Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

പട്ടുറുമാലും മൈലാഞ്ചിയും മാപ്പിളപ്പാട്ടുകളുടെ ആരാച്ചാരോ? ഫസീല പറയുന്നത് കേൾക്കുക.

പട്ടുറുമാലും മൈലാഞ്ചിയും മാപ്പിളപ്പാട്ടുകളുടെ ആരാച്ചാരോ? ഫസീല പറയുന്നത് കേൾക്കുക.

റിയാലിറ്റി ഷോകൾ കലയെ പുനരുദ്ധരിക്കാൻ സഹായകരമാകണമെന്നാണ് പറയാറുളളത്. അതിന് സഹായകരമാകുന്നവിധത്തിൽ റിയാലിറ്റി ഷോകൾ വളർന്നാലൈ കാലത്തിനനുസരിച്ച് ഷോകൾ കാണാൻ പ്രേക്ഷകരുണ്ടാകൂ. എന്നാൽ സമീപകാലത്ത് മാപ്പിളപ്പാട്ടിന്റെ പെരുമയുമായി നിരവധി ചാനലുകൾ റിയാലിറ്റി ഷോകൾ തുടങ്ങി. കൈരളിയിലെ പട്ടുറുമാൽ മുതൽ ഏഷ്യാനെറ്റിലെ മൈലാഞ്ചി വരെ ഇപ്പോൾ മാപ്പിള പാട്ട് റിയാലിറ്റി ഷോയുടെ സാധ്യതകളെ സജീവമായി തന്നെ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇത്തരത്തിലുള്ള പല റിയാലിറ്റി ഷോയും മാപ്പിളപ്പാട്ടിൻറ ശാപമായി മാറിയെന്ന് മാപ്പിളപ്പാട്ട് വേദികളിലെ ഇതിഹാസമായ വിളയിൽ ഫസീല.

1970 മുതൽ ഈരംഗത്ത് മിന്നിതിളങ്ങി അയ്യായിരത്തിൽപരം വേദികൾ പിന്നിട്ട വിളയിൽ ഫസീല റിയാലിറ്റി ഷോകൾ മാപ്പിളപ്പാട്ടിനെ വഴിതെറ്റിക്കുകയാണെന്നും ആരോപിച്ചു. കഴിഞ്ഞ ദിവസം മസ്‌കറ്റിൽ വച്ച് അവർ ഗൾഫ് മാദ്ധ്യമത്തോടാണ് തന്റെ ആശങ്കകൾ പങ്കുവച്ചത്.

Stories you may Like

റിയാലിറ്റി ഷോയിലേക്ക് പലരും വിധികർത്താവായി വിളിച്ചിരുന്നു. എന്നാൽ ഷോകളിൽ പലതും മാപ്പിളപ്പാട്ടിൽ നിന്ന് ഏറെ മാറി സഞ്ചരിക്കുന്നതിനാൽ സഹകരിക്കാൻ മനസ് വരുന്നില്ല. മികച്ച മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയായി അറിയപ്പെടുന്ന കൈരളി ടി.വിയിലെ പട്ടുറുമാലിനെ നേർവഴിയിലാക്കാൻ ഏറെ പണിപ്പെടേണ്ടതുണ്ടെന്നും അവർ പറഞ്ഞു. മാപ്പിളപ്പാട്ടിനെ തെറ്റായി അവതരിപ്പിക്കുകയും സിനിമാറ്റിക് ഡാൻസടക്കമുള്ള വികൃത കലാരൂപങ്ങളുമായി ഈ ഗാനശാഖയെ കൂട്ടികുഴക്കുകയും ചെയ്യുന്ന റിയാലിറ്റി ഷോകൾ പുതിയ തലമുറക്ക് തെറ്റായ സന്ദേശം നൽകും. മാപ്പിളപ്പാട്ടിന്റെ സത്തയും സൗന്ദര്യവും തിരിച്ചറിയാൻ കഴിയാത്ത അവസഥയുണ്ടാക്കും.

ഫലത്തിൽ മഹത്തായ പാരമ്പര്യമുള്ള മാപ്പിളകലയെ വേരോടെ പിഴുതെറിയാനാണ് ഇത്തരം ഷോകൾ വഴിയൊരുക്കുന്നത്. അപചയത്തിൽ നിന്ന് മാപ്പിളപ്പാട്ടിനെ തൊട്ടുണർത്താനും ജനങ്ങളിലെത്തിക്കാനും കൈരളടി ടി.വി.യിലെ പട്ടുറുമാലി ന് കഴിഞ്ഞിരുന്നു. പട്ടുറുമാലിൻ#െറ ഒന്നും രണ്ടും ഭാഗങ്ങൾ നിലവാരമുള്ളതായിരുന്നു. എന്നാൽ ഇപ്പോൾ ആ പരിപാടിക്ക് മാപ്പിളപ്പാട്ടിൻ#െറ ആരാച്ചാർ വേഷമാണ്. മാർക്ക് ലഭിക്കാൻ എന്ത് കോപ്രായവും കാട്ടിക്കൂട്ടാനാണ് സ്റ്റേജ് ഷോ അവതരിപ്പിക്കുന്നവർ ശ്രമിക്കുന്നത്. മാനേജ്‌മെന്റിന്റെ വ്യവസായ താൽപര്യങ്ങൾക്ക് മുട്ടുമടക്കുന്ന വിധികർത്താക്കളാണ് റിയാലിറ്റി ഷോകൾ വിലയിരുത്തുന്നത്. കഴിഞ്ഞ പട്ടുറുമാൽ വേദിയിൽ നമസ്‌കാരകുപ്പായ മണിഞ്ഞ് ഒരു മത്സരാർഥി മാപ്പിളപ്പാട്ട് അവതരിപ്പിച്ചിരുന്നു.

നമസ്‌കാരത്തെയും നമസ്‌കാര കുപ്പായത്തെയും ഇസ്ലാമിക സംസ്‌കാരത്തെയും അപമാനിക്കലാണിത്. നമസ്‌കാരകുപ്പായമിട്ട് ആരും പാട്ട് പാടാറില്ല. മാപ്പിളപ്പാട്ടിനെ ഒരു മത ചിഹ്നമായി മാറ്റിയിരുത്താൻ മാത്രമാണ് ഇത്തരം ശ്രമങ്ങൾ സഹായിക്കുന്നത്. നുറുകണക്കിന് മാപ്പിളപ്പാട്ട് പ്രേമികൾ തന്നെ വിളിച്ച് വിഷമം അറിയിച്ചിരുന്നു. ടി.വിക്ക് മുന്നിലിരിക്കുന്ന മാപ്പിളപ്പാട്ട് പ്രേമികളും അസ്വസ്ഥരാണ്. പരിപാടിയിൽ മാപ്പിളപ്പാട്ട് എവിടെ എന്നാണവർ ചോദിക്കുന്നത്.

റിയാലിറ്റി ഷോ നിരവധി കലാകാരന്മാരെ ഉയർത്തി കൊണ്ടുവരാനും മാപ്പിളപ്പാട്ടിന് പ്രോത്സാഹനം ലഭിക്കാനും അവസരമൊരുക്കി എന്നത് സത്യമാണ്. പുതിയ രചനകൾ ഉണ്ടാവാത്തതാണ് മാപ്പിളപ്പാട്ടിൻ#െറ വളർച്ച മുരടിക്കാൻ കാരണമായെന്ന് പലരും പറയുന്നു. നിമിഷങ്ങൾകൊണ്ട് വരികൾ നെയ്‌തെടുക്കാൻ കഴിവുള്ള ബാപ്പുവെള്ളിപറമ്പും, ഒ.എം. കരുവാരക്കുണ്ടുമടക്കമുള്ള കവികൾ ഇപ്പോഴുമുണ്ട്. പക്ഷെ ഇവരെ ഉപയോഗപ്പെടുത്താനോ പുതിയ സൃഷ്ടികൾക്ക് പ്രേൽസാഹനം നൽകാനോ ആരും തയാറല്ല.

പഴയ ഗാനങ്ങൾ റീമേക്ക് ചെയ്യാനാണ് പലരും ശ്രമിക്കുന്നത്. ചെലവ് കുറഞ്ഞ എളുപ്പമാർഗമാണല്ലോ അത്. എന്നാൽ അപ്പങ്ങളെല്ലാം..... എന്ന മാപ്പിളപ്പാട്ടിന്റെ റീമിക്‌സ് ജനങ്ങൾ സ്വീകരിച്ചു. റിയാലിറ്റി ഷോയുടെ ഇക്കാലത്താണ് താൻ കലാജീവിതം ആരംഭിക്കുന്നതെങ്കിൽ എവിടെയുമെത്തുമായിരുന്നില്ല. ശാസ്ത്രീയ സംഗീതവും സാമ്പത്തികമടക്കമുള്ള മറ്റ് പിന്തുണയുമില്ലാത്തവർക്ക് ഇന്ന് റിയാലിറ്റി ഷോകളിൽ മുഖം കാണിക്കാൻ പോലും കഴിയില്ല. മത്സരം മൽസരാർഥികളുടെ രക്ഷിതാക്കൾ തമ്മിലായിട്ടുണ്ട്. വിളയിൽ സ്‌കൂളിൽ അഞ്ചാം ക്‌ളാസിൽ പഠിക്കുമ്പോൾ സ്‌കൂൾ സാഹിത്യ സമാജത്തിൽ പാടിയിരുന്നു. എൻ#െറ കഴിവ് മനസിലാക്കിയ സൗദാമിനി ടീച്ചറാണ് വി. എം. കുട്ടിക്ക് പരിചയപ്പെടുത്തിയത്. പിന്നെ വളർച്ചയുടെ കാലമായിരുന്നു. അന്ന് വിളയിൽ ഗ്രാമത്തിൻ#െറ മുഴുവൻ പിന്തുണയുമുണ്ടായിരുന്നു തനിക്ക്.

ചാനൽ മേധാവികൾ ഉണർന്ന് പ്രവർത്തിച്ച് മാപ്പിളപ്പാട്ട് റിയാലിറ്റി ഷോകളുടെ നിലവാരം ഉയർത്താൻ ശ്രമിക്കണം. അതിന് പഴയ തലമുറയിലെ ഗായകരുടെ എല്ലാ പിന്തുണയുമുണ്ടാവും. മാപ്പിളപ്പാട്ടിനെ അവമതിക്കുന്ന സ്റ്റേജ് ഇനങ്ങൾക്ക് മൈനസ് മാർക്ക് അടക്കമുള്ള സംവിധാനങ്ങളും ഏർപ്പെടുത്തണം. ഈ വിഷയത്തിൽ ഒരു പ്രമുഖ ചാനൽ രണ്ടുമാസം മുമ്പ് കേരളത്തിലെ മാപ്പിളപ്പാട്ട് രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് ചർച്ചകൾ നടത്തിയിരുന്നു. ഗാനരചന കൂടി വളർത്താൻ റിയാലിറ്റി ഷോകളിൽ പുതുതായി എഴുതിയ മാപ്പിളപ്പാട്ട് അവതരിപ്പിക്കാനും പാടാൻ അവസരമൊരുക്കുന്ന രീതിയുമുണ്ടാവണമെന്നും ഫസീല പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP