണ്ട് ഞെട്ടിപ്പോയി: സീമ വിനീത്

ഫെയ്‌സ് ബുക്കിൽ അൺറീഡ് മെസ്സേജ് വന്നു കിടക്കും. അതിൽ തന്നെ രണ്ടു സെക്ഷൻ ആയിട്ടുണ്ട്. അതിൽ സ്പാം എന്ന പറയുന്ന മെസ്സേജിൽ ആണ് അനന്തകൃഷ്ണന്റെ മെസ്സേജ് കാണുന്നത്. കണ്ടതിനു ശേഷം ഞാൻ ഒരു പോസ്റ്റ് ഇട്ടു. അതിൽ ഒരിടത്തും അമ്മയുടെ പേരോ, മകന്റെ പേരോ ഒന്നും ഞാൻ പറഞ്ഞിട്ടില്ല. ഇന്നു രാവിലെ മെസേജ് റിക്വസ്റ്റ് ബോക്‌സ് തുറന്നു നോക്കി. അയ്യോ ഞാൻ ഞെട്ടിപ്പോയി. പ്രശസ്ത ആക്ടിവിറ്റ്‌സ്, ഫെമിനിസ്റ്റ് ആയ മലയാള സിനിമയിലെ ഒരു നടിയുടെ മകന്റെ മെസ്സേജ്. അമ്മ സ്ത്രീകളുടെ അഭിമാനത്തിനു വേണ്ടി പോരാടുമ്പോൾ മകൻ സ്ത്രീകളുടെ നഗ്‌നത കാണാനായി പോരാടുന്നു. ചില വ്യക്തികളോട് നിർദ്ദേശം സ്വീകരിച്ചതിനു ശേഷം ഞാൻ സ്‌ക്രീൻ ഷോട്‌സ് പ്രദർശിപ്പിക്കുന്നതാണ്. വെയിറ്റ് ആൻഡ് സി എന്ന മെസേജ് ആണ് ഫെയ്‌സ് ബുക്കിൽ ഞാൻ ഇട്ടത്. ഞാൻ പറയുന്നത് അവരുടെ മകനെ കുറിച്ചാണ് എന്ന് എങ്ങനെ മാലാ പാർവതിക്ക് മനസിലായി? കൃത്യം ഞാൻ പതിനൊന്നു മണിക്ക് പോസ്റ്റിട്ടു. രണ്ടു മണിക്കുള്ളിൽ അവർ എന്നെ വിളിക്കുകയും സോറി പറയുകയും അതിനു ക്ലാരിഫിക്കെഷൻ നൽകുകയും ചെയ്തു.

രണ്ടര മിനിട്ടോളം അവർ എന്നോടു സംസാരിച്ചു. ഞാൻ അവർ സംസാരിച്ച വിവരം പരസ്യമാക്കി അതേ വോയിസ് നോട്ട് ഞാൻ ഗ്രൂപ്പുകളിലേക്ക് ഫോർവേഡ് ചെയ്യുകയും ചെയ്തു. അവിടെ ഡിസ്‌കഷനും കാര്യങ്ങളും ഒക്കെ നടക്കുന്നുണ്ട്. പല ആൾക്കാരും പല തരത്തിൽ ഡിസ്‌കഷൻ നടത്തി. അമ്മ എന്തിനു മാപ്പ് പറയണം മകൻ അല്ലേ മാപ്പ് പറയേണ്ടത് എന്ന്. ഇപ്പോൾ എനിക്ക് ചോദിക്കാനുള്ള ചോദ്യം ഇതാണ്. അമ്മ എന്തിനു മാപ്പ് പറഞ്ഞു? മാലാ പാർവതി എന്തിനാണ് ഈ കാര്യത്തിൽ ഇൻവോൾവ്ഡ് ആയത്. . രണ്ടര മിനിറ്റ് സംസാരിച്ചപ്പോഴും മാലാ പാർവതി എന്നോടു വളരെ സ്വാതന്ത്ര്യത്തോടെയാണ് വിളിച്ചത്. സീമാ ഞാൻ മാലാ പാർവതിയാണ് എന്നാണ് അവർ പറഞ്ഞത്. അത്ര സ്വാതന്ത്ര്യത്തോടെ സംസാരിച്ച വ്യക്തിക്ക് റെസ്‌പെക്റ്റും ബഹുമാനവും കൊടുക്കുന്ന വ്യക്തിയാണ് ഞാനും. അതിനു കാരണമുണ്ട്. അവർ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾ, പക്ഷഭേദം, ഫിലിം ഇൻഡസ്ട്രിയിലും മറ്റും നടക്കുന്ന പക്ഷഭേദങ്ങൾക്കും ചൂഷണങ്ങൾക്കും എതിരെ ശബ്ദമുയർത്തുന്ന വ്യക്തിയാണ്. അതുകൊണ്ടാണ് അവരുടെ ആ കാര്യങ്ങൾ എല്ലാം വെച്ച് പോസ്റ്റിൽ ഞാൻ മെൻഷൻ ചെയ്തത്. ഞാൻ അവരുടെ പേര് വലിച്ചിഴയ്ക്കുകയോ അവരുടെ മകന്റെ പേര് വലിച്ചിഴയ്ക്കുകയോ ഒന്നും ചെയ്തിട്ടില്ല.

മകനെക്കൊണ്ട് അവർ മാപ്പ് പറയിപ്പിച്ചില്ല

രണ്ടര മിനിട്ട് മാലാ പാർവതി എന്നോടു സംസാരിച്ചപ്പോഴും എന്റെ മനസിനെ വേദനിപ്പിച്ച ഒരു കാര്യം എന്തുകൊണ്ട് അവർ ആ ഫോൺ മകന് കൊടുത്തില്ല എന്നതാണ്. മകൻ തൊട്ടടുത്ത് ഉണ്ടല്ലോ.. എന്തുകൊണ്ടാണ് മകന് അവർ ഫോൺ കൊടുക്കാത്തത്? അവർ അത് എന്തുകൊണ്ട് ചെയ്തില്ല. എന്റെ മകന് സീമയോടു സംസാരിക്കണം. സോറി പറയണം, സീമ അതൊന്നു കേൾക്കൂ എന്ന് പറയാൻ എന്തുകൊണ്ട് സന്നദ്ധയായില്ല. സോറി പറഞ്ഞിട്ട്. ഒരു ദിവസത്തിനു ശേഷം മകനെക്കൊണ്ട് വാട്‌സ് ആപ്പിൽ ഒരു ഫോർവേഡ് മെസ്സേജ് പോലൊരു മെസ്സേജ് അയക്കുകയാണ് ചെയ്തത്. എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും ഹർട്ട് ഉണ്ടായെങ്കിൽ ക്ഷമിക്കുക. എന്ന് പറഞ്ഞു ഒരു മെസ്സേജ് അയച്ചു. അതിനേക്കാൾ എത്രയോ നല്ലതായിരുന്നു മകനെക്കൊണ്ട് മാപ്പ് പറയിപ്പിക്കൽ. സംസാരിച്ച കൂട്ടത്തിൽ അവർ പറഞ്ഞു തെറ്റ് തെറ്റല്ലാതാകുന്നില്ല എന്ന്. ഞാൻ ആ മാപ്പ് സ്വീകരിക്കുകയാണെങ്കിൽ അത് ചിലപ്പോൾ അത് അവിടെ കഴിയേണ്ട കാര്യമേയുള്ളൂ. ഇത്രയും വലിയ വിവാദത്തിലേക്ക് വലിച്ച് നീട്ടാൻ കാരണം മാലാ പാർവതി തന്നെയാണ്. അവരുടെ പേര് വലിച്ചിഴയ്ക്കപ്പെടാൻ കാരണവും അവർ തന്നെയാണ്.

ഞാൻ മാലാ പാർവതി വിളിച്ചതിന് ശേഷം 1.59 നു ഞാൻ വേറെ പോസ്റ്റ് ഇട്ടു. ഒരു മകന്റെ കൊള്ളരുതായ്മയ്ക്ക് ഒരമ്മ മാപ്പ് ചോദിച്ചാൽ ആ അമ്മയുടെ അവസ്ഥ ഓർത്ത് എന്റെ തീരുമാനം ഞാൻ പിൻവലിക്കുന്നു. എന്ന് പറഞ്ഞു ഞാൻ ഒരു പോസ്റ്റിട്ടു. അതിൽ 398 പേർ ഫ്രന്റ്‌സ് വന്നിട്ട് റിപ്ലെ ചെയ്തിട്ടുണ്ട്. 71 പേര് കമന്റും ചെയ്തിട്ടുണ്ട്. അങ്ങനെ പോസ്റ്റ് ഞാൻ നിർത്തിയതാണ്. അപ്പോഴും പലരും ചോദിച്ചു എന്നോട്. അതെങ്ങിനെ ശരിയാകും. അമ്മ മാപ്പ് ചോദിച്ചാൽ എങ്ങനെയാ? മകനല്ലേ നിന്നോടു മാപ്പ് ചോദിക്കേണ്ടത് എന്ന ചോദ്യങ്ങളാണ് വന്നത്. ഇത്രയും അറിയുന്ന ഒരു വ്യക്തി. അവർക്ക് അറിയില്ലേ ഈ കാര്യം. മകനാണ് തെറ്റ് ചെയ്തത് എന്ന്. അവരുടെ ഭാഗത്തും ന്യായം ഉണ്ടായിരിക്കാം. അവരെ ഞാൻ മെൻഷൻ ചെയ്യാനോ അവരെ ഉപയോഗിക്കാനോ പാടില്ലായിരിക്കും. ഞാൻ പിന്നെ മെൻഷൻ ചെയ്യാനുണ്ടായ കാരണം. അവർ സ്ത്രീകളുടെ കാര്യങ്ങൾക്ക് വേണ്ടി, സംഘടനയിലെ സ്ത്രീകൾക്ക് നേരെ വരുന്ന ചൂഷണങ്ങൾക്ക് നേരെ സംസാരിക്കുന്ന വ്യക്തിയാണ്. അവർ എന്നോടു പറഞ്ഞു കേസിന് പോകുന്നെങ്കിൽ പൊയ്‌ക്കോളൂ എന്ന്. എന്നിട്ട് അവർ ഒരു പോസ്റ്റിട്ടു.

കോംപൻസെഷന് തെളിവ് വേണം എന്ന് പറഞ്ഞപ്പോൾ ചുവട് മാറ്റി

ഞാൻ മാല പാർവതിയോട് കോംപൻസെഷൻ ആവശ്യപ്പെട്ടു എന്ന് പറഞ്ഞിപ്പോൾ അതിനെ എതിർത്ത് ഞാനും ഒരു പോസ്റ്റിട്ടു. ഞാൻ കോംപൻസെഷൻ ആവശ്യപ്പെട്ടു എങ്കിൽ അതിനു തെളിവുകൾ എവിടെ എന്ന് ചോദിച്ചു. അപ്പോൾ അവരിൽ നിന്നും വീണ്ടും മറുപടി വന്നു. സീമ നേരിട്ട് എന്നോടു കോംപൻസെഷൻ ആവശ്യപ്പെട്ടിട്ടില്ല. , സീമ അങ്ങിനെ ഒരു കാര്യം പറഞ്ഞിട്ടേ ഇല്ലാ എന്ന് പറഞ്ഞു.അങ്ങിനെ അവർ അവിടെ നിന്നും തടിയൂരി. അവിടെ നോവിക്കപ്പെടുന്നതും ഒരു സ്ത്രീ തന്നെയെന്നു ഓർമ്മ വേണം. പിന്നെ അവരത് മാറ്റിപ്പറഞ്ഞു. പിന്നെ അവർ പറഞ്ഞു. സീമയും എന്റെ മകനും തമ്മിൽ ഒരു വർഷത്തോളം നല്ല ടേംസിൽ ആയിരുന്നു.

ഉഭയസമ്മതപ്രകാരം എല്ലാ തരത്തിലുള്ള ബന്ധങ്ങളും ഉണ്ടായിരുന്നുവെന്ന് പറഞ്ഞു. അവിടെയും അവർ വളരെ മോശക്കാരിയായാണ് എന്നെ പറഞ്ഞത്. അതിൽ എന്ത് ലോജിക്കാണ് ഉള്ളത് എന്ന് എനിക്ക് മനസിലാകുന്നില്ല. എന്തൊക്കെയായാലും മകൻ ചെയ്ത തെറ്റ് തെറ്റ് എന്ന് അവർ പറയുകയും നിയമപോരാട്ടത്തിനു പോകും മൊബൈൽ ഫോൺ പൊലീസിനെ ഏൽപ്പിച്ചു എന്നൊക്കെ പറയുന്നുണ്ട്. അതെല്ലാം അവരുടെ ന്യായങ്ങൾ ആകാം. പക്ഷെ എന്തുകൊണ്ട് അവർ ഈ കാര്യങ്ങൾ ഒക്കെ എന്തുകൊണ്ട് വിസമ്മതിക്കുന്നു. എന്തിനു അത് കവർ ചെയ്യാനായി ഇതുപോലെയുള്ള കാര്യങ്ങൾ ക്രിയേറ്റ് ചെയ്യുന്നു എന്നുള്ളതാണ്.

മകൻ അയച്ചത് സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങൾ

മകൻ സ്വകാര്യ ഭാഗങ്ങളുടെ പിക്ചർ അയച്ചു എന്ന് ഉള്ളതല്ലേ. മകന്റെ രഹസ്യഭാഗങ്ങൾ പിക്ച്ചറിൽ അയച്ചത് മോശമായ കാര്യമല്ലേ. മാലാ പാർവതി സ്ത്രീ പക്ഷ വാദങ്ങൾ എല്ലാം പ്രസംഗിക്കുമ്പോൾ ആ ഭാഗത്ത് നിന്ന് ഒരു ചിന്തിച്ച് നോക്കുമ്പോൾ മോശമായ കാര്യമല്ലേ.. അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ വളരെ മോശമായ കാര്യമല്ലേ. മകൻ ഒരു വോയിസ് നോട്ടിലോ.. സോഷ്യൽ മീഡിയയിൽ കൂടിയാണ് എനിക്ക് ഈ സംഭവം നേരിട്ടത്. ഇത് സോഷ്യൽ മീഡിയയിലൂടെയാണ്. എന്തുകൊണ്ട് പബ്ലിക് പ്ലേസിൽ വന്നിട്ട് ഒരു സോറി പറഞ്ഞുകൂടാ എന്നതാണ് എന്റെ ചോദ്യം. ഞാൻ സാധാരണ കോൾ റെക്കോഡ് ചെയ്യുന്നതല്ല. ട്രൂ കോളറിൽ അവരുടെ പേരും ഫോട്ടോയും കാണിച്ചു. പക്ഷെ ഞാൻ കോൾ റെക്കോഡ് ചെയ്തു. ഞാൻ അവരുമായി വളരെ മാന്യമായി സംസാരിച്ചു. ഞാൻ മാഡത്തിനെ അത്രത്തോളം മനസിലാക്കുന്നുണ്ട്. ഞങ്ങളുടെ ട്രാൻസ് വ്യക്തികൾക്ക് വേണ്ടി കൂടി സംസാരിച്ച വ്യക്തിയാണ്. പക്ഷെ അപ്പോഴും അവർ എന്തിനു മകനെ സേവ് ചെയ്തു പിടിക്കുന്നു എന്നതാണ് എന്റെ ചോദ്യം. എല്ലാ തരത്തിലും തുല്യത വേണം. പുരുഷനും ട്രാന്‌സിനും എല്ലാം തുല്യത വേണം എന്ന് പറയുന്ന അവർ എന്തുകൊണ്ട് എന്റെ പേർ സീമാ വിനീത് ട്രാൻസ്‌ജെൻഡർ എന്ന് സേവ് ചെയ്തു. അതിൽ തന്നെ ഒരു പക്ഷപാതമില്ലേ? അത് വളരെ മോശമായി എനിക്ക് തോന്നി.

അഴിഞ്ഞു വീഴുന്നത് മാലാ പാർവതിയുടെ മുഖംമൂടി

ഓരോ വ്യക്തിയുടെയും പേര് എടുത്ത് പറഞ്ഞിട്ട് അവരുടെ ലിംഗം ഏതെന്നു കൂടി അവർ ഫോണിൽ സേവ് ചെയ്യുമോ? ഇന്ന വ്യക്തി ആണ്. ഇന്ന വ്യക്തി പെണ്ണ് എന്ന് അവർ സേവ് ചെയ്യുമോ? ഇവിടെയും മാലാപാർവതിയുടെ മുഖംമൂടി അഴിഞ്ഞു വീഴുകയാണ്. മുഖ്യധാരാ മാധ്യമങ്ങൾ എന്നെ സമീപിച്ചിരുന്നു. കുറെ പേർ അതിനു ക്ലാരിഫിക്കേഷൻ ചോദിച്ചു. സീമയോടു സംസാരിക്കണം എന്നൊക്കെ പറഞ്ഞു വന്നിട്ട് ഞാൻ പറഞ്ഞ സ്റ്റേറ്റ്‌മെന്റ് ഞാൻ പറഞ്ഞ കാര്യങ്ങൾ ഒന്നും ഒരിടത്തും കണ്ടില്ല. ഞാൻ കണ്ടതെല്ലാം മാലാ പാർവതി അങ്ങനെ പറഞ്ഞു. മാലാ പാർവതി ഇങ്ങനെ പറഞ്ഞു എന്നൊക്കെയാണ്.

എന്റെ പ്രശ്‌നം മാലാ പാർവതിയല്ല. രാഷ്ട്രീയവുമല്ല. ഒരു രാഷ്ട്രീയവും എനിക്കില്ല. പലരും രാഷ്ട്രീയവ്തക്കരിച്ച് ഈ കാര്യം വഴിതിരിച്ചു വിടുന്നുണ്ട്. എന്റെ പോസ്റ്റുകൾ ശ്രദ്ധിച്ചാൽ അറിയാം. എനിക്ക് വളരെ മോശം മെസ്സേജ് അയക്കുന്നത എല്ലാം പൊതുശ്രദ്ധയിൽ കൊണ്ടുവരാറുണ്ട്. അപ്പോഴൊന്നും ശ്രദ്ധ ആകർഷിക്കപ്പെടാത കാര്യങ്ങൾ എന്തുകൊണ്ടാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. അവർ വാട്‌സ് അപ്പിലും എസ്എംഎസ് ആയും സോറി അയച്ചു. മറ്റുള്ള വ്യക്തികൾ എന്നോടു ചോദിക്കുന്ന ചോദ്യങ്ങൾ ഞാൻ അയച്ചു കൊടുത്തു. ചേച്ചി.. എനിക്ക് ചേച്ചിയെ ഒന്ന് നേരിട്ട് കാണണം. സംസാരിക്കണം എന്ന് പറഞ്ഞു അതിനു അവർ ഒന്നും പ്രതികരിച്ചിട്ടില്ല.

കോംപൻസെഷൻ കൊണ്ടുവന്നത് കാശിനു വേണ്ടി ചെയ്ത ചെറ്റത്തരം എന്ന് പറയാൻ

കോംപൻസേഷൻ ആവശ്യപ്പെടുന്നത് സ്ത്രീകളെ മാനസികമായി തകർക്കാൻ കഴിയുന്ന കാര്യം ആയതുകൊണ്ടാണ്. ഹണിട്രാപ്പ്. അവൾ കാശിനു വേണ്ടി ചെയ്ത ചെറ്റത്തരം എന്നൊക്കെ പറയും. ഇമോഷണലി എങ്ങനെ അറ്റാക്ക് ചെയ്യാമെന്ന് അവർക്കറിയാം. ഫെമിനിസ്റ്റാണ്. അഭിഭാഷകയാണ്. അവർക്ക് അതിന്റെ വശങ്ങൾ തികച്ചും അറിയാം. സ്ത്രീയ ഇമോഷണലി എങ്ങനെ അടിച്ചമർത്താം എന്ന് എന്ന് അവർ അവിടെ പറഞ്ഞതായാണ് എനിക്ക് തോന്നുന്നത്. പിന്നെ എന്തിനു കോംപൻസെഷൻ ഞാൻ ചോദിച്ചു എന്ന നിലപാടിൽ നിൽക്കാതെ അവർ മാറ്റിപ്പറഞ്ഞു. സീമ എന്നോടു സംസാരിച്ചിട്ടില്ല എന്ന് തന്നെ അവർ പറഞ്ഞു. മറ്റൊരു ഗ്രൂപ്പിൽ നടന്ന ചർച്ചയെക്കുറിച്ചാണ് ഞാൻ പറഞ്ഞത് എന്ന് എന്തിനു മാലാ പാർവതി മാറ്റി പറയണം. പറയുന്ന നിലപാടുകളിൽ എന്തുകൊണ്ട് ഉറച്ചു നിൽക്കുന്നില്ല. മകൻ ചെയ്തത് അവർ അംഗീകരിക്കുന്നുണ്ട്. മകൻ ചെയ്തിട്ടുണ്ട്. മകൻ ഇതിനു മുൻപും ഇതുപോലുള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ട് എന്ന് മാലാ പാർവതി വോയ്‌സ് റെക്കോർഡിൽ പറയുന്നുണ്ട്. പക്ഷെ ഇനി അവൻ അങ്ങനെ ആയിരിക്കില്ല. ഞാൻ സീമയോടു മാപ്പ് ചോദിക്കുന്നു എന്നാണ് മാലാ പാർവതി പറഞ്ഞത്.

മാലാ പാർവതിക്ക് നേരെയാണ് ലൈംഗിക ചുവയുള്ള മെസേജുകളും ലൈംഗിക ചുവയുള്ള ചിത്രങ്ങളും അയച്ചു കൊടുത്തിട്ട് ആ വ്യക്തിയുടെ അമ്മ വിളിച്ചിട്ട് പറയുകയാണ് സോറി ക്ഷമിക്കൂ എന്ന് പറഞ്ഞാൽ മാലാ പാർവതി എന്ത് ചെയ്യും? എന്തായിരിക്കും നിങ്ങൾ എടുക്കുന്ന നടപടി ഇത് അറിയാൻ എനിക്ക് ആഗ്രഹമുണ്ട്. ഈ വിവാദം എങ്ങനെ അവസാനിപ്പിക്കും എന്ന് ഇപ്പോഴും നിശ്ചയമില്ലാത്ത കാര്യം. എന്റെ പിന്നിൽ ആരുമില്ല. ഞാൻ മാത്രം. എനിക്ക് വേണ്ടി ഞാൻ മാത്രമാണ് സംസാരിക്കുന്നത്. ഇവർക്ക് വേണ്ടി സംസാരിക്കാൻ ധാരാളം ആളുകളുണ്ട്. സിനിമ മേഖലയിലെ തന്നെ ഒരുപാട് വ്യക്തികളുണ്ട്.

പറയാനുള്ളത് ഞാൻ എവിടെയും പറയും. ധാരാളം പെൺകുട്ടികൾ എന്നെ ബന്ധപ്പെട്ടിട്ടുണ്ട്. അവർക്കുണ്ടായ അനുഭവങ്ങൾ സ്‌ക്രീൻ ഷോട്‌സ് തന്നിട്ടുണ്ട്. അനന്തകൃഷ്ണന്റെ മുൻപുള്ള ഒരു റിലേഷൻ ഷിപ്പിന്റെ കഥ പറയുകയും ഇമോഷണലി ബ്ലാക്ക് മെയിൽ ചെയ്തിട്ടുണ്ടെന്നു പറയുകയും ചെയ്തിട്ടുണ്ട്. മോശം സംസാരം വന്നപ്പോഴാണ് ബന്ധം ബ്രേക്ക് ആയതെന്നു പറഞ്ഞിട്ടുണ്ട്. ആ പെൺകുട്ടി എന്നെ ബന്ധപ്പെട്ടിരുന്നു. അനന്തകൃഷ്ണൻ മാപ്പ് പറയുമോ എന്ന് അവരുടെതായ തീരുമാനമാണ്. പല ആൾക്കാരും പോസ്റ്റിട്ടുണ്ട്. പലരും വിമർശിച്ചിട്ടുമുണ്ട്. പലരും എന്റെ ജെന്ററിനെയാണ് ചോദ്യം ചെയ്തത്. ഞാൻ അങ്ങനെയാണ്. ഇങ്ങനെയാണ്. അവരുടെ ജോലി എന്താണ് എന്നറിയുമോ എന്നൊക്കെ ചോദിച്ചു.

ജീവിക്കുന്നത് അന്തസായി ജോലി ചെയ്തിട്ട്

ഞാൻ അന്തസായിട്ടു ജോലി ചെയ്ത് ജീവിക്കുന്ന ആളാണ്. ഞാൻ എന്ന വ്യക്തിയെയാണ് വിമർശിക്കുന്നവർ കാണേണ്ടത്. മാലാ പാർവതി അങ്ങനെയായിരിക്കും കാണുന്നുണ്ടാകുക. ഇതുമായി ബന്ധപ്പെട്ടു കുറെ പാർട്ടി പ്രവർത്തകർ എന്നെ ബന്ധപ്പെട്ടിട്ടുണ്ട്. ഇത് മോശമായ കാര്യമാണ്. ഇത് എന്തിനാണ് പാർട്ടിവത്ക്കരിക്കുന്നതിന്റെ ആവശ്യം. ഞാൻ അതിനോട് യോജിക്കുന്നില്ല. നേതാക്കൾ ഒന്നും കൂടെയുണ്ടായിട്ടല്ലോ ഞാൻ ഇങ്ങനെ ഒരു പോസ്റ്റിട്ടത്. ഇതിനെക്കാൾ മോശമായി ആളുകൾ എന്നോടു പ്രതികരിച്ച പോസ്റ്റുകൾ ഞാൻ ഇട്ടിട്ടുണ്ട്. അപ്പോഴൊന്നും കാണാത്ത ഒരു പിന്തുണ ഇപ്പോൾ എനിക്ക് എന്തിനു വേണം. മാലാ പാർവതി എന്ന വ്യക്തിയെ അധിക്ഷേപിക്കാനുള്ള നീക്കമുണ്ട് എന്നെനിക്ക് തോന്നുന്നുണ്ട്. അതിൽ എനിക്ക് താത്പര്യമില്ല. അവർ സോറി പറഞ്ഞിട്ടുണ്ട്. തെറ്റിനെ അവർ അംഗീകരിച്ചു. അവരുടെ ഭാഗത്ത് നിന്നും സോറിയും വന്നു. പക്ഷെ എന്തുകൊണ്ട് മകനെക്കൊണ്ട് പറയിപ്പിച്ചിട്ടില്ല എന്ന് മാത്രമേ എന്റെ മുന്നിലുള്ളൂ. മാലാ പാർവതി സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുന്ന സ്ത്രീയാണ്.

പക്ഷെ കോംപൻസെഷൻ ആവശ്യപ്പെട്ടു എന്നൊക്കെ പറയുമ്പോൾ അത് സമൂഹത്തിനു മുന്നിൽ ചോദ്യം ചിഹ്നമായി വരും. കോംപൻസെഷന് വേണ്ടിയല്ലേ സംസാരിച്ചത് എന്നൊക്കെ വരും. ഞാൻ കോംപൻസെഷൻ എവിടെയും സംസാരിച്ചിട്ടില്ല. ഈ ടോപ്പിക്ക് വന്നിട്ടില്ല. ഇങ്ങനെ ഒരു കാര്യം വരുമ്പോൾ നേരിന്റെ പക്ഷത്ത് നിന്ന് നേരോട് കൂടി സംസാരിക്കണം. ഇതുപോലുള്ള കെട്ടിച്ചമച്ച കഥകളുമായി ദയവ് ചെയ്ത് പുറത്ത് വരാതിരിക്കുക, ലക്ലാരിഫിക്കേഷൻ കിട്ടാതെ ഒരു കാര്യവും പറയാതിരിക്കുക. എനിക്ക് നിങ്ങളോട് വ്യക്തി വൈരാഗ്യമൊ വിരോധമോ ഒന്നുമില്ല. എനിക്ക് കൃത്യമായ മറുപടിയും നിലപാടുകളുമാണ് അറിയാനുള്ളത്. പക്ഷെ അതിനെ വളച്ചോടിച്ച് കോംപൻസെഷൻ അല്ലെങ്കിൽ വേറെ തലത്തിലുള്ള റിലേഷൻഷിപ്പ് എന്നൊക്കെ മാറ്റിപ്പറഞ്ഞത് നിങ്ങളാണ് മാലാ പാർവതി. എനിക്ക് കൂടുതൽ ആയി ഒന്നും പറയാനില്ല. ദയവ് ചെയ്ത് എന്നെ ജീവിക്കാൻ അനുവദിക്കൂ. ഞാൻ എന്റെ വഴിക്ക് ജീവിക്കട്ടെ. ഞാൻ തീർച്ചയായും ഇത്തരം കാര്യങ്ങൾക്കെതിരെ തീർച്ചയായും പ്രതികരിക്കും. ഇതുകൊണ്ടൊന്നും ഞാൻ പിന്തിരിഞ്ഞു പോകില്ല-സീമാ വിനീത് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP