Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയ 101 ാം ദിവസം എനിക്ക് വൻ സർപ്രൈസ് ലഭിച്ചു; ഹിന്ദി സിനിമയിൽ ഓഫർ ലഭിച്ചപ്പോഴും വീട്ടിലേക്ക് ഓടിപോകാനായിരുന്നു എനിക്ക് ഇഷ്ടം; എന്നെ പിന്തിരിപ്പിച്ചത് ശ്രീനിയാണ്; അഭിഷേക് ബച്ചന്റെയൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷം; ചാച്ചി എന്നുവിളിച്ച് കളിയാക്കും അഭിഷേക്; സ്ത്രീകൾക്ക് കൂടുതൽ കരുതൽ നൽകുന്നിടമാണ് ബോളിവുഡെന്നും പേളിമാണി: അഭിമുഖം

ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയ 101 ാം ദിവസം എനിക്ക് വൻ സർപ്രൈസ് ലഭിച്ചു; ഹിന്ദി സിനിമയിൽ ഓഫർ ലഭിച്ചപ്പോഴും വീട്ടിലേക്ക് ഓടിപോകാനായിരുന്നു എനിക്ക് ഇഷ്ടം; എന്നെ പിന്തിരിപ്പിച്ചത് ശ്രീനിയാണ്; അഭിഷേക് ബച്ചന്റെയൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷം; ചാച്ചി എന്നുവിളിച്ച് കളിയാക്കും അഭിഷേക്; സ്ത്രീകൾക്ക് കൂടുതൽ കരുതൽ നൽകുന്നിടമാണ് ബോളിവുഡെന്നും പേളിമാണി: അഭിമുഖം

എം എസ് ശംഭു

ലയാളികളുടെ ഇഷ്ട ടെലിവിഷൻ താരങ്ങളിൽ ഒരാളാണ് പേളി മാണി. ബിഗ്‌ബോസ് ഷോയിലെത്തി നടൻ ശ്രീനിഷിനെ വിവാഹം ചെയ്ത ജീവിതം ആസ്വദിക്കുന്ന തിരക്കിലാണ്. ചുരുക്കം ചില സിനിമകളിലും വേഷമിട്ടിട്ടുള്ള പേളിയെ തേടി ഇപ്പോൾ ബോളിവുഡിലേക്കുള്ള അവസരവും എത്തിയിരിക്കുകയാണ്. ഇപ്പോൾ ഹിന്ദിയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന പേളി തന്റെ ബോളിവുഡ് രംഗപ്രവേശനത്തെകുറിച്ചും ശ്രീനിയുടെ പിന്തുണയെപറ്റിയും സിനി ലൈഫിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ്.

ശ്രീനിഷും പേളിയുമായുള്ള വിവാഹം നടന്നത് ഇക്കഴിഞ്ഞ മേയിലാണ്. ഹണിമൂണും വെബ്‌സീരിസുമൊക്കെയായി ജീവിതം അടിച്ചുപൊളിക്കുകയാണ് ദമ്പതികളിപ്പോൾ. അവതാരകയായിട്ടാണ് പേളി രംഗപ്രവേശനം ചെയ്തതെങ്കിലും ചില സിനിമകളിലും താരം വേഷമിട്ടു. ബിഗ്‌ബോസിൽ വന്നതോടെ പേളിയുടെയും ശ്രീനിയുടെയും പ്രശസ്തി ഉയർന്നു. ഇപ്പോൾ ബോളിവുഡ് സൂപ്പർ താരവും 'ബിഗ് ബി' അമിതാഭ് ബച്ചന്റെ മകനുമായ അഭിഷേക് ബച്ചന്റെ ഏറ്റവും പുതിയ ചിത്രത്തിലാണ് പേളി അഭിനയിക്കുന്നത്. മലയാളി നടിമാരിൽ അധികമാർക്കും കിട്ടാത്ത ഈ ഭാഗ്യം തന്നെ തേടിയെത്തിയതിന്റെ ത്രില്ലിലാണ് പേളിയിപ്പോൾ.

ഛായാഗ്രാഹകൻ രവിവർമ്മനാണ് അനുരാഗ് ബസുവിനോട് തന്നെ നിർദ്ദേശിച്ചതെന്ന് കരുതുന്നതായി പേളി പറഞ്ഞു. ഇൻസ്റ്റാഗ്രാമിലെയും പേളിയുടെ ചില ഓൺലൈൻ വീഡിയോയും കണ്ട ശേഷമാണ് സിനിമയുടെ അണിയറപ്രവർത്തകർ പേളിയെ ബന്ധപ്പെട്ടത്. എന്നാൽ പേളി ബിഗ്‌ബോസ് ഷോയ്ക്കുലുള്ളിൽ ആയിരുന്നു. അതിനാൽ പേളിയുടെ ഡാഡി മാണി പോളിനെയാണ് സിനിമയുടെ അണിയറപ്രവർത്തകർ വിളിച്ചത്. ബിഗ്‌ബോസ് ഷോയിൽ നിന്നും പുറത്തിറങ്ങിയ ശേഷം ആദ്യം പേളി കണ്ട ആൾ കൂടിയായിരുന്നു അനുരാഗ് ബസു. 100 ദിവസം ഷോയിൽ പങ്കെടുത്ത ശേഷം 101ാ മത്തെ ദിവസമായിരുന്നു ഈ കൂടിക്കാഴ്ച. ബിഗ്‌ബോസിൽ പങ്കെടുത്ത ശേഷം എത്രയും പെട്ടെന്ന് വീട്ടിലേക്ക് മടങ്ങണമെന്നായിരുന്നു താരം ആഗ്രഹിച്ചത് പക്ഷേ ശ്രീനിയാണ് അദ്ദേഹത്തെ കണ്ടിട്ട് പോയാൽ മതിയെന്ന് പറഞ്ഞ് പേളിയെ പിന്തുണച്ചത്. ബിഗ്‌ബോസ് കഴിഞ്ഞ് ഒന്നിനും മൂടില്ലായിരുന്നു. വീട്ടിൽ പോയാൽ മതി. എന്നാൽ ഇപ്പോൾ തന്നെ മീറ്റ് ചെയ്യാന്ും രണ്ടുദിവസം കഴിഞ്ഞ് പോയാൽ മതിയെന്നുമാണ് ശ്രീനി പറഞ്ഞത്. അതൊടൊപ്പം തന്നെ 101 മത്തെ ദിവസമാണ് എനിക്ക് യഥാർഥ സമ്മാനം കിട്ടിയതെന്നും അന്നാണ് താൻ അനുരാഗ് സാറിനെ കണ്ടതെന്നും ബോളിവുഡിലേക്ക് എത്താനുള്ള ഭാഗ്യം കിട്ടിയതെന്നും പേളി പറയുന്നു.

ഫെബ്രുവരിയിൽ സിനിമ പ്രദർശനത്തിനെത്തുമെന്നാണ് കരുതുന്നത്. നാലാമത്തെ ഷെഡ്യുളിൽ ചിത്രീകരണം പുരോഗമിക്കുകയാണ്. മോളിവുഡ് ബോളിവുഡ് എന്ന വ്യത്യാസമൊന്നും അഭിനയിക്കുമ്പോൾ തോന്നിയില്ലെന്നും ഭാഷയും ഭക്ഷണവും മാത്രമാണ് വ്യത്യാസമായി തോന്നിയതെന്നും പേളി പറഞ്ഞു. അതേസമയം മലയാളസിനിമയിൽ പുരുഷന്മാർ അണിയറയിൽ കൂടുതൽ പ്രവർത്തിക്കുമ്പോൾ ഹിന്ദി സിനിമയിൽ സ്ത്രീകൾക്കാണ് പ്രാമുഖ്യം കൂടുതലെന്ന് പേളി പറയുന്നു. അഭിഷേക് ബച്ചനുമായി വളരെ ഫ്രണ്ട്‌ലിയാണെന്നും ഷോട്ട് കഴിഞ്ഞാലും കാരവനിൽ പോയി സ്വന്തം കാര്യം നോക്കാതെ സെറ്റിൽ സജീവമായി ഇടപെടുന്ന താരമാണ് അഭിഷേക് എന്നും പേളി പറഞ്ഞു. ചാച്ചി എന്ന് വിളിച്ച് തന്നെ അഭിഷേക് കളിയാക്കാറുണ്ടായിരുന്നെന്നും സെറ്റിൽ എല്ലാവരുമായും തന്നെ വളരെ സൗഹൃദത്തിലാണെന്നും പേളി പറയുന്നു. മലയാളത്തിലും ചില പ്രോജക്ടുകളുടെ ചർച്ച നടക്കുകയാണെന്നും പേളി സൂചിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP